DESTINED LOVE : ഭാഗം 32

Destined Love

രചന: അനാർക്കലി

 Expresso Love കഫെയ്യുടെ ഉള്ളിലേക് ഏതൊരു വ്യക്തി പ്രവേശിച്ചതും ഡോറിൽ മണി മുഴങ്ങി.. "Thanks" തങ്ങൾ ഓർഡർ ചെയ്ത ലാറ്റെ കൊണ്ട് വെച്ച വൈറ്ററിനോടായി ആമി മൊഴിഞ്ഞു.. അയാൾ തലകുനിച്ചു കൊണ്ട് അവിടെ നിന്ന് പോയതും മറ്റെങ്ങോ നോക്കി ഇരിക്കുന്ന കൃതിയുടെ മുന്നിലേക് അവൾ ലാറ്റെ നീട്ടി.. കൃതിയൊരു ചിരിയോടെ അത് വാങ്ങി.. കുടിക്കുന്നതിന്റെ ഇടയിൽ മൗനം.. ഇരുവർക്കും എന്ത് സംസാരിക്കണം എന്നൊരു പിടിയില്ല..ആമിക് ഇവിടെ തുടങ്ങണം എന്നറിവില്ലാതെ കപ്പിന്റെ വായെ ഭാഗത്ത് വിരൽ കൊണ്ട് കളം വരച്ചു.. "കൃതി??" വിളി കേട്ടതും അവൾ മുഖം ഉയര്ത്തി എന്താ എന്നുള്ള മട്ടിൽ നോക്കി.. "I'm sorry.." "ദീ.." "ഞാൻ പറയട്ടെ.."ഇടക്ക് കയറി അവളെ തടയാൻ നിന്ന് കൃതിയുടെ കയ്യിൽ പിടിയിട്ടു ആമി.. കൃതി തലയാട്ടി "എനിക്ക് പൊതുവെ എടുത്തുചാട്ടം ഇല്ലാത്തതാണ്..എന്നാൽ അന്ന് നിന്നെയും ജെറിയെയും ഞാൻ തെറ്റിദ്ധാരണയുടെ പുറത്തു കുറെ കുറ്റപ്പെടുത്തി.. അത് വേറൊന്നും കൊണ്ടല്ല കൃതി,, നീൽ അവനാണ് കാരണം" അവൾ പറയുന്നത് കേട്ട് കൃതി ആമിയെ കണ്ണെടുക്കാതെ നോക്കി ഇരുന്നെത്..

"നിന്നോട് അവൻ എന്നെ കുറിച്ച് എല്ലാം പറഞ്ഞു തന്നിട്ടുണ്ട് എന്ന എനിക്കറിയാം.. ഞങ്ങൾ ആദ്യമായി മീറ്റ് ചെയ്തത് തൊട്ട് എല്ലാം.. ഒരു അപരാജിതയായ എനിക്ക് ഇവിടെ ഒരു ഫാമിലി തന്നെ കിട്ടാൻ കാരണം അവനാ..നീൽ!! എനിക്ക് ആരെകാളിലും ഇഷ്ടവും അവനോടാ.. He's my lil brother..അവന് നോവുന്നത് എനിക്ക് താങ്ങില്ല.. അന്നൊരു നിമിഷം ഞാൻ അവനെ കുറിച്ചാണ് ചിന്തിച്ചത് മുഴുവൻ..എന്റെ മുന്നിൽ അവനെ ഉണ്ടായിരുന്നുള്ളൂ..അവൻ ഹെർട്ട ആകും എന്നൊരു വിചാരം മാത്രം..നീ അവനെ ചതിക്കുവാണ് എന്നൊരു തോന്നൽ..I totally lost my control ഞാൻ എന്താണ് പറയുന്നത് എന്നോ പ്രവർത്തിക്കുന്നത് എന്നോ എനിക്ക് അറിയില്ലായിരുന്നു.. അവന് വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്..I love him that much!!" അവളുടെ കണ്ണിൽ നിന്നും എപ്പോഴോ മിഴിനീർ ഒഴുകി തുടങ്ങിയിരുന്നു.. "I'm sorry..sorry for what happened!!" ആമി തലകുനിച്ചു..

