ദക്ഷ മഹേശ്വർ: ഭാഗം 20

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

താഴെ കിടന്നവന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ടുകൂടി കൊടുത്തിട്ട് ഞാൻ അവരുടെ പിന്നാലെ ഓഡിറ്റോറിയത്തിന്റെ പുറത്തു കടന്നു.... ചുറ്റിനും നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം... 😒 അവിടെത്തന്നെ അങ്ങനെ നില്കുമ്പോളാണ് തോളിൽ ഒരുകരസ്പർശം ഞാനറിഞ്ഞത്.... തിരിഞ്ഞു നോക്കിയപ്പോൾ ശ്രീയാണ്... കൂടെ മനുവുമുണ്ട്.. അവന്മാർ കാര്യം തിരക്കിയെങ്കിലും പറയാൻ എന്തോ തോന്നിയില്ല... വീട്ടിൽ എത്തിയിട്ടും വല്ലാത്തൊരുത്തരം വീർപ്പുമുട്ടൽ... മനസ് കൈവിട്ടുപോകുന്നതുപോലെ... എന്റെ കാന്താരിയെ മറന്ന് ഞാൻ എന്തിനാ ആ മുക്കുത്തിയുടെ പുറകെ പോകുന്നത്..🤔 ഇനി ഇവളാണോ എനിക്കായി മഹാദേവൻ കാത്തുവെച്ചത്.... മഹാദേവാ പരീക്ഷണമാണോ? ☹️ ഈശ്വരാ ഏതു അപ്സരസ് വന്നാലും എന്റെ കാന്താരിയെ എന്നിൽ നിന്ന് അകറ്റല്ലേ... കാണാഞ്ഞിട്ട് കൂടി മനസ്സിൽ പതിഞ്ഞൊരു പേരാണ് ദേവൂന്റെ... അവളിൽ നിന്നൊരു തിരിച്ചു പോകില്ല..അതുറപ്പിച്ചു... പിറ്റേ ദിവസം കോളേജിൽ ചെന്നപ്പോൾ പ്രിൻസിപ്പൽ അച്ഛന്റെ വക വിവരന്വേഷണവും ചോദ്യം ചെയ്യലും...

ചോദിച്ചതിന് മനുവാണ് മറുപടികൊടുത്തത് നമ്മൾ പിന്നെ റൂമിന്റെ ഭംഗി നോക്കി തെക്കോട്ടും നോക്കി നിന്നും... കുറ്റം പറയരുതല്ലോ ജാംബവാന്റെ കാലത്തെ എല്ലാ സാമഗ്രികളും ഇതിന്റകത്തുണ്ട്.... വെല്ല പഴുതാരയോ പാമ്പോ ഒകെ ഉണ്ടാകാതിരുനാൽ ഭാഗ്യം 😏 കഴക്കോലിന്റെ എണ്ണം എടുത്തു തീർന്നതും സസ്പെന്ഷന് അടിച്ചു കൈയിൽ തന്നു... അപ്പൊ ഒരു രണ്ടാഴ്ചത്തേക്ക് തിരിച്ചുവരവില്യ ഉണ്ണിയെ 😪... സസ്പെന്ഷനും കിട്ടിബോധിച്ചു വരാന്തയിൽ മനുവിനോട് സംസാരിച്ചു നിൽകുമ്പളാണ് പെട്ടെന്നു ക്രേമാധീതമായി നെഞ്ചിടിപ്പ് കൂടുന്നത്.... എന്നെ കടന്ന് ഏതോ ഒരു പെൺകുട്ടി നടന്നുപോയി..ഞാൻ അവളെ തിരിഞ്ഞു നോക്കിയെങ്കിലും മുഖം കണ്ടില്ല... പിന്നെ അജയ് വിളിച്ചപ്പോൾ അവന്റൊപ്പം ഗ്രൗണ്ടിലേക്ക് വിട്ടു... വീട്ടിൽ പോയി കാര്യം അറിയിച്ചപ്പോൾ കണക്കിന് കിട്ടി...😤പിന്നെ നമുക്കിതൊന്നും പുത്തരിയല്ലാത്തോണ്ട്😏 നേരെ വിട്ടു തൃകുന്നത്തേക്ക്..

