ദയാ ദുർഗ: ഭാഗം 1

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

രോമക്കാടുകൾ തിങ്ങി നിറഞ്ഞ അയാളുടെ വലതു കയ്യിലെ പരുക്കൻ വിരലുകൾ തനിക്ക് മുന്നിൽ നിൽക്കുന്ന ആറ് വയസ്സുക്കാരിയുടെ ലോലമായ തുടുത്ത കവിളിണകളെ തഴുകിയാ കുഞ്ഞുടുപ്പിനിടയിലൂടെ അവളുടെ ഇളം മേനിയിലേക്കരിച്ചിറങ്ങി....... അവൾ കൊച്ചരി പല്ല്‌ കാട്ടി അയാളെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.... തിരികെ അയാളും ...... ഒരിറ്റ് വാത്സല്യമില്ലാതെ... അനുകമ്പയില്ലാതെ...... കാമം ജ്വലിക്കുന്ന കണ്ണുകളോടെ... പുറത്തേക്കുന്തിയ തന്റെ വെളുത്ത ദന്തങ്ങൾ കാട്ടി വന്യതയോടെ പുഞ്ചിരിച്ചു..... ഒരു നരഭോജിയെ പോലെ.......... അയാളുടെ ഹൃദയത്തിൽ പടർന്ന കറുപ്പ് തിരിച്ചറിയാതെയാ കുഞ്ഞി പെണ്ണ് തന്റെ ഉള്ളം കയ്യിൽ അയാൾ വച്ച് തന്ന പാവയെ ഉയർത്തി കാണിച്ച്‌ കുസൃതിയോടെ തലയിളക്കി...... """വല്യമ്മാമ പറയണത് കേട്ടാൽ മോൾക്ക് ഇതു പോലുള്ള ഒത്തിരിയെണ്ണത്തിനെ ഇനിയും വാങ്ങിച്ച്‌ തരാം.........കേട്ടോ???"" കുഞ്ഞിളം കണ്ണുകൾ വിടർന്നു..... ചൊടികൾ അത്രയേറെ അഴകോടെ വിരിഞ്ഞു.........

കുഞ്ഞിനെ ആകെ തുകയൊന്ന് വീക്ഷിച്ചയാൾ അവളെ വാരിയെടുത്ത് കിടക്കയിലിരുത്തി...... അവളപ്പോഴും തന്റെ കയ്യിലടങ്ങിയ പാവകുഞ്ഞിന്റെ ചന്തമാസ്വദിക്കുന്ന തിരക്കിലായിരുന്നു....... മുറ്റത്ത് തുലാ വർഷം അതിന്റെ വന്യതയിൽ ആർത്തലച്ച് പെയ്യുമ്പോൾ അയാളാ കുഞ്ഞിന്റെ പിഞ്ചിളം മേനിയെ കാർന്നെടുത്തു.... വിഭ്രാന്തിയോടെ കുഞ്ഞ് ശരീരത്തെ ഞെരിച്ചുടയ്ക്കുമ്പോൾ ഓർത്തില്ല തനിക്കുമൊരു മകളുണ്ടെന്ന്.....!! അവളുടെ കരച്ചിൽ ചീളുകൾ കലി തുള്ളി പെയ്യുന്ന മഴയിലലിഞ്ഞ് ചേർന്നു... നിറയെ മണികളുള്ള വെള്ളി കൊലുസുകളുടെ കിലുക്കം നിലച്ചു..... നേത്ര ഗോളങ്ങൾ മേൽപ്പോട്ടുയർന്ന് ഇമകൾ കൂമ്പിയടഞ്ഞു..... അവളുടെ ചലനമറ്റ വലത് കൈ വിരലുകളപ്പോഴും അരികിൽ കിടക്കുന്ന പാവകുഞ്ഞിന്റെ സ്വർണ്ണ നിറമുള്ള മുടിയിഴകളിൽ മുറുകെ പിടിച്ചിരുന്നു..... വിയർപ്പൊലിച്ചിറങ്ങിയ മേനിയോടെ അയാളാ കുഞ്ഞിന്റെ പിഞ്ചിളം ശരീരത്തിൽ നിന്നുമകന്ന് മാറുമ്പോൾ അവളിൽ പേരിന് മാത്രമൊരിറ്റ് ജീവൻ ബാക്കിയുണ്ടായി.....

