ദക്ഷ മഹേശ്വർ: ഭാഗം 17

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ഇന്നാണ് ശ്രീനിയുടെ പെങ്ങളുടെ കല്യാണം. ഇവിടെ നിന്ന് ഏകദേശം ഒരു 1 ഹൗർ ഡ്രൈവുണ്ട് കല്യാണഓഡിറ്റോറിയത്തിലേക്കെത്താൻ... ഇന്നലെ ഉള്ള ദേഷ്യം മുഴുവൻ അവന്മാരുടെ നെഞ്ചത്ത് കുതിരക്കേറി തീർത്തു....😡 പിന്നെ ഫുഡ്‌ കഴിച് ഇപോഴകിടന്നതെന്ന് തമ്പുരാനറിയാം....😬 എഴുനേറ്റപ്പോളാണ് കല്യാണത്തിന്റെ കാര്യം ഓർത്തത്‌... പെട്ടെന്നു ചാടി എഴുന്നേറ്റു അവന്മാരെയും കുത്തിപ്പൊക്കി കാര്യവും പറഞ്ഞു പാഞ്ഞു വിട്ടു വണ്ടി നേരെ തൃക്കുന്നത്തേക്ക്... തറവാട്ടിൽ എത്തി ഹാൾ കടന്നപ്പോൾ അമ്മ പിടിച്ചുനിർത്തി ക്രോസ്സ് വിസ്താരം തുടങ്ങി.... " എന്നാലേ എവിടെയാ പോയെ? " "എന്താ ഇന്നലെ പറയാതെ മുങ്ങിയത്?.. " " മുഖമെന്താ വലതിരിക്കുന്നെ..? " ആകെമൊത്തം ജഗ പൊഗ..🙄 അപ്പോഴേക്കും വല്യമ്മായി ( ദക്ഷയുടെ വല്യമ്മ മഹിയുടെ അമ്മായിയാണ് ) വന്നു രംഗപ്രേവേശനം നടത്തി.... ആ ഗ്യാപ്പിൽ കൊണ്ട് മഹി സ്കൂട്ടായി... മുകളിൽ കേറി റൂമിന്റെ മുന്നിൽ എത്തിയപ്പോൾ മഹിയോന്ന് ഞെട്ടി 😳 ഈ പൂട്ടാരാ തുറന്നെ 🤔

ഞാൻ ഇന്നലെ ലോക്ക് അകിട്ടാനാലോ പോയെ 🙄 മഹി പതിയെ ചാരികിടന്ന വാതിൽ തുറന്നു അകത്തേക്ക് കയറി... പകച്ചുപോയി മഹിയുടെ യൗവനം😵 സാരിയുടെ പ്ലീറ്റും പിടിച്ചു എന്തോ പോയ എന്തിനെയോ കണക് വായുംപൊളിച്ചു നില്കുന്നു നമ്മുടെ ഗാഥാ നായിക....😳 ഇവളെന്താ ഇവിടെ 😲 മാറിന് കുറുകെ ഇട്ടിരുന്ന സാരിതലപ്പ് താഴേക്കു ഊർന്നു വീണു... സുഭാഷ് !!😒 വാട്ട് എ ടൈമിംഗ്....😬 കുറച് നേരത്തേക്ക് രണ്ടുപേർക്കും സ്ഥലകാല ബോധം നഷ്ട്ടപെട്ട് കണ്ണും കണ്ണും നോക്കി നിന്നു... പിന്നെ ട്യൂബ് ലൈറ്റ് ആദ്യം കത്തിയത് മഹിയായിരുന്നു 💡. അവൻ വേഗം പുറത്തേക്കിറങ്ങി വാതിൽ ചാരി... പിന്നീട് വാതിൽ ലോക്ക് ചെയുന്ന ഒച്ച കേട്ടു.... എന്റെ മഹാദേവാ എന്താ ഇപ്പോ ഇവിടെ ഇണ്ടയെ...😳 ഇവളെങ്ങനെ എന്റെ മുറിയിൽ... തലയും ചൊറിഞ്ഞു മഹി നേരെ തിരിഞ്ഞപ്പോൾ മുന്നിൽ വീണ്ടും വല്യമ്മായി പ്രത്യകഷപ്പെട്ടു.... അമ്മായി : എന്താ മഹി നീ ഇതുവരെ റെഡിയായില്ലേ...ഹിതു പറഞ്ഞുലോ നിനകെതോ കല്യാണം കൂടാനുണ്ടെന്നു...വേഗം ആവട്ടെ മോനെ...

