ദയാ ദുർഗ: ഭാഗം 6

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

മുകളിലെ തന്റെ മുറിയിലെ ജാലകത്തിനരികിൽ നിന്ന് പുറത്തേക്ക് മിഴികളൂന്നി നിൽക്കുകയായിരുന്നു കൈലാസ്...... """നീയിത് കുറേ നേരമായല്ലോ ഒരേ ദിക്കിലേക്ക് നോക്കി സ്വപ്നം കാണുന്നു......""" വായിച്ച് കൊണ്ടിരുന്ന പുസ്തകം മടക്കി കിടക്കയിൽ വച്ച് ശരൺ കൈലാസിനോടായി ചോദിച്ചു .. എന്നാൽ അയാളിൽ യാതൊരു പ്രതികരണവും ഉടലെടുത്തില്ല....!! ശരൺ കുറച്ച് നിമിഷം കൈലാസിന്റെ മറുപടിക്കായി കാത്ത് നിന്നു.... മൗനം തുടർന്നപ്പോൾ അല്പം നീരസ്സത്തോടെ എഴുന്നേറ്റ് വന്ന് കൈലാസിനെ തള്ളി മാറ്റി പുറത്തേക്ക് നോക്കി .... """ഓഹോ....അപ്പൊ ഇതാണ് പരിപാടി..... കൊള്ളാം.... """ മുറ്റത്ത് ചെടികൾ നനയ്ക്കുന്ന ദയയെ ഒന്ന് നോക്കി ശരൺ ഗൗരവത്തോടെ കൈലാസിനഭിമുഖമായി നിന്നു..

അയാൾ ജാള്യതയോടെ ശരണിനെ നോക്കി ഒരു കയ്യാൽ മുടി കോതി..... """കാര്യായിട്ടാണോ?? അതോ നിന്റെ സ്ഥിരം ഏർപ്പാട് പോലെ വെറുതെ ഒരു ഹരത്തിന്??മ്മ്മ്??""" """ഐ ആം സീരിയസ്....""" """എല്ലായിപ്പോഴും നീ ഇത് തന്നെയാണ് പറയാറ്....""" """അങ്ങനെ അല്ല ശരൺ.....""" ""കിച്ചു....നീ ഓഫീസിലോ , പബ്ബിലോ കാണുന്ന പെൺകുട്ടികളെ പോലെ അല്ല ദയ എന്നെനിക്ക് തോന്നുന്നു ...... ആ കുട്ടിക്കിവിടെ ആരുമായിട്ടും അടുപ്പമില്ല.... നമ്മൾ വന്നിട്ടിപ്പോൾ രണ്ട് ദിവസായി... ഗോപുവിനോട് പോലും ആ കുട്ടി മര്യാദയ്ക്ക് സംസാരിക്കുന്നതായിട്ട് ഞാൻ കണ്ടിട്ടില്ല ..... എനിക്ക് തോന്നുന്നത് നമ്മളൊന്നും അറിയാത്ത എന്തൊക്കെയോ പ്രശ്നങ്ങൾ ആ കുട്ടിക്കുണ്ട്.... ഷി ഈസ്‌ ഹൈഡിങ് സംതിങ്.... സോ...ഞാൻ പറഞ്ഞ് വന്നത്..... നീ ജസ്റ്റ്‌ ഒരു ഫ്ലർട്ടിങ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ വേണ്ടാ.... ആ കുട്ടിക്കത് ഉൾകൊള്ളാൻ സാധിക്കണം എന്നില്ല......""" ""ശരൺ ബിലീവ് മി.... ഇതൊരു ടൈം പാസ്സ് അല്ല ......."""

കൈലാസ് തന്റെ ആത്മാർത്ഥത തെളിയിക്കാൻ സ്വയം വാദിച്ചു ....... ശരൺ നിറഞ്ഞ പുഞ്ചിരിയോടെ ഒരു കൈ കൈലാസിന്റെ ചുമലിലൂടെയിട്ട് മറു കയ്യാൽ മുഷ്ഠി ചുരുട്ടി അയാളുടെ വയറിൽ കുത്തി .... """കള്ള കാമുകാ......നീ ആള് കൊള്ളാലോ..... അല്ല ഗോപുവിനോട് പറയണ്ടേ???""" ""ഗോപു എല്ലാം കേട്ടു...."" വാതിൽ കട്ടിളയിലേക്ക് ചാരി നിന്ന് ഭാവബേധമൊന്നും കൂടാതെ ഗോപിക ഗൗരവമായി പറഞ്ഞു..... ""ഗോപു..... ഞാൻ....."" """ദച്ചു നല്ല കുട്ടിയാടാ ഏട്ടാ......നിനക്ക് ചേരും....""" ഗോപിക നിറഞ്ഞ ചിരിയോടെ അത് പറഞ്ഞപ്പോൾ കൈലാസിന്റെ കണ്ണുകൾ വീണ്ടും ജനലഴികളിലൂടെ മുറ്റത്തേക്ക് നീണ്ടു.... നേത്ര ഗോളങ്ങൾ അണുവിട ചലിക്കാതെ ദയയിൽ മാത്രമായി തറഞ്ഞു നിന്നു.... ചുണ്ടുകൾ പ്രണയപൂർവ്വം പുഞ്ചിരി വിടർത്തി..... 🌼🌼🌼🌼🌼🌼

