DESTINED LOVE : ഭാഗം 35

Destined Love

രചന: അനാർക്കലി

ആടിപ്പാടി ചെന്ന് കയറിയപ്പോൾ ആമി കണ്ടത് കോമ്പ്കൊർക്കാൻ നേർക്ക് നേർ നിൽക്കുന്ന ഐവിയെയും ജോയേയുമാണ്.. കൂടെ ഉള്ളവർ എല്ലാം ഇപ്പൊ ഒരു അടികാണാം എന്ന രീതിയിൽ കണ്ണും നട്ട് നിൽക്കുന്നത് കണ്ട് ആമി വേഗം അവരുടെ ഇടയിലേക് കയറി.. "ഡി!!"സൂസൻ അവൾക് നെരെ കയ്യ് പൊക്കിയതും ആമി അത് തടയാൻ ഒരുങ്ങും മുൻപേ മറ്റാരോ അവളുടെ കയ്യിൽ പിടിയിട്ടു.. അതാരാ എന്ന കണ്ടതും ആമി ഒരു ഷോക്കോടെ ആ വ്യക്തിയെ നോക്കി.. "സ്റ്റെല്ല" ജോ മൊഴിഞ്ഞു. സ്റ്റെല്ല അവൾക് മുന്നിലേക് കയറി നിന്നു സൂസന്റെ കയ്യ് ശക്തിയിൽ താത്തിട്ടു.. "നീ നാട്ടിൽ ഉണ്ടെന്ന് എനിക്ക് ന്യൂസ് കിട്ടിയതാ..പക്ഷെ ഇത് വരെ കാണാൻ കഴിഞ്ഞില്ല.."ജോയെ അടുമുടി അവൾ കണ്ണുഴിഞ്ഞു.. "കിങ്കിടികൾക് ഒരേല്ല കൂടിയോ എന്നൊരു സംശയം ഉണ്ടല്ലോ ജോ"സ്റ്റെല്ല അവരെ ആകമാനം ഉറ്റുനോക്കി..

"സ്റ്റെല്ല നീ ഇതിൽ ഇടപെടേണ്ട!!" ജോ അവൾക് നേരെ കയ്യ് ചൂണ്ടിയതും സ്റ്റെല്ല ഒരു പുച്ഛത്തോടെ ജോയുടെ ചുണ്ട് വിരലിൽ പിടിമുറുക്കി..പതിയെ അവൾ താഴ്ത്തി..സ്റ്റെല്ലയുടെ പിടിയുടെ വേദന കാരണം ജോ പല്ലഞ്ഞെരിച്ചമർത്തി.. "അത് നീയാണോ തീരുമാനിക്കേണ്ടത്" "സ്റ്റെല്ല!!" അവൾക് നേരെ അടുക്കാൻ നിന്നതും ആമി അവര്ക് ഇടയിൽ കയറി. "ജോ സ്റ്റോപ്..ഇതൊരു ഫ്രണ്ട്‌ളി പ്ളേസാണ്.. ഇവിടെ ഒരു പ്രശ്നം ഉണ്ടാകൻ ഞങ്ങൾ സമ്മദിക്കില്ല" അവൾ താക്കിത് നൽകി.. പുറകിൽ നിന്ന് ഐവി ജോയെ നോക്കി ഒറ്റപ്പൂരികം പൊക്കി.. ജോ ഒരു ദേഷ്യത്തോടെ അവളെ ഉറ്റുനോക്കി.. "പൊടി"ഐവി പുര്കിൽ നിന്നും പയ്യെ ചുണ്ടനക്കി.. വീണ്ടും അടിക്ക് തുടക്കം കുറിക്കാൻ എന്ന വണ്ണം ജോ മുന്നോട്ട് വരാൻ ഇരുന്നതും സൂസൻ അവളെ പിടിച്ചു വെച്ചു.. "ജോ വിട്ടേക്ക് ഇപ്പൊ ഒരു സീൻ ഉണ്ടാകേണ്ട" ജെസി പറയുന്നത് കേട്ട് ഉള്ളിൽ തന്നെ അവളുടെ അമർഷം അടക്കി വെച്ചു ഒരു കലിപ്പോടെ അവൾ അവിടുന്നു ഇറങ്ങി പോയി..

