വൈമികം : ഭാഗം 05

vaimikam

A story by സുധീ മുട്ടം

ശരിക്കും ഞാനൊരു സ്വപ്ന ലോകത്തായിരുന്നു..ഇത്രയും നാളും എന്റെ അമ്മയുടേതല്ലാതെ തലോടലോ സ്പർശനങ്ങളോ എനിക്ക് ലഭിച്ചിരുന്നില്ല..മറ്റൊരു സ്ത്രീ സാമീപ്യം ഞാനാഗ്രഹിച്ചിരുന്നില്ല അതാണ് സത്യം... ഇപ്പോൾ താമരയുടെ മൃദുല സ്പർശം എന്നെ വേറെയൊരു ലോകത്ത് എത്തിച്ചു.. "സർ..സർ..വണ്ടി വരുന്നു" താമര എന്നെ തോളിൽ പിടിച്ചു കുലിക്കി അലമുറയിട്ടു.ഞൊടിയിടയിൽ ഞാൻ സാങ്കൽപ്പിക ലോകത്ത് നിന്നും ഞെട്ടിയുണർന്നു.. മുന്നിൽ അലറിപ്പാഞ്ഞ് വരുന്നൊരു ടിപ്പർ..ഞാൻ ബൈക്ക് ഇടത്തേക്ക് വെട്ടിച്ചതും പിന്നിലിരുന്ന താമാര ചാടിയിറങ്ങി.

ബൈക്ക് വെട്ടിച്ചതിനാലും അവൾ ചാടിയതിന്റെ ഉലച്ചിലിലും ടൂ വീലർ പാളി.എടുത്ത് അടിക്കും പോലെ ഞാനും താഴേക്ക് തെറിച്ചു വീണു.. ദാ കിടക്കുന്നു നിലത്ത് വെട്ടിയിട്ട വാഴ പോലെ ഞാനും താമരയും..അവൾക്ക് മുകളിൽ ഞാനും എനിക്ക് താഴെ അവളും.. പണ്ടാരോ പറഞ്ഞത് പോലെ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ..അതിപ്പോൾ KSRTC യും വിളിച്ചിങ്ങ് പോന്നോളും.. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണത് പോലെയായി കാര്യങ്ങൾ... ഞാൻ തെറിച്ച് വീണത് താമരക്ക് സമീപമാണ്.. മുങ്ങി താഴുന്നവൻ കച്ചിത്തുരിമ്പിലും ചാടിക്കയറി പിടിക്കും..അതുപോലെ ഞാൻ താമരയെ വട്ടം ചുറ്റിപ്പിടിച്ചു.

രണ്ടും കൂടി നിലത്തേക്ക് വീണുരുണ്ടു. പെട്ടെന്ന് സ്വിച്ച് ഇട്ടപോലെ താമരയുടെ നിലവിളി മുഴങ്ങി.. "കാപ്പാത്തുങ്കോ...കാപ്പാത്തുങ്കോ" പെട്ടെന്ന് റോഡിലും കടയിലുമായി നിന്നിരുന്ന ആളുകൾ ഓടിക്കൂടി..ലവന്മാർ വരുമ്പോൾ കാണുന്ന കാഴ്ച എന്താന്ന് അറിയോ മക്കളേ.... ഒരുപെണ്ണിന്റെ മേലെ ആണൊരുത്തൻ കിടക്കുന്നു.. അതും പട്ടാപ്പകൽ..വീഴ്ചയിൽ എനിക്ക് ശരീരത്തിനു നല്ല വേദനയുണ്ട്..താഴെ കിടക്കുന്ന താമരയുടെ കാര്യം പിന്നേ വിവരിക്കാതിരിക്കുന്നതാ നല്ലത്.. "അയ് ശരി..പട്ടാപ്പകലാണോടാ പെണ്ണിനെ പീഡിപ്പിക്കുന്നത്" ഏതോ ഒരുത്തന്റെ അലർച്ച കേട്ട് ഉള്ളൊന്ന് കിടുങ്ങി...ദൈവമേ പണി പാളിയല്ലോ..

