DESTINED LOVE : ഭാഗം 16

Destined Love

രചന: അനാർക്കലി

 "We were best buddies.."ക്രിസ്റ്റി അവളെ നോക്കി പുഞ്ചിരിച്ചു.. "മർക്കോസ് അങ്കിളും എഡ്‌ഡിയും ഞങ്ങളെ പോലെ നല്ല ഫ്രണ്ട്‌സ് ആയിരുന്നു.. എല്ലാത്തിനും അവർ ഒരുമിച്ച്..എല്ലാ ഡീലിങ്ങും അവർ ഒരുമിച്ചേ നടത്തു..They trusted each other very much.. യാകേശ് അവന്റെ കാര്യങ്ങൾ നിന്നോട് ഷെയർ ചെയ്തില്ലേ..??" അവൻ ആമി നോക്കിയതും അവൾ എങ്ങനെ മനസിലായി എന്ന രീതിയിൽ അവനെ നോക്കി.. "He likes you very much..അവൻ നിന്നോട് ഉള്ള ബിഹേവിയർ മാറിയപ്പോ തന്നെ എനിക്ക് തോന്നി നിന്നെ അവൻ accept ചെയ്തു എന്ന്..and I asked him..അവന് നീ അവന്റെ പെങ്ങളാണ് ആമി..he cares for you"അവസാനത്തെ ആ വാക്കുകൾ കേട്ട് ക്രിസ്റ്റിയുടെ സൈഡിൽ ഏറ്റവും പുറകിൽ ജെറിയോട് അടിയിടുന്ന യാകേഷിനെ കണ്ട് എന്ത് എന്നില്ലതാ സന്തോഷം ഉടലെടുത്തു... "അവൻ പെട്ടെന്ന് ആരോടും കൂട്ടാക്കില്ല.. ആദ്യം ഒക്കെ ഞാനും അലക്സുമായി ഒരു സൗഹൃദം കെട്ടി പെടുത്താൻ അവൻ മുതിർന്നില്ല എങ്കിലും ഞങ്ങൾ അങ്ങോട്ട് ചെന്ന് അവനോട് കൂട്ടക്കൂടി.."

യാകേഷിൽ നിന്നും അവൻ കണ്ണുകൾ പിൻവലിച്ചു.. "ജെറി വന്നപ്പോഴും അങ്ങനെ തന്നെ ആയിരുന്നു..അലക്സ്,,അവൻ നേരെ തിരിച്ചാണ്..ജെറിയെ പോലെ പെട്ടെന്ന് എല്ലാരോടും കൂട്ടാകും.." "അപ്പോ ബ്രോയെ..?" അവൾ അവന്റെ മുഖത്തേക് നോക്കി.. "You say it.." അവൻ അവളോട് പറഞ്ഞതും ആമി ആലോചിക്കുന്നത് പോലെ കവിളിൽ ചൂണ്ട വിരൽ തട്ടി.. "You control your emotions,,every overwhelming feelings of you..You pretend to be someone else who you aren't.." അവൻ കണ്ണുകൾ ചിമ്മാതെ ആമിയെ നോക്കി ഇരുന്നു.. "നീ അപ്പൊ എല്ലാരേയും കുറിച്ചും പഠിച്ചു വെച്ചുക്ക്വാണോ.." "Not everyone.."ആമിയുടെ കണ്ണിൽ ജെറി ഉടക്കി.. "Continue.." അവൾ പറഞ്ഞു കൊണ്ട് പൂളിൽ കാലിട്ട് ഇളക്കി.. "Everything was fine until they showed up..മൈക്ക് ആൻഡ് മാർസെൽ..മാർക്കിന്റെ brother മൈക്ക്..എഡ്‌ഡിയുടെയും മാർക്കിന്റെയും ഫ്രണ്ട്ഷിപ്പ് ഒരുപാട് മുന്നേറ്റങ്ങൾ ഉണ്ടാക്കി..അതിൽ മൈക്കിനെയും അവർ ഇൻവോളവ് ചെയ്തു.. പക്ഷെ മൈക്ക് അവരെ ഡബിൾ ക്രോസ്സ് ചെയ്തു.." ആമി സംശയത്തോടെ അവനെ നോക്കി...

