ദക്ഷ മഹേശ്വർ: ഭാഗം 32

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

കുറച് കഴിഞ്ഞു മഹിയുടെ നോട്ടം ദേവുവിലെക്കു മാറി.... പറഞ്ഞറിയിക്കാൻ പറ്റാത്തൊരു തരം ഫീലിംഗ് തന്നിൽ നിറയുന്നത് പോലെ മഹിക്ക് തോന്നി.... അതിന്റേടയിലാണ് അപ്പു അവള്കരികിലേക്കു ഓടിവന്നത്.. കിതച്ചുകൊണ്ടവൾ എന്തോ പറയാൻ തുടങ്ങി.. മഹി അതു ശ്രെദ്ധിക്കാൻ മുന്നോട്ടാഞ്ഞു... അപ്പു : ദേവു ഡി നിയാ ചേട്ടനെ കണ്ടോ എന്നാ ലൂക്കാണല്ലേ 😍അർണവിനെ പോലെയില്ലേ.... ഹോ എന്റെ സാറെ... 🔥🔥 ദേവുവും മഹിയും അവൾ പറഞ്ഞിടത്തേക്കു നോക്കി... ഓള് പറഞ്ഞ ശെരിയാ ചെക്കൻ ക്യൂട്ട് മൊഞ്ചൻ തന്നാ 😜🙈 ദേവു : ഹ്മ്മ്... കൊള്ളാം... (ഓ എന്റെ അത്രയ്ക്ക് വരില്ല 😏 : മഹിസ് ആത്മ ) അപ്പു : ദേ ഡി ആ ബ്ലാക്ക്‌ ഷിർട്ടിനെ കണ്ടോ നല്ല ഒന്നാന്തരം കലിപ്പൻ ലൂക്കിലെ... ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി... 😍 അപ്പുവിന്റെ നാണം കലർന്ന സംസാരം കെട്ട് മൊത്തത്തിൽ അവരുടെ രണ്ടുപേരുടെയും കിളി പോയി.... (ഈശ്വര ഈ കോഴിഫാർമിനേ ആണോ ആൽവി തലയിൽ എടുത്തു വെക്കാൻ തിരുമാനിച്ചേക്കുന്നേ ഞഞ്ഞായി 😬:

എഗൈൻ മഹിസ് ആത്മ ) ദേവു : അല്ല അപ്പു നമ്മുടെ പുറകിൽ നിൽക്കുന്ന ആവൈറ്റ് ഷർട്ട് വിത്ത് ഫോർമൽ ബ്ലാക്ക്‌ പാന്റ്സ് ഇന്സിർട്ടഡ് എങ്ങനുണ്ട്...😁 അപ്പു : എവിടെ 🤔 ദേവു : കൊഞ്ചം അംഗപാറ് കണ്ണാ 😎 ദേവു പറഞ്ഞതനുസരിച് തിരിഞ്ഞു നോക്കിയ ദേവു ഞെട്ടി 😵 അപ്പു : ആഞ്ജനേയ...😱😱😱 !!ഇച്ചായൻ 😨😨 ഇച്ചായൻ : മോളൂട്ടിക്ക് ഇതുചെക്കനെയാ വേണ്ടേ ഇച്ചായൻ കാണിച്ചു തരാടി... ഇങ്ങു ബാ 😬 അപ്പു : വേണ്ട വേണ്ടാത്തൊണ്ട 😖🤐 ഇച്ചായൻ : അങ്ങനെ പറയല്ലേ ഇച്ചായന്റെ പൊന്നല്ലേ... ബാ ബയോ 😏 അപ്പു : വേണ്ടന്നെ.... ഇച്ചായൻ : ചി ഇവിടെ വാടി പുല്ലേ... അവക്കടെ ഒടുക്കാത്തൊരു വായ്നോട്ടം 😠😠 അപ്പു : കൊള്ളാം എനിക്കെന്തിന്റെ കേടായിരുന്നു 🙄😒 ആൽവി അപ്പുവിനെയും പിടിച്ചുവലിച്ചു നടക്കാൻ തുടങ്ങി... മഹി ദേവുവിനെ നോക്കി.. അവൾ അവരുടെ പോക്കും നോക്കി ചെറുചിരിയോടെ നിൽക്കുകയാണ്.... "എന്റെ പെണ്ണെ 😍😍😍" പെട്ടെന്നവൾ തിരിഞ്ഞുനോക്കിയപ്പോൾ മഹിയോന്ന് പതറി.... എങ്കിലും അതു പുറത്തുകാണിക്കാതെ പുരികം പൊക്കി എന്താണെന്നു ചോദിച്ചു....