വണ്ടി മറിഞ്ഞ് കിടക്കുന്നതൊന്നും ഇവന്മാർക്ക് കാണാന്മേലേ.. ആരൊക്കയൊ പൊക്കിയെടുത്ത് എന്നെ നേരെ നിർത്തി...ശരീരം വീണ്ടും നോവുമെന്ന് ഉറപ്പായതും തൊണ്ടശുദ്ധി വരുത്തി ഞാൻ ഉറക്കെ കൂവി.. "എന്റെ പൊന്നു ചേട്ടന്മാരെ ടിപ്പർ പാഞ്ഞു വന്നപ്പോൾ ബൈക്ക് വെട്ടിച്ചതാ ഞാനും ഇവളും കൂടി വീണത്" നേരത്തെ വായ് തുറന്നില്ലെങ്കിൽ ശരീരം കേടാകുമെന്ന് എനിക്ക് ഉറപ്പാണ്..പട്ടാളത്തിൽ ആയതിനാൽ ഇവിടെങ്ങുമായി ആരുമായി സൗഹൃദമില്ല..ആകെയുള്ളത് നാട്ടിലുമാണ്.. "ഇവൻ പറയുന്നത് ശരിയാണോ കൊച്ചേ" കൂട്ടത്തിൽ നല്ല തടിയും കൊമ്പൻ മീശയുമുളള അണ്ണൻ മീശ ചുരുട്ടി ഉണ്ടക്കണ്ണുകൾ ചുമപ്പിച്ചു..

അതോടെ താമര ഭയന്ന് വിറച്ചു എന്നോടൊട്ടി.. "ആമാങ്കേ" ഭാഗ്യം...അവളുടെ വായിൽ നിന്ന് വന്നത് അങ്ങനെയാണ്.. ഇല്ലെങ്കിൽ ഞാനിന്ന് നിലത്ത് കിടന്ന് ഇഴഞ്ഞേനേ.. "എന്നുടെ കണവൻ താൻ...ബൈക്കിലേ വന്തത്..വണ്ടി ധിടീന്ന് വന്തപ്പോൾ ഭയന്ത് പോച്ച്" ദൈവമേ വീണ്ടും എന്റെ ഉള്ളൊന്ന് കാളി...ഇവളിത് എന്തോന്നാ പറയുന്നത്. ഞാനീ തമിഴത്തിയുടെ കണവനാണെന്നോ..ഏത് വകുപ്പിൽ...ഏത് അർത്ഥത്തിൽ.. ഞാൻ രൂക്ഷമായി ലവളെ നോക്കിയതും മിഴികൾ താഴ്ത്തി..ഒന്നും മിണ്ടാതെ നാട്ടുകാർ എടുത്ത് ഉയർത്തി തന്ന ബൈക്ക് ഒരുവിധം സ്റ്റാർട്ട് ചെയ്തു..നല്ല പെയ്നുളളത് ഞാൻ കാര്യമാക്കിയില്ല.. "എന്റെ പൊന്ന് താമ്പരം വന്ന് കയറെടീ"

ഏന്തി വലിഞ്ഞ് താമര എങ്ങനെയോ ബൈക്കിന്റെ പിന്നിൽ കയറി.. ഞാൻ വണ്ടി വീട്ടിലേക്ക് വിട്ടു.. "എനിക്ക് ഹോസ്പിറ്റലിൽ പോകണം" താമര പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞത് കാര്യമാക്കിയില്ല..അവൾ ആവർത്തിച്ചു കൊണ്ടിരുന്നു. എനിക്കാണെങ്കിൽ നന്നായി ദേഷ്യം വരുന്നുണ്ട്. "ഒന്ന് മിണ്ടാതിരിക്കെടീ" അതോടെ ലവൾക്ക് തൃപ്പതിയും മ്മക്ക് സമാധാനവുമായി..വീട് എത്തുന്നത് വരെ ലവടെ വായിൽ നാക്കുണ്ടോന്ന് അണ്ണാക്കിൽ കുത്തി നോക്കണമായിരുന്നു... വീടിന്റെ മുറ്റത്ത് ബൈക്ക് ഇരമ്പലോടെ നിന്നു..ആരും വിളിച്ചില്ല അതിനു മുമ്പേ മ്മളെ പെറ്റ ആള് വാതിക്കലെത്തി..