ആ നീചനവളെ കൊന്നില്ല..... പകരം അയാളൊരുക്കിയ ചിതയിൽ പാതി വെന്തമർന്ന ആത്മാവും , മുറിവേറ്റ ശരീരവുമായി അവളെ ജീവിക്കാനനുവദിച്ചു.... അവൾ “ ദയാദുർഗ്ഗ ” 🌼🌼🌼🌼🌼 ""ദയാ............""" പ്രൗഢിയോടെ ഞെളിഞ്ഞ് നിൽക്കുന്ന നാല്ക്കെട്ട് തറവാടിന്റെ മുകളിലെ മുറിയിൽ നിന്നും ഉച്ചത്തിൽ ആക്രോശമുയർന്നു....... അലക്കി കൊണ്ടിരുന്ന തുണികൾ കല്ലിന് മീതെ വച്ച് ദയ വെപ്രാളം പൂണ്ട് അകത്തേക്ക് പാഞ്ഞു ...... മര പണിയിൽ തീർത്ത കോണിപടികൾ ഓടി കയറി മുകളിലെ നിലയിലെ ഏറ്റവും അറ്റത്തെ മുറി വാതിൽക്കൽ ചെന്നവൾ തല കുനിച്ച് നിന്നു...... ഒരടിമയെ പോലെ.... തൊട്ടടുത്ത നിമിഷം മുഖത്തേക്കൊരു ഷർട്ട് ഊക്കോടെ വന്ന് പതിച്ചു.... """ഇസ്തിരിയിട്ട് വയ്ക്കാൻ പറഞ്ഞതല്ലായിരുന്നോടി ഞാൻ?????""" അയാൾ അഹങ്കാരത്തോടെ , അധികാരത്തോടെ അവളെ ചോദ്യം ചെയ്തു...... "

""സിദ്ധേട്ടാ ഞാ...........""" വാക്കുകൾ പൂർത്തീകരിക്കാൻ സാധിച്ചില്ല.... പൊള്ളുന്ന ചൂടോടെ സിദ്ധാർഥ് തന്റെ കയ്യിൽ കരുതിയിരുന്ന ഇസ്തിരിപെട്ടി ദയയുടെ കൈ തണ്ടയിലേക്കമർത്തി ..... അവൾ കണ്ണുകൾ അടച്ച് പല്ലുകൾ ഞെരിച്ച് വേദന കടിച്ചമർത്തി അനങ്ങാതെ നിന്നു......... ചുറ്റിലും പച്ച മാംസം കത്തിയെരിയുന്ന ഗന്ധം.....!!! ""അങ്ങനെ വിളിക്കരുതെന്ന് ഞാൻ നൂറ് തവണ പറഞ്ഞിട്ടുണ്ട് ...... കടന്ന് പോടീ എന്റെ മുമ്പീന്ന്.....""" ദേഷ്യത്തിൽ ദയയുടെ ചുമലിൽ പിടിച്ച് നിലത്തേക്ക് തള്ളി സിദ്ധാർഥ് അവൾക്ക് മുന്നിൽ വാതിൽ പൊളികൾ വലിച്ചടച്ചു..... അടഞ്ഞ മുറി വാതിൽക്കലേക്ക് നിരാശയോടെ ഇത്തിരി നേരം കണ്ണും നട്ട് നിന്ന് ദയ എഴുന്നേറ്റ് തിരികെ നടന്നു ..... ആദ്യത്തെ കോണി പടിയിലേക്ക് കാലെടുത്ത് വച്ചതും നടുമുറിയുടെ വാതിൽ തുറന്നൊരു മധ്യ വയസ്ക്കൻ പുറത്തേക്കിറങ്ങി....... """മോളെ ദയേ.......

