ദക്ഷ മഹേശ്വർ: ഭാഗം 34

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ആ ഒറ്റ അലർച്ചയിൽ ദേവൂന്റെ കയ്യിലിരുന്ന ഡയറി താഴെപ്പോയി.... മഹി അവള്കരികിലേക്കു പാഞ്ഞടുത്തു.... മഹി : ആരോട് ചോദിച്ചിട്ടാടി എന്റെ റൂമിൽ കേറിയത് 😠😠 ദേവു : തന്റെ അമ്മയോട് .. 😏 മഹി : ഡി അമ്മക്ക് പറയുന്നോ... 😠😠 അതും പറഞ്ഞു അവൻ അവളുടെ കൈപിടിച്ച് തിരിച്ചു.... ദേവു : ഹവ്....കലാ കൈവിടാടാ...😬 അപ്പച്ചി തന്നെയാ ഇവിടൊക്കെ കേറി കാണാൻ പറഞ്ഞത്.. കയ്യിന്നു വിട് വേദനിക്കുന്നു.... 😖 മഹി ഉടനെ അവളുടെ കൈവിട്ടു... അവളെ കലിപ്പിച്ചു 😠നോക്കികൊണ്ട് നില്കുമ്പോഴാ ആരോ വന്നു വിളിച്ചത്... ശ്രാവന്തി : മഹിയെട്ട 😍 ( ഇതാരാ രാവിലെ തന്നെ തേനോഴുക്കാൻ 🙄: ദേവൂസ് ആത്മ ) രണ്ടുപേരും തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ അൽ കൃമി നില്കുന്നു... ശ്രാവന്തി 😏😏 മഹി : ഹാ നിയോ.. നീ എപ്പോവന്നു🙂 ശ്രാവന്തി : ഞാൻ ഇപ്പോ വന്നതേയുള്ളു ഏട്ടാ.. ദേ അമ്മ വിളിക്കുന്നുണ്ട് അതുപറയാൻ വന്നതാ.. മഹി ദേവുവിനെ ഒന്നു കലിപ്പിച്ചു നോക്കിയിട്ട് നേരെ റൂമിൽ നിന്നും ഇറങ്ങി...ഒരു വിജയ ചിരിയോടെ കൃമി നിന്ന് പുച്ഛിക്കുന്നു...😏😏

നമ്മുടെ കൊച്ചു പിന്നെ വെറുതെ ഇരിക്കുമോ അവളും പുച്ഛം വാരിയങ് വിതറി... 😏😏😏😏😏 എന്നിട്ട് താഴെ വീണ ഡയറി എടുത്തു ടേബിളിൽ വെച്ച് പുറത്തേക്ക് നടക്കാൻ ഒരുങ്ങി... പെട്ടെന്ന് ശ്രാവന്തി അവളെ തടഞ്ഞു... അതുകണ്ടു ദേവു അവളെയൊന്നു നോക്കി.. കണ്ണുകൊണ്ട് എന്താ എന്നും ചോദിച്ചു.. ശ്രാവന്തി : മഹിയേട്ടൻ എന്റെയാ.. ഈ മുറി ഞങ്ങളുടെയും.. ഇനി മേലാൽ ഇതിൽ കാല് കുത്തിപൊക്കരുത് 😡 ദേവു അതു കേട്ടഭാവം നടിക്കാതെ അടുത്ത റൂമിലേക്ക്‌ നടന്നു... അപ്പോ ശ്രാവന്തിക്കൊരു മോഹം.. നമ്മുടെ ദേവൂട്ടി ഒന്ന് ചൊറിയണം.. അവൾക്കു നല്ല സമയം ആയത്കൊണ്ട് വേഗം പോയി ചൊറിയാൻ തുടങ്ങി അവൾ പിന്നെയും ദേവൂന്റെ ഫ്രെന്റിൽ കേറി നിന്നു... ശ്രാവന്തി : ഹല്ല...അങ്ങനങ്ങു പോയാലോ... കൊറച്ചു മുൻപേ പുള്ളി കലിപ്പിക്കുന്ന കണ്ടല്ലോ..😏 വശീകരണം എറ്റുകാണില്ലലെ... അല്ലേലും സ്വന്തം തള്ളടെ ഗുണം കാണിക്കാതിരിക്കില്ലലോ.. നിനയൊക്കെ... പറഞ്ഞു തീരുന്നതിനു മുൻപേ.. ടപ്പേ 💥 ദേവു അവളുടെ കാവലകുറ്റി നോക്കി ആദ്യത്തെ അടി പൊട്ടിച്ചു... ശ്രാവന്തി : ഡി... നീ എ.. ഠപ്പേ 💥💥 (ഇന്നെന്താ വിഷുവാ ധാരാളം പടക്കം പൊട്ടുന്നുണ്ടല്ലോ 😁: ലെ എന്റെ ആത്മ )

