ദക്ഷ മഹേശ്വർ: ഭാഗം 16

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

തന്റെ മനസ്സിൽ നുരഞ്ഞുപൊന്തുന്ന ദേഷ്യത്തെ അടക്കാൻ മഹി നന്നേ പാടുപെട്ടു... എന്തോ തന്നിലേക്ക് ഒരു നെഗറ്റീവ് എനർജി വന്നു നിറയുന്നത് പോലെ അവനു തോന്നി.... ഒട്ടും താമസിക്കാതെ അവൻ തന്റെ സ്വന്തം വീടിലേക്ക്‌ പോകാൻ തീരുമാനിച്ചു.... മുൻവശത്തു എല്ലാരും ഉണ്ടാകും എന്ന ചിന്തയിൽ അവൻ ബാല്കണിവഴിയാണ് പോകാണാനൊരുങ്ങിയത്.... തന്റെ മുറിയും പൂട്ടി ഹിതേഷിനോടും ശ്രീഹരിയോടും വീട്ടിലേക്കു വരാൻ പറഞ്ഞു അവൻ ബാല്കണിയിലെ സ്റ്റെയർ വഴി പുറത്തേക് പോയി.... അൽഫിയും ആൽബിയും വീട്ടുകാരോടെല്ലാം സംസാരിക്കുകയായിരുന്നു ഈ സമയം... അപ്പുവിന്റെ കണ്ണുകൾ ഇടക്ക് ഇടക്കായി ഇച്ചായനിൽ പാറിവീഴുന്നുണ്ട്.... അല്ലേലും കുറുക്കന്റെ കണ്ണു കോഴിക്കൂട്ടിൽ ആയിരിക്കുമല്ലോ 😁 എന്നാൽ കണ്ണടച്ചു പാല് കുടിച്ചാൽ ആരും കാണില്ല എന്ന അപ്പുവിന്റെ ഫിലോസഫി മറിയാമ്മയും ദേവുവും കാറ്റിൽ പറത്തിക്കൊണ്ട് അവളെ വീക്ഷിക്കുന്ന കാര്യം കുഞ്ഞാട് അറിയുന്നില്ല സുഹൃത്തുക്കളെ അറിയുന്നില്ല... 😳

ദേവു എല്ലാരേയും നോക്കുന്നുടെങ്കിലും അവളുടെ മനസ്സിൽ മറ്റുപലതും ആയിരുന്നു... ഇച്ചുവിന്റെ പേര് മഹേശ്വർ എന്നാണോ..? പക്ഷെ ആ പേര് ഇതിനുമുൻപ് ആരും പറഞ്ഞു കേട്ടിട്ടില്ലലോ... 🤔 ഇനിയൊരുപക്ഷേ അവനെ കണ്ടപാടെ ജാഡയാണെന്ന് തോന്നിച്ചതുകൊണ്ട് മൈൻഡ് ചെയ്യാൻ വിട്ടുപോയതെങ്കിലോ? 🙄 അന്നവനെ ആദ്യമായി കണ്ടപ്പോൾ തന്നെ ആ ഫൈറ്റിങ്ങിന്റെ ഇടയിൽ കണ്ട രൂപത്തോടു സാദൃശ്യം തോന്നിയിരുന്നു.... പക്ഷെ അതു കാര്യമാക്കിയില്ല.... അല്ല ഇനി അന്ന് കണ്ടവന്റെ പേരും മഹേശ്വർ എന്നാണെന്നു എന്താ ഉറപ്പ് 😬 അതിനെടക് അനോണിമസ് മെസ്സേജും....ഒക്കെക്കൂടി ഭ്രാന്തുപിടിക്കുന്നല്ലോ മഹാദേവ... 😵 പലവിധ ചിന്തകളിൽ മുഴിക്കിയിരുന്നത്കൊണ്ട് ദേവു അച്ഛമ്മ വിളിച്ചത് കേട്ടില്ല... അച്ഛമ്മ : ദേവൂട്ടി.. ദേവൂട്ടി.... അച്ഛമ്മ തട്ടിവിളിച്ചപ്പോൾ ദക്ഷയൊന്നു ഞെട്ടി😳 ദേവു : എന്താ അച്ചമ്മേ...? അച്ഛമ്മ : എന്താകുട്ടി നീ ഈ ലോകത്തൊന്നുമല്ലേ? ദേവു : ആ അത് അച്ചമ്മേ ഭയങ്കര തലവേദന അതാ.... അച്ഛമ്മ : എങ്കിൽ കുട്ടി പോയി ഒന്നുകിടക്കു കഴിക്കാൻ നേരം വിളികാം...

