DESTINED LOVE : ഭാഗം 29

Destined Love

രചന: അനാർക്കലി

 "ഡി,,നീ അവിടെ തന്നെ നില്കാനാണോ തീരുമാനം" ഐവി ചോദിക്കുന്നത് കേട്ട് സ്വബോധത്തിലേക് വന്നു,, എന്താണ് ഐവി ചോദിച്ചത് എന്ന അറിയാതെ അവളെ മിഴിച്ചു നോക്കി ആമി.. അവളുടെ മുഖത്തെ ഭാവം,,അവളീ ലോകത് അല്ലായിരുന്നു എന്ന ഐവിയ്ക് ബോധ്യപ്പെടുത്തി. "Are you okay??" ആമിയുടെ തലയിൽ കോട്ടി അവൾ തലയാട്ടി ഒന്നുമില്ല എന്ന പറഞ്ഞു കൊണ്ട് സ്കൂട്ടിയുടെ അരികിൽ ചെന്ന് നിന്നു.. "Come on,, lots to talk about" കയ്യ് കൊണ്ട് വരാൻ കാണിച്ചു ആമി പറയുന്നത് കേട്ട് തലയാട്ടി ചിരിച്ചു ഐവി വന്ന വണ്ടി എടുത്തു.. ക്ഷമ കുറവാണ് ആമിക്ക് ചില സമയത്ത്,, അത്കൊണ്ട് തന്നെ പോകുന്ന വഴിക് തന്നെ ഒന്നും തന്നെ വിടാതെ അവൾ എല്ലാം ചോദിച്ച അറിഞ്ഞു.. "നീ പേടിക്കണ്ട മോളെ നിനക്കുള്ളതാ എന്റെ ബ്രോ.. ഇത് നിന്റെ ഭാവി സിസ്റ്റർ ഇൻ ലോയുടെ വാക്കാണ്" മിററിലൂടെ ഐവിയെ നോക്കി കണ്ണിറുക്കി അവളുടെ പുറത്തു അടിച്ചു ഉറപ്പ് നൽകി ആമി.. അത് കേട്ടതും എവിടുന്നോ വന്ന ഊർജത്തിൽ അവൾ വണ്ടി പറപ്പിച്ചു വിട്ടു.. "വഹൂഓ!!" ആമി പുറകിൽ ഇരുന്ന് കൂവി.. _🎀

"കൃതി ഞാൻ കുറെയായി നിന്നെ ശ്രദ്ധിക്കുന്നു എന്താ നിനക്ക് പറ്റിയെ??" ഏതോ ലോകത് എന്ന പോലെ പേനയും പിടിച്ച ചുമ്മാ ബുക്കിൽ കുത്തി വരക്കുന്ന കൃതിയുടെ അവളുടെ ഉറ്റസുഹൃത്ത് ആരാഞ്ഞു.. "Nothing നൈഷു"അതൊരു പൊള്ളായിരുന്നു.. വിട്ട് കൊടുക്കാൻ നൈഷ തയാർ ആയില്ല.. "അപ്പൊ നിനക്ക് ഇഷ്ട്ടമാണ്..!!" കൃതി നാണത്തോടെ തലയാട്ടി.. "നീ പിന്നെ എന്തിനാ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നെ ചെന്ന് പ്രൊപോസ് ചെയ്ത കൂടെ" അവൾ ഉത്സാഹത്തോടെ പറയുന്നത് കേട്ട് കൃതിയുടെ മുഖം വാടി "നിനക്ക് അറിയാവുന്നതല്ലേ എത്രപേരാണ് അവന്റെ പുറകിൽ എന്ന.. ഇനി ഞാൻ പറഞ്ഞാൽ തന്നെ എന്നോട് അങ്ങനൊരു ഫീലിംഗ് ഉണ്ടാകണം എന്നില്ലല്ലോ,,i don't know nyshu"അസ്വസ്ഥമായ മനസ് ആയിരുന്നു അവളുടേത്.. തന്റെ സുഹൃത്ത് ഇതുപോലെ ഒരു സിറ്റുവഷനിൽ അകപ്പെട്ട സഹായിക്കുക എന്നത് തന്റെ കർത്തവ്യമാണ് എന്ന കരുത്തുന്നവളാണ് നൈഷ. അവൾ കൃതിയുടെ ചെവിയിൽ എന്തോ മൊഴിഞ്ഞു...അത് കേട്ടതും കൃതി സന്തോഷത്തോടെ തലയാട്ടി നൈഷയെ ഇറുക്കെ വാരി പുണർന്നു.. _🕊️

