DESTINED LOVE : ഭാഗം 13

Destined Love

രചന: അനാർക്കലി

മൈക്കിനെ കണ്ടതും മാർസെലിനെ ശുശ്രുഷിച്ചു കൊണ്ടിരുന്നു നഴ്‌സ് മാറി നിന്നു...ഓരോവടിയും മുന്നോട്ടേക് വെക്കും തോറും ഉള്ളം പിടഞ്ഞു..അസഹ്യമായ മരുന്നിന്റെ മണം അലക്സിനെ ആരോചകപ്പെടുത്തി.. മൈക്ക് കണ്ണ് കൊണ്ട് അവരോട് പുറത്തേക് പോകാൻ പറഞ്ഞതും അയാളുടെ പുറകിൽ നിൽക്കുന്ന അലക്സിനെ നോക്കി തലതാഴ്ത്തി അവർ വേഗം ആ മുറിവിട്ടിറങ്ങി.. തന്റെ കയ്യിൽ ആരോ തലോടുന്നത് മനസിലാക്കി അവൻ വളരെ പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു.. എല്ലാം മനസിലാക്കാൻ കഴിയുന്നു എന്നല്ലാതെ പ്രീതികരിക്കാൻ അവന് കഴിയില്ല..വല്ലപ്പോഴും മാത്രമാണ് മൈക്ക് മാർസെലിനെ കാണാൻ വരാർ..തന്റെ മകന്റെ അവസ്‌ഥ കണ്ടു നിൽക്കാൻ അയാൾക് ആകില്ല എന്നതാണ് വാസ്തവം.. "ദേ അലക്സ് നിന്നെ കാണനാ വന്നേ.." പിന്നേക് തലച്ചേരിച്ചു അയാൾ അവന്റെ കയ്യ് തന്റെ കയ്യിക്കുള്ളിൽ ആക്കി..

മാർസെൽ മൈക്കിന്റെ പുറകിൽ നിന്നു നിർവികരതയോടെ അവനെ നോക്കുന്ന അലക്സിനെ നോക്കി.. തന്റെ ഉറ്റസുഹൃത്തും കസിനുമായ മാർസെലിന്റെ അവസ്ഥ കാണ്കെ അവന്റെ കണ്ണ് കോണിൽ നനവ് പടർന്നു..അവന്റെ മനസിലേക് ജെറിയുടെയും ക്രിസ്റ്റിയുടെയും മുഖങ്ങൾ മിന്നിമാഞ്ഞു പോയതും അതീവ ക്രോധത്തോടെ മുഷ്ട്ടി ചുരുട്ടി.. ...🍁 "Who's Alex..??" ഗ്രീൻ കളർ ടോപ്പ് ശരീരത്തോട് ചേർത്തു വെച്ചു വേണോ വേണ്ടയോ എന്ന് ചിന്താകുലയായി നിൽക്കെ ആമിയുടെ ചോദ്യം കേട്ട് ഐവി മറുപടി നൽകാതെ എടുത്തിടത് തന്നെ അത് തിരിച്ചു ഹാങ് ചെയ്തു അടുത്തത് തിരഞ്ഞു കൊണ്ടിരുന്നു.. ആമി ഐവിയിൽ നിന്നും ഒരു മറുപടി പ്രതീക്ഷിച്ചെങ്കിലും അത് കിട്ടാഞ്ഞിട്ട അവൾ ഫോണിൽ നിന്നും തലയുർത്തി ഐവിയെ നോക്കി..പക്ഷെ ആമിയുടെ മനസിൽ ഇന്ന് പൊട്ടിമുളച്ച സംശയകരടായിരുന്നു... തന്നെ ഒരുപാട് നേരമായി ആമി ഉറ്റുനോക്കുന്നത് അറിഞ്ഞെങ്കിലും അത് കാര്യമാക്കാതെ അവൾ തിരച്ചിൽ തുടർന്നു.. എത്രായായിട്ടും അവൾ മിഴികൾ നീക്കുന്നില്ല എന്ന മനസിലാക്കി