ദേവു : ശെരി അച്ചമ്മേ.. ദേവു മുകളിൽ റൂമിൽ പോയി കിടന്നു... പതിയെ എപ്പോഴോ അവൾ ഉറക്കത്തിലേക്കു വീണു... 😴 സ്വപനത്തിന്റെ വിഹായസ്സിൽ അവളുടെ മുന്നിൽ അവ്യകതമായ എന്തോ ഒരു രൂപം തെളിഞ്ഞുവന്നു.... അവളാരൂപത്തിനടുത്തേക്കു ഓടുകയാണ്... അടുക്കുംതോറും ആ രൂപം കൂടുതൽ മിഴിവുള്ളതും വ്യക്തവുമായി അവൾക്കു തോന്നി... അടുത്തെത്താറായപ്പോൾ അവൾ കണ്ടു... പിന്തിരിഞ്ഞു നിൽക്കുന്ന ത്രിശൂലധാരിയായ ഭൈരവന്റെ നിഴൽ രൂപം.... ✋️ അവൾ അടുത്തെത്തിയതും അതു അകലേക്ക്‌ നീങ്ങിപ്പോയി.... കണ്ണുകൾ വലിച്ചു തുറന്നുകൊണ്ട് ദക്ഷ ചാടിപിടഞ്ഞു എഴുനേറ്റു... അവൾ വലത്തെ വിയർക്കുന്നുണ്ടായിരുന്നു..... ഇനിയും ഉറക്കം വരില്ല എന്നറിയാവുന്നത് കൊണ്ട് അവൾ ബാല്കണിയിലേക്കു നടന്നു.... ചുറ്റും ഇരുട്ട് പരന്നുതുടങ്ങിയിരുന്നു... തൂവെള്ളിക്കിണ്ണം പോലെ തിളങ്ങുന്ന പൂര്ണചന്ദ്രൻ.... 🌝 അവിടെവിടെയായി ചിന്നിച്ചിതറിയ നക്ഷത്രങ്ങളും അവളെ നോക്കി കണ്ണുചിമ്മി....

ആരോടെന്നില്ലാതെ അവൾ സംസാരിച്ചു തുടങ്ങി.... മഹാദേവ... എനിക്കകെന്തിനാണ് നീ പിന്നെയും പരീക്ഷണങ്ങൾ ഒരുക്കുന്നത്.... ആന്മാർതമായി സ്നേഹത്തിചതിനു എനിക്ക് കിട്ടിയ പ്രതിഭലം വേദനയാണെന്ന് നിൻകറിയാല്ലോ.... അതിൽനിന്നും കരകയറി വരുവാണ്.... ഈയിടെയായി അകാരണമായി ഉയരുന്ന നെഞ്ചിടിപ്പും പലപ്പോഴായി നീ കാട്ടി തരുന്ന സ്വപ്നങ്ങളുടെയും ചിന്താശകലങ്ങളുടെയും അർത്ഥമെന്താണ്? ... കൂടെയുണ്ടാവണേ പ്രഭോ..... മനസിന്റെ ചിന്തകൾ അവളുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന കുസൃതികളെ അപ്പാടെ മാറ്റിക്കളഞ്ഞിരിക്കുന്നു... വിജനതയിലേക്കു കണ്ണുനട്ടിരുന്ന ദക്ഷയുടെ മനസ് ഓർമയുടെ കനലിൽ ചിന്ത് ഏറ്റു പൊള്ളി... പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിനു പോലും അവളിലൊരു കുളിർമ പകരാൻ സാധിച്ചില്ല.... പെട്ടെന്നു അവളുടെ ഫോണിൽ മെസ്സേജിന്റെ നോട്ടിഫിക്കേഷൻ ട്യൂൺ കേൾകുകയുണ്ടായി... എന്തോ ഇപ്പോ ആ നമ്പറിൽ നിന്നുള്ള സന്ദേശം അവളിലൊരു ആശ്വാസം നിറച്ചപോലെ തോനുന്നു...

