ദക്ഷ മഹേശ്വർ: ഭാഗം 6

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

അൽവി കയറിചെല്ലുമ്പോൾ കണ്ടു ആകാശത്തിലെ ശൂന്യതയിലേക്ക് കണ്ണുനട്ടിരിക്കുന്ന ദേവുവിനെ കണ്ണിൽ നിറഞ്ഞുനിന്നിരുന്ന കുസൃതിയെ വിഷാദഭാവം പിൻതള്ളി നിലയുറപ്പിച്ചിരിക്കുന്നു.... ഇച്ചായൻ : മോളെ... ആ വിളിയിൽ അവൾ തിരിഞ്ഞുനോക്കി.. കണ്ണിൽനിറഞ്ഞു നിന്ന കണ്ണീർതുള്ളികളെ മറക്കാൻ അവൾനന്നെ പാടുപെടുന്നുണ്ടായിരുന്നു... ദേവു : എ.. എന്നതാ ഇച്ചായ.. അവളുടെ സ്വരം ഇടറി.. ഇച്ചായൻ: ഇനിയെങ്കിലും പറയടിക്കുഞ്ഞേ എന്നതാ നിന്റെ പ്രശ്നം... ദേവു : ഇച്ചായ...അത്.. അതുപിന്നെ.... ഇച്ചായൻ : മറിയാമ്മ കുറച്ചൊക്കെ പറഞ്ഞായിരുന്നു. പക്ഷേങ്കില് അതിലൊരു ഒഴുക് പോരാ ഇവിടെയോ ഒരു മിസ്സിംഗ്.🤔 ദേവു ഒന്ന് ഞെട്ടിയെങ്കിലും വിഘ്ദഗ്ദമായി അവളതുമറച്ചു. ദേവു : അവൾ എന്താണ് ഇച്ചായനോട് പറഞ്ഞത് എന്നെനിക്കറിയില്ല. ഇച്ചായൻ : നിങ്ങളുടെ അസ്തിക് പിടിച്ച ലവ് സ്റ്റോറി തന്നെ വേറെന്ത്.. 😏

ദേവു : അതിൽ ചെറിയൊരു തിരുത്തുണ്ട് ഇച്ചായ... അസ്തിക് പിടിച്ച പ്രേമം ഞങ്ങൾക്കായിരുന്നില്ല.. എനിക്ക് മാത്രമായിരുന്ന.. ഇച്ചായൻ: ദേവു... 😑 ദേവു : സത്യമാണ് ഇച്ചായ. അവളുമ്മാരോട് പറഞ്ഞതിൽ കളവില്ല പക്ഷെ അത് എന്റേതുമാത്രമായ തോന്നലുകളായിരുന്നു അവൻ... അ.. അവ.. അവനു മറ്റൊരു റിലേഷൻ ഇണ്ടായിരുന്നു... ഇച്ചായൻ : പക്ഷെ നീ അങ്ങനെയല്ലലോ അവരോടു പറഞ്ഞേകുന്നത്... ദേവു : ഇതുകൂടിയവർ അറിഞ്ഞാൽ പിന്നീട് എന്താണ് ഉണ്ടാവുക എനിക്കറിയത്തില്ല അതുഭയന്ന ഞാൻ... ഇച്ചായൻ : എല്ലാം സ്വന്തം മനസ്സിലിട്ടു നീറ്റി നടന്നത് അല്ലെ.. അവൾ ദയനീയമായി അവനെ നോക്കി... അൽവി അവള്കരികിൽ ചെന്ന് തോളിൽ കൈവെച്ചു.. ഇച്ചായൻ : ഇതുനുമാത്രം ചങ്ങുറപ്പുണ്ടോടി കൊച്ചെ നിനക്ക്.. അവളാ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടിക്കരഞ്ഞു...

ദേവു : പറ്റുനില്ലിച്ചായ.. അസ്തിയിൽ പിടിച്ചുകൊണ്ടാവും ഇളകിപോകാൻ താമസം... ഒരു പുഞ്ചിരിയോടെ അവളതു പറയാന്ശ്രെമിക്കുമ്പോളും വാക്കുകൾ ഇടക്കിടെ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.. അലപ നിമിഷത്തിനു ശേഷം അവൾ അവനിൽനിന്ന് അടർന്നുമാറി നടന്നു. ഒരു നിമിഷം നിന്ന് തിരിഞ്ഞുകൊണ്ടവൾ പറഞ്ഞു ദേവു : ഇച്ചായ... എല്ലാം മറക്കണം... എനിക്ക് ഇല്ലാതെപോയ കുടപ്പിറപ്പിന്റെ സ്ഥാനത്താണ് ഇച്ചായൻ എനിക്ക്.. കൂടുതലൊന്നും മോഹിക്കരുത്.. വെറുക്കല്ലേ ഇച്ചായ.. അവളതു പറഞ്ഞു താഴേക്കു നടന്നു.. അവന്റെ ചുണ്ടിലും ഒരു പുഞ്ചിരിവിരിഞ്ഞു കണ്ണീരിൽ കുതിർന്ന പുഞ്ചിരി.. വന്നുകിടന്ന ശേഷം എപ്പോഴാ ഒറങ്ങിയതെന്ന് ഓർമയില്ല.. ശേഷം കണ്ണുതുറന്നപ്പോൾ കണ്ണിനു വല്ലാത്ത ഭാരം തോന്നി ദേവുവിന്.. അതുപിന്നെ ഈയിടെയായി ശീലമായതുകൊണ്ട് കാര്യമാക്കിയില്ല...

