ദക്ഷ മഹേശ്വർ: ഭാഗം 3

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

അവരുടെ ബൈക്കകുകൾ കോളേജ് എൻട്രൻസ് കടന്നു പാർക്കിങ്ങിലേക്കു പോയി. ബൈക്ക് ഒതുക്കിയ ശേഷം അവർ നേരെ പോയത് ഓഡിറ്റോറിയത്തിലേക്കാണ്. കുട്ടികളെല്ലാം അവരെ ശ്രെദ്ധിക്കുണ്ടായിരുന്നു. അല്ലേലും കുറുക്കന്മാരുടെ കണ്ണു കോഴിക്കൂട്ടിലായിരിക്കുമല്ലോ😁. ഓഡിറ്റോറിയത്തിലേക്കു പ്രേവേശിക്കുമ്പോൾ തന്നെ ഫാദർ അഗസ്റ്റിൻ പോൾ പ്ലാമറ്റത്തിന്റെ പ്രസംഗം ആരംഭിച്ചിരുന്നു. അവർ അലപം പുറകിലായി നിലയുറപ്പിച്ചു.. അപ്പുവന്നപാടേ തന്റെ ജോലി ആരംഭിച്ചു. അതെന്തു ജോലിയെന്നാലെ🤔 വേറെന്ത് ശുഭ നിദ്ര സുഖ നിദ്ര.. 😴😴 ഇതിനുമാത്രം ഉറക്കം ഇവൾക്കെവിടെ ഇരിക്കുന്നു. ഞങ്ങൾക്കൊന്നുമില്ലലോ.. 😬 ഇനി രാത്രി വെല്ല റോബ്ബറിയും🙄 ദേവു കാര്യമായി ആലോചനയിലാണ്. എന്നാൽ അവിടെ കൂടിയിരുന്ന ഒട്ടുമിക്കവരുടെയും കണ്ണു അവളിലായിരുന്നു. ചില കണ്ണുകളിൽ ആരാധനയാണെങ്കിൽ ചില കണ്ണുകളിൽ അസൂയയും കുശുമ്പുമായിരുന്നു.😏 മറിയാമ്മ കുറച് കഴിഞ്ഞു തലചൊറിഞ്ഞു ദേവുവിനെ വിളിച്ചു ദേവു :

"എന്നതാടി കോപ്പേ"😡 മറിയാമ്മ : "ഇങ്ങേരെന്ത് തേങ്ങയടി പറയുന്നേ 😵. ഇതൊരുമാതിരി സബ്ടൈറ്റിൽ ഇല്ലാതെ കൊറിയൻ പടം കണ്ടകൂട്ടുണ്ട്.. കുരിശ്!!😔 ഇതിനൊരു അന്ത്യവുമിലെ എന്റെ കർത്താവെ"..🙏 മറിയാമ്മയുടെ പ്രാർത്ഥന കർത്താവ് അങ് പരിഗണിച്ചു. അച്ഛനും(ഫാദർ അഗസ്റ്റിൻ) ടീച്ചർ മാറും അരങ് ഒഴിഞ്ഞു കൊടുത്തു... പിക്ചർ അഭി ബാക്കി ഹേ മാഡം ജീ..😎 ഇപ്പൊ പന്ത് സൈനേഴ്സിന്റെ കോർട്ടിലാണ്.... കാണാൻ അത്യാവശ്യം ലൂകനായ ഒരു ചേട്ടൻ മൈക്കിൽകുടി എന്തൊക്കെയോ പറഞ്ഞു.. കൂടുതൽ ഒന്നും വ്യക്തമായില്ലെങ്കിൽ കുടി എല്ലാ സ്ത്രീ ജനകളുടെയും കണ്ണുകൾ ആ ലൂക്കൻ ചേട്ടനിൽ ആയിരുന്നു😁 അവസാനത്തെ പുള്ളിയുടെ സംസാരമാണ് ദേവുവിന്റെയും മരിയമ്മയുടെയും ശ്രെദ്ധ തിരിച്ചത്. ഇരുവരും എന്തോ കാര്യമായി ഡിസ്സ്കഷനിൽ ആയിരുന്നു.. (ഒന്നുകിൽ തീറ്റകാര്യം അല്ലെങ്കിൽ മറിയമ്മയുടെ എന്തേലും പൊട്ടത്തരം അവർക്കിടയിൽ ഇത്തരം നിലവാരത്തിലുള്ള ഡിസ്ക്കഷനെ നിങ്ങൾ പ്രദീക്ഷിക്കാവു ട്ടോ😁😊)

