ദക്ഷ മഹേശ്വർ: ഭാഗം 31

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

സത്യം പറഞ്ഞാൽ ആ രൂപത്തെ കണ്ടു മഹിവരെ ഒന്ന് ഞെട്ടി.... 😲 (ഇതാരാ ബ്ലാക്ക്മാനോ 🤔: മഹിസ് ആത്മ ) പെട്ടെന്ന് ആ രൂപം തന്റെ ഫേസ് മാസ്ക് മാറ്റി.... അതെ അഗ്നിസുപരിക്കുന്ന കണ്ണുകൾ... "കൊമ്പൻ ".. മഹിയുടെ ചുണ്ടുകൾ മൊഴിഞ്ഞു...... അവൻ എഴുനേറ്റു... ദേവു ഇപ്പോഴും ഞെട്ടിത്തറിച്ചു നിൽകുവാണ്... അവൻ അവളുടെ ചുമലിൽ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു... കൊമ്പൻ : ദേവൂട്ടി എടി ഇത് ഞാനാഡി നിന്റെ കൊമ്പൻ... ദേവു : നീ.... നീ എന്താടാ മാക്രി ഒരു മുന്നറിയിപ്പും ഇല്ലാതെ.. മനുഷ്യനെ തീ തീറ്റിച്ചല്ലോ ചെക്കാ.. ഒരു നിമിഷം കഴിഞ്ഞിരുനെൽ ഈ ഫ്‌ലോർവെയ്‌സ് നിന്റെ ഈ പെട്ടുതലയെ ചുംബിച്ചനെ 😏 (എങ്കിൽ ഞാൻ രക്ഷപെട്ടേനെ 😬: എഗൈൻ മഹിസ് ആത്മ ) അപ്പോഴാണ് ഡോർ തുറന്ന് ഹിതുവും ആൽവിയും ഡേവിഡും എല്ലാരും വന്നത്.... അടുക്കളയിൽ നിന്ന് ഒച്ചകേട്ട് മറിയയും അപ്പുവും എത്തി... ആൽവി അടുത്തുവന്ന് അവനെ കെട്ടിപിടിച്ചു .... ഇച്ചായൻ : എവിടായിരുന്നെടാ പുല്ലേ.. വിളിച്ചാലും ഫോൺ എടുക്കൂലാ അവന്റെയൊരു... കൊമ്പൻ : എന്റെ ആൽവി നിയോന്ന് അടങ് ഞാൻ ബിസിനസ്‌ ആവിശ്യത്തിന് മുംബൈയിൽ ആയിരുന്നെടാ.... തിരക്കിൽ വിളിക്കാൻ പറ്റിയില്ല സോറി...

ഇച്ചായൻ : ആ ക്ഷേമിച്ചിരിക്കുന്നു... അപ്പോഴേക്കും കൊമ്പൻ ത്രിമൂർത്തികളെ കൈകാട്ടി അടുത്തേക് വിളിച്ചു..... അവർ മൂന്നുപേരും അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... ത്രിമൂർത്തീസ് കോറസ് : വി മിസ്സ്ഡ് യു.. ഡാ പട്ടി.... 😁 അപ്പോഴാണ് ഫ്രഷായി കാശി റൂമിനു വെളിയിലേക്കു വന്നത്... കാശി കൊമ്പനെ കണ്ടു അടപടലം ഞെട്ടി.... കാരണം ആ ഫുൾ ബ്ലാക്ക്‌ ലുക്കിൽ അവൻ അത്രക്ക് കിടുവായിരുന്നു... ബലിഷ്ട്ടമായ ഉടലും ഇടിവള അണിഞ്ഞ കൈകളും അവന്റെ ഗാംഭീര്യത്തിനു ആകം കൂട്ടി... ആരാധനയോടെ അൽഫിയെ (കൊമ്പനെ) നോക്കുന്ന കാശിയെ കണ്ടു മഹി അവനോടു ചോദിച്ചു... മഹി : എന്താടാ കുട്ടിത്തേവാങ്കെ ഇതിനുമാത്രം നോക്കാൻ 😏 കാശി : എന്ന ലൂക്കാണല്ലേ ആ ചേട്ടൻ....ഹോ കണ്ടിട്ട് എനിക്കുതന്നെ ആരാധിക്കാൻ തോനുന്നു 😍 മഹി : എങ്കിൽ നീ പോയി അവന്റെ കാലിൽവീഴട ചെല്ലടാ ചെല്ല്... 😠 കാശി : ഒട്ടും കുശുമ്പില്ല അല്ലെ 😁 മഹി അവനെയൊന്നു ഇരുത്തി നോക്കി.. എന്നിട്ട് പതിയെ ദേവൂന്റെ റൂമിലേക്ക്‌ തന്നെ തിരിച്ചു കേറി...

