DESTINED LOVE : ഭാഗം 31

Destined Love

രചന: അനാർക്കലി

അവൾ പൂളിന്റെ ആഴത്തിൽ മുങ്ങിയിട്ട് ഒരുപാട് നിമിഷമായി.. തന്റെ ഏതൊരു ഫീലിംഗ്‌സും അമിതമാകുമ്പോ അത് തനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയില്ല എന്ന് വരുമ്പോ അവൾ ചെയുന്ന പ്രവൃത്തി.. തനിക്ക് ചുറ്റും ഒഴുകി നടക്കുന്ന വെള്ളം അവളുടെ എല്ലാ ചിന്തകളെയും കെട്ടിപൂട്ടിയിടും..ചിലപ്പോഴെല്ലാം മറിച്ചു ചിന്തിക്കാൻ ഇടവരുത്തും..ഒരു മെഡിറ്റേഷൻ പോലെയാണ്. "ഹഹ്" അടിത്തട്ടിൽ നിന്നും മുകളിലേക് പൊന്തി വന്ന ശ്വാസം എടുത്തു വിട്ടു അവൾ.. "Anything bad happened??" ഐസക്കിന്റെ ശബ്‌ദം കേട്ട് ആമി ഞെട്ടി പിന്നേക്ക് തിരിഞ്ഞു..പാതിയെ നീന്തി അടുത്തു.. "I often do this when I feel overwhelmed..It helps a lot" ഐസക്കിന് അവളുടെ അവസ്ഥ മനസിക്കാൻ കഴിയും എന്നതോന്നി അവൾക്.. അവൾ വെള്ളത്തിൽ നിന്നും കയറാൻ കൂട്ടാക്കാതെ നിന്നത് കണ്ട് അവൻ അവിടെ ഒരു മുട്ട് കുത്തി ഇരുന്നു..

"Aami,,enough!! Whatever's happening.. let it be..I think you're Strong enough to face it..come" ഐസക്ക് അവൾക് നേരെ കയ്യ് നീട്ടി.. ആമി അവന്റെ കയ്യിലേക്കും മുഖത്തിലേക്കും മാറിമാറി നോക്കി പതിയെ കയ്യ് നൽകി.. അവളെ പൂളിൽ നിന്നും പിടിച്ചു കയറ്റി..ആമി ഗോഗ്ൾസും ക്യാപ്പും എടുത്തു മാറ്റി നിശ്വാസിച്ചു.. "Just figure it out aami..Whatever it is you can solve it.." ഐസക്ക് അവളുടെ തോളിൽ കയ്യ് വെച്ചു ധൈര്യം നൽകി... അവൾ എല്ലാം അയാളോട് പങ്കവെച്ചു.. "Is this your prob..??" നിസ്സാരമായി ഐസക് ചോദിക്കുന്നത് കേട്ട് അവൾ തലതാഴ്ത്തി.. "Aami..It's nothin..They all care 'bout you that's it!!..N' there's nothing in the world can be solved by opening your heart to 'em .. just talk to him.. Neel luvs you.. N' I'm sure.. He'll forgive you" അവന്റെ ഓരോ വാക്കും അവൾക്കൊരു ഉണർവ് നൽകി.. ആമി നീലിനോട് സംസാരിക്കാം തന്നെ തീരുമാനിച്ചു ഉറപ്പിച്ചു..

'''🌼''' "Hey" "ആലം??" അക്കാഡമിയുടെ പുറത്തു അവനെ കണ്ടതോൽ ആശ്ചര്യപെട്ട് അവനെ അടിമുടി വീക്ഷിച്ചു ആമി.. അവൻ വാച്ച കാണിച്ചു കൊടുത്തതും അവനോടൊപ്പം ഇന്ന് ചെല്ലാം എന്ന പറഞ്ഞതു ഓർമ വന്നു..നാക്ക് കടിച്ചു അവൾ.. "It's okay..ഇനിയും സമയമുണ്ട്" അവൾക് വഴി ഒരുക്കുന്നത് പോലെ അവൻ കയ്യികൾ കൊണ്ട് പോയതും അവൾ തലയാട്ടി അവന്റെ കാർ ലക്ഷ്യം വെച്ചു.. "എങ്ങോട്ടാ??" മൗനം ഭേദിച്ചു കൊണ്ടവൾ ആരാഞ്ഞു.. "എനിക്ക് ആമിയുടെ ഒരു ഹെൽപ്പ് വേണമായിരുന്നു" മടിച്ചു കൊണ്ട് അവൻ ചോദിക്കുന്നത് കേട്ട് അവൾ എന്താണ് എന്ന് മട്ടിൽ നെറ്റി ചുളിച്ചു.. "എന്താ ആലം??" അവൻ ഒന്നും മിണ്ടാതെ മുന്നോട്ട് നോക്കി വണ്ടി ഓടിക്കുന്നത് കണ്ട് അവൾ ആരാഞ്ഞു. "നിനക്ക് അവിടെ ചെല്ലുമ്പോൾ മനസിലാകും..just കൂടെ നിന്ന് തന്നാൽ മാത്രം മതി.." അവൻ പറയുന്നതിൽ തന്നെ എന്തൊരു ഒരു സീരിയസ്നെസ് ഉണ്ട്..