കൃതി ടേബിളിന്റെ പുറത്ത് അവൾ ചേർത്ത പിടിച്ചിരുന്നു ഇരു കയ്യുടെ മുകളിൽ തന്റെ കയ്യ് വെച്ചു.. ആമി മിഴികൾ ഉയർത്തി..കൃതിയുടെ കണ്ണുകളിൽ മിഴിനീർ സ്ഥാനം പിടിച്ചിരിക്കുന്നു..പുറത്തേക് ചാടാൻ അവൾ അനുവധിച്ചില്ല.. "ദീ..അവന് ദീ എന്ന പറഞ്ഞാൽ ജീവനാണ്..അത് പോലെ തന്നെ എനിക്കും!!" അവൾ പുഞ്ചിരിച്ചു "എന്നോട് ദീ സോറി ഒന്നും ചോദികണ്ട ആവിശ്യമില്ല..I know what you did was coz u love him..നമ്മൾ സ്‌നേഹിക്കുന്നവർ ഒരു കാരണവശാലും വേദനികരുത് എന്ന ചിന്തിക്കുന്നവർ ചെയുന്നതെ ദീയും ചെയ്തോളൂ..അതിപ്പോ ഞാൻ ആയാലും അങ്ങനെ തന്നെ ചെയ്യൂ.. so don't be sorry" കൃതി അവസാനം തലയാട്ടി..ആമി മൂക്ക് വലിച്ചു കരച്ചിലിന് ഇടയിലും പുഞ്ചിരിച്ചു.. _☠️ "നീ എന്തുവടെ ഡെലിവറി വാർഡിന്റെ മുന്നിൽ നിൽക്കുന്ന ഭർത്താക്കന്മാരെ പോലെ അങ്ങോട്ടും ഇങ്ങോട്ടും മൂട്ടിന് തീ പിടിച്ചത് പോലെ പാഞ്ഞു നടക്കുന്നെ" ബെന്നിയുടെ ചോദ്യം കേട്ട് നീൽ അവനെ തുറിച്ചു നോക്കി.. കുറെ നേരമായി അവൻ ഗെറ്റിലേക് നോട്ടം എറിഞ്ഞു നില്കുവാണ്..

കൃതി കോളേജിൽ വന്നപ്പോ തന്നെ അവൻ മെസ്സേജ് അയച്ചിരുന്നു..അവൻ വന്നപ്പോ അവളില്ല.. ഇവൾ വന്നിട്ട് ഇത് എവിടെ പോയി..? അവൻ ഫോണ് എടുത്തു അവളെ വിളിക്കാൻ തുനിഞ്ഞതും ഗേറ്റ് കടന്ന് വരുന്ന കൃതിയെ കണ്ട് ഫോണ് താഴ്ത്തി.. അവളോടൊപ്പം തന്നെ നടന്ന വരുന്ന ആമിയെ കണ്ട് നീൽ ഒരു സംശയത്തോടെ അവരെ ഇരുവരെയും നോക്കി.. "ടാ!!" കണ്ണെടുക്കാതെ പ്രതിമ കണക്കെ തങ്ങളെ നോക്കുന്ന അവന്റെ മുന്നിൽ വിരൽ ഞൊടിച്ചു കൃതി... അവൻ അവളിൽ നിന്നും നോട്ടം പതിയെ ആമിയിലേക്ക് ആക്കി.. "You guys??" ബെന്നി രണ്ട്പേരും സംശയത്തോടെ വിരൽ ചൂണ്ടി.. "Yeh ഞങ്ങൾ.. ഇതിപ്പോ എന്റേയും ദീയാ!!" അവൾ ആമിയെ ചേർത്ത പിടിച്ചു.. നീൽ നിർവികരത്തയോടെ ആമിയെ നോക്കി.. "നീൽ നീ എന്താ ദീയോട് ഒന്നും മിണ്ടാതെ..പാവം എന്നോട് സോറി പറഞ്ഞു.. She loves you a lot..അതുകൊണ്ടാ അങ്ങനെയൊക്കെ ഉണ്ടായത്.. അതൊക്കെ മറന്നേക്.. ദീയോട് മിണ്ട..ഹും" അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് കൃതി പറയുന്നത് കേട്ട് ആമി പുഞ്ചിരിച്ചു..

"I'm sorry..എനിക്കറിയാം നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും എന്ന്.. I'm really sorry neel" അവളുടെ കണ്ണു നിറഞ്ഞതും അവന്റെ നെഞ്ചോന്ന പിടഞ്ഞു..പക്ഷെ,,അവൻ തീരുമാനിച്ചു ഉറപ്പിച്ചിരുന്ന ഒരു കാര്യം ഉണ്ട്.. ആമി അവന്റെ മറുപടിക്കായി കാതോർത്തു.. "ശെരി,ഞാൻ സോറി അക്സെപ്റ് ചെയ്യാം.. ബട്ട് one condition" അവൻ പറയുന്നത് കേട്ട് എന്തിനും താൻ തയാർ ആണെന്ന് രീതിയിൽ അവനെ നോക്കി തലയാട്ടി.. "ഇവൾ forgive ചെയ്തത് പോലെ ഒരാളുടെ കൂടെ forgiveness ദീ വാങ്ങണം.." "ആരുടെ??" കൃതി "Jk" നീൽ പറയുന്നത് കേട്ട് ആമിയൊന്ന് ഞെട്ടി.. ജെറിയോട് സോറി ചോദിക്കാനോ എന്ന മട്ടിൽ ആമി അവനെ നോക്കി..