ബൈക്കിൽ നിന്നിറങ്ങി ഏന്തി വലിഞ്ഞ് നടക്കുന്ന താമരക്ക് അടുത്തേക്ക് ഓടിവന്നു.. "എന്ത് പറ്റി മോളേ" അഴക്ക് പുരണ്ട ശരീരവും ചുക്കി ചുളിഞ്ഞ സാരിയിലും നോക്കി അമ്മ കണ്ണുനിറക്കുന്നു..ഇവിടെ ഒരുത്തൻ നിൽപ്പുണ്ടെന്നൊരു മൈൻഡും ഇല്ല സ്വന്തം പെറ്റതളളക്ക്.. "അമ്മാ...അമ്മാ" വിങ്ങിപ്പൊട്ടി കരഞ്ഞ് താമര അമ്മയിലേക്ക് ചാരി..ഞാനണെങ്കിൽ ഞെട്ടിപ്പോയി ലവടെ കൂവൽ കേട്ട്.. "ഇവളീ കാറാനും മാത്രം ഇവിടെ എന്തുണ്ടായി" എന്നു ചിന്തിച്ചതേയുള്ളൂ...അമ്മയുടെ അലർച്ച ദിഗന്തം പൊട്ടുമാറുച്ചത്തിൽ മുഴങ്ങി.. "എടാ എന്റെ മോൾക്ക് എന്താ പറ്റിയത്..സത്യം പറയെടാ" "രണ്ടും കൂടിയൊന്ന് വീണു..അത്രയേയുള്ളൂ"

നിസാര മട്ടിൽ ഞാൻ പറഞ്ഞു.. "പ് ഫാ..എന്റെ മോളെ കൊല്ലാൻ കൊണ്ട് പോയതാണോടോ...അതൊ ഒഴിവാക്കാനോ..ഒന്ന് ഞാൻ പറഞ്ഞേക്കാം മോൾക്കെന്തെങ്കിലും സങ്കടം ഉണ്ടായാൽ കൊത്തിനുറുക്കും ഞാൻ" "ആഹാ..ദിതിപ്പോ നല്ല കഥയായി..കുറഞ്ഞത് സ്വന്തം മോനു വല്ലതും പറ്റിയോന്നല്ല അമ്മയുടെ ആധി..ഇവക്ക് പറ്റിയതിലാ അല്ലേ" "നീയൊരു ആണാ..അതുപോലെ അല്ലാ എന്റെ മോള്..പെൺ ശരീരം പൂവിതൾ പോലെയാണ്..നിലത്ത് വീണാൽ നോവും പരിക്ക് പറ്റും" "ങേ" അമ്മയുടെ സാഹിത്യം കേട്ടും ഞാൻ വായും പൊളിച്ച് നിന്നു.. കണ്ണ് കുറച്ചൂടെ മിഴിഞ്ഞു... "അതെന്താമ്മേ ആൺ ശരീരം ഉരുക്കിനാൽ നിർമ്മിതമാണോ"

അമ്മയുടെ പുതിയ നിർവചനത്തിൽ കണ്ണും മിഴിച്ചു ചോദിച്ചു പോയി..അവസാനം അമ്മയുടെ വായിൽ നിന്ന് വന്നത് കേട്ടപ്പോൾ ചെവി പൊത്തിപ്പിടിച്ചു.. "മതിയമ്മാ എനിക്കിനി താങ്ങാനുള്ള കരുത്തില്ല" ഒടുവിൽ തോൽവി സമ്മതിച്ചു ഞാൻ പടിയിൽ തളർന്നിരുന്നു... "മോളേ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വാടാ..നീ തന്നെ ഉരുട്ടിയിട്ടതല്ലേ" അമ്മയുടെ അടുത്ത ഉത്തരവ് ഇറങ്ങി..വയ്യെന്ന് പറയാൻ മേലാ..എന്നെ നാറ്റിക്കും.. ഒരുഓട്ടോ വിളിച്ചു വരുത്തി താമരയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി...കൂട്ടത്തിൽ ഞാൻ എന്നെയും ഡോക്ടറെ കാണിച്ചു ഞങ്ങൾ തിരികെ വന്നു... അമ്മ താമരക്ക് ഫുൾ റെസ്റ്റ് വിധിച്ചു...