പിന്നെ എല്ലാം പെട്ടെന്നായിരുന്നു... എല്ലാവരും ഫുഡും കഴിച് കറങ്ങാൻ ഇറങ്ങി..... മഹിയുടെ മുഖം ഒട്ടും തെളിഞ്ഞിട്ടുണ്ടായിരുന്നില്ല.... ദേവു കൊമ്പനോട് കാട്ടുന്ന അടുപ്പം മഹിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.... അവൻ ആരോടും ഒന്നും സംസാരിക്കാൻ നിന്നില്ല... അവരെല്ലാവരും നേരെ പോയത് മാളിലേക്കായിരുന്നു..... അലാറചില്ലറ ഷോപ്പിങ്ങും നടത്തി അവർ നേരെ ഫുഡ്‌ കോർട്ടിലേക്ക് വിട്ടു...ഷോപ്പിംഗ് കഴിഞ്ഞപ്പോഴേ എല്ലാരും നല്ലോണം ടയേർഡ് ആയി... അവിടുന്ന് ഫുഡ്‌ കഴിച്ചു ഫിലിമിന് കേറി....ദേവൂന്റെ അടുത്തിരിക്കാൻ ഒരുപാട് ശ്രെമിച്ചെങ്കിലും നടന്നില്ല.. അതുകൊണ്ട് ഒരു കാൾ വരുന്നു എന്നുപറഞ്ഞു അവൻ അവിടെ നിന്നിറങ്ങി.... അവൻ അവിടെന്ന് നേരെ പോയത് പാർകിങ്‌ലേക്കായിരുന്നു... തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയപ്പോഴേ ആരോ അവന്റെ തോളിൽ കൈവെച്ചു... അവൻ തിരിഞ്ഞു നോക്കിയപ്പോൾ ചിരിയോടെ നിൽക്കുന്ന അൽവിയെയാണ് കാണുന്നത്... കുറച് സമയത്തേക്ക് അവനു എന്തുപറയണം എന്നറിയാതെയായി...

ആൽവിയും അവനോടൊപ്പം വണ്ടിയിൽ കയറി.... എനിട്ട്‌ പറഞ്ഞു.. ഇച്ചായൻ : മഹി നമ്മുക്കൊന്ന് ബീച് വരെ പോയല്ലോ.... മഹി : മ്മ്... അവൻ വണ്ടി നേരെ ബീച്ചിലേക്ക് വിട്ടു... ആദ്യം ഇരുവരും കുറച്ചുനേരം മൗനത്തിനെ കൂട്ടുപിടിച്ചു...ശേഷം മഹിതന്നെ സംസാരിച്ചു തുടങ്ങി... മഹി : എന്തുപറഞ്ഞാണ് അവിടെ നിന്നു ഇറങ്ങിയത്... ഇച്ചായൻ : ഒരു ഫ്രണ്ട് വിളിച്ചു അത്യാവശ്യമായി കാണണം എന്നുപറഞ്ഞു... മഹി : ഹ്മ്മ്... അവരിനി..? ഇച്ചായൻ : ഇങ്ങോട്ട് തന്നെയാ വരുക ഫിലിം കഴിഞ്ഞാൽ... മഹി : ഓഹ്..... പിന്നെയും നിശബ്ദത... ഇച്ചായൻ : മഹി.... നിനക്ക് ദേവൂനെ ഇഷ്ട്ടമാണോ...? മഹി ഒന്ന് ഞെട്ടി 😳 ഇച്ചായൻ : നീ ഞെട്ടണ്ട എനിക്കെല്ലാം മനസിലാവുന്നുണ്ട്. 😉 മഹി അല്പനേരം ഒന്നും മിണ്ടിയില്ല... അവസാനം പറഞ്ഞു തുടങ്ങി... മഹി : അതെ ആൽവി പറഞ്ഞത് ശെരിയാ.. എനിക്കവളെ ഇഷ്ട്ടമാണ്... ഇച്ചായൻ : മഹി നിനക്കവളെ പറ്റിയൊന്നും... മഹി : അറിയില്ല എന്നുപറഞ്ഞാൽ കള്ളമാകും.ആൽവി.. അറിയാം... അതിനു മുൻപ് അവൾക്കു എന്നെ അറിയുമോ എന്നതാണ് പ്രധാന കോസ്റ്റിന്...

