DESTINED LOVE : ഭാഗം 1

Destined Love

രചന: അനാർക്കലി

 "പണ്ടാരം ഇത് എവിടെ പോയി.."ധൃതിയിൽ അവൾ ഡ്രോവർ മുഴുവൻ തപ്പി.. "എന്താ ആമി നീ തിരയുന്നേ..??" അവൾക്കായുള്ള പാലുമായി വന്ന കസിൻ ചോദിക്കുന്നത് കേട്ട് അവൾ അതൊന്നും ഗൗനിക്കാതെ തിരച്ചിൽ തുടർന്നു.. തന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ നിൽക്കുന്ന ആമിയെ നോക്കി കൊണ്ടു അവളൊന്നു നിശ്വാസിച്ചു.. കയ്യിൽ ഉണ്ടായിരുന്നു പാൽ ടെബ്‌ളിലേക് വെച്ചു അവളുടെ അരികിലേക് നടന്നു.. "എടി പെണ്ണേ.."ഏറ്റവും താഴത്തെ ഡ്രോവർ തപ്പുന്നതിന് ഇടയിൽ ആമിയുടെ തോളിൽ കയ്യ് വെച്ചു നേഹ വിളിക്കുന്ന കേട്ട് അവൾ കയ്യ് തട്ടി മാറ്റി ചാടി എഴുന്നേറ്റു.. "മാറി നിൽക് നേഹ.." നഖവും കടിച്ചു ടെൻഷനും അതിൽ ഉപരി സങ്കടത്തോടെയും നിൽക്കുന്ന ആമിയെ കണ്ടതും നേഹ അവളുടെ മുന്നിൽ കയറി നിന്നു ഉറ്റുനോക്കി.. കൊച്ചുകുട്ടികളെ പോലെ മുഖം ചുളുക്കി ഇപ്പൊ കരയും എന്ന ഭാവത്തോടെ തന്നെ നോക്കി നിൽക്കുന്ന ഉറ്റസുഹൃത്തും കസിനുമായ ആമിയെ കാണ്കെ അവൾക് ചിരിപൊട്ടി..

എന്നാൽ അതൊന്നും ഗൗനിക്കാതെ അവൾ ബെഡിൽ അടുത്തേക് ചെന്നു മുഖം പൊത്തി ഇരുന്നു..ഉള്ളിൽ തികട്ടി വരുന്ന വിഷമത്തെ എങ്ങനെ ശമിപ്പിക്കണം എന്നൊരു പിടിയും അവൾക് ഇല്ലായിരുന്നു.. നേഹ അവൾക് മുന്നിൽ വന്നു നിന്നു ആമിയെ അടിമുടി നോക്കി.. പീച്ച് കളർ ലഹേങ്കയിൽ ആമിയെ കാണാൻ എന്നതെങ്കാളിലും സുന്ദരിയായി അവൾക് തോന്നി.. ചായം പൂശിയ അവളുടെ മുഖം എല്ലാം വാടിയിട്ടുണ്ട്.. Amaara Farah എന്ന എല്ലാരുടെയും ആമി..ഉപ്പ Zaahir Ansaari ഒരു വെൽ ക്‌നോണ് ബിസിനസ് മാൻ..അവളുടെ ആറാമത്തെ വയസിൽ തന്നെ ഉമ്മ Faiza Ansaari നഷ്ടമായിരുന്നു..അന്നു മുതൽ ഇന്ന് വരെ അവൾക്കൊരു കുറവും വരുത്തതെയാണ് അയാൾ അവളെ നോക്കിയത്..പക്ഷെ ഒരിക്കലും അവൾ ആരാ അവൾക് എന്താ വേണ്ടേ എന്നു അയാൾ ചിന്തിച്ചിട്ടില്ല.. അത്കൊണ്ടായിരിക്കും ഒരുപക്ഷേ അവളെ ഇന്നീ അവസ്‌ഥയിൽ തനിക്ക് കാണേണ്ടി വന്നത്.. നേഹ കുനിഞ്ഞിരുന്നു അവളുടെ തലയിൽ തലോടി..ആമി പ്രതികരിച്ചില്ല..

