DESTINED LOVE : ഭാഗം 36

Destined Love

രചന: അനാർക്കലി

 അവൻ തന്റെ റൂമിലേക് കയറാൻ തുനിയും മുൻപേ ഹാൻഡിലിൽ പിടിയിട്ടു തിരിഞ്ഞു തന്റെ റൂമിന് ഓപ്പോസിറ്റ് ഉള്ള ആമിയുടെ മുറിയിലേക് നോക്കി.. ഡോർ അടച്ചിട്ടിരിക്കുകയാണ്.. അവൾ അതിന് അകത്തു ഉണ്ടെന്ന് അവൻ അറിയാം.. അങ്ങോട്ടെക് പോകാൻ എന്തുകൊണ്ടോ അവന്റെ മനസ് മന്ത്രിക്കുന്നുണ്ട്..പക്ഷെ ശരീരം വഴങ്ങുന്നില്ല.. ജെറി നേരെ ചെന്ന് ബെഡിലേക് വീണു.. കമന്നടിച്ചു വീണതും അവന്റെ മനസിലേക്ക് വന്നത്, കരഞ്ഞു കലങ്ങിയ ആമിയുടെ മിഴികളാണ്.. അവൻ വല്ലാത്ത അസ്വസ്ഥത തോന്നി.. ജെറി മലര്ന്നു കിടന്ന ക്യൂഷൻ നെഞ്ചോട് ചേർത്തു.. താൻ ഒരു തമാശയ്ക് പറഞ്ഞതാണ്..അവൾ അത് ചെയ്യും എന്ന് അവൻ നിനച്ചില്ല,,അഥവാ അതിന് മുതിർന്നാൽ തന്നെ അവളെ തടയാൻ ആയിരുന്നു അവന്റെ പ്ലാൻ.. എന്നാൽ ആമി അവനോടുള്ള ദേഷ്യത്തിൽ അവനോടു സൂചിപ്പിക്കാതെയാണ് പെർഫോം ചെയ്തത്..

അവൾ നന്നായി തന്നെ ചെയ്തു എങ്കിലും അവിടെ കൂടി നിന്നിരുന്നവരുടെ കണ്ണിൽ മറ്റു പലതുമാണ് അതിന്റെ അർത്ഥം.. അവൻ വല്ലായിമയോടെ കണ്ണുകൾ മുറുക്കെ അടച്ചു.. "ജെകെ?"ഇടിച്ചു കയറി വന്ന നീൽ അവനെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല എന്ന ആ വിളിയിൽ നിന്നും വ്യക്തമാണ്.. അവൻ നിന്നു പരുങ്ങി..ജെറി അറിയാതെ എടുത്ത അവന്റെ പ്ലേസ്റ്റേഷൻ തിരികെ വെക്കാൻ വന്നതാണ് നീൽ.. എന്നാൽ ജെറിയെ കണ്ട് അവൻ ഞെട്ടി.. തന്റെ കാര്യം ഇന്ന് പൊക്കാണ് എന്നുറപ്പിച്ചു അവൻ പേടിയോടെ മുഖം കുനിച്ചു.. ഇത്രെയും നേരം ആയിട്ടും ജെറി ഒരു വാക്ക് പോലും ഉരിയാടിയില്ല എന്ന മനസിലാക്കി അവൻ തല ഉയർത്തി.. 'മുകളിൽ എന്താ??' സീലിംഗ് നോക്കി കിടക്കുന്ന ജെറിയെ ഒന്ന് നോക്കി നീൽ സംശയത്തോടെ മുകളിലേക് നോക്കി.. 'ഒന്നൂല്ലല്ലോ..' അവൻ നെറ്റി ചുളിച്ചു.. ഇപ്പൊ നാലഞ്ചു തെറിയും തന്നെ എടുത്തു പൂശണ്ട സമയവും കഴിഞ്ഞു..

