ദക്ഷ മഹേശ്വർ: ഭാഗം 24

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

അവർ കോളേജിൽ നിന്ന് പുറപ്പെട്ടു ഫ്ലാറ്റിൽ എത്തിച്ചേർന്നു... വന്നപാടെ അപ്പു കട്ടിലിലേക്ക് മറിഞ്ഞു.... ഇവളുടെ കിടത്തം കണ്ടാൽ തോന്നും വാർക്കപണിക്കാണ് ഡെയിലി രാവിലെ കുറ്റിയും പറിച്ചു പോകുന്നതെന്ന്...😏 അമ്മാതിരി ഉറക്കമല്ലേ ശവം 😏 മറിയാമ്മയാണെങ്കിൽ വൻ ക്ലീനിങ്ങിലാണ്... ദേവു കുറച് പച്ചക്കറിയും മറ്റും വാങ്ങിക്കാനായി ചെകുത്താനും എടുത്തോണ്ട് മാർക്കറ്റിലേക്ക് പോയി.... പെട്ടെന്നു അവരുടെ ഫ്ലാറ്റിന്റെ ബെൽ ശബ്‌ദിച്ചു.... മറിയാമ്മയുടെ ക്ലീനിങ് കഴിഞ്ഞില്ല അവൾ അപ്പുനെ വിളിച്ചു.... മറിയാമ്മ : അപ്പു പോയി വാതിലൊന്നു തുറന്നെ ന്റെ പണി കഴിഞ്ഞില്ല... അപ്പു മുഷിച്ചിലോടെ പറഞ്ഞു.. അപ്പു : എനിക്കെങ്ങും വയ്യ നീ പോയി തുറക്ക്... മറിയാമ്മ കലിപ് മോഡ് ഓൺ ആകി...😡 മറിയാമ്മ : @%#@@* അപ്പു : വേണ്ട ഞാൻ തുറന്നോളം..😒

അല്ലേലും മറിയാമ്മയുടെ സരസ്വതി കേട്ടാൽ കൈ ഇല്ലാത്തവൻപോലും കൈപ്പണിഞ്ഞു വാതിൽ തുറക്കും അത്രക്ക് ടെറർ അല്ലെ ഓള് 😎 അപ്പുകുട്ടി അടിതുങ്ങി പോയി കതകു തുറന്ന് കണ്ണു തുറക്കാതെ തന്നെ ചോദിച്ചു. അപ്പു : ആരാ.... മറുപടിയൊന്നും ഉണ്ടായില്ല...അവൾ ഒറ്റക്കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിൽ അൽവി... അപ്പു : അഹ് ഇച്ചായ എന്താ ഇങ്ങനെ നോക്കുന്നെ 🙄 അപ്പോഴും കുട്ടിയൊന്നും മിണ്ടുന്നില്ല 😬 അപ്പോഴാണ് അപ്പു സ്വയം ഒന്നു നോക്കിയത്.... ഒരു കുട്ടി നിക്കറും സ്ലീവ് ലെസ്സ് ബനിയനും ആണ്‌ അവൾ ഇട്ടേക്കുന്നത് 😵 അപ്പു : അയ്യേ....🙈 അവൾ വാതിലും ചാരി റൂമിലേക്ക് ഓടി... അൽവിയൊന്നു പുഞ്ചിരിച്ചുകൊണ്ട് മറിയാമ്മയുടെ അടുത്ത പോയി ഇന്നത്തെ ഫുഡ്‌ അവിടന്നാകാം എന്ന് പറഞ്ഞിട്ട് തിരിച് അവന്റെ ഫ്ലാറ്റിലോട്ടു പോയി...

