DESTINED LOVE : ഭാഗം 2

Destined Love

രചന: അനാർക്കലി

"പുല്ല് ഇതിനകത്ത് ഇവരൊക്കെ എങ്ങനെ നിൽക്കുന്നോ എന്തോ..ചൂട് എടുത്തിട്ട് മേലാ.." അവൾ ഇരുന്നിടത് നിന്നും എഴുന്നേറ്റു ഇട്ടിരുന്നത് ഊരാൻ നോക്കി... "വോ.." സൈഡിൽ നിന്നും ഒരു പയ്യന്റെ ശബ്‌ദം കേട്ട് അവൾ ഞെട്ടി കയ്യ് താഴ്ത്തി തുണി നേരെ ഇട്ടു.. "Sorry.." അതും പറഞ്ഞു അവൾ വേഗം വാഷ്‌റൂമിലെക് ഓടി.. അവൾ ഓടി പോകുന്നതും നോക്കി കിളി പോയത് പോലെ ആ പയ്യൻ അവന്റെ സീറ്റിൽ ഇരുന്നു.. "ഹാവൂ... ഇപ്പൊ എന്താ ആശ്വാസം.." നെടുവീർപ്പിട്ടു കൊണ്ടു അവൾ പുറത്തേക് ഇറങ്ങി.. ഫോണിൽ മുഖം പൂഴ്ത്തി ഇരുന്ന പയ്യൻ തന്റെ മുന്നിൽ ആരോ വന്നു നിന്നത് അറിഞ്ഞു കൊണ്ട് മുഖം ഉയർത്തി നോക്കി.. ബ്ലാക്ക് ജീൻസും റെഡ് ഷോർട്ട് ടോപ്പും ഇട്ട് മുകളിൽ ബാഗിൽ എന്തോ നോക്കി എടുക്കുന്ന ആമിയെ കാണ്കെ അവൻ മുഖം ചുളിച്ചു.. കയ്യ് പൊക്കിയത് കൊണ്ടു തന്നെ അവന്റെ കണ്ണ് അറിയാതെ നക്നമായി കാണുന്ന അവളുടെ ഇടുപ്പിൽ ചെന്നു തറച്ചു.

.ഉമിനീർ ഇറക്കി അവൻ അവളെ നോക്കി ഇരിക്കുമ്പോ തന്നെ ആമി അവൻ നെരെ തിരിഞ്ഞ് അവളുടെ സീറ്റിൽ ഇരുന്നു.. കുറച്ചു മുൻപ് വരെ പറുദയിൽ നിന്ന അവൾ പെട്ടന്ന് ഈ വേഷത്തിൽ കണ്ടതും അവൻ അവളെ കണ്ണുഴിഞ്ഞു നോക്കി.. ദാഹം കാരണം ആമി ബാഗിൽ നിന്നും മിനറൽ വാട്ടർ ബോട്ടിൽ എടുത്തു ചുണ്ടോട് അടുപ്പിച്ചു... കുടിക്കുന്നതിന്റെ ഇടയിൽ തന്നെ ഇമചിമ്മാതെ നോക്കി ഇരിക്കുന്ന പയ്യനെ കണ്ടു ആമി അവനെ ഒറ്റപ്പൂരികം പൊക്കി നോക്കി "വേണോ...?" ബോട്ടിൽ അവൻ നേരെ നീട്ടി.. അവൻ വേണ്ട എന്നു തലയാട്ടി കുനിഞ്ഞിരുന്നു.. "ഹേയ്.. I'm Amaara.. Amaara Farah"അവൾ അവൻ നേരെ കയ്യനീട്ടി..മടിച്ചു കൊണ്ടായാലും അവൻ തന്റെ കയ്യ് കൊടുത്തു.. "നീലേഷ്.." അവൻ പറഞ്ഞു.. "ഗോവയിലേക്കാണോ??" അവൾ വീണ്ടും ചോദിച്ചു..അവൻ മറുപടി തലയാട്ടലിൽ ഒതുക്കി..

