ദക്ഷ മഹേശ്വർ: ഭാഗം 15

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ആ മെസ്സേജ് വായിച്ചു കഴിഞ്ഞതും ദേവു ആലോചനയിലാണ്ടു..... "എന്താണ് ഇതിന്റെയൊക്കെ അർത്ഥം....? ആരാണ് തനിക്ക് ഈ മെസ്സേജ് അയക്കുന്നത്...? " "അവളുമാര് പറഞ്ഞത് രക്ഷിച്ച ആളെ കണ്ടില്ല എന്നാണ്... ആരാവും അത്? ഇനി അയാളാണോ ഈ മെസ്സേജിന്റെയൊക്കെ പിന്നിൽ....? " കോപ്പ് അല്ലാതെ തന്നെ മനുഷ്യന് നുറുകൂട്ടം പ്രേശ്നങ്ങളാ അതിന്റെയിടക്കാ ഇത്... തൽകാലം ആലോചനയിക്കു വിരാമം ഇട്ടുകൊണ്ട് പതിയെ അവൾ താഴേക്കു ഇറങ്ങി... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 മഹിയുടെ ബൈക്ക് പാടവരമ്പിന്റെ ഇടയിലൂടെയുള്ള റോഡും കടന്ന് ഒരു ഒഴിഞ്ഞ ഗ്രൗണ്ടിന്റെ അടുത്തേക്ക് പാഞ്ഞു.... അവിടെ കണ്ട ഒരിടത് വണ്ടിയും ഒതുക്കി അവൻ അവിടെ കല്ലിങ്ങൽ ഇരിക്കുന്ന ചെറുപ്പക്കാരന്റെ ഭാഗത്തേക്ക് പോയി. .. മഹി അവനെ വിളിച്ചു... മഹി : മനു...... മനു : അഹ് ഡാ നീ എത്തിയോ... എന്താണ് എഴുത്തുകാരനെ ഇപ്പോ കാണാനേ ഇല്ലാലോ... 😉 മഹി : ഒന്നു പോടാപ്പാ... അല്ല എങ്ങനെ പോകുന്നു ഞാൻ പറഞ്ഞപോലെ തന്നെയല്ലേ കാര്യങ്ങൾ...

മനു : അതുപിന്നെ പറയാൻ ഉണ്ടോടാ. അതൊക്കെ പോട്ടെ എങ്ങനുണ്ട് നിന്റെ ഭദ്രകാളി... ആളിപ്പോഴും പഴേ ചൂടതിയാണോ? മഹി : അതിനൊരു മാറ്റമില്ല അളിയാ....പക്ഷെ അവളുടെ സാഹചര്യങ്ങൾ അല്ലേടാ അവളെ ഇങ്ങനൊക്കെ ആക്കിയേ... മനു : പോട്ടെടാ എല്ലാം ശെരിയാവും...ഇനിയെന്താ നിന്റെ പരുപാടി എത്ര നാളത്തേക്കാ ഈ ഒളിച്ചുകളി..എഹ്? മഹി : കോളേജ് തുറന്ന് കുറച് നാൾകൂടി ഈ ഒളിച്ചും കണ്ടേ കളി തുടരും....അതുകഴിഞ്ഞു ബാക്കി...ജസ്റ്റ്‌ വെയിറ്റ് ആൻഡ് വാച്ച് 😎 മനു : ഒകെടാ മച്ചു കട്ടക്ക് കൂടെ കാണും നീ വിട്ടോ... മഹി : ശെരിയാടാ അടുത്തപണിക് സമയാവുമ്പോ ഞാൻ വിളിച്ചോളാം... മനു : ഓക്കേ.... മഹി തന്റെ ബുള്ളറ്റുമായി നേരെ വീട്ടിലേക്കു തിരിച്ചു.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 വീടിന്റെ വരാന്തയിൽ ഇരുന്ന് ചക്ക ഉപ്പേരി തിന്നുമ്പോളാണ് പെട്ടെന്നു മുറ്റത്തേക്ക് ഒരു പജേറോ വന്നു ബ്രേക്കിട്ടു നിന്നത്.... അവരു നാലു പേരും എഴുനേറ്റു.... മറിയാമ്മ : ആരാടി പജേറോയിലൊക്കെ ചീറിപ്പാഞ്ഞു വരാൻ...നിന്റെ ബന്തുകാരാ...🙄🤭