ദേവു : മഹി തന്നോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... മഹി : എന്തിനാടോ ചുമ്മാ ഫോര്മാലിറ്റി താൻ ചോദിക്കന്നെ.. 😊 ദേവു : മഹി താൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ?? മഹി : പിന്നെ ഒരുപാട് പേരെ സ്നേഹികുനുണ്ടല്ലോ.. എന്തിനു തന്നെ പോലും ഞാൻ സ്നേഹിക്കുന്നു..... 😜 ദേവു : നോ ഞാൻ അതല്ല ചോദിക്കാൻ ഉദേശിച്ചത് .... ഡു യു ഹാവ് എനി ലവ് ഓർ സോംതിങ് 🙄 മഹി : ഉണ്ടല്ലോ.... ഞാൻ ചങ്കിൽ കൊണ്ട് നടക്കുന്ന എന്റെ പെണ്ണ്... ദച്ചുസ്സ്.... 😍😍 കുറച് നേരം അവളൊന്നുമിണ്ടില്ല പിന്നെ ചോദിച്ചു.... ദേവു : ഓ അല്ല ആ കുട്ടിക്ക് അറിയുമോ? മഹി : ഇല്ല തുറന്നു പറയാൻ തയ്യാറായി ഇരിക്കുവാണ്... 😊 പെട്ടെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു തരം സങ്കടം വന്നുമൂടുന്നതായി അവൾക്കു തോന്നി.. കണ്ണുകൾ നിറഞ്ഞുവരുന്നത് പോലെ.... ആശിച്ചതെന്തോ നഷ്ട്ടപെട്ട ദുഃഖം അവളിൽ വന്നു നിറയുന്നതുപോലെ.. വല്ലാത്ത വീർപ്പുമുട്ടൽ.... അപ്പോഴാണ് മെഹ്‌റൂഫ് അവരുടെ അടുത്തേക്ക് വന്നത്.... അവനെ കണ്ടപ്പോഴേ മഹിയുടെ കണ്ണുകൾ ഒന്ന് കുറുകി...

മഹ്‌റൂഫ് ഇരുവരെയും നോക്കി ഒരു പുഞ്ചിരി കൈമാറി... അവരും മങ്ങിയ ഒരു ചിരിതിരിച്ചും.... മെഹ്‌റൂഫ് പറഞ്ഞു..... (മെഹറൂഫിനെ തത്കാലം നമ്മുക്ക് മുന്ന എന്നുവിളിക്കാട്ടോ 😊) മുന്ന : എന്താടോ എവിടെ തന്നെ നിന്നുകളഞ്ഞത്....തിരയിലോട്ട് ഇറങ്ങുന്നിലെ.... 😊 ദേവു : ഇല്ല സാർ... മുന്ന : ഏയ്‌ താൻ എന്നെ കോളേജിൽ വെച്ചുമാത്രം സാറെന്നു വിളിച്ചാൽ മതി... അല്ലാത്തപ്പോൾ മെഹ്‌റൂഫ് എന്നുവിളിചോളൂ.... ദേവു : ശെരി സാർ. സൊ സോറി മുന്ന.... മെഹ്‌റൂഫ് : ഹഹ ഓക്കേ.. 😁 (ഇവൻയങ് കൊന്നാലോ😠 : ഊഹിക്കാല്ലോ മഹിസ് ആത്മ ) അപ്പോഴേക്കും മഹിയുടെ കണ്ണുകൾ മുന്നയിൽ തന്നെയായിരുന്നു... മുന്നയുടെ നോട്ടം ദേവുവിലും.... നേരം ഏതാണ്ട് 6.30 അടുത്തപ്പോൾ എല്ലാരും ദേവു നില്കുന്നിടത്തേക്ക് വന്നു...അവർ പാർക്കിങ്ങിലേക്കു നടന്നു... റോഡ് ക്രോസ്സ് ചെയ്താലേ അവരുടെ വണ്ടി നിർത്തിയടുത്തേക്ക് പോകാൻ സാധികുമായിരുന്നോള്ളൂ.. പലവിധ ചിന്തകളിൽ മുഴുകിയിരുന്നത് കൊണ്ട് ദേവു ചുറ്റും നടക്കുന്നതൊന്നും ശ്രെദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല...