"ആമി look"നേഹയുടെ വിളി കേട്ടെങ്കിലും താൽപ്പര്യമില്ലാതെ അവൾ മുഖത്തു നിന്നും കയ്യ് മാറ്റി നോക്കി.. താൻ അന്വോഷിച്ചു കൊണ്ടിരിക്കുന്നത് തനിക്ക് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്നത് കണ്ടതും ആമി അത് തട്ടി പറിച്ചു കയ്യിൽ ഭദ്രമായി പിടിച്ചു.. "നീ ആയിരുന്നോ അപ്പോ ഇതേടുത്തെ..??" കൂർപ്പിച്ച നോട്ടത്തോടെ ഉള്ള അവളുടെ ചോദ്യം കേട്ട് നേഹ നിഷേധർത്ഥത്തിൽ തലയാട്ടി അവളുടെ തലക്കൊരു കിഴകു കൊടുത്തു.. "നിന്റെ ലഹേങ്കയിൽ കുടുങ്ങി കിടന്നതാ..അതെങ്ങനെ ഒന്ന് മയത്തിൽ നോക്കിയാൽ അല്ലാ കാണാൻ കഴിയൂ.." അതും പറഞ്ഞു നേഹ അവൾക്കുള്ള പാൽ എടുത്തു കൊണ്ട് വന്നു നീട്ടി.. "വേഗം കുടിച്ചിട്ട് കിടക്കാൻ നോക്ക്..നാളെ നിന്റെ മരേജാണ് മറക്കേണ്ട.."കുടിക്കുന്നതിന്റെ ഇടയിൽ നേഹ പറയുന്നത് കേട്ട് ആമി അവളെ കേറുവോട് നോക്കി.. "വേഗം ഡ്രസ് ചേഞ്ജ് ചെയ്ത കിടക്കാൻ നോക്ക്.."ഗ്ലാസ് വാങ്ങുന്നതിന്റെ ഇടയിൽ അവൾ ഓര്മപ്പെടുത്തുന്നത് പോലെ പറഞ്ഞു.. ആമി തലയാട്ടി വാർഡോബിന്റെ അടുത്തേക് നടന്നു.. "ആമി..!"ഡോറിന്റെ അവിടെ നിന്നും നേഹയുടെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി..

"നീ എന്തേലും ഏടക്കൂടം ഒപ്പിച്ചു വെച്ചിട്ടുണ്ടോ..ഇത്ര കൂൾ ആയി ഇരിക്കുന്നത് കൊണ്ട് ചോദിച്ചതാ" നേഹയുടെ ഉള്ളിൽ ടെന്ഷന് മനസിലാക്കി ആമി ഒന്നു ചിരിച്ചു.. "നിനക്ക് എന്താ പെണ്ണേ.. പോയി കിടന്ന ഉറങ്ങാൻ നോക്ക്.. നാളെ എന്റെ കല്യാണത്തിന് നിനക്ക് അടിച്ചു പൊളികേണ്ടെ.."ആമിയുടെ വാക്കുകളിൽ ഒരു സംതൃപ്തി ലഭിച്ചില്ല എങ്കിൽ പോലും നേഹ ഒരു ചിരിയോടെ അവളുടെ വാക്കുകൾ ഉൾക്കൊണ്ട് അവിടുന്നു നടന്നു.. നേഹ പോയത് കണ്ടതും ആമി കുതന്ത്ര ചിരിയോടെ കയ്യിൽ മുറുക്കെ പിടിച്ചിരിക്കുന്ന ബ്രേസലേറ്റിലേക് നോക്കി.. "സോറി ഉമ്മ..!" അതിലേക് നോക്കി കണ്ണു നിറച്ചു കൊണ്ടു എത്ര നേരം എന്നില്ലാതെ അവൾ നിന്നു... •---🌼 "ഡോർ എന്താ അടച്ചിട്ട്..നിക്കാഹിന് അവരെല്ലാം ഇപ്പൊ പുറപ്പെടും.. അവളെ ഒരുക്കിയോ.." കൂടി നിൽക്കുന്ന ആമിയുടെ കൂട്ടുകാരോട് എല്ലാരോടയുമായി അവളുടെ അപ്പച്ചി ചോദിക്കുന്നത് കേട്ട് അവർ എല്ലാരും ഒരേപോലെ തലയാട്ടി.. "എന്തിനാ ഡോർ അടിച്ചിരിക്കുന്നെ..?" അവർ വീണ്ടും ചോദ്യം ഉന്നയിച്ചു..