.നീ എന്താലോചിച്ചു നിൽകുവാ.. മഹി : അത് ഒന്നുമില്ല അമ്മായി അല്ല..ഈ ദക്ഷ...അല്ല.. ദേവു എന്താ എന്റെ മുറിയിൽ... അമ്മായി : അയ്യോ മോനെ പറയാൻ വിട്ടുപോയി...മോൾക്കും ഇന്നു ഏതോ കൂട്ടുകാരിയുടെ കല്യണം ഉണ്ടെന്നു പറഞ്ഞു... അവൾക്കു ഫ്രഷാവാൻ ഞാനാ നിന്റെ മുറി കാട്ടിക്കൊടുത്തത്.....മോളു വേഗം ഇറങ്ങും... അമ്മായി ദേവുനോടായി : മോളെ ദേവു വേഗം ഇറങ്ങുട്ടോ...ഇച്ചുനും ഒരു ഫങ്ക്ഷന് പോകാൻ ഉള്ളതാ... ദേവു : ദേ വരുന്നു ഒരു 5 മിനിറ്റു... അമ്മായി : ശെരി മോളെ.... അമ്മായി സീനിൽ നിന്നും സ്ഥലകാലിയാക്കി... (ദൈവമേ ആ കുരുപ്പു അധികനേരം അതിന്റെ അകത്തുനിന്നാൽ പ്രേശ്നമാണല്ലോ... 😲 : മഹിയുടെ ആത്മ ) അവൻ വാതിലിൽ ശക്തിയായി അടിക്കാൻ തുടങ്ങി.... ദേവുവിന് ദേഷ്യവരുണ്ടായിരുന്നു.... ഇയാളുടെ ആരേലും ചവാൻ കിടക്കുവാനോ ഇങ്ങനെ കെടന്ന് തല്ലിപൊളിക്കാൻ.... ദേവു : തല്ലിപൊളിക്കണ്ട ഇപ്പൊ ഇറങ്ങി വരാം.... 😠 മഹി : കെട്ടിലമ്മയുടെ ഒരുക്കം ഇതുവരെ കഴിഞ്ഞില്യവോ 😡

പറഞ്ഞു തീർന്നില്ല മുറിയുടെ വാതിൽ തുറക്കപ്പെട്ടു... ഒരുങ്ങിവന്ന ദക്ഷയെ കണ്ടു മഹി തറഞ്ഞു നിന്നു.....😳 ബേബി പിങ്കിൽ സിൽവർ ബോർഡറുള്ള ഒരു ജോര്ജറ്റ് മോഡൽ സാരിയായിരുന്നു അവൾ ഉടുത്തിരുന്നത്.... മുടി രണ്ടു സൈഡിൽ നിന്നും കുറച്ചെടുത്തു ക്ലിപ്പ് ചെയ്തു വെച്ചിരിക്കുന്നു... കല്ലുപൊട്ടും കുത്തി കണ്ണു വാലിട്ടെഴുതി എന്നത് ഒഴിച്ചാൽ മറ്റൊരു ചായവും മുഖത്തില്ല.... കഴുത്തിൽ സ്ഥിരമായി കാണുന്ന സിമ്പിൾ ഗോൾഡൻ ചെയിൻ..കാതിൽ ഒരു വലിയ ജിമ്മിക്കി..കൈയിൽ രണ്ടു നേർത്ത ഗോൾഡിന്റെ വള.... സത്യം പറഞ്ഞാൽ ആരു കണ്ടാലും ഒന്നുകൂടി നോക്കിപ്പോവും അത്രക് സുന്ദരിയായിരുന്നു അവളാ വേഷത്തിൽ....😍 ദേവു പറഞ്ഞു.... ദേവു : വായും പൊളിച്ചു നിക്കാതെ മാറഡോ അങ്ങോട്ട്..😠 മഹി : ഡി.....😡 ദേവു അപ്പോഴേക്കും രാജ്യം വിട്ടിരുന്നു.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പെട്ടെന്ന് ആ കാലമാടൻ കേറി വരുമെന്ന് സ്വാപ്നെല് നിരീച്ചില്യ...😬 പട്ടി വലതും കണ്ടു കാണുമോ...🙄 ഏയ്യ് ഇല്ലായിരിക്കും...😲 അവൾ സ്വന്തം മുറിയിൽ കയറിയപ്പോൾ മറിയയും അപ്പുവും റെഡിയായി കഴിഞ്ഞിരുന്നു... മറിയാമ്മ റെഡ് കളറും...അപ്പു തത്തപച്ച കളറും സാരിയാണ് ഉടുത്തത് ദേവൂന്റെ അതെ മെറ്റീരിയൽ തന്നെ... ഇരുവരും സിമ്പിൾ മേക്കപ്പിൽ തിളങ്ങി.... അവർ മൂന്നുപേരും കൂടെ ഡൈനിങ് ഹാളിൽ പോയി ഫുഡ്‌ എടുത്ത് കഴിക്കാൻ തുടങ്ങി... കുറച് കഴിഞ്ഞപ്പോൾ മഹിയും വന്നു.... അവനു പിങ്ക് കളർ ഷർട്ടും അതെ കരയുള്ള മുണ്ടുമാണ് വേഷം... തടിയൊക്കെ വെട്ടിയൊതുക്കി..മീശ അൽപം പിരിച്ചു വെച്ചു അവനെ കാണാൻ നല്ല എ ക്ലാസ് മൊഞ്ചൻ...😍 അവൻ വന്നതും അച്ഛമ്മ സംസാരിച്ചു തുടങ്ങി... അച്ഛമ്മ : മക്കളെ കല്യാണം നടക്കുന്ന ഓഡിറ്റോറിയം എവിടെയാ..? ദേവു : ചാരമൂട്... അച്ഛമ്മ : ഇവരെ കൊണ്ടാക്കിയിട്ടു പോകുന്നതിൽ നിനക്ക് ബുദ്ധിമുട്ടുണ്ടോ ഇച്ചു? മഹി മൂവരെയും നോക്കി...എന്നിട്ടു പറഞ്ഞു മഹി : ഇല്ല.... അവൻ കൈകഴുകാനായി എഴുനേറ്റു...

