ദക്ഷ മഹേശ്വർ: ഭാഗം 29

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

താഴേക്ക് ദേവുവിനൊപ്പം നടക്കുമ്പോളും മഹിയുടെ മനസ്സിൽ അവൾ പറഞ്ഞ കാര്യങ്ങളിൽ തറഞ്ഞു നിൽക്കുകയായിരുന്നു... കുഞ്ഞിലേ മുതൽ അഹങ്കാരിയെന്നും തന്നിഷ്ടക്കാരിയെന്നും പേര് ലഭിച്ചവളാണ് ദക്ഷ .... സ്വന്തം തീരുമാനകളിൽ കടുകിടെ മാറാത്ത പ്രെകൃതം... അതിനൊപ്പം സുഹൃത്തിന്റെയും പ്രാണനായി സ്നേഹിച്ചവന്റെയും ചതിയും വഞ്ചനയും.... എങ്കിലും എങ്ങനെ ഇവൾക്ക് മറ്റുള്ളവരുടെ മുന്നിൽ ഹാപ്പി ആയി ഇരിക്കാൻ പറ്റുന്നു... 🙄 പെണ്ണെന്നും ഒരു അത്ഭുതം തന്നെയാണ്.... (അതുപിന്നെ പറയാനയുണ്ടോ 😁 : എന്റെ ആത്മ ) ചിന്തകൾക്കൊടുവിൽ അവർ അൽവിയുടെ ഫ്ലാറ്റിന്റെ മുന്നിലെത്തി.... ഡോർ തുറന്ന് അകത്തു കേറിയപ്പോൾ കണ്ടു എല്ലാവരും ഹാളിൽ ഇരിക്കുന്നത്... പക്ഷെ മഹി ശ്രെധിച്ചത് മെഹറൂഫിന്റെ അബ്സെൻസിസാണ്... മഹി അത് അൽവിയോട് ചോദിക്കുകയും ചെയ്തു... മഹി : മെഹ്‌റൂഫ് എവിടെ ആൽവി? ആൽവി : അയാൾ പെട്ടെന്നു തിരിച്ചു പോണം എന്ന് പറഞ്ഞു ഇറങ്ങി... മഹി : ഹ്മ്മ്.... 😑 ഇച്ചായൻ ദേവുവിനെ കൈകാട്ടി വിളിച്ചു... അവൾ അവനരികിൽ ചെന്നുനിന്നു... അവൻ പറഞ്ഞു.. ഇച്ചായൻ : എന്നോട് പിണക്കം ഉണ്ടോഡി കാന്താരി നിനക്ക്... ☹️ ദേവു : ഇല്ലാലോ....😊

ആൽവി അവളെ ചേർത്ത് നിർത്തി.. ഇപ്പോൾ അവന്റെ മനസ്സിൽ വിരിയുന്ന വികാരം പ്രണയമല്ല ഒരു അനിയത്തിയോടെന്ന വാത്സല്യം ആയിരുന്നു... അതുകാൺകേ അപ്പുവിനും മാറിയമ്മക്കും സന്തോഷമായി... അവരും വന്നു അവരെ കെട്ടിപിടിച്ചു... മറിയാമ്മ മനസിൽ ഓർത്തു... (എന്തെങ്കിലും ഒരു നാൾ പ്രണയത്തോടെ നിങ്ങൾ എന്നെ ചേർത്തുപിടിക്കുന്ന നിമിഷത്തിനായി കാത്തിരിക്കും ഇച്ചായ 😍: അപ്പൂസ് ആത്മ ) (അതിന് ആദ്യം നിന്റെ ഈ കുംഭകർണാ സേവ അവസാനിപ്പിക്കണം😏...എന്നിട്ട് പ്രേമിക്കാൻ നടക്ക് : എന്റെ ആത്മ ) അവർ അകന്നു മാറിയപ്പോൾ മറിയാമ്മയുടെ കണ്ണ് അറിയാതെ ഡേവിഡിൽ (സിംഗം ) പാറിവീണു.. അവൻ അവളെ കണ്ണുചിമ്മി കാണിച്ചു... 🙃 ആൽവി എല്ലാരോടുമായി പറഞ്ഞു.. ആൽവി : എല്ലാവർക്കും കിടക്കാനുള്ള സ്വകാര്യം റെഡിയാക്കിയിട്ടുണ്ട്... മഹിക് ഫ്രഷാവാൻ നേരത്തെ തന്ന മുറിയിൽ മഹിക്കും ഹിതുവിനും കാശികും കെടാകം... ഡേവിഡ് തലകാലം എന്റൊപ്പം വരട്ടെ... എന്താ.. മഹി : അതുമതി...

