ദക്ഷ മഹേശ്വർ: ഭാഗം 19

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ആ നെഞ്ചിൽ അവൾ തന്റെ സങ്കടങ്ങളെ ഇറക്കി വെച്ചു.... അവളുടെ ഏങ്ങലടിയുടെ ശബ്ദം അവൻ കാതുകളെ മുറിപ്പെടുത്തികൊണ്ടിരുന്നു.... സമാധാനപ്പെടുത്തൽ എന്നവണ്ണമുള്ള നേർത്ത തലോടൽ അവളുടെ ഏങ്ങലടിയുടെ ശക്തി കുറച്ചു...... എന്നാൽ ആ കരവലയത്തിൽ സുരക്ഷക്ക് പുറത്തേക്കു വരുവാൻ തെല്ലും ദേവൂന് തോന്നിയില്ല... 😍 പതുക്കെ ഉറക്കം കാണുകളിൽ ഇടം പിടിച്ചു എന്നത് അവളുടെ കൈകളുടെ മുറുക്കം കുറഞ്ഞതിൽ നിന്നും അവനു മനസിലായി.... അവിടെ ഇരുന്നിരുന്ന ചാരുകസേരയിലേക്കു അവളെയും ചേർത്തുപിടിച്ചു അവൻ ചാഞ്ഞു... ഓര്മകളുടെ ഭണ്ഡാരം അവൻ പതിയെ അഴിക്കാൻ ആരംഭിച്ചു... അപ്പൊ ദക്ഷ കുറച്ചു നേരം മഹിയുടെ നെഞ്ചിൽ കിടന്ന് മയങ്ങട്ടെ... നമ്മൾ ഇത്രനേരം കൂടതൽ കേട്ടത് ദക്ഷയുടെ സൈഡ് അല്ലെ ഫ്രണ്ട്‌സ്... ഇനി കുറച്ചു നേരം മഹി സംസാരിക്കട്ടെ..... അവനു പറയാനുള്ളത് എന്താണെന്നു നോകാം... അല്ലെ? 💖💖💖💖💖💖💖💖💖💖

താൻ ആദ്യമായി അവളെ പറ്റി അറിയുന്നത് ഭദ്രകാളിയുടെ ദേഷ്യത്തോടെ ചെറിയമ്മയെ കിടുകിടാ വിറപ്പിച്ച പെൺകുട്ടി എന്ന വിശേഷണത്തോടെയാണ്.... അന്ന് സംഭവം നടക്കുമ്പോൾ ഞാനും കാശിയും അച്ഛൻവീട്ടിൽ ആയിരുന്നു.... അതുകൊണ്ട് ആ വഴക് നേരിട്ട് കാണാൻ ഉള്ള അസുലഭ അവസരം ലഭിച്ചില്ല.... ☹️ പക്ഷെ നുറുആവർത്തി ഹിതേഷിന്റെ വായിൽ നിന്ന് അവളെ പറ്റി കേൾകുകയുണ്ടായി... അവനു അവൾ കുഞ്ഞിപെങ്ങളായപ്പോൾ എനിക്ക് അവളെന്റെ ഹൃദയം കട്ട കാന്താരിയായി😘 പൊതുവെ കർകശക്കരാനായിരുന്നതുകൊണ്ട് പ്രേമം എന്നുപറഞ്ഞു ഒരുത്തിയും എന്റെ പുറകെ വന്നിട്ടില്ല... പിന്നേ എപ്പോഴും ശല്യം ശ്രാവന്തി ആയിരുന്നു...ഉടുമ്പ് പോലെ വന്ന് ഒട്ടിപിടിക്കും.. സ്വന്തം ആങ്ങളയുടെ സ്ഥാനത് കാണേണ്ട എന്നെ അവൾ പ്രേമിക്കുന്നു പോലും 😏.. ഒന്നും നോക്കിയില്ല കൊടുത്ത് കരണം നോക്കി ഒരണ്ണം...💥

