ദക്ഷ മഹേശ്വർ: ഭാഗം 26

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

മഹി... അവളെ കാണണം എന്ന ആഗ്രഹം ശ്രീയെ അറിയിച്ചപ്പോൾ അവന്റെ ബുദ്ധിയായിരുന്നു ഹിതുവിനെയും കാശിയെയും കൂട്ടി അവളുടെ ഫ്ലാറ്റിലേക്ക് പോകാം എന്ന വിചാരിച്ചത്.... അവിടെ എത്തിയപ്പോൾ ഫ്ലാറ്റ് നമ്പർ അറിയില്ല.... പിന്നെയാണ് അന്ന് ആൽവിന്റെ ഫോൺ നമ്പർ വാങ്ങി സേവ് ചെയ്ത കാര്യം ഓർത്തത്.... (ഇതൊക്കെ ഇപ്പൊ എന്ന് ചോയ്ച്ചാൽ സത്യായിട്ടും എനിക്കറിഞ്ഞുട... മഹി എന്നോട് പറഞ്ഞില്ല 😒 കള്ളാ ബെഡുവ 😬) അൽവിയെ ഫോണിൽ വിളിച്ചു ദേവൂന്റെയൊക്കെ ഫ്ലാറ്റിന്റെ മുന്നിൽ ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് അറിഞ്ഞത് അതിന്റെ തൊട്ടടുത്ത ഫ്ലാറ്റിലാണ് അൽവിയും താമസം എന്ന്.... ഹിതേഷിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു എങ്കിൽ പിന്നെ അൽവിയുടെ ഫ്ലാറ്റിലോട്ടു പോകാം ബാക്കി ഉള്ളവർക്കു സർപ്രൈസ് കൊടുകാം എന്നൊക്കെ.... ഞാനും അതു ശെരിവെച്ചു അവിടെത്തിയപ്പോൾ അൽവി പറഞ്ഞു ഓപ്പോസിറ്റ് ഫ്ലാറ്റിലാണ് ദേവുവും ടീമും എന്ന് അൽവിയോടൊപ്പം ഡേവിഡ് സാറും ഉണ്ടായിരുന്നു.... അവരോടു ഓരോന്ന് സംസാരിച്ച ഇരിക്കുമ്പോളും എന്റെ മനസ് അവളെയൊന്നു കാണാൻ എന്തെന്നില്ലാതെ തുടിച്ചുകൊണ്ടിരുന്നു 🙂 പ്രേമത്തിന്റെയൊരു കിക്കെ 😍

അവസാനം എന്റെ മനസ് മനസിലാക്കിയപോലെ ഹിതേഷ് ചോദിച്ചു ദേവു എവിടെയെന്നു... അവൾ മാർക്കറ്റിൽ പോയേക്കുവാണെന്നും ഇന്നത്തെ അവരുടെ ഡിന്നർ ഇവിടെയാണെന്നും അറിഞ്ഞു... എന്തോ വല്ലാത്തൊരു സന്തോഷം വന്നുമൂടിയപോലെ തോന്നൽ.... 😄 (ഹിതേഷും മഹിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്... അതുകൊണ്ട് തന്റെ ഫീലിംഗ്സ് മഹി ഹിതുനോട് അവൻ പറഞ്ഞിട്ടുമുണ്ട്.ഇനി ആ ഡൗട്ടും വേണ്ടാട്ടോ 😊 ) പിന്നീട് അവരൊക്കെ വരാനുള്ള കാത്തിരിപ്പായി.... ഞാൻ ഒന്നു ഫ്രഷാവാൻ അൽവി കാണിച്ചുതന്ന മുറിയിലേക്ക് പോയി... ഒരു കുളിയും കഴിഞ്ഞ് ഡ്രസ്സ്‌ തപ്പിയപ്പോളാണ് എടുത്തിട്ടില്ലലോ ഇല്ലാലോ എന്ന് ഓർമവന്നത്... ടവലും കെട്ടി പുറത്തിറങ്ങിയപ്പോൾ ആണ്‌ റൂമിൽ നിൽക്കുന്ന ദേവൂനെ കാണുന്നത്.... പെണ്ണൊരു ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസുമാണ് വേഷം... ആസ് യൂഷ്വൽ നോ മേക്കപ്പ്... മുടി എല്ലാംകൂടി പോണി ടൈൽ കെട്ടിവരിച്ചിരിക്കുന്നു... കൊള്ളാം ലൂക്കൊക്കെ കിടുക്കി 👌 അവളും എന്നെക്കണ്ട് ഞെട്ടിയിട്ടുണ്ട്... ഞാൻ ഇത്രനേരം അവളെ വായ്നോക്കിനിന്നത് മനസിലാവാതെ ഇരിക്കാനാണ് ഓരോന്ന് പറഞ്ഞു കലിപ്പിട്ടത്... 😡 പെണ്ണ് കട്ടക്ക് പിടിച്ചു നില്കുന്നുണ്ട്.. എന്റെ കാന്താരിയല്ലേ മോശമാവില്ലലോ 😉🙃