പിറ്റേ ദിവസം ക്ലബ്ബിൽ ഒന്നു പോയി തിരിച്ചു വന്നപ്പോൾ മുന്നിൽ ഒരു ബുള്ളറ്റ് ഇരിക്കുന്നു... ഇതാരപ്പാ 🤔 എന്ന് ആലോചിച് അകത്തു കടന്നപ്പോൾ ആദ്യം കണ്ടത് പരിജയം ഇല്ലാത്തൊരു പെണ്ണിനെയാണ്... ഒന്നു ശ്രെധിച്ചു നോക്കിയപ്പോൾ വെള്ളകല്ല് മൂക്കുത്തി കണ്ടപ്പോൾ ഞാൻ ഞെട്ടി 😲 ഇനി ഇവളായിരിക്കുമോ അവൾ... അല്ല ബൈ ദി ബൈ ഇവൾ സത്യത്തിൽ ആരാ...🤔 അകെ മൊത്തം കൺഫ്യൂഷൻ അടിച്ചുകൊണ്ട് അവളെ നോക്കിയപ്പോൾ അതെ ടെൻഷൻ അവളുടെ മുഖത്തും.. ആരോടേലും ചോതിക്കുന്നതിനു മുന്നേ അവൾ കയറി പോയി... ഉടനെ ഞാൻ കാത്തുനെ പൊക്കി... അപ്പോഴാണ് അവൾ ദേവൂട്ടിയാണെന്ന് മനസിലായത്... ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ കമ്പിത്തിരി മതപ്പോ...😘 സന്തോഷം കൊണ്ട് കണ്ണു കാണാത്ത അവസ്ഥ....എന്തുചെയ്യണമെന്ന് യാതൊരു പിടുത്തവും കിട്ടില്ല... ഒന്നുകൂടി കൺകുളിർക്കെ കാണാൻ മോഹം തോന്നിയപ്പോൾ മുകളുലേക്കു ഓടി... അവൾ ബാല്കണിയിൽ നിന്ന് ആരെയോ ഫോൺ ചെയുവാണ്..വിളിച്ചു കഴിഞ്ഞ തിരിഞ്ഞപ്പോൾ എന്നെകൊണ്ട്... പുല്ല് തേഞ്ഞു 😤

ഞാൻ വായ്നോക്കിനിന്നത് പെണ്ണ് കണ്ടു കാണുമോ... നൈസായിട്ട് അവളൊന്നും ചിരിച്ചു കാണിച്ചു...ഞാൻ ഒന്നു പുച്ഛിച്ചു വിട്ടു...😏 ഇലേൽ ഞാൻ വെല്ല കൊഴിയാണെന്ന് തെറ്റിദ്ധരിച്ചാലോ.. നോ നോ.... അനുവദിക്കില്ല ഞാൻ..അവളെ മൈൻഡ് ചെയ്യാതെ റൂമിൽ പോയി കതകടച്ചു..... പതിയെ ഡയറി എടുത്ത് മനസ്സിൽ തോന്നിയത് എഴുതി....( എന്റെ ഭദ്രകാളിയെ കണ്ടു എന്ന് മഹി എഴുതിയിരുന്നിലെ അത് ) പിന്നീട് കണ്ടപ്പോൾ ഒക്കെ ജഡായിട്ടു നടക്കും.... കാത്തുനെ വിട്ട് അവളുടെ ഹിസ്റ്ററി മൊത്തം അരിച്ചുപിറക്കി...അതിനു കുരുപ്പും എന്നെ കൊറേ പിഴിഞ്ഞു...സാരില്ല ഉദ്ധിഷ്ഠ കാര്യത്തിനു ഉപകാര സ്‌മരണ അത്രതന്നെ 😛 അപ്പോൾ അറിഞ്ഞു പഠിക്കുന്നത് നമ്മുടെ കോളേജിൽ ആണെന്ന്...അപ്പോ തന്നെ ഉറപ്പിച്ചു മൂക്കുത്തി അവള് തന്നെ... സന്തോഷം ഇരട്ടിയായിരുന്നു....പക്ഷെ പുറമെ ഗൗരവക്കാരന്റെ വേഷം അണിഞ്ഞു..... ശ്രീക്ക് സർപ്രൈസ് ആകാൻ ഒന്നും പറഞ്ഞിരുന്നില്ല.

.പക്ഷെ ഹിതേഷ് ഒറ്റി... ദേവു വന്നെന്നു പറഞ്ഞപ്പോൾ തന്നെ ചെക്കന് കാര്യം കത്തി... അവന്മാർ പോയപ്പോൾ എന്നെ അവൻ എന്നെയെടുത്തു കൊടഞ്ഞു ഞാൻ എല്ലാം തുറന്ന് പറഞ്ഞു ( മൂക്കുത്തി ഇൻസൈഡ്ഡ്ന്റ് ആണ് ). അവനും സന്തോഷം...അപ്പോ പുതിയ പ്രശ്നം ഉദിച്ചു ഇങ്ങനെ അറിയിക്കും... തലപുകഞ്ഞു ആലോചിച്ചപ്പോളാണ് അവൾക് എഴുത് ഇഷ്ട്ടമാണെന്നു കാത്തു പറഞ്ഞത് ഓർത്തത്...യുറേക്ക, !! 😄 പെണ്ണിന് ബുദ്ധിലേശം കൊടുതലായതോണ്ട് കത്ത് വെച്ചാൽ ഹാൻഡ് വറൈറ്റിങ് വെച്ചു പൊക്കിയാലോ എന്നുപേടിച്ചു അതുവേണ്ടന്നു വെച്ചു... ഇനിയെന്താ വഴി എന്ന് ആലോചിച് നിന്നപ്പോളാണ് ദൈവദൂതനെ പോലെ മനു വന്നത്... അവന്റെ ഐഡിയ അനുസരിച്ചു മറ്റൊരു നമ്പർ വഴി മെസ്സേജ് അയക്കാൻ തീരുമാനിച്ചു.... മഹാദേവന്റെ അനുഗ്രഹത്തോടെ തുടങ്ങാമെന്ന് കരുതി അമ്പലത്തിലേക്കു വെച്ചു പിടിച്ചു.. കാത്തുവൊക്കെ ഒരുങ്ങുന്ന കണ്ടു...ചോദിക്കാൻ നിന്നില്ല....

