ദക്ഷ മഹേശ്വർ: ഭാഗം 21

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

വീട്ടിൽ എത്തിയിട്ടും തളർച്ചകരണം അവൾ ഉറക്കമായിരുന്നു.. ഞാനും വന്നോന്നു മയങ്ങി...ഉറക്കംവിട്ടു കണ്ണുതുറന്നപ്പോൾ ആദ്യം മനസ്സിൽ വന്നത് കാന്താരിയെ കുറിച്ചാണ്... അവളെ ഒരുനോക്കു കാണാൻ ഓടിപിടിച്ചു അവിടെ എത്തിയപ്പോൾ കാണുന്നത് കുടുംബം മൊത്തം അവളെ വളഞ്ഞു നിൽക്കുന്നതാണ്.... ഞാൻ വാതിൽപ്പടിയിൽ നിന്ന് അകത്തേക്ക് നോക്കി.... ക്ഷീണംഅവളുടെ കണ്ണുകളെ തഴുകികൊണ്ടിരുന്നു.. ഏർപാടുപെട്ടു അവളതു മറക്കാൻ ശ്രെമിക്കുന്നുമുണ്ട്.... എല്ലാരും റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ അവൾ തന്റെ ഫ്രണ്ട്സിനോട് ചോദിക്കുന്നത് കേട്ടു ആരാ രക്ഷിച്ചതെന്ന്... അവർ അറിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു....ഞാൻ ഒന്ന് മീശപിരിച്ചുകൊണ്ട് റൂമിലേക്ക് തന്നെ നീങ്ങി...

കുറച് കഴിഞ്ഞ് മനുവിനെ കാണാൻ പുറപ്പെട്ടു... ദേവൂന് അയക്കേണ്ട മെസ്സേജിൽ എഴുതേണ്ട വരികൾ അവനു കൈമാറി.. തിരിച്ചു വീട്ടിലെത്തിയപ്പോൾ അതിഥികൾ ഉണ്ടായിരുന്നു...ദേവൂന്റെ ഫ്രണ്ട്സായിരുന്നു അത്... അൽഫിയെയും അവളുടെ കൊമ്പനെയും പരിചയപെട്ടു.. ഇതാണോ കൊമ്പൻ 😏 പക്ഷെ അവന്റെ കണ്ണുകൾ എന്നിൽ അസ്വസ്ഥത ഉണ്ടാക്കി... ഒരു നെഗറ്റീവ് വൈബ് വന്നുമൂടുന്നത് ഞാൻ അറിഞ്ഞു.. അവരോടു പറഞ്ഞു ഞാൻ റൂമിലേക്ക് പോയി... മനസ് ചിന്താകുഴപ്പത്തിലായി.... ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നിയപ്പോൾ ഞാൻ മുറിവിട്ടിറങ്ങി അവന്മാരോട് കൈലാസത്തിൽ വരാൻ പറഞ്ഞു അവിടേക്ക് തിരിച്ചു... അവരോടു കാര്യങ്ങൾ പറഞ്ഞപ്പോൾ അവരെന്നെ സമാധാനപ്പെടുത്തി.... ഓരോന്ന് ആലോചിച് എപ്പോഴോ ഉറങ്ങി.... ശ്രീനിയുടെ പെങ്ങളുടെ കല്യാണം ഓർത്തപ്പോളാണ് ചാടിഎഴുനേറ്റു അവന്മാരോടും പറഞ്ഞു നേരെ തൃക്കുന്നത്തേക്ക് പോയി...