"ജെകെ ക്ഷേമിച്ചു എന്ന പറയാതെ ദീ ഇനി എന്നോട് മിണ്ടണ്ട!!" അവൻ വേറൊന്നും പറയാൻ ഇല്ലാതെ കൃതിയുടെ കയ്യിൽ പിടിയിട്ട അവളെ കൊണ്ട് അവിടുന്നു നടന്ന് അകന്നു.. 'ജെറി,,അവനോട് ഞാൻ സോറി. Oh godd...' അവൾ ദേഷ്യത്തോടെ നിലത്തു കാലിട്ട് ചവിട്ടി.. _🍃 "ഹാ ഹാ. അഹ്ഹ്!! " നടന്നൊക്കെ ഐസക്കിനോട് പറഞ്ഞതും അവൻ പൊട്ടിച്ചിരിക്ക് തിരി കുളുത്താൻ തുടങ്ങും മുന്നോർ ആമി അവന്റെ കയ്യിക് നോക്കി ഒരു പിച്ച കൊടുത്തു.. "ദേ കോച്ചേ ഒന്നാമത്തെ ഞാൻ വല്ലാത്തൊരു അവസ്ഥയിലാ.. അതിന്റെ ഇടക്ക് കൊലച്ചിരി എങ്ങാനും പുറത്തു എടുത്താൽ..!"

അവൾ താക്കിത്തോടെ ഐസക്കിനോട് പറയുന്നത് കേട്ട് ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ ഇല്ല എന്ന് തലയാട്ടി. (തൽക്കാലത്തേക് കോച്ചിനെ കൊണ്ടും നമ്മക് മലയാളം സംസാരിപ്പിക്കാം😌) "അപ്പൊ നീ എന്ത് തീരുമാനിച്ചു ജെറിയോട് സോറി ചോദിക്കാൻ തയാർ ആണോ??" ഐസക്ക് ആമി ഒന്നും മിണ്ടാതെ പൂളിൽ കാലിട്ട് ഇളക്കി.. "എനിക്ക് അറിയില്ല.. ജെറി,, ആ ബാസ്റ്റർഡിനോട് സോറി ചോദിക എന്നൊക്കെ പറഞ്ഞാൽ ,,i can't" അവൾ ചിണുങ്ങി.. "അപ്പൊ നീൽ!!" "അവൻ പറഞ്ഞാൽ പറഞ്ഞതാ..അതാ ഏക പ്രശ്നം..ജെറിയോട് സോറി ചോദിച്ചു ചെന്നാൽ അവൻ ഉറപ്പായും എന്തേലും പണി തരും!! I'm damn sure" അവൾ മുഖം വീർപ്പിച്ചു. "നിന്റെ മുന്നിൽ നീൽ പറഞ്ഞ ആ ഒരു വഴിയേ ഉള്ളു..നീ അങ്ങു ചോദിക്കെന്നെ" "ദേ കോച്ച് ആണെന്നൊന്നും നോക്കില്ല ഇതിൽ മുക്കി കൊല്ലും ഞാൻ..കള്ള കിളവാ"

അവൾ അവനെ നോക്കി കണ്ണുരുട്ടി "കോച്ച് ആണെന്നുള്ള അറിവ് ഒക്കെ എന്റെ മോൾക് ഉണ്ടല്ലോ.. അത് തന്നെ മഹാഭാഗ്യം" അവൻ കയ്യ് മലർത്തി നിശ്വാസിച്ചു.. "ഇനി എല്ലാം നീയാണ് തീരുമാനികേണ്ടത്..bst f lck!" അവളുടെ പുറത്തു തട്ടി അവൻ അവിടുന്നു എഴുന്നേറ്റു.. ആമി ഒരു എത്തും പിടിയും ഇല്ലാതെ മുന്നോട്ടും നോക്കി ഇരിക്കുന്ന നേരത്താണ് തനിക്ക് അരികിലേക് ആരോ നടന്ന വരുന്നതായി തോന്നിയത്.. "സിയ" ആമി സിയയേയും അവളുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരെയും ഒന്ന് നോക്കി എഴുന്നേറ്റു.. "എന്തായിരുന്നു കോച്ചുമായി??" "നീ എന്താ ഉദ്ദേശിച്ചത്??"അവളുടെ ചോദ്യത്തിൽ തന്നെ എന്തോ മിസ്റ്റേകെ തോന്നി ആമിക്.. "ശെരിക്കും നീയരാ??നിന്നോട് ഒന്ന് സംസാരിക്കുമ്പോഴേക്കും നീ എല്ലാ ആണുങ്ങളെയും സേഡ്യൂസ് ചെയ്യുന്നുണ്ടല്ലോ..നീ എന്തേലും മാജിക്‌മറ്റോ യൂസ് ചെയ്യുന്നുണ്ടോ??"