അന്ന് ചെറിയമ്മ അതുവലിയ പ്രേശ്നമാക്കിയെങ്കിലും അമ്മുമ്മയുടെ (ദക്ഷയുടെ അച്ഛമ്മ ) കാർഓഫിൽ രക്ഷപെട്ടു 😜 കുഞ്ഞിലേ മുതലുള്ള കൂട്ടായിരുന്നു ശ്രീഹരി...അവനറിയാമായിരുന്നു കാന്താരിയുടെ കാര്യം... കിട്ടണ എല്ലാ ചാൻസിലും തെണ്ടി എന്നെ വരാറുണ്ട് 😬 അങ്ങനെ തല്ലും തലോടിയും 10ത് അത്യാവശ്യം നല്ലമാർക്കോടെ പാസ്സായി... പ്ലസ് വണിനു കിട്ടിയ കൂട്ടാണ് മനുവും മാനവും. ഇരട്ടകളാ അതുപോലെ തന്നെ പരട്ടകളും...😁 എനിക്ക് അല്പസ്വല്പ്പം എഴുത്തിന്റെ അസ്കിത ഉണ്ടായിരുന്നു കുഞ്ഞിലേ മുതൽ...ഇവന്മാരെല്ലാരും കട്ടസ്പ്പോർട് ആയിരുന്നു.... അതിനു പിന്നിൽ ഒരു ഹിഡൻ അജണ്ട ഉണ്ട്...😜 ലവന്മാരുടെ ലൈനിനുകളെ ഞെട്ടിക്കാൻ എന്നെ കൊണ്ട് ഓരോന്ന് എഴുതിക്കും അഹ് പൊട്ടികൾ അതങ് വിശ്വസിക്കും...😁 അങ്ങനെ പ്ലസ് ഓൺ കഴിഞ്ഞ പ്ലസ് ടു ആയപ്പോൾ പിന്നെ അങ്ങോട്ട് അർമാദിക്കുവായിരുന്നു..

.തല്ലും വഴക്കും സ്ട്രിക്കും പഠിപ്പും യുവജനോത്സവും ടൂറും എക്സമും അകെ മൊത്തം തിമിർത്ത കാലഘട്ടം... അപ്പോഴും അവളെന്റെ മനസ്സിൽ മായാതെ ഉണ്ടായിരുന്നു... കാണാൻ സാധിക്കാത്തതിൽ ഒരു കുഞ്ഞു നോവ് ഉള്ളിൽ ഉണ്ടെങ്കിലും ഞാനായിട്ട് കാണാൻ പുറപ്പെട്ടിട്ടില്ല... എനിക്ക് ഉള്ളതാണെങ്കിൽ എന്റെ അരികിൽ തന്നെ വരുമെന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു.. ഇനി അവൾക് വേറെ പ്രേമം കാണുമോ? അഥവാ ഇല്ലെങ്കിലും എന്നെ അവൾ അംഗീകരിക്കുമോ? പൊതുവെ എന്റെ കലിപ് കണ്ടാൽ ഒരു പെണ്ണും അടുക്കാറില്ല... അവളും അങ്ങനെ ആകുമോ?.. അങ്ങനെ ഒരായിരം ചോദ്യം മുന്നിൽ വന്നാലും ഞാൻ തന്നെ ഓരോ കാരണങ്ങൾ കണ്ടത്തി സമാധാനിക്കും... അങ്ങനെ പ്ലസ് ടു എക്സമിന്റെ അവസാന ദിവസം...ആഘോഷം തിമിർപ്പിന്റെ ഇടയിൽ റോഡിൽ വെച്ച് ഏതവനോ ഞങ്ങളുടെ കൂട്ടത്തിലെ ചെക്കനെ കൈവെച്ചു... പിന്നെ കുട്ടതല്ലായി.....അതിന്റെ ഇടക്ക് വേറൊരുത്തൻ ശ്രീയെ കൈവെച്ചു.. വന്ന കലിപ്പിൽ അവൻറെ എടുത്തിട്ട് ചാമ്പി....അന്ന് അവന്റെ മുഖം സ്രെധിച്ചില്ലെങ്കിലും അവന്റെ കണ്ണിലെ തീഷ്ണത ഞാൻ നോട്ടമിട്ടിരുന്നു...

