ദക്ഷ മഹേശ്വർ: ഭാഗം 7

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ഇപ്പോ നിങ്ങളുടെ അടുത്ത ഡൌട്ട് ആരാണ് ഈ സിംഗം എന്നാലേ? 🤔 മിഷൻ ആദ്യരാത്രി പൊക്കിയ ആ മഹാനുഭാവനെ നിങ്ങള് ഇത്ര പെട്ടന്ന് മറന്നുവോ... ഹയ്‌ യെന്ത നാം കേക്കണേ.. ഇശ്ശി മറവി കൊടുത്തലാട്ടോ പഹയന്മാർക്... ഇത് ദത് തന്നെ മരിയമ്മയെ കൊണ്ട് മൈക്കിൾ ജാക്‌സനെ വെല്ലുന്ന സ്റ്റെപ് കളിപ്പിച്ച നമ്മുടെ മാത്‍സ് സാർ... 😎 ഭീകരണവൻ കൊടും ഭീകരൻ.. 😬 ഇനി ഞെട്ടി പണ്ടാരമടങ്ങി നിക്കുന്ന നമ്മുടെ കുഞ്ഞാടുകളെ ഒന്ന് കണ്ടിട്ട് വരാം.. കമോൺ എവെരിബഡി.. 😉 ദേവു : "ഇങേര് എന്താടി ഇവിടെ "😵 അപ്പു : "പുള്ളി നമ്മുടെ പൊഹ കണ്ടേ അടങ്ങു..". 🙄 ദേവു : "ഹാലപ്പ ഞാൻ അതല്ല ആലോചികുന്നേ ഇങ്ങേരു നമ്മുടെ 12 മാത്‍സ് സാർ അല്ലേ... " അപ്പു : "ഹമ്മോ ഓര്മിപ്പിക്കല്ലേ പൊന്നെ "😨 ദേവു : "ഹാ അതല്ലെടി മതസും ബി സ് സി കമ്പ്യൂട്ടറും ഒരു കണെക്ഷൻ കിട്ടുന്നില്ലാലോ "🤔 അപ്പു : "ദത് ശെരിയാണല്ലോ "🤔 ദേവു : "മറിയാമോ നീ പ... അയ്യോ അവളെന്തി ഡി ഇങ്ങനെ ഇരിക്കണേ " 😱 അപ്പോഴാണ് അവര് ആ നഗ്ന സത്യം അറിയുന്നത്.. മറിയാമ്മക് ബോധം നഹി ഹേ.. 😵

എന്തോ പോയ അണ്ണനെ കൂട്ടു വായും പൊളിച്ചു ദോണ്ടേ നോക്കിയിരിക്കുന്നു.. 😞 ദേവു മറിയാമ്മയുടെ വാ അടച്ചു വെച്ചു.. ഒരുപാട് നേരം സിംഗം തന്റെ കണ്ണുകളെ പായിച്ചു ഒടുവിൽ ലക്ഷ്യ സ്ഥാനത് എത്തിച്ചേർന്നു.. 👀 ഏതാണ് ആ അസ്ഥാനം എന്നാലേ വേറേത് നമ്മുടെ ത്രീമൂർത്തികളുടെ മുഖത്തു തന്നെ.. പുള്ളിയുടെ മുഖത്തൊരു പുഞ്ചിരിവിരിഞ്ഞു... 😀 ആ ചിരിയിൽ ക്ലാസ്സിലെ എല്ലാ തരുണീമണികളുടെയും ഉള്ളിലെ കോഴികുഞ്ഞ അഞ്ഞു കൂവി 😁 കോരക്കോ... 🐔 കൂട്ടത്തിലെ ആർത്തി മൂത്ത ഒരുകോഴി പറഞ്ഞു കോഴി 1: "സാർ പേര് പറഞ്ഞില്ല " അപ്പു : "ഇപ്പോ അതല്ലേ വലിയ കാര്യം "😏 സിംഗം : "ഓ സോറി മൈ നെയിം ഈസ് ഡേവിഡ് ജോസഫ് പ്ലാമറ്റത്തിൽ.." ദേവു : "എടി ഇതിയാൻ മറ്റേത " അപ്പൂ:" മറ്റേതോ??" 😰 ദേവു : "എടി പുല്ലേ അതല്ല നമ്മുടെ ഫാദർ പ്ലാമറ്റത്തിന്റെ കുടുംബത്തിലേയ..." അപ്പു :" ഹോ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു 😊" അപ്പോഴേക്കും ജംബുവന്റെ കാലത്തെ സ്പീക്കർ അമ്മാവൻ ചുമച്ചു.. 'കെസ് യു വിന്റെ വിദ്യാഭ്യാസ ബന്ദിനോട് അനുബന്ധിച്ചു ക്ലാസ് വിട്ടതായി അറിയിക്കുന്നു..'