കയ്യിൽ ഇരുന്ന ഷർട്ട് അമർഷത്തോട് മാറ്റിവെച്ചു ആമിയെ നോക്കി ഒറ്റ പുരികം പൊക്കി.. "What..!!" തന്റെ നോട്ടം അവളിൽ ഏറ്റില്ല എന്നു മനസിലാക്കിയതും ഐവി കയ്യ് രണ്ടും മലർത്തി.. "You are in Love.."പ്രതേകഭാവ വ്യത്യാസ്തമില്ലാതെ ആമി പറയുന്നത് കേട്ട് അവളൊന്നു ഞെട്ടി,,എങ്കിലും പെട്ടെന്ന് തന്നെ അത് ഒളിപ്പിച്ചു.. "നീ എന്തോന്നാ ഈ പറയുന്നേ..ലൗ എനിക്കോ..നിനക്കു എന്താ പ്രാന്തായോ..."ഉള്ളിലെ പതർച്ച പുറത്ത് കാണിക്കാതെ അവൾ ആമിയിൽ നിന്നും മുഖം തിരിച്ചു.. "Don't lie to me ivy..ഞാൻ വ്യക്തമായി കണ്ടതാ നീ ഇന്ന് ബ്രോയെ ലുക്ക് വിടുന്നത്.."ആമി ചിരികടിച്ചു പിടിച്ചു.. "You are insane.."പിടികൊടുക്കാൻ ഐവി തയ്യാറല്ലായിരുന്നു.. "ഓഹ് അങ്ങനെയാണോ..പക്ഷെ ഒന്നുണ്ട്.. ഒരു ഡേ നീ തന്നെ എന്നോട് വന്ന പറയും അപ്പൊ എന്റെ ഭാഗത്ത് നിന്നും ഹെൽപ്പ് ഒന്നും ചോദിക്കരുത്,,അടിച്ച ഓടിക്കും ഞാൻ.." അവൾ കയ്യ് പൊക്കി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ മാറ്റി വെച്ച ഒരു ഡ്രെസ്സ് എടുത്തു കയ്യിലേക് വെച്ചു കൊടുത്തു പുറത്തേക് ഇറങ്ങി..

താൻ അവളിൽ നിന്നും തന്റെ പ്രണയം മറച്ചു വെക്കുന്നത് തെറ്റല്ലേ എന്ന ചിന്തയിൽ കുടുങ്ങിയിരുന്നു ഐവി.. പുറത്തേക് ഇറങ്ങിയ ആമി ദീർകാശ്വാസം എടുത്തു ദേഷ്യം കണ്ട്രോൾ ചെയ്യാം ശ്രേമിച്ചുകൊണ്ടിരുന്നു.. അവൾ തന്നിൽ നിന്നും എന്തിന് അത് മറച്ചു വെക്കണം..എന്ന ചോദ്യചിഹ്നം ആമിയെ വലംവെച്ചു,, ആലോചന കൂടുതൽ അവളെ പ്രാന്തിയാകും എന്നുള്ളത് കൊണ്ട് അതിനെകെട്ടിപൂട്ടി വെച്ചു പോക്കറ്റിൽ നിന്നും ഫോണ് എടുത്തു അതിൽ കളിച്ചു കൊണ്ടിരുന്നു.. അല്പസമയത്തിന് ശേഷം ഐവി ഷോപ്പിൽ നിന്നും ഇറങ്ങി അവൾക് മുന്നിൽ വന്നു നിന്നതും എല്ലാം മറന്ന് അവർ ഇരുവരും അവിടുന്നു നടന്നു.. അത്രെയും നേരം ആമിയിൽ മാത്രം തന്റെ കഴുകൻ കണ്ണുകൾ പായിച്ചു നിന്ന വ്യക്തി അവർ പോകുന്നത് കണ്ടതും തന്റെ ഫോണിൽ എടുത്ത ആമിയുടെ പിക്കിലേക് നോക്കി കൊണ്ട് കോട്ടി ചിരിച്ചു.. _🦋 ഫോണിൽ നിന്നും ഒരു താരത്തിലും തന്റെ കണ്ണുകൾ മാറ്റത്തെ അതിലേക് പൂർണമായും കീഴ്പ്പെട്ട ബാക്കയാര്ഡിൽ ഗസിബോയിൽ ഇരിക്കുകയായിരുന്നു നീൽ..

