ദക്ഷ മഹേശ്വർ: ഭാഗം 5

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

അൽവിയുടെ കൂടെ യാത്രചെയുമ്പോഴും അവളുടെ മനസ് ഓർമകളിലൂടെ പ്രയാണം ചെയ്തുകൊണ്ടിരുന്നു.... ആദിയേട്ടാ..... മ്മ്... ഏട്ടൻ എന്നെ വിട്ടിട്ടു പോകുമോ?... അവൻ മുഖമുയർത്തി അവളെ നോക്കി... എന്താ പെണ്ണെ ഇപ്പൊ ഇങ്ങനൊരു ചോദ്യം എഹ്?... പറയ്... അവൾ ചിണുങ്ങി... അവളെ ചേർത്തുപിടിച്ചു അവൻ അവളുടെ കണ്ണിൽ നോക്കിപറഞ്ഞു... എന്റെ ഹൃദയമിടിപ് പോലും നീയല്ലേ ദേവു.. ഞാൻ ആറടി മണിൽ ഉറങ്ങുന്നതുവരെ എനിക്കൊരു പെണ്ണെയുള്ളൂ അതെന്റെ ദേവുട്ടിയ.... ഒരു പുഞ്ചിരിയോടെ അവൾ അവനെ നോക്കിയിരുന്നു... അതായിരുന്നു അവൻ.. എന്റെയുള്ളിലെ തൊട്ടാവാടിയെ മാറോടുചേർത്തണച്ചവൻ. വാക്കുകൾക് സ്ഥാനം നഷ്ട്ടപെട്ട സമയങ്ങളിൽ മൗനത്തെ അലങ്കാരമാകിയവൻ... ഹൃദയത്തിന്റെ അകത്തട്ടിൽ മുടികിടന്ന പ്രണയത്തിന്റെ മന്ദാരച്ചെപ്പിനെ വാക്കുകൾകൊണ്ട് കൈക്കലാകിയവൻ.... വികാരവിക്ഷോഭങ്ങളില്ലാതെ 'ദേവൂട്ടി' എന്ന ഒറ്റവിളിയിൽ കുന്നോളം സ്നേഹം ഒളിപ്പിച്ചവൻ...

ഓർമയുടെ വേലിയേറ്റങ്ങൾ അവളിലെ വിരഹത്തിന്റെ കടലിൽ തിരയിളക്കം സൃഷിട്ടിച്ചുകൊണ്ടിരുന്നു... ഉടലിൽ മുറുകുന്ന കൈകളും ചുമലിൽ പടരുന്ന നനവും അൽവിക്ക്‌ എല്ലാം മനസിലാക്കികൊടുത്തു.... അരമണീക്കൂറിൽ അവർ ഫ്ലാറ്റിൽ എത്തിച്ചേർന്നു.. കണ്ണിൽ നിന്ന് തോർന്ന പേമാരിയുടെ അവശേഷിപ്പുകൾ മറ്റാരും കാണാതെ തുടച്ചുമാറ്റാൻ ശ്രെമിക്കുമ്പോളും ദക്ഷ അറിഞ്ഞിരുന്നില്ല തന്റെ ചലങ്ങളിലെ വ്യതിയാനം പോലും മനസിലാക്കാൻ സാധിക്കുന്ന ആന്മബന്ധം അവളുടെ ഇച്ചായനും ചങ്കുകൾക്കും അവളോടുണ്ടെന്ന സത്യം.... പതിവ് കത്തിയടിയും ചായകുടിയുമായി വൈകുന്നേരം അവർ തള്ളിനീക്കി.. അൽവി അവരുടെ ഓപ്പോസിറ്റ് ഫ്ലാറ്റായിരുന്നു വാങ്ങിച്ചത്.. അവന്റെ പുലികുട്ടികളുടെ കനംതിരിവ്‌ നല്ലോണം ബോധ്യ മുള്ളതുകൊണ്ട് തന്നെയാണ് അവൻ അങ്ങനെ ചെയ്തത്....😁 തന്റെ സാധനങ്ങൾ ഒതുക്കിവെക്കുന്നതിൽ മറ്റുംമുഴുകിയ അൽവി തിരിച്ചു അവരുടെ ഫ്ലാറ്റിൽ എത്തിയപ്പോൾ മണി ഒൻപത് കഴിഞ്ഞു...