""ദച്ചു... വാ......നമുക്കിത്തിരി നേരം കുള പടവിൽ പോയി ഇരിക്കാം.....""" അടുക്കളയിൽ തിരക്കിട്ട ജോലിയിലായിരുന്നു ദയ.... ഗോപികയുടെ ശബ്ദം കേട്ടപ്പോൾ ചെയ്യുന്ന ജോലി നിർത്തി തല ചെരിച്ച് അവളെ നോക്കി...... """ന്റെ പണിയൊന്നും തീർന്നിട്ടില്ല ഗോപികേ ....."" ""നിന്റെയൊരു പണി......."" ചെറു ദേഷ്യത്തോടെ ഗോപിക ദയയെ വലിച്ച് അടുക്കള വാതിലിലൂടെ പുറത്തേക്കിറങ്ങി...... അപ്പോഴാണ് പുറത്തെ ചുമരിനോട് പറ്റി ചേർന്ന് നിൽക്കുന്ന രവീന്ദ്രനെ ഇരുവരും കാണുന്നത്..... """വല്യച്ഛനെന്താ ഇവിടെ ഒളിച്ച് നിൽക്കണത്???""" സംശയത്തോടെയുള്ള ഗോപികയുടെ ചോദ്യത്തിനയാൾ വാക്കുകൾ നഷ്ടപ്പെട്ട് നിന്നു..... ദയ ശ്രദ്ധയോടെ അയാളിൽ മാറി മറിയുന്ന മുഖ ഭാവങ്ങൾ ഒപ്പിയെടുത്തു... കുറുക്കനെ പോലെ തക്കം പാർത്തിരുന്നതാണ്......

തന്നെ വേട്ടയാടാൻ .... തന്നെ മാത്രം......... !!!! """ഒന്നുല്ല ഗോപു മോളെ..... ഞാൻ ഇതിലെ പോയപ്പോൾ....ന്ത്‌ പറ്റി??മോളാകെയൊന്ന് ക്ഷീണിച്ച പോലെ ഉണ്ടല്ലോ........""" അയാൾ സ്നേഹം നടിച്ച് ഗോപുവിന്റെ ചുമലിൽ കൈ വച്ചു.... ദയ ഉയർന്ന ഹൃദയമിടിപ്പോടെ അയാളുടെ വിരലുകളുടെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു.... താനേറ്റവുമേറെ ഭയക്കുന്നത് അയാളുടെ തടിച്ചുരുണ്ട വിരലുകളെയാണ്.... ഓരോ തവണയും ആ പുഴുത്ത വിരലുകൾ തന്നിലൂടെ ഇഴയുമ്പോൾ അറപ്പ് തോന്നാറുണ്ട്..... തൊലിയിലൂടെ ഉഗ്ര വിഷമുള്ളൊരു സർപ്പമിഴയുന്നത് പോലെ... ദംശനം മരണം വിധിക്കുന്നില്ലെന്ന് മാത്രം.....!!!! രവീന്ദ്രന്റെ വിരലുകൾ ഗോപികയുടെ ടി-ഷർട്ടിനെ തെന്നി മാറ്റി അവളുടെ ചർമ്മത്തെ സ്പർശിച്ചു.... ദയയുടെ കണ്ണുകൾ കുറുകി.....

