DESTINED LOVE : ഭാഗം 37

Destined Love

രചന: അനാർക്കലി

മിററിൽ നോക്കി ഇന്നലത്തെ എല്ലാം പാടെ മറന്നു കളഞ്ഞു കൊണ്ട് അവൾ ടേബിളിൽ വെച്ചിരുന്ന ഫോണ് എടുത്തു.. ഐവിയുടെ മിസ്ഡ് കാൾ കിടക്കുന്നത് കണ്ടു അവൾ തിരികെ വിളിക്കാൻ തുനിഞ്ഞു എങ്കിലും അവളെ നേരിട്ട് കാണാൻ തീരുമാനിച്ചു..പാന്റിന്റെ പോക്കറ്റിലേക് ഫോണ് ഇട്ട് ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ജെറിയെ കണ്ട ആമി ഞെട്ടി.. തനിക്ക തടസമായി നിൽക്കുന്ന അവനെ കണക്കിൽ എടുക്കാതെ അവൾ പോകാൻ തുനിഞ്ഞതും ജെറി അവളെ തടഞ്ഞു കൊണ്ട് മുന്നിലേക് കയ്യ് വെച്ചു.. ആമി പ്രതികരിച്ചില്ല!! "ഫറ?" അവൻ സൗമ്യമായി വിളിച്ചു..അവൾ മുഖം ഉയർത്തി അവനെ കടുപ്പിച്ചു നോക്കി, അവന്റെ കയ്യ് തള്ളി മാറ്റി.. 'ജെറി നിന്റെ സ്ഥിരം രീതിയെ നടക്കു.. സൗമ്യമായി പറഞ്ഞിട്ട് കാര്യമില്ല' മനസ് ഓർമ പെടുത്തി അതിനോട് യോജിച്ചു കൊണ്ട് ജെറി അവൾക് പുര്കിൽ താഴേക് ഇറങ്ങി.. നീലും ആമിയും ഒഴികെ ബാക്കി എല്ലാരും ഹാളിൽ ഉണ്ട്..അവൻ അവൾക്കായി ചുറ്റും പരതി..

കഴിക്കാനുള്ള ബ്രേക്ക്ഫാസ്റ്റുമായി വരുന്ന ആമിയെ കണ്ട് എല്ലാരും ഇരുന്നിടത് നിന്നും എഴുന്നേറ്റു.. ടേബിളിൽ എല്ലാം എടുത്തു വെച്ചു അവൾ അവരെ നോക്കി പുഞ്ചിരി തൂകി അവർക്ക് ഒപ്പം ഇരുന്നു.. അവൾക് അരികിൽ ഒഴിഞ്ഞു കിടന്ന ചെയർ കണ്ണിൽ ഉടക്കിയതും അത് ലക്ഷ്യം വെച്ചു വരുന്ന നീലിനെ ഒന്ന് നോക്കി ജെറി വേഗം അതിന്റെ അടുത്തേക് വന്ന അവിടെ ഇരിക്കാൻ വന്ന നീലിനെ തള്ളി ആമിക് അരികിൽ ഇരുന്നു.. നീൽ അവനെ നോക്കി കണ്ണുരുട്ടി.. ജെറിയുടെ നോട്ടം ആമിയിൽ ആയിരുന്നു.. അവൾ അവനെ മൈൻഡ് അകത്തെ വേഗം മുഖം താഴ്ത്തി ഫുഡ് കഴിക്കാൻ തുടങ്ങി.. എല്ലാരും ഒരു സംശയത്തോടെ ജെറിയെ നോക്കി.. നീൽ ജെറിയെ വായിൽ തോന്നുന്നത് അവൻ കേൾക്കാതെ പറഞ്ഞു അവന് ഓപ്പോസിറ്റ് വന്നിരുന്നു ഉറ്റുനോക്കി.. അവളെ ശല്യം ചെയ്യാൻ എന്നവണ്ണം ഇടക്കിടെ അവൻ ആമിയെ ആരും കാണാതെ തൊണ്ടിയും അടിച്ചു ഇരുന്നു..