എല്ലാവരും തയാറായി മുറ്റത്തേക്ക് ഇറങ്ങി.... മഹി കാർ സ്റ്റാർട്ട് ചെയ്തു.... ദേവു കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു...ബാക്കിരണ്ടാളും പിന്നിലും... കാർ വീടിന്റെ കോമ്പൗണ്ട് വിട്ടതും മഹി ചോദിച്ചു... മഹി : നിങ്ങള് പോകുന്ന കല്യാണ നടക്കുന്ന ഓഡിറ്റോറിയത്തിന്റെ പേരെന്താ...? (അറിഞ്ഞിട്ട് എന്തിനാ പുഴുങ്ങി തിന്നാനോ😏 : ദേവൂസ് ആത്മ, ) മറിയാമ്മയാണ് മറുപടി പറഞ്ഞത്... മറിയാമ്മ : ശ്രീഗോകുലം... മഹിയോന്ന് ഞെട്ടി... മഹി : അവിടെ ആരുടേയുടെ കല്യാണം.... .അപ്പു : ഫ്രിൻഡിന്റെ... (ഫ്രണ്ടിനെന്താ പേരില്ലേ 😬 : മഹിയുടെ ആത്മ ) മഹി : അഹ് കുട്ടിയുടെ പേര്? അപ്പു : ശ്രുതി...എന്താ ചേട്ടാ അറിയുവോ....? മഹി : അഹ് കുട്ടിയുടെ ചേട്ടന്റെ പേര് ശ്രീനിഷ് എന്നല്ലേ.. അവൻ എന്റെ ചങ്കാ... മറിയാമ്മ : അപ്പോ ഏതായാലും രണ്ടുവഴിക് പോകണ്ടല്ലോ.... നന്നായി... (തിരുപതിയായി ഇതെന്റെ കുറവുകൂടിയെ ഉണ്ടായിരുന്നോള്ളൂ😒..: എഗൈൻ ദേവൂന്റെ ആത്മ ) പിന്നെയും അവരെന്തൊക്കെയോ സംസാരിക്കുണ്ടായിരുന്നു... ദേവു അത് ശ്രെദ്ധിക്കാൻ പോയില്ല...

അവൾ പുറത്തേക്കു നോക്കിയിരുന്നു... അത്യാവശ്യം സ്പീഡിൽ പോയതുകൊണ്ട് അവർ സമയത് ഓഡിറ്റോറിയത്തിൽ എത്തി.... മഹി അവിടെ ചെന്നപ്പോൾ ശ്രീനിയുടെ അടുത്തേക്ക് പോയി... വല്ലതെ നെഞ്ചിടിപ്പ് കൂടുന്നതായി ദക്ഷക്കു തോന്നി... അറച്ചിൽ കണ്ട ബ്രൈഡിന്റെയും ഗ്രൂമിന്റെയും നെയിം അവർ വായിച്ചു... 'ആദി weds ശ്രുതി' അവർ മുൻപോട്ടു നടന്നു.... അത്യാവശ്യം വലിയൊരു ഹാളിലായിരുന്നു കല്യാണം ഒരുക്കിയത്.... ആഡംബരം ഒട്ടു കുറക്കാതെയുള്ള അര്രനജ്മെൻറ്സ് ആയിരുന്നു ചുറ്റും... ഒരു സൈഡിൽ ഓർക്കസ്ട്ര.... (ജീവംശമായി താനെ....) ഫീൽ ദി ബിജിഎം.... മുല്ലപൂക്കളാൽ അലങ്കരിച്ച ആ സ്റ്റേജിൽ ഉറ്റുനോക്കികൊണ്ടിരുന്ന മൂന്നുപേരും ഒന്നു ഞെട്ടി... ദക്ഷക്ക് താൻ തളർന്നുപോകുന്നതുപോലെ തോന്നി... ഒരാശ്രയത്തിനായി അവൾ മറിയാമ്മയുടെ കൈയിൽ മുറുകെ പിടിച്ചു ... കണ്ണുനീർ ഉരുണ്ടു കൂടുന്ന ഇടയിലും അവൾ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു.... "ആദിയേട്ടൻ....."...... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story