DESTINED LOVE : ഭാഗം 22

Destined Love

രചന: അനാർക്കലി

 അവൾ അവസാന സ്റ്റെപ്പ് ഇറങ്ങിയതും.. "അഹ്ഹ്ഹ്ഹ" ആരിലോ തട്ടിയത് അറിഞ്ഞ അവൾ കൂവി.. "SURPRISE!!!" പെട്ടെന്ന് എല്ലായിടതെയും ലൈറ്റ് തെളിഞ്ഞതും ഒരുമിച്ച് എല്ലാരും കൂടെ വിളിച്ചു കൂവി,,ആമി ഞെട്ടി പണ്ടാരം അടങ്ങിയിരുന്നു,, അവർ നില്കുന്നതിന്റെ പുറകിൽ congrats എന്ന എഴുതിയെക്കുന്ന ബാനർ കണ്ട് ആമിയുടെ കണ്ണുകൾ ആശ്ചര്യത്താൽ വിടർന്നു.. "Congrats ദീ" നീൽ വന്ന അവളുടെ ഇരുകയ്യും പിടിച്ചു കുലുക്കി പറയുന്നത് കേട്ട് അവൾ സ്വപ്നലോകത് എന്ന പോലെ ഞെട്ടി ഉണർന്ന്.. "ഏഹ്.." ഒന്നും മനസിലാകത്തെ ഉള്ള അവളുടെ നിൽപ്പ് കണ്ട് ക്രിസ്റ്റി ചെന്ന് അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത പിടിച്ചു കൊണ്ട് എല്ലാരുടെയും മുന്നിലേക് കൊണ്ട് വന്ന നിർത്തി.. "This is for you.." "എനിക്കോ എന്തിന്"അവൾ കേക്കും ഡ്രിങ്ക്‌സും എല്ലാ ഡെക്രേഷനും വീക്ഷിച്ചു..

"നീ നിന്റെ ആദ്യ കടമ്പ കടന്നില്ലേ ആമി,, നിന്റെ ഏറ്റവും വലിയ ആഗ്രഹം ഒളിമ്പിക്സ് ആണെന്ന് ഞങ്ങൾക് എല്ലാര്ക്കും അറിയാം,,അതിൽ ഏറ്റവും മുഖ്യമായ ഒരു കടമ്പയാണ് നീ നെയിൽ ചെയ്ത എടുത്തിരിക്കുന്നത്,, you are selected,, അപ്പൊ ഇത് സെലിബ്രെറ്റ് ചെയ്തേ ഇരിക്കുന്നത് എങ്ങനാ??" അവൻ രണ്ട് പുരികം പൊക്കി സംശയരൂപേണ ചോദിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞു..ആദ്യമായി തനിക്ക് വേണ്ടി ആരോക്കയോ ഉണ്ട് എന്നൊരു തോന്നൽ,, പണ്ട് ഏതേലും ഒരു കോമ്പറ്റീഷൻ ജയിച്ചാൽ ആദ്യം ഓടി ചെല്ലുക നേഹയുടെ അടുത്ത,, അവൾ congrats ചെയ്യും എങ്കിലും പേടിയോടെ ഓരോ കാര്യങ്ങളും പറഞ്ഞ ഇതോക്കോ നിർത്താൻ നിർബന്ധിക്കുമായിരുന്നു.. ഇന്ന് തന്റെ കൂടെ ആരോക്കയോ ഉണ്ട് എന്നൊരു തോന്നൽ,,ഒരു ധൈര്യം!! പക്ഷെ അവൾക് എവിടെയോ ഒരു നോവ്,,