"ജെകെ" അവൻ ഒന്നുടെ വിളിച്ചു.. അവനൊന്നും മൂളി കൊണ്ട് നീലിനെ നോക്കി..കയ്യിൽ ഇരിക്കുന്ന പ്ലേസ്റ്റേഷൻ കണ്ടിട്ടും അവനൊന്നും മിണ്ടിയില്ല.. നീൽ അത്ഭുതപ്പെട്ടു.. അവൻ ജെറി വെച്ചിരുന്നിടത് തന്നെ സുരക്ഷിതമായി വെച്ചു..ഇനി സ്ഥാനം തെറ്റിച്ച വെച്ചിട്ട് തന്നെ കൊല്ലരുതല്ലോ എന്ന കരുത്തിയിട്ട ആകാം.. ഡോറിന്റെ അടുകലേക്ക് നടക്കവേ അവന് ജെറി ഇന്നൊരു അത്ഭുതം ആയിരുന്നു.. "നീൽ" "പെട്ട്" ജെറിയുടെ വിളി കേട്ട് അവൻ മിഴികൾ ഇറുക്കെ അടച്ചു കൊണ്ട് പതിയെ തിരിഞ്ഞു. "ഞാൻ..ചുമ്മാ ബോർ അടിച്ചപ്പോ..എന്റെ " "Talk to farah" എന്തൊക്കയോ തപ്പിതടഞ്ഞു പറയുന്ന അവനോട് ജെറി പറയുന്ന കാര്യം കേട്ട് അവൻ ഒന്നുടെ ചെവി കൂർപ്പിച്ചു.. "ഏഹ്??" "അവളോട് മിണ്ടാൻ.." നീലിന്റെ ചൊടി വിടർന്നു..അവൻ ചാടി തുള്ളി പോകാൻ തുനിഞ്ഞതും ജെറി അവനെ ഒന്നുടെ വിളിച്ചു..

"നീൽ നീ ഫറയോട് പ്രവർത്തിച്ചത് തെറ്റാണ് എന്ന ഞാൻ പറയില്ല.. എങ്കിലും നിന്റെ നിർബന്ധം,,,അതോന്നുകൊണ്ടു മാത്രം,,നിനക്ക് വേണ്ടി-- അവൾ എന്നോട് സോറി ചോദിച്ചത്..നിനക്ക് വേണ്ടിയാ അവൾ അന്ന് അതൊക്കെ പറഞ്ഞതും പ്രവർത്തിച്ചതും.. അതിൽ തെറ്റ് ഒന്നുമില്ല.. ഞാൻ ക്ഷമച്ചിരുന്നില്ല എങ്കിൽ നീ അവളോട് മിണ്ടില്ലേ??" ജെറി ചോദിക്കുന്നത് കേട്ട് അവൻ നിഷേധർത്ഥത്തിൽ തലയാട്ടി.. "അതാണ്.. അവളയൊന്നു വട്ട കളിപ്പിക്കാൻ ആണ് നീ അങ്ങനെ പറഞ്ഞത്..എങ്കിലും അവൾ അത് കേട്ടു..അവളുടെ ഭാഗത്ത് നിന്ന് നീ ചിന്തികണമായിരുന്നു..എന്നോട് അവൾ പറഞ്ഞതിൽ എനിക് ഒരു നീരസവുമില്ല.. She done that for you!! Don't do this to her ever again!! " മയത്തിൽ പറഞ്ഞു വന്ന അവസാനം അവൻ പോലും അറിയാതെ നീലിന് അവനൊരു താക്കിത് നല്കിയേത്.. അത് എന്തിന് എന്ന മാത്രം നീലിന് മനസിൽ ആയില്ല.. എന്നാൽ നീൽ ജെറിയുടെ വാക്കുകൾ കേട്ട് അമ്പരന്നു കൊണ്ട് തലയാട്ടി.. പുറത്തേക് ഇറങ്ങി അവൻ വീണ്ടും ഒന്നു തിരിഞ്ഞു നോക്കി..