നേരം കുറെയായി ആമി അവനെ വീക്ഷിക്കുന്നു.. അവന്റെ മുഖത്തെ ഔൽസുക്യഭാവം കണ്ടു ആമി കയ്യിലെ ഷോപ്പർ കൂട്ടി പിടിച്ചു ഗസിബോയിലേക് നടന്നു നടക്കുള്ള വുഡൻ ടീപ്പോയുടെ മുന്നിൽ വന്ന നിന്നു അവൾ മുന്നിൽ വന്നിട്ട് കൂടി അതോന്നും അറിയാതെ അവൻ ഫോണിൽ മുഴുകി പോയിരുന്നു.. തന്റെ അരികിൽ ആരോ വന്നിരുന്നത് അറിഞ്ഞു ഞെട്ടി വിറച്ചു അവൻ ഫോണ് പോക്കറ്റിലേക് ഇട്ട് അരികിൽ ഇരിക്കുന്ന ആളെ നോക്കി.. അപ്പോഴാണ് അത് ആമിയാണെന്ന അറിഞ്ഞത്.. അവനൊരു വിളറിയ ചിരിയോട് ആമിയെ നോക്കി..നീലിന്റെ ഭാവത്തിൽ മാറ്റം ശ്രേദ്ധിച്ചവണ്ണം ആമി അവനെ കണ്ണുഴിഞ്ഞു.. "ദീ എപ്പൊ വന്നു..എന്താ ഇവിടെ..??" പരവേഷം മറക്കാൻ ആയിട്ട ചോദിച്ചത് ആണെങ്കിലും താൻ ചോദിച്ചത് വെറും വിഡ്ഢിത്തമാണ് എന്ന മനസിലാക്കാൻ അതികം സമയം വേണ്ടിവന്നില്ല.. എങ്കിലും അത് പുറമെ കാണിക്കാതെ അപ്പോഴും ഒരു വിളറിയ ചിരി നൽകി.. "ഞാൻ വന്നിട്ട് കുറെയായി എന്നിട്ട്കൂടി നീ അറിഞ്ഞില്ല...എന്തായിരുന്നു..?" അവൾ ഒറ്റ പുരികം പൊക്കി..

"എന്ത്..ഒന്നുല്ല??" അവൻ കഴുത്ത് തടവി കൊണ്ടു മറ്റെങ്ങോ നോക്കി.. "ഒന്നൂല്ലേ!!!എന്തേലും ഉണ്ടോ എന്ന് ഞാനൊന്നു നോക്കട്ടെ നീ ആ ഫോണ് ഇങ്ങു തന്നെ.."അവൾ ചോദിക്കുന്നത് കേട്ട് കണ്ണുമിഴിച്ചു ആമിയെ നോക്കി പോക്കറ്റ് തപ്പി പിടിച്ചു.. "ഫോണ്..എന്തിനാ..എപ്പോഴേ ഞാൻ ഫോണിൽ ആയിരുന്നു...കുറച്ച റെസ്റ്റ് ഒക്കെ ഫോണിനും വേണ്ടേ.."അവൻ തപ്പിതടഞ്ഞു പറയാൻ പാടുപെട്ടു.. "അത് കൊണ്ടാണോ എന്നെ കണ്ടപ്പോ വേഗം ഫോണ് മാറ്റിയെ.." "ഫോണ് മാറ്റുകയോ ഏയ്.. ഞാൻ ദീ വന്നത് അറിഞ്ഞു കൊണ്ട് ഫോണ് മാറ്റിയതാ എന്നുള്ളത് ശെരിയ അത് ദീയോട് കുറച്ച സംസാരിച്ചു ഇരിക്കാം എന്നു കരുതിയാ.." അവൻ ഇളിച്ചു കാണിച്ചു.. "അത് സാരമില്ല ഞാൻ ഒന്ന നോക്കട്ടെ നിന്റെ ഫോണ്.. താ" അവൾ കയ്യ് നീട്ടി ഇരിക്കുന്നത് കണ്ടു അവൻ പെട്ടു എന്നുള്ള രീതിയിൽ ചുണ്ട് കടിച്ചു.. "ഹെലോ ഗയ്‌സ്.."ആ വിളി കേട്ടതും നീൽ ചാടി എഴുന്നേറ്റു ബെന്നിയെ കെട്ടിപിടിച്ചു.. "താങ്ക് ഗോഡ്..നീയാണ് ഞാൻ മേഘങ്ങളിൽ കണ്ട മാലാഖ.." അവൻ പതിയെ ബെന്നിയുടെ ചെവിയിൽ മൊഴിഞ്ഞത് കേട്ട് അവൻ നീലിന് വട്ടയോ എന്ന രീതിയിൽ കയ്യ് മലർത്തി ആമിയെ നോക്കി.. "ഓഹ് ഞാൻ അങ്ങു മറന്നു...സോറി ടാ..ഇനിയും ടൈം ഉണ്ടല്ലോ.. ലേറ്റ് ആവില്ല നമ്മൾ.. വാ.."