മഹിയുടെ പെണ്ണ് ആരായിരിക്കും..? ഇനി അങ്ങനെ ആരെങ്കിലും ഉണ്ടാവുമോ..? ഇനിയവൻ വെറുതെ പറഞ്ഞതാണെങ്കിലോ..? ഇനിയുണ്ടങ്കിൽ തന്നെ ആരായിരിക്കും....? അവളുടെ മനസും ശ്രെദ്ധയും സംശയങ്ങളുടെ കറുത്ത വസ്ത്രത്താൽ മൂടപ്പെട്ടിരുന്നു... മറിയാമ്മയും അപ്പുവും കാശിയുമൊക്കെ ക്രോസ്സ് ചെയ്തു... ഡേവിഡും ആൽവിയും കൊമ്പനും മുന്നയും നേരത്തെ വണ്ടിക്കരികിൽ എത്തിയിരുന്നു... പെട്ടെന്നാണത് സംഭവിച്ചത്.... ചിന്തകളുടെ കുട്ടികിഴിച്ചിലിൽ റോഡിനു സമീപം എത്തിയതോ വണ്ടികൾ ചിറിപായുന്നതോ അവൾ കണ്ടില്ല..... അവൾ റോഡിലേക്ക് രണ്ടു സ്റ്റെപ് വെച്ചതും.. ദേവു....... !!!!!!!😨 അവൾ പെട്ടെന്ന് തിരിഞ്ഞപ്പോൾ കണ്ടത് തന്നിലേക്കടുകുന്ന ട്ടോർസിനെയാണ്... ഒരുനിമിഷം ചലമറ്റതുപോലെ അവൾ പകച്ചുനിന്നു... 😱 പെട്ടെന്ന് ആരോ വലിച്ചവളെ മാറ്റി നെഞ്ചിലേക്ക് ഇട്ടു...

അവളുടെ മുന്നിൽ നടുക്കം മാറിയിരുന്നില്ല... അവൾ നന്നായി പേടിച്ചു... പക്ഷെ സ്ഥലകാല ബോധം വീണ്ടെടുത്തപ്പോളാണ് തന്നെ വരിഞ്ഞുമുറുക്കി പൊതിഞ്ഞു പിടിച്ച കൈകൾ ഒരുവേള അവൾ അറിഞ്ഞത് കണ്ണുതുറന്നു ആദ്യം കണ്ടത് രോമാവൃതമായ മാറിൽ ഒട്ടിച്ചേർന്നു കിടക്കുന്ന രുദ്രാക്ഷ മലയായിരുന്നു... മഹിയാണത് എന്ന് മനസിലാക്കാൻ അവൾക്കധികം സമയം വേണ്ടിവന്നില്ല... കാരണം അറിയാത്തൊരു നിർവൃതിയും ആനന്ദവും അവളിൽ ഉണ്ടായി... അവന്റെ ഉയർന്നുകേൾകുന്ന നെഞ്ചിടിപ്പിൽ ഉണ്ടായിരുന്നു അവൻ എത്രമാത്രം ഭയന്ന് പോയെന്നത്.... എല്ലാവരും ഒരുനിമിഷം ശ്വാസം എടുക്കാൻ മറന്നപോലെ നിന്നുപോയി.. പിന്നീട് ദേവുവിന്റെയും മഹിയുടെയും അടുത്തേക്ക് വന്നു... അപ്പോഴും അവൾ അവന്റെ കരവലയത്തിൽ നിന്ന് മുക്തയായിട്ടുണ്ടായിരുന്നില്ല... ആൽവി തട്ടിവിളിക്കുമ്പോളാണ് മഹി അവളെ മോചിപ്പിച്ചത്.... അപ്രതീക്ഷിതമായി കൊമ്പന്റെ ശബ്ദം ഉയർന്നു.... കൊമ്പൻ : എവിടെ നോകിയാടി റോഡ് ക്രോസ്സ്‌ചെയുന്നെ....

