ദക്ഷ മഹേശ്വർ: ഭാഗം 30

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

പെട്ടെന്ന് ദക്ഷ കണ്ണുകൾ വലിച്ചു തുറന്നു.. കുറച് നിമിഷങ്ങൾ വേണ്ടിവന്നു അവൾക് ചുറ്റും നടന്നത് എന്താണെന്നു മനസിലാക്കാൻ.... കണ്ട സ്വപ്നം ഒന്നുകൂടി മനസിലേക്ക് കൊണ്ടുവരാൻ അവൾ വീണ്ടും മിഴികൾ പൂട്ടി... അതെ അവൾ കണ്ടു ചന്ദ്രകലയേന്തിയ ജടാധാരിയായ ശിവരൂപം 😍😍 പക്ഷെ ആ രൂപത്തിന് മഹിയോടുള്ള സാദൃശ്യം അവളെ വലച്ചു.... ക്ലോക്കിലേക്കു നോക്കിയപ്പോൾ സമയം അഞ്ചരയോട് അടുക്കുന്നു..... പിന്നീട് എന്തുകൊണ്ടോ ഉറക്കം അവളെ പുണർന്നില്ല... പതിയെ അവൾ എഴുനേറ്റ് കുളിച് ഫ്രഷായി വന്നു.. (ഒരു കാര്യം നിങ്ങളോടെല്ലാം പറയാൻ ഞാൻ വിട്ടുപോയി കേട്ടോ.. 😬 നമ്മുടെ ദേവു നല്ല ഒന്നാന്തരം ഒരു ഡാന്സറാണ്... ഇതിപ്പോ പറയാൻ കാരണം എന്താണെന്നല്ലേ 🤔.. വെയിറ്റ് ആൻഡ് വാച്ച് 😎) ഈറൻമുടി അഴിച്ചുവിടർത്തി തുമ്പ് മാത്രം കെട്ടിയിട്ടുകൊണ്ട് അവൾ ബാലകണിയിലേക്കു നടന്നു...

സൂര്യകിരണങ്ങൾ പട്ടണത്തെ ചുംബിച്ചുണർത്തി തുടങ്ങിയിരുന്നു.. ആദിത്യന്റെ രശ്മികൾ കാഞ്ചനപോലെ സർവ്വതിനേയും മഞ്ഞപ്പു പടർത്തി.... കണ്ണിനു കുളിര്മയേകുന്ന കാഴ്ച 😍 അതെ സമയം തന്നെ അവരുടെ തൊട്ടുതാഴത്തെ ഫ്ലാറ്റിലെ ഭാർഗ്ഗവിയമ്മാൾ ശിവസോത്രങ്ങൾ ചൊല്ലുന്നത് ദേവു കേൾകുകയുണ്ടായി... അവൾ എല്ലാം മറന്ന് അതിൽ ലയിച്ചിരുന്ന വേളയിൽ അവളിലെ നർത്തകി ഉണർന്നു... പതിയെ ചുവടുവെക്കാനൊരുങ്ങിയ നേരത്തുതന്നെ അവിടുത്തെ ആരോ ശിവസ്തുതി ഓൺ ചെയ്തു.... 🎶🎼 ശിവദം ശിവനാമം ശ്രീ പാർവതീശ്വര നാമം... (2) ശുബധം ശിവ ചരിതം..... പാപഹരം.. നന്തിമൃതങ്ക നിനാഥാ തരംഗിത കൈലാസേശ്വര നാമം... ശിവദം (2) സഫലമീ ജീവിതം പ്രേമപൂർണം... പാര്വതിലോല നിൻ കരുണയാലെ... (2) തിരുജടകുളിൽ ഇളകി ഉണരുന്ന... ലോക ധാത്രിയാം ശിവഗംഗ... ലയമുണർത്തുന്നു... സ്വരമുയർത്തുന്നു.... തുടിക്കും ഉഷസിൽ നഭസ്സിൽ ഉയർന്നു.. മൃഗ മദ തിലകിത സുര ജന മഹികലം.. ശിവദ അമൃത നടന ധിരനാ തില്ലാന...... ആ ആ ആ....... 🎶🎼🎼