എല്ലാരും അതു സമ്മതം എന്നോണം തലയാട്ടി... ആൽവി : എങ്കിൽ നിങ്ങൾ ഫ്ലാറ്റിലോട്ടു പൊക്കോ.. രാവിലത്തെ ഫുഡ്‌ അവിടന്നാണ്.. ദേവു : ഡൺ.. 👍 അവർ പോകാനൊരുങ്ങിയതും കാശി പറഞ്ഞു... കാശി : ഞാൻ ഇന്ന് ദേവു ചേച്ചിടെ കൂടെ കിടന്നോട്ടെ... ഇതുകേട്ടപ്പോൾ മഹിയും ഹിതുവും ഞെട്ടി 😲 മഹി കാശി കേൾക്കാൻ മാത്രം പാകത്തിനായി പറഞ്ഞു... മഹി : നീ എന്തിനാടാ കുരുപ്പേ അവൾടോപ്പം കിടക്കുന്നത്... ചുമ്മാ ഷോ ഇറക്കാതെ വന്നു കിടന്നേ... കാശി : എനിക്ക് എന്റെ ഏടത്തിയമ്മയുടെ കൂടെ കിടക്കണം.. കുറച് കാര്യവും പറയാനുണ്ട്... അതിൽ താങ്കൾ ഇട പെടണ്ട... 😏 മഹി : ഓ... അ.. എഹ്... നീയിപ്പോ അവളെ എന്താ വിളിച്ചത്.. 😱 കാശി : ഏട്ടത്തിയമ്മന്ന്.. പോട്ടെ ഏട്ടാ... 😁 ടാറ്റാ..👋 അതും പറഞ്ഞു കാശി ദേവൂന്റെ അടുത്ത പോയിനിന്നു.. ദേവു പറഞ്ഞു.. ദേവു : അതിനെന്താ മോൻ ഞങ്ങളുടെ കൂടെ പോര്... ഇച്ചായ ഞങ്ങൾ എന്നാൽ പോകുവാ.. എല്ലാവർക്കും ഗുഡ് നൈറ്റ്‌.. 😊 പിന്നീട് കോറസ് : ഗുഡ് നൈറ്റ്‌... മഹിയും ഹിതുവും റൂമിലേക്ക്‌ നടന്നു.. ചിന്തിച്ചു നടന്നത് കൊണ്ട് റൂം എത്തിയത് അവനറിഞ്ഞില്ല.. മഹിയെ ഹിതേഷ് തട്ടി വിളിച്ചിട്ടു. ഉടനെ മഹി ചോദിച്ചു.... മഹി : ഈ ചെക്കൻ ഇതെങ്ങനെ അറിഞ്ഞു എന്റെ മുത്തപ്പാ... 😬