ഇച്ചായൻ : അതും നേരാണ്.. അല്ല ഇത് എത്ര നാളായി... മഹി : 8 വര്ഷം.... എട്ടു വർഷമായി ഞാൻ അവളെ നിശബ്ദമായി പ്രണയിച്ചു തുടങ്ങിയിട്ട്.... 😍 ഇച്ചായൻ : എ.. എട്ട്.. വ.. വർഷമോ... മഹി എനിക്കിത്... 😲 മഹി : വിശ്വസിക്കാൻ പറ്റുന്നില്ല എന്നാലേ.. കേട്ടാൽ ആരും വിശ്വസിച്ചെന്നു വരില്ല... പക്ഷെ അതാണ് സത്യം... കട്ടകലിപ്പനും ആവശ്യത്തിന് തല്ലുകൊളിത്തരവും കൊണ്ട് നടക്കുന്ന മഹേശ്വർ കാശിനാഥിനെ മാത്രമേ എല്ലാവർക്കും അറിയൂ... എന്റെ ഉള്ളിലെ പ്രണയഭാവം മൂന്നു ഫ്രണ്ട്സ് മാത്രെമേ അറിഞ്ഞിരുന്നുള്ളു.. കുറച്ചു നാൾ മുൻപ് ഹിതുവും കാശിയും അറിഞ്ഞു.. ഇപ്പൊ താനും... 😊 ഇച്ചായൻ : ഞാൻ ഇത്ര പ്രദീക്ഷിച്ചില്ല മഹി...എന്തായാലും ഞാൻ അതിനു എല്ലാ സപ്പോർട്ടും ഉണ്ടാവും... മഹി : ആൽവി ഞാൻ ഒരു കാര്യം ചോദിച്ചാൽ തനിക്കു അത് വിഷമം ആകുവോ... 🙄 ഇച്ചായൻ : ഇജ്ജ് ചോദിക്കു.. എന്നിട്ടല്ലേ ബാക്കി...

മഹി : തനിക്കും ദേവുവിനെ... ഇച്ചായൻ : സ്നേഹിച്ചിരുന്നു... ഇപ്പോഴും സ്നേഹികുനുണ്ട് എന്നാൽ ഭാവത്തിനു ചെറിയൊരു മാറ്റം.. ഇപ്പോൾ അവൾ എനിക്കെന്റെ അനിയത്തിയാണ്.. . അവളെന്നെ ഒരു സഹോദരന്റെ സ്ഥാനത്താണ് കാണുന്നതെന്ന് ഞാൻ അറിയാൻ വൈകിപ്പോയി മഹി.... പക്ഷെ എനിക്കതിൽ സങ്കടമില്ല.... മഹി : വൈ.... 🙄 ഇച്ചായൻ : നമ്മൾ അറിയാതെ നമ്മളെ സ്നേഹിക്കുന്ന മനസ്സിൽ കൊണ്ട് നടക്കുന്ന ആരെങ്കിലും ഉണ്ടാകും... മഹി... അവരെ അംഗീകരിക്കാൻ നാം തയ്യാറായാൽ പിന്നെ ലൈഫ് സെറ്റാണ്... 😊 മഹി : നീ പറഞ്ഞു വരുന്നത്.... ഇച്ചായൻ : അതെ മഹി... അപ്പു അപർണ... അവളെന്നെ ഒരുപാട് സ്നേഹികുന്നുണ്ട് മഹി... 😍 മഹി : ഹ്മ്മ് എനിക്കുമത് തോന്നി.... ഇച്ചായൻ : അത് അവളായിട്ട് പറയുമോ എന്നറിയാൻ വൈറ്റിംഗിലാണ് ഞാൻ... ഇല്ലെങ്കിൽ ഞാൻതന്നെ പറയും... അവൾ അത് അർഹിക്കുന്നുണ്ടാടോ.. 😊 മഹി : 😊😊 ഇച്ചായൻ : അല്ല അവളെ എങ്ങനാ ഇഷ്ട്ടമാണെന്ന് മനസിലായെ... സ്റ്റോറി പറ....ഇനിയെന്താണ് തന്റെ പ്ലാൻ... മഹി അവന്റെ ജീവിതവും...

അവളോടുള്ള പ്രണയത്തിന്റെ ആഴവും എല്ലാം അൽവിക്കുമുന്നിൽ തുറന്നുകാട്ടി... സംസാരിച്ചു ഏതാണ്ട് അവസാനിക്കാറായപ്പോൾ അൽവിക്ക്‌ കാൾ വന്നു... നോക്കിയപ്പോൾ മറിയാമ്മയാണ്... മറിയാമ്മ : ഇച്ചായാ... ഞങ്ങൾ അങ്ങ് വരുവാന്നെ... ആൽവി : അഹ്‌ഡി ഇങ്ങു പോര്.. ഞങ്ങൾ പാർക്കിങ്ങിന്റെ അവിടെ കാണും... അതും പറഞ്ഞു കാൾ കട്ടാക്കി അവർ പറക്കിങ്ങിലേക്കു നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ അവരെല്ലാരും എത്തി.... മറിയാമ്മ കടല് കണ്ടപ്പോഴേ കാശിയെയും കൂട്ടി അങ്ങോട്ടേക്ക് ഓടി... അപ്പുവും പുറകെ പോയി... ദേവു തീരത്തു തന്നെ നിന്നു... ആഴക്കടലിനെ തിരകളെ നോക്കി നിശബ്ദമായി നിന്നു.... മഹി അവളുടെ അരികിൽ ചെന്നു നിന്നു.... ഇരുവർക്കുമിടയിലെ അതിർത്തിരമ്പുന്ന കടലിനെ തിരിച്ചറിയാത്തവണ്ണം വിദൂരതയിലേക്ക് കണ്ണും നട്ട്...............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story