ദക്ഷ മഹേശ്വർ: ഭാഗം 18

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

കതിർ മണ്ഡപത്തിനു നടുവിലെ ഹോമകുണ്ഡത്തിന്മുന്നിൽ കസവുമുണ്ടും ഗോൾഡൻ കളർ കുർത്തിയും അണിഞ്ഞു ആദി ഇരിക്കുന്നു !!! ദക്ഷക്കു കണ്ണിൽ ഇരുട്ട് കേറുന്നതായി തോന്നി... അവൾ തിരിച്ചു നടക്കാൻ ഒരുങ്ങിയപ്പോൾ മറിയാമ്മ തടഞ്ഞു... മറിയാമ്മ : "കല്യാണം കൂടാനാണ് വന്നത് കണ്ടേച്ചും പോയ മതി മോള് 😡" ദേവു ദയനീയമായി അപ്പുവിനെ നോക്കി.... അവൾക്കും അതെ അഭിപ്രായം തന്നെ... അപ്പു പറഞ്ഞു.... അപ്പു : "എന്നെങ്കിലും ഈ അവസ്ഥ മുന്നിൽ കണ്ടല്ലേ നീ ഇത്രനാൾ ജീവിച്ചേ... അവൻ പോയാൽ നിനക്കൊന്നുമില്ല എന്ന് എന്നവന് തോന്നുന്നതിലാണ് നിന്റെ വിജയം..... " ദക്ഷക്ക് അതൊരു ആത്മവിശ്വാസമായി.... അവർ ഹാളിലെ മുമ്പിൽനിന്നു മൂന്നാമത്തെ റോയിൽ കയറി ഇരുന്നു.... മിഴിക്കുള്ളിൽനിന്ന് പുറത്തേക്കു ചാടാൻ വെമ്പുന്ന കണ്ണീരിനെ വാശി യോടെ അവൾ തടഞ്ഞു നിർത്തി.... ചില്ലി റെഡ് കളർ കാഞ്ചിപുരം സാരിയിൽ മിതമായ ആഭരങ്ങളോടെ നവവധു അച്ഛന്റെ കൈപിടിച്ചു സ്റ്റേജിൽ കയറി..

മനസിന്റെ അസ്വസ്തത കൂടിയപ്പോൾ ദേവു അൽപ നേരത്തേക്ക് നോട്ടം മറ്റെങ്ങോട്ടോ മാറ്റി... ഗേട്ടിമേളം ഉയര്ന്നു..... ആദിത്യ വർമ ശ്രുതി ശ്രീനിവാസിനെ വിവാഹം ചെയ്തിരിക്കുന്നു.... ഒരു നുള്ള് സിന്ധുരം അവൻ ശ്രുതിക് ചാർത്തികൊടുക്കാൻ ഒരുങ്ങി... അവൻ അവളുടെ സീമന്തരേഖ ചുവപ്പിച്ചപ്പോൾ അതെ ചുവപ്പ് ദേവുവിന്റെ കണ്ണുകളിലും പടർന്നു...... കൂടുതലൊന്നും കാണാനുള്ള ത്രാണിയില്ലാത്ത വന്നപ്പോൾ ദേവു ഗിഫ്റ്റുകൊടുക്കാൻ കേറുമ്പോൾ വിളിക്കാൻ അവരോടു പറഞ്ഞു പുറത്തേക്കിറങ്ങി... അവൾ വണ്ടിയുടെ അടുത്തേക്കാണ് പോയത്... ചുവന്നു കലങ്ങിയ കാണുകളിൽ നിന്ന് നീരുറവ വറ്റിവരണ്ടിരിക്കുന്നു.. അവയും തങ്ങളുടെ പ്രധിഷേധം അറിയിച്ചിരിക്കുന്നു.., !! 5 മിനിറ്റിനുള്ളിൽ മറിയാമ്മയുടെ മിസ്സ്ഡ് കാൾ വന്നു... അവൾ വീണ്ടും ഓഡിറ്റോറിയത്തിലേക്കു പ്രേവേശിച്ചു... അവർ സ്റ്റേജിൽ കയറി.... ആദിയപ്പോഴാണ് അവരെ കണ്ടത്... മുഖത്തൊരു വിജയി ഭാവം... ചുണ്ടുകളിൽ പുച്ഛം തത്തി കളിക്കുന്നുണ്ട്... 😏