ഹിതേഷ് ഒരു വളിച്ച ചിരിയോടെ അൽപം ഡിസ്റ്റൻസ് ഇട്ട് നിന്നുകൊണ്ട് പറഞ്ഞു ഹിതേഷ് : ഒരു കൈഅബ്‌ദം... കൊല്ലരുത് 😷 മഹി : ഡാ... 😠 ഹിതേഷ് : നോക്കണ്ട ഉണ്ണി ഞാൻ രാജ്യം വിട്ടു... 😫 പിന്നീട് അവിടെ ഹിതേഷിന്റെ പുറത്ത് ശിങ്കാരി മേളമായിരുന്നു... ടൺ ടാ..ടാകിട... ടോം.. ടാഡ ടാ ഡാകിട.. ( ചെണ്ടകൊട്ടാണ് ഉദേശിച്ചത്.. 😁 മനസിലായി കാണുമല്ലോലെ ലെ ) 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ദേവുവും ടീമും സ്വന്തം ഫ്ലാറ്റിലെത്തി ഇരുപ്പരപ്പിച്ചു.... സമയം 10 മണി ആയതേ ഉണ്ടായിരുന്നോള്ളൂ... സൊ കത്തിയടിച്ചു കുറച്ചു സമയം കളയാൻ തീരുമാനിച്ചു.... കാശി ദേവുവിന്റെ ഫോണും വാങ്ങി ഗെയിം കളിക്കാൻ ആരംഭിച്ചു... (ലെ ഞാൻ : ഡാ നീ ഗെയിം കളിക്കു തന്നെയാണോ 🙄 ലെ അവൻ : സുമ്മ വിളയാട്ടിക് സൊന്നെ... ലെ ഞാൻ : അണ്ഡവാ തമിഴാ... 😨..അഹ് ചേട്ടന്റെയല്ലേ അനിയൻ ആ ഗുണം കണികാണാല്ലോ... ലെ അവൻ : 😁😁😁) ദേവു പുറത്തുപോയതോണ്ട് മറിയാമ്മക് വന്ന പ്രെപ്പോസലിന്റെ കാര്യം അറിഞ്ഞിട്ടില്ല... അപ്പു അത് കാര്യമായി തന്നെ ദേവുവിന് വിശദികരിച്ചു കൊടുത്തു എല്ലാം കെട്ടുകഴിഞ്ഞു ദേവു പറയാൻ തുടങ്ങി... ദേവു : സംഗതി സീരിയസ് ആണെന്ന് അന്നേ എനിക്ക് ഡൌട്ട് അടിച്ചതാ.... 😜

മറിയാമ്മ : എന്നേ? അപ്പു : അന്ന് ഞങ്ങളെ മാത്രം പുറത്താക്കി നിന്നോട് പുള്ളി സംസാരിച്ചിലെ അന്ന്.. 😉 മറിയാമ്മ : അന്ന് അങ്ങേരു പറഞ്ഞപ്പോൾ കുരിശുപള്ളി മാതാവാണ് സത്യം ഇത് ഇത്ര സീരിയസ് ആകുമെന്ന് വിചാരിച്ചില്ലെടി 😖 ദേവു : അതിനിപ്പോ എന്നാടി.. നല്ല എ ക്ലാസ് ക്രിസ്താനി... പോരാത്തേന് കിടു ലൂക്കും.. എഡ്യൂക്കേഷനുമുണ്ട്... അതിനെല്ലാത്തിനു മേലെ നമ്മുടെ സ്വന്തം സാർ... ഇതിക്കുടുതൽ എന്നുവേണമടി.... 😁 അപ്പു : പിന്നല്ല . 😎 മറിയാമ്മ : എടി എന്നാലും... അപ്പു : ഒരു എന്നാലും ഇല്ല... നിനക്ക് അങ്ങേരെ ഇഷ്ട്ടമല്ല എന്നൊന്നും പറയണ്ട.. നിങ്ങടെ കണ്ണുകൊണ്ടുള്ള കഥകളി ഞാൻ കണ്ടതാ.... മറിയാമ്മ നന്നായി ഒന്നിളിച്ചു കൊടുത്തു... ദേവു : എന്തെ ഇനി വെല്ല എതിരഭിപ്രായവും... മറിയാമ്മ : നമ്മുക്ക് അടുത്ത വീക്കെൻഡിൽ കാഞ്ഞിരപ്പള്ളിലോട്ടു വിടാം... എനിക്ക് വല്യമ്മച്ചിയെ ഒന്നു കാണണമെടി... ദേവു : വൈ നോട്ട്...നമ്മുക്ക് പോകാടി.. അപ്പു : അപ്പോ അടുത്ത വീക്കെൻഡ് കാഞ്ഞിരപ്പള്ളി... മൂന്നുപേരും കൈമേൽ കൈവെച്ചു ഉറപ്പിച്ചു... ഉടനെ കാശികൂടെ കൈവെച്ചു.. ദേവു : എന്തെടാ... 🤔 കാശി : ചുമ്മാ ഒരു രസം 😁 അപ്പു : എന്ന എല്ലാരും പോയി കിടന്നേ...നാളെ സൺ‌ഡേ അല്ലെ നമ്മുക്ക് ഒരു ഔട്ടിങ്ങിനു പോകാം..