"എവിടെക്..!!" വാച്ചിലേക് നോക്കി അതും പറഞ്ഞു നീൽ ബെന്നിയുടെ കയ്യിൽ പിടിയിട്ട മുന്നോട്ട് നടക്കാൻ ഒരുങ്ങവെ ഒരേ പോലെ ആമിയും ബെന്നിയും ചോദിക്കുന്നത് കേട്ട് അവൻ നാക്ക് കടിച്ചു.. "ഏഹ് അപ്പൊ നീയും മറന്നോ..നിനക്ക് ഇന്ന് പ്രാക്ടീസ് ഉണ്ട് ഞാൻ കൂടെ വരണം എന്ന പറഞ്ഞിട്ട്.." "പ്രാക്... ഓഹ്ഹ്ഹ.." എന്തേലും പറയും മുൻപേ നീൽ ബെന്നിയുടെ തോള്ളിൽ കയ്യ് വെച്ചമർത്തി.. വേദന സഹിച്ചു ബെന്നി ആമിയെ നോക്കി തലയാട്ടി ചിരിച്ചു.. "അപ്പൊ ദീ പിന്നെ കാണാം ഇനിയും ലേറ്റ് ആയാൽ ഇവനെ പുറത്തേക് കിക്ക്‌ ചെയ്യും.."കിളി പോയത് പോലെ അവരെ നോക്കി ഇരിക്കുന്ന ആമിയെ നോക്കി നീൽ വേഗം പറഞ്ഞു ഒപ്പിച്ചു ബെന്നിയെ കൂട്ടി അവിടുന്നു മുങ്ങി.. അവർ പോകുന്നതും നോക്കി കള്ളന്മാരെ നോക്കുന്നത് പോലെ ആമി താടിയും ഒഴിഞ്ഞു കുറച്ച നേരം ഇരുന്നു.. __🍭 "What the hell mahnn.." മുന്നേ നടക്കുന്ന നീലിനെ പിടിച്ചു നിർത്തി ബെന്നി കണ്ണുരുട്ടിയതും ആമി വന്നത് മുതൽ എല്ലാം വിഷാധികരിച്ചു കൊടുത്തു അവൻ നിശ്വാസിച്ചു..

"അതിന് എന്താ നിന്റെ ഫോണ് അല്ലേ ദീ ചോദിച്ചോളൂ.. അത് അങ്ങു കൊടുത്ത പോരെ.. കള്ളം പറഞ്ഞത് എന്തിനാ.."എന്താണ് അവൻ ഒളിപ്പിക്കുന്നത് എന്ന ഒരു ചോദ്യം അവനിലും ഉണര്ന്നു.. നീൽ ഒരു കള്ളച്ചിരിയോടെ ബെന്നിയെ നോക്കി... "നിന്ന് കിണികാതെ കാര്യം പറയടാ.." അവനെ പുറകിലേക് തള്ളിയതും വീഴാതെ ബാലൻസ് ചെയ്ത നിന്നു നീൽ പറയുന്നത് കാര്യം കേട്ട് ബെന്നി അവനെ കണ്ണുരുട്ടി നോക്കി.. "നിനക്ക് സ്വന്തമായി ഒരു മുറി ഉണ്ട് എന്നിട്ട് നീ എന്തിനാടാ ഗസിബോയിൽ പോയിരുന്നു പോണ് കണ്ടേ.." തലക്ക് അടിച്ചു ബെന്നി ചോദിക്കുന്നത് കേട്ട് ഒരു വളിച്ച ഇളി നൽകി നീൽ.. "ഇവിടെ ആരുമില്ലായിരുന്നു.. പിന്നെ അത്മോസ്ഫീർ ഒക്കെ കണക്കിലെടുത്തു.."അവൻ തല ചൊറിഞ്ഞു ഇടകണ്ണിട്ട് ബെന്നയിയെ നോക്കി.. "ഹആ ഹാ ഹാ..ഹാ..."പറ്റി പോയി എന്നുള്ള രീതിയിൽ നിൽക്കെ ബെന്നിയുടെ പുറകിൽ നിന്നും ഉയര്ന്ന പൊട്ടിച്ചിരി കേട്ട് അവർ ഇരുവരും അങ്ങോട്ടെക് നോക്കി.. "എൻ.. എന്ത് പൊട്ടാനാടാ നീ.. യ്യോ..."