പബ്‌ ക്ലോസ് ചെയ്ത പുറത്തേക് കടന്നതും മുന്നിലേക്ക് വന്ന നിന്ന് ആളെ കണ്ടു ആമി ഒന്നു പുഞ്ചിരിച്ചു അവനെ മറികടന്ന പോയി.. "ആലം സർ എന്താണാവോ ഈ സമയത്ത്??"അവൾ കീ പോക്കറ്റിലേക് ഇട്ട് "നീ ഈ ടൈമിൽ ആണോ വീട്ടിൽ പോകാർ.. It's not safe for any girls" അവൻ പറയുന്നത് കേട്ട് ഒന്നും വ്യക്തമല്ലാത്ത രീതിയിൽ അവൾ നിന്നു.. "Nothing is safe for anyone in this world..അങ്ങനെയാണ് എന്റെ വിശ്വാസം.. ആൻഡ് എനിക്ക് പേടിയൊന്നുമില്ല..i kinda enjoy this" അവൾ മുഖം കോടക്കാൻ പോയില്ല.. ആലമിന് എന്തോ ഒരു അസ്വസ്ഥത തോന്നി.. പുറത്തു ഇറങ്ങി നടക്കരുത്,,പെണ്കുട്ടികൾക് ശേരിയല്ലാ എന്നൊക്കെ പറയണം എന്നുണ്ട് അവന്.. എന്ത് അർത്ഥത്തിൽ അവനത് പറയും എന്നുള്ളത് കൊണ്ട് മൗനം പാലിച്ചു.. "അല്ല സർ എന്താ ഇവിടെ എന്ന പറഞ്ഞില്ല" "ഞാൻ ചുമ്മാ,,അഹ് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് സർ വിളി നിർത്തണം എന്ന" അവൻ അവളുടെ ചെവി പിടിച്ചു തിരിച്ചു.. "യ്യോ.. ഇല്ല ഇനി" വേദന കൊണ്ട് അവൾ തുള്ളിച്ചാടി,,അതകണ്ടതും അവൻ കയ്യ് പിൻവലിച്ചു..

"ഞാൻ ഇനിയും വിളിക്കും..സറിനെ സാറേ എന്ന.. കേ,,,ട്ടോ സാ,,റേ..." അവൾ നാക്ക് നീട്ടിയതും ആമിയെ പിടിക്കാൻ അവൻ മുന്നേക്ക് കയ്യ് കൊണ്ട് പോയി..അത് മുന്നിൽ കണ്ടത് പോലെ ആമി അവനിൽ നിന്നും വിദക്തമായി തെന്നിമാറി അവിടുന്ന് ഓടി.. അവളുടെ പുറകിൽ ഓടിയെങ്കിലും ഇരുട്ടിലേക് മറഞ്ഞ ആമിയെ അവനു വ്യക്തിമായി പിന്നീട് കാണാൻ കഴിഞ്ഞില്ല.. അവൾ ഇങ്ങോ പോയി എന്ന് ചുറ്റും നിരീക്ഷിച്ചു നിൽക്കവേ അവനെ ഇടിച്ചില്ല എന്ന മട്ടിൽ ചീറി പാഞ്ഞ ബൈക്കു കുറച്ച മുന്നിൽ പോയി ബ്രേക്ക് ഇട്ടു.. "You" ഹെൽമറ്റ് വിസർസ് മാറ്റിയതും അത് ആമിയാണ് എന്ന അവൻ മനസിലായി.. "Gd nt sirrrr.." സൈറ്റ് അടിച്ചു വിസർസ് കവർ ചെയ്ത അവൾ സൈൻ ഓഫ് ചെയ്ത അവിടുന്ന് വണ്ടി മുന്നോട്ട് എടുത്തു.. "ഈ പെണ്ണ്"ആമി പോകുന്നതും നോക്കി തലയാട്ടി ചിരിച്ചു അവനും അവിടുന്നു തിരിഞ്ഞ നടന്നു.. "സോ that's her??" കോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ബൈക്കിൽ പോയ ആമിയെ നോക്കി അവൾ ആരാഞ്ഞതും സിയാ അതേ എന്ന അർത്ഥത്തിൽ തലയാട്ടി.. സിറ്റിയറിങ്ങിൽ താളം പിടിച്ചിരുന്ന വിരലുകളുടെ ചലനം നിന്നു..