ദേവു മനോഹരമായി ഒന്ന് പുഞ്ചിരിച്ചു... ശ്രുതി അവരെ അവനു പരിചയപെടുത്തികൊടുത്തു.... അവൻ എല്ലാരേയും നോക്കിയൊന്നു ചിരിച്ചു... ഒരു പുച്ഛചിരി..... അതുകണ്ടപ്പോൾ മരിയമ്മക് കലിച്ചു കേറി... അവൾ അതടക്കി നിഗുഢമായ പുഞ്ചിരിയോടെ ആദിയോട് പറഞ്ഞു... മറിയാമ്മ : "അല്ല ആദി നീ അപ്പൊ രേഷ്മയെ വിട്ടോ.... നിങ്ങള് തമ്മിൽ ഭയങ്കര പ്രേമം ആയിരിരുന്നല്ലോ.. " ആദിയൊന്ന് വിളറി.... ശ്രുതി സംശയഭാവേന എല്ലാരേയും നോക്കി... അപ്പു പറഞ്ഞു... അപ്പു : "ഞങ്ങൾ എന്നാൽ ഇറങ്ങുവാടാ... " ശ്രുതി സമ്മതപൂർവ്വം തലയാട്ടി... അവർ ഗിഫ്റ്റ് അവളെ ഏലിപ്പിച്ചിട്ടു സ്റ്റേജിൽ നിന്ന് ഇറങ്ങി... ദേവു വേഗത്തിൽ നടന്നു നീങ്ങി... ഇങ്ങനെയെങ്കിലും തന്റെ മനസിലെ കടലിനെ അടക്കാൻ അവൾക്ക് അവിടം വിടണമായിരുന്നു... കാറിനടുത്തെത്തിയപ്പോൾ ദേവു പറഞ്ഞു... ദേവു : "മറിയമേ എനിക്ക് ഒറ്റക്ക് ഒന്ന് പുറത്തു പോണം... നീ അയാളോട് പോയി കീ വാങ്ങി വാ..." മറിയാമ്മ : "പറ്റില്ല ദേവു നീ ഇന്ന് എങ്ങും പോവുന്നില്ല...

നിന്നെ ഒറ്റക്ക് വിടാനും ഉദേശിട്ടില്ല... " ദേവുവിനു കലിപ് കേറാൻ തുടങ്ങി... ദേവു : "നീ വാങ്ങിച്ചു തരുണ്ടോ ഇല്ലയോ? 😠" അതൊരു അലർച്ചയായിരുന്നു.... അതുകേട്ടു മഹിയും അങ്ങോട്ട് നോക്കി... അവനും അങ്ങോട്ടേക്ക് ചെന്നു... അപ്പു : "അലറിട്ട് കാര്യമില്ല ദേവു നിന്നെ ഞങ്ങൾ ഒറ്റക് വിടില്ല 😡" ദേവു കുറച് നേരം കണ്ണടച്ചു നിന്ന ശേഷം പറഞ്ഞു ദേവു : "ഞാൻ ഇപ്പൊ വരാം..." മറിയാമ്മ : "എങ്ങോട്ടാ..." ദേവു : "ചാവനല്ല പോരെ...😡" ദേവു റോഡ് ക്രോസ്സ് ചെയ്തു പോയത് അവിടെ കണ്ടൊരു ടെക്സ്റ്റെയ്‌ൽസിലേക്കായിരുന്നു... ഈ സമയം കൊണ്ട് മഹി മറിയാമ്മയോട് കാര്യം തിരക്കി... ദേവു തിരികെ വന്നു...ബ്ലൂ ജീൻസും ബ്ലാക്ക് ഷർട്ടും ആണ്‌ ഇട്ടിരിക്കുന്നത്..... സാരി അവൾ കവറിലാക്കി അപ്പൂന് കൊടുത്തു... പെട്ടെന്നാണ് അവിടേക്ക് ഒരു ബുള്ളറ്റ് വന്നു നിന്നത്... 'ചെകുത്താൻ ' ഹിതേഷ് അതിൽ നിന്ന് ഇറങ്ങി കീ ദേവുവിന് നീട്ടി...മറിയാമ്മ അതുതട്ടി പറിച്ചു വാങ്ങിച്ചു..എന്നിട്ട് ഹിതുവിനോട് ചോദിച്ചു മറിയാമ്മ : "ചേട്ടൻ എന്താ പെട്ടെന്നു ഇങ് വന്നത്...."