""" തേൻ പുരണ്ട വാക്കുകളുടെ അകമ്പടിയോടെ അയാൾ അവൾക്കരികിലേക്ക് ചുവടുകൾ നീക്കി ....... അയാൾ തന്നിലേക്കടുക്കുന്നത് ദയ ഭീതിയോടെ കണ്ട് നിന്നു..... ഉള്ളിൽ ഭൂത കാല സ്മരണകൾ തികട്ടി വന്നു..... തല പൊട്ടി പൊളിയുന്നത് പോലെയും , ഇരു ചെവികൾക്ക് ചുറ്റും ആരോ മൂളുന്നത് പോലെയും തോന്നി അവൾക്ക്... സംഭ്രാന്തിയോടെ അയാളെ ഉറ്റ് നോക്കി ദയ പടികളിറങ്ങാൻ ശ്രമിച്ചു.... മൂന്നാമത്തെ പടിയിലേക്ക് കാലെടുത്ത് വച്ചതും കാൽ വിരലുകൾ ദാവണി പാവടയിലുടക്കി...... ഒരു മാത്ര വായുവിലുയർന്നവൾ നിലം പതിച്ചു........ നെറ്റി പൊട്ടി രക്തം വാർന്നൊഴുകി...... മിഴിയിമകൾ തമ്മിൽ പുണർന്ന് മയക്കത്തിലേക്കൂളിയിടുമ്പോഴും കർണ്ണപടത്തിൽ അതേ മൂളക്കം ഇരമ്പുന്നതവൾ അറിയുന്നുണ്ടായിരുന്നു.... 🌼🌼🌼🌼🌼🌼

മയക്കം വിട്ട് മിഴികൾ വിടർത്തിയ ദയ തന്റെ മുന്നിലിരിക്കുന്ന വൃദ്ധനെ കണ്ട് പിടഞ്ഞെഴുന്നേറ്റു..... """ശ്രദ്ധിക്കണ്ടേ ദച്ചൂ......""" വാത്സല്യപ്പൂരിതമായിരുന്നു അയാളുടെ വദനം.... ചുറ്റും കൂടി നിന്ന പലരിലും അവളോടുള്ള അദ്ദേഹത്തിന്റെ സമീപനം മുഷിച്ചിലുണ്ടാക്കി...... ആ വൃദ്ധൻ ദയയുടെ മെലിഞ്ഞുണങ്ങിയ കൈ തണ്ടയിലേക്ക് തന്റെ ശുഷ്‌ക്കിച്ച കരങ്ങൾ ചേർത്തതും അവൾ പിടഞ്ഞു..... അദ്ദേഹം കണ്ണുകൾ കുറുക്കി അവളുടെ കയ്യിലേക്ക് സൂക്ഷമതയോടെ നോക്കി... നേത്രഗോളങ്ങൾ പൊള്ളി വീർത്ത് കുമിള കെട്ടിയ പാടിൽ തറഞ്ഞു നിന്നു..... ""അ.....അടുക്കളയിൽ നിന്ന് പറ്റിയതാ മുത്തശ്ശാ ....""" ചോദ്യം ഉയരും മുമ്പേ അദ്ദേഹത്തിന് മാത്രം കേൾക്കാൻ പാകത്തിന് നന്നേ നേർത്ത സ്വരത്തിൽ പറഞ്ഞു...... നാവിൻ തുമ്പിൽ നിന്നും സത്യം പുറത്ത് വീണാൽ വേദനകൾ ഇരട്ടിക്കും.... മുറിപ്പെടുത്താനുള്ള പലരുടേയും ആവേശവും മൂക്കും ........... അവർക്ക് ഞാൻ സഹോദരിയുടെ മകളല്ല...... ചേച്ചിയല്ല......... അവകാശികളില്ലാത്ത..... ആരോരും തുണയില്ലാത്ത..... അടിമയാണ് ........