"We deal with everything aami..But not women..We respect 'em..ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളുടെ ശരീരത്തിൽ അധ്യാപഥ്യം സ്ഥാപികരുത്..ഡ്രഗ്സ് ഡിലിംഗ് ഉണ്ടെകിലും ഒരിക്കലും സ്ത്രീകളെ ഞങ്ങൾ ഇടപാട് ആക്കിയിരുന്നില്ല..എന്നാൽ മൈക്ക് ഞങ്ങൾ അറിയാതെ അതും നടത്തി.. എഡ്‌ഡിയും മർക്കോസും ചേർന്ന അത് കണ്ടുപിടിച്ചു.. രണ്ടിൽ കൂടുതൽ വാർണിങ് ആയപ്പോഴേക്കും മൈക്കിനെ മാർക് തള്ളി കളഞ്ഞു..ഒരുപാട് വാങ്ങി കൂട്ടി.. അതിന്റെ എല്ലാം പകയോട് കൂടെ അയാൾ ഇവിടുന്നു ഇറങ്ങി പോയത് ഇന്നും എനിക്ക് ഓർമയുണ്ട്.. ഇതിന് എല്ലാം പുറമെ അണിയറയിൽ അയാൾ ഒരുക്കുന്ന കരുക്കൾ ഞങ്ങൾ അറിയാതെ പോയി..അലക്സ് എത്ര സ്‌ട്രോങ് ആണെന്ന് പറഞ്ഞാലും അവനെ ആർക്കും വേഗം കള്ളം പറഞ്ഞു പറ്റിക്കാം.. അവന്റെ ഏറ്റവും വലിയ വീക്നെസ് മാർക്കാണ്..his dad..

മാർക്കിന് എന്റെ കാര്യത്തിൽ കൂടുതൽ കെയർ ആയിരുന്നു.. he treated me like a son..എല്ലാരേയും അങ്ങനെ തന്നെ ആയിരുന്നു കണ്ടിരുന്നത് എങ്കിലും എന്നോട് കുറച്ച അധികം അടുപ്പം കൂടുതൽ ആയിരുന്നു..I always been his first priority എപ്പോഴോ അലെക്സിന്റെ ഉള്ളിൽ അതൊരു മുറിവായി..അത് മാർസെൽ വഴി മൈക്ക് അറിയുകയും ചെയ്തു.. പിന്നെ എല്ലാം എളുപ്പം ആയിരുന്നു എന്ന അവർ കരുതി..അവനെ ഓരോന്ന് പറഞ്ഞു ഞങ്ങൾക് എതിരെ തിരിക്കാൻ ശ്രേമിച്ചു..പക്ഷേ അവൻ അപ്പോഴും ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു അടുപ്പം..until marc died"ആമി പ്രതീക്ഷിച്ചിരുന്നു എന്തോ വലുത് സംഭവിച്ചു എന്ന്..പക്ഷെ അത് ഇതാകും എന്ന അവൾ ചിന്തിച്ചിരുന്നില്ല.. അവന്റെ കണ്ണുകളിൽ തങ്ങി നിൽക്കുന്ന നീർകണങ്ങൾ കാണ്കെ ആമിയുടെ ഉള്ളം വിങ്ങി..നിലത്തു വെച്ചിരുന്നു അവന്റെ കയ്യുടെ മുകളിൽ അവൾ തന്റെ കയ്യ് ചേർത്തു തടവി.. "അയാൽ ആയിരുന്നു,,കൂടെ അയാളുടെ മകൻ മാർസിലും..പക്ഷെ തെളിയിക്കാൻ ഞങ്ങളുടെ പക്ഷം തെളിവുകൾ ഇല്ലായിരുന്നു.