അവൾ പിടിമുറുക്കി പലതും കണക്കു കൂട്ടി ഗൂഡമായ ഒരു ചിരിയോടെ വേഗം വണ്ടി മുന്നോട്ട് എടുത്തു.. വേഗത കൂട്ടി..ആമിയോടെ ചേര്ന്നതും അവൾ വേഗത കുറച്ച തലച്ചേരിച്ചു അവളെയൊന്ന് നോക്കി ആക്‌സിലേറേറ്ററിൽ കാലമാർത്തി.. തന്റെ അരികിലൂടെ തന്നെ വീക്ഷിച്ചു പോയവർ ആരാ എന്നു പോലും അറിയാതെ ആമി പാട്ടും കേട്ട് പതിയെ മുന്നേക്ക് ചലിച്ചു.. _🦋 "Who says? Who says you're not perfect? Who says you're not worth it? Who says you're the only one that's hurting? Na-na-na" മൂളി പാട്ടും പാടി സ്റ്റെപ്പ് കയറി വരുന്ന ആമിയിൽ കൗച്ചിൽ ഇരുന്ന് ജെറിയുടെ കണ്ണുകൾ ഉടക്കി.. "ഹേയ് ഫറ" അവന്റെ വിളി കേട്ട് എങ്കിലും അവൾ കേൾക്കാതെ മട്ടിൽ പോകാൻ നിന്നു "Faraaaaaaa..." അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചു..തീരെ ഇഷ്ടപ്പെടാഞ്ഞിട്ട അവൾ രണ്ടും കൽപ്പിച്ചു അവനെ ലക്ഷ്യം വെച്ചു നടന്നു..

"എന്താടാ പട്ടി" അവൾ പാഞ്ഞു വരുന്നത് കണ്ട് സിംഗിൾ കൗച്ചിൽ ഇരുന്ന് ദിനു അവൾക് മുന്നിലേക് കാൽ നീട്ടി.. ആമിയുടെ കണ്ണ് ജെറിയിൽ ആയിരുന്നതിനാൽ അത് ശ്രേധിച്ചില്ലായിരുന്നു..അവൾ ദിനുവിന്റെ കാലിൽ തട്ടി ഡയറക്ട്ട് ജെറിയുടെ നെഞ്ചിലേക് ചെന്ന് പതിച്ചു.. നടന്നത് എന്താണ് എന്ന് മനസിലക്കാതെ അവൾ പതിയെ മുഖം ഉയർത്തി നോക്കി.. അവൾ വന്നു പതിച്ചത് ഒട്ടും പ്രതീക്ഷികതയാണ്..അവൻ അമ്പരന്നു..ഇരുവരുടെയും മിഴികൾ കോർത്തു.. ജെറിയുടെ ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞത് കണ്ടാണ് അവൾക് ബോധം വന്നത്..ആമി അവനിൽ നിന്നു വെപ്രാളപ്പെട്ട വിട്ടമാറാൻ നോക്കിയെങ്കിലും ജെറി രണ്ട് കയ്യലെയും അവളെ ലോക്കിട്ട തന്നോട് ചേർത്തു.. അവന്റെ നെഞ്ചിൽ തന്റെ നെഞ്ചു മുട്ടി നിന്നത് അറിഞ്ഞ അവൾക് വല്ലാത്തൊരു വല്ലായിമ തോന്നി..അവൾ അവന്റെ ഇടയിലേക് തന്റെ കയ്യ് കൊണ്ട് പോയി കുറച്ചു അകന്നു.. ജെറി നേരുത്തതെ കുസൃതി ചിരിയുടെ ആക്കം കൂട്ടി..

