DESTINED LOVE : ഭാഗം 30

Destined Love

രചന: അനാർക്കലി

 അവരിൽ നിന്നും അകലം പാലിച്ചത് കൊണ്ടുതന്നെ ജെറിയും കൃതിയും എന്താവും സംസാരിക്കുന്നത് എന്ന അവൾക് കേൾക്കാൻ കഴിഞ്ഞില്ല.. എന്നാൽ അവൾക് കഴിയുമ്പോലെ അവൾ ഇരുവരുയേയും വീക്ഷിച്ചു.. അടുത്ത സമയം അവളുടെ കണ്ണുകൾ ഒപ്പിയെടുക്കുന്ന ദൃശ്യം ആമിയെ ശെരിക്കും ഞെട്ടിച്ചു..അതിലുപരി അവൾക് അവരോട് ദേഷ്യം ആണെന്ന് തന്നെ പറയാം.. എന്തുകൊണ്ടോ അവളുടെ ഉള്ളം ചുട്ടുപൊള്ളി.. നീലിന്റെ മുഖം അവളുടെ മുന്നിലൂടെ മിന്നിമറഞ്ഞു..തനിക്ക് ആ കാഴ്ച ഉൾക്കൊള്ളാൻ കഴിയ്യുന്നില്ല എന്ന അവൾക് മനസിലാക്കി അവൾ മുഖം തിരിച്ചു നിന്നു.. അവൾ വേഗം തന്നെ അവിടുന്നു തിരിച്ചു വീട്ടിലേക് യാത്രയായി.. '''☠️''' സ്വപ്നലോകത് എന്നപ്പോലെ അകത്തേക്ക് കയറി വന്ന ആമിയെ കണ്ട് ഹർഷ് നെറ്റിചുളിച്ചു ക്രിസ്റ്റിയെ നോക്കി.. അവനും അവളിലേക്കാണ് ശ്രേദ്ധചെലുത്തിയെക്കുന്നത് എന്ന അറിഞ്ഞ ഹർഷ് ആമിയുടെ മുന്നിലേക് കയറി..

"ആമി" തോള്ളിൽ പിടിച്ചു കുലുക്കി ഹർഷ് "ഹാ" "എന്ത് പറ്റി??" അവളുടെ കവിളിൽ കയ്യ് ചേർത്ത അവൻ ചോദിക്കുന്നത് കേട്ട് ആമി ഒരു നിമിഷം ഹർഷിനെ നോക്കി.. ഉത്തരം നൽകാതെ സ്റ്റെപ്പ് കയറി.. "ഇവൾക് ഇതെന്ത് പറ്റി" അവളെ നോക്കി പുഞ്ചിരിച്ചിട്ടും തിരിച്ച ഒരു പ്രതികരണവും കിട്ടാതെ ഇറങ്ങി വരുവായിരുന്നു യാകേശ്.. "ക്രിസ്റ്റി??" "I don't know" ആമിയിൽ നിന്നും ഇതുവരെ അവൻ മിഴികൾ മാറ്റിയില്ല "ഞാൻ പോയി നോക്കട്ടെ"യാകേശ് പോകാൻ നിന്നതും ക്രിസ്റ്റി തടഞ്ഞു.. എന്ത് തന്നെയായാലും അവളായി വന്ന പറയും എന്ന ഉറപ്പുണ്ടായിരുന്നു അവന്.. സമയം നീങ്ങി കൊണ്ടിരുന്നു...ഇരുണ്ട മാനത്തിൽ അകപ്പെട്ട പോയ പോലെ അവൾ.. റൈലിങ്ങിൽ കയ്യ് മുറുക്കി നീലിനോട് താൻ എങ്ങനെ എല്ലാം പറയും എന്ന ചിന്തയിലാണ് അവൾ.. പറയാതെ ഇരിക്കാനും കഴിയില്ല..