കോറസ് : ശെരി.. ഗുഡ് നൈറ്റ്‌... കാശി ദേവുനോടൊപ്പം അവളുടെ റൂമിലേക്ക് നടന്നു... അവൾ ഫ്രഷാവാൻ പോയപ്പോൾ കാശി ആ റൂം മൊത്തമൊന്നു ചുറ്റി കണ്ടു.. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ ആയിരുന്നു.. ഇന്റീരിയർ... ഡബിൾ കോട്ട് ബെഡ്..അതിനു ഓപ്പോസിറ്റായി അവർ മൂന്നുപേരുടെയും ഒന്നിച്ചുള്ള വലിയ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു... പിന്നെ ഭിത്തിയിൽ പലപോസിലുള്ള പിക്കും ഫ്രെമിട്ടു വെച്ചിട്ടുണ്ട്.. അവൻ അതിലുടെ വിരലോടിച്ചു... പിന്നെ പലതരം ക്രാഫ്റ്റ് വർക്കുകളും.. ഹാങ്ങിങ്‌സും... ഒരു വലിയ കാബോർഡ് കട്ടിലിന്റെ ഓപ്പോസിറ്റ് വാളിന്റെ സൈഡിൽ ഉണ്ട്.. കട്ടിലിന്റെ ലെഫ്റ്റ് സൈഡിൽ ഒരു ഷെൽഫ് നിറയെ ബുക്‌സ്... എല്ലാം നല്ല വൃത്തിയായി അടിക്കി ഒതുക്കി വെച്ചിരിക്കുന്നു... കാശിക് ആ റൂം ഒത്തിരി ഇഷ്ട്ടമായി.... അവൾ ഫ്രഷായി ഇറങ്ങി...അവൻ ഭിത്തിയും നോക്കി നില്കുന്നത് കണ്ട് അവൾ അവനോടായി ചോദിച്ചു... ദേവു : നീ കിടന്നില്ലെടാ... 😊 കാശി : ഇല്ല ചേച്ചിയും വാ.. അതും പറഞ്ഞു രണ്ടും കൂടി കട്ടിലിലേക്ക് മറിഞ്ഞു... അവൻ അവളെ ചുറ്റിപിടിച്ചു നെഞ്ചിൽ തലവെച്ചു കിടന്നു... അവൾ പുഞ്ചിരിച്ചുകൊണ്ട് അവന്റെ നെറുകിൽ പതിയെ തലോടി കൊണ്ടിരുന്നു...

കുറച് സമയത്തിനു ശേഷം അവൻ അവളെ വിളിച്ചു... കാശി : ചേച്ചി... ദേവു : മ്മ്.... കാശി : ചേച്ചി ഉറങ്ങിയോ 🙂 ദേവു : ഇല്ലെടാ പറഞ്ഞോ... കാശി : എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു.... ദേവു : എന്നാടാ.. ചോദിച്ചോ... കാശി : ചേച്ചി ഇനിയാരെയും പ്രെമികുലേ...🙄 ദേവു : അതെന്താ ഇപ്പോ അങ്ങനൊരു ചോദ്യം... എഹ്? കാശി : ചോദിച്ചതിന് ഉത്തരം പറ... ദേവു : എനിക്കറിയില്ല കണ്ണാ... ചിലപ്പോ എന്നേ മനസിലാകും എന്നുതോന്നുന്ന ഒരാളുവന്നാൽ വീട്ടുകാർ സമ്മതിച്ചാൽ സ്വീകരിക്കും... പ്രേമിച്ചു നടക്കാനൊന്നും വയ്യെടാ.. 😔 കാശി : അപ്പൊ വീട്ടുകാർ സമ്മതിച്ചാൽ ഓക്കേയാണല്ലേ.. 😀 ദേവു : അതെന്താടാ നീ എനിക്കറിയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ 😉? കാശി : ഉണ്ടെന്ന് തന്നെകൂട്ടിക്കൊ സമയം ആവുമ്പോ സമ്മതിച്ചു തന്നാൽ മതി.... ദേവു : മ്മ്... മിണ്ടാതെ കിടന്നുറങ്ങാട ചെക്കാ... നട്ടപ്പാതിരക്ക അവന്റെ ബ്രോക്കര് പണി 😐 കാശി : ചേച്ചി ഒരു കാര്യം കൂടി.... ദേവു : പറയ്... കാശി : അമ്മക് ചേച്ചിയെ കാണണം എന്നുണ്ട് അവിടെകൊന്നു വരുവോ... ദേവു : പിന്നെന്താ വരല്ലോ..