അവൻ ഡോർ തുറന്ന് അകത്തുകേറുമ്പോൾ കണ്ടു ഫുഡെല്ലാം ഡിനൈനിങ്ങിൽ ടേബിളിൽ വെക്കുന്ന മാറിയയെയും അപ്പുവിനെയും.. അവന്റെ കണ്ണുകൾ ആരയോക്കെയോ തിരയുന്നത് കണ്ട് മറിയാമ്മ പറഞ്ഞു മറിയാമ്മ : ഇച്ചായ അവൾ ടെറസ്സിൽ ഉലാത്തതുവായിരുക്കുന്നെ...ഈ സമയത് കുറച് മഞ്ഞുകൊണ്ടിലെല്ല് ആശാത്തിക് ഉറക്കം വരുകേല... അവളുടെ മറുപടിയിൽ അവനൊന്നു ചിരിച്ചു.. അവൻ അവിടെന്നൊരു ചെയർ വലിച്ചിട്ടിരുന്നു..അപ്പു എല്ലാര്ക്കും വിളമ്പി ഒടുക്കം അവളും അവർക്കരികിൽ ഇരുന്നു.. ഇച്ചായൻ : മാറിയാമോ എന്നാൽ തുടങിയട്ടെ..സമയം കളയണ്ട.. അപ്പു ചോദ്യഭാവത്തിൽ മറിയയെ നോക്കി..എന്നിട്ട് അവനോടു ചോദിച്ചു.. അപ്പു : എന്ത് തുടങ്ങുന്ന കാര്യാ ഇച്ചായ.. ഇച്ചായൻ : അത് മറിയാമ്മക് കൃത്യായിട്ട് അറിയാന്നെ അല്ലിയോടി. മറിയാമ്മ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി.. മറിയാമ്മ: അവൻ ആദിത്യ വർമ ദേവുവിന്റെ മാത്രം ആദിയേട്ടൻ.. അപ്പുവിന്റെ മുഖം വലിഞ്ഞുമുറുക്കൻ തുടങ്ങി..

അപ്പു : ആ @%%@& മോന്റെ കാര്യമെന്തിനാ ഇവിടെ പറയുന്നേ...😡😡 ഇച്ചായൻ : അപ്പു... ആ ഒറ്റവിളിയിൽ അപ്പു അടങ്ങി.. മറിയ തുടർന്നു.. മറിയാമ്മ : വെറുമൊരു പ്രണയം എന്നുപറഞ്ഞു തള്ളിക്കളയാവുന്ന ഒന്നല്ലായിരുന്നു അവൾക്കവൻ.. സ്വന്തം പ്രാണനേക്കാളേറെ സ്നേഹിച്ച അവളുടെ ആദിയേട്ടൻ. മറ്റെല്ലാവർക്കും അതുവെറും ടൈംപാസ്സ്‌ റിലേഷൻ മാത്രമായേ കണ്ടിരുന്നൊള്ളു... അവള്കെന്നാൽ ഒരുതരം ഭ്രാന്തായിരുന്നു അവൻ.. വാക്കുകൾ കൊണ്ടുളള പ്രണയം.. മൗനത്തിനു പോലും അസൂയതോന്നിപ്പിച്ച സ്നേഹം.. ഇടക്ക് മാത്രമേ കാണാൻ വരുകയുള്ളെങ്കിൽ കുടി യാതൊരു പരാതിയുമില്ലാതെ ഇരുവരും സ്നേഹിച്ചു.. ചില സമയത്തെ നോക്കിലുടെ പോലും അവർ പരസ്പരം സാന്ത്വനമായി... അപ്പു : മതി നിർത്തു നീ അവനെ കൂടുതൽ പുണ്യന്മാവ് ആകണ്ട മറിയാമ്മ : എടി ഈ പറഞ്ഞതെല്ലാം സത്യമല്ലന്നു നിനക്കു പറയാൻ പറ്റുവൊടി..പറ്റുവൊന്ന്?... അപ്പുതലകുനിച്ചു...

മറിയാമ്മ : അവൾ പറഞ്ഞത് വീട്ടിൽ സമ്മതിക്കാതെ വന്നപ്പോൾ അവൻ വിട്ടുപോയെന്ന..അതുസത്യാണോന്ന് അറിയാമെല.. ഞാൻ അതങ് വിശ്വസിച്ചിട്ടില്ലെടി.. ഇച്ചായൻ : പിന്നെ നീയെന്നതാ ഉദ്ദേശിക്കുന്നേ.. മറിയാമ്മ : അവൾ നമ്മിളിന്നു എന്തണ്ടും മാർക്കുന്നുണ്ട്‌.. അതാദ്യം കണ്ടുപിടിക്കണം... അപ്പുവും അൽവിയും അതുശരിവെച്ചു.. അൽവി അവിടെനിന്നു എഴുനേൽക്കാൻ തുടങ്ങിയതും മറിയാമ്മ പറഞ്ഞു.. മറിയാമ്മ : ഇച്ചായനെ എന്നുപറഞ്ഞ സമാധാന പ്പെടുത്തണ്ടെ എന്ന് എനിക്കറിയാമെല..എന്നാലും പറയുവാ വെറുക്കല്ലേ ഇച്ചായ അവളെ.. ഇതുപറയുമ്പോൾ മറിയയുടെ ശബ്ദം ഇടറിയിരുന്നു.. ദേവുവിനെ കാണുമ്പോളുള്ള അൽവിയുടെ കണ്ണിലെ തിളകം ആദ്യം മനസിലാക്കിയത് മരിയമ്മയായിരുന്നു... ഇച്ചായൻ : പറക്കമുറ്റാത്ത പ്രായത്തിൽ ചങ്കിൽ കേറിയവളാ അവള്. അവളെ വെറുക്കണേല് എന്റെ പള്ളിലെ വികാരിയച്ചൻ എനിക്ക് വേണ്ടി ഒപ്പീസു ചൊല്ലണം...കേട്ടോടി വായാടി മാറിയേ... അതുപറഞ് അവൻ ടെറസിലേക്കു നടന്നു........ (തുടരും).......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story