ദക്ഷ മഹേശ്വർ: ഭാഗം 27

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ഇതേസമയം താഴെ അൽവിയുടെ ഫ്ലാറ്റിൽ.... ദേവുവിന്റെ ഈ പെരുമാറ്റം ആർക്കും മനസിലായില്ല.... അവരെല്ലാവരും മാറിയമ്മക്കും അപ്പുവിനും നേരെ തിരിഞ്ഞു... അൽവി തന്നെയാണ് സംസാരത്തിനു തുടക്കം കുറിച്ചത്... ഇച്ചായൻ : അവൾ എന്തിനാടി ഇത്ര കലിപ്പിട്ടു ചവിട്ടി തുള്ളിപോയത്.. അതിനുമാത്രം ഞാൻ ഒന്നും ചോതിച്ചില്ലലോ... 😬 മറിയാമ്മ : അതിനു തക്കതായ കാരണമുണ്ട് ഇച്ചായ.... ഹിതേഷ് : അത് എന്താണെന്നലെ ചോദിച്ചത്.... അപ്പു : അതു അവളായിട്ട് നിങ്ങളോട് പറയട്ടെ അതാണ് നല്ലത് അല്ലെടി മറിയമേ... മറിയാമ്മ : അതെ പക്ഷെ ഒന്നു പറയാം ഈ ലോകത്തിൽ അവളിപ്പോ ഏറ്റവും വെറുക്കുന്നത് ആദിയെ അല്ല 😔 ഇച്ചായൻ : പിന്നെ? മറിയാമ്മ : മെഹറിഫ ഇച്ചായൻ ഇപ്പോ പറഞ്ഞ തട്ടമിട്ട പെണ്ണ് അപ്പു : കൂടുതലൊന്നും ഞങ്ങളോട് ചോദിക്കരുത് വാ ഡി... അപ്പുവും മറിയാമ്മയും അവിടെ നിന്ന് എഴുന്നേറ്റു പോയി.... 💖💖💖💖💖💖💖💖💖💖💖

ദേവു തന്റെ ജീവിതത്തിലെ ആ കരിനിഴൽ വീണ ദിവസങ്ങളെ പറ്റി പറയാൻ ആരംഭിച്ചു... ഞാനും മറിയാമ്മയും അപ്പുവും കുഞ്ഞനാളു തൊട്ടുള്ള കൂട്ടാണ്.. അതിലേക്കു ക്ഷേണിക്കപ്പെടാതെ എത്തിയ അദിതിയാണു മെഹറിഫ.. ഞങ്ങളുടെ മെഹറു.... അവൾ ഞങ്ങളുടെ കൂട്ടുകെട്ടിലേക്കു ഇടിച്ചുകയറി വന്നപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ചത് ഞാൻ തന്നെ ആയിരുന്നു... അതിൽ മാറിയമ്മക്കും അപ്പുവിനും എതിർപ്പുണ്ടായിരുന്നു എങ്കിൽ കൂടി ഞാൻ അത് അത്രകാര്യമാക്കിയില്ല.. 8ത് സ്റ്റാൻഡേർഡിൽ സ്കൂൾ മാറി വന്നതായിരുന്നു അവൾ. നീലക്കണ്ണുകളും ആരെയും മയക്കുന്ന നുണക്കുഴി കാട്ടിയുള്ള പുഞ്ചിരിയുമായിരുന്നു അവളിലെ മൊഞ്ചു.. പാവപെട്ട വീട്ടിലെ കുട്ടി എന്ന അവളുടെ ഐഡന്റിറ്റി തന്നെയാണ് അവളിലേക്ക്‌ എന്നെ കൂടുതൽ അടുപ്പിച്ചത്... ആദ്യമൊക്കെ ഒരു പാവം തന്നെയായിരുന്നു...