എന്റെ റൂമിലേക്ക് കേറിയപ്പോൾ ഞാൻ ഞെട്ടി..മുന്നിൽ ദേവു... മാറിന് കുറുകയിട്ട തല്പ്പുകൂടി തെന്നിമാറി വീണപ്പോൾ എന്റെ കണ്ണുകൾ അവളുടെ മറുകിൽ ഉടക്കി.... 😳 മഹി കണ്ട്രോൾ കണ്ട്രോൾ !!! കണ്ണെടുക്കാൻ ആഗ്രഹമുഡെങ്കിലും എന്റെ ഉള്ളിലെ കാമുകൻ അതിനു അനുവദിക്കാത്തത് പോലെ.... അവള് ഞെട്ടി വിറച്ചു നില്കുവായിരുന്നു...പെട്ടെന്നു എന്തോ ഓർത്തപോലെ മുറിവിട്ടെറങ്ങി.... അകെ ചടഞ്ഞു....അങ്ങനെ അവരെയും കൊണ്ട് വിവാഹത്തിന് പുറപ്പെട്ടു.... അവിടെത്തിയതും ഞാൻ ശ്രീനിക്കരികിലേക്കു പോയി... പിന്നീട് ഹാളിൽ എത്തുമ്പോൾ കാണുന്നത് കലങ്ങിയ കണ്ണുകൾ ഭേദപ്പെട്ടു മറച്ചുപിടിച്ചു പുറത്തേക്കു നടക്കുന്ന ദക്ഷയെയാണ്..... ഇവൾക്ക് ഇതെന്തുപറ്റി 🤔 ഓരോന്ന് ആലോചിച് അവളുടെ അടുത്തേക്ക് ചെന്നപ്പോൾ കാണുന്നത് മാറിയമ്മയോട് കട്ടകലിപ്പിൽ സംസാരിക്കുന്ന ദേവു... മാറിയ പിടിച്ചുനിർത്താൻ ശ്രെമിക്കുമ്പോളും കലിയടങ്ങുന്നില്ല....

മറിയാമ്മ ഞങ്ങളോട് സംസാരിക്കുമ്പോളും എന്റെ കണ്ണു ആക്സിലറേറ്റർ റേസ് ചെയുന്ന ദേവുവിലാണ്... ഞങ്ങൾ തൃക്കുന്നതെക്കുള്ള യാത്രയിൽ ആണ്‌ ആദിയുടെ കാര്യം അപ്പു പറയുന്നത്... ആദ്യം സങ്കടം തോന്നിയെങ്കിലും അവളെ എനിക്ക് കിട്ടാനുള്ള നിമിത്തമായി അതിനെ കാണാൻ ഞാൻ ആഗ്രഹിച്ചു... വന്നു കഴിഞ്ഞ് നേരെ ക്ലബ്ബിലേക്ക് വിട്ടു...അവന്മാരോടും കാര്യം പറഞ്ഞു...അവർ ഒന്നുംമിണ്ടിയില്ല.. അവിടെന്ന് തിരിക്കുമ്പോൾ രാത്രിയായിരുന്നു....റൂമിലേക്കു പോകാൻ തുടങ്ങുമ്പോഴാണ് ബാല്കണിയിൽ നിൽക്കുന്ന അവളെ കണ്ടത്.... അവളുടെ മനസ് ശെരിയല്ല എന്ന് ആ നില്പുകണ്ടാൽ തന്നെ മനസിലാവും... മറുത്തൊന്നും ചിന്തിക്കാതെ അവൾ എന്ത് ആലോചിക്കുമെന്ന് പോലും ഓർക്കാതെ നേരെ ചെന്നവളുടെ തോളിൽ കൈവെച്ചു... തിരിഞ്ഞു നോക്കാതെ അവൾ കെട്ടിപ്പിടിച്ചപ്പോൾ മനസിലായി എത്രമാത്രം അവൾ ഒരു തലോടൽ ആശിക്കുന്നുണ്ടെന്ന്....

ആലോചനക്ക് വിരാമം ഇട്ടുകൊണ്ട് തന്റെ നെഞ്ചിൽ പറ്റിച്ചേർന്നുകിടക്കുന്ന ദേവുവിനെ നോക്കി അവനൊന്നു ചിരിച്ചു... നിന്നോട് ഞാൻ എങ്ങനെ എന്റെ ഇഷ്ട്ടം തുറന്നുപറയുമെന്റെ കാന്താരി.....😍 മെല്ലെ അവളെ ചേർത്തുപിടിച്ചു നെറുകിൽ മുത്തികൊണ്ട് മഹി അവളെനോക്കി ചോദിച്ചു... പിന്നെ ഒട്ടും വൈകാതെ അവളെയും എടുത്ത് റൂമിൽ പോയി കട്ടിലിൽ കൊണ്ട് കിടത്തി പുതപ്പിച്ചു സ്വന്തം റൂമിലേക്ക് വിട്ടു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഞാൻ എങ്ങനെ ഇവിടെത്തി 🤔 ദേവു കട്ടിലിൽ ഇരുന്ന് തിങ്കാൻ തുടങ്ങിട്ട് കൊറേ നേരമായി.... മറിയാമ്മയും അപ്പുവും വെട്ടിയിട്ട ചക്കപോലെ കൂർക്കം വലിച്ചു ഉറക്കമാണ് ബ്ലഡി ഫൂൾ 😬 അവസാനം ക്ഷേമകേട്ടു ഒറ്റച്ചവിട്ടു വെച്ചുകൊടുത്തു രണ്ടിന്റെയും പിന്നാമ്പുറത്തിനിട്ടു... പടോ 💥 ദേ കിടക്കുന്നു നമ്മുടെ പാവം മറിയാമ്മയും അപ്പുവും... അപ്പു : ഇവക്കടെ പ്രാന്ത് മാറിലേഡി... 🙄