നിന്റെ മുഖത്തെന്താ കണ്ണിലെ... 😠😠 കൊമ്പന്റെ ദേഷ്യം കണ്ട് ത്രിമൂർത്തികൾ ഒന്ന് ഭയന്നു... കാരണം പൊതുവെ അവൻ ജോളി ടൈപ്പ് ആണ്‌.. അധികം റേസ് ആയി അങ്ങനെ കണ്ടിട്ടില്ല 🤕 ആൽവി : എടാ നീയൊന്നു അടങ്... ദേവു മോളെ നിനക്ക് കൊഴപ്പം ഒന്നുമില്ലലോ... 🙁 ദേവു : ഇ.. ഇല്ല... ഇച്.. ഇച്ചായാ....😣 മുന്ന : ടെൻഷൻ വേണ്ട ദക്ഷ എവിടെ തന്നെ നിൽക്കട്ടെ... നമ്മുക്ക് വണ്ടി എങ്ങോട്ട് എടുക്കാം.. അവരെല്ലാവരും തിരിച് വണ്ടിക്കടുതെക് പോയി... മഹിയും ദേവുവും പരസ്പരം നോക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു... അവന്റെ മനസ്സിൽ എന്താണെന്നു പിടികിട്ടാതെ ദേവുവും.. തന്റെ ഉള്ളിൽ ഉള്ളത് മനസിലാക്കി കാണുമോ എന്നാ ആശങ്കയോടെ മഹിയും പരസ്പരം എങ്ങോട്ടാനില്ലാതെ നോക്കിനിന്നു... പിന്നെ വണ്ടിയിൽ കയറി അടുത്തുകണ്ട ഹോട്ടലിൽ നിന്ന് ഫുഡ്‌ കഴിച് നേരെ അവർ ഫ്ലാറ്റിലേക്ക് വിട്ടു.... ഫ്ലാറ്റിൽ എത്തിയപ്പോൾ ഒന്ന് ഫ്രഷായി നേരെ ദേവു ടെറസിലേക്കാണ് പോയത്... ഹിതേഷും കാശിയും മഹിയും അന്നുതന്നെ തിരികെ പുറപ്പെട്ടു..