അവൾ പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ പെട്ടെന്നുണ്ടായ പ്രേരണയിൽ ആണ്‌ അവളെ വലിച്ചു ഭിത്തിയോട് ചേർത്തത്.. എന്റെ സാമിപ്യം അവളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ഞാൻ എന്റെ കണ്ണാലെ ഒപ്പിയെടുക്കുകയായിരുന്നു... തെറ്റുന്ന ഹൃദയമിടിപ്പും അങ്ങിങ്ങായി പൊടിഞ്ഞ വിയർപ്പുകങ്ങളും....വിറക്കുന്ന അധരങ്ങളും എന്നിൽ മറ്റെന്തോ വികാരത്തിന് ആക്കം കൂട്ടി... അവൾ പെട്ടെന്നു എന്നെ തള്ളിമാറ്റി റൂം തുറന്ന് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ എന്തോ അവൾ അന്നേരം ആകുന്നപോകുന്നത് ഉള്ളിൽ ചെറുതായി ഒരു നോവ് പടർത്തി.... അവളെ പിടിച്ചു നിർത്താൻ വഴി ആലോചിച്ചപ്പോളാണ് ബ്ലാക്ക് സ്പോട്ടിന്റെ ഓർമവന്നത്... അന്ന് സാരി ഉടുക്കുമ്പോൾ കേറിചെന്നപ്പോൾ ആദ്യം കണ്ണിൽ ഉടക്കിയത് ആ കാക്കപുള്ളി ആയിരുന്നു 🙈 (എവിടെയെന്നു ചോയിക്കണ്ട ഇപ്പോ പറയുല 🙉) അതുപറഞ്ഞപ്പോൾ അവളുടെ കണ്ണും തള്ളിയുള്ള നില്പുകണ്ടപ്പോൾ അറിയാതെ വായിൽനിന്നു വീണുപോയതാണ് അവിടെ മുത്തമിടാൻ ഞാനെ ഉണ്ടാകു എന്ന്... പെണ്ണിന് മനസിലായി കാണുമോ എന്തോ 🙄

മനസ്സിലായാൽ എന്റെ കട്ടയും പടവും അവൾ മുടക്കും 😬 അവളെ വിളിക്കാൻ പുറകെ വന്ന മറിയാമ്മയെയും അപ്പുവിനെയും നോക്കി ഞാൻ ഒന്നു ചിരിച്ചു കാണിച്ചിട്ട് നേരെ കിച്ചണിലേക്കു വിട്ടു... പോകുന്നവഴി കാന്താരിയെ നോക്കാനും മറന്നില്ല... അവളാണേൽ ഷോക്കടിച്ച കാക്കയെ പോലാണ് ഇരുപ്പ്... 😆 പ്യാവം കുട്ടി 😁 അവിടെ ചെന്നപ്പോൾ എല്ലാരും തകർത്തു പാചകത്തിലാണ്... കഴിക്കാൻ നേരം അൽവി തന്നെ എല്ലാരേയും വിളിച്ചു.... ഞാൻ അവൾക്കു ഓപ്പോസിറ്റായാണ് ഇരുന്നത്... അപ്പോഴാണ് വേറെയൊരു ചെറുപ്പക്കാരൻ കൂടെ ഇരിക്കുന്നത് ശ്രെധിച്ചത്... അതാരാണെന്ന് കാശിയോട് തിരക്കിയപ്പോൾ അതാണ് ദേവുവിന്റെയോകെ പുതിയ ക്ലാസ് ഇന്ന് ചാർജ് എന്ന് അറിയാൻ കഴിഞ്ഞു... എന്നാൽ ഇടക്ക് ഇടക്ക് അയാളുടെ നോട്ടം എന്റെ പെണ്ണിലേക്ക് പാറിവീഴുന്നത് എന്നിൽ അരോചകം ഉണ്ടാക്കി... അപ്പോഴാണ് അൽവിയേതോ ഉമ്മച്ചികുട്ടിയെ പറ്റി ത്രിമൂർത്തികളോട് ചോതിക്കുന്നത്... പെട്ടെന്നു ഒരു ഗ്ലാസ്‌ താഴെവീണു ഉടയുന്ന ശബ്ദം കെട്ട് എല്ലാരും ആ ഭാഗത്തേക്ക് നോക്കിയത്... ദേഷ്യം കൊണ്ട് കലങ്ങിയ കണ്ണുകൾ ആരും കാണാതിരിക്കാൻ തലകുനിച്ചിരിക്കുന്ന ദേവൂനെയാണ് കാണുന്നത്... അവൾ വേഗം കഴിപ് നിർത്തി പത്രം കൊണ്ടെഴുനേറ്റു.... ഫ്ലാറ്റിന്റെ ഡോർ തുറന്ന് പോകുന്നതുകണ്ടു...

