ദക്ഷ മഹേശ്വർ: ഭാഗം 33

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

അങ്ങനെ ആൽവിയോട് പറഞ്ഞു അവർ പോകാനിറങ്ങി.. ഫ്ലാറ്റ് ലോക്ക് ചെയ്ത് ലിഫ്റ്റിന്റെ അടുത്തേക്ക് നടക്കുമ്പോളാണ് പുറകിൽ നിന്നാരോ വിളിച്ചത്... അവർ മൂവരും തിരിഞ്ഞു നോക്കിയപ്പോൾ... അൽ ഫ്രീക്കൻ ലുക്കിൽ നമ്മുടെ സിംഗം ബേബി 😎 റൗണ്ട് നെക്ക് ബ്ലാക്ക്‌ ടീഷർട്ടും ഡാർക്ക്‌ ബ്ലൂ ജീൻസുമാണ് വേഷം.. മുഖത്തു നല്ല കലക്കൻ റെയ്ബാൻ ഗ്ലാസ്‌... മുടി ജെല് തേച് സെറ്റ് ചെയ്ത്.. കൈയിൽ ഒരു റാഡോ വാച്ചും മറിയാമ്മ പുഞ്ചിരിച്ചുകൊണ്ട് ആരും കാണാതെ സൂപ്പർ എന്നുകാണിച്ചു.. അതുകണ്ടു സിംഗം ചിരിച്ചു 😁.. ദേവു : മറിയാമോ... ഡേവിഡ് സാർ രണ്ടും കൽപ്പിച്ചാണ് കേട്ടോ.. ഇജ്ജ് തീർന്നടി തീർന്നു 😜 മറിയാമ്മ : ഓ പിന്നെ.. നമ്മിളിതൊക്കെ എത്ര കണ്ടേക്കുന്നു.. 😏 അപ്പു : ആ പറഞ്ഞത് ശെരിയാ ഞാൻ ഇപ്പോ കണ്ടു ആരോ സൂപ്പർ എന്നൊക്കെ കൈപൊക്കി കാണിക്കുന്നത് 😏 മറിയാമ്മ : 😁😁😁😁 ദേവു : അയ്യാ എന്നാ ഒരു ചിരിയ.. അതുംപറഞ്ഞ ദേവുവും അപ്പുവും മറിയാമ്മക് കുറച് മുന്നേ നടന്നു... അപ്പോഴേക്കും ഡേവിഡ് മാറിയമ്മാക്കരികിൽ എത്തിയിരുന്നു..

അവൻ അവളെ നോക്കി ഇരുകണ്ണും ചിമ്മിയടച്ചു.. അവൾ തിരിച്ച എന്താന്ന് കണ്ണുകൊണ്ട് ചോദിച്ചു.. അവൻ അവളെ അടിമുടിയൊന്ന് നോക്കികൊണ്ട് പതിഞ്ഞ സ്വരത്തിൽ അവൾക്കു കേൾക്കാൻ പാകത്തിന് പറഞ്ഞു... ഡേവിഡ് : ഇങ്ങനൊന്നും വന്നു നിക്കല്ലേ എന്റെ പെണ്ണെ...😍 ഞാൻ ഇപ്പോ തന്നെ പ്ലാമറ്റത്തേക്ക് നിന്നെ പൊക്കിയെടുത്തു കൊണ്ടുപോവും കേട്ടോ .. 😉 കറുത്ത കുർത്തിയും വൈറ്റ് പലാസോയുമിട്ട്.. മുടി അലസമായി അഴിച്ചിട്ടു മറ്റൊരു ഒരുക്കമില്ലാതെ ആയിരുന്നു മറിയാമ്മ ഒരുങ്ങിയത് ... മറിയാമ്മ : ഉവ്വേ എന്റെ വല്യമ്മച്ചി കൂടി ഓക്കേ പറയാതെ ഞാൻ പ്ലാമറ്റത്തേക്കെന്നല്ല എങ്ങോട്ടേക്കും വരൂല മോനെ 😉 ഡേവിഡ് : വല്യമ്മച്ചി കൂടി എന്നു പറയുമ്പോൾ ബാക്കി എല്ലാരോടും നീ പറഞ്ഞോ 😲 മറിയാമ്മ : പിന്നല്ലാതെ.. 😁 ഡേവിഡ് : വല്ലാത്ത ചെയ്യ്തു ആയിപോയെടി ഇത് 😒 മറിയാമ്മ അവന്റെ തൊട്ടുമുന്നിലായി നിന്നു ആ കണ്ണിലേക്കു മറിയാമ്മ : ഇച്ചായ എന്റെ ജീവിതത്തിൽ അവർ അറിയാത്ത ഒന്നും തന്നെ ഇല്ല..