.എന്നാൽ അവരുടെ പക്ഷം ഞങ്ങൾക് എതിരെ തെളിവ് ഉണ്ടായിരുന്നു.. ഒരു ചെറിയ ഡീലിന്റെ പേരിൽ എഡ്‌ഡിയുമായി ഇടക്ക് മാർക്ക് ഉടക്കിയിരുന്നു..അത് വെച്ചായിരുന്നു അവർ ഞങ്ങൾക് എതിരെ ഉള്ള തെളിവ് കെട്ടി ചമച്ചത്..ഉറ്റ സുഹൃത്തിനെ കൊന്നു എന്നായി..കൊന്നത് ഞാനും.. എല്ലാം അലക്സ് വിശ്വസിച്ചു.. പോലീസ് കേസ് ആകിയില്ല കാരണം,,illegal ആയ ഓരോന്നും പുറത്താകും എന്ന് മൈക്കിനെ പേടിയുണ്ടായിരുന്നു..അത്കൊണ്ട് അവർ തന്നെ ഞങ്ങളെ കവർ ചെയ്തു.. അലക്സ് ഞങ്ങളിൽ നിന്നും അകന്നു.."അവൻ നിശ്വാസിച്ചു... "അവിടെ കൊണ്ട് തീർന്നില്ല..പിന്നീട് ഞങ്ങൾ ഏറ്റെടുക്കുന്ന ബിസിനസ്സ് എല്ലാം അവർ കയ്യികൽ ആകാൻ നോക്കി കൊണ്ടിരുന്നു.. അലക്സ് പൂർണമായും അകന്നത് കൊണ്ട് തന്നെ അവനും ഞങ്ങൾക് എതിരായി.. എങ്കിലും അവനെ ഞങ്ങൾ ശത്രു പക്ഷത് കണ്ടിട്ടില്ലാ,

,ഇന്നും...! അങ്ങനെ ഇരിക്കെ ഒരിക്കൽ മാർസെൽ ജെറിയുമായി ഉടക്കി.. അത്രെയും നാൾ അവൻ അടക്കി വെച്ചിരുന്നു ഫ്രസ്ട്രേഷൻ ജെറി പുറത്ത് എടുത്തു.."അവൻ പറയുന്നത് കേട്ട് എന്താണ് നടന്നത് എന്ന് അറിയാൻ അവൾക് ത്വര കൂടി.. "ഇപ്പൊ അവൻ കോമയിലാ..അന്ന് കണക്കിന് വാങ്ങിച്ചു കൂട്ടി,,തലക്ക് ആഴത്തിൽ ക്ഷതം സംഭവിച്ചു..ഈ സമയം ഒന്നും അലക്സ് ഇവിടെ ഇല്ലായിരുന്നു.. അവൻ നോർവെയിൽ ആയിരുന്നു. നടന്നതിന് പ്രതികാരം ചെയ്യാൻ പലതവണ മൈക്ക് നോക്കി എങ്കിലും അയാൾക് ഞങ്ങൾക് എതിരെ ഒരു ചേരുവിരൽ അനക്കാൻ പോലും കഴിഞ്ഞില്ല..നേരിട്ട് ഏറ്റു മുട്ടാൻ പേടിയാണ്" അവൻ പുച്ഛത്തോടെ കയ്യ് ഞെരിച്ചതും അവന്റെ കയ്യിൽ പിടിയിട്ടിരുന്ന ആമിയുടെ കയ്യിൽ വേദന അനുഭവപ്പെട്ടു.. "ഓഹ്..sorry sorry.." അവൻ ആമിയുടെ കയ്യിൽ നിന്നും പിടിവിട്ടു..ആമി കയ്യ് തടവി കൊണ്ടു അവനെ നോക്കി കുഴപ്പമില്ല എന്ന രീതിയിൽ പുഞ്ചിരിച്ചു.. ക്രിസ്റ്റി എഴുന്നേറ്റു യാകേഷിനെയും മറ്റും ലക്ഷ്യം വെച്ചു നടക്കാൻ ഒരുങ്ങവേ അവൾ പിന്നിൽ നിന്നും വിളിച്ചു..