അടിമയായ മനുഷ്യ മൃഗം....... """വല്യമ്മാമേടെ കുട്ടിക്ക് എന്താ പറ്റീത്???""" കൂടി നിന്നവരെ വകഞ്ഞു മാറ്റി രവീന്ദ്രൻ ദയക്കരികിൽ വന്നിരുന്ന് അവളെ നെഞ്ചോട് ചേർത്തു.... അയാളുടെ വിയർപ്പിന്റെ ഗന്ധം അവളെ അസ്വസ്ഥതപ്പെടുത്തി.... അറപ്പോടെ ദയ കണ്ണുകൾ ഇറുകെയടച്ചു..... തൊണ്ട കുഴിയോളം ഓക്കാനം തികട്ടി വന്നപ്പോൾ അയാളെ തള്ളി മാറ്റിയവൾ പുറത്തേക്കോടി .... വെറുപ്പോടെ ഉറക്കെ ഉറക്കെ ഓക്കാനിച്ചു..... എത്രയൊക്കെ ശ്രമിച്ചിട്ടും ആമാശയത്തിൽ നിന്നും പുളിച്ച വെള്ളമല്ലാതെ ഭക്ഷണത്തിന്റെ നേർത്ത അവശിഷ്ടം പോലും പുറത്തേക്ക് തികട്ടിയെത്തിയില്ല...... """മതി നിന്റെ നാട്യം........ഒന്ന് തേച്ചൊരച്ച്‌ കുളിച്ചിട്ട് മുകളിലേക്കെനിക്കൊരു ഗ്ലാസ്സ് ചായ കൊണ്ട് വാ....""" പിന്നിൽ നിന്നും ആഞ്ജയുയർന്നപ്പോൾ ദയ അവശതയോടെ തല ചെരിച്ച് അടുക്കള വാതിൽക്കലേക്ക് നോക്കി... അവിടെ രണ്ട് സ്ത്രീജനങ്ങൾ........

ദയയുടെ വല്യമ്മ സാവിത്രിയും ഒപ്പം അവരുടെ മകൾ സ്വാതിയും.... """എത്ര തേച്ചൊരച്ചാലും കാക്ക കൊക്കാകുമോ മോളെ.......???""" വല്യമ്മ പുച്ഛത്തോടെ പരിഹസിച്ചു.. അതാസ്വദിച്ച പോൽ സ്വാതി കുലുങ്ങി ചിരിച്ചു...... ദയക്ക് നിസ്സംഗതയ്ക്കപ്പുറം മറ്റൊരു വികാരവും അനുഭവപ്പെട്ടില്ല.... അവൾ കുടുകുടെ ചിരിക്കുന്ന സ്വാതിയെ ഇമവെട്ടാതെ നോക്കി നിന്നു...... തുമ്പപൂവിന്റെ നിറമുള്ളവൾ...... പക്ഷേ ചുണ്ടിലെ പുഞ്ചിരിയും , പാതി വിരിഞ്ഞ മിഴികളും അമ്മാമയെ ഓർമിപ്പിക്കുന്നു...... അവൾ വല്യമ്മാമയുടെ തനി പകർപ്പാണ്.... സിദ്ധുവേട്ടൻ വല്യമ്മയുടെയും....... ""'എന്താടി അസത്തെ എന്റെ കുഞ്ഞിനെ നോക്കി വെള്ളമിറക്കണത് .......?? നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ശാപം പിടിച്ചവളെ ........"""" പഴിച്ച് കൊണ്ടവർ മുറ്റത്തേക്ക് നീട്ടി തുപ്പി..... അത് ദയയുടെ കാല്പാദത്തിലേക്ക് തെറിച്ചു......

അവൾക്ക് അവജ്ഞ തോന്നിയില്ല.... അറപ്പ് തോന്നിയില്ല....... മുമ്പത്തെ പോലെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയില്ലല്ലോ എന്നോർത്ത് സമാധാനിച്ചു ....... ഉച്ച വെയിലിന്റെ കാഠിന്യം ശമിച്ചു തുടങ്ങിയ വേളയിൽ തറവാട്ടിലുള്ളവരെല്ലാവരും ഇടനാഴിയിൽ ഒത്തുക്കൂടി....... വർഷങ്ങളായുള്ള പതിവാണ് ഇത്തരമൊരുത്ത് ചേരൽ...... ദയക്കാകെ മനസുഖം ലഭിക്കുന്ന ചുരുക്കം ചില നിമിഷങ്ങളിലൊന്ന്...... അവൾ അടുക്കളയിലെ ഒരു മൂലയിൽ തളർച്ചയോടെ കാലും നീട്ടി ഇരുന്ന് ചർച്ചകളിലേക്ക് ചെവിയോർത്തു.... ""ഈ മാസം മുപ്പതിനാണ് സുഭദ്രയുടെ ആണ്ട്........""" വാക്കുകൾ ശ്രവിച്ച് ദയ ഞെട്ടിപിടഞ്ഞെഴുന്നേറ്റ് സ്റ്റോർ മുറിയിലേക്ക് പാഞ്ഞു..... വിരലുകൾ പൊടിയും മാറാലയും പിടിച്ച കലണ്ടറിലെ അക്കങ്ങളിലൂടോടി നടന്നു...... "അതേ... മുപ്പതിനാണ് അമ്മയുടെ ആണ്ട്...... എന്തേയ് ഈ വർഷം താൻ മറന്നു പോയി!!! കണ്ട ഓർമ്മയില്ല.....