അതുകൊണ്ടാണ് ഇച്ചായൻ തന്റെ ഇഷ്ട്ടം അറിയിച്ചപ്പോൾ തന്നെ ഞാൻ അവരോടു പറഞ്ഞത്..അതു ഞാൻ മാത്രമല്ല ഞങ്ങൾ എല്ലാരും വീട്ടുകാരുമായി വളരെ ഓപ്പൺ ആണ്‌.. പിന്നെ കോളേജ് തുടങ്ങിയപ്പോൾ തൊട്ട് അവരെ അധികം വിളിക്കാറില്ല അതുമറ്റൊന്നും കൊണ്ടല്ല..സൗണ്ട് കേട്ടാൽ ഭയങ്കര മിസ്സിങ്ങാവും.. അതു അവർക്കും വിഷമം ആവണ്ടല്ലോ എന്നുകരുതിയ...എന്നാലും ഞങ്ങളുടെ ഒരു ദിവസത്തെയും വിശേഷങ്ങൾ മുടങ്ങാതെ അവര്ക് വാട്സ്ആപ്പ് മെസ്സേജ് അയക്കാറുണ്ട്.. ഞങ്ങൾക് അതിനായിമാത്രം ഒരു ഗ്രൂപ്പ് ഒക്കെയുണ്ട്... വി ആർ ഗുഡ് ഫ്രണ്ട്‌സ്.. അവർ തരുന്ന ഫ്രീഡം ഞങ്ങൾ മിസ് യൂസ് ചെയ്യുന്നില്ല എന്നത് അവരെ ബോധിപ്പിക്കേണ്ടത് ഞങ്ങടെ ഉത്തരവാദിത്വം അല്ലെ..😊 ഡേവിഡിനു ഒരുവേള അവരോടു മൂന്നുപേരോടും ബഹനുമാനം തോന്നി. സ്വന്തം മാതാപിതാക്കളെ പോലും കൊല്ലാൻ മടിയില്ലാത്ത ഈ സമൂഹത്തിൽ അവരെ ബെസ്റ്റ് ഫ്രണ്ട്സായി കണ്ട് സ്നേഹിക്കുന്നു ... അവൻ അവളെ നെഞ്ചോടു ചേർത്ത് നിർത്തി കവിളിൽ തലോടി.. "ഏഹം ഇഹം.. "