ആമി അതെല്ലാം സഹിച്ചു കൊണ്ട് അവനെ കാര്യമാക്കൻ തുനിഞ്ഞില്ല.. വേഗം തന്നെ കഴിച്ചു കഴിഞ്ഞു അവൾ അവിടുന്നു എഴുന്നേറ്റു.. --•✷ "നീ അപ്പോ പെർഫോം ചെയ്തോ!!' ഉച്ചത്തിൽ ഐവി ചോദിക്കുന്നത് കേട്ട് ആമി അവളുടെ വാ പൊത്തി.. "ശ്" ചുണ്ടിൽ വിരൽ വെച്ചു മിണ്ടാതെ ഇരിക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് അവളെ പിടിച്ചു വലിച്ചു ആമി മാറി നിന്നു.. ആമി എല്ലാം ഐവിയ്ക് വിഷധികരിച്ചു.. കേട്ട കഴിഞ്ഞപ്പോ ഐവിയ്ക് സഹതാപം തോന്നി ആമിയോട്.. "ആമി..I'm sorry" "എന്തിന് നീ സോറി ഫീൽ ചെയ്യേണ്ടേ ആവിശ്യമില്ല.." "ജെകെ അങ്ങനെ നിന്നോട് പെരുമാറും എന്ന ഞാൻ കരുതിയില്ല..എനിക്ക് നല്ല ദേഷ്യം തോന്നുന്നുണ്ട്" അവൾ മുഷ്ട്ടി ചുരുട്ടിയത് കണ്ട ആമി ചിരിച്ചു.. "അതൊക്കെ ഞാൻ വിട്ടു..നീൽ എന്നോട് സംസാരിച്ചു.. അവനോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല..അവനോട് എന്നല്ല നിന്നോട് അല്ലാതെ ആരോടും"ആമി പറയുന്നത് കേട്ട് ഐവി അവളുടെ കയ്യുടെ മുകളിക് തന്റെ കയ്യ് വെച്ചു സമാധാനിക്കാൻ എന്ന പോലെ..

"നിങ്ങളുടെ കുശ് കുഷ് കഴിഞ്ഞു എങ്കിൽ ഈ പാവത്തിന് ഒരു ലാറ്റെ തന്നാലും" ആലമിന്റെ സൗണ്ട് കേട്ട് ആമി അവന് നേരെ തിരിഞ്ഞു.. അവളൊരു പുഞ്ചിരിയോട് അവന്റെ മുന്നിലേക്ക് വന്ന നിന്നു..അവനുള്ള ഓർഡർ എടുക്കാൻ കണ്ണ് കൊണ്ട് ഐവിയോട് പറഞ്ഞു.. "എന്തായിരുന്നു രണ്ടും കൂടെ??" അവൻ കള്ളന്മാരെ നോക്കുന്നത് പോലെ ഉറ്റുനോക്കി അവൾ ചുമൽ കൂച്ചി.. "അമ്മി പോയോ??" "ഏഹ്..last nyt..തന്നെ കാണാണം എന്ന പറഞ്ഞത്..ഞാൻ സമ്മതിച്ചില്ല,,ഒഴിവ് കഴിവ് പറഞ്ഞു മുടക്കി" അവൻ കണ്ണൂറുക്കി.. അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.. "അമ്മിക് തന്നെ ഇഷ്ടമായി!" അവന്റെ വാക്കിൽ എന്തോ ഒളിഞ്ഞു കിടക്കുന്നത് പോലെ..ആമി കണ്ണ് വിടർത്തി.. അവൻ വേറെ ഒന്നും പറയാൻ മുതിർന്നില്ല.. "ഹേയ്" പെട്ടെന്ന് എവിടുന്നോ പൊട്ടി മുളച്ചത് പോലെ ജെറി.. ആമി അവനെ കാണാത്ത മട്ടിൽ ആലിമിനോട് സംസാരിക്കാൻ തുനിഞ്ഞതും ജെറി കൗണ്ടറിൽ ടോപ്പിൽ വെച്ചിരുന്നു അവളുടെ കയ്യുടെ മുകളിക് കയ്യ് വെച്ചു.. " I need to talk to you" "എനിക്ക് സംസാരികണ്ട എങ്കിലോ" അവൾ കയ്യ് പിൻവലിച്ചു..

