ദക്ഷ മഹേശ്വർ: ഭാഗം 4

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ഇപ്പോഴത്തെ നിങ്ങളുടെ എല്ലാരുടെയും സംശയം ദോ ലവനെ പറ്റിയല്ലേ... പറയാം.... ആൽവിൻ ജേക്കബ് കളത്തിൽ .. മറിയാമ്മയുടെ കസിനായിട്ടു വരും കേട്ടോ ഇതിയാൻ... 😎 പുള്ളിക്കാരൻ എ ക്ലാസ് കാഞ്ഞിരപ്പള്ളിക്കാരൻ അയച്ചായനാണ്.. ഇവരുടെ ഏറ്റവും മൂത്ത പൊന്നാങ്ങള... 💪💪.. മുവർസംഘത്തിന്റെ എല്ലാ പൊക്കിത്രത്തിന്റെയും കാവലാൾ.. ഇവര് പത്തിൽ പഠിക്കുമ്പോൾ ഇച്ചായൻ പ്ലസ് ടു കഴിഞ്ഞ സ്റ്റേസിൽ പോയി... ഇപ്പൊ 2 വര്ഷം കഴിഞ്ഞുള്ള വരവാണ്... ചില കളികൾ കളിക്കാനും...ചില കളികൾ പഠിപ്പിക്കാനും...😎 അപ്പൊ നമ്മുക്കു ലവളുമാരുടെ ഇപ്പോഴത്തെ സിദ്ധികതികൾ വിലയിരുത്താം 😁 ഈശോയെ കാറ്റുപോയ..🙄 മൂന്നതിനും അനകം ഇല്ലാലോ... വെടികൊണ്ട പിഗ്‌സിനെ പോലാണല്ലോ നിപ്...😳 അലപ സമയത്തിനു ശേഷം ദേവൂന് സംസാരശേഷി തിരിച്ചു കിട്ടി...😦അവൾ വിളിച്ചു.

ദേവു : ഇച്ചായ... പെട്ടെന്നു ഇതിയാൻ അവളെ ഭിത്തിയോട് ചേർത്ത് നിർത്തി.... ഇപ്പോ അവളെ കണ്ടാൽ പാണ്ടിലോറിയുടെ അടിയിൽ പെട്ട തവളെ പോലുണ്ടട്ടോ... കാരണം വേറൊന്നുമല്ല അമ്മാതിരി ഞെരുക്കിയ അങേരു അവളെ പിടിച്ചു വെച്ചേക്കുന്നേ....😱 ദേവു : ഇച്ചായ ഞാൻ... ഇച്ചായൻ : ഓ അപ്പൊ ഓര്മയൊക്കെയുണ്ട് അല്ലിയോ... ദേവു : അതുപിന്നെ ഇച്ചായ... പറഞ്ഞുതീരും മുൻപേ ഠോ 💥 അൽവിയുടെ (ഇച്ചായൻ) അഞ്ചു വിരലും ദേവുവിന്റെ മുഖത്തു സീൽ വെച്ചു.. ഇഞ്ചിമിട്ടായി ഇഞ്ചിമിട്ടായി ഇഞ്ചിമിട്ടായി...(ഫീൽ ദി ബിജിഎം) മറിയാമ്മ: അപ്പുക്കുട്ടാ വിട്ടോടാ.. മറിയാമ്മ അപ്പുവിന്റെ കൈപിടിച്ചു ഓടാൻ തുടങ്ങിയതും അൽവി പറഞ്ഞു.. ഇച്ചായൻ : മാറിയമോ ഓടിയ നിന്റെ മുട്ട്കാല് ഞാൻ തല്ലി ഓടിക്കുവേ..😡. ഇനി വേണേൽ ഇച്ചായന്റെ മാറിയ ഓടിക്കോ.... 😏