യാകേഷിനെ കുറിച്ച ഓർക്കുമ്പോൾ.. "ആമി,, നിനക്ക് ഇതൊക്കെ ആരാ ചെയ്തേ എന്ന അറിയണ്ടേ"സണ്ണി ചോദിക്കുന്നത് കേട്ട് അവൾ ക്രിസ്റ്റിയെ നോക്കി.. അവനാണ് എന്നുള്ള പ്രതീക്ഷയിൽ.. "യാകേശ്" സണ്ണി പറയുന്നത് കേട്ട് ആമി ചുണ്ടു പിളർത്തി വിശ്വാസം വരാതെ ക്രിസ്റ്റിയെ നോക്കി അവൻ അതേ എന്ന തലയാട്ടിയതും അവൾ അവന് വേണ്ടി കണ്ണുകൾ പായിച്ചു.. എല്ലാരുടെയും പുറകിൽ കയ്യ് കെട്ടി തന്നെ നോക്കി നിൽക്കുന്ന യാകേഷിനെ കണ്ടതും അവൾ ഓടി പോയി അവനെ ഇറുക്കെ വാരിപുണർന്നു.. തിരിച്ചു അവനും അവളെ ചേർത്ത പിടിച്ചു.. "സോറി,, കാര്യം അറിയാതെ നിന്നെ അങ്ങനെയൊക്കെ പറഞ്ഞതിൽ.." അവൻ അവളെ തലോടി.. "Me too" അവൻ കൊഞ്ചി.. "ഓഹ് മതി,, എനിക്ക് ഇത് കണ്ടിട്ട് നിൽപ്പ് ഉറക്കുന്നില്ല.."കേക്ക് ചൂണ്ടി നീൽ പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു.. "എങ്കിൽ എവിടേലും ഇരിക്ക്"ജെറി "നിന്നോട് ചോദിച്ചോ??"

"ഡാ!!!" ജെറി അവന്റെ നേരെ പായാൻ ചെന്നതും നീൽ വേഗം ആമിയുടെ പിന്നിൽ ഒളിച്ചു.. ജെറി ആമിയെ ഒന്നു നോക്കി ചെറിയ ഒരു പുഞ്ചിരി നൽകി മാറി നിന്നു.. എന്തോ അവനിൽ നിന്നും അവൾ മറ്റെന്തോ പ്രതീക്ഷിച്ചത് പോലെ അവളുടെ മുഖം വാടി.. പിന്നെ എല്ലാരും നിര്ബന്ധിച്ചപ്പോ കേക്ക് മുറിയും മറ്റുമായി അവർ ആഘോഷിച്ചു... എല്ലാം നടന്നു കൊണ്ട് ഇരിക്കെ തന്റെ പുറകിൽ ആരോ വന്ന നിന്നത് അറിഞ്ഞു ആമി തിരിഞ്ഞതും ഒരു ഇരിഞ്ച് വ്യത്യാസത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന ജെറിയെ കണ്ട അവളൊന്ന ഞെട്ടി പിന്നേക്ക് വെച്ച പോയി.. "പേടിപ്പിച്ചു കൊല്ലാൻ ആണോ നിന്റെ തീരുമാനം" അവൾ നെഞ്ചിൽ കയ്യ് വെച്ചു.. അവൻ ഒന്നും മിണ്ടാതെ അവളെ കണ്ണിമ വെട്ടാതെ ഒരു കുസൃതി ചിരിയോടെ നോക്കി നിന്നെത്തു.. 'ഈ നോട്ടത്തിൽ എന്തോ വശപിശക് ഇല്ലേ??'അവളോട് സ്വന്തം മനസ് ചോദിക്കുന്നത് കേട്ട് ആമി ശെരിവെച്ചു..