"ഉമ്മി അവൾക് കുറച്ച നേരം ഒറ്റക്ക് ഇരിക്കണം എന്നു പറഞ്ഞു.. ഫൈസാ മാമി ഓർത്ത അവൾ കുറെ കരഞ്ഞു.. അതുകൊണ്ടാ.." തന്റെ മോൾ നേഹ പറയുന്നത് കേട്ട് അവർ തലയാട്ടി ഒന്നുടെ അടഞ്ഞു കിടക്കുന്ന ഡോറിലേക് നോക്കി.. "എങ്കിൽ നിങ്ങൾ വാ അവൾ ഒക്കെ ആകുംപ്പോഴേക്കും താഴേക് വന്നു വല്ലതും കഴിക്കാൻ നോക്ക്.." അവരോട് യോജിച്ചു കൊണ്ട് എല്ലാരും താഴേക് ഇറങ്ങി.. ഇതെല്ലാം വാതിലിന് ചെവിചേർത്ത് ആമി ശ്രേവിച്ചു.. അവർ പോയി എന്ന് ഉറപ്പായതും അവൾ തുണികളുടെ ഇടയിൽ നിന്നും ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്നു ഒരു കവർ എടുത്തു.. അതിൽ നിന്നും പുറത്തേക് എടുത്ത പറുദയിലേക് നോക്കി.. "ഇഷ്ട്ടമല്ലാഞ്ഞിട്ട കൂടി നിന്നെ എനിക്ക് ധരിക്കേണ്ടി വന്നു.. ഇപ്പൊ നീയാണ് എന്റെ രക്ഷക.."കണ്ണുകൾ അടച്ചു അതിന്റെ ഗന്ധം മൂക്കിലേക് വലിച്ചു കേറ്റി.. ഇട്ടിരുന്ന ലഹേങ്ക വലിച്ചൂരി അവൾ അതേടുത്തണിഞ്ഞു..മുഖത്തെ മേക്കപ്പ് ഒക്കെ ഒരുവിധം മാറ്റി അവൾ നിക്കബ് എടുത്താണിഞ്ഞു..ഒന്നുടെ കണ്ണാടിയിൽ നോക്കി എല്ലാം ഉറപ്പ്‌ വരുത്തി.. "Best of luck to you Amaara" കണ്ണാടിയിൽ നോക്കി പറഞ്ഞു

അവൾ മുഷ്ട്ടി ചുരുട്ടി സ്വയം ആത്മവിശ്വാസം നൽകി.. പതിയെ ഡോർ തുറന്ന് പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കി... ഇല്ലാ എന്നു ഉറപ്പായതും അവൾ ഒന്നു നിശ്വാസിച്ചു പുറത്തേക് ഇറങ്ങി ഡോർ അടച്ചു.. "എന്താ മോളെ.."പുറകിൽ നിന്നും ഖദീജാ(നേഹയുടെ ഉമ്മ) ചോദ്യം കേട്ട് അവളൊന്നു ഞെട്ടി.. "മോൾ ആമി മോളുടെ ഫ്രണ്ടണോ..??"അവൾ അതേ എന്നു തലയാട്ടി.. "നിൽക് ഞാൻ അവളെ വിളിക്കാം.." അവർ ഒരു പുഞ്ചിരിയോടെ പറയുന്നത് കേട്ട് അവളുടെ ഉള്ളിലൂടെ ഒരു കോല്ലിയാൻ മിന്നി.. അവർ ഡോറിന്റെ ഹൻഡ്‌ലിൽ പിടിയിട്ടു.. "ഖദീജാ.." താഴെ നിന്നും ആരോ വിളിക്കുന്നത് കേട്ട് അവർ വിളി കേട്ടു.. "മോൾ ചെന്നോ അവൾ ഡോർ ഓപ്പൺ ആക്കിയിട്ടുണ്ട്.. ഞാൻ ഇപ്പൊ വരാം.." അവർ സ്നേഹത്തോടെ പറയുന്നത് കേട്ട് അവൾക് എന്തെന്നില്ലാത്ത വിഷമം ഉടലെടുത്തു.. തന്റെ ഉമ്മാ പോയതിൽ പിന്നെ എല്ലാം ഇവർ ആയിരുന്നു.. നേഹയെകാളിലും സ്നേഹിച്ചും ലാളിച്ചും തന്നെ വളർത്തി.. ഇന്ന് അവരോട് കള്ളം പറഞ്ഞു താൻ...!! അവളുടെ ഉള്ളം ചുട്ട് പൊള്ളി.. "നിക്കാഹിന് പോകാൻ എല്ലാരും റെഡി ആയി.. വാ.."