പുച്ഛത്തോടെ കളിയാക്കി സിയ ചോദിക്കുന്നത് കേട്ട് ആമി മുഷ്ട്ടി ചുരുട്ടി.. "You can tell us..ഞങ്ങൾ ആരോടും പറയില്ല അല്ലെ സുസ്‌" ആയി മൗനം പാലിച്ചു "Hey പറയൂന്നേ..എന്താ ആ ട്രിക്ക്"സൂസൻ അവളുടെ തോളിൽ തോൾ മുട്ടിച്ചു കൊണ്ട് ചോദിച്ചതും ആമി കുറച്ചു മാറി നിന്നു.. "Look.. എനിക്ക് നിങ്ങളെ അറിയുക കൂടിയില്ല.. സോ ലീവ് മീ അലോണ്"അവൾ കൂടുതൽ ഒന്നും സംസാരിക്കാൻ താല്പര്യപ്പെടാതെ അവരെ മറികടന്ന് പോകാൻ തുനിഞ്ഞു എങ്കിലും സിയ അവളെ തടഞ്ഞു.. "അത്രേയുള്ളൂ..നിനക്ക് ഞങ്ങളെ അറിയില്ല.. I'm Jessica" "And I'm Susan"അവർ മാറിനോട് കയ്യ് കെട്ടി.. "ഇനി ഒന്നുടെ വിശദമായി പരിജയപ്പെടണോ.. അതും ആകാം" അര്ഥംവെച്ചുള്ള അവരുടെ സംസാരം അവൾക് തീരെ പിടിച്ചില്ല.. "അഹ് പിന്നെന്താ..ഇപ്പൊ തന്നെ ആകാം" പറഞ്ഞു തീർന്നതും അവൾ പൂളിലേക്ക് രണ്ടുപേരെയും ഒരുമിച്ചു തള്ളിയിട്ടു.. "സുസ്‌!!ജെസ്!!"സിയ. രണ്ട് പേർക്ക് നീന്താൻ അറിയാം..മുകളിലേക് അവർ പൊങ്ങി വന്നത് കണ്ടതും സിയ ആമിക് നേരെ തിരിഞ്ഞു കയ്യ് ചുണ്ടി..

"ഡി!!" "Oh you too!!"അവൾ തനിക്ക് നേരെ ഉയർത്തിയ ചൂണ്ട് വിരൽ കയ്യിൽ ഞെരിച്ചു അമർത്തി..പതിയെ പിടിവിട്ടു കൊണ്ട് അവളെയും പൂളിലേക് തള്ളി.. "Anyway nice to meet you guys..Oh by the way I'm Amaara.. Amaara Farah " ചുണ്ട് കോട്ടി അവരെ നോക്കി അവൾ സൈറ്റ് അടിച്ചു കാണിച്ചു അവിടുന്നു തിരിഞ്ഞു നടന്നു.. "ഇഹ്ഹ്ഹ" സിയ തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ വെള്ളത്തിൽ കയ്യിട്ട് അടിച്ചു.. _☠️ 'അല്ലേൽ തന്നെ മനുഷ്യനെ സമാധാനമില്ല അപ്പോഴാ അവളുടെ ഒക്കെ..' ആമി പിറുപിറുത്തു കൊണ്ട് റോഡിന്റെ സൈഡിൽ കൂടെ നടക്കുവാണ്.. എന്നാലും ഒരു പരിജയവുമില്ലാതെ തന്നോട് എന്തിന് അവർ ഒരു ഉടക്കിന് വന്നത് എന്നൊരു സംശയം അപ്പോഴും ബാക്കി.. 'ഇനി വട്ടാണോ??' അവസനം തനിക്ക് വട്ടാകും എന്നുള്ളത് കൊണ്ട് അവളെ ചിന്ത അവിടെ ഇടാം എന്നു കരുതി എങ്കിലും വീണ്ടും വീണ്ടും അവളെ അത് അലട്ടി കൊണ്ടിരുന്നു.. "ഔ!!"തലക്ക് ഇട്ടൊരു കൊട്ട് കിട്ടിയത്തിന്റെ വേദനയിൽ ആമി തിരിഞ്ഞു.. "നീയോ!" "അതേ ഞാൻ തന്നെ.. നീ എന്തോന്ന് ചിന്തിച്ചു നടക്കുവാ..