അവൾ പിന്നിട് ഒന്നും ചോദിക്കാം മുതിർത്തില്ല.. അല്പനേരത്തിന് ശേഷം ഒരു വലിയ മന്ഷന് മുന്നിൽ വണ്ടി കൊണ്ട് നിർത്തി..വണ്ടിയുടെ ഹോർണ് അടികേട്ടതും എവിടുന്നോ ഓടി വന്ന വാച്ച്മാൻ ഗേറ്റ് തുറന്നു ഒപ്പം അവന് സല്യൂട്ട് നൽകി.. "ഇറങ്ങുന്നില്ലേ??" കാറിൽ ഇരുന്ന് തന്നെ ആ വലിയാ മന്ഷന് നോക്കി കാണ്കെ ആലം അവൾക് നേരെ തിരിഞ്ഞു ഇരുന്ന് ചോദിക്കുന്നത് കേട്ട് ആമി എന്തിനായിരിക്കും തന്നെ ഇങ്ങോ കൊണ്ട് വന്നത് എന്ന മട്ടിൽ അവനെ നോക്കി.. അവളുടെ ഉള്ളിലേ ചോദ്യം അവൻ മനസിലാകുന്നുണ്ട്..എങ്കിലും ഉത്തരം നൽകാതെ അവനായി ഇറങ്ങി വന്ന അവൾക് വേണ്ടി ഡോർ തുറന്നു.. "Come" ആലം നീട്ടിയ കയ്യിലേക് നോക്കി പിന്നെ ഒരു ചിരിയോടെ തന്റെ കയ്യ് അവന്റെ കയ്യിൽ കോർത്തു.. "എന്റെ മൻഷനാണ്" മുന്നിലേക് നോക്കി ആലം പറയുന്നത് കേട്ട് അവൾ കണ്ണ് വിടർത്തി.. 'ഇവൻ റിച്ചാണോ?' സ്വയം ചോദിച്ചു

ആ മന്ഷന് മാർക്ക് ഇടുന്ന തിരക്കിൽ ആയി അവൾ.. "ആമി..I know നിനക്ക് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ കാണുമെന്ന്.. ബട്ട് ഇപ്പൊ എനിക്ക് നിന്റെ ഹെൽപ്പാണ് വേണ്ടത്..നീ എന്റെ കൂടെ നിന്ന് തന്നാൽ മാത്രമതി.. വെറുയൊന്നും വേണ്ട.."അവൾ തലയാട്ടി.. ആലം അവളുടെ ഇടത്തെ കയ്യ് തന്റെ വലത്തെ കയ്യുടെ ഇടയിലൂടെ കൊണ്ട് പോയി ചേർത്ത വെച്ചു.. 'എന്തോ കാര്യമായി വരുന്നുണ്ട്,,get ready' അവൾ സ്വയം ആത്മധൈര്യം നൽകി.. ഒപ്പം നടന്ന ചെന്ന് വാതിൽകൽ നിന്നതും ആ വാതിൽ മലർക്കെ തുറന്നു..അവളൊന്ന ഞെട്ടി.. "ആലം" എവിടുന്നോ അവന്റെ പേര് മൊഴിയുന്നത് കേട്ട് ഇരുവരും ഒരുമിച്ചു ശബ്ദം കെട്ടിടത്തേക് ദൃഷ്ടി ഊന്നി.. സ്റ്റെപ്പിൽ തങ്ങളെ നോക്കി നിൽക്കുന്ന ഒരു മുതിർന്ന സ്ത്രീ..തന്റെ ഉമ്മയേകളിക്കും രണ്ടോ മൂന്നോ പ്രായം കൂടുതൽ കാണും..കാണാൻ ആലമിനെ പോലെയുണ്ട്.. അവന്റെ ഉമ്മ ആയിരിക്കും..