മറിയാമ്മ : ആരോട് പറയാൻ 🤕 ദേവു രണ്ടിനെയും കൂർപ്പിച്ചു നോക്കി ഫ്രഷാവാൻ ബാത്‌റൂമിൽ കേറി... പിന്നീട് മൂന്നും റെഡിയായി താഴേക്കു ചെന്നു.... ഫുഡ്‌ കഴിച്ചു അച്ഛമ്മയുടെ അടുത്ത ചെന്നു മൂന്നുപേരും അനുഗ്രഹം വാങ്ങിച്ചു.... അച്ഛമ്മ : നന്നായി വരും...സൂക്ഷിച്ചു പോണം ട്ടോ ദേവു : ശെരി അച്ചമ്മേ... ദേവു നേരെ അമ്മയുടെയും അച്ഛന്റെയും അടുത്തെത്തി അവരെ കെട്ടിപിടിച്ചു... രുക്കു ഭയങ്കര കരച്ചിലാണ്.... ദേവു : എന്റെ പൊന്നു രുക്കുസെ ഇങ്ങനെ കരയാതെ....ഞാൻ ഉഗാണ്ടക്കൊന്നുമല്ലലോ പോണേ എന്നെ കാണാൻ തോന്നുവാണേൽ പറഞ്ഞാൽ പോരെ പറന്നു എതുലെ ന്റെ ചെകുത്താനിൽ... രുക്കു : ആ വണ്ടി വേണം ആദ്യം തല്ലിപൊളിക്കണം...അവളോടൊരു ചെകുത്താൻ... ദേവു : രുക്കു എന്റെ വണ്ടിയെ പറഞ്ഞാൽ എടുത്ത് കുളത്തിലിടും...ദേ ദേശടനകിളി തന്റെ ഭാര്യയെ വേണങ്കിൽ മിണ്ടാതെ നിന്നോളാൻ പറ....

ജയദേവ് : ശെരി തമ്പുരാട്ടി... അവിടെ കൂട്ടച്ചിരി മുഴങ്ങി.... അവർ വണ്ടിയും സ്റ്റാർട്ട് ആകി പോകാൻ ഒരുങ്ങി... മൂന്നുപേരും സഡൻ ബ്രേക്കിട്ടു തിരിഞ്ഞു നോക്കി... എല്ലാരേയും നോക്കി നിറചിരിയോടെ അവർ വണ്ടിയെടുത്തു... പക്ഷെ ദക്ഷയെ തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു മഹിയുടെ കണ്ണുകൾ അവൾ കണ്ടതേയില്ല.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 മണിക്കൂറുകൾ നീണ്ട യാത്രകൊടുവിൽ അവർ ഫ്ലാറ്റിനു മുന്നിലെത്തി.... ഒട്ടും സമയം കളയാതെ ഫ്രഷായി വന്നപ്പോഴേക്കും ഹാളിൽ സിങ്കവും അൽവിനും ഇരിപ്പുണ്ടായിരുന്നു... അവർ പോകാൻ ഇറങ്ങിയതും ദേവു എല്ലാരേയും പിടിച്ചു നിർത്തി സംസാരിച്ചു.... ദേവു : വെറുതെ അങ്ങ് കേറിചെന്നാൽ മതിയോടി മറിയമേ... ഒരു കള്ളാചിരിയോടെ ദേവു എല്ലാരേയും നോക്കി ചോദിച്ചു... അപ്പു : പിന്നല്ലാതെ..നീ എന്നതാ ഉദേശിച്ചേ... മറിയാമ്മ : വഴിയേ പറയന്നെ.... വെയിറ്റ് ആൻഡ് വാച്ച്....😎 .......(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story