"നിനക്ക് എന്റെ വക ഗിഫ്റ് ഒന്നും വേണ്ടേ" 'ഓഹ് അതായിരുന്നോ,,എന്ത് ചോദ്യമാ, ഇതൊക്കെ ചോദികണ്ട ആവശ്യം ഉണ്ടോ.. ഇങ്ങു തന്നകൂടെ'അവന്റെ ചോദ്യത്തിന് ഉത്തരം മനസിൽ നൽകി കൊണ്ടിരിക്കെ അവളുടെ ചുണ്ടു വിടർന്നു.. ജെറി ആമിയുടെ അരികിലേക് കുറച്ചൂടെ ചേർന്ന നിന്നു.. ഒട്ടും പ്രതീക്ഷിക്കാതെ ജെറി അവളുടെ ചുണ്ടിന്റെ തൊട്ട് അരികിൽ അവന്റെ ചുണ്ട് ചേർത്ത്.. അവളുടെ കണ്ണുകൾ ഇപ്പൊ പുറത്ത് ചാടും എന്ന വിധത്തിൽ ആയി..ശ്വാസം എടുക്കാൻ പോലും അവൾ മറന്നു.. ഉള്ളിലൂടെ ഒരു കുളിർ അങ്ങു കയറിയത് പോലെ..മരവിച്ച അവസ്ഥ.. അവന്റെ കയ്യികൾ അവളുടെ കവിളിൽ ചെറുങ്ങനെ തട്ടിയപ്പോഴാണ് അവൾ സ്വബോധത്തിലേക് തിരിച്ച വന്നത് തന്നെ,, ആമി ചുണ്ട് പിളർത്തി തന്നെ നോക്കുന്നത് കണ്ട് ജെറി ചിരികടിച്ചു പിടിച്ചു.. "Do you know..എനിക് നിന്റെ ലിപ്‌സ് ഭയങ്കര ഇഷ്ട്ടമാ..ലൈക്ക് സം ക്രെസ് പോലെ..അവിടെ തന്നാൽ മതി ആയിരുന്നു" പറഞ്ഞു തീർന്നതും ആമി ചുണ്ടു അകത്തേക്കാക്കി വേഗം തിരിഞ്ഞ് നിന്ന് വാ പൊത്തി അവിടുന്നു തിരിഞ്ഞ് നോക്കാതെ ഓടി..

അത് കണ്ട് ജെറി നാക്ക് കടിച്ചു തല കുടഞ്ഞു കൊണ്ട് ഡ്രിങ്ക്‌സ് സെക്ഷണിലേക് നടന്നു.. ക്രിസ്റ്റി അവരെ ഇരുവരും നോക്കി തന്റെ ഉള്ളിലെ ടെന്ഷന് അമർത്തി വെച്ച ഒറ്റവലിക്ക് ഡ്രിങ്ക്‌സ് അകത്താക്കി.. . . "നിനക്ക് എന്നോട് എങ്കിലും എല്ലാം പറയമായിരുന്നു??" കേറുവോടെ ഐവി അവളുടെ കയ്യിൽ നുള്ളി.. "നീ എല്ലാം പറയുന്നുണ്ടോ??" ആമി അർത്ഥം വെച്ചു അവളെ ഒറ്റ പുരികം പൊക്കി നോക്കി ചോദിച്ചു.. ഐവി എന്ത് എന്നുള്ള രീതിയിൽ കണ്ണു മിഴിച്ചതും ആമിയുടെ നോട്ടം മറ്റെങ്ങോട്ടോ നീണ്ടു.. ഐവിയും നോട്ടം അങ്ങോട്ടെക് ആക്കി അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന അറിയാൻ..അവിടെ കാര്യത്തിൽ എന്തൊക്കയോ സംസാരിച്ചു ഇരിക്കുന്ന ക്രിസ്റ്റിയെയും യാകേഷിനെ കണ്ടതും അവളുടെ നെഞ്ചോന്ന കാളി.. കണ്ണു ഇറുക്കെ അടച്ചു അവൾ ചുണ്ടു കൂട്ടി പിടിച്ചു ഒരു വളിച്ച ഇളിയോടെ ആമിയെ നോക്കി..ആമിയുടെ മുഖത്തു ഗൗരവമാണ്.. "ആമി,,ഞാൻ,," അവൾ എന്തേലും പറയാൻ തുനിഞ്ഞതും ആമിയുടെ നോട്ടം തന്നെ നോക്കി നിൽക്കുന്ന ജെറിയിലേക് ആയി.. ഐവി പറഞ്ഞു കൊണ്ടിരുന്നു,,