'താൻ ജെകെടെ റൂമിൽ നിന്നല്ലേ വന്നത്.. അതോ ക്രിസ്റ്റി ബ്രോ ആയിരുന്നു അവിടെ.. ഏഹ് ജെകെ തന്നെ ആയിരുന്നു..അപ്പൊ അങ്ങനെയൊക്കെ സംസാരിച്ചത്??' അവൻ നെറ്റിച്ചോറിഞ്ഞു 'ജെകെ തന്നെ' താൻ മനസ്സിനോട് ചോദിച്ചതിന് ഉത്തരം കിട്ടിയതും അവൻ വീണ്ടും കിളി പോയ നിർത്താം തുടർന്നു.. 'അപ്പൊ എനിക്ക് വട്ടയത് അല്ലാ അല്ലെ??'അവൻ സ്വയം തലക്ക് ഒരു കിഴുക് കൊടുത്ത തനിക്ക് വട്ടായ്‌താകും എന്ന കരുതി വേഗം ആമിയുടെ അടുക്കലേക്ക് ഓടി. . . നീൽ പോയതും താൻ ആണോ ഇങ്ങനെ സംസാരിച്ചത് എന്ന ഒരു ചോദ്യത്തോടെ ജെറി ബെഡിൽ എഴുന്നേറ്റ് ഇരുന്നു.. പതിയെ അവൻ എഴുന്നേറ്റ് ബാൽക്കണിയിലേക് നടന്നു.. റായ്‌ലിംഗിൽ പിടിമുറുക്കി താഴെ പൂൾ സൈഡിലേക് നോക്കവേ പൂളിൽ നീന്തുന്ന ആമിയെ കണ്ട് അവന്റെ മിഴികൾ വിടർന്നു.. ജെറി വാച്ചിലേക് സമയം നോക്കി..

11: 30..ഈ രാത്രി അവൾ നീന്തുന്നത് എന്തിനാ എന്ന അവൻ മനസിലായില്ല..അവൻ കണ്ണിമ വെട്ടാതെ അവളിലേക് നോട്ടം എറിഞ്ഞു.. . . എത്ര കിടന്നിട്ടും അവൾക് ഉറക്കം വരുന്നുണ്ടായിരുന്നില്ല..മനസിന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടത് കൊണ്ട് വേറൊന്നും നോക്കാതെ വാഡ്രോബിൽ നിന്നും ഗോഗ്ൾസം ക്യാപ്പും അടങ്ങുന്ന സ്വിമ്മിങ് സ്യൂട്ട് എടുത്താണിഞ്ഞത്.. ലെനിൽ വന്നു നിന്നും ദീർകനിശ്വാസം എടുത്തു വിട്ട് പൂളിലേക്ക് ചാടും വരെ അവളുടെ ശരീരം ചുട്ടപൊള്ളുന്നത് പോലെയായിരുന്നു.. പൂളിന്റെ അടി തട്ടിലേക് ചെന്നതും ആദ്യം മനസിലേക് കടന്ന് വന്നത് ജെറിയാണ്.. അവൾ വേഗത്തിൽ നീന്താൻ തുടങ്ങി.. ഇന്ന് നടന്ന ഓരോന്നും,,തന്നെ ഇട്ട് അവൻ വട്ട കളിപ്പിച്ചതും മറ്റും ഓർക്കും തോറും അവൾക് ക്രോധം വർധിച്ചു.. അവളുടെ ദേഷ്യം ശമിക്കുന്നത് വരെ നീന്താൻ അവൾ തീരുമാനിച്ചു.. ഇതേ സമയം അവളെ റൂമിൽ കാണാഞ്ഞിട്ട തപ്പി ഇറങ്ങിയതാണ് നീൽ..ഗ്ലാസ് ഡോർ വഴി അവളെ പൂളിൽ കണ്ടതും നീൽ അങ്ങോട്ടെ ചെന്നു.. അവളുടെ പ്രവർത്തിയിൽ അവൻ നെറ്റിചുളിച്ചു..

