ദക്ഷ മഹേശ്വർ: ഭാഗം 25

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

"ആ താൻ വന്നോ കേറി വാടോ അവിടെ തന്നെ നില്കാതെ..... " അൽവി പതിയെ അപ്പുവിന്റെ ചെവിയിൽ നിന്ന് പിടിയും വിട്ടുകൊണ്ട് വന്നയാളുടെ അടുത്തുചെന്നു ഹസ്തദാനം ചെയ്തു..... ഇപ്പോഴും മറിയാമ്മക്കും കൂട്ടർക്കും മിണ്ടണ്ടാട്ടം നഹി നഹി 😣 ഇത്രയും പറഞ്ഞിട്ടും നിങ്ങൾക്കൊന്നും ആളെ കത്തിയില്ലേ.... ശേ ശേ മോശം മ്ലേച്ഛം 😪... വേറെ ആരുമല്ല ആരുടെ കൈയിന്നാണോ രക്ഷപ്പെടണം എന്ന് കരുതി ഇച്ചായനെ കാണാൻ സ്റ്റാഫ്‌റൂമിലേക്കു പോയത്.... അഹ് പുലിതന്നെ നമ്മുടെ ത്രിമൂർത്തികളുടെ മുന്നിൽ നെഞ്ചും വിരിച് പുഞ്ചിരിയോടെ നില്കുന്നു.... ഇനിയും മനസിലായില്ല.... വേറെ ആര് നമ്മുടെ മൊഞ്ചൻ മെഹ്‌റൂഫ് മുന്ന😍 പിള്ളേരാണെങ്കിൽ ഏത് കണ്ടം വഴിയോടി രക്ഷപെടാം എന്ന ഗെവേഷണത്തിലാണ്...... 🙄 കാരണം ക്ലാസ് കട്ട്‌ ചെയ്തു ക്യാന്റീനിൽ പോയി എന്ന് അൽവി അറിഞ്ഞാൽ പുള്ളി അവളുമാരുടെ കാലുതല്ലിയൊടിക്കും..., 🤕 ഇതുപറയാൻ സ്റ്റാഫ്‌റൂമിൽ ചെന്നെങ്കിലും അൽവിയവിടെ ഉണ്ടായിരുന്നില്ല.. പിന്നീട് ആ കാര്യം അവർ മറന്നേ പോയി...

(ഞഞ്ഞായി : എന്റെ ആത്മ 😏) മറിയാമ്മ : ഈ കാലമാടൻ എന്താടി ഇവിടെ 🤐 മറിയാമ്മ ഉച്ചതാഴ്ത്തി ദേവുനോട് ചോദിച്ചു... ദേവു : എന്റെ അമ്മായിപ്പാന്റെ പതിനാറു കൂടാൻ വന്നതാടി.. 😠 മറിയാമ്മ അവളെയൊന്നു ഇളിച്ചു കാണിച്ചു..... 😁 ദേവു : ഹല്ലപിന്നെ അവളുടെ ഒലക്കമേലെ ചോദ്യം എനിക്ക് എങ്ങനെ അറിയാനാ 😠 മറിയാമ്മ : എന്റെ പൊന്നോ നീ ഒന്നടങ്... ഞാൻ ചുമ്മാ ചോദിച്ചു പോയതാടി ഉവ്വേ 😦 ദേവു : മ്മ്..... അപ്പോഴേക്കും ചുറ്റം നടന്നതൊന്നും നമ്മുടെ പിള്ളേർ അറിഞ്ഞില്ലായിരുന്നു..... മെഹറൂഫ് അവരെ കണ്ടതും.. മാറിൽ കൈപിണച്ചുകെട്ടി അവരുടെ മുന്നിൽ വന്നുനിന്നതും ഒന്നും കുഞ്ഞാടുകൾ അറിഞ്ഞില്ല 😜 "എഹേം എഹേം.... " അപ്പു : ഇത് എവിടിന്ന ഒരു ചുമ്മാ 🤔 തലയുയർത്തി നോക്കിയതും മുന്നിൽ കാലൻ 😳 മൂന്നും വെളുക്കനെയൊന്നു ചിരിച്ചു കാണിച്ചുകൊടുത്തു... ദേവു : ഹാ സാർ സുഖംആണല്ലോ വേറെ വിശേഷമൊന്നുമില്ലലോ അപ്പൊ ശെരി കണ്ടതിൽ സന്തോഷം.. 😊 അവൾ അടികപ്യാരെ കൂട്ടമണി എന്ന സിനിമയിൽ ബാനു കോശിയോട് പറയുന്ന പോലെ അത്രെയും പറഞ്ഞു കഴിഞ്ഞ് നൈസ് ആയിട്ട് വലിഞ്ഞു....നമ്മുടെ കൊച്ചിനോട കാലന്റെ കളി 😏 മെഹറൂഫ് അകെ പ്ലിങ്ങിത്താനായി ഷോ ഷാഡ്.. ☹️.