ശ്രാവന്തി തലയുയർത്തി നോക്കുമ്പോൾ കൈകുടയുന്ന മറിയാമ്മ... 😁 കൂടെ അപ്പുവും ഉണ്ടകെട്ടോ.. മറിയാമ്മ : കാലം കുറിച്ചായി നിനക്ക് വേണ്ടി ഓങ്ങി വെച്ചിട്ട്.. ഞങ്ങടെ രുക്കുനെ പറ്റി എന്നിവെല്ലതും എഴുന്നളിച്ചാൽ %@$$മോളെ നിന്റെ അന്ത്യാകുത്താശ എന്റെ കൈകൊണ്ടായിരിക്കും...😠😠 അത്രെയും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ മൂന്നുപേരും പെട്ടെന്ന് സഡൻ ബ്രെക്കിട്ടു നിന്നു.. പിന്നെ റിവേഴ്‌സ് എടുത്ത് വീണ്ടും കൃമിയുടെ മുന്നിൽ വന്നു നിന്നു... അവളാണെങ്കിൽ കിട്ടിയ ആടിയുടെ ഷോക്കിൽ കവിളും പൊതി നില്പ 🤕 ദേവു വീണ്ടും കൈയുയർത്താൻ തുടങ്ങുമ്പോളെ അപ്പു തടഞ്ഞു.. അപ്പു : എന്താ ദേവു ഇത്.. ഇങ്ങനൊക്കെ ചെയുന്നത് ശെരിയാണോ...😤..മോശായി പോയി... മറിയാമ്മയും ദേവുവും ഇതെന്ന കുത്ത് 🙄എന്നപോലെ അപ്പുനെ ദഹിപ്പിച്ചു നോക്കുന്നു.. 😬 കൃമിയാണെങ്കിൽ അവളെ രക്ഷിച്ച അപ്പുവിനെ മാലാഖയെ കാണുന്ന പോലെ നോക്കി... 😍 (കൂട്ടിക് ആളു മാറിയെന്നു തോന്നുന്നു.. ഇതെന്റെ അപ്പൂവല്ല എന്റെ അപ്പു ഇങ്ങനെയല്ല 😨:

ലെ എന്റെ ആത്മ ) പെട്ടെന്ന് അപ്പു ചിരിക്കാൻ തുടങ്ങി.. അതെ അതുതന്നെ ദാറ്റ്‌ സൈക്കോ ചിരി 😈... അപ്പുന്റെ ഉള്ളിലെ ചെകുത്താൻ ഉണർന്നു 👹 അപ്പു : എല്ലാവർക്കും തല്ലാനുള്ള അവസരം കൊടുക്കണ്ടേ ദേവൂട്ടി... എനിക്ക് നീ ചാൻസ് തന്നില്ലാലോ... 😩 ദേവു : അയ്യോടാ മുത്തേ അതായിരുന്നു..😃 നീ പൊട്ടിക്കടി.. ഇന്നത്തെ നമ്മുടെ ആഘോഷം ഇവളുടെ നെഞ്ചത്ത് തന്നെയാക്കാം.. എന്നതാ മറിയമേ നിന്റെ അഭിപ്രായം.. മറിയാമ്മ : കട്ടക്ക് ഒണ്ടടി കൂടെ.. 💪 ദേവു : അപ്പുവേ.. അപ്പോ ഐശ്വര്യായിട്ട് അങ്ങട് കൊടുക്ക.. 😉 അപ്പുവും കൊടുത്തു കൈന്നുതോരണം... 💥 ഠപ്പേ അവളാണെങ്കിൽ നിനക്കൊകെന്താടി പ്രാന്തായോ എന്നാ ലുക്കിൽ നമ്മുടെ ത്രിമൂർത്തിസിനെ ലുക്കുന്നു... അപ്പു : ഷമ്മി ഹീറോയാടാ ഹീറോ.. 😎 ദേവു : അയിന് 🙄 അപ്പു : അയിന് ഒന്നുല്ല ചുമ്മാ 😁 മറിയാമ്മ : ഇവൾക്കൊരു മാറ്റവും വരൂലേ എന്റെ കർത്താവെ അപ്പു : 😁😁😁😁😁😁 ശ്രാവന്തി ചവിട്ടിക്കുലുക്കി പോവാൻ തുടങ്ങിയപ്പോൾ അപ്പു വിളിച്ചു...