അവൾക് എന്താണ് തന്റെ ഉദ്ദേശം എന്ന ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ പെട്ടെന്ന് കൗച്ചിലേക് ആമിയെ കിടത്തി,, അവൾക് മുകളിലായി അവനും.. ആമിയുടെ കണ്ണ് ഇപ്പൊ പുറത്തേക്ക് ചാടും എന്നായി.. ഉയർന്ന നെഞ്ചിടിപ്പ്,, കയ്യ് കാലുകൾ വിറക്കാൻ തുടങ്ങിയിരുന്നു..ഉമിനീർ ഇറക്കാൻ പാട് പെട്ടു. അവന്റെ കുസൃതി പുഞ്ചിരി മാറി അവിടെയിപ്പം വശ്യമായ പുഞ്ചിയാണ്.. തൊണ്ട വറ്റി വരണ്ട എങ്കിലും പാടപെട്ടു എങ്ങനെയോ അവൾ ഉമിനീർ ഇറക്കി.. കഴിഞ്ഞ ദിവസം തനിക്ക് ഇട്ട് തന്നതിന് അവളെയൊന്ന് പേടിപ്പിക്കണം എന്നെ അവൻ ഉണ്ടായിരുന്നുള്ളു.. എന്നാൽ അവളെ ഇങ്ങനെ അടുത്തു കാണും തോറും മറ്റെന്തൊക്കെയോ വികാരം ജെറിയിൽ ഉടലെടുക്കാൻ തുടങ്ങി... "ജെറി!!" യാകേഷിന്റെ വിളി കേട്ട് അവൻ അവളിൽ നിന്നും വിട്ടമാറി.. ആമി വെപ്രാളപ്പെട്ട ചാടി എഴുന്നേറ്റു ആർക്കും മുഖം കൊടുക്കാതെ വേഗം അവിടുന്നു ഓടി റൂമിൽ കയറി.. അവൾ പോകുന്നതും നോക്കി ചുണ്ടു കടിച്ചു ജെറി ഇരിക്കുന്നത് കണ്ട യാകേശ് അവനെ ഉറ്റുനോക്കി.

"ജെറി,,don't mess with her" ഗൗരവം ആയിരുന്നു ആ വാക്കുകൾ നിറയെ.. ദിനു ഇതെല്ലാം ലൈവ് ആയി കണ്ട് കൊണ്ട് തന്നെ അവന്റെ ഫോണിൽ പകർത്തി..പക്ഷെ അതാരും ശ്രദ്ധിച്ചില്ല എന്ന മാത്രം!! "തെണ്ടി!" അവൾ കാലിട്ട് ചവിട്ടി..ആമിയിക് ജെറിയോടുള്ള ദേഷ്യം ഉള്ളിൽ നുരഞ്ഞു പൊന്തി.. ബെഡിൽ കിടന്ന ക്യൂഷൻ എടുത്തു എങ്ങോട്ട് എന്നില്ലാതെ എറിഞ്ഞു.. "ബാസ്റ്റഡ്" അവൾ അലറി.. അത് ജെറിയുടെ ചെവിയിൽ എത്തിയെങ്കിലും അവൻ കാര്യമാക്കാതെ അവളെ ഇറിറ്റേ ചെയ്യണം എന്നുള്ള തന്റെ ലക്ഷ്യം നടന്നു എന്ന സംതൃപ്തിയിൽ ദിനുനെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു.. എന്നാൽ ദിനു നേരുതെ താൻ ഇന്ന് വരെ കാണാത്ത ജെറിയെ കണ്ടത് ഓർക്കുവായിരുന്നു.. ആമിയെ ഇറിറ്റേ ചെയ്യാൻ ആയിരുന്നു എങ്കിലും ജെറിയിൽ എന്തോ മാറ്റം ഉണ്ടായി എന്ന് ഉറപ്പാണ് അവന്.. 'അത് ശെരിയാണേൽ!?' അവൻ എന്തുകൊണ്ടോ ഇന്റർഎസ്റ് കൂടി വന്നു.. •➿• "നിനക്കുള്ള പണി ഞാൻ തന്നിരിക്കും" അവൾ തീരുമാനിച്ചു ഉറപ്പിച്ചു ബെഡിൽ കിടന്ന ബാഗ് എടുത്തു പുറത്തേക് ഇറങ്ങി ജെറിയുടെ റൂം ലക്ഷ്യം വെച്ച നടന്നു...