അടുത്ത കൂടെ പോകുന്ന രണ്ട് സ്ത്രീകൾ പറയുന്നത് കേട്ട് കലങ്ങിയ കണ്ണുകളെ പിടിച്ചു കെട്ടി അവൾ സ്റ്റെപ്പുകൾ ഇറങ്ങി.. താഴേക് ഇറങ്ങും തോറും അവളുടെ ഹൃദയമിടിപ്പ് ഉയര്ന്നു.. നെഞ്ചിൽ ആരോ കത്തിവെച്ചു കുത്തിയ വേദനയോട് അവൾ ചുറ്റും നോക്കി.. എനിക്ക് ഞാൻ സ്വപ്നം കണ്ടതുപോലെ ജീവിക്കണം..!! അവളുടെ മനസ്സ് മന്ത്രിച്ചു.. ഇടറിയ മനസോടെ മുന്നോട്ട് നടക്കുന്നത് കൊണ്ടോ എന്തോ അവൾക് എതിരെ വന്ന സാഹിർ ആയിട്ട് കൂട്ടിമുട്ടി..അയാൾ തിരിഞ്ഞു നിന്നു അവളെ നോക്കി.. തന്റെ ഉപ്പായ്ക് മുഖം കൊടുക്കാൻ അവളെ കൊണ്ടു കഴിയുമായിരുന്നില്ല.. തിരിഞ്ഞു നോക്കാതെ അവൾ വേഗത്തിൽ പുറത്തേക് കടന്നു.. അതേ സമയം തനിക്ക് ഏറെ അടുത്തെയാരോ ആണ് അതെന്നുള്ള തോന്നലിൽ അയാൾ കുറച്ചു നേരം അവൾ പോകുന്നതും നോക്കി സംശയാത്താൽ നിന്നു.. "സാഹിർ.."അളിയന്റെ വിളി കേട്ട് അയാൾ എന്തിനാണോ താൻ നിൽക്കുന്നത് എന്നോർത്തു പതിയെ സ്റ്റെപ്പുകൾ കയറി.. ആമി ധൃതിയിൽ ആ വലിയ വീട് കടന്നു പുറത്തേക് ഇറങ്ങി..അവസാനമായി അവൾ തിരിഞ്ഞു നിന്നു തന്റെ വീട് കണ്കുളികെ കണ്ട്...

വീടിന്റെ പ്രൗഢി എടുത്തു കാണിച്ചു വണ്ണം അലങ്കരിച്ചിരിക്കുന്നു..തന്റെ ഏക മകളുടെ കല്യാണം..വരുന്നവരും പോകുന്നവരും ആശ്ചര്യത്തോടെയാണ് എല്ലാം നോക്കി കാണുന്നത്.. അവൾ എല്ലാം ഒന്നു നോക്കി ദീർകാശ്വാസം എടുത്തു..കുറച്ച അപ്പുറത്തായി കാണുന്ന ആളൊഴിഞ്ഞ ഒരു കടമുറി.. വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്..അതിന്റെ സൈഡിലേക് മാറി നിന്നു അവൾ ഒളിപ്പിച്ചു വെച്ചിരുന്നു ട്രാവെലർ ബാഗും തോളിലേക് എടുത്തിട്ടു കയ്യിൽ ഒരു കുഞ്ഞു ലകെജ് ബാഗും എടുത്തു.. ആദ്യം കണ്ട ഓട്ടോയ്ക് കയ്യ് കാണിച്ചു.. കേറുന്നതിന്റെ മുൻപ് ഒന്നുടെ അവൾ തിരിഞ്ഞു നോക്കി...മന്ദഹസിച്ചു കൊണ്ടു ഒരു യാത്രാമൊഴി നൽകി അവൾ ഓട്ടോയിലേക് കയറി... "റയിൽവേ സ്റ്റേഷൻ.." _❣️ "ആമി.." അയാൾ റൂമിലേക് കയറി ചുറ്റും നോക്കി വിളിച്ചു.. അവളുടെ മറുപടി ഒന്നും കേൾക്കഞ്ഞിട്ട ചെവിയോർത്തു...വാഷ്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും സാഹിർ അവളുടെ ആ റൂം എല്ലാം ഒന്നു കണ്ണോടിച്ചു.. പത്ത് പതിനഞ്ചു മിനിറ്റോളവും അയാൾ അവൾക്കായി കാത്തു..പുറത്തേക് വരാത്തത് കണ്ടു അയാൾ വാഷ്‌റൂമിന്റെ അടുക്കലേക്ക് ചെന്നു..