ചിന്തകളുടെ കടിഞ്ഞാൺ അവളുടെ കൈകളിൽ നിന്ന് നഷ്ട്ടമായപോലെയാണ് അവൾക്കു തോന്നിയത്.... പ്രഷുബ്ധമായ മനസിന്റെ ഇരമ്പലിനെ അടക്കാൻ യാതൊരു ഉപായവും അവളിൽ തെളിഞ്ഞില്ല.... 😍😍😍😍😍😍😍😍😍😍😍😍 (മഹി ) കറങ്ങാൻ പോകാൻ ആദ്യം എനിക്കും വളരെ ഉത്സാഹമായിരുന്നു.. പെണ്ണിന്റെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ എല്ലാം അറിയാൻ പറ്റുമല്ലോ.. കൂടെ അവളുടൊപ്പം കുറച് ടൈം സ്പെൻഡ്‌ ചെയ്യാനും പറ്റും എന്നത് എന്നെ കൂടുതൽ ഉന്മേഷവാനാക്കി.. 😜😁 പക്ഷെ ഷോപ്പിംഗിനിടയിൽ ഒന്നും തന്നെ അവളോട്‌ സംസാരിക്കാനോ എന്തിനു അടുത്തപോകാൻ കൂടി പറ്റിയില്ല 😒 പുള്ളികാരിതിക്ക് ഷോപ്പിങ്ങിനോടൊന്നും വലിയ ക്രസ് ഉള്ളതായി തോനുന്നില്ല... തൽപ്രായമില്ലാത്ത മട്ടിൽ മാറിയിരുന്ന ഫോൺ നോക്കുന്നത് കാണാം... അപ്പൊ ആ കാര്യത്തിൽ രക്ഷപെട്ടു 😇 അവൾ ഒറ്റക്ക് നില്കുന്നത് കണ്ട് അങ്ങോട്ട് ചെല്ലാൻ ഒരുങ്ങിയപ്പോൾ അപ്പൊ വന്നു എന്റെ കഞ്ഞിയിലെ ആദ്യത്തെ പാറ്റ 😬 ആ മെഹ്‌റൂഫ്.. കാര്യം അവൻ അവളുടെ സാറൊക്കെ ആണെങ്കിലും അവന്റെ നോട്ടവും ഭാവവും ഒന്നും അത്രപന്തിയല്ല... മിക്കവാറും എന്റെ കൈക്കു പണിയാകും....

something fishy🤔 ഫിലിം കാണാൻ ഇരിക്കുമ്പോൾ എങ്കിലും അവൾക്കൊപ്പം ഇരിക്കണം എന്നാഗ്രഹിച്ചെങ്കിലും ആ പ്ലാനും എട്ടുനിലയിൽ പൊട്ടി 🤐 ഞാൻ അറിയാതെ തന്നെ എന്റെ ഉള്ളിലെ കുശുമ്പ് തലപൊക്കുന്നുണ്ടോഎന്നൊരു ഡൌട്ട് 🤔🤮 അതുപിന്നെ പ്രേമിക്കുന്ന പെണ്ണിനെ വേറെ ആരേലുമൊക്കെ നോക്കുന്നത് കണ്ടാൽ നമ്മുക്ക് ദേഹികില്ലലോ സ്വാഭാവികം 🤷‍♂️ ഏതായാലും എവിടെനിന്നോ കലിപ്പു കേറി അവിടെനിന്നും ഇറങ്ങുമ്പോൾ അൽവിയുടെ എൻട്രി വിചാരിച്ചിരുന്നില്ല... ആദ്യം ഒന്ന് പതറി എങ്കിലും പിന്നീട് അവനോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ ഒരു ആശ്വാസം.. പിന്നീട് അവർ തിരിച്ചെത്തിയപ്പോൾ എന്റെ നോട്ടം അവളിൽ തന്നെ തറഞ്ഞു നിന്നുപോയി... വെള്ളകല്ല് മുക്തിയിൽ അസ്തമയ സൂര്യന്റെ കിരണങ്ങൾ ഏറ്റു പ്രകാശിക്കുന്നതുപോലേ തോന്നിപോയി... അപ്പോഴാണ് അവളുടെ ആൻസ്‌പെക്ടഡ് ചോദ്യം... എന്റെ മറുപടി അവളുടെ മനസ്സിൽ വേലിയേറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ആ കണ്ണുകളിൽ നിന്ന് വ്യകതമാണ്...