അക്കാദമി തൊട്ട് ഞാൻ നിന്റെ പുറകിൽ ഉണ്ട്...നീ ഈ ലോകത് ഒന്നുമല്ലേ" ഐവി ചോദിക്കുന്നത് കേട്ട് ആമി കൊച്ചു കുട്ടികളെ മുഖം ചുളുക്കി.. ഏണിനെ കയ്യ് വെച്ചു ഐവി അവളുടെ മറുപടിക്കായി കാതോർത്തു.. "നീൽ അങ്ങനെ പറഞ്ഞോ?" ഐവിയുടെ ചോദ്യം കേട്ട് ആമി കീഴ്ചുണ്ട് മലർത്തി തലയാട്ടി.. "You're doomed" "എനിക്കറിയാം" അവൾ നിശ്വാസിച്ചു കൊണ്ട് ലോലിപോപ്പിന്റെ സ്റ്റിക് എടുത്തു ദൂരേക്ക് എറിഞ്ഞു.. "എന്നിട്ട് എന്തായി പ്ലാൻ??" "Not decided yet" അവൾ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല എന്ന കേട്ടതും ഐവി തലയാട്ടി ചിരിച്ചു.. "വേറൊരു കാര്യം ഉണ്ട്" ആമി എന്തോ ഓർത്ത പോലെ ഐവിയ്ക് നേരെ തിരിഞ്ഞു.. അവൾ അക്കാദമിയിൽ വെച്ചു നടന്നതെല്ലാം വിഷദമാക്കി കൊടുത്തു ഐവിയ്ക്. "Wait!! നീ ഈ പറയുന്ന സൂസൻ അവളൊരു ബ്ലോണ്ടി ആണോ?" ആമി അതേ എന്ന തലയാട്ടി

"ആൻഡ് സിയ അവൾ ഒരു വെള്ളപ്പാറ്റ??" "Ye.. ahhh" "ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം??" അവരെ കുറിച്ച ഇത്രക്ക് ഒക്കെ വിശദമായി ഐവി ചോദിക്കുന്നത് കേട്ട് ആമി ഇരുന്നിടത് നിന്നും എഴുന്നേറ്റ് കയ്യ് മലർത്തി.. "എനിക്ക് അവരേ മറ്റാരേക്കാളിലും നന്നായി അറിയാം" ഐവിയുടെ മുഖത്തിൽ പുച്ഛവും അമർഷവും ഒരേ പോലെ കലർന്നിരുന്നു.. "മൂന്നു പേരെയുമോ??" "No!! നാല്"ഐവി കഴിഞ്ഞു പോയതും ഓർത്തു കൊണ്ട് പറഞ്ഞു.. "നാലോ..അതരാ നാലമത്തെയാൾ??" അവൾക് കൂടുതൽ അറിയാൻ ത്വരയായി.. "അവർ അവരേ തന്നെ വിളിക്കുന്നത് SJs എന്നാണ്"

ഇതേ സമയം ആമി വർക് ചെയ്യുന്ന കഫേയുടെ ഡോർ തുറന്നു.. "സൂസൻ" ഐവി.. ആദ്യം തന്നെ അകത്തേക് കടന്ന് സൂസൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.. "സിയ"ഐവി.. സൂസന്റെ പുറകിൽ തന്നെ അകത്തേക് കയറി സിയ തന്റെ ഹാൻഡ് ബാഗ് ഒന്നുടെ നേരെയാക്കി.. "ജെസീക്ക" ഐവി.. മുന്നോട്ട് കിടന്ന തന്റെ മുടിഴകൾ വിരലുകൾ കൊണ്ട് പിന്നേക് തട്ടി തന്റെ ലക്ഷ്യം സ്ഥാനത്തേക് അവളും അവരോടപ്പം ചേർന്നു.. "N' JOE Josephine" ഐവി അവർ മൂന്നു പേരും ഒരു ടേബിളിൽ മുന്നിൽ ചെന്നതും പാതങ്ങൾ നിശ്ചലമായി.. "Hi joe" അവർ ഒരുപോലെ മൊഴിഞ്ഞു അവൾ കയ്യിൽ ഉണ്ടായിരുന്നു മാഗസിൻ പതിയെ താഴ്ത്തി അവരെ നോക്കി ചുണ്ടു കോട്ടി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story