"സ്റ്റെല്ലയ്ക് അവരെ അറിയുമോ??" അവർ പോയതിന്റെ പുറകിൽ തന്നെ ആമി ചോദിക്കുന്നത് കേട്ട് സ്റ്റെല്ല അവരിൽ നിന്നും കണ്ണെടുക്കാതെ തലയാട്ടി. "ഞങ്ങളെ ഒക്കെ ഒരേ സ്കൂളിലാണ് പഠിച്ചേ..same batch"ഐവിയെ നോക്കിയാണ് അവൾ പറഞ്ഞത്..ആമി അവരിൽ നിന്നും ഒരു വയസിൽ ഇളപ്പം ഉണ്ട്.. കൂടെ പഠിച്ചിട്ട് കൂടെ ഐവിയും സ്റ്റെല്ലയും അധികം കൂട്ടില്ലാതെ പോലെയാണ്.. ഇന്നാണേൽ അവളെ സ്റ്റെല്ല സഹായിക്കുക കൂടി ചെയ്തു..ആമി നെറ്റി ചുളിച്ചു രണ്ടുപേരെയും നോക്കി.. "ആമി എന്തായിരുന്നു ഇവിടെ??" ഡേവിഡ് ചോദിക്കുന്നത് കേട്ട് ആമി ഞെട്ടി.. അവളൊരു അവിഞ്ഞ ഇളി പാസാക്കി..വിശദീകരണത്തിന്റെ അവിശ്യമില്ലാ എന്ന ഡേവിഡ്സന്റെ നിൽപ് കണ്ടപ്പോ തന്നെ അവര്ക് മനസിലായി.. "ഇതിനി ബ്രോയോട് പറയാൻ നിൽക്കരുത് പ്ലീസ്"അവൾ കെഞ്ചി.. അവൻ ആലോജികുന്നത് പോലെ കാണിച്ചു അവസാനം തലയാട്ടി സമ്മദിച്ചു.. "ഞാൻ പോകുവാ..I've a business to deal" സ്റ്റെല്ലാ. അവൾ പോയതും അതിന്റെ പുര്കിൽ അങ്ങോട്ടെക് വന്ന നീലിനെ കണ്ട ആമി തുള്ളി ചാടി അവന്റെ അടുത്തേക് പോയി ഓർഡർ ചെയ്യാൻ തുനിഞ്ഞു..

"ഐവി ദീ" ആമിയെ മൈൻഡ് ചെയ്യാതെ അവൻ ഐവിയെ വിളിക്കുന്നത് കേട്ട് ആമിയുടെ പാതകൾ നിലച്ചു..അവന്റെ കൂടെ ഇരിക്കുന്നവരെ ഒന്ന് നോക്കി ആമി ഐവിയിലേക് നോട്ടം എറിഞ്ഞു.. ഐവി പോകണോ വേണ്ടയോ എന്ന് മട്ടിൽ ആമിയെ നോക്കി.. ആമി കണ്ണ് കൊണ്ട് പോകാൻ സമ്മതം നൽകിയതും അവൾ നീലിന്റെ അരികിലേക് ചെന്നു.. "നീൽ അവളോടൊന്ന് ക്ഷേമിക്..നിന്റെ ബിഹേവിയറിൽ അവൾ ടോട്ടലി അപ്സ്റ്റാണ്" അവർക് വേണ്ടതെല്ലാം ഒർഡർ ചെയ്ത തിരിയും മുൻപ് അവൻ മാത്രം കേൾക് ഐവി പറയുന്നത് കേട്ട് നീൽ മുഖം ചരിച്ചു കൗണ്ടറിലേക് നോട്ടം എറിഞ്ഞു.. ആമിയുടെ മുഖം വാടി ഇരിക്കുന്നത് കാണ്കെ അവൻ വിഷമം ഉണ്ടായി എങ്കിലും അവൻ അത് ഉൾകൊള്ളാൻ കൂട്ടാക്കിയില്ല.. ഐവിയുടെ വാക്കുകളെ പാടെ അവഗണിച്ചു നീൽ.. "ഞാൻ ഒരു കാര്യം അവിശ്യപ്പെട്ടിട്ടുണ്ട്..അത് നടന്നിട്ട് തീരുമാനിക്കാം"