"What about stella..??"അവളുടെ ചോദ്യം കേട്ടപ്പോ ആദ്യം തന്നെ അവന്റെ കണ്ണുകൾ തറഞ്ഞത് ജെറിയിൽ ആയിരുന്നു..അവനും അതേ സമയത്തെ അവരിലേക് തന്റെ കണ്ണുകൾ പായിച്ചു നിൽക്കുന്നു എന്ന കണ്ടതും ജെറിയെ ഒന്നു നോക്കി അവൾക്കുള്ള ഉത്തരം നൽകാൻ ക്രിസ്റ്റി തയാറായി.. "They loved each other..ജെറി അവളെ dumb ചെയ്തു.. എന്നാൽ ഇപ്പോഴും അവൾ അവന്റെ പുറകിൽ തന്നെ ഉണ്ട്.. അവൻ മൈൻഡ് ആകില്ല എന്ന മാത്രം.." അവൻ പിന്നീട് ഒരു സംസാരത്തിന് നിൽക്കാതെ അവൾക്കുള്ള മറുപടി കൊടുത്ത് അവരുടെ അരികിലേക് നടന്നു.. ആമി ജെറിയെ നോക്കിയപ്പോ അവൻ തന്നെ നോക്കുന്നു എന്ന കണ്ടതും അവൾ കുറച്ച നേരം ഏതോ ചിന്തയിൽ ആണ്ടു ഇരുന്നിട്ട് പതിയെ എഴുന്നേറ്റ് അവരോടൊപ്പം ചേർന്നു.. ജെറി അപ്പോഴും ക്രിസ്റ്റിയെയും ആമിയെയും ഇടകണ്ണിട്ട് വീക്ഷിച്ചു കൊണ്ടിരുന്നു.. ..🎭..

ഫ്രഷായി വന്ന ഉടനെ ലാപ്പ് ഓണാക്കി താൻ പ്രേതിക്ഷിക്കുന്ന മെയിൽ ഉണ്ടോ എന്ന് നോക്കി കൊണ്ടിരിക്കെ താഴേ നിന്നും ബഹളം കേട്ട് അവൾ ഒരുനിമിഷം നെറ്റിചുളിച്ചു.. പക്ഷെ അതിലും മുഖ്യമായ ഒന്നാണ് തന്റെ മുന്നിൽ ഉള്ളതയെന്നുള്ളത് കൊണ്ട് അവൾ ലാപ്പിലേക് കണ്ണും നട്ടിരുന്നു.. നാലഞ്ചു തവണ റീഫ്രഷ് ചെയ്തിട്ടും താൻ പ്രതീക്ഷിക്കുന്നത് കാണാതെ ആയപ്പോ അവൾ ദേഷ്യത്തോട് അതിലുപരി വേദനയോടെ ലാപ്‌അടച്ചു വെച്ചു ഇരു കയ്യ് കൊണ്ടു മുഖം പൊത്തി.. അവൾ കൂടുതൽ ആലോചിക്കും തോറും ഹൃദത്തിൽ ഒരു വേദന അനുഭവപ്പെടുന്നത് പോലെ തോന്നി..

എങ്കിലും അത് കയ്യ് വിടാൻ അവൾ തയാർ അല്ലാ എന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു മുഖത്തിൽ നിന്നും കയ്യികൾ തലയിലൂടെ കൊണ്ടു പോയി കഴുത്തിൽ അമർത്തി നിശ്വാസിച്ചു... അതേ സമയം വീണ്ടും താഴെ ആരുടെയൊക്കെയോ ചിരി അവൾ ശ്രേവിച്ചതും ആമി ബെഡിൽ നിന്നും ഇറങ്ങി ടേബിളിൽ വെച്ചിരുന്നു ഫോണ് എടുത്തു റൂമിൽ നിന്നും പുറത്തു ഇറങ്ങി.. സ്റ്റെപ്പ് ഇറങ്ങും മുൻപേ അവൾ താഴെ ഹാളിൽ നോഹയോടും ഹർഷിനോടും നീലിനോടും സണ്ണിയോടെ കളിച്ചു ചിരിച്ചു ഇരിക്കുന്ന പെണ്ണിനെ കണ്ടു അവൾ ഒറ്റ പുരികം പൊക്കി..തനിക്ക് മുഖം തിരിഞ്ഞ് ഇരിക്കുന്നത് കൊണ്ട് ആമിക് അവൾ ആരാ എന്ന മനസിലായില്ല.. സംശയത്തോടെ അവൾ സ്റ്റെപ്പ് ഇറങ്ങി.. "ദീ!!" അവൾ വരുന്നത് കണ്ടതും നീൽ അവളെ വിളിച്ചു പ്രസന്നമായി പുഞ്ചിരിച്ചു..അതേ സമയം ആ പെണ്ണ് അവൾക് നേരെ തിരിയുകയും ചെയ്തു.. "സ്റ്റെല്ല" ആമിയുടെ ചുണ്ടുകൾ മന്ത്രിച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story