ദക്ഷ മഹേശ്വർ: ഭാഗം 9

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

നിദ്രാദേവിയുടെ കടാക്ഷത്തിനൊടുവിൽ മഹേശ്വർ കണ്ണുതുറക്കുന്നത് പിറ്റേന്ന് രാവിലെ 8 മണിയോടെ ആണ്... മുരിനിവർന്നു കൊണ്ടവൻ ചുറ്റും നോക്കിയപ്പോൾ അമ്പലത്തിൽ നിന്നുള്ള പതിവ് പ്രാർത്ഥനശ്ലോകങ്ങൾ കേട്ടു... മോനെ... മഹി തിരിഞ്ഞു നോക്കി.. ചായക്കപ്പുമായി സ്ത്രീത്വം ഉള്ളൊരു മുഖമോടുകൂടിയ ഒരു അമ്മ അവനു മുന്നിൽ വന്നുനിന്നു... മഹി : ഗുഡ് മോർണിങ് ദേവികുട്ടി.. അമ്മ : ഗുഡ് മോർണിങ്.. നിന്നെ ഹിതുമോൻ വിളിച്ചായിരുന്നു.. നിങ്ങടെ ക്ലബ്ബിലോട്ടു ചെല്ലാൻ പറഞ്ഞുട്ടോ.. മഹി : ശെരിയമ്മേ.. മഹേശ്വർ റെഡിയായി ഹിതേഷിന്റെ അരികിലേക്കു പോയി.. ഇതേ സമയം... ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ... എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളി മലർ തേൻകിളി... (2) ഫോണിന്റെ റിങ് കേട്ടാണ് ദക്ഷ ഉണരുന്നത്... തപ്പിത്തടഞ് ഒടുവിൽ അതെടുത്തു ചെവിയോട് ചേർത്തു...

ദേവു : ഗുഡ് മോർണിംഗ് അമ്മുക്കുട്ടി.. അമ്മ : ഗുഡ് മോർണിംഗ്.. എണീറ്റില്ലെടി കാന്താരി ഇതുവരെ മൂട്ടിൽ വെയിലടിക്കുമ്പോളാണോ പെൺപിള്ളാര്‌ എനിക്കുന്നെ😤? ദേവു : ആ തുടങ്ങിയല്ലോ ടീച്ചറമ്മ രാവിലെ ക്ലാസ്സെടുപ് എന്റെ പൊന്നു രുക്കു വിളിച്ച കാര്യം പറയ്...😑 അമ്മ : അത്....അതുപിന്നെ.. ദേവു : എന്താണ് മിസ്സിസ് ജയദേവിനു ഒരു സ്റ്റാർട്ടിങ് ട്രബിൾ..ഒരു കാര്യം ഉറപ്പാ എനിക്കെന്തോ പിടിക്കാത്ത ഒന്നാണ് പറയാൻ വരുന്നത് I'm i right...😁 അമ്മ : മോളുസേ അച്ഛമ്മക് തീരെ സുഖമില്ലെടാ..അത്രേടം വരെയൊന്നു പോകണ്ടേ..എത്ര നാളെന്നുവെച്ച ഉഴിഞ്ഞു നിൽക്കുക.. കുറച്ചു നേരം ഇരുവരും മൗനമായി ഇരുന്നു..ശേഷം ദേവുതന്നെ സംസാരിച്ചു.. ദേവു : ഞാൻ വരാം അമ്മേ.. അമ്മ : ഞങ്ങ്ൾടെ കൂടെയോ അതോ? ദേവു : ഞാൻ എന്റെ ചെകുത്താന്റെ കൂടെവന്നോളാം...

