ദക്ഷ മഹേശ്വർ: ഭാഗം 35

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ദക്ഷ ഒരു നിമിഷം തറഞ്ഞു ഇരുന്നുപോയി... ഹൃദയം കേൾക്കാൻ ആഗ്രഹിച്ചതാണെങ്കിലും തലച്ചോർ അതു ഉൾകൊള്ളാൻ സമ്മതിക്കാത്തത് പോലെ.... അപ്പോൾ മഹിയുടെ പ്രണയം താനാണോ...!!! അപ്പോൾ ദച്ചു എന്ന് പറഞ്ഞതോ..? ദേവുവിന് വല്ലാത്ത പരവേശം തോന്നി... എന്തുപറയണം എന്നറിയാത്ത അവസ്ഥ .. അവളുടെ പരാക്രമങ്ങൾ കണ്ട് മഹിക്ക് ചിരിവര്ന്നുണ്ടായിരുന്നു... ബട്ട്‌ ചെക്കനത് കണ്ട്രോൾ ചെയ്തു.. വേറൊന്നും കൊണ്ടല്ല വെറും പേടി... 😁 കലിപ്പ് കേറിയാൽ അവളെങ്ങാനും പിടിച്ചു തള്ളി താഴെ ഇട്ടല്ലോ... ദേവു : എ എനി.. എനിക്ക് താഴെ ഇറങ്ങണം.... 🤥 ദേവു ഒരുവിധം വിക്കി വിക്കി പറഞ്ഞൊപ്പിച്ചു... മഹി ഒന്ന് പുഞ്ചിരിച്ചു... ശേഷം ആനപ്പാപ്പനെ കണ്ണുകാണിച്ചു... പുള്ളിയുടെ നിർദ്ദേശം അനുസരിച് ആന ഇരുന്നു.. മഹി ആദ്യം ഇറങ്ങി.. എന്നിട്ട് ദേവുനായി കൈനീട്ടി... അവൾ കൈപിടിച്ചു താഴേക്ക് ഇറങ്ങി...

ബാക്കിയുള്ളവർ അതു ഫോട്ടോയും വിഡിയോയും എടുത്തിരുന്നു... അവൾ ആനയെ ഒന്ന് തലോടി തുമ്പികൈയിൽ കെട്ടിപിടിച് കുറച്ചു നേരം കണ്ണടച്ചു നിന്നു... ശേഷം ആരെയും നോക്കാതെ അമ്പലത്തിന്റെ ചോട്ടിലെ ആലിന്റെ കിഴിലേക്കു നടന്നു... മഹിയുടെ മുഖത്തു അപ്പോഴും പുഞ്ചിരി മാത്രമായിരുന്നു... (അങ്ങനെ അല്ലാലോ വരേണ്ടത് 🤔: എന്റെ ആത്മ ) അവന്റെ ചിരികണ്ടു കാശി കാര്യം തിരക്കി.. പക്ഷെ അവന്റെ തലക്കിട്ടൊരു കൊട്ടും കൊടുത്ത് മഹി അവിടെനിന്നും നടന്നുനീങ്ങി... കാശി ആണേൽ ഇതെന്താ കഥ എന്ന് ആലോചിച് നിന്നു... മറിയാമ്മയും അപ്പുവും ദേവൂന്റെ അരികിലേക്ക് പോയിരുന്നു.. 💕💕💕💕💕💕💕💕💕💕💕 (മഹി ) ഇഷ്ട്ടം പറഞ്ഞപ്പോൾ അവളുടെ മുഖം കണ്ട് സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്.... ഇങ്ങനെ ആയിരുന്നില്ല മനസ്സിൽ കരുതിയിരുന്നത്...