പണ്ടെപ്പോഴോ മുത്തശ്ശിയുടെ ഇരുമ്പലമാറ വൃത്തിയാക്കുന്നതിനിടയിൽ പാതി വ്യക്തതയുള്ള ഒരു ചിത്രം കയ്യിൽ കിട്ടിയിരുന്നു.... ആ രൂപം അത് പോലെ നെഞ്ചിൽ കൊത്തി വച്ചിട്ടുണ്ട്......... എന്നാൽ അച്ഛന്റെ മുഖം പോലും അറിയില്ല...... പേര് മാത്രം അറിവുണ്ട്..... " വാസുദേവൻ..... " """ദച്ചൂ........"" മുത്തശ്ശന്റെ ശബ്ദം ചിന്തകളെ തടസ്സപ്പെടുത്തി.... അവൾ ധൃതിയിൽ ഉമ്മറത്തേക്ക് ഓടി വാതിലിന് മറവിൽ ആരും കാണാതെ തല കുനിച്ച് നിന്നു.... ""ശേഖരൻ വിളിച്ചിരുന്നു...... ചെന്നൈയിൽ നിന്നും നാല് മാസത്തെ ലീവിന് അവരിങ്ങട് വരണുണ്ടെന്ന്......... രണ്ട് ദിവസം മുന്നെ അവൻ സുഭദ്രയെ സ്വപ്നം കണ്ടത്രേ.........""" മുത്തശ്ശൻ പറഞ്ഞു നിർത്തിയപ്പോൾ ദയ മിഴികൾ ഉയർത്തി അയാളെ നോക്കി..... ""ഈ തവണ അവൾക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യണമെന്നാ കുട്ടി പറയണത്......"""

"""ഈ ഏട്ടനെന്താ ഭ്രാന്തുണ്ടോ?? നമ്മളെയൊക്കെ നാണം ക്കെടുത്തി ആ കീഴ്ജാതിക്കാരനൊപ്പം ജീവിക്കാനിറങ്ങി പുറപ്പെട്ടപ്പോഴേ അവള് നമ്മുക്ക് അന്യയായതല്ലേ..... നമ്മുടെയൊക്കെ മനസ്സിൽ ചത്ത് മണ്ണടിഞ്ഞതല്ലേ........""" ""സാവിത്രി .........""" പ്രഭാകരവർമ്മയുടെ ഘനഗാംഭീര്യമാർന്ന ശബ്‍ദം അവിടമാകെ മുഴങ്ങി കേട്ടു ..... """വാക്കുകൾ കൊണ്ടെത്രയൊക്കെ ബന്ധങ്ങൾ അറുത്ത് മാറ്റാൻ ശ്രമിച്ചാലും അവൾ ശേഖരന്റെയും , നിന്റെയും ഇളയ സഹോദരി തന്നെയാണ്..... എന്റെയും കൗസല്യയുടെയും മകളും......""" പറയുമ്പോൾ അയാൾക്ക് നെഞ്ചകം വിങ്ങി..... അത് വാക്കുകളിലും പ്രതിഫലിച്ചു...... """അവൾ ചെയ്ത തെറ്റിന് അവളെ നമ്മൾ ശിക്ഷിച്ചില്ലേ സാവിത്രി ...... ആരോരുമില്ലാതെ ഒരനാഥയെ പോലെ ജീവിച്ചില്ലേ ന്റെ കുട്ടി മൂന്ന് നാല് വർഷം....""" """അത് അവളുടെ കയ്യിലിരിപ്പിന്റെ ഗുണം....