എന്നാലും അത് അംഗീകരിക്കാൻ അപ്പുവും മറിയാമ്മയും തയ്യാറല്ലായിരുന്നു.. അങ്ങനെ 2 വർഷത്തെ പഠിപ്പ് അധികം തട്ടുകേടിലാതെ മുന്നോട്ടു പോയി... ഞങ്ങൾ എല്ലാരും പത്തിലേക്ക് ആയ സമയം അവളിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങി... ഇടക്ക് ഇടക്ക് ക്ലാസ്സിൽ അബ്സെന്റവുക.... പഠിത്തത്തിൽ ശ്രെദ്ധ കുറയുക... അങ്ങനെ പലതും.. ടീച്ചേർസ് ആദ്യം സൂചിപ്പിച്ചതു ഞങ്ങളോടായിരുന്നു... അങ്ങനെ അവളോട്‌ ഞാൻ സംസാരിക്കാൻ തീരുമാനിച്ചു... അവള് കുറെ ഉരുണ്ട് കളിച്ചെങ്കിലും അവസാനം സത്യം പറഞ്ഞു അവളോരുത്തനുമായി ഇഷ്ട്ടത്തിലാണെന്ന്... അവനെ പറ്റി ചോദിച്ചപ്പോൾ ഒന്നും അങ്ങ് വിട്ടു പറയുന്നില്ലായിരുന്നു അവൾ...ലാസ്റ്റ് വീട്ടിൽ പറയും എന്ന ഭീഷണിയിൽ അവൾ വീണു.. അവനെ പറ്റി അവൾക്കറിയുന്നതെല്ലാം പറഞ്ഞു. ഫോട്ടോയും കാട്ടിത്തന്നു... . അവന്റെ പേര് തൻസിൽ എന്നായിരുന്നു അന്ന് ഞങ്ങൾക്കു പൊതുവെ എല്ലാ ബോയ്സും ആങ്ങളമാരായതുകൊണ്ട് അവന്മാരെ വിട്ട് അന്വേഷിച്ചപ്പോൾ ആളുടെ ബാക്ഗ്രൗണ്ടും കുട്ടുകെട്ടുമൊന്നും ശെരിയല്ലന്ന അറിയാൻ കഴിഞ്ഞത്...

ഞങ്ങൾ ഈ ബന്ധത്തെ ശക്തമായി തന്നെ എതിർത്തെങ്കിലും അവൾ അതുമായി മുന്നോട്ടു പോയി... ഞാൻ പറഞ്ഞിരുന്നല്ലോ അവൾ പാവപെട്ട വീട്ടിലെ ആണെന്... ഒരു പാവം ഉമ്മയും ഒരു ഇക്കാക്കയും മാത്രേ അവൾക്കുണ്ടായിരുന്നോളു.. പുള്ളിയാണെങ്കിൽ ദുബായിൽ ഇവൾക്കും കുടുംബത്തിനുമായി കഷ്ട്ടപെട്ടു ജോലി ചെയുന്നു... ഇക്കാക്കയെ കോൺടാക്ട് ചെയ്യാൻ കൊറേ ശ്രെമിച്ചെങ്കിലും നിരാശയായിരുന്നു ഫലം... കുറച് നാളൊക്കെ കഴിഞ്ഞ് ഞങ്ങൾ സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്ന വഴിക് ഒരു ഇടവഴിയുണ്ട്.. പൊതുവെ കാടുപിടിച്ചു കിടക്കുന്ന ആ സ്ഥലത്ത് രാത്രിസമയങ്ങൾ കുടിയന്മാരുടെ താവളമായിയാണ് അറിയപ്പെടുന്നത്... അന്ന് ആ വഴി പോയപ്പോൾ അവിചാരിതമായി ആ നേരത്ത് ഒരാളാനകം കേട്ടു.... പണ്ടേ ഇമ്മാതിരി സൗണ്ടൊക്കെ കേട്ടാൽ കാര്യമറിയാൻ മരിയമ്മക് നല്ല ഇന്റെരെസ്റ്റ... അങ്ങനെ ഞങ്ങൾ അവിടെക്ക് പോയപ്പോൾ കണ്ടകാഴ്ച്ചയിൽ തറഞ്ഞു നിന്നു പോയി.... തൻസിൽ ഏതോ ഒരു പെണ്ണും കൂടി കാണാൻ പാടില്ലാത്ത രീതിയിൽ ആ കുറ്റികാടിനുള്ളിൽ...!!