അവൾ വീട്ടിൽ എത്തിയെന്നു മനസിലായത് തന്നെ അൽവിയെ കണ്ടപ്പോളാണ്.. അവളെ കാണാനുള്ള ത്വര കാരണം ഓടിപിടിച്ചു ചെന്നപ്പോൾ കാണുന്നത് അവളെന്റെ ഡയറിയും പിടിച്ചു നില്കുന്നു😳 പിന്നെയൊന്നും നോക്കില്ല മുറിയിലെന്തിനാ കേറിയത് എന്ന് ചോദിച്ചു ചുമ്മാ കലിപ്പിട്ടു.. അപ്പോള ശ്രാവന്തി അങ്ങോട്ട് വന്നത്... അവളുടെ തേനും പാലും ചേർത്തുള്ള വിളികേട്ടപ്പോൾ തന്നെ ചൊറിഞ്ഞു വന്നതാ.. പിന്നെ ദേവു നില്കുന്നത് കൊണ്ട് വേറൊന്നും പറയാതെ ഇറങ്ങിയത്... നേരെ വിട്ടത് കാശിയെ പോക്കനാ.. തെണ്ടി അവൾ വനതൊന്നു അറിയിച്ചു കൂടിയില്ല 😬 പിന്നെ അവനെ കോടയാൻ ഒരുങ്ങുമ്പോളെ ആൽവി വന്നു വക്കാലത്തു പിടിച്ചു... അവരോടു ഓരോന്ന് പറഞ്ഞു സ്റ്റെപ് കേറി ഹാളിൽ എത്തിയപ്പോൾ കാണുന്നത് ശ്രാവന്തിയെ വറുത്തു കോരുന്നു അവളുമാരെയാണ്....

അവൾക്കിട്ട് രണ്ടെണം ഞാനും ഓങ്ങി വെച്ചതാ... പ്രേമം പോലും.. അതും സ്വന്തം ചേട്ടനെ പോലെ കാണേണ്ട എന്നോട് 😠😠 സത്യം പറയാല്ലോ.. കലിപ്പ് കേറിയാൽ മൂന്നും കണക്കാ കേട്ടോ.. 🙄 അവളിക്കിട്ടു പൊട്ടിക്കുന്നത് കണ്ടപ്പോൾ അറിയാതെ എങ്കിലും ആ സീനിൽ എന്നെയൊന്നു സങ്കല്പിച്ചു നോക്കി... 😬 ഉയ്യോ ... മ്യാരകം 😱😨😨 ഞാൻ നൈസായിട്ട് വലിഞ്ഞു... ഫ്രഷായി വന്നപ്പോളാ കാശിയുടെ ഏട്ടത്തിയമ്മ സംഭാഷണം കേട്ടത്.. ഒന്നും നോക്കിയില്ല ചെക്കനെ പൊക്കി സ്ഥലം കാലിയാക്കി... 😖 പൊട്ടനാ വലതും എഴുന്നളിച്ചാൽ എനിക്കുള്ള കുഴി ചിലപ്പോൾ അവൾ ഇപ്പോ തന്നെ വെട്ടിത്തുടങ്ങും...😣 ഏതായാലും നാളെ തന്നെ അവളോട് ഇഷ്ട്ടം അറിയിക്കണം എന്നുറപ്പിച്ചു... അങ്ങനെ അതു പ്ലാൻ ചെയ്യാൻ ഇറങ്ങാൻ തുടങ്ങുപോളാണ് കുരുപ്പിന്റെ മൊരടൻ വിളി കേട്ടത്.. നിന്നെ ഞാൻ എടുത്തോളാം :