കണ്ടവന്മാർക്കൊപ്പം ഇറങ്ങി പോകുന്നതിന് മുമ്പേ അവൻ ഏത് തരക്കാരനാണെന്ന് അറിയാൻ ശ്രമിക്കണമായിരുന്നു ...""" """രവീന്ദ്രൻ ഇതിലഭിപ്രായം പറയണ്ട... നിനക്കറിയാമായിരുന്നല്ലോ അവൾക്ക് അവനുമായിട്ടുള്ള അടുപ്പം.... അവൻ തന്റെ ചങ്ങാതിയായിരുന്നില്ലേ?? എന്ത് കൊണ്ട് നീ ഞങ്ങളെയാരെയും അറിയിച്ചില്യ....??? പ്രഭാകര വർമ്മയുടെ ചോദ്യം അയാളെ നിശബ്ദനാക്കി.... """അച്ഛനെന്തിനാ രവിയേട്ടനോട്‌ കയർക്കണത്.... അദ്ദേഹം പറഞ്ഞതിലെന്താ തെറ്റ്??? നമ്മളെ മറ്റുള്ളവർക്ക് മുമ്പിൽ അപഹാസ്യരാക്കി ഇറങ്ങി പോയവളുടെ മരണത്തെ കുറിച്ചോർത്ത് ദുഃഖിക്കേണ്ട ഒരാവശ്യവും ഇല്ല... അവൾ നമ്മളെ ചതിച്ചിട്ടും അവസാനം അവൾടെ മോൾക്കും നമ്മള് തന്നെ വേണ്ടി വന്നില്ലേ ആശ്രയത്തിന്..... ഒരു കുറവും ഇല്ലാണ്ട് നമ്മൾ നോക്കണില്യേ അവളുടെ മകളെ.... ന്റെ രവിയേട്ടൻ സ്വാതി മോളെ പോലെയല്ലേ അവളെ സ്നേഹിക്കണത്....""" രവീന്ദ്രന്റെ കണ്ണുകൾ ദയയിലേക്ക് നീണ്ടു..... ചുണ്ടുകൾ കൗശലത്തോടെ വിടർന്നു...

ദയക്കയാളുടെ കണ്ണുകളെ ചൂഴ്ന്നെടുക്കാൻ തോന്നി....... മൂർച്ചയേറിയ കഠാരയാൽ അയാളുടെ ശരീരത്തെ ആഴത്തിൽ കുത്തിക്കീറി ആ രക്തം കൊണ്ട് ആറാടാനും തോന്നി ... എല്ലാം തോന്നലുകളിൽ മാത്രം ഒതുങ്ങി...... വാക്കിലും , നോക്കിലും , പ്രവർത്തികളിലും ദയ ഭീരുവാണ്..... ബലഹീനയാണ് ...... അവളിലെ ശക്തി..... വ്യക്തിത്വം........ പെണ്മ....... എല്ലാം പതിനഞ്ച് വർഷങ്ങൾക്ക് മുമ്പേ ക്ഷയിച്ചു പോയെന്നവൾ അടിയുറച്ച് വിശ്വസിക്കുന്നു....... വർഷങ്ങൾക്കിപ്പുറവും അത്തരമൊരു മിഥ്യാധാരണയിൽ അഭയം പ്രാപിച്ചവൾ ആത്മാവില്ലാത്ത പാഴ്ജഡമായി ജീവിക്കുന്നു... """ഒരു കണക്കിന് ഏട്ടൻ വരണത് നന്നായി..... ഞാൻ കുറച്ച് നാള് മുമ്പ് സ്വാതി മോൾടെ ജാതകം നോക്കിച്ചിരുന്നു... അവൾക്കിപ്പോ മംഗല്യയോഗണ്ട്..... കൈലാസ് മോന്റെ കോഴ്സ് ഒക്കെ കഴിഞ്ഞ് ഇപ്പൊ ജോലിയൊക്കെ ആയില്ലേ..... ഇനി വച്ച്‌ താമസിപ്പിക്കണ്ടല്ലോ ......"""