കാണുന്ന ഒരു വ്യക്തിക് മനസിലാക്കും ആരോടോ ഉള്ള ദേഷ്യം തീർക്കുവാണ് ആമിയെന്ന.. "ദീ" മടിയോടെ കൂടെ അവൻ വിളിച്ചു...ആമി നീന്തൽ നിർത്തി സൈഡിലേക്ക് നോക്കിയതും തന്നെ ഇമചിമ്മാതെ നിർവികരതയോടെ നോക്കി നിൽക്കുന്ന നീലിനെയാണ് കാണാൻ കഴിഞ്ഞത്.. അവൾ പയ്യെ നീന്തി പൂളിൽ നിന്നും കയറി.. ഗോഗ്ൾസും ക്യാപ്യും ഊരികൊണ്ട അവന്റെ അടുക്കലേക്ക് നടന്നു.. നീൽ മൗനത്തിലാണ്..ആമി ഒന്ന് നിശ്വാസിച്ചു കൊണ്ട് അവനെ വാരിപ്പുണർന്നു..അവൻ പെട്ടന്നുള്ള പ്രവർത്തിയിൽ അമ്പരന്നു.. നിറഞ്ഞു വന്ന അവളുടെ മിഴികൾ അവൻ കാണാതെ ഇരിക്കാൻ അവൾ തുടച്ചു നീക്കി.. "I'm sorry..ഞാൻ തമാശയ്ക്ക്" അവൻ വിങ്ങി.. "അപ്പൊ എന്നോടുള്ള ദേഷ്യം മാറിയോ??"ആമി അവനെ വിട്ടു നിന്നു "ദേഷ്യമോ എനിക്കോ??എന്റെ ദീയോട്..never.. എനിക്ക് ഒരിക്കലും ദേഷ്യപ്പെടാൻ കഴിയില്ല ദീയോടെ..ഞാൻ അങ്ങനെ പറഞ്ഞത് എന്റെ വിഷമം കൊണ്ടാണ്.

അല്ലാതെ എനിക്ക് ദീയോടെ ദേഷ്യം ഉണ്ടായിട്ടല്ല." അവൻ വിഷമത്തോടെ അവളെ നോക്കി ചുണ്ട് പിളർത്തി.. ആമി മൂക്ക് വലിച്ചു അവന്റെ തലക്ക് നോക്കി ഒരു കിഴുക്ക് കൊടുത്തു.. "ഔ.. ദീ" "പോടാ" അവൻ നാക്ക് നീട്ടി.. "ദീ??" അവൾ എന്താ എന്ന മട്ടിൽ നോക്കി ടൗവൽ എടുത്ത പുതച്ചു.. "ദീ ജെകെടെ തലക്ക് നോക്കി വല്ലതും കൊടുത്തോ..He acted differently.." അവൻ ഓർത്ത എടുകുംപോലെ പറയുന്നത് കേട്ട് ആമി ജെറിയോടുള്ള ദേഷ്യം പല്ലിൽ തീർത്തു കൊണ്ട് ഇല്ലാ എന്ന തലയാട്ടി.. അവൾ നടന്നത് ഒന്നും ആരോടും പറയുന്നില്ല എന്ന നേരുതെ തീരുമാനിച്ചിരുന്നു.. അവൻ കിളി പോയത് പോലെ നിൽക്കുന്നത് കണ്ട് ആമി നീലിനെ തട്ടി വിളിച്ചു എന്താ എന്ന തിരക്കി.. ഒന്നുമില്ല എന്ന ചുമൽ കോച്ചി ആമിയെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ അകത്തേക് നടന്നു.. അവരുടെ സംസാരം കേൾക്കാൻ കഴിഞ്ഞില്ലാ എങ്കിലും എല്ലാം കണ്ടു കൊണ്ട് നിന്ന് ജെറിയുടെ ചുണ്ടിൽ അവൻ പോലും അറിയാതെ പുഞ്ചിരി വിടർന്നു.. •--🌚

മദ്യം ഒഴിച്ച ഗ്ലാസ് കയ്യിലിട്ട ആട്ടി കൊണ്ടിരിക്കെ തന്റെ പുറകിൽ ആരോ വന്നു നിന്നത് അറിഞ്ഞു ജോ പയ്യെ തിരിഞ്ഞു നോക്കി.. ആരുമില്ല!! അവൾ നെറ്റിചുളിച്ചു.. തനിക്ക് തോന്നിയതാകും എന്ന കരുതി അവൾ നേരെ തിരിഞ്ഞു നിന്നതും തന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ടു അവളൊന്നു ഞെട്ടി.. "ക്രിസ്റ്റി"അവനെ അവൾ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അവളുടെ മുഖത്ത് നിന്നും വ്യക്തമാണ്.. പെട്ടെന്ന് തന്നെ അവളുടെ മുഖത്തെ ഭാവം മാറി..പുഞ്ചിരിയോടെ അവൾ ചുണ്ട് കോട്ടി.. അവന്റെ മുന്നിലേക് കേറി നിന്നു.. "ഹേയ്, hon"വശ്യമായി അവന്റെ കണ്ണുങ്ങളിലേക് നോക്കവേ ഇടത്തെ കയ്യ് അവന്റെ മുഖത്തിൽ തഴുകി.. പാതിയെ ആ കയ്യികൾ അവന്റെ പാതി തുറന്ന് ഷർട്ടിന്റെ ഇടയിലൂടെ ശരീരത്തിൽ തഴുകി..അതിനോടപ്പം തന്നെ അവൾ അവന്റെ ചുണ്ടു ലക്ഷ്യം വെച്ചു..