"എനിക്ക് വേണം"കുസൃതിചിരി നൽകി.. ആമി അത് കാര്യമാക്കാതെ നില്കുന്നത് കണ്ടവൻ അവളുടെ കയ്യിൽ പിടിയിട്ടു..അവൾ കൗണ്ടറിൽ തട്ടി നിന്നു അവനെ ഉറ്റുനോക്കി.. "Come" അവൾ മുഖം തിരിച്ചു.. ജെറി വേറെ എന്തോ പറയാൻ വന്നതും ആലം ഇടക്ക് കയറി..അതവന് ഒട്ടും പിടിച്ചില്ലാ എങ്കിലും പുറത്തു കാണിക്കാൻ നിന്നില്ല.. "അവൾക് വരാൻ താൽപ്പര്യം ഇല്ല എന്നല്ലേ പറഞ്ഞത്"ആമിയുടെ കയ്യിയുടെ മുകളിൽ ഇരിക്കുന്ന ജെറിയുടെ കയ്യിൽ പിടിയിട്ട ആലം.. ജെറി അത് കാര്യമാക്കാതെ ആലമിനെ മാറി കടന്ന് ആമിയുടെ മുന്നിൽ ചെന്നു.. അവൾ എന്താ എന്ന മട്ടിൽ നോക്കിയതും അവൻ അവളെയും കൊണ്ട് അവിടുന്നു നടന്നു.. ആലം അവര്ക് കുറുകെ നിന്നു കൊണ്ട് ജെറിയുടെ നെഞ്ചിൽ കയ്യ് വെച്ചു തടഞ്ഞു.. "ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ ഇങ്ങനെ കൊണ്ട് പോകുന്നത് തെറ്റാണല്ലോ" "സർ എന്നെ തെറ്റും ശെരിയും പഠിപ്പിക്കാതെ അങ്ങോട്ട് മാറി നിന്നാട്ടെ..ഇവിടെ ശെരിയും തെറ്റും പഠിപ്പിക്കാൻ അങ്ങു വളർന്നിട്ടില്ല" ഇടത്തെ കയ്യ് കൊണ്ട് ആലമിന്റെ കയ്യ് എടുത്തു മാറ്റി

"It's oke Alam" ആലം അവനുള്ള മറുപടി കൊടുക്കാൻ മുതിർന്നത് കണ്ട് ആമി. ജെറി ചുണ്ടു കോട്ടി അവളെ കൊണ്ട് അവിടുന്നു പോകുന്നത് കണ്ട് ആലം ഇഷ്ട്ടകേടോ മുഖം തിരിച്ചു.. . . "എന്താ നിനക്ക് വേണ്ടേ??" ശക്തിയിൽ കയ്യ് വലിച്ചു എടുത്തു ആമി.. "എന്താ വേണ്ടേ എന്ന പറഞ്ഞാൽ നീ തരുമോ?" അർത്ഥം വെച്ചുള്ള അവന്റെ ചോദ്യവും അതിനോടൊപ്പം തന്റെ അരികിൽ അവൻ അടുക്കുന്നതും കൂടെ ആയതും ആമി പുറകിലെ നീങ്ങി.. "പേടിയുണ്ടോ ഫറ" അവൻ കളിയാക്കുന്നത് പോലെ അവൾക് തോന്നി.. ആമി അമർഷത്തോടെ അവനോട് എന്തോ പറയാനായി വിരൽ ചൂണ്ടി..പിന്നെ വേണ്ടാ എന്നു വെച്ചു താഴ്ത്തി മുഷ്ട്ടി ചുരുട്ടി.. അവനിട്ട രണ്ട് കൊടുക്കാൻ അവൾക് കയ്യ തരിക്കുന്നുണ്ട്..അവൾ അതിന് മുതിർന്നില്ല എന്ന മാത്രം.. "സോറി"ജെറി മൊഴിഞ്ഞ വാക്ക് അവൾക്കൊരു അത്ഭുതമായിരുന്നു.. ആമി ആശ്ചര്യത്തോടെ മുഖം ഉയർത്തി.. തന്നിൽ നിന്നും പ്രതീക്ഷിക്കാതെ കേട്ടത് കൊണ്ട് അവളുടെ മുഖത്തെ ഭാവം അവൻ വായിച്ചു എടുത്തു..അവൻ പുഞ്ചിരിച്ചു..