അന്നേരത്തെ മഹിയുടെ ഒരു ആത്മ കൂടി (ചോരി മിസ്സ്‌ ആയതാ 😁) അങ്ങനെ അവന്മാരെ കണ്ട് കാര്യം പറഞ്ഞു തിരിച്ചു വന്നു കിടന്നപ്പോൾ ഉറക്കം വന്നതേയില്ല.. പിന്നെ രാവിലേ ഒരുങ്ങി അമ്പലത്തിലേക്ക് പുറപ്പെട്ടു... അമ്പലനടയിൽ അവതരിപ്പിക്കാനായിരുന്നു പ്ലാൻ ബട്ട്‌ അവിടെ എത്തിയപ്പോൾ എന്റെ ഫ്രണ്ട് രാഹുൽ വഴി അറിഞ്ഞു അമ്പലത്തിൽ പാര്വ്വതിയുടെ തിടമ്പ് എറ്റാൻ ചിറയ്ക്കൽ കാളിദാസൻ എത്തിയിട്ടുണ്ടെന്ന്... പിന്നെ ഒന്നു നോക്കിയില്ല പ്ലാൻ മാറ്റി.. അവൾക്കു ആനകളെ ഭയങ്കര ഇഷ്ട്ടമാണെന്നു ഹിതേഷ് പറഞ്ഞറിയാം... കുഞ്ഞനാളിൽ ആനപ്പുറത് കേറാൻ വാശിപിടിച്ചു കരഞ്ഞിട്ടുണ്ടെന്ന്.. അവളെ അവിടെ എങ്ങനെ എത്തിക്കുമെന്ന് ആലോചിച് നില്കുമ്പോള കാശി ആനക്കൊട്ടിലിന്റെ കാര്യം അവളോട്‌ പറയുന്നത് കണ്ടത്... സത്യം പറഞ്ഞാൽ മനസ്സിൽ ലഡ്ഡു പൊട്ടി... 💥

അവൾ അങ്ങോട്ടേക്ക് നടന്നപ്പോൾ അവളറിയാതെ ഞാനും പുറകെ പോയി... ഞാൻ ചെവികരികിൽ നിന്ന് സംസാരിച്ചപ്പോൾ അവളിലെ വിറയൽ ഞാൻ ആവോളം ആസ്വദിച്ചു.... ശേഷം ആനപ്പുറത്തു കേറി... അവളിലെ സന്തോഷം ആ കാണുകളിൽ പ്രേധിധ്വനിക്കുന്നുണ്ടായിരുന്നു... 😍 അവളുടെ ഉത്സാഹവും ചുണ്ടിലെ പുഞ്ചിരിയും കണ്ടപ്പോൾ മനസ്സിൽ ഉറപ്പിച്ചു... ജീവിതത്തിൽ അവൾ ഉന്നയിക്കുന്ന എല്ലാ മോഹവും ഏതുവിധേനയും സാധിച്ചു കൊടുക്കുമെന്ന്.. പിന്നീട് അവളോട്‌ കാര്യം അവതരിപ്പിച്ചു... പ്രധീക്ഷിച്ച പെരുമാറ്റം തന്നെ... അതുകൊണ്ട് സങ്കടം തോന്നിയില്ല.. കാരണം അവളെന്റെ പെണ്ണാ.. ഈ കൈലാസത്തിലെ മഹേശ്വർ കാശിനാഥിന്റെ പെണ്ണ്... 🔥 💞💞💞💞💞💞💞💞💞 ദേവുവിന്റെ ആലോചന കണ്ട് മറിയാമ്മ കാര്യം തിരക്കി ദേവു എല്ലാം അവരോടു പറഞ്ഞു.. ഒപ്പം മഹിയുമായി ഇതുവരെ നടന്ന എല്ലാ കോൺവെർഷൻസും...

ഒടുവിൽ എല്ലാംകേട്ടു കഴിഞ്ഞ് ഇരുവരും പറഞ്ഞു... മറിയാമ്മ : ദേവു ദേവു : മ്മ് അപ്പു : എന്താ നിന്റെ മനസ്സിൽ ദേവു : എനിക്കറിയില്ലേടാ.. മറിയാമ്മ : മോളെ റിലാക്സ് നീ ആലോചിക്ക്... ഞങ്ങൾ പറയാതെ ഒരു മറുപടി പറയണ്ട... അപ്പു : അതെ നമ്മുക്ക് ആലോചിക്കാം.. ആദ്യം വ്യക്തമായി ഒന്ന് അന്വേഷിക്കട്ടെ എനിട്ട്‌ മതി.. ദേവു തലുയർത്തി ഇരുവരെയും നോക്കി... അവളുടെ കാണുകൾ നിറഞ്ഞിരുന്നു... ആദിയുടെ ഓർമ്മകൾ അവളെ വീണ്ടും കുത്തി നോവിച്ചു.. അവളൊന്നും പറയാതെ മറ്റെങ്ങോ നോക്കിയിരുന്നു... ഉച്ചയായപ്പോൾ ഊട്ടുപുരയിൽ നിന്ന് സദ്യയും കഴിച് എല്ലാവരും കൈലാസത്തിലേക്ക് മടങ്ങി... പിന്നെ ഒട്ടും സമയം കളയാതെ നേരെ ഫ്ലാറ്റിലേക്ക് പുറപ്പെടാൻ ഒരുങ്ങി... അതു തന്നിൽ നിന്നൊരു ഒളിച്ചോട്ടം ആണെന്ന് മഹിക്ക് മനസിലായി.. അവൻ പുഞ്ചിരിച്ചു.. 🌺🌺🌺🌺🌺🌺🌺🌺🌺🌺