ഹിതേഷ് : "എന്നെ ഇവൾ വിളിച്ചുപറഞ്ഞു അവളുടെ ബൈക്കും കൊണ്ടിങ്ങുവരാൻ...അതാ.. " ഹിതേഷ് ദേവൂനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു....മറിയാമ്മ അവളോട്‌ അലറി... മറിയാമ്മ :" നിനക്കു മതിയായില്ലെടി പുല്ലേ...😡" ദേവു : "ഇല്ല..... നീ കീ താ..." മറിയാമ്മ : "അപ്പു നീ ഇവരോടൊപ്പം വീട്ടിലേക്കു പൊക്കോ...വീട്ടിലെ കാര്യം നീ നോക്കിക്കോണം...ഞാൻ ഇവളുടെ കൂടെ പോവാ..." അപ്പു : "ശെരി ഡി..." മറിയാമ്മ മഹിക്ക് നേരെ തിരിഞ്ഞു മറിയാമ്മ : "മഹിയെട്ട ഇവളെ കൊണ്ട് നിങ്ങൾ പൊക്കോ ഞാൻ ഇവളുമായി അങ്ങ് എത്തിക്കോളാം.. ബാക്കി വന്നിട്ട് പറയാം..." മഹിയോന്ന് മൂളി..... ദേവു : "നീ വരണ്ട 😡" മറിയാമ്മ : "ചവാനെങ്കിലും ഉരുമിച്ചു നീ ഇങ്ങോട്ട് ഒണ്ടാക്കണ്ട അങ്ങോട്ട് പറയുന്നത് കേട്ടച്ചാൽ മതി..." മഹി ശ്രീനിഷിനോട് പറഞ്ഞിട്ട് തിരിച്ചുവന്നു വണ്ടി സ്റ്റാർട്ട് ചെയ്ത് അവരെയും കൊണ്ട് പോയി.... മറിയാമ്മ ദേവുനോട് പറഞ്ഞു മറിയാമ്മ : "നീ ഇവിടെ നില്ക് ഞാൻ പോയി ഒരു ഡ്രസ്സ്‌ വാങ്ങി ഇട്ടിട്ടു വരാം..." ദേവു ഒന്നും മറുപടി പറഞ്ഞില്ല...

മറിയാമ്മ ദേവു പോയ കടയിൽ കയറി ഡ്രെസ്സുമിട്ട് സാരി കവറിലാക്കി തിരിച്ചു വന്നു...കീ അവൾക് നേരെ നീട്ടി.. ദേവു അതുവാങ്ങി ബുള്ളറ്റിൽ കയറി പുറകിൽ മറിയാമ്മയും.. വണ്ടി യമണ്ടൻ സ്പീഡിൽ മുന്നോട്ടു കുതിച്ചു...... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 തിരിച്ചുള്ള യാത്രയിൽ അവരെല്ലാവരും സൈലന്റായിരുന്നു.. നിശബ്ത ബേധിച്ചുകൊണ്ട് മഹി തിരക്കി... മഹി :" അവൾക്കിപ്പോ ദേഷ്യം വരാൻ മാത്രം എന്തുണ്ടായി അവിടെ...രാവിലെ പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ലലോ...? " അപ്പു : "ശ്രുതി കെട്ടിയത് ദേവൂന്റെ പ്രാണനെയാ...ആദിത്യ വർമ..." വണ്ടി സഡൻ ബ്രേക്കിട്ടു നിന്നു.. ഹിതേഷ് : "എന്താ പറഞ്ഞെ..." അപ്പു : "ഞാൻ പറഞ്ഞത് സത്യമാണ്...ഈ കാണുന്നതായിരുന്നില്ല ഞങ്ങളുടെ ദേവു..." അപ്പു ദേവൂന്റെ കഥ മുഴുവൻ ഇരുവർക്കും പറഞ്ഞു കൊടുത്തു.. വീണ്ടും നിശബ്ദത തളംകെട്ടി... ഒടുക്കം ഹിതേഷ് ചോദിച്ചു... ഹിതേഷ് :" അവൾ അവനെ വിട്ടിലെ ഇതുവരെ..." അപ്പു :" അവൻ ഉപേക്ഷിച്ച അന്ന് അവൾ വെറുത്തതാണ് അവനെ പക്ഷെ അവന്റെ ഓർമ്മകൾ അവളെ വല്ലതെ പിടിച്ചുലക്കുന്നുണ്ട്.. " ഹിതേഷ് :" സാരില്ല എല്ലാം ശെരിയാകും..." അപ്പു :"