അവൻ പോയെന്നു കണ്ടതും അപ്പു പതിയെ ആമ തൽപുറത്തിടുന്ന പോലെ റൂമിനു വെളിയിലേക്കു തലയിട്ടു ആകമാനം ഒന്ന് സ്കാൻ ചെയ്തു.....എന്നിട്ടൊരു നെടുവീർപ്പിട്ടു... അപ്പു : ഹാവു ഭാഗ്യം പോയി 😌 പിന്നെ അപ്പു ഹാളിൽ വന്നു സോഫയിൽ ഇരുന്ന് ടി വി കാണാൻ തുടങ്ങി.... മറിയാമ്മ അപ്പുന്റെ അടുത്ത വന്നിരുന്നുകൊണ്ട് അവളെ തോണ്ടി.. അപ്പു ടി വിയിൽ നോക്കികൊണ്ട്‌ തന്നെ മൂളി അപ്പു : മ്മ്....എന്നാടി..... മറിയാമ്മ : എടി ഞാൻ ലൈബ്രറിയിൽ പോയില്ലേ... അപ്പു : അഹ് പോയി മറിയാമ്മ : അപ്പൊ അവിടെ വെച്ച് സിംഗം എന്നെ പിടിച്ചുനിർത്തിയെടി..😬 അപ്പു : ഹ്മ്മ് എന്നിട്ട്... മറിയാമ്മ : എന്നിട്ടെന്താ പുള്ളി എന്നെ പ്രപ്പോസ് ചെയ്തു... അപ്പു : ഹാ അത്രേയുള്ളോ ഞാൻ വിചാരിച്ചു.... പെട്ടെന്നു ഞെട്ടിക്കൊണ്ട്... അപ്പു : നീ ഇപ്പോ എന്താ പറഞ്ഞെ 😲 മറിയാമ്മ : നീയെന്താ കേട്ടത് അതുതന്നെയാ പറഞ്ഞെ 😏

അപ്പു : പുള്ളി എന്തൊക്കെ പറഞ്ഞു..... മറിയാമ്മ വള്ളിപുള്ളി തെറ്റാതെ എല്ലാം അപ്പൂന് പറഞ്ഞു കൊടുത്തു.... കുറച് നേരം എല്ലാം കേട്ടിട്ട് അപ്പു താടിക്കും കൈകൊടുത്തിരുന്നു... പിന്നീട് പറഞ്ഞു തുടങ്ങി... അപ്പു : എന്താ നിന്റെ അഭിപ്രായം.. മറിയാമ്മ : വരട്ടെ നമുക്ക് ആലോചികാം... ദേവുകൂടി വരട്ടെ... അപ്പു : മ്മ്.... പിന്നെ രണ്ടാളും കൂടി ഓരോന്ന് കത്തിയടിച്ചു ഇരുന്നപ്പോൾ വീണ്ടും അൽവിയുടെ വിളി വന്നു ഫ്ലാറ്റിലെക്കു ചെല്ലാൻ..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 മഹി ഈ സമയം സായം സന്ധ്യയുടെ ചുവപ്പുരാശി മതിമറന്നു ആസ്വദിച്ചുകൊണ്ട് കടൽകാറ്റേറ്റു ഇരിക്കുകയാണ്.... മഹി ആലോചിച്ചു..... പെണ്ണിനെ ഒന്നു ഞെട്ടികാം എന്ന് കരുതിയ ജോസെഫിന്റെ നെഞ്ചംകുട് പൊള്ളിക്കണ ചവിട്ടും കൊടുത്തു പഞ്ചു ഡയലോഗും അടിച്ചത്....

എന്നിട്ട് അവളുമാരെ നോക്കിയപ്പോ നമ്മുടെ കാന്താരിക് മാത്രം യാതൊരു ഭാവവ്യത്യാസവുമില്ല സ്ഥായി ഭാവം പുച്ഛം 😏 ആഹ് പന്നമക്കള് ചവിട്ടികുലിക്കി പോകാൻ നിന്നപ്പോൾ അവൾടെ ഒലക്കമ്മലെ ഡി സ എൽ ർ ഡയലോഗ്....😠 വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കാന തോന്നിയെ.... അവള്കവനെപ്പറ്റി എന്തറിഞ്ഞിട്ട...ഏതായാലും അവനിട്ടൊരു പണികൊടുക്കണം എന്റെ പെണ്ണിനെ കുടുക്കാൻ നോകിയതല്ലേ വെറുതെ വിടത്തില്ല ഞാൻ ആ %@$@&മോനെ... ഷോ അവളുടെ സൗണ്ട് ഒന്ന് കേൾക്കാൻ തോന്നുന്നല്ലോ...എന്താ മഹാദേവാ ഒരു വഴി..🤔 അവൻ ഗഗനമായി ആലോചിക്കാൻ തുടങ്ങി... പുള്ളി അവിടിരുന്നു ആലോചിക്കട്ടെ നമ്മുക്ക് ദേവൂന്റെ അടുത്തേക് പോകാം കോമൺ എവെരിബഡി 🚶‍♀️🚶‍♀️ 💥💥💥💥💥💥💥💥💥💥💥 ദേവു ചെകുത്താനെ പാർക്ക്‌ ചെയ്ത് എല്ലാ കവറുമായി ഫ്ലാറ്റിലേക്കു വച്ചുപിടിച്ചു...

. ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോൾ ഡോർ ലോക്കഡ്‌ ആയിരുന്നു... അവൾ നേരെ ഇച്ചായന്റെ ഫ്ലാറ്റിലോട്ടുള്ള ഡോർ തുറന്ന് അകത്തേക്ക് കേറിയതും രണ്ടുപേർ അവൾക്കു മുന്നിലേക്ക്‌ ചാടി വീണു... അവൾ നെഞ്ചിൽ കൈവെച്ചു ബാക്കിലേക്കാഞ്ഞു.... നോക്കിയപ്പോൾ ഹിതേഷും കാശിയും വളിച്ച ചിരിയോടെ മുന്നിൽ നില്കുന്നു....😁 അവൾ കവർ അവിടെ ഇട്ടേച്ചും അവരെപോയി കെട്ടിപിടിച്ചു.... ദേവു അവരോടായി ചോദിച്ചു... ദേവു : നിങ്ങൾ ഇപ്പോ എത്തി...ഒന്നു വിളിച്ചുപോലും പറഞ്ഞില്ലലോ...😒 കാശി : ഞങ്ങൾ ചേച്ചിക്കൊരു സർപ്രൈസ് തന്നതല്ലേ...എങ്ങനുണ്ട് m.😎 ദേവു : ബഹുത് അച്ഛാ..😬 അവൾ കവരെല്ലാം പെറുക്കി മേശമേൽ വെച്ചു...സോഫയിൽ ചെന്നിരുന്നു...തോട്ടആപ്പിറത്തും ഇപ്പുറത്തുമായി കാശിയും ഹിതുവും.... അപ്പോഴാണ് കിച്ചണിൽ നിന്നും ഇച്ചായനും ഡേവിഡും (സിംഗം ) ഇറങ്ങി വന്നത്...

അവരുടെ കോലം കണ്ട ത്രിമൂർത്തികൾ വാ പൊളിച്ചു നിന്നു..😳 കവികയ്‌ലിയും വെള്ള ഇന്നർ ബനിയനും ഇട്ട് തലയിൽ തോർത്ത്‌ കെട്ടി നളപാചക ഗെറ്റപ്പിൽ നമ്മുടെ കോളേജ് പ്രൊഫസർസ്.. വാട്ട്‌ എ ബ്യുട്ടി....😍 മറിയാമ്മയുടെ കണ്ണ് ഡേവിഡിനെ കണ്ടപ്പോൾ ഒന്നു വിടർന്നു...എന്നാൽ സമർത്ഥമായി അവളതു മറച്ചു.... ഡേവിഡ് അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു... (ഇങ്ങനെ ചിരികല്ലേ കലാ ഞാൻ നിങ്ങളെ പിടിച്ചു വെല്ല റേപ്പും ചെയ്യും😍 : മാറിയമ്മാസ് ആത്മ ) അപ്പു ഇച്ചായനെ കണ്ടപ്പോൾ തിരഞ്ഞു ഓടാൻ നിന്നതും അൽവി പറഞ്ഞു... ഇച്ചായൻ : അപ്പു ഓടരുത് !!😡 അപ്പു സഡൻ ബ്രേക്കിട്ടു നിന്നു...

അൽവി വന്നവളുടെ ചെവിക്കു പിടിച്ചു... ഇച്ചായൻ : ഇനി നിന്നെയ വേഷത്തിൽ ഞാൻ കണ്ടാൽ...😠😠 (എന്നായാലും കാണേണ്ടതല്ലേ 🙈: അപ്പൂസ് ആത്മ 😁) പക്ഷെ ആത്മ അൽപം ഉറകെയായി പോയോ എന്നൊരു ഡൌട്ട് 🙄 ഇച്ചായൻ : എന്താ.. അപ്പു ഒന്നുമില്ലെന്ന് ചുമൽ കൂച്ചി 😬 അപ്പോഴാണ് പിന്നെയും കാളിങ് ബെൽ മുഴങ്ങിയത്.... ഹിതേഷ് പോയി വാതിൽ തുറന്നു... പുറത്തു നിൽക്കുന്ന ആളെ കണ്ടു ത്രിമൂർത്തികൾ വീണ്ടും വീണ്ടും ഞെട്ടി 😖😱 ദേ മുറ്റത്തൊരു കാലൻ 😜.........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story