അടുത്ത നിമിഷം ഗോപിക അയാളുടെ കൈ ഊക്കോടെ തട്ടിയെറിഞ്ഞു.... """ദേഹത്ത് തൊട്ടുള്ള സ്നേഹമൊന്നും വേണ്ട വല്യച്ഛാ..... എനിക്കതിഷ്ടമല്ല....""" അവൾ അറുത്ത് മുറിച്ച് പറഞ്ഞപ്പോൾ രവീന്ദ്രന്റെ മുഖം വിളറി... ദയക്കതൊരു പുതിയ അനുഭവമായിരുന്നു.... ഇങ്ങനെയും പ്രതികരിക്കാം.... !!! അവൾ വിസ്മയത്തോടെ ഗോപികയെ നോക്കി നിന്നു.... """അയ്യോ... വല്യച്ഛൻ അങ്ങനെ അല്ല ഗോപൂട്ട്യേ...... """" വാക്കുകളിൽ വീണ്ടും തേനൊലിപ്പിച്ചയാൾ കൈ വെള്ളയാൽ ഗോപികയുടെ കവിളിൽ തലോടി... """എങ്ങനെയായാലും... എനിക്കതിഷ്ടമല്ലെന്ന് പറഞ്ഞില്ലേ ....""" വാക്കുകൾക്ക് കടുപ്പമേറി ..... രവീന്ദ്രൻ പതറി..... ഗോപികയിൽ നിന്നും കൈകൾ പിൻവലിച്ചയാൾ വിഷാദമഭിനയിച്ചു..... ഗോപിക അത് മുഖവുരയ്ക്കെടുക്കാതെ ദയയുമായി മുമ്പോട്ട് നടന്നു......

അവർ നടന്നകലുന്നത് നോക്കി രവീന്ദ്രൻ പല്ലിറുമ്പി..... മിഴികൾ കോപത്താൽ ചുവന്ന് ജ്വലിച്ചു .... തന്റെ അഭിമാനത്തിനേറ്റ ക്ഷതം അയാളെ അത്രമേൽ ക്ഷുഭിതനാക്കിയിരുന്നു.... ഗോപികയെ തന്റെ കൈകളിലിട്ട് ഞെരിക്കാനയാളുടെ മനസ്സ് തുടിച്ചു.... """അയാൾടെ ഒരു തലോടലും , സ്നേഹവും... മ്മ്ഹ്......""" നടക്കുന്നതിനിടയിൽ ഗോപിക ദേഷ്യത്തോടെ മുറുമുറുത്തു....... ""നിന്നോടും ഇങ്ങനെയാണോ അയാൾ.....?? """ നടത്തം നിർത്തി ചോദ്യത്തോടെയവൾ ദയയെ പിന്തിരിഞ്ഞു നോക്കി ....... ദയ മറുപടിയൊന്നും പറഞ്ഞില്ല .. കലങ്ങിയ കണ്ണുകളോടെ ഗോപികയ്ക്ക് മുന്നിൽ മുഖം കുനിച്ചു... ഇതിലും നൂറിരട്ടിയായി അയാൾ തന്നെ വേദനിപ്പിക്കുകയാണെന്ന് പറഞ്ഞാലോ..!! വർഷങ്ങളായി മാനസികമായും , ശാരീരികമായും തന്നെ നായാടുകയാണെന്ന് പറഞ്ഞാലോ.....!! """എന്താടോ??? """ ഗോപിക വീണ്ടും ചോദിച്ചു........ """"ഏയ് ........"""

മറ പുരയ്ക്ക് പിന്നിലുള്ള അര മതിലിൽ കൈകളൂന്നി ശരൺ ഉറക്കെ വിളിച്ചു... ശബ്ദം കേട്ടയുടനെ ഗോപികയുടെയും ദയയുടെയും ശ്രദ്ധ അവിടേക്ക് നീണ്ടു.... ശരണിനൊപ്പം കൈലാസ്സും , സിദ്ധാർത്തുമുണ്ടായിരുന്നു....... അടുത്ത നിമിഷം ഇരുവരും മതിൽ കടന്ന് ചാടി സിദ്ധുവിനെ നോക്കി..... നോട്ടത്തിനർത്ഥം മനസ്സിലാക്കിയെന്ന പോൽ സിദ്ധാർഥ് പുഞ്ചിരിയോടെ പറഞ്ഞു.... ""ഞാനില്ല... നിങ്ങൾ ചെല്ല്......"" തിരികെ നടക്കാനൊരുങ്ങും മുമ്പേ പരുഷമായി ദയയെ നോക്കാനും അയാൾ മറന്നില്ല.... """നീ ഈ കുട്ടിക്ക് സ്വൈര്യം കൊടുക്കില്ലാന്ന് ഉറപ്പിച്ചതാലേ ഗോപു??""" ശരൺ ഗോപികയെ പരിഹസിച്ചു.... അവൾ ചൊടിയോടെ അയാളെ നോക്കി മുഖം കടുപ്പിച്ച് ദയയുമായി കല്പടവുകൾ ഇറങ്ങി ഒരിടത്തിരുന്നു..... അവർക്ക് പിന്നാലെ കൈലാസ്സും , ശരണും........