എന്ത് പറയും താൻ അവൻ സ്നേഹിക്കുന്ന പെണ്ണിന് സഹോദരന്റെ സ്ഥാനത് കാണുന്നവാനുമായി അഫ്‌ഐർ ഉണ്ടെന്നോ..?? ആമി ചിന്താകുലയായി!! കണ്ണിലേക് കാറിന്റെ ഹെഡ് ലൈറ്റിന്റെ വെട്ടം തുളച്ചു കയറിയതും കയ്യ് കൊണ്ട് ആ വെട്ടം മറച്ചു അവൾ..ഇവിടെ ഉള്ളവരുടെ ആരുടെയും കാറല്ല..ആരുടെയാകും?? അടുത്ത നിമിഷം കാറിൽ നിന്നും ഇറങ്ങി വരുന്ന നീലിനെയും അവനോടോപ്പം പ്രസന്നമായി പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങിയ കൃതിയെയും കണ്ട് ആമി സ്തംപ്പിച്ചു.. അവർ ഇരുവരെയും ഇണപ്രാവുകളെ പോലെ അകത്തേക് കടന്നു..ആമി എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നെത്തു.. രണ്ടും കൽപ്പിച്ചു അവൾ താഴേക്ക് ഓടി ഇറങ്ങി..എന്താ നടക്കുന്നത് എന്ന അറിയണമല്ലോ.. "ഹേയ് കൃതി!!" നോഹ അവൾക് കയ്യ് കൊടുത്തു.. എല്ലാർക്കും നേരുതെ തന്നെ അവളെ അറിയാം..നീലിന് കൃതിയോടുള്ള ഇഷ്ട്ടം നോഹ പാട്ടാക്കിയതാണ്. ഇപ്പൊ ഇരുവരുടെയും നിൽപ്പും ഭാവവും കണ്ട് എല്ലാരും ഒരു സംശയത്തോടെ നോക്കി നില്കുവാണ്.. "Really??" അടുത്തതായി കൃതി പറഞ്ഞത് കേട്ട് ദിനു അമ്പരന്നു ചോദിച്ചു..

അവർ തലയാട്ടി.. "ദീ എവിടെ??" അവൻ ചുറ്റും നോക്കി കൃതിയുടെ തോളിലൂടെ കയ്യിട്ട് ചേർത്ത പിടിച്ചു ആമിയെ മാത്രം ആ കൂട്ടത്തിൽ കണ്ടില്ല എന്ന അവൻ ഓർത്തു.. വേഗത്തിൽ സ്റ്റെപ്പ് ഇറങ്ങി വന്ന ആമി കൃതിയുടെ തോളിലൂടെ കയ്യിട്ട് തന്നെ അന്വേഷിക്കുന്നത് കണ്ടതും അവളുടെ കാലുകൾ നിലച്ചു.. "ആമി വന്നേ...ദേ ഈ പൊട്ടന്റെ മാവ് പൂത്ത" നീലിനെ കളിയാക്കി ബെന്നി.. ആമിയുടെ കണ്ണ് കൃതിയിൽ ആയിരുന്നു.. "എന്നാലും നീ എന്ത് കണ്ടിട്ട് മോളെ ഇവനെ കയറി പ്രൊപോസ് ചെയ്തത്??" സണ്ണി നീലിനെ അടിമുടി നോക്കി ചുണ്ടു ചുളുക്കി "പ്രൊപോസ്??" ആമി "യേഅഹ്ഹ്" നീൽ പുഞ്ചിരിയോടെ അവളുടെ അടുകലെക്ക് നടന്നതും അത് ശ്രേദ്ധികാത്തെ ആമി അവനെ മറികടന്ന് കൃതിയുടെ മുന്നിൽ ചെന്ന് നിന്നു.. "U proposed neel.. then wht 'bout jerry??" എരിഞ്ഞു കയറിയ ദേഷ്യത്തോടെ ആമി കൃതി ഒന്നും മനസിലാകാതെ ആമിയെ നോക്കി ചുണ്ട് പിളർത്തി..

"അപ്പോ നിനക്ക് ജെറിയോട് എന്ത ഫീലിംഗ്‌സാ ഉള്ളെ??" അവൾ കടിച്ച കീറും പോലെ കൃതിയുടെ നേർക്ക്.. "ദീ!!" നീൽ "I saw you both kissing on the Beach" "Whattt!" "noo!!" ഒരേ സമയം ജെറിയിൽ നിന്നും കൃതിയിൽ നിന്നും ഉയർന്ന വാക്ക് കേട്ട് എല്ലാരും ജെറിയിലേക് നോട്ടം പായിച്ചു.. "അല്ലാ എന്ന പറയാൻ നോക്കണ്ട..ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ.." "നീ എന്ത് കണ്ടെന്നാ??" ജെറി ദേഷ്യം അടക്കാൻ വയ്യാതെ അവൾക് നേരെ അലറി.. "അത് ഒരുതവണ ഞാൻ പറഞ്ഞതല്ലേ..എനിക്ക് മനസ്സിലാകാത്തത് ഇവനെ നിനക്ക് ഇഷ്ടം ഉണ്ടായിട്ട് എന്തിന് നീലിന്റെ കൂടെ നടക്കുന്ന എന്നതാ.." ആമി കൃതിയുടെ തൊട്ട് അരികിൽ ചെന്നു നിന്ന് ഉറ്റുനോക്കി.. എപ്പോഴോ നിറഞ്ഞിരുന്ന കൃതിയുടെ മിഴികൾ അണപൊട്ടി ഒഴുകി.. "No..ഞ..ഞാൻ.." "ദീ!!" നീൽ "ഞാൻ കണ്ടതാ ഇവർ തമ്മിൽ കിസ്സ് ചെയ്യുന്നത്" നേരുതെ തൊടുത്തു വിട്ട് നോട്ടം ഒട്ടും കുറക്കാതെ ആമി..