അത് കണ്ടതും അവളുടെ മുഖം മാറി.. അവനോടുള്ള ദേഷ്യം നിറഞ്ഞു ആ കുഞ്ഞു മുഖത്തു.. "ഞാൻ ഒരിക്കലും ആക്സപ്പ്റ്റ് ചെയ്യില്ല" അവൾ തറപ്പിച്ചു "വേണ്ടാ" അവൻ കൂളായി പറയുന്നത് കേട്ട് ആമി നെറ്റിചുളിച്ചു.. അതിൽ ഉപരി ചമ്മിയത്തിന്റെ ഭാവം മറക്കുവായിരുന്നു അവൾ. "ഞാൻ തെറ്റ് ചെയ്തു എന്ന് തോന്നി ഞാൻ സോറി ചോദിച്ചു.. അത് സ്വീകരിക്കണോ തിരസ്‌കരിക്കണോ എന്നത് നിന്റെ ഇഷ്ടം.. എന്റെ കടമ്പ കഴിഞ്ഞു.." അവൻ കയ്യ് മലർത്തി.. 'തെണ്ടി' അവൾ പിറുപിറുത്തു.. "നമ്മളുടെ കടമ്പ കഴിഞ്ഞാൽ ഉള്ളത് മറ്റെയാളുടെതാണ്..അവിടെ നമ്മക് ഒരു പ്രസക്തിയില്ലാ..അതിന്റെ പേരിൽ, തെറ്റാണ് എന്ന നമ്മൾ കരുതുന്ന ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് നമ്മുടെ ശെരി.. അതിനി എന്തിന്റെ പേരിലാണ് എങ്കിൽ പോലും" ജെറി അവളെ ഓര്മപ്പെടുത്തുന്നത് പോലെ പറഞ്ഞു..ജെറിയുടെ മനസിൽ ആമിയുടെ ഇന്നലത്തെ മുഖം ആയിരുന്നു..കലങ്ങി മറിഞ്ഞ അവളുടെ മിഴികൾ.. ആദ്യം അവൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് അവൾക് മനസിലായില്ല എങ്കിലും പതിയെ അവൾക് കാര്യം കത്തി..

എന്തുകൊണ്ടോ അവളുടെ ഉള്ളം കടൽ പോലെ ശാന്തമായി..അവൾക് പുഞ്ചിരിക്കണം എന്നുണ്ട്..പക്ഷെ ചെയ്തില്ല!! മൗനം തളം കെട്ടി..പക്ഷെ മിഴികൾ പിൻവലിക്കാൻ അവർ മുതിർന്നില്ല "ആമി!!" ഐവി പുറത്തു വന്നു നിന്നു വിളിക്കുന്നത് കേട്ട് അവർ അവളിലേക് ശ്രേദ്ധ ചെലുത്തി.. "ഡേവിഡ് തിരക്കുന്നു,, come"വരാൻ ആംഗ്യം കാണിച്ചു അവൾ ബാക്ക് ഡോർ തുറന്നിട്ടു..ജെറിയെ ഒന്നു നോക്കി അവനോടു ഒരു വാക്ക് പോലും പറയാതെ അവൾ അകത്തേക് കയറി.. ആമി പോയതും അവൻ ഒരു ചിരിയോടെ പോക്കറ്റിൽ കയ്യിട്ട് പതിയെ പുറകിലേക് പാതങ്ങൾ വെച്ചു.. __ "You're doing well,, just keep going" അവളുടെ തോള്ളിൽ തട്ടി ഐസക് പറയുന്നത് കേട്ട് ആമി സന്തോഷത്തോടെ തലയാട്ടി.. ഐസക് പോയതും തന്റെ ബാഗിലേക് തിങ്‌സ് എല്ലാം എടുത്തു വെച്ചു എല്ലാം ഉണ്ട് എന്ന് ഉറപ്പു വരുത്തി സീപ് ഇട്ടു,, തോളിലേക് ഇട്ടു പോകാനായി തിരിഞ്ഞതും തനിക്ക് നേരെ നടന്നു വരുന്ന സിയായെയും സൂസനേയും കണ്ടു അവൾ നെറ്റി തടവി.. 'ഇവളമാർ ഇനി എന്ത് പ്രശ്നം കൊണ്ടാകുമോ വരുന്നേ' അവൾ സ്വയം ചോദിച്ചു