അവൻ അത്രമാത്രം പറഞ്ഞു അവൻ കൂട്ടക്കാരുടെ കൂടെ ചേർന്നു.. ഐവി നീരസ്‌തോടെ മുഖം താഴ്ത്തി വരുന്നത് കണ്ടപ്പോ തന്നെ ആമി ഊഹിച്ചു എന്തായിരുന്നു അവിടെ നടന്നത് എന്ന്.. "ഏയ്.." ആമി അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തൊളിൽ തട്ടി..തന്റെ ഉള്ളിലെ വിഷമം അവൾക് മുന്നിലേക് തുറന്ന് കാട്ടി മറ്റുള്ളവരുടെ മൂഡ് കൂടെ കളയാൻ അവൾ തയ്യാർ അല്ലായിരുന്നു.. _☠️ ആമി മുന്നിൽ കാണുന്ന ഡോറിലേക് നോട്ടം എറിഞ്ഞു അടക്കി വെച്ചിരുന്ന ശ്വാസം അയച്ചു വിട്ടു.. അവൾ രണ്ടും കല്പിച്ചു അകത്തേക് കയറി..ഇന്നലെ വന്നപ്പോ താൻ ഉറപ്പിച്ചതാണ് ഇങ്ങോ ഇനി വരില്ല എന്ന..എന്നാൽ അത് മാറ്റേണ്ടി വന്നു..അവൾ ഓർത്തു.. മധ്യ ലഹരിയിൽ ആടിപ്പാടി നിൽക്കുന്നവരുടെ ഇടയിൽ അവളുടെ മിഴികൾ അവനെ തേടി..തേടിയത് കണ്ണിൽ ഉടക്കിയതും ആമിയുടെ നടത്തം അങ്ങോട്ടേക്കായി..

കയ്യിലൊരി ഗ്ലാസ്സുമായി ഏതോ ഒരു പെണ്ണിനോട് കൊഞ്ചി കുഴയുന്ന ജെറിയുടെ പിന്നിൽ വന്ന നിന്നു ആമി.. അവളെ കണ്ടതും അവന്റെ മുന്നിൽ നിന്നവൾ സംശയത്തോടെ ആമിയെ നോക്കി.. അത് ശ്രെദ്ധിച്ചത്‌വണ്ണം ജെറി അവൾക് നേരെ തിരിഞ്ഞു.. "ഫറ?"അവൻ ഒറ്റപ്പൂരികം പൊക്കി.. അവൾ എന്തോ പറയാൻ തുനിയും മുൻപേ ജെറി അവളുടെ ആധരങ്ങൾക് മുകളിൽ തന്റെ വിരൽ വെച്ചു തടഞ്ഞു അവളോട് ചേർന്ന് നിന്നു.. തന്റെ ചുണ്ടിന് മുകളിക് ഇരിക്കുന്ന അവന്റെ വിരലിൽ നോക്കി അവൾ പതിയെ തനിക്ക് തൊട്ട് മുന്നിൽ നിൽക്കുന്ന ജെറിയെ നോക്കി കണ്ണ് വിടർത്തി.. "എന്റെ കണ്ടിഷൻസ് ഞാൻ ഇന്നലെ തന്നെ പറഞ്ഞതാണ്"മയത്തിൽ അവൻ മൊഴിഞ്ഞത് കേട്ട് ആമി ദേഷ്യത്തോടെ അവന്റെ കയ്യ് എടുത്തു മാറ്റി.. അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് അവൾ തിരിഞ്ഞു നടന്നു..ജെറി ചുണ്ട് കടിച്ചു പിടിച്ചു ആമി പോയത് കണ്ടതും തന്റെ അടുത്ത നിന്ന് അവർ സംസാരിച്ചത് മനസിലാകത്തെ നിൽക്കുന്നവളുടെ നേരെ തിരിഞ്ഞു.. . .

🎶Every time they turn the lights down Just wanna go that extra mile for you Your public display of affection (oh-oh-oh) Feels like no one else in the room (but you)🎶 തൊട്ട് അടുത്ത പാട്ട് കേട്ട് എല്ലാരുടെയും കണ്ണ് ഒരുപോലെ നടുക്ക് കുറച്ച വലുപ്പത്തിൽ കെട്ടിയിരിക്കുന്നു സ്റ്റേജിലേക് നീണ്ടു.. താൽപര്യം ഇല്ലാതെ ആണേലും ജെറിയും അങ്ങോട്ട് തിരിഞ്ഞു.. ഇരുട്ടിൽ ഇരുന്നു പതിയെ പാടിനൊത് നടന്നു വരുന്ന ആമിയെ കണ്ടു അവന്റെ മിഴികൾ വിടർന്നു.. പാട്ടിനൊപ്പം തന്നെ അതിന്റെ ഇണത്തെ കൂട്ടപിടിച്ചു അവൾ കളിക്കുന്ന ഡാൻസ് കണ്ട് എല്ലാരും അവൾക്കൊപ്പം കൂടി.. 🎶We can get down like there's no one around We keep on rockin' (we keep on rockin') We keep on rockin' (keep on rockin') Cameras are flashing while we're dirty dancing They keep watchin' (they keep watchin') Keep watchin' Feels like the crowd is saying🎶