ദേവു : അഹ് എനിക്കറിഞ്ഞുട...😬 ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ട് മൂന്നുപേരും ഞെട്ടി.... ദേവു : കൊമ്പൻ 😈 കോഡ്രൈവിങ് സീറ്റിൽ നിന്ന് അൽവിയും ഇറങ്ങി.. അപ്പു : ദേ ഇച്ചായൻ... അൽവിയും കൊമ്പനും ( ശെരിക്കുമുള്ള പേര് ആൽഫ്രഡ്‌ വർഗീസ് ) അവർക്കരികിൽ വന്നു... ദേവു ഓടിച്ചെന്നു കൊമ്പനെ കെട്ടിപിടിച്ചു.... ദേവു : എവിടായിരുന്നെടാ പുല്ലേ നീ...ഫോൺ വിളിച്ചാൽ ഔട്ട്‌ ഓഫ് കവറേജും...ചത്തില്ലലെ... അൽഫി (കൊമ്പൻ ) : ഒന്ന് അടങ് എന്റെ ദേവൂട്ടിയെ ഞാൻ ഇങ് വന്നിലെ.. ഇനി ഞാൻ എങ്ങോട്ടേക്കുമില്ല നിന്റെയൊക്കെ കൂടെ ഇവിടൊക്കെ തന്നെ കാണും... അൽഫി മറിയാമ്മയെയും അപ്പുവിനെയും കെട്ടിപിടിച്ചു... തന്നെ ആരും മൈൻഡ് ചെയ്തത് കണ്ട് അൽവി പറഞ്ഞു... ഇച്ചായൻ : എന്നതാടി പിള്ളേരെ നിങ്ങൾക്കൊക്കെ ഇവനെ കിട്ടിയപോ നമ്മളെ വേണ്ട അല്ലിയോ....😒 മറിയാമ്മ : അഹ് വേണ്ട..😏 അപ്പു : ഇച്ചായനെ എനിക്ക് വേണം വാ ഇച്ചായ അകത്തോട്ടു പോവാം... ദേവുവും മറിയാമ്മയും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി...

അപ്പോഴാണ് തന്നെ കതകിന്റെ വേടവിലൂടെ ഒളിഞ്ഞു നോക്കുന്ന രണ്ടു കണ്ണുകളെ അൽഫി കാണുന്നത്... അൽഫി അത് ദേവുനെ ചൂണ്ടികാണിച്ചു.... ദേവു കാത്തുനെ പിടിച്ചുവലിച്ചു അൽഫിടെ മുന്നിൽ നിർത്തിട്ടു പറഞ്ഞു... ദേവു : കൊമ്പാ ഇതാണ് ഞങ്ങളുടെ കാത്തു...നിന്റെ ഡൈ ഹാർട്ട്‌ ഫാൻ ആണ്... അൽഫി ഞെട്ടി കാത്തുനോട് ആണോ എന്ന് കണ്ണുകൊണ്ട് ചോദിച്ചു... കാത്തു നാണിച്ചു അകത്തേക്ക് ഓടിപോയി.... അൽഫിയും മറിയാമ്മയും ദേവുവും പൊട്ടിച്ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 മഹി ബൈക്ക് പാർക്ക്‌ ചെയുമ്പോൾ കാണുന്നത് മുറ്റത്തു കിടക്കുന്ന പജേറോ ആണ്... (ഇതാരപ്പാ പുതിയ ഇറക്കുമതികൾ 🤔 : മഹിയുടെ ആത്മ ) അവൻ അകത്തേക്കു കേറുമ്പോൾ കണ്ടു സെറ്റിയിൽ മുത്തശ്ശിയോട് കത്തിവെക്കുന്ന ചെറുപ്പക്കാരെ... അവനെ കണ്ടതും അൽഫിയും ഇച്ചായനായും മഹിയുടെ അടുത്തേക് ചെന്ന് കൈകൊടുത്തു... അൽഫി : ഞാൻ ആൽഫ്രഡ്‌ വർഗീസ്... അൽവി : ഞാൻ ആൽവിൻ ജേക്കബ്...ഞങ്ങൾ രണ്ടാളും ദക്ഷയുടെ ഫ്രണ്ട്സാണ്... മഹി ഇരുവർക്കും കൈകൊടുത്ത ശേഷം പറഞ്ഞു...

മഹി : ഞാൻ മഹേശ്വർ കാശിനാഥ്‌..ദക്ഷയുടെ അപ്പച്ചിയുടെ മകനാണ്... നിങ്ങള് ഇരിക്ക് ഞാൻ ഒന്നു ഫ്രഷായിട്ടു വരാം.. അൽവി : ഓക്കേ യു ക്യാരി ഓൺ... മഹി ദക്ഷയെ ഒന്നു നോക്കി ദക്ഷയെണെങ്കിൽ തറഞ്ഞു നിൽകുവാണ്..... ഇച്ചു എന്നൊരു പേര് അല്ലാതെ ശെരിക്കുമുള്ള അവന്റെ പേര് അവൾക്കു അറിയിലായിരുന്നു... ഇനി ഇയാളാണോ അന്ന് കോളേജിൽ അടിയുണ്ടാക്കിയത്... ഞാൻ കണ്ട ആ ബലിഷ്ട്ടമായ രൂപം അത് ഇവനാണോ.... ദക്ഷക് വട്ടു പിടിക്കുന്ന പോലെ തോന്നി.. ഇതിനൊരു തീർപ്പുണ്ടാകണം അവൾ മനസ്സിലുറപ്പിച്ചു.... മഹേശ്വർ കാശിനാഥ്‌ അവൾ ഒന്നുകൂടി ആ പേര് ആവർത്തിച്ചു.... ഇതേ സമയം മഹി ഭ്രാന്തുപിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.... അവന്റെ മനസ്സിൽ പലവിധ ചിന്തകൾ പരസപരം വാദിച്ചുകൊണ്ടേയിരുന്നു............ (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story