പാറിപ്പറക്കുന്ന മുടിയിഴകളെ ഒതുക്കികൊണ്ട് അടുത്ത കിടന്ന ചെയറിൽ ഇരുന്നു അവളാ മെസ്സേജ് ഓപ്പൺ ചെയ്തു... " നിന്റെ കണ്ണുകളിൽ നിന്ന് ഉതിരുന്ന ഓരോ അശ്രുകണകളും... എന്റെ മനസാകുന്ന കൈലാസത്തെ ചുട്ട് പൊള്ളിക്കുകയാണ് ദേവി.... നിന്റെ മനസിന്റെ തേങ്ങലുകൾ ആർത്തിരമ്പുന്ന കടലായി... എന്റെ സിരയെ ഭ്രമത്തിലാകുന്നു..... ചേതനയറ്റ നിന്റെ ഓരോ കോശങ്ങളെയും..... എന്റെ സ്‌നേഹംകൊണ്ട് ജീവിപ്പിക്കും സഖി.... ഇത് നിന്റെ മഹേശ്വരന്റെ വാക്കാണ്.... നീ എന്റേതാണ് പ്രിയേ.... എന്റേത് മാത്രം......" ഇപ്രാവശ്യത്തെ ആ മെസ്സേജ് അവളിൽ പുതിയൊരു പ്രതിക്ഷയുടെ നാമ്പ് മൊട്ടിട്ടു.... അറിയാതെ തന്നെ അവളുടെ അധരങ്ങളിൽ ഒരുപുഞ്ചിരി സ്ഥാനം പിടിച്ചു 😀 പെട്ടെന്നാണ് മറിയാമ്മയും അപ്പുവും അങ്ങോട്ടേക്ക് വന്നത്... മറിയാമ്മ : എന്താണ് ദേവുവേ മാനത്തോട്ടു നോക്കിയൊരു സലാഭം...😉 ദേവു : ചത്തുപോയ നിന്റെ മറ്റവൻ കുഞ്ഞുവറീതിനോട് സൊള്ളുവാടി...എന്തെ നിന്റെ അന്വേഷണം പറയണോ? 😜