"നാട്ടിൽ എവിടാ..?ഗോവയിലേക് എന്തിന് പോകുവാ..??" അവൾ വീണ്ടും വീണ്ടും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.. കാണുമ്പോ തന്നെ മനസിലാക്കാൻ കഴിയും ആളൊരു പാവമാണ്..അവളോട് അടുക്കാൻ ഒരു പേടി ഉണ്ടായിരുന്നു..എന്നാൽ പോകെ പോകെ അവർ ഇരുവരും കൂടുതൽ അടുത്തു.. സമയം അതിന്റെ വഴിക് നീങ്ങി കൊണ്ടിരുന്നു.. "അപ്പോ ദീദി വീട്ടിൽ നിന്നും ഒളിച്ചോടിയതാണല്ലേ??" കൗതുകത്തോടെ ആണ് അവൻ ചോദിച്ചത്.. അവൾ തലയാട്ടി വലത്തെ കാൽ താഴ്ത്തി വെച്ചു കയ്യിൽ ഉണ്ടായിരുന്ന ലയ്‌സ് അവൻ നേരെ നീട്ടി,, അവളും വായിലേക്ക് ഒരു ചിപ്‌സ് എടുത്തു വെച്ചു കൊണ്ടു താഴ്ത്തി വെച്ചിരുന്നു വലത്തെ കാലിൻറെ മുട്ട മുഖത്തിന് നേരെ വരുന്നത് പോലെ പൊക്കി വെച്ചു കയ്യിക് താങ് കൊടുത്തിരുന്നു അവനെ നോക്കി.. "അഫ്‌ഐർ വല്ലതുമാണോ..??" അവൻ കൂടുതൽ അറിയണം എന്നുണ്ടായിരുന്നു.. അവൾ അവനെ നോക്കി കണ്ണുകൂർപ്പിച്ചു.. നീൽ ഒരു വളിച്ച ഇളി പാസാക്കി.. "എനിക്ക് ഒരു അഫ്‌ഐറുമില്ല.."അവൾ കാൽ രണ്ടും താഴ്ത്തി ഇട്ടു കോട്ടുവാ ഇട്ടു..

"കിടന്ന ഉറങ്ങാൻ നോക്ക് എനിക്ക് ഉറക്കം വരുന്നു.." അവൾ അവനോടായി പറഞ്ഞു കൊണ്ട് മുകളിലേക്കു കയറാൻ തയാർ എടുത്തു.. നീൽ അവൾ കിടന്നതും ഫോണിലെ സമയം നോക്കി.. 'ഇനിയും സമയം ഉണ്ട്' അവൻ പയ്യെ പറഞ്ഞു കൊണ്ട് തലച്ചായിച്ചു.. നിമിഷങ്ങൾ പിന്നിട്ടു...ആമി കണ്ണു തുറന്നപ്പോ നീലിന്റെ സ്ഥാനത് ആരുമില്ല..അവൾ പുറത്തേക് ഒന്ന് നോക്കി..നേരം വെളുക്കാൻ ഇനിയും സമയമുണ്ട്.. സ്റ്റേഷൻ വെളിച്ചത്തിന്റെ വെട്ടത്തിൽ അവൾ ബോർഡ് വായിച്ചു... udupi station.. സ്റ്റേഷൻ ബോർഡ് കണ്ടതും അവൾ കോട്ടുവാ ഇട്ടുകൊണ്ടു തിരിഞ്ഞു.. "എവിടെ..??" അങ്ങോട്ടെ ഇടിച്ചു കയറി വന്നു രണ്ടു മൂന്ന് തടിമാടന്മാർ പരസ്പരം ചോദിക്കുന്നത് കേട്ട് അവൾ അവരെ കണ്ണെടുക്കാതെ നോക്കി.. "ഇത് തന്നെ അല്ലെ..??" അതിൽ നീളം കൂടിയ ജിമ്മൻ പറയുന്നത് കേട്ട് കൂടെ ഉണ്ടായിരുന്നവന്മാർ തലയാട്ടി.. അവർ അവൾ അവിടെ ഉണ്ട് എന്ന് ഗൗനിക്കാതെ നീലിന്റെ ബാഗ് എടുത്തു അതിൽ എന്തോ തിരിഞ്ഞു.. "ഡോ...താനൊക്കെ എന്തോന്ന് ഈ കാണിക്കുന്നെ.." അവൾ ഇടക്ക് കയറി ബാഗ് തട്ടി പറിച്ചു..