കുറച് നേരത്തേക്ക് പുള്ളി സൈലന്റ് ആയിരുന്നു... ഇതേസമയം ഹിതുവും കാശിയും അൽവിയും ഡേവിഡും അടുക്കളയിലേക്കു പോയിരുന്നു... മറിയാമ്മയും അപ്പുവും പതിയെ തിരിഞ്ഞു ഓടാൻ തുടങ്ങിയതും മെഹ്‌റൂഫ് ശബ്ദം താഴ്ത്തി പറഞ്ഞു മെഹറൂഫ് : മര്യാദക് ആ കുട്ടിത്തേവാങ്കിനെ വിളിച്ചോണ്ട് വന്നില്ലായെങ്കിൽ ക്ലാസ് കട്ട്‌ ചെയ്തു കാന്റീനിൽ പോയകാര്യം ഞാൻ അൽവിയോട് പറയും....അതു വേണോ 😜? മറിയാമ്മയും അപ്പുവും വേണ്ട എന്ന യാന്ത്രികമായി തലയാട്ടി😨എന്നിട്ട് നേരെ റൂമിലേക്ക് ഓടി.... പെട്ടെന്നു റൂം തുറന്ന് ദേവു ഒരു ഷോക്കടിച്ച ഭാവത്തോടെ റൂമിൽ നിന്ന് ഇറങ്ങി വന്നു..... 🤐 അവരു വന്നു വിളിച്ചിട്ടും അവളൊന്നും മിണ്ടാതെ റോബോട്ടിനെ പോലെ മുന്നോട്ടു പോയി. സോഫയിൽ ഇരുന്നു..😩 അവൾടെ ഈ ഇരുപ്പ് അത്ര പന്തിയല്ലാത്തോണ്ട് മറിയാമ്മയും അപ്പുവും പരസ്പരം നോക്കി...🙄 എന്നിട്ട് റൂമിലേക്ക് നോക്കിയപ്പോൾ മഹി ഇറങ്ങി വരുന്നതാണ് കണ്ടത്... something fishy 🤔 അവർ രണ്ടും മനസ്സിൽ ഓർത്തു.... എന്നിട്ട് മഹിയെ നോക്കിയപ്പോൾ പുള്ളി അവരെയൊന്നു നോക്കി ചിരിച്ചിട്ട് കിച്ചൺലോട്ടു പോയി.....