കേട്ടപാതി കേൾക്കാത്തപാതി ആണ്പിള്ളേര് എല്ലാരും ക്ലാസ്സിൽ നിന്നിറിങ്ങി..എന്തൊരു ശുഷ്‌കാന്തി😏.. പെൺപിളേര് എല്ലാരും കൊത്തിപെരുകി നില്കുന്നുണ്ട്.. അപ്പു :" എന്തോന്ന് ആടി ഇത് കോഴികളുടെ സംസ്ഥാന സമ്മേളനമോ? "😬 സിംഗം അപ്പോഴേക്കും എല്ലാരോടും ക്ലാസ്സിൽ നിന്ന് പൊക്കോളാൻ ആവശ്യപ്പെട്ടു.. അവസാനത്തെ ബെഞ്ചിലായതു കൊണ്ട് ഇച്ചിരി ലേറ്റ് ആയാണ് അവര്ക് ഇറങ്ങാൻ പറ്റിയത്.. ദേവു : "ഭാഗ്യം പുള്ളിക് മനസിലായിലെന്ന് തോനുന്നു.."😌 അതുംപറഞ്ഞ ക്ലാസ്സിന്റെ പുറത്തേക്കു കാലെടുത്തുവെച്ചതും പുറകിൽ നിന്ന് വിളിവന്നു... "മക്കളൊന്നു നിന്നെ.." അപ്പു : "പെട്ട് "😬 ദേവു : "തിരുപതിയായി"😟 മൂന്നുപേരും യൂ ടേൺ എടുത്ത് സാറിന്റെ മുന്നിൽ ഹാജർ വെച്ചു.. മറിയാമ്മ ഇപ്പോഴും ഒന്നും മിണ്ടുന്നില്ല.. ഇനി സൗണ്ടസിസ്റ്റം അടിച്ചുപോയ😳 സിംഗം : "എന്തൊക്കെയുണ്ട് വിശേഷം.." (വളർത്താനാണോ കൊല്ലാനാണോ ഈ കുശാലാണ്വവേഷണം തമ്പുരാനറിയാം: ദേവുവിന്റെ ആത്മ ) അപ്പു : "സു..സുഖമായിരിക്കുന്നു സ് സാർ.." വിനയ കുലീനയായി അപ്പുപറഞ്ഞു സിംഗം : "എങ്കിൽ വാനരപ്പടയിലെ ബാക്കി രണ്ടെണ്ണവും പൊക്കോ മറിയാമ്മ ഇവിടെ നിൽക്കട്ടെ..."