ആദ്യം വിളിച്ചത് അപ്പുവിന്റെ പേരായിരുന്നു. 'അപർണ വിശ്വനാഥ്'.. ഉറക്കത്തിന്റെ ഞെട്ടലിൽ അവൾ ചാടി കേറി പ്രേസേന്റ്റ് വിളിച്ചു.. അപ്പു : "പ്രേസേന്റ്റ് സാർ".🙋‍♀️ ദേവു : "നശിപ്പിച്"🤦 അവിടെ മൊത്തം കൂട്ടച്ചിരിയായിരുന്നു.. പക്ഷെ ഇതൊന്നും അപ്പുവിന്റെ രോമത്തിൽ ഏശാത്തതുകൊണ്ട് അവൾ യാതൊരു കൂസലില്ലാതെ സ്റ്റേജിൽ കയറി. ലൂക്കൻ ചേട്ടൻ അവൾക് ടാസ്ക് പറഞ്ഞു കൊടുത്തു. 5 ടങ്ങ്‌ട്യുസ്റ്റെർ (നാക്ക് ഉളുക്കി) പറയാൻ ആയിരുന്നു.. രാവിലെ മര്യാദക് നക്കുവടികത്തെ ഇറങ്ങിയ നിമിഷത്തെ സ്വയം പ്രാകിക്കൊണ്ടവൾ എങ്ങനൊക്കെയോ പറഞ്ഞു ഒപ്പിച്ചു സിറ്റിൽ എത്തി. ലൂക്കൻ ചേട്ടൻ മൈകിലുടെ ചോദിച്ചു "ഇതൊക്കെ സിമ്പിൾ ടാസ്കുകളല്ലേ..." മറിയാമ്മ: "ജാവ ഈസ് സിമ്പിൾ ജാവാ വളരെ സിമ്പിൾ ആണ്... പൗർഫുൾ ജാവാ വളരെ പവര്ഫുളാണ്... ദേവൂന് മനസിലാവുണ്ടല്ലോ അല്ലെ.. ഇല്ലെങ്കിൽ പറയണം ട്ടോ." (വിനയ് ഫോർട്ടീന്റെ ഡയലോഗ് അടിച്ചു എപ്പടി എന്നമട്ടിൽ ഇരുന്ന മറിയാമ്മയുടെ പുറത്തുതന്നെ പൊട്ടി ഠോ 💥)

ദേവു :" ഇനി നീ വാ തുറന്നാൽ ചവിട്ടി അപ്രത്തെ പൊന്തക്കാട്ടിൽ ഇടും 😠" മറിയാമ്മ പിന്നൊന്നും മിണ്ടാൻ പോയില്ല. വയ്യാത്ത കൊചാ വെല്ല അബദ്ധവും കാണിച്ചാലോ 🙄 അടുത്തത് വിളിച്ചത് മാറിയമ്മയുടെ പേരായിരുന്നു.. 'മരിയ ജോൺ കളത്തിൽ' മറിയാമ്മ സ്റ്റേജിൽ കയറി. അവള്ക്കു കിട്ടിയ ടാസ്ക് പാട്ടുപാടാനായിരുന്നു... അവൾ പാടി.. 🎶മാറിയേടമ്മേട അട്ടുകുട്ടി...... മണിയന്റെ അമ്മടെ സോപ്പുപെട്ടി...(2) മാട്ടുപ്പെട്ടി വട്ടപ്പട്ടി വെറുതെ നിന്നാൽ കുട്ടപെട്ടി സിസിലികുട്ടീടെ തേപ്പുപെട്ടി പാണ്ടിതള്ളേടെ മുറുക്കൻപെട്ടി.........😎🎶 ഹൌ ബ്യൂട്ടിഫുൾ പിപ്പിൾസ്... 😁😁 അവിടെ ഉണ്ടായിരുന്ന ഒരു കുഞ്ഞിൻറേം തലയിൽ കിളിപ്പാറകത്തെ ഇരുന്നില്ല.... അത്രക് ഭയാനകമായിരുന്നു അവളുടെ പാട്ട്.. ദേവു :" ജോൺ അയച്ചന് വെല്ല വാഴയും നാട്ടൽപോരയുരുന്നോ.." അപ്പു : "ഞാനും ചിന്തിക്കാതിരുനില്ല.." പെട്ടെന്ന് ആരോ കസേരകിടയിലൂടെ പറന്നു വന്നു വീണത്... വാതില്കലേക്കു നോക്കിയപ്പോൾ ഒരു നിഴൽ രൂപം അടുത്തുവരുന്നത് കണ്ടു..