അതിന്റെ ആഫ്റ്റർ എഫക്ട് എന്നോണം അവൾ റോഡ് കടക്കാൻ നിന്നപോൾ പാഞ്ഞുവരുന്ന ടോർസ് കണ്ട് ഒരുവേള സപ്ത നാഡികളും ചലനം അറ്റുപോയതുപോലെ തോന്നി..... ഉരിയാടാൻ ശബ്ദം പുറത്തേക്കു വന്നില്ല.. മഹാദേവന്റെ കനിവ് കൊണ്ടോ എന്തോ ഉൾപ്രേരണയിൽ അവളുടെ കൈവലിച്ചു നെഞ്ചോട് അടക്കിപ്പിടിച്ചു... അവളുടെ ഹേർട്ബീറ്റിന്റെ വേഗതയിൽ നിന്ന് മനസിലായി അവൾ നന്നായി പിടിച്ചെന്ന്... ഞാനും തളർന്നു പോയിരുന്നു... ഒരുനിമിഷം വൈകിയിരുനെങ്ങിൽ എന്റെ പെണ്ണ് 😢.. പിന്നെ അവിടെ നടന്നതൊന്നും ഞാൻ കേട്ടില്ല.. മനസ് കൈവിട്ടുപോയപോലെ നിന്നു... വണ്ടി അടുത്തു അവൾ അതിലേക്കു കേറി... ഞാൻ നേരെ എന്റെ ബുള്ളറ്റിന്റെ അടുത്തേക് വിട്ടു.... അവിടെന്ന് ഹിതനോട് പറഞ്ഞു വീട്ടിലേക്കു വിട്ടു.. ഇടക്ക് വെച്ച് മനു വിളിച്ചായിരുന്നു പെട്ടെന്നു ചെല്ലാൻ.. ഇല്ലെങ്കിൽ ഒരുനോക്ക് എന്റെ പെണ്ണിനെ കണ്ടിട്ടേ പോകുമായിരുന്നോള്ളൂ... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ദേവു ഫ്ലാറ്റിൽ തിരിച്ചെത്തി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി റൂമിലേക്ക് പോയി... മറിയാമ്മയും അപ്പുവും അവളുടെ മനസ് എന്തോ കാര്യംകൊണ്ട് ഡിസ്റ്റ്‌ബേഡ് ആണെന്ന് മനസിലാക്കി... മഹിയും അവന്റെ റൂമിൽ കാട്ടിലേക്ക് മറിഞ്ഞു പിന്നീട് ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് മഹിയും ദക്ഷയും നിദ്രയിൽ ആണ്ടു.... രാവിലേ എണീറ്റപ്പോൾ തന്നെ എല്ലാരേയും വരവേറ്റത് എസ് ഫ്‌ ഐ ഏതോ എ ബി വി പി പ്രവർത്തകനെ തല്ലിയെന്നും പറഞ്ഞായിരുന്നു... മഹി അതുകൊണ്ട് രാവിലെ തന്നെ കൂട്ടുകാരുടെ അടുത്തേക്ക് വിട്ടു.. ആൾക്ക് ചെറിയ പാർട്ടി കമ്പവുമുണ്ടെ 😁 സ്ട്രൈക്ക് ആണെന്ന് ന്യൂസിൽ കണ്ടപോളെ ത്രിമൂർത്തികൾ ഹാപ്പി.. എന്തുചെയ്യും എന്നാലോചിച്ച ഇരുന്നപ്പോളാണ് കാശി വീട്ടിലേക്കു വരാൻ ക്ഷേണിച്ച കാര്യം അവൾ അവളുമരോട് പറഞ്ഞത്.. മറിയാമ്മ : എങ്കിൽ നേരെ അങ്ങോട്ടേക്ക് വിട്ടാലോ... അപ്പു : ഞാൻ റെഡി... വാ വേഗം ഒരുങ്ങാം... എവിടുന്ന് കുറച് ദൂരമേ ഒള്ളു എന്നാലേ കാശി പറഞ്ഞെ.. 🤔 ദേവു : അതെ നമ്മുക്ക് ഹിതേഷ് ചേട്ടനോട് പറഞ്ഞു റൂട്ട് ചോദികാം.. മറിയാമ്മ : നമ്മൾ ചെല്ലുന്ന കാര്യം സർപ്രൈസ് ആകി വെക്കാൻ പുള്ളിയോട് പറയാൻ മറക്കല്ലേ.. ഞാൻ ആൽവിച്ചായനോട് പറയാം.. അങ്ങനെ എല്ലാരും പോവാൻ തയ്യാറായി... പക്ഷെ തനിക്കായി എന്തോ അവിടെ കാത്തിരിപ്പുണ്ടെന്ന് ദേവു അറിയുന്നില്ലലോ ....🤐 ...........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story