ഇട്ടിരുന്ന ജാക്കറ്റ് ഊരി അവൾ ഉള്ളിൽ അടക്കി വെച്ചിരുന്ന ദേഷ്യം പുറത്തു കാണിക്കാതെ തന്നെ ജെറിക് നേരെ എറിഞ്ഞു..അത് കറക്ട അവന്റെ മുഖത്തെ വന്ന വീഴുകയും ചെയ്തു.. ജാക്കറ്റ് പതിയെ മാറ്റി അവൻ ആമിയെ അടിമുടി നോക്കി..ബ്ലാക്ക്‌ സ്ലീവ്ലെസ് ക്രോപ് ടോപ്പും ഷൊർട്സും.. ജെറിയുടെ മിഴികൾ ചെന്നു പതിച്ചത് ആമിയുടെ നവേലിന്റെ തൊട്ട് താഴെയായിയുള്ള മറുകിൽ ആണ്..സ്റ്റേജിന്റെ ഏറ്റവും അറ്റത്തു വന്നു നിന്നു അവൾ കളികേ അവൻ അത് വ്യക്തമായി കണ്ടു.. 🎶Gimme, gimme more Gimme more Gimme, gimme more Gimme, gimme more Gimme more Gimme, gimme more Gimme, gimme more Gimme more Gimme, gimme more Gimme, gimme more Gimme more Gimme, gimme more🎶 . . "ഹേയ് ഗേൾ..Are you free" ഡാൻസ് കളിച്ചു ഇറങ്ങവെ അവൾക് മുന്നിലേക് വന്നു നിന്നായാൾ ചോദിക്കുന്നത് കേട്ട് ആമി വെറുപ്പോടെ അയാളെ മറികടന്ന് പോകാൻ തുനിഞ്ഞതും അയാൾ അവളുടെ കയ്യിൽ പിടിയിട്ടു.. "Where are.."ചോദ്യം മുഴുവൻ ആകും മുമ്പ് തന്നെ അവളുടെ പുര്കിൽ വന്നു നിന്ന് ജെറിയെ കണ്ട അവൻ അവളിലുള്ള പിടി വിട്ടു..

"ജെകെ?"അയാൾ മൊഴിഞ്ഞത് കേട്ട് എന്താ എന്നുള്ള മട്ടിൽ അവൻ അയാളെ നോക്കിയതും ആമിയെ നോക്കി സോറി പറഞ്ഞു അയാൾ വേഗം അവിടുന്നു സ്ഥലം കാലിയാക്കി... ആമി ജെറിയെ കണ്ടു എങ്കിൽ പോലും അവനെ മൈൻഡ് ചെയ്യാതെ അവൾ അവിടുന്നു ഇറങ്ങി.. "ഫറ!!"പിന്നാലെ ചെന്നു അവളെ തടഞ്ഞു വെച്ചു.. "ഞാൻ.." "നിന്റെ ആവശ്യം കഴിഞ്ഞില്ല..ഇനി ഒന്നുമില്ലല്ലോ??" പുച്ഛത്തോടെ ഉള്ള അവളുടെ ചോദ്യം കേട്ട് നിൽക്കേ അവന്റെ മിഴികൾ അറിയാതെ അവളുടെ മറുകിൽ തറച്ചു.. ജെറി വേഗം അവളുടെ ജാക്കറ്റ് അവൾക് ഇട്ടുകൊടുത്തു ആമിയെ തനിക്ക് അരികെ അടുപ്പിച്ചു.. ആമിയൊന്ന് പകച്ചു എങ്കിലും അവനോടുള്ള ദേഷ്യത്തിൽ അവനെ പിന്നേക് തള്ളി നീക്കാൻ നോക്കി എങ്കിലും അവൾക് കഴിഞ്ഞില്ല.. ജെറി അവളിൽ നിന്നും ഒരു തരി പോലും വിട്ടുമാറാൻ കൂട്ടാക്കിയില്ല..