പക്ഷെ അവൾ ഒന്നും ശ്രേവിച്ചില്ല എന്ന മാത്രം!! ആമിക് എന്ത്കൊണ്ടോ അവനിൽ നിന്ന് തന്റെ കണ്ണുകൾ പിൻവലിക്കാൻ കഴിഞ്ഞില്ല എന്ന മാത്രമല്ല,,എന്തോ പറയാൻ കഴിയാത്ത വികാരം അവളെ പിടികൂടി.. ആമി കവിളിൽ കയ്യ് ചേർത്തു,, അത് കണ്ട് ജെറി കണ്ണൂറുക്കി.. "ഐ.. ഐവി..അഹ് ഒന്നുല്ല" അവൾ വേറെയൊന്നും പറയാതെ അവിടുന്നു വേഗം സ്റ്റെപ്പ് കയറി റൂമിലേക് ചെന്ന് ഡോർ അടച്ചു ബെഡിലേക് മറിഞ്ഞു.. ഒരുപാട് നേരം അങ്ങനെ കിടന്നു.. ജെറി കിസ്സ് ചെയ്‌തത് മാത്രമാണ് ഇപ്പൊ മൈൻഡ് നിറയെ..തലകുടഞ്ഞു അതെല്ലാം കളയാൻ ശ്രേമിച്ചു എങ്കിലും നടക്കുന്നില്ല.. . . "ദീ!!" നീൽ ഡോറിൽ തട്ടി വിളിക്കുന്നത് കേട്ട് അവൾ ബെഡിൽ ചാടി എഴുന്നേറ്റു ഇരുന്നു.. "ദീ എന്ത് പറ്റി.. എല്ലാരും ദീയെ തിരക്കുന്നു" "എനിക്ക് എന്തോ ചെറിയ തലവേദന.." അവൾക് അങ്ങനെ പറയാനാണ് തോന്നിയത്..

"ഒന്ന് ഉറങ്ങി കഴിഞ്ഞില്ല മാറും"അവൻ എന്തേലും വേണമോ എന്ന ആവശ്യപ്പെട്ട എങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞു അവനെ മടക്കി അയച്ചു.. അവൻ പോയതും ആമി ബെഡിലേക് മലർന്ന് കിടന്നു.. "ഇഹ്ഹ്ഹ" പല്ല് കൂട്ടി പിടിച്ചു..പില്ലോയിലെ കമന്ന് കിടന്ന മുഖം പൂഴ്ത്തി.. ---•🌚 പിറ്റേന്ന് എന്തുകൊണ്ടോ അവൾക് ജെറിയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളതുപോലെ തോന്നി.. അത്കൊണ്ട് തന്നെ അവൾ നേരുതെ കഫേയിലേക് പോയിരുന്നു.. "നീ എന്താ ഈ ആലോചികുന്നത്" ഒറ്റക്ക് നിന്നാൽ അവളുടെ മനസിലേക്ക് ഇന്നലത്തെ ഓരോന്നാണ് കടന്നു വരുന്നത്.. "അഹ്,,nothing"അവൾ ഐവിയ്ക് മറുപടി പറഞ്ഞതും അവരുടെ മുന്നിലേക് വന്ന വ്യെക്തിയെ കണ്ട് ഐവി നെറ്റി ചുളിച്ചു.. "അലക്സ്" അവൾ പയ്യെ അവന്റെ പേര് മൊഴിഞ്ഞതും അലക്സ് സ്പെക്‌സ് ഊരി അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു.. ഐവി അവരെ രണ്ടിനെയും മാറിമാറി നോക്കി നിൽക്കുന്നത് കണ്ടു അവൻ ഐവിയ്ക് നേരെ തിരിഞ്ഞു.. "Can I get a coffee" "Sure"അവൾ കോഫി തയ്യാർ ആകാൻ പോയതും അലക്സ് കസ്റ്മെറിന്റെ അടുത്തേക്ക് പോകാൻ നിൽക്കുന്ന ആമിയെ നോക്കി അവൾക് മുന്നിൽ കയറി വഴി തടഞ്ഞു..