അവർ ഫ്ലാറ്റിൽ തിരിച്ചെത്തി... ദേവു ഒന്നു മിണ്ടാതെ റൂമിലേക്ക്‌ പോയി.. അതുകണ്ടു ആൽവി മറിയാമ്മയെ സംശയദൃഷ്ടിയോടെ നോക്കി... അവൾ പിന്നെ പറയാം എന്ന് ആംഗ്യം കാണിച്ചു കിച്ചണിലേക്കു നടന്നു... സമയം പിന്നെയും നീങ്ങി കൊണ്ടിരുന്നു.. ദേവു സ്ഥിരം സ്പോട്ടായ ടെറസിൽ ഉലാത്താൻ ആരംഭിച്ചു... മഹിക്ക് എന്ത് മറുപടി കൊടുക്കുമെന്ന് അവൾക്കൊരു തിട്ടമില്ലായിരുന്നു... ആ വേദന ആർക്കായാലും അവളുടെ കണ്ണിൽ നിന്ന് വായിച്ചെടുക്കാം.. " മഹിയുടെ കൈയിൽ താൻ അനുഭവിച്ച സുരക്ഷിതത്വം അച്ഛന് അല്ലാതെ മറ്റാർക്കും നൽകാൻ സാധിച്ചിട്ടില്ല.. പക്ഷെ മനസ് ഉൾവലിയുന്നതിന്റെ കാരണം എനിക്ക് തന്നെ മനസിലാവുനില്ലലോ മഹാദേവാ ☹️" ഒരു പത്തുമിനിറ്റ് കൂടി അവിടെ നിന്നതിനു ശേഷം ദേവു തിരികെ പോയി കിടന്നു.. രാത്രിയിൽ ഫുഡ്‌ കഴിക്കാൻ വിളിച്ചിട്ട് കൂടി എഴുന്നേറ്റില്ല...

മറിയാമ്മയും അപ്പുവും കൂടുതൽ നിർബന്ധിച്ചതുമില്ല.. പിറ്റേന്ന് രാവിലെ എല്ലാവരും കോളേജിലേക്ക് പുറപ്പെട്ടു.. പൊതുവെ കുട്ടികൾ കുറവായി കാണപ്പെട്ടു.. അവർ നേരെ ക്ലാസ്സിൽ കയറി ബെഞ്ചിൽ പോയിരുന്നു.. ദേവൂന് തലവേദനിക്കുന്നത് പോലെ തോന്നി.. അവൾ ഡെസ്കിൽ തലവെച്ചു കിടന്നു.. ഇതേസമയം മഹ്‌റൂഫ് ക്ലാസ്സിലേക്ക് വന്നു... എല്ലാരും വിഷ് ചെയ്ത ശേഷം ദേവു കിടക്കുന്നത് കണ്ട് നേരെ അങ്ങോട്ടേക്ക് നടന്നു.. മുന്ന : ദേവുവിന് എന്തുപറ്റി... മറിയാമ്മ : തലവേദനയാണ് സാർ.. മുന്ന : എങ്കിൽ അവളോട്‌ ലൈബ്രറിയിലേക്ക് കൊണ്ടുപോയി വിട്ടിട്ടു വരു... അവിടെയാകുമ്പോൾ ആരുടെയും ഒച്ചയും ബെഹളവുമൊന്നും ഉണ്ടാവില്ലലോ.. മറിയാമ്മ : ഓക്കേ സാർ.. മറിയാമ്മ അവളെയും കൊണ്ട് നടന്നു.. ദേവൂനെ ലൈബ്രറിയിൽ ആകി അവളുടെ ഫോണും കൈയിൽ ഏല്പിച്ചു നേരെ ക്ലാസ്സിലേക്ക് പോയി...