മറിയാമ്മ : ഫ....@#$ മോളെ... ദേവു : ഹിഹി...😂 അപ്പു : ബൈ ദി വേ ആരാണീ കുഞ്ഞുവറിത്....🤔 മറിയാമ്മ : ചാവി കാണിക്ക് ഇപ്പൊ നിന്റെ സംശയം തീർത്തു താരാടി 😡 അപ്പു : വേണ്ട വേണ്ടാത്തൊണ്ട...😁 മറിയാമ്മ : നിന്റെ തലവേദന കൊറഞ്ഞോടി... ദേവു : ആടി കൊഴപ്പില്ല..എടി എനിക്ക് നിങ്ങളോട് കുറച് കാര്യം പറയാനുണ്ട്... അപ്പു : എന്താടി. .? ദേവു അന്നത്തെ ഫൈറ്റിന്റെ ഇടക്ക് കണ്ട ആ രൂപത്തിന്റെ കാര്യവും... പിന്നീട് ഇച്ചുവായിട്ടുള്ള സാദൃശ്യവും..അൺനോൺ നമ്പറിൽ നിന്നുള്ള മെസ്സേജിന്റെ കാര്യവും എല്ലാം അവരോടു പറഞ്ഞു... കെട്ടുകഴിഞ്ഞ മറിയാമ്മ പറഞ്ഞു.. മറിയാമ്മ : നമ്മുക്ക് കണ്ടുപിടിക്കാടി....ഇന്നത്തെ കാലത്തൊരു നമ്പർ ട്രേസ് ഔട്ട്‌ ചെയാനാണോ പാട്... അപ്പു : നമ്മുക്ക് ആ അർജുനെ പൊക്കാം അവനാവുമ്പോ വിശ്വസികാം... ദേവു : ശെരിയാടി... അപ്പോഴേക്കും അങ്ങോട്ടേക്ക് കൊമ്പനും അൽവിയും കേറിവന്നു... കൊമ്പൻ : എന്നതാടി ഒരു ഗുഡാലോചന... അപ്പു : കരട് വികന്യാപാനത്തെ കുറിച് നിന്റെ അഭിപ്രായം എന്താടാ അൽഫി...

ഇച്ചായൻ : എന്തോന്ന് 😵 അപ്പു : അല്ലപിന്നെ ഞങ്ങൾ എന്തൊക്കെയാവും ഡിസ്ക്കസ് ചെയുക എന്നത് ഊഹിച്ചുടെ... സില്ലി ബോയ്സ്...😏 മറിയാമ്മ : അല്ല ഈ കരട് വിഘ്‌നയാപനം എന്താണെന്ന് മോൾക്ക്‌ വെല്ല നിച്ഛയം ഉണ്ടോ? അപ്പു : ഹിഹി ഇല്ല 😁 ദേവു : അഹ് ബെസ്റ്റ്... ചെറിയ വായിൽ വലിയ വർത്താനം വേണ്ടാട്ടോ.. അപ്പു : ഹിഹി ഏറ്റില്ല അല്ലെ...😁 മറിയാമ്മ ദേവു കൊമ്പൻ അൽവി കോറസ് : ഇല്ല....😆 ഇച്ചായൻ : എടി ഞങ്ങൾ നാളെ നേരത്തെ ഇറങ്ങും കേട്ടോ... ദേവു : എന്നതാ ഇച്ചായ ഇത്ര പെട്ടെന്ന്... കൊമ്പൻ : എനിക്ക് നാളെ അത്യാവശ്യമായി ഒരു മീറ്റിംഗ് ഉണ്ടടി... മറിയാമ്മ : ഓ വലിയ മൊതലാളി...😏 കൊമ്പൻ : ഒഞ്ഞു പോടീ..😏 ഇച്ചായൻ : എടി പിന്നെ കോളേജിൽ ചെന്നിട്ട് ആ ഫോട്ടോടെ പേരിൽ വലിയ പ്രേശ്നങ്ങളൊന്നും ഉണ്ടാകരുത്... മറിയാമ്മ : വെരി സോറി ഇച്ചായ അഹ് ചെയ്ത നല്ല മകളെ കൈയിൽ കിട്ടിയില്ല അവർക്കുള്ള ഒപ്പീസ് ചൊല്ലിട്ടെ നമ്മൾ കളം വിടു... കൊമ്പൻ : പിന്നല്ല നിങ്ങള് പൊളിക് പിള്ളേരെ...💪 അപ്പോഴേക്കും കാത്തുവും അങ്ങോട്ട്‌ വന്നു...