അവർ മൂന്നും കലിപ്പോടെ അവളെ നോക്കി.. "ഡി..അതിങ്ങു തരുന്നതാ നല്ലത്.."അതിൽ നീളം കുറഞ്ഞ ഒരുത്തൻ മുന്നേക്ക് കയറി.. "ഞാൻ നോക്കി ഇരിക്കുമ്പോ കക്കാൻ നോക്കുന്നോ..അയ്യടാ.." അവൾ ബാഗ് പുറകിലേക് പിടിച്ചു.. "ഇവളോട് പറഞ്ഞിട്ട് കാര്യമില്ല ഷെറോണ്.." നേരുതെ ബാഗ് എടുത്തവനോട് കൂടെ ഉണ്ടായിരുന്നവൻ പറഞ്ഞതും അവൻ മുന്നോട്ട് വന്നു അവളെ പിടിച്ചു തെള്ളി ബലമായി ബാഗ് തട്ടിപറിച്ചു വാങ്ങി... "ടാ.."അവൻ ബാഗ് കൂടെ ഉള്ളവന്റെ കയ്യിലേക് കയ്യ് മാറിയതും ആമി അവന്റെ മുഖം നോക്കി ഒന്നു പൊട്ടിച്ചു.. കിട്ടിയ അടിയുടെ കലിപ്പിൽ അവൻ വേറിയോടെ അവളുടെ മുടികുത്തിന് പിടിച്ചു മുഖത്തിനോട് അടുപ്പിച്ചു... "ആഹ്..." വേദനകാരണം ആമിയുടെ ഇരുമിഴികളിൽ നിന്നും ബാഷ്പങ്ങൾ ഒഴുകി.. പെട്ടന്ന് തന്റെ കയ്യുടെ മുകളിൽ പിടിവീണത് അറിഞ്ഞു ഷെറോണ് കലിപ്പോടെ നോക്കി.. "വിട്ടേക്ക് ഷെറോണ്.."കലിപ്പോടെയുള്ള നീലിന്റെ സംസാരം കേൾക്കെ ഷെറോണ് പിടി ഒന്നുടെ മുറുക്കി.. "നിന്നോട് വിടാനാ പറഞ്ഞേ.." നീലിന്റെ ശബ്ദം കടുത്തു..

"ഷെറോണ് വിട്ടേക്ക് ക്രിസ്റ്റിയിയോ ജെകെയോ അറിഞ്ഞാൽ..വേണ്ടാ." താക്കിത് പോലെ കൂടെ ഉള്ളവൻ പറഞ്ഞതിൽ ഉള്ളിൽ ഉടലെടുത്ത ചെറു ഭയത്തെ പുറത്തു കാണിക്കാതെ ഷെറോണ് കയ്യ് പിൻവലിച്ചു.. എന്താ നടക്കുന്നത് എന്നറിയാതെ നീലിന്റെപെട്ടന്ന് ഉണ്ടായത് ഭാവ മാറ്റത്തെ ഉറ്റുനോക്കി ആമി അവരെ നാലുപേരും മാറി മാറി നോക്കി.. "നിനക്ക് കിട്ടേണ്ടത് കിട്ടിയില്ലേ ഇപ്പൊ പോകാൻ നോക്ക്.." നീൽ പറഞ്ഞു തീരേണ്ടേ താമസം ഒന്നും ചെയ്യാൻ കഴിയാഞ്ഞതിന്റെ ദേഷ്യത്തിൽ മുഷ്ട്ടി ചുരുട്ടി സൈഡിൽ ഇടിച്ചു അവർ അവിടുന്നു പോയി.. തലയ്ക് വല്ലാത വേദന അനുഭവപ്പെടുന്നത് കൊണ്ടു അവൾ തലക്ക് താങ്ങും കൊടുത്തു ഇരുന്നു.. "Are you okay deedi..??" മടിച്ചുകൊണ്ട് അവളുടെ അരികിൽ ഇരുന്നു അവൻ ചോദിച്ചു.. അവൾ മറുപടി ഒന്നും പറയതെ വേദന കടിച്ചമർത്തി മുഖം ഉയർത്തി അവനെ നോക്കി.. തനിക്ക് വേണ്ടി കാര്യം അറിയാതെ ഇടക്ക് കയറിയത് ഓർത്ത അവളുടെ കലങ്ങിയ കണ്ണുകൾ കാണ്കെ നീലിന്റെ സഹതാപം കൂടി വന്നു... "ആ കാലമടൻ ഏതാ.. എന്തോ പിടിയായിരുന്നു..ഞാൻ നരകം കണ്ടു..