മറിയാമ്മ സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടി സെക്കന്റിനുള്ളിൽ ദേവൂന്റെ അടുത്തെത്തി.. ഫൈറ്റ് അടുത്ത കാണാനുള്ള ശുഷ്‌കാന്തി...😏 ആറടി പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ഒരു പുരുഷ കേസരി.. കൈയിൽ നിന്ന് ചോര ഇറ്റുവീഴുന്നുണ്ട്.. ആ രൂപം ഓഡിറ്റോറിയത്തിന്റെ നടക്കു എത്തി..പക്ഷെ ദേവുവിനും ഫ്രണ്ട്സിനും അയാളുടെ ബാക്ക് വശമേ കാണാൻ പറ്റിയൊള്ളു.. ദേവു തറഞ്ഞു നില്കുകകയായിരുന്നു... മറിയാമ്മ: "പിന്നാമ്പുറം കൊള്ളാം ഉമ്മറം🤔" അപ്പുവിന് ഫൈറ്റ് പേടിയായതുകൊണ്ട് അവൾ അവരെയും വിളിച്ചു ഓഡിറ്റോറിയത്തിൽ നിന്നിറങ്ങി... കിട്ടിയ സിലബസ്സിൽ എന്തോ മിസ്സിംഗ് ഉള്ളതുകൊണ്ട് അവർക്കുനേരെ പോയത് ഓഫീസിലേക്കാണ്.. ഓഫീസിലേക്ക് അവരുടെ തന്നെ ഡിപ്പാർട്മെന്റ് ബ്ലോക്ക് കടന്നു വേണം പോകാൻ..

ആ കണ്ട രൂപത്തെ ഓർത്തുനടക്കുന്നതിനു ഇടയിൽ ആരോ ദേവുവിന്റെ കൈപിടിച്ചു ഒരു റൂമിലേക്ക് ഇട്ടു.. മറിയാമ്മയും അപ്പുവും ആ റൂമിലേക്ക് ഓടികേറി.. "ഏതു ....... മോനാട എന്റെ കൈയിൽ കയറി പിടിച്ചേ.. ഒറ്റത്തന്തക് ഉണ്ടായതാണേൽ നേരിട്ട് വാടാ...." ദേവു അലറി..കാണുകളിൽ ചുവപ്പ് പടർന്നിരുന്നു..😡😡 ഇരുനിറത്തിലുള്ള ഒരു ജിമ്മൻ ചെറുപ്പക്കാരൻ. കട്ടിമീശയും കുറ്റിത്താടിയും അവനിലെ പൗരുഷത്തെ വിളിച്ചോതി.. ഇരുട്ടിന്റെ മറവിൽ നിന്നരൂപം വെളിച്ചത്തു വന്നു.. മുവരുടെ ചുണ്ടുകൾ ഒരുപോലെ മന്ത്രിച്ചു 'ഇച്ചായൻ '.. (തുടരും)

ലെങ്ത് കുടുതലാണെ...ഇച്ചായന്റെ എൻട്രി അലപം പൊലിപ്പിച്ചതാ.. സംഗതി സെറ്റയിലെ...😜😜 പിന്നെ അക്ഷരതെറ്റുകൾ എന്റെ കുടപിറപ്പാണ്..മാറ്റാൻ പരമാവധി ശ്രെമിക്കുന്നുണ്ട് ട്ടോ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story