"നീ അവരെ തെറ്റിദരിച്ചതാ ആമി" എല്ലാരുടെയും പുറകിൽ നിന്നും പരിചിതമായ ശബ്‌ദം കേട്ട് വാതികലേക്ക് നോട്ടം പായിച്ചു.. "ഐവി??ഞാൻ" ആമി എന്തോ പറയാൻ ഒരുങ്ങവേ അവളെ തടഞ്ഞു ഐവി "നീ കണ്ടത് തന്നെയാ ഞാനും കണ്ടത്" അവളുടെ വാക്കുകൾ കേട്ട് ആർക്കും ഒന്നും മനസിലാകുന്നണ്ടായിരുന്നില്ല.. _ "ജെകെ.. എനിക്ക് എനിക്ക്" കൃതി എങ്ങനെ പറയണം എന്നറിയാതെ തപ്പി തടഞ്ഞു.. "നിനക്ക് എന്താടി വിക്ക് ഉണ്ടോ.."അവൾ ഇല്ല എന്ന് തലയാട്ടി.. രണ്ടും കൽപ്പിച്ചു പറയാൻ തയാർ എടുത്തു അവൾ.. "ഇഹ്ഹ്ഹ" തന്റെ അരികിലൂടെ ഓടി നടന്ന് കുട്ടികളിൽ ഒരാൾ മണ്ണ് വാരി വിതറിയതും അവൾ കണ്ണ് ഇറുക്കെ അടച്ചു.. അവൾ കണ്ണിറുക്കെ അടച്ചു കയ്യിട്ട് ഞെരടാൻ തുടങ്ങി.. കണ്ണിലേക് മണ്ണ് തെറിച്ച വീണതാണ്..ജെറി അവളുടെ കയ്യ് പിടിച്ചു വെച്ചു തന്നോട് ചേർത്ത നിർത്തി.. അവളൊന്ന അമ്പരന്നു എങ്കിലും അടുത്തു നിമിഷം അവൻ ബലമായി അവളുടെ മിഴികൾ തുറന്ന് ഊതി..

_ "ദൂരെ നിന്ന് വീക്ഷിക്കുന്നവർക് അത് വേറൊരു അർത്ഥത്തിൽ കാണാൻ കഴിയും ആമി..നിന്നെ ഞാൻ കുറ്റം പറയില്ല ഞാനും ആദ്യം അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. അവരുടെ അടുക്കലേക്ക് നടന്ന അടുത്തപ്പോഴാണ് എന്താണ് ശെരിക്കും നടക്കുന്നത് എന്ന മനസിലായത്.. കൃതി അവിടെ നീലിനെ പ്രൊപോസ് ചെയ്യാൻ ജെറിയുടെ ഹെൽപ്പ് ചോദിക്കാനാണ് അവനെ അവിടേക്ക് വിളിച്ചു വരുത്തിയത്.. Nothin more" ആമിയുടെ തോളിൽ കയ്യ് വെച്ചു ഐവി പറഞ്ഞു നിർത്തി.. തന്റെ ഭാഗം പൂർണമായും തെറ്റാണ് എന്ന അവൾ ഉൾകൊണ്ടിരുന്നു.. അവൾ സഹതാപത്തോടെ കൃതിയെ നോക്കി അവൾ കലങ്ങി മറിഞ്ഞ കണ്ണുകളോടെ ആമിയെ നോക്കി "I.." അവൾ എന്തേലും പറയാൻ തുടങ്ങും മുൻപേ അവിടുന്നു പുറത്തേക്ക് ഓടി കൃതി.. ആമി കുറ്റംബോധത്തോടെ നീലിനെ നോക്കിയതും അവളുടെ നോട്ടം വകവെക്കാതെ അവനും അവളുടെ പുര്കിൽ ചെന്നു...