" അവൾ തലയും തടവി നീലിനെ നോക്കിയപ്പോ അവനുണ്ട് ചെറുചിരിയേകി അവളെ നോക്കി ഇരിക്കുന്നു.. "നീ എന്തിനാ കിണിക്കുന്നെ.. നിനക്ക് വേണ്ടി ഇടപെട്ടിട്ട് അവസനം കണ്ടില്ലേ... ഹും.." അവൾ കേറുവോട് മുഖം തിരിച്ചു.. "സോറി ദീ.." അവൻ കൊച്ചു കുട്ടികളെ പോലെ പറയുന്നത് കേട്ട് ആമി പതിയെ ഇടകണ്ണിട്ട് നോക്കി.. "അഹ് ഈ ഒരു തവണത്തേക്..അല്ലാ അവർ എന്തിനാ നിന്റെ ബാഗ് എടുക്കാൻ വന്നേ..??അവരൊക്കെ ആരാ..??നിന്നെ എന്താ അവർ ഒന്നും ചെയ്യാനെ..?? ആരാ ഈ JK,,Christy??" നിർത്താതെ ഉള്ളത് ആമിയുടെ ചോദ്യം കേട്ട് അവൻ ചിരി കടിച്ചു പിടിച്ചു.. "വെയിറ്റ്... ഓരോന്ന് ഓരോന്ന് ആയിട്ട് ചോദിച്ചാൽ പോരെ" "ആ ബാഗിൽ അവരുടെ സാധനം ഉണ്ട് അതിനു വേണ്ടിയാ അവർ വന്നത്.." അവൻ ആദ്യത്തിന് ഉത്തരം നൽകി ബോട്ടിലിന്റെ ക്യാപ് തുറന്ന് അവൾക് നൽകി..അതും വാങ്ങി ആമി കുടിച്ചു അവനു നേരെ തിരിഞ്ഞു ഇരുന്നു.. "അവർ ആരാ എന്നു ചോദിച്ചാൽ.. അവരൊന്നും ദീക് കൂട്ടാൻ പറ്റിയത് ആൾക്കാർ അല്ലാ.." അവൻ പറയുന്നത് ഒന്നും മനസിലാകാതെ അവൾ നഖം കടിച്ചു..

"അവർ എന്താ എന്നെ ഒന്നും ചെയ്യഞ്ഞത് എന്നുള്ളതിന് ഒറ്റാ ഉത്തരം..JK ആൻഡ് christy.."വലിയ ധൈര്യത്തോടെ അവൻ പറയുമ്പോ ആ കണ്ണുകളിൽ ഒരു തിളക്കം അവൾ ശ്രേദ്ധിച്ചു.. "അവർ ആരാ എന്നോക്ക ഗോവ എത്തുമ്പോ അറിയാൻ കഴിയും.." കണ്ണിറുക്കി നീൽ പറയുന്നത് കേട്ട് കിളിപോയത് പോലെ ആമി അവനെ നോക്കി ഇരുന്നു.. "വേണ്ടായിരുന്നു.." അവൾ പിറുപിറുത്തു നേരെ ഇരുന്നു.. അവൻ അവന്റെ സീറ്റിലേക്കും ചെന്നിരുന്നു.. "ഇനിയും സമയം ഉണ്ട്..ദീ ഉറങ്ങിക്കോ.." അവൻ പറഞ്ഞേകിലും ആമി അത് നിഷേധിച്ചു.. ജനൽ കമ്പികളുടെ ഇടയിലൂടെ പുറത്തേക് നോക്കി.. ചെറുത്തയായി നേരം വെളുത്തു വരുന്നുണ്ട്.. ഉദിച്ചു വരുന്ന സൂര്യകിരണങ്ങൾ അവൾക് ഉണർവേകി.. കയ്യിൽ കിടക്കുന്ന ബ്രേസലേറ്റിലെ ℱ എന്ന ചിഹ്നത്തിലേക് നോക്കി അത് കൂടെ ഉള്ളപ്പോൾ അവൾക് എന്തിനും ഒരു ധൈര്യമാണ്..തന്റെ ഉമ്മാ അവസനാമായി തനിക്ക് നൽകിയ സമ്മാനം..അതിലെക് നോക്കി കണ്ണുകൾ നിറച്ചു അവൾ മുത്തമിട്ടു.. __🌻 "ദീദി,,ദീ..." ട്രൈൻ പുറത്തേക് ഇറങ്ങി അവൾ ചുറ്റും നോക്കി..