അപ്പു : ഹലോ ഒന്ന് നിന്നെ..അതെ ഇതിൽ ഒരണ്ണം നിന്റെ ആ വാലിലെ ശ്രുതി അവളിക്കിട്ട കൊടുത്തേര്.. ഞങ്ങടെ ഇച്ചായന്റെയും ഇവളുടെയും ഫോട്ടോവെച്ചൊരു കളി ഇറക്കിയതിനു... 😠 മറിയാമ്മ : ഇങ്ങനത്തെ ചീപ്പ്‌ നമ്പർ എടുക്കാതെ വെല്ല കേട്ടാൽ ഞെട്ടുന്ന വെടിമരുന്നൊക്കെ ഇറക്കു... നമ്മുളൊക്കെ ന്യൂ ജനറേഷനല്ലേ.. അതിന്റെ ലെവലിൽ പോരട്ടെ പണിയൊക്കെ.. അല്ലിയോടി ദേവു.. 😉 ദേവു : പിന്നല്ല . അപ്പൊ മക്കള് ചെല്ല്.. പിന്നെ ഫേസ് ഒന്ന് കവർ ചെയ്തേക്കു. ആരേലും ചോദിച്ചാൽ നിന്റെ കസിൻ ഒന്ന് സ്നേഹിച്ചതാണെന്നു പറഞ്ഞാൽ മതി.. അപ്പു : മ്മ് പൊക്കോ.... ശ്രാവന്തി എല്ലാവരെയും ഒന്ന് നോക്കി പേടിപ്പിച്ചിട്ടു പോയി.. പെട്ടെന്നു എവിടന്നോ ഒരു വിസിലടി ശബ്ദം തിരിഞ്ഞു നോക്കിയപ്പോൾ ഡേവിഡും ആൽവിയും കാശിയും നില്കുന്നു... അവർ ത്രിമൂർത്തികളുടെ അടുത്തേക്ക് ചെന്നു... കാശി : ഇത് പൊളിച്ചു കിടുക്കി തിമിർത്തു... കൊടുകൈ.. അവൻ മൂന്നാളുടെയും കൈപിടിച്ചു കുലുക്കി...

കാശി : എത്ര നാളായി എന്നറിയുവോ ദ പോയ മറുതേക്ക് ഒരുപണികിട്ടാൻ കാത്തിരിക്കുന്നു... എനിക്ക് സന്തോഷായി.. ചേച്ചി തന്നെ എന്റെ ഏട്ടത്തിയമ്മ 😍 മറിയാമ്മ : എന്തോന്നാ... 😲 പെട്ടെന്ന് അവൻ നാക്കുകടിച്ചു..😷 അപ്പോഴേക്കും എവിടന്നോ പൊട്ടിവീണപോലെ മഹിയവിടെ പ്രത്യക്ഷപെട്ടു... മഹി : അനിയാ... മോൻ എവിടെ നിക്കുവാണോ... ചേട്ടൻ എവിടെല്ലാം അന്വേഷിച്ചു.. ബാ.. നമ്മുക്ക് ഒരിടം വരെ പോയേച്ചും വരാം.. വാ വാടാ.. (ഇങ്ങേരെന്താ വെല്ല ജീമ്പുമ്പയാണോ.. പെട്ടെന്ന് പ്രത്യക്ഷപ്പെടാൻ 🙄: ദേവൂസ് ആത്മ ) കാശി : അ.. അത്.. ഏ..ഏട്ടാ... മഹി : എ ഏയ്‌. കൂടുതലൊന്നും പറയണ്ട.. വന്നാമതി.. വാ. മഹി അവനെയും പിടിച്ചു വലിച്ചോണ്ട് സ്റ്റെപ്പിറങ്ങി പോയി... ബാക്കിയുള്ളവർ ഇതെന്തു കഥ എന്നമട്ടിൽ വായും പൊളിച്ചു നില്കുന്നു.... പക്ഷെ ആ കുട്ടത്തിൽ രണ്ടു മുഖങ്ങളിൽ മാത്രം കള്ള ചിരി.. ഊഹിക്കാല്ലോ ആരാന്നു.. വേറെ ആരു നമ്മുടെ രണ്ട് വാധ്യാരുകൾ തന്നെ 😎 "ആ ഡയറിയിൽ കണ്ട വരികൾ.. അ അത്..