മറിയാമ്മ: ഓ മൈ ഗോഡ് വി ആർ ട്രാപ്പ്ഡ്...😳 അപ്പു : ജാങ്കോ നീ അറിഞ്ഞ ഞങ്ങൾ പെട്ടു..😵 അൽവി അപ്പോഴും ദേവുവിന്റെ പിടിവിട്ടിട്ടുണ്ടായിരുന്നില്ല... പേടിച്ചതുകൊണ്ട് കണ്ണുരണ്ടും ഇറുക്കിയടച്ചേകുവാണു ദേവു... അവളുടെ പേടിച്ചിരണ്ട മുഖം അവനിൽ വാല്സല്യം ഉളവാക്കി.. പതിയെ അവളുടെ പിടിഅയച്ചുകൊണ്ട് മൃദുവായി അടികൊണ്ട കവിളിൽ തഴുകി.. ദേവു പതിയെ കണ്ണുതുറന്നു നോക്കുമ്പോൾ കാണുന്നത് നിറഞ്ഞു തുളുമ്പിയ കണ്ണുനീരിനെ പാടുപെട്ടു മറയ്ക്കുന്ന ഇച്ചായനെയാണ്... ഒരുപൊട്ടിക്കരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു... ദേവു : എന്നോട് ക്ഷേമിക് ഇച്ചായ.. ഇച്ചായൻ: ദേവൂട്ടി അച്ചായന് നീ മിണ്ടാത്തതിൽ അല്ലെടി കൊച്ചെ സങ്കടം..നിനക് എന്നത്തേലും മനസിന് പിടച്ചിലോണ്ടേല് എന്നോട് പറഞ്ഞ പോരായിരുന്നോടി മോളെ അതിനു എന്നതിനടി നീ ജീവിതം തീർക്കാൻ നോക്കിയത്... ദേവു : (ഞെട്ടലോടെ) ഇച്ചായൻ അത് എങ്ങനെ...😨 ഇച്ചായൻ : ഞാൻ അറിഞ്ഞാടി..

ദേവു : പറ്റിപ്പോയി ഇച്ചായ എന്നോട് ക്ഷെമിക്ക് ഇച്ചായ...😢 ഇച്ചായൻ : സാരില്ല പോട്ടെ... മറിയാമ്മ വിത്ത് അപ്പു കോറസ് : ഇച്ചായ......ഞങ്ങളോടും ക്ഷേമിക്... ഇച്ചായൻ : ഓ മതിയെടി കാന്തരികളെ...പോട്ടെ വിട്ടുകള.. നമ്മുക് ബാക്കി വീട്ടിൽ ചെന്നേച്ചു സംസാരികന്നെ...😊 മൂന്നുപേരും ചിരിച്ചുകൊണ്ട് അൽവിയെ പൊതിഞ്ഞു...😁 സിലബസിന്റെ കാര്യം പിന്നെ ചോദിക്കാന് നാലുപേരും തീരുമാനിച്ചു... അവർ ബൈക്കിന്റെ അടുത്തേക് പോയി... ഇച്ചായൻ : എടിയേ ഞാൻ കാറിനു വന്നേകം നിങ്ങള് പൊക്കോ.. മറിയാമ്മ: കാറ് നമ്മുക് വേറെ ആരെലുംകൊണ്ട് എടുപികാം.. ഇച്ചായൻ ഞങ്ങടെ കൂടെ വന്നേ.. ഇച്ചായൻ : എന്നാപ്പിന്നെ അങ്ങാനാവട്ടെ..അല്ലിയോടി ദേവുമോളെ... ദേവു : പിന്നല്ലാണ്ട്. ദേവൂന്റെ ചെകുത്താനെ അൽവി സ്റ്റാർട്ട് ചെയ്തു.ദേവു അവന്റെ പുറകിൽ കേറി അവനെ വട്ടംപിടിച്ചു തലചായ്ച്ചിരുന്നു.. മറിയാമ്മയും അപ്പുവും അവൾടെ സ്കൂട്ടിയിൽ അവരുടെ പുറകെ വിട്ടു.. എന്നാൽ അവരെ ദഹിപ്പിക്കുന്ന കണ്ണുകളോടെ നോക്കികൊണ്ടിരുന്നു ആ മുഖം അവർ കണ്ടതുമില്ല....... (തുടരും).......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story