"ആമി.. മോളെ.." അയാൾ വിളിച്ചു.. പ്രതികരണം ഒന്നും കേൾക്കാതെ ഇരിക്കുന്നത് കേട്ട് അയാളുടെ ഉള്ളിൽ ഭയം ഉടലെടുത്തു.. സാഹിർ കയ്യികൾ ഉയർത്തി വാതിലിൽ കോട്ടിയതും അത് പാതി തുറന്നു.. "ആമി" ഒന്നുടെ വിളിച്ചു..അയാൾ അകത്തേക് കയറി.. അവിടെ ആരുമില്ലാ,,ശൂന്യം..ടാപ്പ് ആരോ തുറന്ന് വിട്ടിരിക്കുന്നു..നെറ്റിചുളിച്ചു കൊണ്ടയാൾ അതടച്ചു.. മനസിൽ കുമിഞ്ഞു കൂടുന്ന ഭയത്തോടെ അയാൾ വേഗത്തിൽ പുറത്തേക് ഇറങ്ങി ആ റൂം മുഴുവൻ അവൾക്കായി പരതി.. "ആമി..!!" അവിടെമെല്ലാം അയാളുടെ ശബ്‌ദം പ്രതിധ്വിനിച്ചു... "എന്താ..എന്താ.." എല്ലാരും ഓടി കൂടി.. സാഹിറിന്റെ മകൾ ഒളിച്ചോടി...!! ആ വാർത്ത കാട്ടുതീ പോലെ പടർന്നു പിടിച്ചു.. എല്ലാരും അയാളെ സഹത്തപ്പോടെയും പുച്ഛത്തോടെയും നോക്കി കണ്ടു.. നേഹ അവളുടെ മുറിയിൽ കയറി ഒന്നുടെ പരതി...തന്നോട് പറയതെ അവൾ ഒന്നും ചെയ്യില്ല എന്നിട്ട് ഇന്ന് ഇപ്പൊ..

"നേഹ...!! സത്യം പറഞ്ഞോ..നിനക്ക് അറിയാം എല്ലാം.." ഖദീജയുടെ ഭർത്താവ് യാഷിർ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു.. വേദന കാരണം അവളുടെ കണ്ണുകളിൽ നിന്നും മിഴിനീർ ചെന്നിയെ തലോടി.. "അറിയില്ല ഉപ്പാ.. എനിക്ക് ഒന്നും അറിയില്ലാ.."അവൾ ഏങ്ങലടിച്ചു.. "സത്യം പറഞ്ഞോ.." അയാൾ അവൾക് നേരെ കയ്യുയർത്തി.. "ഇക്കാ..!!" അയാളെ തടഞ്ഞു കൊണ്ടു ഖദീജാ അവര്ക് ഇടയിൽ കയറി.. "നീ മാറി നിന്നോ നീയാ ഇവരെ രണ്ടിനെയും കൊഞ്ചിച്ചു വഷളാക്കിയത്...എന്നിട്ട് ഇപോ കണ്ടിട്ടില്ലേ ഒരുത്തി കുടുംബത്തിന് മുഴുവൻ നാണക്കേട് വരുത്തി വെച്ചിട്ടു...ച്ചേ" ആയാൽ മുഖം തിരിച്ചു... അവിടുന്നു ഇറങ്ങി പോയി..

നേഹ അവൾക് ഒന്നും അറിയില്ല എന്നുള്ളത് രീതിയിൽ ഖദീജയുടെ മേലേക്ക് ചാഞ്ഞു കണ്ണീർവാർത്തു.. _❣️ റെയിൽവേ സ്റ്റേഷൻ.. അവൾ കയ്യിൽ ഇരിക്കുന്ന ടിക്കറ്റിലേക് നോക്കി.. ഇന്നലെ ഒടുകലത്തേ ഒരു ഹർത്താൽ അത് ഇല്ലായിരുന്നേൽ താൻ ഇന്നലെ തന്നെ നാട് വിട്ടേനെ.. അവൾ ഹർത്താലിനെ പഴിച്ചു കൊണ്ടു വെയ്റ്റിങ് ഡെസ്കിൽ ഇരുന്നു.. "The madgaone express kochi to Goa is approaching platform no 3 at 11 am" അന്നൗൻസ്മെന്റ് കേട്ടതും അവൾ ട്രെയിനിന്റെ ചൂളം വിളിക്കായി ചെവിയോർത്തു... കുറച്ച സമയത്തെ ദൈർഘ്യത്തിന് ശേഷം ട്രെയിൻ പ്ലാറ്ഫോമിൽ വന്നു നിന്നതും അവൾ അകത്തേക് കയറി അവൾക് അനുവദിച്ച സീറ്റ് നമ്പറിൽ കൊണ്ടു പോയി ബാഗ് വെച്ചു... അധികം വൈകാതെ തന്നെ ട്രെയിൻ ചലിച്ചു തുടങ്ങിരുന്നു... "GOA"ചുണ്ടിലെ പുഞ്ചിരി മായാതെ അവൾ മന്ത്രിച്ചു... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story