ഞങ്ങളുടെ ദേവു പാവമാ അവൾ ഡിപ്രെഷനിലേക്ക് പോകുമോ എന്ന ഭയംകൊണ്ട ഇടവലം തിരിയാതെ ഞങ്ങൾ കൂടെയുള്ളത്... " മഹിയെല്ലാം കേട്ടുകൊണ്ടിരുന്നു... അവൻ ഒരുവാക്ക് പോലും പറഞ്ഞില്ല... വണ്ടി തൃക്കുന്നതെക്ക് പാഞ്ഞു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഒരു പതിനൊന്നു മണിയോട് അടുത്തയാണ് ദേവുവും മറിയയും എത്തിയത്.... അവരെ ബാൽക്കണിയിൽ നിന് കണ്ട അപ്പു താഴേക്കു വന്നു... അവർ വീട്ടിലേക്കു കടന്നതും ശ്രീവിദ്യ പറഞ്ഞു... ശ്രീവിദ്യ : "ഓ വന്നോ...എവിടെ പോയേകുവായിരുന്നു മഹാറാണി...അല്ല നേരത്തും കാലത്തും കുടുംബത്തു കേറണം എന്നിലലോ...വളർത്തു ദോഷം...അല്ലാതെന്താ...😏" അച്ഛമ്മ :" ശ്രീവിദ്യ നീ മിണ്ടാതിരിക്കു കുട്ടി പറഞ്ഞിട്ടാണ് പോയത്..." ശ്രീവിദ്യ : "ഓ ഇപ്പോ ഞാൻ പറഞ്ഞതാ കുറ്റം.." അവർ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി... ദേവു അച്ഛമ്മക് അരികിൽ വന്നുകൊണ്ടു പറഞ്ഞു ദേവു : "അച്ചമ്മേ.." അച്ഛമ്മ : "എന്താ കുട്ട്യേ " ദേവു : "ഞങ്ങൾ നാളെ ഇറങ്ങുവാ.." മറിയാമ്മയും അപ്പുവും അടക്കം എല്ലാരും ഞെട്ടി.. അച്ഛമ്മ : "മോളെ ഇത്ര പെട്ടെന്നു പോകണോ.. അച്ഛമ്മക്ക് മോളെ കണ്ടു കൊതിതിരിന്നില്യ കുട്ട്യേ.." ദേവു : "പോണം അച്ചമ്മേ..." അച്ഛമ്മ : "ശെരി എങ്കിൽ നിന്റെ ഇഷട്ടം...വാ വലതും കഴികാം.." ദേവു : "വേണ്ട അച്ചമ്മേ വിശപ്പില്ല എനിക്കൊന്നു കിടക്കണം" അച്ഛമ്മ : "എങ്കിൽ പൊക്കോ.."

ദേവുവും ബാക്കി ഉള്ളവരും മുകളിലേക്ക് പോയി.... അവൾ റൂമിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ബാല്കണിയിലേക്കു നടന്നു... ആകാശത്തേക്ക് മിഴിനട്ടിരുന്ന അവളോട്‌ എന്തോ ചോദിക്കാൻ ആഞ്ഞ കാത്തുവിനെ ഹിതേഷ് തടഞ്ഞു.... അവളെ ഒറ്റക് വിട്ടു എല്ലാരും അവരവരുടെ മുറികളിലേക്ക് പോയി... ദേവു പതിയെ മൗനമായി മഹാദേവനോട് സംസാരിക്കാൻ ആരംഭിച്ചു.... " തോൽപിച്ചു കളഞ്ഞല്ലേ നീ എന്നെ.... " അവളുടെ ഏങ്ങലടി ഉയർന്നപ്പോൾ തോളിൽ ഒരു കരസ്പർശം പതിഞ്ഞു.... തിരിഞ്ഞു നോക്കാതെ തന്നെ മുഖംപൊത്തി അവളാ നെഞ്ചിലേക്ക് വീണു.... അവൻ അവളെ ചേർത്തുപിടിച്ചു തലയിൽ തലോടി.... പക്ഷെ അവൾ അറിഞ്ഞില്ല തന്നെ കൈവിടാതിരിക്കാൻ മഹാദേവൻ ഏലിപ്പിച്ച കൈകളാണ് അതെന്ന യഥാർതഥ്യം..... 😊..... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story