പതിവ് പോലെ കൈലാസിന്റെ കയ്യിൽ അയാളുടെ ക്യാമറ ഉണ്ടായിരുന്നു.... വല്ലാത്തൊരാവേശത്തോടെയയാൾ എല്ലാം നോക്കി കണ്ട് ഓരോരോ ചിത്രങ്ങൾ തന്റെ ക്യാമറയിൽ പകർത്തി കൊണ്ടിരുന്നു ...... '""ഏട്ടാ.... ഞങ്ങൾടെ ഫോട്ടോ എടുക്ക്......""" പറഞ്ഞു കൊണ്ട് ഗോപിക ദയയോടൊട്ടി..... കൈലാസ് ക്യാമറയുമായി അവർക്ക് മുന്നിൽ വന്ന് നിന്നു.. ""ചിരിക്ക്.........."" ഗോപു പുഞ്ചിരി വിടർത്തിയപ്പോൾ എപ്പോഴത്തെയും പോലെ ദയ നിസ്സംഗമായി ഇരുന്നു....... """ദച്ചു... ചിരിക്ക്....."" കൈലാസ് ഓർമിപ്പിച്ചു....... എന്നിട്ടും ആ പെണ്ണിന്റെ മുഖ ഭാവങ്ങളിൽ നേർത്തൊരു ചലനം പോലും ഉടലെടുത്തില്ല.... ഫ്ലാഷ് മിന്നി തെളിഞ്ഞപ്പോൾ ഗോപു എഴുന്നേറ്റ് കൈലാസിനരികിലേക്കോടി അയാൾ പകർത്തിയ ചിത്രം നോക്കി ..... """നല്ല ഫോട്ടോ ആയിരുന്നു....ഈ പെണ്ണ് ചിരിച്ചില്ല...."""

ഗോപിക പരാതി ഉതിർത്തപ്പോൾ ദയ മുഖം താഴ്ത്തി..... """ഇനി ഏട്ടൻ ദച്ചുവിനടുത്തിരിക്ക്...""" കൈലാസ് ആവേശപ്പൂർവ്വം തന്റെ കയ്യിലെ ക്യാമറ ഗോപികയെ ഏൽപ്പിച്ച് ദയക്കരികിൽ വന്നിരുന്നു...... എന്തുകൊണ്ടോ അയാളുടെ സാമിപ്യം ദയയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു... കൈലാസിൽ നിന്നും അകലം പാലിക്കാനായി അവൾ അല്പം നീങ്ങിയിരുന്നു..... ഉടനടി കൈലാസ് അവൾക്കരികിലേക്ക് നിരങ്ങി നീങ്ങി..... എന്തനിയാൾ തനിക്ക്മേലിത്ര അധികാരം കാണിക്കുന്നു......!!! ചിന്തയോടെ ദയ അയാളെ നോക്കി ...... """ഇനി താൻ നീങ്ങിയാൽ ഞാൻ തന്നെയെന്റെ മടിയിൽ കയറ്റി ഇരുത്തും.... പറഞ്ഞില്ലെന്ന് വേണ്ട....."""

സ്വതേ വിടർന്ന ദയയുടെ കണ്ണുകൾ ഒന്ന് കൂടെ മിഴിഞ്ഞു..... അവൾ വെപ്രാളത്തോടെ അയാളിൽ നിന്നും മറ്റൊരിടത്തേക്ക് നോട്ടം മാറ്റി..... ഗോപിക ക്യാമറ കണ്ണിലേക്ക് ചേർത്ത് വച്ചതും കൈലാസ് തന്റെ വലത്തെ കയ്യാൽ ദയയെ ചേർത്തു പിടിച്ചു...... ദയയുടെ നേത്രഗോളങ്ങൾ പരിഭ്രമത്തോടെ കൈലാസിലേക്ക് നീണ്ടു.... അതേ നിമിഷം ക്യാമറയിൽ നിന്നും ഫ്ലാഷ് മിന്നി..... ""ഓഹ്.....അൺ എക്സ്പെക്റ്റഡ്.....""" ശരൺ ഗോപുവിനോട് ചേർന്ന് നിന്ന് ഇരുവരെയും കളിയാക്കി.... """ഏട്ടാ ഒരെണ്ണം കൂടെ...."" ഗോപു പറഞ്ഞപ്പോൾ കൈലാസ് ദയയിലെ പിടി ഒന്ന് കൂടെ മുറുക്കി..... ദയ ചുമലിളക്കി പ്രതികരിക്കാൻ ശ്രമിച്ചെങ്കിലും അയാളവളെ വിടാതെ പിടിച്ചു..... """മ്മ്മ്.... എടുക്ക്.....""" .......  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story