മറിയാമ്മ : ഇതെവിടന്ന ഈ അവലക്ഷണം പിടിച്ച ചുമ.., 🤔 നോക്കിയപ്പോൾ ലിഫ്റ്റിൽ കയറി നിന്ന് അവരെ രണ്ടാളെയും നോക്കി ആകി ചുമക്കുന്ന ദേവൂനെയും അപ്പുവിനെയുമാണ് കണ്ടത്... പെട്ടെന്ന് മറിയാമ്മ അകന്നുമാറി ലിഫ്റ്റിലേക്കു കേറി.. പുറകെ ഡേവിഡും... ദേവു ഡേവിഡിന്റെ തോളിൽ കയ്യിട്ടു ചോദിച്ചു... ദേവു : അപ്പൊ എങ്ങനാ ഇച്ചായ കാര്യങ്ങള്... 😉 ഡേവിഡ് : മറിയ ജോൺ കളത്തിൽ... കുറച് നാളുകൾ കഴിയുമ്പോ മറിയ ഡേവിഡ് ജോസഫ് പ്ലാമറ്റത്തിൽ ആകും... 😎 ദേവുവും അപ്പുവും കോറസ് : കട്ട വെയ്റ്റിംഗ് ഡേവിചായാ.. 😁 അവർ കളിച്ചും ചിരിച്ചും ലിഫ്റ്റ് ഇറങ്ങി പാർക്കിങ്ങിലേക്കു പോയി.. അവിടെ ചെന്നപ്പോൾ ആൽവിയുടെ ഗെറ്റപ്പ് കണ്ട് എല്ലാരും വണ്ടർ അടിച്ചു നിന്നു... വെള്ളമുണ്ടും വെള്ള ജുബ്ബയുമിട്ട് റെയ്ബാൻ ഗ്ലാസും വെച്ച്... നല്ല എ ക്ലാസ് കാഞ്ഞിരപ്പള്ളി അച്ചായൻ ലുക്കിൽ ആൽവിൻ ജേക്കബ് കളത്തിൽ 😎 (എന്റെ പള്ളി... ഇങ്ങേരു ഇമ്മാതിരി ലുക്കുമായി നടന്നാൽ എനിക്ക് പണിയാണല്ലോ 😬: അപ്പൂസ് ആത്മ )

ദേവുവും മറിയാമ്മയും ഇച്ചായനെ പ്രശംസിച്ചു.. അപ്പു അവനോടു എന്തോ പറയാൻ തുടങ്ങിയപ്പോൾ ഉടനെ അവൻ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരിന്നു.. എന്തുകൊണ്ടോ അപ്പുവിനത് സങ്കടമായി.. തന്റെ കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീർ സമർത്ഥമായി മറച്ചുകൊണ്ട് അവൾ വണ്ടിയിൽ കേറി.. എന്നാൽ അവളുടെ ഭാവങ്ങൾ ഒളികണ്ണിട്ട് അവളെ നോക്കുന്നുണ്ടായിരുന്നു... അവന്റെ മുഖത്തൊരു കള്ളച്ചിരി വിരിഞ്ഞു... കോ ഡ്രൈവിങ് സീറ്റിൽ ഡേവിഡും പുറകിലായി ബാക്കിയെല്ലാവരും കേറി... ഹിതേഷ് പറഞ്ഞത് അനുസരിച് വണ്ടി നേരെ കൈലാസത്തിലേക്ക് വിട്ടു.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ശ്രീ വിളിച്ചപ്പോൾ നേരെ വായനശാലയിലേക്ക് വിട്ടു... അവിടെ ചെന്നപ്പോൾ ഒഴിഞ്ഞു മാറിയൊരിടത് എല്ലാംകൂടി വട്ടമേശ സമ്മേളനം ആണ്‌... ഞാൻ അവിടെ ചെന്നിരുന്നു കാര്യം തിരക്കി... ശ്രീ : എടാ വിളിച്ചത് വേറെ ഒന്നുമല്ല.. ദേവൂന് അയക്കുന്ന മെസേജിലെ മഹി : അഹ്. ശ്രീ : ആരോ അതു ഏതു നമ്പർ ആണെന്ന് ട്രാക്ക് ചെയ്യാൻ ശ്രെമിക്കുന്നുണ്ട്... മഹി : ഇത് ഞാൻ നേരത്തെ പ്രദീക്ഷിച്ചതാ..