പുറകിൽ നിന്നും നീലിന്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോ അവനുണ്ട് തോളിലേക് ബാഗും എടുത്തിട്ട് ആമിയെ നോക്കി നിൽക്കുന്നു.. അവൻ മുന്നേ നടക്കുന്നത് കണ്ടു അവളും പുറകിൽ പോയി.. 'എങ്ങോട്ട് പോകണം??' ഒരുപിടിയും ഇല്ലാതെ അവൾ അവിടെ നിന്നു.. "ദീ നമ്പർ താ.." നീൽ ചോദിക്കുന്നത് കേട്ട് അവൾ നിഷേധർത്ഥത്തിൽ തലയാട്ടി.. "എനിക്ക് ഫോണില്ല..വീട്ടിൽ നിന്നും ഇറങ്ങിയപ്പോ ഫോണും ക്രെഡിറ്റ് കാർഡും ഒന്നും എടുത്തില്ല.. അവർ അത് വെച്ചു ഞാൻ എവിടാ എന്നു കണ്ടുപിടിക്കും" പല്ലിളിച്ചു അവൾ പറയുന്നത് കേട്ട് നീൽ വാ തുറന്നു അത്ഭുതത്തോടെ നോക്കി.. "ബുദ്ധിയുണ്ടല്ലേ.." കളിയാക്കി അവൻ ചോദിക്കുന്നത് കേട്ട് അവൾ കോളർ പൊക്കി കാണിച്ചു.. "കയ്യ് കാണിച്ചേ"അവൻ ബാഗിൽ നിന്നും പെൻ എടുത്തു..അവൾ എന്താ ഉള്ളു രീതിയിൽ അവനെ നോക്കി.. നീൽ ആമിയുടെ കയ്യ് ബലമായി പൊക്കി കയ്യ് വെള്ളയിൽ അവന്റെ നമ്പർ എഴുതി.. "എന്തു ആവശ്യം ഉണ്ടേലും വിളിച്ചെക്കണം.. പറഞ്ഞില്ലാ എന്നു വേണ്ടാ.." അവൻ ആജ്ഞാപിച്ചു..ആമി തലയാട്ടി ചിരിച്ചു നമ്പർ വായിച്ചു..

പെട്ടെന്ന് അവര്ക് മുന്നിലൂടെ ഒരു ബ്ലാക്ക്‌ ജീപ്പ് ചീറി മാഞ്ഞു.. "ഇവന്മാരാക് കണ്ണ് കാണില്ലേ..??" അവൾ അവരെ നോക്കി കൂവി..നീൽ ആ ജീപ്പും നോക്കി അവളുടെ കയ്യ് പിടിച്ചു താഴ്ത്തി.. പോയത് പോലെ തന്നെ ആ ജീപ്പ് റിവേഴ്‌സ് എടുത് വരുന്നത് കണ്ടു ആമി ചുണ്ട് കടിച്ചു കള്ള ലക്ഷത്തോടെ മുഖം താഴ്ത്തി.. "നീൽ.. get in.." ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവൻ പറയുന്നത് കേട്ട് അവൾ മുഖം ഉയർത്തി പിന്നെ സംശയത്തോടെ നീലിനെ നോക്കിയപ്പോ അവനൊരു ചിരിയോടെ അവന്മർക് നേരെ തിരിഞ്ഞു.. "ഇതൊക്കെ നമ്മുടെ ഗ്യാങ്ങിലെയ.."നീൽ പറയുന്നത് കേട്ട് അവൾ വണ്ടിയിൽ ഇരിക്കുന്നവരെ നോക്കി.. "ഇത് യാകേശ് ബ്രോ... ആൻഡ് ഇത് ദിനാൻ" അവൻ ആവേശത്തോടെ അവൾക് പരിചയപ്പെടുത്തി കൊടുത്തു.. ആമി നേരുത്തെ അവരേ ചീത്ത വിളിച്ചത് കെട്ടു കാണല്ലേ എന്ന പ്രാർഥനയിൽ അവര്ക് ഒരു ചിരി സമ്മാനിച്ചു.. "യാകേശ് ബ്രോ,,ദിനു ..ഇത് ആമി ദീ.. ട്രൈനിൽ നിന്നും കിട്ടിയാതാ.." "അതോക്ക് പിന്നെ നിന്നെ ക്രിസ്റ്റി തിരക്കുന്നുണ്ട്.. വേഗം വന്ന കയറിക്കെ" യാകേശ് ഇടക്ക് കയറി പറഞ്ഞത് കേട്ട് നീലിന്റെ മുഖം മാറി..