"കൃതി??..യേഅഹ്..ഒക്കെ what tym??" അവന്റെ ഫോണ് സംഭാഷണം മറഞ്ഞു നിന്ന് അവൾ ശ്രേവിച്ചു... പുറത്തു പോകാൻ പ്ലാൻ ചെയ്തിരുന്ന ആമി അവൻ കൃതിയോടാണ് സംസാരിക്കുന്നത് എന്ന മനസിലാക്കി ഐവിയോട് പിന്നെ കാണാൻ എന്ന മെസ്സേജ് ഇട്ട് തിരിച്ച റൂമിലേക് തന്നെ പോയി... എന്തിനായിരിക്കും കൃതി അവനെ കാണണം എന്ന പറഞ്ഞത്?? അവളുടെ മൈന്റിലേക് അന്ന് ജെറിയെ പാർട്ടിയുടെ ഇടക്ക് വെച്ച കണ്ടപ്പോ ഉണ്ടായ കൃതിയുടെ ഭാവങ്ങൾ മിന്നി മറഞ്ഞു.. ഇനി അവൾക് അവനോട് വല്ല??അപ്പോ നീൽ??പലതരം ചോദ്യം അവൾക് ചുറ്റും വട്ടമിട്ടു.. എന്തായാലും അവന്റെ പുറകിൽ പോകാം.. തനിക്ക് പണി കൊടുക്കാൻ എന്തേലും ചാൻസ് കിട്ടിയാലോ..അവൾ തീരുമാനിച്ച ഉറപ്പിച്ചു വാതിലിന്റെ ഇടയിലൂടെ ജെറി പോകുന്നോ എന്ന കള്ളന്മാരെ പോലെ വീക്ഷിച്ചു... _🍭 "Are you ready.." നൈഷ ചോദിക്കുന്നത് കേട്ട് നേർവസ് ആയി ഇരുന്ന് കൃതി ദീർകനിശ്വാസം എടുത്തു തലയാട്ടി.. "അപ്പൊ പോയി ധൈര്യമായി പ്രൊപോസ് ചെയ്തവാ മോളെ" നൈഷ കയ്യ് അനുഗ്രഹിക്കുന്നത് പോലെ കാണിച്ചു.. അവൾ രണ്ട് കല്പിച്ചു ബീച്ചിലേക് നടന്നു..വാച്ചിലെ സമയം നോക്കി.. ജെറിയോട് വരാൻ പറഞ്ഞ സമയം അടുക്കാറായി..

ഇതേസമയം ജെറി ഇറങ്ങിയത് കണ്ടു ആമിയും അവന്റെ പുറകിൽ ജെറിയെ വീക്ഷിച്ചു കൊണ്ട് അവന്റെ പിന്നാലെ പോയ്‌.. അവനിൽ നിന്നും വേണ്ടത്ര ദൂരം അവൾ പാലിച്ചു.. പറഞ്ഞസമയം കഴിഞ്ഞിട്ടും ജെറിയെ കാണാതെ ആയതും അവൾക് അവൻ വരില്ല എന്നൊരു തോന്നൽ.. നിൽക്കണോ?? അതോ പോകണോ?? അവൾ സ്വയം ചോദിച്ചു.. വരില്ലായിരിക്കും..അവൾ ഉറപ്പിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും "എന്നെ വിളിച്ചു വരുത്തിയിട്ട് പോകുവാണോ??"എന്നൊരു ചോദ്യം.. ജെറിയാണ് അത് എന്ന കണ്ടതും അവളുടെ ചൊടികൾ വിടർന്നു.. "അത് പിന്നെ ഞാൻ..ജെകെ വരില്ല എന്ന കരുതി" "It's okay..എന്താ താൻ കാണണം എന്ന് പറഞ്ഞത്" താൻ എങ്ങനെ അത് അവതരിപ്പിക്കും.. ടെന്ഷന് കാരണം അവൾ കഴുത്ത് തടവി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story