ഇപ്പോ മോൻ ഉറങ്ങുട്ടോ.. കാശി : താങ്ക്യു ചേച്ചി.. ഉമ്മ... അവൾ വാല്സല്യത്തോടെ അവനെ ചേർത്തുപിടിച്ചു ഉറക്കത്തിലേക്കു വഴുതി വീണു.... ഇതേ സമയം ദേവുവിന്റെ കാര്യങ്ങൾ ഓർത്തു മയങ്ങുകയായിരുന്നു മഹേശ്വറും.. 😍😍😍😍😍😍😍😍😍😍😍 മയക്കത്തിൽ നിന്ന് എപ്പോഴാണ് അവൾ സ്വപ്നത്തിന്റെ നീർത്തടാകത്തിലേക്കു വഴുതിയതെന്ന് അറിയില്ല... സ്വപ്നത്തിൽ അവൾ അതിവേഗം ആരെയോ തിരഞ്ഞുകൊണ്ട് ചലിക്കുകയാണ്... ചുറ്റും കണ്ണോടിക്കുമ്പോളും അവൾ തിരയുന്ന ആ മുഖത്തെ കണ്ടെത്തുവാൻ സാധിക്കുന്നില്ല.. ഒടുവിൽ അവൾ തന്റെ പ്രാണനാഥന്റെ കൈലാസത്തിൽ എത്തിച്ചേരുന്നു... ഹിമകണങ്ങളാൽ മൂടപ്പെട്ട ഗിരിയുടെ താഴവരയ്ക്ക് കുളിരു പെയ്തിറക്കാൻ ആകാശത്തിൽ നിന്ന് പൂര്ണചന്ദ്രൻ നിലാവിന്റെ മണിമുത്തുകളെ ഭൂമിയിലേക്ക്‌ വരുവിതറുന്നു...😍😍 😍

തന്റെ പ്രാണനാഥനുള്ള തിരച്ചിലിൽ വിവശയായ് അവൾ നിസ്സഹായമായി ചുറ്റുമാറ് നേത്രങ്ങൾ പായിച്ചു... അവസാന പ്രതീക്ഷയും അസ്തമിച്ച അവളുടെ മനസിനെക്ക്കാൾ തളർച്ച അവളുടെ ശരീരത്തിനുണ്ടായിരുന്നു.. വെറും ഭൂമിയിലേക്ക്‌ പതിക്കാൻ ഒരുങ്ങിയ അവളുടെ തനുവിനെ ബലിഷ്ട്ടമായ രണ്ടു കരങ്ങൾ വായുവിൽ താങ്ങി നിർത്തി... തന്റെ അബോധവസ്ഥയിലും ബോധമനസിന്റെ അകക്കണ്ണു കൊണ്ടവൾ കണ്ടു സിരയിൽ ചന്ദ്രകലയേന്തി കഴുത്തിൽ രുദ്രക്ഷത്താൽ കോർത്ത മലയുമണിഞ്ഞു ഒരു പുരുഷ രൂപത്തെ... 😍 ആ കണ്ണുകൾ അടയാറായ അവളുടെ മിഴികളോട് എന്തോ പറയാൻ വെമ്പുന്നതായി തോന്നി അവൾക്കു....😇 ആ രൂപത്തിന് മഹേശ്വറിന്റെ മുഖച്ഛായ ആയിരുന്നു..... 😍😍😍............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story