ഞാനും ഭക്ഷണം വേഗം കഴിച് കൈകഴുകാൻ എഴുനേറ്റു... അപ്പോൾ മറിയാമ്മ പറയുന്നത് കേട്ടു അവൾ ടെറസിൽ ഉണ്ടാകുമെന്ന് എന്നാൽ ഞാൻ നേരെ അങ്ങോട്ട് വച്ചുപിടിച്ചു... 🌺🌺🌺🌺🌺🌺🌺🌺🌺🌺 മെഹ്റുന്റെ കാര്യം ഇച്ചായൻ ഇപ്പൊ ചോദികുമെന്ന് ദേവു ഒട്ടും പ്രദീക്ഷിച്ചില്ല.... മറക്കാൻ ആഗ്രഹിക്കുന്ന പല വേദനനിറഞ്ഞ ഓർമകളും തികട്ടി വരാൻ തുടങ്ങി... ഒട്ടും പറ്റാതെ വന്നപ്പോളാണ് എഴുനേറ്റു പോന്നത്... മനസിനെ തണുപ്പിക്കാൻ ടെറസിലെ കുളിര്കാറ്റിനു സാധികുമായിരിക്കും എന്നവൾ വിശ്വസിച്ചു... എന്നാൽ ചുട്ടുപൊള്ളുന്ന ലോഹത്തൂട്ട് പോലെ ഓർമ്മകൾ അവളെ പൊള്ളിച്ചുകൊണ്ടേയിരുന്നു.... അപ്പോഴാണ് എവിടെനിന്നോ ഒരു പാട്ടിന്റെ വരികൾ അവളിലേക്ക്‌ ഒഴുകി വന്നത്... 🎶 മുളം തണ്ടായി മുറിഞ്ഞ നിൻ... മനം തഴുകുന്ന പാട്ടുഞാൻ.... മറന്നേക്കൂ നൊമ്പരം....(2) ....... കുരു കുരുന്നു കുമ്പിളിലേക്കിടാം... കനിവർന്ന സാന്ത്വനം.... നിലപൈതലേ..... മിഴിനീർ മുത്തു ചാർത്തിയോ... കിളിത്തൂവൽ പോൽ....... അലിവോലുന്ന കൺപിലിയിൽ.... ഇതളുറങ്ങാത്ത പൂവുപോൽ... നീ അരികിൽ നിൽപ്പു തഴുകാം ശാന്തമായി...... .............................................🎶🎶 അവൾ തിരിഞ്ഞു നോക്കിയപ്പോൾ നിറചിരിയോടെ മഹി നില്കുന്നു.... നിറഞ്ഞുവന്ന കണ്ണീരിനെ മയിച്ചുകൊണ്ട് അവൾ അവനു വാടിയ ഒരു പുഞ്ചിരി തിരികെ നൽകി..

പാടുമെന്നറിയിലായിരുന്നു കേട്ടോ .... മഹി : താങ്ക്യു താങ്ക്യു.... 😜 പിന്നെയും നിശബ്ദത... മഹി സംസാരിച്ചു തുടങ്ങി.... മഹി : ഞാൻ ഒരു കാര്യം പറയട്ടെ ക്ഷേമയോടെ കേൾക്കണം... ദേവു : ഹ്മ്മ്... മഹി : നിന്റെ സങ്കടങ്ങളിലേക്കു ആരും കടന്നു ചെല്ലാതിരിക്കാനല്ലേ ഈ ദേഷ്യത്തിന്റെ മുഖമൂടി.... ദേവു അവനെയൊന്നു നോക്കി.... ശേഷം എങ്ങോട്ടെന്നില്ലാതെ അനന്തതയിലേക്ക് കണ്ണുനട്ട് പറഞ്ഞു... ദേവു : അതെ... മഹി : ആരോടെങ്കിലും ഒന്നു മനസ് തുറക്കുന്നത് ആശ്വാസമായിരിക്കില്ലേ ദേവു.. അവളൊന്നും പുഞ്ചിരിച്ചു എന്നിട്ടു പറഞ്ഞു... ദേവു : ഒരു കുട്ടി കഥ സൊല്ലട്ടുമ 😉 മഹി അതിനു സമ്മതപൂർവം തലയാട്ടി... അവൾ പറഞ്ഞു തുടങ്ങി............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story