"അഹ്" ക്രിസ്റ്റി അവളുടെ വിരലിക് പിടിയിട്ട മുറുക്കി..ലേശം പോലും മയം കൊടുക്കാതെ അവൻ അവളുടെ വിരൽ ഞെരിച്ചു അമർത്തി കൊണ്ട് താഴ്ത്തി.. ജോ വേദനകൊണ്ട് പുളഞ്ഞു..വലത്തേ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ് താഴെ വീണു.. "നീയും ഞാനും തമ്മിലുള്ള എല്ലാ റിലേഷനും തീർത്താണ് നീ ഇവിടെ നിന്നും പോയത്.. ഇപ്പൊ എന്തിന്റെ പേരിലാടി പുല്ല് നീ തിരികെ വന്നത്" ക്രിസ്റ്റി അവളെ പിടച്ചു പുറകിലേക് തെള്ളിയതും ജോ ബാലൻസ് കിട്ടാതെ ചെയറിലേക് വീണു.. അവളൊന്ന പതറി എങ്കിലും സമൃദ്ധമായ അത് ഒളിപ്പിച്ചു കൊണ്ട് നേരെ ഇരുന്നു.. ക്രിസ്റ്റി അവളെ തന്നെ ഉറ്റുനോക്കി.. "ഞാൻ എന്തിനാ തിരികെ വന്നേ എന്ന നിനക്ക് അറിയണം അല്ലേ.. സിംപിൾ.. for you..നിനക്ക് വേണ്ടിയാ.. ശെരിയ നമ്മൾ റിലേഷൻ ബ്രെക്ക് ചെയ്തു..But I realize that I can't give up on you..അതുകൊണ്ട് നഷ്ടപ്പെടുത്തിയത് തിരികെ എടുക്കാനായി വന്നതാണ്.. വന്നിട്ടുണ്ടെൽ ഞാൻ സ്വന്തം ആക്കിയിരിക്കും" അവൾ വാശിയോടെ പറഞ്ഞത് കേട്ട് ക്രിസ്റ്റി പുച്ഛത്തോടെ കോട്ടി ചിരിച്ചു..

"Yeh.. may be.. but in your dreams.. ജോ ഞാൻ കാമായി ഇരിയ്ക്കുന്നതെ നീയൊക്കെ കൂടുതലും കണ്ടിട്ടുള്ളു.. നിനക്ക് അറിയാം എന്തിന്റെ പേരിലാണ് നമ്മൾ പിരിഞ്ഞത് എന്ന്.. അതിന് ഇപ്പോഴും ഒരു മാറ്റവുമില്ല..നീയാൽ അത് മാറ്റാനും കഴിയില്ല.." അവനും വാശിയാണ്.. എന്നാൽ അതിലുപരി ഒരിക്കലും അവൾ കണക്ക് കൂട്ടുന്നത് നടക്കില്ല എന്ന ഉറപ്പും.. "ഞാൻ പറഞ്ഞത് പറഞ്ഞതാ ക്രിസ്റ്റി" "Sounds like Stella..നിനക്ക് അവളാക്കാൻ കഴിയില്ലല്ലോ.. ഇന്ന് കഫേ വെച്ചു നടന്നത് ഞാൻ അറിഞ്ഞു.. സ്റ്റെല്ലായെ എന്നെ കാളിലും നന്നായി അറിയുന്നവർ അല്ലെ നീ... പഠിക്കുന്ന സമയത്ത് അവളുടെ കയ്യിൽ നിന്നും വാങ്ങി കൂട്ടിയുണ്ടല്ലോ..പിന്നെ എന്തിന്റെ പേരിലാ ഇന്ന് ഉടാക്കാൻ നിന്നെ" അവൻ അവളെ കളിയാക്കി.. ജോ ദേഷ്യം കൊണ്ട് മുഷ്ട്ടി ചുരുട്ടി ചാടി എഴുന്നേൽക്കാൻ തുനിഞ്ഞതും അവൻ അവളെ അതിന് സമ്മതികാതെ ഇരുതോളിലും കയ്യിവെച്ച അമർത്തി ചെയറിലേക്ക് കുറച്ചൂടെ ചേർത്തു.. "നീ അവരെ തൊട്ടാൽ-- അല്ലേൽ നിനക്ക് ഞാൻ വേണിംഗ് തരണ്ട ആവിശ്യമില്ല ജോ..