വയറ്റിൽ കയ്യ് വെച്ചു നീലിനെ കളിയാക്കി ചിരിക്കുന്ന നോഹയെ കണ്ടു ബെന്നി പോലും ചിരിച്ചു പോയിരുന്നു.. എന്നാൽ തന്നെ കളിയാക്കുന്നത് നീലിന് പിടിക്കുണ്ടായിരുന്നില്ല.. എങ്കിലും സമ്യപനം പാലിച്ചു അവൻ ഉള്ളിലെ ഇഷ്ടകേട് അടക്കി,,എന്തേലും പറഞ്ഞു പോയാൽ തന്നെ വറുത്ത എടുക്കാൻ എല്ലാര്ക്കും ഇത് മതി എന്ന ബോധം അവനിലുണ്ട് എന്നതാണ് മറ്റൊരു സത്യം... "എന്നാലും നീൽ..നീ..നീ എങ്ങനെ കൂൾ ആയിട്ട് ഇരുന്ന് കണ്ടടാ.. ഈവൻ അവൾക് മനസിലായില്ലേ.." നോഹ ചിരികടിച്ചു പിടിച്ചു കൊണ്ട് തിരക്കി.. "ഞാൻ സ്റ്റാർട്ട് ചെയ്തതെ ഉണ്ടായിരുന്നുള്ളു.."അവൻ താൽപര്യമില്ലതെ പറഞ്ഞു.. "നോഹ..ഇത് ഇനി ആരോടും പറയാൻ നിൽക്കരുത്.."പെട്ടെന്ന് മുന്നോട്ട് വന്ന കയ്യ് ചൂണ്ടി നീൽ പറയുന്നത് കേട്ട് നോഹ അവനെ അടിമുടി നോക്കി.. "അതിനെ കുറിച്ച് ഞാൻ ഇത് വരെ ചിന്തിച്ചില്ലായിരുന്നു..Good luck to you bud.."നീലിനെ കളിയാക്കി ചിരിച്ചു കവിളിൽ ഒന്നു അടിച്ചു അവൻ പെട്ടെന്ന് അവിടുന്നു ഇറങ്ങി ഓടി.. "നോഹ!!!" നീലിന്റെ അലറച്ച കേട്ട് എങ്കിലും അതൊന്നും കാര്യമാക്കാതെ അവൻ തിരിഞ്ഞു നിന്നു അവനെ നോക്കി ചുണ്ടു കൂർപ്പിച്ചു ഉമ്മാ കൊടുക്കുന്നത് പോലെ കാണിച്ചു..