ഞങ്ങൾ ഉടൻ തന്നെ തിരികെ പോകാൻ ഒരുങ്ങിയതും അവൻ ഞങ്ങളെ കണ്ടിരുന്നു... ഞാൻ ഈ വിവരം അവളോട്‌ പറഞ്ഞപ്പോൾ നിഷ്ക്കരുണം അവൾ തള്ളിക്കളഞ്ഞു... അത്രക് വേരുറച്ചിരുന്നു തൻസിൽ അവളുടെ മനസ്സിൽ.. പിന്നീട് അവൻ എനിക്ക് നേരെ ഭീഷിണിയുമായി വന്നു...അവൻ വല്ലതെ കേറി കോർത്തപ്പോൾ കൊടുത്തു നല്ലൊരണം കരണത്തിട്ടു... ജംഗ്ഷനിൽ വെച്ചായിരുന്നു ആ സംഭവം അതുകൊണ്ട് നാട്ടുകാരും ഏറ്റെടുത് അവനെ പൊതിരെ തല്ലി... അതിന്റെ പേരിൽ അവൾ എന്നോട് പിണങ്ങി.... പക്ഷെ ഞാൻ അതു തള്ളിക്കളഞ്ഞു എന്നായാലും അവന്റെ ചതി മനസിലാക്കി എന്റെ അടുത്തേക്ക് അവൾ വരുമെന്ന് പ്രതീക്ഷിച്ചു.... മറിയാമ്മ പറഞ്ഞത് ഇനി അവൾ വിളിക്കുമ്പോൾ സംസാരിക്കരുത് കൂടെ കൂട്ടരുത് എന്നൊക്കെയാണ്. പക്ഷെ ഞാൻ അതു കേട്ടില്ല.. അങ്ങനെ ഒരു വൈകുന്നേരം.... മെഹ്രു ദേവുനോട് സംസാരിക്കുന്നു.. മെഹ്രു : ദേവു... ദേവു : അഹ് എന്നാടാ... മെഹ്രു : എന്നോട് നീ ക്ഷെമിക്കട അവനെ പറ്റി അറിയാൻ ഞാൻ വൈകി പോയി...എന്നോട് ദേഷ്യം തോന്നലെട അതും പറഞ്ഞു അവൾ കരയാൻ തുടങ്ങി..😭

ദേവു : ഹേയ് എന്തായിത് സാരില്ല പോട്ടെ... നിനക്ക് ഇപ്പോഴെങ്കിലും മനസിലായല്ലോ...വേഷമിക്കണ്ട നമ്മുക്ക് ആ ബന്ധം വേണ്ടടാ.. അവൻ ശെരിയല്ല... 🙂 മെഹ്രു കുറച്ചു നേരം നിശബ്ദമായി നിന്നു... പിന്നീട് തുടർന്നു.. മെഹ്രു : ദേവു എനിക്ക് ഈ ബന്ധം അവസാനിപ്പിച്ചു എന്ന് നേരിട്ട് അവനോടു പറഞ്ഞു അവനിട്ടു ഒരണ്ണം പൊട്ടിക്കണം അതിനു ഒരു കൂട്ടിനു നീയും എന്റെ കൂടെ വരുവോ 😢 ദേവു : എടാ അതുവേണോ... അതുശേരിയാവില്ല.... മെഹ്രു : പ്ലീസ് ഡാ ഇല്ലേൽ എനിക്കൊരു സമാധാനവും ഉണ്ടാവില്ല പ്ലീസ്‌... 😔 ദേവു : എങ്കിൽ ശെരി ഞാൻ മരിയമ്മയോടൊന്ന് പറയട്ടെ... ദേവു എഴുനേൽക്കാൻ തുടങ്ങിയതും മെഹ്രു അവളുടെ കൈയിൽ കയറി പിടിച്ചു... മെഹ്രു : അതുവേണ്ടടാ അവരോടു പറഞ്ഞാൽ അവർ നിന്നെ എന്റെ കൂടെ വിടില്ല..അവർക്കെന്നെ കണ്ണിനു കണ്ടുടല്ലോ..സാരില്ല നമ്മുക്ക് പെട്ടെന്നു പോയി വരാം.. അവളെ അത്രക്ക് വിശ്വാസമായിരുന്നത് കൊണ്ട് ദേവു തലയാട്ടി സമ്മതിച്ചു.... എന്നാൽ തന്റെ മനസ് തകർക്കാൻ പോകുന്ന പൈശാചികമായ ആ രാത്രിയിലേക്കാണ് കാലെടുത്തു വെക്കാൻ പോകുന്നതെന്ന് അവൾ അറിഞ്ഞില്ല..............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story