You know me very well.."അവളുടെ കവിളിൽ ഒന്ന് തട്ടി അവൻ ജോയിൽ നിനും വിട്ടമാറി.. _ "സ്റ്റെല്ല!!" അലെക്സിന്റെ വിളി കേട്ട് അവൾ ഫോണിൽ നിന്നും തലയുർത്തി..പിന്നെ അവനെ കാര്യമാക്കാതെ വീണ്ടും പഴയത് പോലെ തന്നെ.. "What's your plan" "എന്ത്??" "നീ വീണ്ടും അവന്റെ പുറകിൽ നടക്കാൻ തന്നെ തീരുമാനിച്ചോ..look നിന്നെ ഞാൻ ഒന്നിനും തടഞ്ഞിട്ടില്ല.. പക്ഷെ ഇത് നടക്കില്ലാ എന്ന നിനക്ക് നല്ല ബോധ്യമുണ്ടല്ലോ അല്ലേ..??" അവൻ ചോദിക്കുന്നതിന് ഒന്നും അവൾ ഉത്തരം നൽകാൻ തയ്യാർ ആകുന്നില്ല എന്ന കണ്ടതും അലക്സ് അവൾക് അരികിൽ ചെന്നിരുന്നു മനസിനെ ശാന്തമാക്കി.. "Stel.. അവന് നിന്നെ ഇഷ്ടമല്ല.. ആൻഡ് അവർ നമ്മുടെ ശത്രു പക്ഷത്താണ്.. അങ്കിൾ ഇതിന് സമ്മതിക്കും എന്ന നിനക്ക് തോന്നുന്നുണ്ടോ??" "എനിക്ക് ആരുടെയും സമ്മതം വേണ്ടാ.." അവൾ തറപ്പിച്ചു പറഞ്ഞു..

"ഒക്കെ..കെയ്ത്തിന് നിന്നെ ഇഷ്ട്ടം അകണ്ടേ.. അവൻ ഒരിക്കലും നിന്നെ പഴയത് പോലെ കാണില്ല.. അവന്റെ ജീവിതത്തിൽ അവൻ ഒരിക്കൽ എങ്കിലും ലൗ ചെയ്യും എന്ന തന്നെ എനിക്ക് ഉറപ്പില്ല.." അവൾ ഫോണിൽ ആണെങ്കിൽ പോലും അവന്റെ വാക്കുകൾ ശ്രേവിക്കുന്നുണ്ട്.. ശേരിയാണ് അവൻ പറഞ്ഞത് എന്ന അവളുടെ മനസ് വിളിച്ചു ഒതുന്നു എങ്കിലും അവൾക് വിട്ട് കൊടുക്കാൻ സമ്മതമല്ലാതെ പോലെ.. "ഞാൻ പറയുന്നത്" അവൻ പൂർത്തിയാക്കും മുൻപേ മടിയിൽ ഉണ്ടായിരുന്നു ക്യൂഷൻ സോഫയിലേക് ഇട്ട് അവൾ അവനെ മൈൻഡ് ആക്കാതെ എഴുന്നേറ്റു.. എത്ര പറഞ്ഞാലും കേട്ടില്ലേ അവൾ അനുഭവിച്ച അറിയട്ടെ എന്ന അവന്റെ മനസ് പറഞ്ഞു എങ്കിലും അവസാനം അവൾ കരയുന്നത് കാണേണ്ടി വരുമോ എന്നൊരു പേടി അലക്സിൽ ഉടലെടുത്തു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story