മഹി എഴുതിയതാണോ..? 🤔 അപ്പൊ മെസ്സേജ് അയക്കുന്നതും..? പക്ഷെ എന്തിന്...? മഹിക്ക് ഏതോ ദച്ചുവിനെ ആല്ലേ ഇഷ്ട്ടം...? 🤔 ഇനി എനിക്ക് തെറ്റിയതാണോ...? അല്ലല്ല.. ആ വരികൾ എനിക്ക് അത്രയ്ക്ക് ഹൃദിസ്ഥമാണ്.. കണ്ടുപിടിക്കണം.. 😬 പെട്ടെന്നാരോ അവളുടെ തലക്കിട്ടു കൊട്ടി... അവൾ തല ഉഴിഞ്ഞു നോക്കിയപ്പോൾ മുന്നിൽ കുറിപ്പിച്ചുനോക്കി നില്കുന്നു നമ്മുടെ മറിയാമ്മ... മറിയാമ്മ : ഈയിടെയായി നിനക്കിത്തിരി ആലോചന കൂടുതലാ... എന്നും ട്ടോർസിന്റെ ആടിന്ന് രക്ഷിക്കാൻ മഹിച്ചേട്ടന് പറ്റുല... ഇജ്ജ് വാ നിന്നെ കഴിക്കാൻ വിളിക്കാനാ ഞങ്ങള് വന്നേ... അപ്പു : അപ്പോഴല്ലെ ശ്രാവന്തി പിശാശിനെ കണ്ടേ.. നീ വാ വയറു കത്തിയിട്ട് പാടില്ല... 😬 അവർ മൂന്നുപേരും താഴേക്കു നടന്നു... എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു... കത്തിയടിച്ചു സമയം തള്ളി നീക്കി.. വൈകിട്ടു എല്ലാരും കൂടി ജംഗ്ഷനിൽ പോയി.. കുമാരേട്ടന്റെ കടയിൽ നിന്ന് ചായയും പരിപ്പുവടെയും കെറ്റി.. നേരെ വീണ്ടും കൈലാസത്തെക്കു തന്നെപോയി... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവരെല്ലാവരും സിറ്റ് ഔട്ടിൽ ഇരുന്ന് അന്താക്ഷരി കളിക്കുമ്പോൾ ആണ്‌ മുറ്റത്തൊരു കാർ വന്നു നിന്നത്... എല്ലാരുടെയും ശ്രെദ്ധ പെട്ടെന്ന് അങ്ങോട്ടേക്കായി... ബാക്ക് ഡോർ തുറന്ന് പക്കാ എക്സിക്യൂട്ടീവ് ലുക്കിൽ കാശിനാഥ്‌ ഇറങ്ങി വരുന്നു... വണ്ടിയുടെ സൗണ്ട് കെട്ട് മഹിയുടെ അമ്മയും സിറ്റ് ഔട്ടില് എത്തി... അവർക്കു തന്റെ ലാപ് ബാഗ് കൊടുത്ത്.. ശേഷം അവരുടെ അടുത്തേക്ക് ചെന്നു... കാശിനാഥ്‌ : ആഹാ എല്ലാ കാന്തരികളും ഉണ്ടല്ലോ...എപ്പോ വന്നു... മറിയാമ്മ : ഞങ്ങൾ രാവിലേ എത്തി അങ്കിൾ.. അപ്പോഴും ദേവു ആദേഹത്തെ മിഴിച്ചു നോക്കി നിന്നു.. ഇതുനുമുന്പ് അവൾ കാശിനാഥിനെ അങ്ങനൊരു ഗെറ്റപ്പിൽ കണ്ടിട്ടേയില്ല... ഇന്സിർട്ടഡ് ലുക്കിൽ കോട്ടും കൂടി ഇട്ടതോടെ എഹ് വെൽ നൗൻ ബിൽഡർ എന്ന വിശേഷണം പുള്ളിക്ക് കിറു കൃത്യമാണെന്ന് തോന്നിപോയി.. അത്രക്ക് മാസ്സ് ലൂക്കായിരുന്നു മഹിയുടെ അച്ഛനെ കാണാൻ.. 😍 ദേവു താടിക്കു കൈകുത്തി മോളിലേക്കു നോക്കി എന്തോ ആലോചിക്കാൻ തുടങ്ങി.. 🤔