ചോതിച്ചാൽ ചെലപ്പോൾഅവൾ എന്നെയും പിടിച്ചുവലിച്ചോണ്ട് പോകും...ഇയിടെയായിട്ട് ബ്ലാക്ക് മെയിലിംഗ് കുറച് കൂടുതലാ.. വരട്ടെ ശെരിയാക്കാം.... അങ്ങനെ അമ്പലത്തിൽ പ്രാർത്ഥിച്ചു തിരഞ്ഞപ്പോൾ ആരോ വന്നിടിച്ചു.....നോക്കിയപ്പോൾ ദേവു.. സത്യം പറഞ്ഞാൽ ശ്രീലകത്തമ്മയെ പോലുണ്ട് കാണാൻ...😍 പക്ഷെ ഗൗരവം വിടാതെ പെണ്ണിനോട് ദേഷ്യപ്പെട്ടു.... പണ്ടേ കാന്താരിയായതുകൊണ്ട് ഉരുളക്കുപ്പേരി പോലെ മറുപടി വന്നു...അപ്പോഴേക്കും കാത്തു ഇടപെട്ടു അവരെ കടന്ന് ഞാൻ പോയി... തിരിച് പോകാൻ നിന്നപ്പോളാണ് കുളത്തിൽ എന്തോ വീഴുന്ന ഒച്ചകേട്ടത്...നീന്തി ചെന്ന് നോക്കിയപ്പോൾ ദേവു !!! നെഞ്ചോന്നു കാളി....മഹാദേവാ കാത്തോണേ.... അവളെയും കൊണ്ട് പടിക്കെട്ടിൽ കിടത്തി തട്ടിവിളിച്ചിട്ടും നോ റെസ്പോൺസ്... അവസാനം വയറിൽപിടിച്ചു ഞെക്കി ഉള്ളിലെ വെള്ളം കളഞ്ഞു...എന്നിട്ടും പെണ്ണ് കണ്ണുതുറന്നില്ല... ദേവ്യേ 😨 മുപ്പത്തി മുക്കോടി ദൈവങ്ങളെയും വിളിച്ചു ചുണ്ടോടു ചേർത്ത് ശ്വാസം കൊടുത്തു.. പെണ്ണ് ചുമച്ചുകൊണ്ട് ബോധത്തിലേക് വന്നു....അപ്പോഴാ ശ്വാസം നേരെ വീണത്...

പക്ഷെ പേടിയും ക്ഷീണവും കൊണ്ടാവും തളർന്നുപോയിരുന്നു അവൾ...അവളെയും കോരിയെടുത്തു നടന്നപ്പോൾ തണ്ടുഒടിഞ്ഞ ചെന്താമരാ കണക് എന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു എന്റെ ദേവു... അവളെ തട്ടി വിളിക്കുന്നതിനിടക്കാ അമ്പലകമ്മിറ്റിയിൽ ഉള്ള അച്ഛന്റെ ഫ്രണ്ടിനെ കണ്ടത്... പുള്ളികാരനോട് വിവരം പറയുന്നതിനിടക്ക് ആള്ക്കാര് കൂടി.. അല്ലേലും കാര്യങ്ങൾ അറിയാൻ എന്താ ശുഷ്‌കാന്തി..😏 അപ്പോഴേക്കും അവളുടെ ഫ്രണ്ട്സും വന്നു... കാണുന്നത് പോലെയല്ല എല്ലാം നല്ല ബോൾഡാണ്...അവരുടെ സമചിത്തതയോടെ ഉള്ള പെരുമാറ്റം എന്നെ അത്ഭുതം പെടുത്തി.... വീട്ടിൽ നിന്ന് കാർ വരുത്തി അവളെ അവരുടെ കൂടെ വിട്ടു....വീട്ടിൽ ചെറുതായി സൂചിപ്പിച്ചു ഡോക്ടറെയും വരുത്തിച്ചു.... പോവുന്നതിനു മുന്നേ ഞാൻ ആണ്‌ രക്ഷിച്ചതെന്ന് അവളോട്‌ പറയരുതെന്ന് പറഞ്ഞു ഏല്പിച്ചു അവരും അതിനു സമ്മതിച്ചു... അവർ പോയതും ഞാൻ നേരെ ഹരിയുടെ വീട്ടിലേക്കു വിട്ടു......... (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story