അവനൊരു കുഞ്ഞു സങ്കടത്തോടെ ആമിയെ നോക്കി..അവൾ കണ്ണ് കൊണ്ടു പോയിക്കോളാൻ പറഞ്ഞു അവനൊരു ഗുഡ് ബൈ ഹഗ് നൽകി.. "പറഞ്ഞത് മറക്കണ്ട..എന്തേലും അവിശ്യമുണ്ടേൽ വിളിക്കണം..take care.. see you soon..deedi.." അവന്റെ വാക്കുകൾ എല്ലാം അവളൊരു തലയാട്ടലോടെ കേട്ടു നിന്നു.. ബാക്കിലേക് കയറിയതും യാകേശ് വണ്ടി പറപ്പിച്ചു... അവരുടെ ജീപ്പ് കണ്ണിൽ നിന്നും മാഞ്ഞതും നിശ്വാസിച്ചു കൊണ്ടു ആമി ചുറ്റും നോക്കി.. "Margao market.."നിർത്തി ഇട്ടിരിക്കുന്ന ടാക്സികാരനോട് ചോദിച്ചതും അയാൾ കയറാൻ പറഞ്ഞു.. അതികം ദൂരം ഇല്ലാത്തത് കൊണ്ട് തന്നെ വേഗം ചെന്നു.. "Thankz.." ക്യാഷ് കൊടുത്ത അവൾ ചുറ്റും നോക്കി.. തിരക്കേറിയ മാർക്കറ്റ്..അവൾ അടുത്തുള്ള ഒരു ടെലിഫോണ് ബൂത്തിലേക് കയറി..കാണാതെ പഠിച്ചു വെച്ചിരുന്ന നമ്പർ ആമി ഒന്നുടെ ഓർത്തു.. ഡയൽ ചെയ്യുമ്പോ അവളിൽ ഒരു പ്രതികക്ഷ ഉണ്ടായിരുന്നു.. "Hello..!!" മറു വശത്തും നിന്നും തനിക്ക് സുപരിചിതമായ ആണിന്റെ ശബ്‌ദം കേട്ടതും അവളൊരു ആശ്വാസത്തോടെ നെഞ്ചിൽ കയ്യ് വെച്ചു..