മറിയാമ്മയും അപ്പുവും ദേവൂനെ കുലുക്കി വിളിക്കാൻ ആരംഭിച്ചു... ഇതിനുമാത്രം ഈ 10 മിനിറ്റിൽ എന്താ ആ റൂമിനകത്തു സംഭവിച്ചത് 🤔 എന്നെപോലെ നിങ്ങൾക്കും ആ ഡൌട്ട് ഉണ്ടല്ലേ.... പേടിക്കണ്ട എന്റെ കൈയിൽ ഒരു സൂത്രം ഉണ്ടല്ലോ 😉 time machine ബുഹഹ..... എന്താ ആരും ചിരിക്കാതെ.... ചിരിക്കുവിൻ ആഹ്ളാദിപ്പിൻ.... ഹഹ... എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ..🙄 ഒന്നു ചിരിക്കാനല്ലേ പറഞ്ഞോളു..😒 വേണെങ്കിൽ മതി റൂമിന്റെ അകത്തു അറിയാണെങ്കിൽ മതി 😏 അഹ് അങ്ങനെ വഴിക് വാ 😏 ചലോ മേരെ സാത്... 🏃‍♀️ 💞💞💞💞💞💞💞💞💞💞💞 കുറച് നിമിഷങ്ങൾക്ക് മുൻപ്.... ദേവു കാലന്റെ മുന്നിൽ നിന്നും വലിഞ്ഞു നേരെ ഒരു റൂമിൽ കയറി ഡോർ ക്ലോസ് ചെയ്തു.... മെല്ലെ അവൾ ശ്വാസം ഒന്ന് വലിച്ചുവിട്ട്... ജാക്കറ്റ് ഊരി തിരിഞ്ഞതും കാണുന്നത് മഹിയെയാണ്..... 🙈 അതും ഒരു ടവൽ മാത്രം ഉടുത്ത നഞ്ഞമുടി പുറകിലേക്ക് മടിയൊതുക്കികൊണ്ട് ഇറങ്ങിവരുന്ന... 😍 നെഞ്ചിലെ രോമങ്ങളിൽ പറ്റിച്ചേർന്നു കിടക്കുന്ന രുദ്രാക്ഷം കെട്ടിയമാലയിൽ ദേവുവിന്റെ കണ്ണുകൾ ഉടക്കി....

"ഉഫ് 🔥🔥🔥ഈ ചെക്കന് ഇത്രെയും ഗ്ലാമർ ഉണ്ടായിരുന്നോ..... എന്റെ കണ്ട്രോൾ ദൈവങ്ങളെ എനിക്ക് ശക്തിതരു.... 🙈" അറിയാതെ ദേവൂന്റെ ഉള്ളിലെ കോഴി അരത്തലച്ചു കുവാൻ തുടങ്ങി... 🐔....അവൾ ഒരുവിധം അതിനെ തീറ്റകൊടുത്തു അടക്കി നിർത്തി 😬 നോക്കണ്ട ആ ഗെറ്റപ്പിൽ കണ്ടാൽ ഏതു പെണ്ണും നോക്കിനിന്നുപോകും... 🙈എന്ത് സ്ട്രക്ച്ചർ എന്റമ്മച്ചി 😜 അല്ലാതെ എന്റെ നായിക ഒരു കൊഴിയൊന്നുമല്ലട്ടോ... 😑 അവൻ ബാത്രൂം ഡോർ അടച്ചു തിരിഞ്ഞതും മുന്നിൽ ദേവു.... അവൻ ആദ്യം ഒന്നു പകച്ചെങ്കിലും😳 സമർത്ഥമായി അതുമറച്ചു കൊണ്ട് അവളെ നോക്കി ദേഷ്യപ്പെടാൻ തുടങ്ങി.... മഹി : നീ എന്താടി ഈ റൂമിൽ... സീൻ പിടിക്കാൻ വന്നതാണല്ലേ.. ഇറങ്ങി പോടീ എന്റെ കൈക്കു പണിയുണ്ടാകാതെ 😠😠 ദേവു : ഓ സീൻ പിടിക്കാൻ പറ്റിയൊരു ചളുക് ... 😏 അവൾ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.. (ലെ ഞാൻ : അപ്പൊ നീ കുറച്ചു മുന്നേ വായിനോക്കി നിന്നതോ 🙄 ലെ ദേവു : ശു ശു മിണ്ടല്ലേ 😬എന്റെ മാനം കബല് മായതോമ് തോം തോം... ആയി പോകും 🙈 ലെ ഞാൻ : അങ്ങനെ പണ u continue 😁)