സാരില്ല അതു തത്കാലം ശ്രെധിക്കണ്ട... ശ്രീ : നിനക്ക് ഇത്ര കോൺഫിഡൻസ് ആണെങ്കിൽ എന്തോ ഒപ്പിച്ചിട്ടുണ്ടല്ലോ എന്താ മോനെ പ്ലാൻ... മഹി ആൽവിയുടെ ഫ്ലാറ്റിൽ പോയതുതൊട്ട് ബീച്ചിലേ ഇൻസിഡന്റ് വരെ പറഞ്ഞു നിർത്തി.. മനു : സംഗതി കൊള്ളാം... എന്തായാലും വരുന്നിടത്തു വെച്ച്.. ശ്രീ : പിന്നല്ല 😁 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഏകദേശം അരമണിക്കൂർ യാത്രക്കൊടുവിൽ അവർ കൈലാസത്തിൽ എത്തി... വണ്ടി ഒതുക്കി എല്ലാരും സിറ്ഔട്ടിലേക്കു കേറി.. കാളിങ് ബെല്ലടിച്ചു... പാരമ്പര്യവും പുതുമയും ഉൾകൊണ്ട ഒരു രണ്ടുനില വീടായിരുന്നു കൈലാസം... കൊത്തുപണികൾ ഉള്ള കൽ തൂണും.. ചാരുപാടിയും എല്ലാം ആ വീടിന്റെ ആഢ്യത്വം വിളിച്ചോതി... ചുറ്റുമായി ചെറിയ ഗാർഡൻ ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്.. എന്തോ മനസിന് വല്ലാത്തൊരു കുളിരുവന്നു നിറയുന്നത്‌പോലെ ദേവുനു തോന്നി... അപ്പോഴേക്കും വാതിൽ തുറന്ന് കണ്ണും തിരുമ്മിക്കൊണ്ട് നില്കുന്നു നമ്മുടെ കാശി.. തിരുമ്മികഴിഞ്ഞ മുന്നോട്ട് നോക്കിയ കാശി അവരെയെല്ലാരെയും കണ്ട് ഞെട്ടി...

കാശി : നിങ്ങളെന്താ ഇവിടെ... ദേവു : കൊള്ളാം കാണാൻ വരാൻ പറഞ്ഞിട്ട് വന്നപ്പോൾ ചോദിക്കുന്ന കേട്ടില്ല വാടി പോവാം... "ആരാ കാശി അത്... " : അതു ചോദിച്ചുകൊണ്ട് ഉമ്മറത്തേക്കുവന്ന മഹിയുടെ അമ്മ ഒന്ന് അമ്പരന്നു... അമ്മ : ആരിത്... ദേവുമോളോ... കേറി വാ മോളെ.. ദേവു : ഓ വേണ്ട അപ്പച്ചി ഞങ്ങൾ വന്നത് ഇവിടർക്കും പിടിക്കില്ല 😏 അമ്മ കാശിയെ നോക്കി പേടിപ്പിച്ചു പറഞ്ഞു അമ്മ : തല്ലുകൊള്ളും നീ.. മോള് അത് കാര്യാക്കണ്ട.. എല്ലാരും വാ അകത്തേക്ക് ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം.. മറിയാമ്മ : അഹ് ശെരിയാ ആന്റി. നല്ല വിശപ്പ്.... ആന്റി അടുക്കളയിലേക്ക് നടന്നുപോൾ ഒരു 70 നോട്‌ അടുത്ത പ്രായമുള്ള ഒരു മുത്തശ്ശി അവരോടു ആരാ വന്നത് എന്നൊക്കെ ചോദിക്കുന്ന കണ്ടു.. പിന്നെ അവർ വന്നു ദേവൂന്റെ അടുത്ത വന്നിരുന്നു.. അവൾ അവരെ നോക്കി പുഞ്ചിരിച്ചു.. കാശി ആ സമയം അവിടെ നിന്ന് നൈസ് ആയിട്ട് വലിയാൻ നോക്കിയപ്പോൾ ആൽവിയാവനെ കൈയോടെ പിടിച്ചു.. എന്നിട്ട് അവനു കേൾക്കാൻ പാകത്തിന് പറഞ്ഞു..