അപ്പോളാണ് ദേവുവിനെ അദ്ദേഹം ശ്രെധിച്ചത്... കാശിനാഥ്‌ : എന്താ ദേവൂസ് ഒരു ആലോചന..? ദേവു : അച്ഛൻ എന്ത് സ്വീറ്റാ...നല്ല അഡാർ ലൂക്കും... പിന്നെന്താ ആ കാലൻ ഇങ്ങനെ മൊരടൻ ആയിപോയത് 🤔 ആത്മയാണ് ഉദേശിച്ചെങ്കിലും.. ദേവൂന്റ ടൈമ് നല്ല ബെസ്റ്റ് ടൈം ആയതുകൊണ്ട് എല്ലാവരും അതു കറക്റ്റായിട്ട് കേട്ടു.. സ്‌പെഷ്യലി മഹി.. അവൻ മനുവിനെ കാണാൻ പോവാൻ പുറത്തേക്ക് വന്നതായിരുന്നു... ( കാലൻ നിന്റെ അപ്പുപ്പൻ😬 : നോക്കണ്ട മഹിയുടെ ആത്മയാ ) ഒരു കൂട്ടച്ചിരി കേട്ടാണ് ദേവു സ്വബോധത്തിലേക്കു വന്നത്.. അവളാദ്യം നോക്കിയത് മഹിയുടെ മോന്തക്കും.. സുഭാഷ് !!🤐 അവൾ ഒരു വളിച്ച ചിരി പാസ്സാക്കി..😁 മഹിയുടെ നോട്ടം കണ്ട് കാശിനാഥ്‌ ഇടപെട്ടു.. കാശിനാഥ്‌ : മതിയെടാ മോനെ നീ എന്റെ മോളെ നോക്കി ദഹിപ്പിക്കാതെ.. മഹി അവളെ തുറിച്ചു നോക്കി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു സ്പീഡിൽ പുറത്തേക്കു വിട്ടു .. അപ്പു : എന്നാലും അങ്കിൾ.. അങ്കിൾ ഇന്ന് നല്ല ഗ്ലാമർ ആയിട്ടുണ്ട്.. എസ്ക്യൂട്ടീവ് ലുക്ക്‌ അങ്കിളിനു നന്നായി ചേരും...

കാശിനാഥ്‌ : 😊😊 അവർ അകത്തേക്കു കേറി... 😍😍😍😍😍😍😍😍😍😍😍😍 ഫോൺ വിളിച്ചുകൊണ്ടു പുറത്തുപോയ ആൽവി തിരിച്ചു കേറി വന്നത് വീണ്ടും അടുത്ത ദിവസം അവധിയാണെന്ന വാർത്തയും കൊണ്ടാണ്... ആരൊക്കെയോ എസ് ഫ്‌ ഐ യുടെ പാർട്ടി ഓഫീസ് തല്ലിത്തകർത്തു എന്ന്... അപ്പൊ നാളെ എന്ത് എന്ന ചർച്ചക്കൊടുവിൽ അച്ഛമ്മ(മഹിയുടെ ) ഒരു സജഷൻ വെച്ചു.. നാളെ അവിടടുത്തുള്ള ശിവക്ഷേത്രത്തിൽ പ്രധാന പൂജയുണ്ടെന്ന്... ഉച്ചക്ക് നേദ്യചോറും കിട്ടുമെന്ന് അറിഞ്ഞതോടെ നാളെ അവിടേക്കു പോകാൻ തീരുമാനവുമായി... ഒരുമിച്ചിരുന്നു രാത്രിയിലെതെ ഫുഡും തട്ടി നേരെ എല്ലാരും പോയി ചാച്ചി 😴😴 💞💞💞💞💞💞💞💞💞💞💞 പിറ്റേന്ന് ഒരു 6മണിയോടെ എല്ലാ പെണ്ണ് പ്രജകളും അമ്പലത്തിലേക്ക് യാത്രയായി... ദാവണിയായിരുന്നു ത്രിമൂർത്തികളുടെ വേഷം... കൂടെ അവരെ പടനയിച്ചു കൊണ്ടുപോകാൻ കാശിയുമുണ്ട് കേട്ടോ... ആൺ പ്രജകളെലാം പള്ളിയുറക്കത്തിലാണ് 😴 അവർ പുറത്തു നിന്നു തൊഴുതു....