തന്റെ ഇഷ്ട്ടദേവനോടുള്ള ആരാധനയോടുകൂടിയ സമർപ്പണം എന്നതുപോലെ അവൾ മതിമറന്നാടി... മുദ്രകളിലെ തന്മയത്വവും ഉടലിന്റെ മെയ്വഴക്കവും ഭക്തിപൂർണമായ ഭാവങ്ങളും അവളിലെ നർത്തകി എന്ന പരിവേഷത്തിനു ആകം കൂട്ടി... തിരിഞ്ഞ് അരമണ്ഡലത്തിലിരുന്ന് ഇരുകൈകളും കുപ്പി വണങ്ങുമ്പോളാണ് അവൾ ഫോണും പിടിച്ചു നിൽക്കുന്ന കാശിയെ കാണുന്നത്... കൂടെ ഒരു ചെറുപുഞ്ചിരിയോടെ കൈകൾ മാറിൽ പിണച്ചുകെട്ടി മഹേശ്വറും 😍 ഒരു നിമിഷം അവളൊന്നു പതറി.. പിന്നെ വന്ദിച്ചു കഴിഞ്ഞ് അവര്കടുത്തേക്ക് വന്നു ചോദിച്ചു.. ദേവു : നീ ഇപ്പൊ ഉണർന്നു.. കാശി : ചേച്ചിയുടെ ഡാൻസ് തുടങ്ങിയപ്പോൾ... 😁 ദേവു : കുറെ നാൾക്കു ശേഷമാ ചുവടുവെക്കുന്നെ അതിന്റെ ബുദ്ധിമുട്ട് കാണാനും ഉണ്ട്... കാശി : എങ്കിലും സൂപ്പറായിരുന്നു... അടിപൊളി 👌 അവൾ മഹിയെ ഒളികണ്ണിട്ടു നോക്കി... അവന്റെ അധരത്തിൽ മയത്തൊരു പുഞ്ചിരി നിറഞ്ഞു നിന്നു.. അതു തന്നെയേതോ ലോകത്തേക്ക് കൊണ്ടുപോകുന്നത് പോലെ ദേവുവിന് തോന്നി...

പിന്നീട് നോട്ടം മാറ്റിക്കൊണ്ട് കാശിയോട് പറഞ്ഞു.. ദേവു : ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ..നീ ഫ്രഷായി വാ... കാശി : ഡബിൾ ഓക്കേ.. 👍 ദേവു അവന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് വാതിലിനരികിലേക്കു നടന്നു.. പെട്ടെന്നവൾ ഒന്ന് തിരിഞ്ഞു നോക്കി.. മാഹിയത് കാണുകയും ചെയ്തു....ഉടനെ അവൾ അവിടെനിന്നും മാറി... അവന്റെ മുഖത്തൊരു കുസൃതിഭാവമായിരുന്നു അപ്പോൾ... ഉടനെ ഒരു അവലക്ഷണം പിടിച്ച ചുമ്മാ കെട്ടു... കാശി : യേഹം ഏഹം.. മഹി : എന്താടാ പുല്ലേ നിനക്കൊരു ആക്കിയ ചുമ്മാ 😏 കാശി : നോക്കി വെള്ളം ഇറക്കാതെ സ്വന്തം പ്രോപ്പർട്ടി തന്നെയാ... കഷ്ട്ടം 😏 മഹി : നീ കുടുതലങ് ഒണ്ടാക്കല്ലേ പോ പോയി കുളി...

😏 കാശി : ഓ നമ്മളൊന്നും പറഞ്ഞില്ലെ... കാശി ഫ്രഷാവാൻ ബാത്‌റൂമിൽ കയറി.... ദേവുവിനെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് എണീറ്റ പാടെ ഫ്രഷായി പോന്നതാ. മഹി... "അവൾ എന്ത് കരുതികാണുമോ ആവോ... 😬 എന്തായാലും ഇനിയും വയ്യപ്പെണ്ണേ.. അധികം വൈകാതെ ഞാൻ നിന്നെ എന്റെ മനസ് തുറന്നുകാട്ടും..😘 " ആാാാ... പെട്ടെന്നൊരു അലർച്ച കേട്ടു ഞെട്ടിപിടഞ്ഞു മഹി വാതിൽ തുറന്നു റൂമിനു വെളിയിൽ ഇറങ്ങി.. നോക്കിയപ്പോൾ ഫുൾ ബ്ലാക്കിൽ ഫേസും കവർ ചെയ്തൊരു രൂപം തറയിൽ കിടക്കുന്നു.... കൈയിൽ ഒരു ഫ്ലവർ വെയ്‌സുമായി ദേവു നില്കുന്നു...............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story