ആൽവി : മഹിയെ അറിയിക്കാനാണ് പോകുന്നതെങ്കിൽ ആ പൂതി മനസ്സിൽ വെച്ചേക്ക് മോനെ.. നീ ഇപ്പൊ എവിടെയും പോണില്ല 😏 കാശി : പക്ഷെ ഇച്ചായ ഏട്ടനോട്.. ആൽവി : നീ ഉരുളാതെഡാ അവനൊരു സർപ്രൈസ് അവട്ടെന്നെ.. കാശി : അവസാനം ആ സർപ്രൈസ് എന്റെ ചങ്കിലേക്കുള്ള അവസാന ആണി ആവാതിരുന്നാൽ മതി... കാശി ആത്മഗദം പോലെ പറഞ്ഞു.. അതുകേട്ടു ആൽവിയും ഡേവിഡും ചിരിച്ചു.... ത്രിമൂർത്തികൾ ആ മുത്തശ്ശിയുമായി കത്തിയടിയായിരുന്നു.. അതു മഹിടെ അച്ചാമ്മയാണ്... കുറച് കഴിഞ്ഞ് അവരോടു ഫ്രഷായി വരാൻ അപ്പച്ചി പറഞ്ഞു... കാശിയെ ഡേവിഡും ആൽവിയും കൂടി പുറത്തേക്ക് കൊണ്ടുപോയി... ദേവു മുത്തശ്ശിയോട് പറഞ്ഞു നേരെ മുകളിലേക്കു നടന്നു... സെറ്റ് കേറി അവൾ അവിടെ ചുറ്റും നോക്കി... മുകളിലായി 3 മുറികൾ ആണ്‌ ഉള്ളതെന്ന് അവൾക്കു തിട്ടമായി.. ചുമ്മാ ഓരോ മുറിയിലും പോയി നോക്കാമെന്നു കരുതി..ആദ്യം കണ്ട മുറിയിൽ അവൾ കയറി...

നല്ല അടുക്കും ചിട്ടയുമുള്ള മുറി.. ഇത് ആരുടെ ആയിരിക്കുമെന്ന് ചിന്തിച് അവൾ ആ മുറി മൊത്തമൊന്ന് വീക്ഷിച്ചു... അപ്പോഴാണ് മഹിയുടെ ഒരു ഫോട്ടോ വലിയ ഫ്രെമിൽ ഭിത്തിയിൽ കണ്ടത്... അവൾ അങ്ങോട്ട് നടന്ന് ആ ഫോട്ടോയിൽ വിരലോടിച്ചു... വൈറ്റ് ആൻഡ് സ്കൈ ബ്ലൂ കോമ്പിനേഷനിൽ ആയിരുന്ന റൂമിന്റെ ഇന്റീരിയർ... ചുമ്മാ ഓരോന്ന് നോക്കി നടന്നപ്പോൾ ആണ്‌ സ്റ്റഡി ടെബിളിന്റെ മുകളിൽ ഇരുന്ന ഒരു ഡയറി അവളുടെ കണ്ണിൽ പെട്ടത്.. മറ്റൊരാളുടെ ഡയറി തുറന്നു നോക്കുന്നത് ശെരിയല്ല എന്ന് ബുദ്ധി പറഞ്ഞു എങ്കിലും മനസത്തിനു അനുവദിച്ചില്ല... അവൾ ടേബിളിലിന്റെ അടുത്ത പോയി അതു കൈയിൽ എടുത്തു തുറന്നു... ആദ്യ പേജിൽ എന്റെ കാന്താരി എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു... അവൾ ആ പേജ് മറിച് നോക്കിയതും ചില വരികളിൽ അവളുടെ കണ്ണ് ഉടക്കി... നീ എന്നും എന്റെ കൈകളിൽ സുരക്ഷിതയാണ് സഖി... ജലത്തിനെന്നല്ല ആളികത്തുന്ന തീജ്വാലക്ക് പോലും നിന്നെ വിഴുങ്ങാൻ ഞാൻ സമ്മതിക്കില്ല കർണ്ണന്റെ കവചകുണ്ഡലങ്ങൾ പോലെ ഞാൻ ഉണ്ടാകും എന്നും നിന്റെ കവലിനായി.... വായിച്ചു തീർന്നതും അവൾ തരിച്ചു നിന്നു.... " ഡി............ " ഒരലർച്ച കേട്ടു തിരിഞ്ഞു നോക്കിയ ദേവു വീണ്ടും ഞെട്ടിപ്പോയി... മുന്നിൽ സംഹാര രുദ്രനായി മഹി... 😠..........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story