ആമി അവനെ എന്താ എന്നുള്ള രീതിയിൽ കണ്ണുമിഴിച്ചു നോക്കി.. "I just,, heard..തനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ??" "ഓഹ് അതാണോ..ഏയ്..ഞാൻ ഒക്കെയാണ്,, perfectly okay"അവൾ ഇടത്തെ കയ്യുടെ മസിൽ കാണിക്കുന്നത് പോലെ കയ്യ് പൊക്കി പറഞ്ഞതും അലെസ് മസിലിൽ അമർത്തി ഞെക്കി. "അഹ്.."അവൾ കയ്യ് വലിച്ചു അവനെ നോക്കി പേടിപ്പിച്ചു.. അലക്സ് അവളെ നോക്കി ചിരിക്കുന്നത് കണ്ട് ആമി അവന്റെ തലയിൽ ഒരു കോട്ട കൊടുത്തു കൂടെ ചിരിച്ചു.. അവരുടെ കളിച്ചിരി കണ്ട ഐവി ഒരു അത്ഭുതത്തോടെ നോക്കി നിന്നു.. "Thnx" ഐവിയോട് പറഞ്ഞു തന്നെ മറികടന്ന് പോയ ആമിയുടെ പുറകിൽ ചെന്ന് ഒരു ചെയർ വലിച്ചിട്ട് അവിടെ ഇരുന്നു.. "ആമി,, അലക്സ് നിന്നോട്,,"അവൾ അടുത്തേക്ക് വന്നതും ഒരു സംശയത്തോടെ ഐവി തപ്പി തടയുന്നത് കണ്ട് അവൾ ഏണിന് കയ്യ് കൊടുത്തു ഐവി എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന അറിയാൻ അവളെ ഉറ്റുനോക്കി.

. "നീ ശ്രെദ്ധിക്കണം,, ഇന്നലത്തെ ഇൻസിഡന്റ ഓര്മയുണ്ടല്ലോ,, അലക്സിന് ജെകെയോടെഡും ക്രിസ്റ്റിയോടും നല്ല പകയുണ്ട്.. അവൻ നിന്നെ കരുവാക്കും" "ഐവി,, it's okay,,എനിക്ക് ഒന്നുല്ല,, അലക്സ് എന്നെ ഒന്നും ചെയ്യില്ല" അവളുടെ ചുണ്ടിൽ മൃദുവായ ഒരു പുഞ്ചിരി വിടർന്നു.. "അത് എന്താ" "I trust him" പതിയെ അവൾ തല ചെരിച്ചു നോക്കിയതും തന്നെ നോക്കി ചുണ്ടിലേക് കോഫി കപ്പ് അടുപ്പിക്കുന്ന അലക്സിനെയാണ് കണ്ടത്.. •❄️• "ഹേയ്" ബൈക്ക് സ്റ്റാർട്ട് ആക്കാൻ നോക്കുന്നതിന്റെ ഇടയിൽ ഒരു വിളി കേട്ട് അവൾ മുന്നോട്ടു നോക്കി.. "ഹേയ്,, ACP Sirrr"അവൾ കളിയാക്കുന്നത് പോലെ ആലമിനു തോന്നി.. "കളിയാകുവാണല്ലേ??" ഹാൻഡിലിൽ പിടിച്ചു അവൻ ചോദിക്കുന്നത് കേട്ട് ആണെന്നും അല്ലെന്നും അവൾ തലയാട്ടി.. "Are you okay now" "കണ്ടിട്ട് എന്തു തോന്നുന്നു"അവൾ ഫ്രണ്ടിൽ വെച്ചിരുന്ന ഹെല്മെറ്റിൽ നിന്നും കയ്യ് എടുത്തു കണ്ണുചിമ്മി കാണിച്ചു.. "തലക്ക് എന്തോ കുഴപ്പം ഉണ്ടോ എന്നൊരു സംശയം" അവൻ താടിതടവി..