ഏത് നേരവും തൈലം പുരട്ടലും ചൂടുവെച്ച് കൊടുക്കലും‌‌..വേണ്ടാന്ന് പറഞ്ഞിട്ടും വാരി കഴിപ്പിക്കുന്നു.. മ്മളൊരുത്തൻ അടുത്ത് ഉണ്ടെന്ന് ഒരു മൈൻഡും ഇല്ല അമ്മക്ക്...ഇതിപ്പോൾ അമ്മ പ്രസവിച്ചത് എന്നെയാണോ ഇവളെയാണെന്നാണു എനിക്കിപ്പോൾ സംശയം.. കുറച്ചു സമയം കഴിഞ്ഞിട്ടും അമ്മ മൈൻഡ് ചെയ്യാത്തതിനാൽ ആറിയ കഞ്ഞി ഞാൻ സ്പൂണിനാൽ കോരിക്കുടിച്ചു...ചൂടുകഞ്ഞി വേണമെന്ന് പറഞ്ഞാൽ അടുത്ത ഡയലോഗ് എന്താണെന്ന് കർത്താവിനു പോലും അറിയാൻ പറ്റില്ല...

രാത്രിൽ നല്ല നിലാവ് ഉണ്ടായിരുന്നു.. പൂർണ്ണ ചന്ദ്രൻ തന്റെ സൗന്ദര്യം മുഴുവനും ഭൂമിയിലേക്ക് ഒഴുക്കുന്ന രാത്രി...ഇപ്പോൾ കുളപ്പുരക്കടവിൽ ചെന്നിരുന്നെങ്കിൽ കാണാമായിരുന്നു നിലാവ് കുളത്തിൽ വീണു കിടക്കുന്നത്.. പറഞ്ഞിട്ടെന്താ കാര്യം.. നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ആയതിനാൽ അവിടെ തന്നെ കിടന്നു.. കുറച്ചു കഴിഞ്ഞു ഒരുവശം ചരിഞ്ഞ് കിടന്നപ്പോൾ വല്ലാത്ത അസ്വസ്ഥത... തിരിഞ്ഞ് കിടന്നു. നോട്ടം എതിർവശത്ത് കിടക്കുന്ന താമരയിലെത്തി..

അവൾ എന്നെ മാത്രം നോക്കി കിടക്കുകയാരുന്നെന്ന് എനിക്കപ്പോഴാണു കത്തിയത്.. ഞാൻ കണ്ടെന്ന് ഉറപ്പായതും താമര സെൽവി കണ്ണുകൾ പൂട്ടി കളഞ്ഞു...ഞാനവളെ സാകൂതം നോക്കി... നിലാവ് ഇപ്പോൾ താമരയുടെ മുഖത്താണ്...ഇമകൾ അടച്ചു പൂട്ടിയെങ്കിലും ചുണ്ടിൽ നറുനിലാവിന്റെ പുഞ്ചിരി തെളിഞ്ഞിരുന്നു... അവളുടെ ചുവന്ന് തുടുത്ത് മലർന്ന് കിടക്കുന്ന ചുണ്ടുകൾ കണ്ടപ്പോൾ ഒരു മുത്തം കൊടുക്കാൻ തോന്നി..മറ്റൊന്നും ചിന്തിച്ചില്ല വരും വരാഴികയൊന്നും...

മനസ്സിലും ശരീരത്തിലും രാവിലെ ഘട്ടറിൽ വീണപ്പോഴുളള അനുഭൂതിയിലാണ്... ഏന്തി വലിഞ്ഞ് ലവടെ ചുണ്ടിൽ മുത്തിയതും സൈറണിട്ട പോലെ അലർച്ച മുഴങ്ങി... "ഡീ എന്നെ കൊലക്ക് കൊടുക്കാതെ" ഞാൻ അവളുടെ വായ് പൊത്തിയതും സൈറൺ നിലച്ചു...പക്ഷേ കുറച്ചു കഴിഞ്ഞതും വാതിലിൽ തട്ടും മുട്ടും ഒപ്പം അമ്മയുടെ ശബ്ദവും... "വയ്യാത്ത കൊച്ചിനെ നീയെന്തോന്ന് ചെയ്യുവാടാ..കതക് തുറക്കെടാ മര്യാദക്ക്...ഇല്ലെങ്കിൽ ഞാൻ ചവുട്ടി പൊളിക്കും"..................തുടരും………

വൈമികം : ഭാഗം 4

Share this story