ദേവു അവിടെ കണ്ട ഒരൊഴിഞ്ഞ കോണിൽ ചെന്നു ഡെസ്കിൽ തലവെച്ചു കിടന്നു.. പെട്ടെന്ന് അവളുടെ ഫോൺ വൈബ്രേറ്റ് ചെയുന്ന കണ്ട് എടുത്ത് നോക്കിയപ്പോൾ സ്ഥിരം മെസ്സേജ് വരുന്ന നമ്പറിൽ നിന്നാണ് വീണ്ടും മെസ്സേജ് വന്നിരിക്കുന്നത്.. അവൾ മെസ്സേജ് തുറന്നു നോക്കി.. " ദേവു... നിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാവും എന്നെനിക്കറിയാം.. ഒരു പരിചയപെടുത്താലോ സുഹൃദം പുതുക്കലോ ആവശ്യമില്ലലോ... ഞാൻ മഹേശ്വരാണ്.. നിനക്കുവേണ്ടി എത്ര നാൾ കാത്തിരിക്കാനും ഞാൻ തയ്യാറാണ്..കാരണം 8 കൊല്ലം കാത്തിരിക്കാമെങ്കിൽ ഇനിയും സാധിക്കില്ലെന്നാണോ.. (8 കൊല്ലമോ, !!! : ദേവു ഞെട്ടിക്കൊണ്ട് മനസ്സിൽ ഓർത്തു ) തത്കാലം ഈ വർഷത്തിന്റെ കണക്കു മാത്രെമേ നിന്നോട് എനിക്ക് പറയാൻ പറ്റുകയുള്ളു...

ഏതായാലും മഹേശ്വറിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതി ദക്ഷ മാത്രമായിരിക്കും.. ബാക്കി വഴിയേ അറിയിക്കാം.. പട്ടിണി കിടക്കുന്ന പരുപാടി നിർത്തിക്കോണം... ഇല്ലെങ്കിൽ ഞാൻ ഒരു വരവ് വരും... വേണ്ടെങ്കിൽ നല്ലകുട്ടി ആയിരിക്ക്... തലവേദനയല്ലേ റസ്റ്റ്‌ എടുത്തോ 😊 ബൈ " തനിക്ക് തലവേദനയാണെന്നും ഇന്നലെ ഫുഡ്‌ കഴിചിലെന്നു ഇവനെങ്ങനെ അറിയാം.. അവൾ ആലോചിച്ചു... അതുകണ്ടു മറഞ്ഞു നിന്ന മഹിയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു.. 🌺🌺🌺🌺🌺🌺🌺🌺🌺 മഹി ലൈബ്രറിയിലൂടെ ഫ്രന്റിലുള്ള വരാന്തയിലൂടെ നടക്കുകയായിരുന്നു... അപ്പോഴാണ് അല്പം മാറി മഹ്‌റൂഫ് ആരോടോ സംസാരിക്കുന്നത് മഹി കണ്ടത്.. അവനു എന്തോ സ്പെലിംഗ് മിസ്റ്റേക്ക് തോന്നി.. അവർ നിന്നതിന്റെ കുറച്ചു മുന്നിലേക്കു നടന്ന് കുറച്ചുമാറി നോക്കിയപ്പോൾ മനസിലായി ഏതോ പെണ്ണാണ് എന്ന്.. ഒന്നുകൂടി മുന്നോട്ടു കേറി നിന്ന് നോക്കിയപ്പോൾ കണ്ട മുഖം കണ്ട് ഒരു വേള ഞെട്ടി.. 😳 "മെഹറിഫാ !!!!!!"........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story