ആമി ഹെൽമറ്റ് വെച്ച ആലമിനെ അടിക്കാൻ ഊങ്ങി..അവൻ അതിന് മുൻപേ മാറി കളഞ്ഞു.. "എന്ത് പറ്റി വണ്ടിക്ക്??" " ആവോ..സ്റ്റാർട്ട് ആകുന്നില്ല"അവളൊന്നുടെ സ്റ്റാർട്ട് ആക്കാൻ നോക്കി,,നടന്നില്ല! "ഞാൻ ഒന്ന് നോക്കട്ടെ"അവളെ മാറ്റി നിർത്തി അവൻ നോക്കി.. നടക്കുന്ന ലക്ഷണം കാണുന്നില്ലയിരുന്നു.. അവൻ ഒരു രക്ഷയുമില്ല എന്ന രീതിയിൽ ചുണ്ട് ചുളുക്കി.. "ഇനി വല്ല ലിഫ്റ്റ് ശരണം" "Hey,, ഞാൻ വണ്ടിയില,,തനിക്ക് വിരോധം ഒന്നൂല്ലേ ഞാൻ കൊണ്ടാക്കാം" അവൾ കുറച്ച നേരം ശങ്കിച്ചു നിന്നു.. പിന്നെ ലിഫ്റ്റ് അടിച്ചു പോകുന്നതിലും നല്ലത് ആലമിന്റെ കൂടെ പോകുന്നതാണ് എന്നുള്ളത് കൊണ്ട് അവൾ സമ്മദിച്ചു.. അവൾക് ജെറാൾഡിനേ കുറിച്ച ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ എന്തു കൊണ്ടോ മടിച്ചു.. പക്ഷെ അവൻ അതിനെ കുറിച്ച ചോദിക്കാൻ യാതൊരു മടിയും ഉണ്ടായിരുന്നില്ല,, ജോലി അതാണല്ലോ!! "തനിക്ക് ജെറാൾഡിനെ നേരുതെ പരിചയമില്ലല്ലോ അല്ലേ??" അവൻ ചോദിക്കുന്നത് കേട്ട് അവൾ ഇല്ല എന്ന് തലയാട്ടി.. "ഇത് മനപൂർവം ആരോ" അവൾ പറഞ്ഞ നിർത്തി..

"I know.. പക്ഷെ ഇത് വരെ അവനൊന്നും വാ തുറന്നിട്ടില്ല..പിന്നിൽ ആരായാലും അവൻ ആ വ്യക്തിയെ ഒറ്റില്ല..എങ്കിലും അവനെ കൊണ്ട് പറയിപ്പിക്കാൻ ഞാൻ ഏത് അറ്റം വരെയും പോകും.."അവന്റെ വാക്കുകളിൽ ദൃഢതയുണ്ട്.. "You don't have to worry"അവളുടെ മങ്ങിയ മുഖം കണ്ട് പറഞ്ഞതും അവൾ തലയാട്ടി പുറത്തേക്ക് നോക്കി ഇരുന്നു.. തന്നെ ഇല്ലാതാക്കിയിട്ട് ആര്ക്കാണ് ലാഭം..!!! ചിന്തകൾ കാട് കയറി.. "സ്ഥലം എത്തി" ശേരിയാണ്,, ഓരോന്ന് ചിന്തിച്ച വീട് എത്തിയത് പോലും അറിഞ്ഞില്ല.. അവൻ യാത്ര പറഞ്ഞു അവൾ തിരിഞ്ഞ് നടക്കവേ എന്തോ ഓർത്ത പോലെ ആമി ആലമിന് നേരെ വീണ്ടും തിരിഞ്ഞ്.. "ഹും.. എന്തേ" "ഇവിടാണ് വീടയെന്ന് എങ്ങനെ അറിയാം.." "Funny qstn,, നിന്റെ ഗ്യാങിനെ അറിയാത്ത ആരുണ്ട് ഇവിടെ,, അപ്പോഴാണോ വീട്"അവന്റെ മറുപടി കേട്ട് ഓഹ് ശെരിയണല്ലോ എന്ന മട്ടിൽ അവളൊരു വളിച്ച ഇളി സമ്മാനിച്ചു ആലമിന്.. "Good night"ആലം "N8"അവൾ തുള്ളി ചാടി അകത്തേക്ക് പോയി കഴിഞ്ഞാണ് അവൻ അവിടുന്നു വണ്ടി തിരിഞ്ഞത്.. ബാൽക്കണിയിൽ നിന്ന് ജെറി ചുണ്ടിൽ എരിയുന്ന സിഗ്‌ വലത്തെ കയ്യിലേക് ആക്കി ദൂരേക്ക് മറഞ്ഞ ആലമിന്റെ കാര് നോക്കി പുക ഊതി വിട്ടു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story