കാത്തു : വാ എല്ലാരും ഫുഡ്‌ കഴികാം... അതുംപറഞ്ഞു അവൾ പോകാൻ ഒരുങ്ങിയപ്പോൾ ദേവു പറഞ്ഞു.. ദേവു : മറിയാമോ എവിടെ ചിലവർക്കേ ഒളിഞ്ഞു നോട്ടം ഇച്ചിരി കൂടുതലാ കേട്ടോ.. മറിയാമ്മ : ശെരിയാടി കൊച്ചെ...സാരില്ല പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ... ഇതുകൂടി കേട്ടതോടെ കാത്തു ഉസൈൻ ബോൾട്ടിനെ വെല്ലുന്ന ഓട്ടമായിരുന്നു... ഗോട്ട് സ്ലീപ്പിയിടത്തു ഫർ പോലുമില്ല എന്ന അവസ്ഥ... ശോ ഷാഡ്..😂 അവർ താഴെ പോയി ഫുഡും തട്ടി.. മാന്യമായി വന്നു കിടന്നു ഉറങ്ങി... രാവിലെ തന്നെ ഇച്ചായനും അൽഫിയും ടാറ്റാ ബൈ ബൈ പറഞ്ഞു പോയി.... അതിൽ ഒരാൾക്ക് മാത്രം ഭയങ്കര ശങ്കടം... നമ്മുടെ കാത്തുനു.. പുവർ ഗേൾ....😔 അവരുടെ കൂടെ പഠിച്ച ഒരു കുട്ടിയുടെ കല്യാണത്തിന് മൂന്നുപേർക്കും ക്ഷെണം ഉണ്ടായിരുന്നു... അങ്ങോട്ട്‌ പോകാൻ റെഡിയാവുകയാണ് നമ്മുടെ തരുണി മണികൾ.... പക്ഷെ പ്രശ്നം അതല്ല... അവരുടെ റൂമിൽ ഉള്ള ബാത്റൂമിൽ അപ്പുകേറി വാതിലടച്ചു... ദേവുവും മറിയാമ്മയും എങ്ങനെ കുളിക്കും...

അപ്പോഴാണ് ദൈവദൂതികയേ പോലെ വലിയമ്മ ലാൻഡ് ചെയ്തത്... മരിയമ്മക് ഹിതേഷിന്റെ റൂമിലെ ബാത്റൂമും ദേവൂന് മഹിയുടെ റൂം സ്പർ കീ ഉപയോഗിച്ച തുറന്ന് അവിടത്തെ ബാത്റൂമും കാണിച്ചുകൊടുത്തു വലിയമ്മ പ്രശ്നം സോൾവാക്കി... സമയം ലാഭിക്കാനായി ദേവു അവളുടെ സാരിയും പുട്ടി ഐറ്റംസും അങ്ങനെ എല്ലാ സമക ജങ്കമ വസ്തുക്കളുമായി മഹിയുടെ റൂമിലേക്ക്‌ ചൽതി...😊 റൂമിൽ കേറി ഡോർ ചെറുതായി ചാരി അകത്തുവന്നു തിങ്‌സോക്കെ വെച്ച് ബാത്റൂമിലേക്കു പോയി.. പാവം കുട്ടി സ്വന്തം റൂമല്ല എന്ന നഗ്ന സത്യം ശീ മറന്നു പോയി....😵 കുളിയൊക്കെ കഴിഞ്ഞ ബ്ലൗസും ഉണ്ടെര്സഖിർട്ടും ഇട്ടോണ്ട് ദേവു ബാത്റൂമിൽ നിന്ന് ഇറങ്ങി കണ്ണാടിടെ മുന്നിൽ പോയി നിന്നു... മുടിയെല്ലാം തോർത്തുകൊണ്ട് വാരികെട്ടിവെച്ചു... പതിയെ സാരിയുടുത്തു പ്ലീറ്റ് എടുത്ത് ഒന്നു തിരഞ്ഞതും റൂം തുറന്നതും ഒരുമിച്ചായിരുന്നു... മുന്നിൽ കാണുന്ന ആളെക്കണ്ടു അവർ പരസപരം പകച്ചു പണ്ടാരമടങ്ങി പോയി... 😳......... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story