ഇത്രനേരം തലകുനിച്ചു നിന്ന മറിയാമ്മ ഞെട്ടി ബാക്കി രണ്ടിനേം നോക്കി യാന്ത്രികമായി തലയാട്ടികൊണ്ട് അപ്പുവും ദേവുവും പുറത്തു കടന്നു.. സിംഗം മരിയമ്മയോടു കൊറച്ചൂടി ചേർന്നു നിന്ന് ചോദിച്ചു സിംഗം : "ആദ്യരാത്രിയെ കുറിച്ചൊള്ള ഡൌട്ട് ഒകെ മാറിയോ മറിയാമോ..?"😉 മറിയാമ്മ കണ്ണും തുറിച്ചു സിങ്കത്തെ നോക്കി.. പുള്ളി ഒന്നുടെ അവളോട്‌ ചേർന്നു നിന്നു. മറിയാമ്മ വെട്ടിവിയർകാൻ തുടങ്ങി.. സിംഗം : "നമ്മുടെ മിന്നുകെട്ടിന്റെ അന്ന് രാത്രി ഞാൻ ഡൌട്ട് ക്ലിയർ അകിതരാട്ടോ.ഇപ്പോ പൊക്കോ.." മറിയാമ്മയുടെ കണ്ണു ഒന്നുടെ തള്ളിപ്പുറത്തേക് വന്നു.. പുള്ളി അവളുടെ കവിളിൽ ഒരു തട്ടും തട്ടി പൊടിം തട്ടിപോയി.. പുള്ളിപോയപ്പോൾ ദേവുവും അപ്പുവും ചാടി അകത്തുകേറി മരിയമ്മയെ വളഞ്ഞു.. ദേവു : "എന്നാടി അങേരു പറഞ്ഞെ.." മറിയാമ്മ : "എന്താ ഇപ്പോ ഇവിടെ ഇണ്ടയെ ആരാ ഇവിടെ പടക്കം പൊട്ടിച്ചെ" 😨 അപ്പു :"

എന്തോന്ന് "😲 മറിയാമ്മ :" എന്തെ? " അപ്പു :" ഇവൾ എന്ത് തേങ്ങയാടി പറയണേ" 😲 ദേവു : "ലക്ഷണം കണ്ടിട്ട് ഇവളുടെ ഒരു കിളിയും ജില്ലയിൽ ഇല്ലെന്ന് ഉറപ്പായി. ഇനി നിൽക്കണ്ട പോയി വെല്ലം കഴികാം.അപ്പൊ ദിവളുടെ കാര്യവും ഏതാണ്ട് ഒക്കെയാവും.".😐 അപ്പുവും അതുശേരിവെച്ചു..മൂന്നുപേരും പുറത്തേക്കിറങ്ങി കോറിഡോറിൽ കുടി നടന്നു. പെട്ടന്ന് ദേവുവിന്റെ കണ്ണുകൾ എന്തിലോ ഉടക്കി.. ദേവു : "ഇത് അന്ന് കണ്ട ആ രൂപവല്ലേ.."🤔 അപ്പു : "ഏത്? " ദേവു : "എടി ആ ഫൈറ്റിന്റെ ഇടക് വെച്ച കണ്ട.." അപ്പു: "ആ എനിക്ക് അറിയത്തില്ല.." അതുംപറഞ്ഞ മറിയമ്മയെയും കൊണ്ട് അവൾ നടന്നകന്നു.. മൂവരും അയാളെ കടന്നു പോയെങ്കിലും ദേവുവിന് അയാളുടെ മുഖം വ്യക്തമായില്ല. പക്ഷെ അതെ ഉറച്ച ശരീരം.. അതെ ബലിഷ്ടമായ കൈകൾ.. അവൾ ഒന്നുകുടി അയാളെ തിരിഞ്ഞു നോക്കി. എന്നിട്ട് മുന്നോട്ടു നടന്നു.. അപ്പോഴാണ് ആരോ അവളുടെ എതിർ ദിശയിലൂടെ കടന്ന് അയാളെ വിളിച്ചത്.. "മഹേശ്വർ......" ആ പേര് ദക്ഷയുടെ കാതുകളിൽ മുഴങ്ങി... 'മഹേശ്വർ...'അവൾ ഒന്നുകൂടി ആ പേര് മനസ്സിൽ ഊട്ടിഉറപ്പിച്ചു... (തുടരും)..........

ദേ ഞാൻ വാക്കുപാലിച്ചു..നിങ്ങടെ നായകനെ കൊണ്ടുവന്നിട്ടുണ്ട്. ഇനി അവനായി അവന്റെ പാടായി.. കഥ ബോറാവുന്നുണ്ടോ? എല്ലാരും അഭിപ്രായം പറയണേ...പിന്നെ സിങ്കത്തെ പറ്റിയുള്ള ഡൌട്ട് ക്ലിയർ ആയി എന്ന് വിശ്വസിക്കുന്നു..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story