വേഗം തന്നെ മൂന്നും റെഡിയായി ഇറങ്ങി.. ഫ്ലാറ്റു പൂട്ടുമ്പോൾ കണ്ടു അൽവിയും ഫ്ലാറ്റിൽ നിന്ന് ഇറങ്ങുന്നത്.. അപ്പുവിന്റെ കണ്ണൊന്നു വിടർന്നു. എന്നാൽ അവൾ ആരും കാണാതിരിക്കാൻ ശ്രെധിച്ചു.. മറിയാമ്മ : എന്നതാ ഇച്ചായ മാസ്സ് ലൂക്കിലാണല്ലോ.. 😎 ഒരു ക്രീം കളർ ഷർട്ടും ബ്ലൂ പാന്റും ഇട്ട് ഇൻഷർട്ട് ചെയ്ത് കിടു ലുക്കിലാണ് കക്ഷി.. ഇച്ചായൻ : വേറെ എങ്ങോട്ടാ നിന്റെയൊക്കെ കോളേജിലേക്ക് തന്നെ... മറിയാമ്മ : എന്തോന്ന് 😵 ഇച്ചായൻ : ആന്നു.. നിന്റെയൊക്കെ കോളേജിൽ ഗസ്റ്റ് ലെക്ചർറർ ആയിട്ട് ഞാൻ ഇന്ന് ജോയിൻ ചെയ്യും മറിയാമ്മ : എന്തിന്.. അപ്പോ കമ്പനി? ഇച്ചായൻ : അപ്പൻ നോക്കിക്കോളാന്ന് പറഞെടി മറിയാമ്മ : സുഭാഷ് 😬 ഇച്ചായൻ : വെല്ല പണിയും ഒപ്പിച്ചാൽ ചവിട്ടിമടക്കി ദൂരേകിടും അറിയാല്ലോ എന്നെ.. 😡 അപ്പുവിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു..

മറിയാമ്മയും ദേവുവും ഇപ്പൊ വീഴുമെന്ന് പറഞ്ഞ നില്പ്.. പാവങ്ങളുടെ കിളികളൊക്കെ അമേരിക്കക്കു ദേശാടനത്തിനു സ്‌ക്യൂട്ടായി.. 🙄😳 അവസാനം എങ്ങനൊക്കെയോ കോളേജിലെത്തി പെട്ടെന്നു തന്നെ ക്ലാസിലും കേറി. എല്ലാരോടും കത്തിവെച്ച ശേഷം ബാക്ക് ബെഞ്ചിൽ നമ്മുടെ ത്രീ ഇഡിയറ്റ്സ് സ്ഥലം പിടിച്ചു.. അല്ലേലും കുഞ്ഞനാൾ മുതലേ അവർ ഒരുമിച്ചേ ക്ലാസ്സിൽ ഇരിക്കാരുള്ളൂ. പെട്ടെന്നു ക്ലാസ്സിലുള്ള പിള്ളേരാരെല്ലാം എഴുനേറ്റു.. അവർ ഇതൊന്നും ശ്രെദ്ധിചിലയിരുന്നു.. കോറസ് : ഗുഡ് മോർണിങ് സാർ.. സാർ : ഗുഡ് മോർണിംഗ് ടേക്ക് യുവർ സീറ്റ്‌. വിഷ് ചെയ്‌തെങ്കിലും പുറകിൽ ആയതോണ്ട് സാറിന്റെ ഫേസ് അവരു കണ്ടില്ല.. സാർ : സൊ ലെറ്റ്‌ മി ഇൻട്രൊഡ്യൂസ് മൈസെൽഫ്.. ഐ ആം ഗോയിങ് ടു ഹാൻഡിലെ യുവർ.. മറിയാമ്മ പെട്ടെന്നു ഒന്ന് ഞെട്ടി അവളുമ്മാരോട് പറഞ്ഞു മറിയാമ്മ : നല്ല പരിജിയമുള്ള സൗണ്ട് സിസ്റ്റം ഇതരപ്പ.. 🤔 മൂന്നുപേരും എത്തിവലിഞ്ഞു നോക്കി.. മുന്നിൽ കണ്ടയാളെ നോക്കി മൂവരുടെയും കിളി ഒരുപോലെ ജില്ലാവിട്ടു പ്യാവം കുട്ടികൾ അവരുടെ ബാല്യവും കൗമാരവും വരെ പകച്ചുപോയി.. 😱 മറിയാമ്മ : കർത്താവെ സിംഗം... 😖....... (തുടരും).......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story