പിന്നെയാണ് കോളേജിൽ കേറിയത്...ബി എസ് ഇ കമ്പ്യൂട്ടർ. പ്രേശ്നത്തിനൊന്നും പോകില്ലെന്ന് അമ്മക് വാക്കു കൊടുത്തു... തട്ടുകേടിലാതെ അങ്ങനെ 2 വര്ഷം കടന്നു പോയി... കോളേജിൽ ഞങ്ങൾക്ക് എതിരായി ജോസഫിന്റെ ഗാങ്ങും ഉണ്ടായിരുന്നു..പക്ഷെകൊടുത്ത വാക്കിന്റെ പേരിൽ ഞാൻ എല്ലാത്തിൽ നിന്നും ഒഴിയാറാണ് പതിവ്.... അന്നൊന്നും അവളെ പറ്റി ഒരറിവും ഇല്ലായിരുന്നു...കൈവിട്ടു പോകുമെന്ന് പോലും മനസ്സിൽ ഉറപ്പിച്ചു... അവളുടെ ആ വാശിയാണ് എന്നിലേക്കു അവളെ കൂടുതൽ അടുപ്പിച്ചത്..... അങ്ങനെ മൂന്നാം വർഷത്തിലേക്കു കടന്നു... ഞങ്ങളുടെ ഗാങ്ങും പതിയെ വലുതായി വന്നിരുന്നു ...പക്ഷെ പ്രധാന കൂട്ടുകാർ നമ്മുടെ ശ്രീയും മനുവും തന്നെ...മാനവ് വേറെ കോളേജിൽ ആയിരുന്നു... ഫ്രേഷ്യസിനെ റാഗ് ചെയ്യാൻ അവന്മാർക് ഭയങ്കര താല്പര്യമായിരുന്നു....എന്നെയും കൊറേ നിർബന്ധിച്ചു... പക്ഷെ ഞങ്ങളുടെ പ്രിൻസിപ്പൽ അച്ഛൻ അതങ്ങ് നിർത്തിച്ചു...

പോട്ടെ ഫ്രഷ്‌സ് ഡേക് പണിയാം എന്ന് അവന്മാർ അവന്മാരെ തന്നെ സമാധാനപ്പെടുത്തി... ഇത്രക് ശുഷ്‌കാന്തി വേറെയൊന്നുംകൊണ്ടല്ല പുതിയപിള്ളാരുടെ മുന്നിൽ ഒന്ന് ഷോ കാണിക്കാൻ.. വേറെന്തിന് 😏 അങ്ങനെ അവന്മാർ ആറ്റുനോറ്റിരുന്ന ഫ്രഷ്‌സ് ഡേയും വന്നു... അവര് പിള്ളേരെ വട്ടാകാൻ ആവുന്നതുതൊക്കെ ടാസ്ക് ആകുന്നുണ്ട്... അങ്ങനെ ഇരിക്കുമ്പോളാണ് ഞങ്ങളുടെ എതിർ ടീമായിട് അടി വരുന്നത്.... അതിലൊരുത്തൻ എനിക്കിട്ട് ഒന്ന് ചൊറിഞ്ഞു...അവന്റെ ഒടുക്കലത്തെ ഷോ😡 ഞാൻ അവനെ കേറിയങ് മാന്തി 😏 അവനെ അടിനാഭി നോക്കി ഒരു ചവിട്ട് കൊടുത്തപ്പോൾ അവൻ ചെന്ന് വീണത് ഓഡിറ്റോറിയത്തിന്റെ നടക്കു... അവനിട്ടു പൊട്ടിക്കുമ്പോളാണ് ആരോ ആരുടെയോ കൈപിടിച്ച് ഓടുന്നത് എന്റെ കണ്ണിൽ പെട്ടത്... ഞാൻ അവസാനമായി ഓടിയവളുടെ മുഖം കാണാൻ ശ്രെമിച്ചെങ്കിലും ഒരു മൂക് മാത്രമേ കണ്ടോള്ളൂ...അതിലൊരു വെള്ളകല്ല് മുക്കുത്തിയിലാണ് എന്റെ കണ്ണു ഉടക്കിയത്.... ഞാൻ പുറകെ പോയപോഴേക്കും അവൾ പോയിരുന്നു........ (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story