"ജെയിംസ്.. ഇറ്റസ് മീ.. ആമി.." "ആമി നീയോ.. എന്തായടി.."അവൻ ആകാംഷയോടെ ചോദിച്ചു.. "എന്താക്കാൻ ഞാൻ ചാടി..ഇപ്പൊ ഞാൻ നീ പറഞ്ഞത് അനുസരിച്ച് ഗോവയിലുണ്ട്.. നീ എവിടാ ഞാൻ അങ്ങോ വരാം.." "Whatt..!!!ഗോവയിലോ.."അവൻ ഞെട്ടി "യേഅഹ്.. എനിപ്രോബ്ലെം.." അവൾക് ഭയം തോന്നി "പ്രോബ്ലെം ഒന്നേ ഉള്ളു ഞാൻ ഇപ്പൊ അവിടെ ഇല്ലാ..കുറച്ചു ഫ്രണ്ട്സിന്റെ കൂടെ ട്രിപ്പിലാ..വരാൻ താമസിക്കും.." അവൻ മടിച്ചു കൊണ്ടും നഷ്ട്ടതോടെയും പറഞ്ഞു.. "ഏഹ്.. യ്യോ അപ്പൊ ഞാൻ എന്ത് ചെയ്യും.. എനിക്ക് ഇവിടെ ഒരു പുല്ലും അറിയില്ലാ.."ടെന്ഷന് കാരണം അവളുടെ ശബ്‌ദം ഉയർന്നു "നീ ടെന്ഷന് ആകണ്ട..നിന്റെ കയ്യിൽ കുറച്ച ദിവസത്തേക്ക് ഉള്ളത് മണി ഇല്ലേ..നീ പേടിക്കണ്ട..കുറച്ചു ഡേയ്സ് നീ ഒരു ഹോട്ടൽ റൂം എടുത്തു തങ്ങിക്കോ.. goa ഒന്നു ചുറ്റ്‌ അപ്പോഴകും ഞാൻ അങ്ങു വരും.. ബാക്കി ഒക്കെ എന്നിട്ട്.."അവൻ വേഗത്തിൽ പറഞ്ഞു തീർത്തു.. "ബട്ട് ജെയിംസ്..." "ബേബി..."ആമി എന്തേലും ചോദിക്കും മുമ്പ് അവനെ ആരോ വിളിക്കുന്നത് അവൾ കേട്ടു.. "ആമി എന്നെ വിളിക്കുന്നു..നീ സെറ്റ് ആയിട്ട് എന്നെ വിളിക്..ബൈ" അവൻ അതും പറഞ്ഞു അവൾക് പറയാൻ ഉള്ളത് കേൾക്കാതെ ഫോണ് കട്ടാക്കി.. ഫോണും പിടിച്ചു അവൾ കുറച്ചു നേരം ഇനി എന്തു എന്നു ചിന്തിച്ചു നിന്നു.. __🦋

പുറത്തേക് ഇറങ്ങി ആമി ഇനി എങ്ങോട്ട് എന്നുള്ള രീതിയിൽ നിന്നു.. 'ഒരു ഫോണ് പോലുമില്ലാ..എവിടേലും ഒരു റൂം എടുക്കാം അതേ നടക്കു.. എന്നിട്ട് തീരുമാനിക്കാം..' അവളുടെ മനസിന്റെ വാക്കുകൾ കൂട്ടു പിടിച്ചു ആമി മുന്നോട്ട് നടന്നു.. ചുറ്റും കടങ്ങളാണ്..നല്ല തിരക്കേറി മാർക്കറ്റ്..ജുവല്ലറി ഐറ്റംസ് മുതൽ വീട്ട് ഉപകരങ്ങൾ വരെ ഉള്ള ഒരു മാർക്കറ്റ്.. 'ഒന്ന് ഫ്രഷ് ആയിട്ട് വന്നു എല്ലാം നേരെ ചോവ്വേ കണ്ട് വാങ്ങണം..'മനസിൽ കണക്കു കൂട്ടി മുന്നോട്ട നടന്നു.. പെടുന്നനെ അവളെ ചെറുതായി ഇടിച്ചിട്ടു ഒരുത്തൻ ഓടാൻ ശ്രേമിച്ചതും അവൻ ഓടുന്നതിന് മുൻപ് അവൾ അവനെ പിടിച്ചു നിർത്തി...അവൻ ആരെയോ കണ്ടു പേടിച്ചു വിയർത്തിരുന്നു.. "Are you blind...??" അവൾ കലിപ്പോടെ ചോദിച്ചു.. അവൻ അവളെ ഗൗനിക്കാതെ ബലമായി അവളുടെ കയ്യികൾ എടുത്തു മാറ്റി അവിടുന്നു ഓടി.. "ടാ...!!" അവൾ വിളിച്ചതിൻ പേടിയോടെ പിന്നേക് നോക്കി അവൻ ഓടുന്നത് കണ്ട് പുറകിൽ എന്ത് എന്നുള്ള രീതിയിൽ പിന്നോട്ട് നോക്കി.. "അഹ്ഹ്..!!" പിന്നിലെ കാഴ്ച കാണും മുൻപ് തന്നെ അവളുടെ അരികിലൂടെ ഓടിയവൻ അവളെ പിടിച്ചു തെള്ളിയിരുന്നു..വീഴും മുൻപേ അവൾ കണ്ടത് അവന്റെ കയ്യിലെ വലിയ ഒരു കോമ്പസ് ടാറ്റൂവാണ്.. തള്ളിന്റെ ഊക്കത്തിൽ തലയും ഇടിച്ചു ആമി റോഡിലേക് വീണതും അവളുടെ ബോധം നഷ്ടയമായി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story