അവൾ അടിമുടി എല്ലാം വീക്ഷിച്ചു ഉറപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.. അവർ അപ്പോഴേക്കും അവളുടെ മുന്നിൽ വന്ന്.. ആമിയെ ഉറ്റുനോക്കി..അവൾ ഉമിനീർ ഇറക്കി ആലമിനെ നോക്കിയതും അവൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ കണ്ണ് ചിമ്മി.. "Is she??" "My girlfriend" അവരുടെ ചോദ്യത്തിന് അവൻ നൽകിയ ഉത്തരം കേട്ട് ആമി ഞെട്ടി പണ്ടാരം അടങ്ങി ആലമിനെ മിഴിച്ചു നോക്കി.. പെട്ടെന്ന് ആരോ തന്നെ വാരി പുണർന്നത് അറിഞ്ഞ ആമി സ്തംതയായി.. "ഷെഹ്‌സ..ആലമിന്റെ ഉമ്മയാണ്"അവർ അവളെ അകറ്റി നിർത്തി..ഗൗരവം നിറഞ്ഞ മുഖത്തിപ്പോ പുഞ്ചിരിയാണ്.. ആമിക് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ..അവൾ എന്താണ് ചെയണ്ടത് എന്ന അറിയാതെ ആലമിനെ നോക്കി.. "മോൾ വാ" അവർ അവളെ കൊണ്ടുപോയി കൗച്ചിൽ ഇരുത്തി അവൾക്കൊപ്പം ഇരുന്നു.. "മോളുടെ പേരെന്താ??"

"ഏഹ്.. ആമി..അമാറ"അവൾ തപ്പിതടഞ്ഞത് കേട്ട് അവർ തലയാട്ടി ചിരിച്ചു.. "മോൾ പേടിച്ചിരിക്കുവാ അല്ലേ.. ഇവൻ വല്ലത്തുമൊക്കെ എന്നെ കുറിച്ച പറഞ്ഞു തന്നിട്ട് ഉണ്ടാകും..അതാ എനിക്കറിയാം.." അവർ ആലമിനെ നോക്കി കണ്ണുരുട്ടി.. തന്റെ മുന്നിൽ ഇരിക്കുന്ന ആലം തികച്ചും ശാന്തനാണ്.. ഒരു പൂച്ച കുഞ്ഞിനെ പോലെ മിണ്ടാതെ ഇരിക്കുന്നത് കണ്ട ആമി മിഴികൾ വിടർത്തി.. അപ്പോഴേക്കും അവർ അവൾക് വേണ്ടി കുടിക്കാൻ എടുക്കാൻ സെർവെന്റിനോട് ആവശ്യപ്പെട്ടു.. "ഇവനെ കെട്ടുപൂട്ടണം എന്ന പറയാൻ തുടങ്ങി അതിന് വേണ്ടി കുറെ ആയി ഞാൻ ശ്രേമിക്കുന്നു..ഏതേലും വഴിയൊക്കെ ഇവൻ രക്ഷപെടും..ഈ തവണ ഇവനെ പിടിച്ചപിടിയാലെ കൂട്ടികൊണ്ട് പോയിട്ടണേലും കല്യാണം നടത്തണം എന്ന് തീരുമാനിക്കാണ് ഞാൻ വന്നത്.. ഇവിടെ വന്നപ്പോ ഇവൻ ഓരോന്ന് പറഞ്ഞു എതിർത്തു.. അവസാനം അവൻ പറഞ്ഞതാണ് അവനൊരു ഗേൾഫ്രണ്ട് ഉണ്ട് എന്നത്..

ആദ്യം ഞാൻ കരുതി അടവാണ് എന്ന്..ഇപ്പൊ മനസിലായി അല്ല എന്ന" അവർ അവളെ തലോടി.. ആമി തന്റെ ചൊടിയിൽ പുഞ്ചിരി ചമേഞ്ഞെടുത്തു.. "ഹം കുടിക്ക്" അവർ നീട്ടിയ ജ്യൂസ് വാങ്ങി അവൾ ആലമിനെ നോക്കി, അവൻ കണ്ണ് കൊണ്ട് കുടിച്ചോളാൻ സമ്മതം നൽകിയതും അവൾ അത് ചുണ്ടോട് ചേർത്തു.. "അഹ്.. മോൾ എല്ലാം പറ എങ്ങനാ ഈ കുരുത്തംകെട്ടവനെ വരച്ച വരയിൽ നിർത്തുന്നത്.." "ആലം ഒരു പാവമാണ്..He cares a lot" അവൾ മടിച്ച മടിച്ചു ഉത്തരം നൽകുന്നത് കേട്ട് അവർ ആലമിനെ നോക്കി...അവൻ കണ്ണെടുക്കാതെ ആമിയിൽ ദൃഷ്ടി ഊന്നി ഇരിക്കുവായിരുന്നു.. "നിങ്ങളുടെ ഫസ്റ്റ് മീറ്റിംഗ് ഒക്കെ എങ്ങനെ ആയിരുന്നു??" "ഉമ്മ.." അവർ ചോദിച്ചതിന് ഇടയിൽ കേറി അവൻ പെട്ടെന്ന് വിളിച്ചു.. "ആമി tired ആണ്..അക്കാദമിയിൽ നിന്ന് വരുന്ന വഴിയാണ്" "ഓഹ്.. മോൾക് റെസ്റ്റ് എടുക്കണം എങ്കിൽ ഞാൻ റൂം"