അവളുടെ കണ്ണ് ചുറ്റും പാഞ്ഞു നടന്നു.. പലരും തങ്ങളെ നോക്കുന്നുണ്ട്..അതിൽ ചിലര് അവളുടെ സ്റ്റേജ് പെർഫോമൻസ് മനസിൽ വെച്ചാണ് നോക്കി ചിരിക്കുന്നത് എന്ന മാത്രം.. ആമിയുടെ മിഴികൾ അവൾ പോലും അറിയാതെ നിറഞ്ഞിരുന്നു,, അവൾ നിറഞ്ഞ മിഴികളാൽ ജെറിയെ നോക്കി.. അവൻ അവളിലെ പിടിവിട്ടു...ജാക്കറ്റ് നേരെയാക്കി അവൾ വേഗം അവിടുന്നു ഓടി.. ആദ്യമായ്‌ അവന് താൻ ചെയ്ത് പ്രവർത്തിയോട് കുറ്റബോധം തോന്നി.. _🎭 "ടാ ഞാൻ പറഞ്ഞിട്ടും നീ എന്താ ഒന്നും മിണ്ടാതെ??" ജോ വന്നതും ഇന്ന് കഫേ വെച്ചു നടന്നതെല്ലാം വള്ളിപുള്ളി വിടാതെ താൻ പറഞ്ഞിട്ടും താൻ അതൊന്നും കേട്ടിട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന ക്രിസ്റ്റിയെ കണ്ട് യാകേശ് പല്ല് ഞെരിച്ചു.. "ഞാൻ എന്ത് പറയാന.. അവൾ വന്നിട്ടുണ്ടെൽ എനിക്ക് എന്താ??"ടേബിളിൽ ഉള്ള ഫയൽസിൽ എന്തൊക്കയോ മറിച്ചു നോക്കി അവൻ.. "ക്രിസ്റ്റി,, സ്റ്റെല്ല അപ്പോ വന്നില്ലായിരുന്നേൽ അവളും ഐവിയും തമ്മിൽ നല്ല രീതിയിൽ ഉടക്കിയേനെ.. അത് കണ്ടൊണ്ട് ആമി നിൽക്കും എന്ന തോന്നുന്നുണ്ടോ??"

ആമിയുടെ പേര് കേട്ടതും അവൻ ഫയൽ അടച്ചു വെച്ചു.. "ടാ!!" "ഞാനും അവളുമായി ഉള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതാണ്.. അതുകൊണ്ട് ജോ എന്നെ കണ്സേണ് ചെയ്യുന്നതല്ല..ആമി,, അവൾക് അവളെ സൂക്ഷിക്കാൻ അറിയാം..ഇല്ലെൽ എന്താണ് വേണ്ടത് എന്നും എനിക്ക് അറിയാം" മയത്തിൽ ആണെങ്കിലും അവന്റെ വാക്കിൽ ദൃഢതയുണ്ട്.. എന്നാൽ യാകേശ് ഉന്നയിക്കാൻ ഇരുന്ന് ചോദ്യം അതല്ലായിരുന്നു.. അത് ചോദികും മുൻപ് തന്നെ ക്രിസ്റ്റി വേഗം തന്റെ സ്പെകസും എടുത്തു വെച്ചു യാകേഷിനെ മൈൻഡ് ചെയ്യാതെ അവിടുന്നു എഴുന്നേറ്റു.. പുറത്തേക് ഇറങ്ങാവെ തനിക്ക് നേരെ വരുന്ന ജെറിയെ കണ്ട് ക്രിസ്റ്റിയുടെ കണ്ണുകൾ ചുരുങ്ങി..അവന്റെ മുഖത്ത് താൻ ഇന്ന് വരെ കാണാതെ ഒരു ഭാവം.. "കെയ്ത്ത്!!" ക്രിസ്റ്റിയുടെ വിളി കേട്ട് അവൻ സ്വബോധത്തിലേക് തിരികെ വന്നു..അവനെ മിഴിച്ചു നോക്കി.. "ഒന്നുല്ല" ക്രിസ്റ്റി പറഞ്ഞത് കേട്ട് മറുത്തൊന്നും പറയാതെ അകത്തേക് കയറി പോകുന്ന ജെറിയെ അവൻ സംശയത്തോടെ ഉറ്റുനോക്കി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story