"Shitt..!"നോഹയോട് ഉള്ളത് ദേഷ്യത്തിൽ ശക്തിയിൽ തുണിൽ കയ്യിടിച്ചതും വേദന കാരണം അവൻ കയ്യ് കുടഞ്ഞു തന്നെ നോക്കി ചിരിക്കാൻ പാടുപെടുന്ന ബെന്നിയെ നോക്കി.. നോഹയോട് തീർക്കാൻ കഴിയാത്തത് ബെന്നിയിൽ തീർക്കാൻ തുനിഞ്ഞു ഇറങ്ങിയ അവൻ ആമിയുടെ നിഴൽ വെട്ടം കണ്ടതും വേഗം അവിടുന്നു ബെന്നിയെ കൂട്ടി ഇറങ്ങി ഓടി.. •♥️• സിൽവർ സെക്യുഇൻഡ് ബക്കലെസ് ഡ്രെസ്സിൽ അകത്തേക് കയറി വന്ന സ്റ്റെല്ലയിൽ ആയിരുന്നു എല്ലാരുടെയും കണ്ണുകൾ.. വേവി ഹയറിൽ മുന്നോട്ട് വീണു കിടന്നത് രണ്ടു വിരൽ കൊണ്ട് പിന്നേക്ക് നീക്കിയിട്ട അവൾ ആർക്കോ വേണ്ടി ചുറ്റും കണ്ണുകൾ പായിച്ചു.. "She's hot.."അവൾക് മർക്കിടുന്നത് സ്റ്റെല്ല കേൾക്കുന്നുണ്ടായിരുന്നു എങ്കിൽ പോലും,,അതെല്ലാം ഒരുപാട് കേട്ട് തഴമ്പിച്ചതാണ് എന്നുള്ള രീതിയിൽ അവൾ അവനായി തിരഞ്ഞു മുന്നോട്ട് നടന്നു.. "സ്റ്റെല്ല"ടെകീല കൊടുക്കുന്നതിന്റെ ഇടയിൽ ആരുടെയോ പേര് മൊഴിയുന്നത് കേട്ട് എന്ത് എന്നുള്ളത് മട്ടിൽ ആമി ഐവിയെ നോക്കി.. ഐവിയുടെ ദൃഷ്ടി വേറെ എങ്ങോ ആണെന്ന് കണ്ടതും അവൾ ഐവി നോക്കുന്നിടത്തേക് ഒരു സംശയത്തോടെ മിഴികൾ പായിച്ചു..

"വൗ.."അറിയാതെ ആമി മൊഴിഞ്ഞു..തന്റെ അതേ പ്രായം..കണ്ണുകൾ ആരെയോ തിരയുകയാണ്,,അവൾ കണക്ക് കൂട്ടി.. "ആമി.."ഐവി അവളുടെ തോള്ളിൽ കയ്യ് വെച്ചു വിളിച്ചു..സ്റ്റെല്ലയിൽ നിന്നും നോട്ടം മാറ്റി മുന്നിലേക് നോക്കിയപ്പോ കണ്ടത് താൻ ഒഴിച്ചു കൊടുക്കുന്ന മദ്യം കവിഞ്ഞു ഒഴുകുന്നതാണ്..അവൾ പെട്ടെന്ന് ബോട്ടിൽ മാറ്റിവെച്ചു "ഉപസ്..സോറി.."അവൾ നാക്ക് കടിച്ചു കസ്റ്മറോഡ് സോറി പറഞ്ഞു അത് വ്യത്തിയാക്കി.. കുറെയായി തന്നെ ആരോ വീക്ഷിക്കുന്നു എന്നൊരു തോന്നലിൽ അവൾ പതിയെ കണ്ണുകൾ ഡോറിന്റെ ഇടത്തെ സൈഡിലേക് പായിച്ചു.. തലയിലേക് ഹുഡിയുടെ ക്യാപ് ഇട്ട് ഫേസ് കവർ ചെയ്ത ഇരിക്കുന്ന ആളെ കണ്ടതും അവൾ സംശയത്തോടെ അയാളെ അടിമുടി കണ്ണുഴിഞ്ഞു.. തന്നെ ആമി ശ്രേദ്ധിച്ചു എന്ന മനസിലാക്കിയാൾ വേഗം ഇരുന്നിടത് നിന്നും എഴുന്നേറ്റ്.. "ഐവി..I'll be back soon.." അത്രെയും പറഞ്ഞു അവൾ കൗണ്ടറിൽ നിന്നും പുറത്തേക് ഇറങ്ങി.. അവളുടെ ഓരോ അടിയും കണ്ടു അയാൾ ആളുകൾക് ഇടയിലൂടെ ആമിയുടെ കയ്യിൽ പെടാതെ മുന്നോട്ട് നടന്നു.. "ഹേയ്.."ആമി കയ്യ് പൊക്കി അയാളെ വിളിച്ചു.. അവളുടെ വിളി കേട്ട് എങ്കിലും അത് ഗൗനിക്കാതെ അയാൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story