"No!!" ആലമും ആമിയും ഒരുമിച്ച്.. "ബ്രോ എനിക്ക് വേണ്ടി വെയ്റ്റ് ചെയുന്നുണ്ടാകും..ഞാൻ പിന്നേ ഒരിക്കൽ വരാം" അവര്ക് അവളെ വിടാൻ താൽപര്യമില്ലായിരുന്നു എങ്കിലും അവളക്ക് പോകണം എന്ന് ഉള്ളത് കൊണ്ട് സമ്മതം നൽകി.. "പോയിട്ട് വരാം" "വരണം!!" അവർ അവളെ ചേർത്ത പിടിച്ചു നെറ്റിയിൽ ചുണ്ട് ചേർത്തു.. _🦋 "ആമി.. I'm sorry" മന്ഷന് മുന്നിൽ അവളെ ഡ്രോപ്പ് ചെയ്ത തിരിച്ചു പോകാൻ ഒരുങ്ങും മുൻപേ അവൻ പറയുന്നത് കേട്ട് അവൾ അവനൊരു പുഞ്ചിരി നൽകി.. "It's okay..എനിക്ക് മനസിലാകും.." "ഉമ്മ വെറുതെ വിടും എന്ന വിചാരിക്കണ്ടാ.. വേറെ കള്ളത്തരം കണ്ടവെക്കുന്നതാകും നല്ലത്" അവൾ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് അവനും ഒപ്പം ചിരിച്ചു.. "നമ്മടെ ഫസ്റ്റ് മീറ്റിംഗിന് കുറിച്ചാണോ..??അതിനുള്ള മറുപടി ഇനി ആകുമ്പോഴേക്കും ഞാൻ നോക്കി വെച്ചോള്ളാം.." "അപ്പോ എന്നെ വെറുതെ വിടാൻ ഉദ്ദേശമില്ല അല്ലേ"ഏണിനെ കയ്യ് വെച്ച ആമി അവനെ ഉറ്റുനോക്കി.. "വിറുതെ വിടാണോ.."ഒരു കള്ള നോട്ടം ആയിരുന്നു അവന്റേത്..

ആമി എന്ത് പറയണം എന്നറിയാതെ നിൽക്കുന്നത് കണ്ട് ആലം അവൾക് മുന്നിലേക് നടന്ന് അടുത്തു.. അപ്പോഴേക്കും ഒരു ഹോർണ് അടികേട്ട രണ്ടുപേരും ഒരുപോലെ നോട്ടം സൈഡിലേക് ആക്കി.. "ജെറി" അവൾ മൊഴിഞ്ഞു..അവൻ അവരെ ഇരുവരെയും ഉറ്റുനോക്കി ബൈക്ക് റേസ് ചെയ്തകൊണ്ടിരുന്നു.. "എങ്കിൽ ശെരി.." അത്രെയും പറഞ്ഞു ജെറിയെ ചൂഴ്ന്നു നോക്കി ആലം അവിടുന്നു കാർ എടുത്തതും..ആമിയെ വകവെക്കാതെ അവൻ ബൈക്കു മുന്നോട്ട് എടുത്തു.. അവൻ പോയതും നോക്കി അവൾ അവന്റെ പുറകിൽ പതിയെ നടന്നു.. _🌼 "കൃതി" കോളജിലേക് കയറാൻ പോകെ തന്നെ ആരോ പുറകിൽ നിന്ന് വിളിക്കുന്ന കേട്ട് അവൾ തിരിഞ്ഞു നോക്കി.. ആമിയാണ് എന്ന കണ്ടതും അവൾ നിന്നിടത് അനങ്ങതെ അവളെ നിർവികരതയോടെ നോക്കി.. "ഹേയ്" കൃതി പുഞ്ചിരിച്ചു..അത് തന്നെ ധാരാളം ആയിരുന്നു ആമിക്. "എനിക്ക് കൃതിയോട് കുറച്ച സംസാരിക്കണം..If you don't mind.." അവൾ ആമിയുടെ കൂടെ ചെല്ലാൻ കൂട്ടാക്കി.. .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story