ദേവു ആലോചിച് നില്കുന്നത് കണ്ടപ്പോൾ മഹി വീണ്ടും പറഞ്ഞു.. മഹി : മനുഷ്യന്റെ ചോര ഉറ്റിക്കുടിക്കാൻ ഇറങ്ങിക്കോളും വടയക്ഷി.... 😠😠 ദേവൂന് കലിപ് കേറാൻ തുടങ്ങി... അവൾ പറഞു... 😡 ദേവു : വടയക്ഷി തന്റെ കെട്ടിയോൾ ആടോ കാലമാടാ... എനിക് അറിഞ്ഞുടയിരുന്നു താൻ ഇതെന്റകത്തു അടയിരിക്കുവായിരുന്നെന്ന്... 😠😠 അതും പറഞ്ഞു പുറത്തേക്കിറങ്ങാൻ പോയ ദേവുവിനെ മഹി വലിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി.. അവന്റെ ആ നീക്കം അവളോട്ടും പ്രദീഷിച്ചിരുന്നില്ല.... അവൾ ഞെട്ടി അവനെ നോക്കി... അവന്റെ കണ്ണുകളിൽ ഇതുവരെ കാണാത്തൊരു ഭാവമായിരുന്നു അവൾ കണ്ടത്... 😍 അവൾ ഒരു സൈഡിലോട്ടു മാറാൻ ഒരുങ്ങിയപ്പോൾ അവൻ തന്റെ രണ്ടു കൈയും അവൾക്കിരുവശമായി ഭിത്തിയിൽ കുത്തി അവളോട്‌ ചേർന്നു നിന്നു.. അവന്റെ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ മുഖത്തേക്ക് വീണുകൊണ്ടിരുന്നു... ഇനിയും ഇങ്ങനെ നിന്നാൽ ശെരിയാവില്ല എന്നുകണ്ടു അവൾ അവനെ തള്ളിമാറ്റാൻ ശ്രെമിച്ചുകൊണ്ടു പറഞ്ഞു... ദേവു : ഡോ താൻ എങ്ങോട്ടാ ഈ ഇടിച്ചുകേറി വരുന്നത് അങ്ങോട്ട്‌ മാറി നിൽക്കാഡോ... ഇല്ലേൽ ഞാൻ ഇപ്പോൾ വിളിച്ചുകൂവും..😠😠 മഹി അവളോട്‌ ഒന്നുകൂടി ചേർന്നുനിന്നു...

അവളുടെ നെഞ്ചിടിപ്പ് ക്രെമതീതമായി ഉയരാൻ ആരംഭിച്ചു... ചെന്നിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു....അവളുടെ വെപ്രാളം മഹിയിൽ കുസൃതി നിറച്ചു.. ഉള്ളിൽ ഊറി ചിരിച്ചുകൊണ്ട് അവൻ അവളുടെ കാതോരം ചുണ്ട് ചേർത്ത് എന്തോ പറയാൻ തുടങ്ങി... അവന്റെ നിശ്വാസം അവളിൽ വല്ലാത്തൊരു പരവേശം ഉണ്ടാക്കിക്കൊണ്ടിരുന്നു... ശരീരത്തിലെ ഓരോ രോമകൂപങ്ങൾ പോലും അവനോടു അടിമപ്പെടുന്നത് അവൾ അറിഞ്ഞു.... (ഹും ചോറിവിടെയും കുറവിടേയും : നോക്കണ്ട ദേവു തന്റെ ശരീരത്തോട് മനസ്സിൽ പറഞ്ഞതാ 😁, ) മഹി പറഞ്ഞു തുടങ്ങി.... മഹി : നീ അലച്ചുകൂവിക്കൊടി... ഞാൻ പറയും നീയാണ് എന്റെ മുറിയിൽ ഇടിച്ചുകേറി വന്നു എന്റെ ഹിസ്റ്ററി നശിപ്പിക്കാൻ നോക്കിയത്..എന്ന്... 😉 ദേവു തറഞ്ഞു നിന്നുപോയി😲 മഹിയുടെ പറച്ചിലുകെട്ടു... ദേവു പറഞു... ദേവു : ഡോ താൻ ഈ മുറിയിൽ ആയിരുന്നെന്ന് ഗ്രെഹിച്ചു നോക്കാൻ ഞാൻ ജോതിഷ്യം ഒന്നും പഠിച്ചിട്ടില്ല..😠😠...അല്ലേലും തന്നെ ഇങ്ങോട്ട് എന്തിനാ കെട്ടിയെടുത്തെ.. മറങ്ങോട്ട് 😠😠 മഹിയെ ഒരു വിധം തള്ളിമാറ്റികൊണ്ട് അവൾ റൂമിന്റെ ലോക്ക് തുറക്കാൻ ഒരുങ്ങിയതും മഹി പിന്നിൽ നിന്നു അൽപം ഉറക്കെ പറഞ്ഞു... മഹി : ആ ബ്ലാക്ക് സ്പോട്ട് കിടുവാണ് കേട്ടോ... uff 🔥🔥