എടുത്തു ചാടി താൻ പറഞ്ഞതെല്ലാം ഓർത്ത അവൾക് അവളോട് തന്നെ വെറുപ്പായി.. "നീൽ.. ഞ.. ഞാൻ അവനോട്" അവഎംടെ പുറകിൽ പോകാൻ അവൾ തുനിഞ്ഞു എങ്കിലും.. ഐവിയും ക്രിസ്റ്റിയും കൂടെ തടഞ്ഞു അവളെ.. "Give 'em tym"ക്രിസ്റ്റി അവൾ കൗച്ചിലേക് ഊർന്ന ഇരുന്നു.. ജെറി അവളെ ഒരു ദേഷ്യത്തോടെ നോക്കി പുറത്തേക് ഇറങ്ങി.. ഐവി ക്രിസ്റ്റിയെ നോക്കിയതും അവൻ അവൾക്കൊരു പുഞ്ചിരി നൽകി..എന്നാൽ അവൾ നിർവികരതയോടെ അവനിൽ നിന്നും മുഖം തിരിച്ചു ആമിയെ ചേർത്ത പിടിച്ചു.. ••☠️•• "കൃതി??" "She's fine now" ദിനുന്റെ ചോദ്യത്തിന് ഉത്തരം നൽകി നീൽ സ്റ്റെപ്പ് ഇറങ്ങി വരുന്ന ആമിയെ കണ്ടതും കാണാത്ത മട്ടിൽ അവൻ മുഖം തിരിച്ചു.. കാര്യം അറിയാതെ എടുത്തു ചാടി അങ്ങനെയൊക്കെ പെരുമാറിയത്തിൽ അവൾക് നല്ല വിഷമം ഉണ്ടായിരുന്നു.. ആമിയിൽ നിന്ന് പ്രതീക്ഷികതത് സംഭവിച്ചതില്ല നീലിനും..

അത്കൊണ്ട് തന്നെ ഇരുവരും പരസ്പരം ഒന്നും ഒരിയാടിയില്ല..അവൻ വേഗം തന്നെ അവിടുന്നു കോളേജിലേക് യാത്രയാക്കുകയും ചെയ്തു.. "It's okay..അത് നീലാണ് ആമി.. അവൻ നിന്നോട് അധികനേരം മിണ്ടാതെ ഇരിക്കാൻ കഴിയില്ല" യാകേശ് അവളെ ചേർത്ത് പിടിച്ചു..ആമിക് എന്നിട്ടും ഒരു സമാധാനം ഉണ്ടായിരുന്നില്ല.. _🦋 "ഡോ??" താൻ എന്തൊക്കയോ പറയുന്നുണ്ട് എന്നിട്ടും അതൊന്നും കേൾക്കാതെ മറ്റേതോ ലോകത് എന്നപ്പോലെ തന്റെ മുന്നിൽ ഇരിക്കുന്ന ആമിയുടെ മുന്നിൽ വിരൽ ഞൊടിച്ചു ആലം.. "ഏഹ്" "താനീ ലോകത് ഒന്നുമല്ലല്ലോ..എന്ത് പറ്റി" ടേബിളിന്റെ പുറത്തു ഇരുന്ന് അവളുടെ കയ്യുടെ മുകളിൽ അവൻ കയ്യ് വെച്ചു..

അവൾ ഒന്നുമില്ല എന്ന തലയാട്ടി കയ്യ് പിൻവലിച്ചു.. "ഞാൻ പോട്ടെ.." അവൾ എഴുന്നേറ്റ് പോകാം ഒരുങ്ങവേ ആലം അവളെ തടഞ്ഞുകൊണ്ട കയ്യിൽ പിടിച്ചു നിർത്തി.. "Tmrw,,11..I'll pick u" അവൻ പറയുന്നത് എന്താണ് എന്ന് മനസിലായില്ല എങ്കിലും ഇല്ലാത്ത പുഞ്ചിരി ചമഞ്ഞ് എടുത്തു അവനു നൽകി അവളിലേക്ക് തന്നെ കണ്ണുകൾ തറപ്പിച്ചു അല്പനേരം കൂടെ അവൻ ഇരുന്നത് സ്റ്റേഷനിൽ നിന്നും കാൾ വന്നു.. ഡ്യൂട്ടി കാൾ ഇഗ്‌നോർ ചെയ്യാൻ കഴിയില്ല എന്നത് കൊണ്ട് അവിടുന്നു എഴുന്നേറ്റ് ഒന്നുടെ ആമിയെ നോക്കി എന്തിന് എന്നില്ലാതെ പുഞ്ചിരിച്ചു അവൻ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story