അമ്മ : ശെരി കുട്ടാ.. ഫോൺ കട്ടായപ്പോൾ മരിയമ്മയോടും അപ്പുനോടും അവൾ കാര്യം അവതരിപ്പിച്ചു..അവർക്കും സമ്മതം.. മഴയുടെ ശക്തി കുടുന്നതുകൊണ്ട് ഒരാഴ്ചയോളം അവധിയാണ്.. ദേവു നാട്ടിലേക്കു പുറപ്പെട്ടു.മറിയാമ്മയും അപ്പുവും ഇച്ചായനും കാഞ്ഞിരപ്പള്ളിയിലേക്കും... ആലപ്പുഴയിലെ ഹരിപ്പാടാണ് ദക്ഷയുടെ അച്ഛന്റെ തറവാട് സ്ഥിതി ചെയുന്നത്.. തൃക്കുന്നത് വീട്.. അത്യാവശ്യം പേരുകേട്ട കുടുംബമാണ്..ദക്ഷയുടെ അച്ഛൻ ജയദേവ്..മാധവമേനോന്റെയും സുമതിയമ്മയുടെയും 4 മക്കളിൽ ഒരാളാണ്.. ജയദേവിനു 1സഹോദരനും 2 പെങ്ങമ്മാരുമാണ് ഉള്ളത്.. സഹോദരൻ ശ്രീദേവ്...ഭാര്യ ഹിമ അവർക്കു രണ്ടുമക്കൾ ഹിതേഷും ഹൃതികയും... മൂത്ത പെങ്ങൾ ശ്രീദേവി ഭർത്താവ് കാശിനാഥ്‌.. രണ്ടു മക്കൾ മഹേശ്വറും കൈലാശ്വറും... ഇളയ പെങ്ങൾ ശ്രീവിദ്യ ഭര്ത്താവ് ചന്ദ്രശേഖർ ഒരു മകൾ ശ്രാവന്തി... ബാക്കി വഴിയേ നമ്മുക് പരിചയപ്പെടട്ടോ...😊

ദക്ഷയുടെ അമ്മ രുക്മിണി അനാഥയായിരുന്നു..ജയദേവും രുക്‌മിണിയും ഒരുമിച്ച് പ്രീഡിഗ്രി പഠിച്ചത്..അന്ന് തുടങ്ങിയ ഇഷട്ടം.. 5 വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ് വകവെക്കാതെ രുക്മിണിയെ ജയദേവ് വിവാഹം ചെയ്തു.. പിന്നീട് 2 വർഷത്തിന് ശേഷം ദക്ഷയുടെ ജനനത്തോടെ തൃക്കുന്നതുകാർ അവരെ തിരികെ ക്ഷേണിച്ചു... ശ്രീവിദ്യക് അതിരുമാനത്തോട് തീർത്തും വിയോജിപ്പായിരുന്നു... ഒരു വേനലവധിക്കാലത് ശ്രീവിദ്യയുടെ സ്വർണമാല കളവുപോയി എന്നവർ ബഹളം വെച്ചു..പിനീട് തിരച്ചിലിനൊടുവിൽ അതു രുക്കുവിന്റെ ബാഗിൽനിന് കണ്ടെടുത്തു... ഇതുംപറഞ് രുക്‌മിണിയെ ശ്രീവിദ്യ ഒരുപാട് അപമാനിച്ചു..

ഒരുകുറ്റവാളിയെ പോലെ തലകുമ്പിട്ടു നിൽക്കുന്ന അമ്മയെ കണ്ട് ദക്ഷക് സഹിക്കാനായില്ല.. അവൾ ശ്രീവിദ്യയോട് തർക്കിച്ചു.. ഒടുവിൽ വലിയ പ്രേശ്നമായി... അവസാനം അമ്മയുടെ കൈപിടിച്ചു ആ പത്തുവയസുകാരി ആ വീടിന്റെ പടിയിറങ്ങി.. ഇനി ഒരിക്കലും കാലുകുത്തില്ല എന്ന ശബ്തതോടുകൂടി.. ഇന്ന് കാലം വീണ്ടും അവളെ അവിടെ എത്തിച്ചു... എട്ടു വർഷത്തിന് ശേഷം അവൾ വീണ്ടു ആ പടിചവിട്ടുന്നു.. ഇന്നലെ കഴിഞ്ഞ പോലെ ആ ഓർമ്മകൾ അവളെ തഴുകി.. അവൾ ത്രികുനത്തക്ക് തന്റെ ചെകുത്തനെ പായിച്ചു........ (തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story