കാണുമ്പോ മനുഷ്യന്റെ കണ്ട്രോൾ പോകും... 🙈 ദേവു പിടിച്ചുകെട്ടിയപോലെ അവിടെ നിന്നു... മഹി അവളുടെ അടുത്തേക് വന്നുപുറകിലൂടെ അവളുടെ ശരീരത്തോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു... മഹി : അത് മറ്റാരെയും കാണിക്കണ്ടാട്ടൊ.... അവിടെ മുത്തമിടാൻ അവകാശം ഈ മഹേശ്വർ കാശിനാഥിനെ ഉള്ളു 😉 ഇപ്പോ മോളുസ് ചെല്ല് ചേട്ടൻ ഡ്രെസ്സുമാറട്ടെ.... 😊 ദേവു കണ്ണുമിഴിച് വായും പൊളിച്ചു അവൻ പറയുന്നത് എല്ലാം കേട്ടു നിന്നു...😨എന്നിട്ട് നേരത്തെ കണ്ടതുപോലെ റോബോട്ടിനെ പോലെ വാതിലും തുറന്ന് പുറത്തോട്ട് പോയി... ദിതാണ് അവിടെ നടന്നത്.... എല്ലാരും കണ്ടല്ലോ.... ഇനി വാ പോയി പകച് പണ്ടാരം അടങ്ങിയിരിക്കുന്ന ദേവൂന്റെ അടുത്തേക്ക് പോകാം .... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ദേവുനോട്‌ ഓരോന്നവർ ചോതിക്കുന്നുണ്ടെങ്കിലും അവളൊന്നും തന്നെ മറുപടി പറഞ്ഞില്ല.....

അവൾ അവന്റെ വാക്കുകളിൽ അകപ്പെട്ടു ഇരിക്കുകയായിരുന്നു... എന്നാൽ ഇതെല്ലാം സ്രെധിച്ചിരിക്കുന്ന ആ രണ്ടു കണ്ണുകളെ അവരാരും കണ്ടില്ല.. അപ്പോഴാണ് അൽവി എല്ലാവരെയും കഴിക്കാൻ വിളിച്ചത്.. അവർ കഴിക്കുമ്പോളും ദേവു ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല... ഭക്ഷണകഴിക്കുന്നിടക്ക് അൽവി ചോദിച്ചു.... അൽവി : നിങ്ങളുടെ കൂടെ ഒരു തട്ടമിട്ട പെങ്കൊച്ചിലായിരുന്നോ... അവളിപ്പോ എവിടെയാന്ന് അറിയാവോ ... ഒരു ഗ്ലാസ്‌ വീണുടയുന്ന ശബ്ദം കെട്ട് എല്ലാവരും ആ ഭാഗത്തേക്ക് നോക്കി... കനൽ എരിയുന്ന കണ്ണോടെ തലതാഴ്ത്തിയിരിക്കുന്ന ദേവൂനെയാണ് എല്ലാരും കാണുന്നത്... അവൾ ഒന്നും പറയാതെ കഴിക്കുന്നത് മതിയാക്കി അവിടെനിന്നു എഴുനേറ്റു പോയി............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story