"""അതിപ്പോ നമ്മള് മാത്രം പറഞ്ഞിട്ട് കാര്യണ്ടോ?? കുട്യോൾക്കും കൂടെ താത്പര്യം വേണ്ടേ??""" ""അച്ഛനെന്താ ഈ പറയണത്.... അവര് തമ്മിലുള്ള ബന്ധം വർഷങ്ങൾക്ക് മുമ്പേ നമ്മൾ ഉറപ്പിച്ചതല്ലേ ....?? സ്വാതി മോൾ കൈലാസിനുള്ളതാണെന്ന് എത്ര പ്രാവിശ്യം അവര് കേൾക്കെ പറഞ്ഞിരിക്കുന്നു ....!! """ """അവരന്ന് ഉള്ളത് പോലെയാണോ സാവിത്രിയേ ഇപ്പൊ?? കൈലാസിന് ഏഴെട്ട് വയസ്സുള്ളപ്പോ പോയതല്ലേ അവര് തമിഴ്നാട്ടിലേക്ക്.... പിന്നെ ഇങ്ങട് വന്നിട്ടുണ്ടോ?? കുട്യോള് തമ്മിൽ എത്ര വർഷങ്ങൾക്ക് മുമ്പ് കണ്ടതാ ?? ഫോണിലുള്ള ബന്ധം പോലും വിരളമാണ്.... ഒരിക്കെ ശേഖരനും രുക്മിണിയും ഇങ്ങട് വന്നപ്പോ പോലും കുട്യോൾ കൂടെ ഉണ്ടായിരുന്നില്ല...... ഹാ.... ഇനി ഞാൻ എതിർത്തൂന്ന് വേണ്ട... നിങ്ങൾടെ മക്കള്... തീരുമാനം എന്താച്ചാൽ നിങ്ങളെടുക്കാ...... ഒരു കാര്യം.....

സ്വാതിയേക്കാൾ രണ്ട് വയസ്സിനിളപ്പമേ ഉള്ളൂ ദച്ചു..... അവളെ ഇവിടെ നിർത്തിയിട്ട് സ്വാതീടെ വിവാഹം മാത്രം നടത്തുന്നതിനോട് എനിക്ക് എതിർപ്പുണ്ട്.....""" കസേര പിടിയിൽ കൈകളൂന്നി പ്രഭാകരവർമ്മ എഴുന്നേറ്റ് അകത്തേക്ക് നടന്നു........ തന്നെ നോക്കി പല്ലിറുമ്പുന്ന വല്യമ്മയ്ക്ക് മുന്നിൽ പതറി ദയ തന്റെ മുറിയിലേക്കും..... """അസത്ത്.........""" കോപത്തോടെ നേര്യതിന്റെ തുമ്പ് വലിച്ച് അരയിൽ തിരുകി ദയക്ക് പിന്നാലെ പോകാൻ ഒരുങ്ങിയ സാവിത്രിയെ രവീന്ദ്രൻ തടഞ്ഞു...... ""ഞാൻ സംസാരിക്കാം അവളോട്....""" ""രവിയേട്ടനാണ് അവൾടെ അഹങ്കാരത്തിന് വളം വച്ച് കൊടുക്കണത്.....""" """തന്തേം , തള്ളേം ഇല്ലാത്ത കുട്ടിയല്ലേ സാവിത്രി....വിട്ടേക്ക്.... നീ ചെല്ല്.....ഞാൻ അവളെ ഒന്ന് കാണട്ടെ.....""" സാവിത്രിയെ കടന്ന് ക്രൂരമായി ചിരിച്ചുകൊണ്ടയാൾ ദയയുടെ മുറി ലക്ഷ്യത്തിലാക്കി നടന്നു..... തുടരും ....❣️ ©️Nima. Suresh വായിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്....ഇതൊരു ഇമോഷണൽ സ്റ്റോറി ആണ്... നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ ഈ കഥ മുന്നോട്ട് പോകണമെന്നില്ല.....അടുത്ത part ഞായറാഴ്ച്ച രാവിലെ തരാവേ... എന്ന് ഞാൻ പേര്... ഒപ്പ്....

Share this story