പൂജ നടക്കുന്നത് കൊണ്ട് അകത്തേക്ക് പ്രേവേശനമില്ലായിരുന്നു.. അപ്പോഴാണ് അവിടെ അടുത്ത ആനക്കൊട്ടിൽ ഉണ്ടെന്ന് കാശി പറഞ്ഞത്... ദേവു ഉടനെ അങ്ങോട്ട് വെച്ചു പിടിച്ചു... കുട്ടിക്ക് ഇശ്ശി ആനകംഭം ഉണ്ടേ 😍 അവൾ അവിടേക്ക് കടന്നപ്പോൾ പെട്ടെന്നൊരു കുളിർ കാറ്റ് അവളെ തഴുകി കടന്നു പോയി.. അവൾ നേരെ നടന്ന് ചെന്നുനിന്നത് നമ്മുടെ ചിറക്കൽ കാളിദാസന്റെ മുൻപിൽ.. ഗജവീരന്റെ തലഉയർത്തിയുള്ള നില്പിൽ അവളൊന്നു പുളകം കൊണ്ടു... മാമ്പിയും ഉണ്ട് കാളിയുടെ അടുത്ത്... പെട്ടെന്നു കഴുത്തിൽ ഒരു നിശ്വാസം തട്ടിയപ്പോൾ അവൾ തിരയാൻ നോക്കി.. അപ്പോഴേക്കും ചെവികരിക്കിൽ ഒരു ശബ്ദം കേട്ടു.. "കേറണോ? " ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ അവൾക്കധികം നേരം വേണ്ടിവന്നില്ല... അവൾ കാളിയെ തന്നെ നോക്കികൊണ്ട് വേണം എന്ന് തല ചലിപ്പിച്ചു... മഹി ആനയുടെ മാമ്പിയോട് സംസാരിച്ചു.. ശേഷം ദേവുവിന്റെ കയ്യും പിടിച്ചു കാളിയുടെ അടുത്തേക്ക് ചെന്നു.. അവളെ പിടിച്ചു കെറ്റി അവനും അവൾക്കൊപ്പം കേറി..

കാളി എഴുനേറ്റു നിന്നു... ഇപ്പോ ദേവുവിന് അമ്പലം ഉയരത്തിൽ നിന്ന് നല്ലവണ്ണം കാണാൻ പറ്റുന്നുണ്ട്... അതുകണ്ടു മറിയാമ്മയും അപ്പുവും കാശിയും അങ്ങോട്ട് വന്നു.. അവർ സൂപ്പർ എന്ന് കൈകൊണ്ട് ആംഗ്യ കാണിച്ചു..., 👌 ദേവു സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥയിൽ ആയിരുന്നു.. കാരണം ഒരുപാട് നാളത്തെ അവളുടെ ആഗ്രഹമായിരുന്നു ആനപ്പുറത് കേറണം എന്നുള്ളത്... 😍😍 അച്ഛൻ സമ്മതിച്ചാലും അമ്മ കുറ്റകാറില്ല.. ഇപ്പോ അതും സഫലമായി... അവളുടെ കണ്ണിലെ തിളക്കം ആവോളം ആസ്വദിച്ചതിനു ശേഷം മഹി അവളെ തന്നോട് ചേർത്ത് ഇരുത്തികൊണ്ട് പറഞ്ഞു... " ഇതുപോലെ നിന്റെ ആഗ്രഹങ്ങൾക്ക് ചിറകുനൽകാൻ മഹേശ്വറിന്റെ പേര് കൊതിയ താലിയെന്ന ലോഹത്തുണ്ടാൽ ഞാൻ നിന്നെ സ്വന്തമാക്കിക്കോട്ടെ ദക്ഷ.."........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story