കഴിഞ്ഞതും അവർ അവൾക് അരികിൽ എത്തിയിരുന്നു.. "കഴിഞ്ഞോ തമ്പുരാട്ടിയുടെ ട്രെയിനിങ്" പുച്ഛത്തോടെ സിയ ചോദിക്കുന്നത് കേട്ട് കഴിഞ്ഞെങ്കിൽ എന്ന രീതിയിൽ ആമി അവളെ നോക്കി പുരികം പൊക്കി.. "അഹ് അങ്ങനെ അങ്ങു പോയാലോ??" അവരുടെ വാക്കുകൾക് കാതോർത്തു നിൽക്കാൻ താൽപര്യമില്ലാതെ പോകാൻ തുനിഞ്ഞ ആമിയെ സൂസൻ തടഞ്ഞു.. "നിന്റെ ബ്രോ,,ക്രിസ്റ്റി,, ഇന്നലെ ജോയെ കാണാൻ ചെന്നിരുന്നു" സൂസൻ പറയുന്നത് കേട്ട് ആമി ഞെട്ടി..എന്തിനായിരിക്കും അവൻ അവളെ കാണാൻ ചെന്നത് എന്നൊരു ചിന്ത അവളിൽ ഉടലെടുത്തു.. "കഫേയിൽ വെച്ചു നടന്നത് നീ വള്ളി പുള്ളി വിടാതെ ചെന്ന് സോനത്തി കൊടുത്തു അല്ലേ.." "WHatt!!" അവർ ചോദിക്കുന്നത് കേട്ട് ആമി താനോ എന്ന മട്ടിൽ ഉറ്റുനോക്കി.. ജോ നാട്ടിൽ ഉള്ള വിവരം അതികം ആർക്കും അറിയില്ല..കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ ക്രിസ്റ്റിയോട് പറയരുത് എന്ന ഡേവിഡിനോടെ അവൾ അവിശ്യപ്പെട്ടതാണ്..ഡേവിഡ് പറയില്ല എന്ന അവൾക് ഉറപ്പാണ്.. പിന്നെയാര്??

ക്രിസ്റ്റി എല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ട് തന്നോടെ ചോദിച്ചില്ല?? അവൾക് കുറെ ചോദ്യം ഉണ്ട്..ഉത്തരം അവന് മാത്രം നൽകാൻ കഴിയൂ.. "നീ എന്താ വിചാരിച്ചേ ക്രിസ്റ്റി വന്ന രണ്ട് വാക്ക് പറഞ്ഞാൽ മിണ്ടാതെ ഞങ്ങൾ അങ്ങു വെറും പൂച്ചകൾ ആകും എന്നോ..എങ്കിൽ നിനക്ക് തെറ്റി.. ജോ തിരികെ വന്നത് എന്തിനാണോ..അതവൾ നടത്തിയിരിക്കും..കൂടെ ഞങ്ങളും കാണും.. ഐവി, അവൾക് ഉള്ളത് ഞങ്ങൾ വേറെ കൊടുത്തോളളാം..നീ പിന്നെ ജോയ്ക് സിസ്റ്റർ ഇൻ ലോ ആണല്ലോ അതുകൊണ്ട് മാത്രമേ ഞങ്ങൾ വെറുതെ വിടുന്നത്.." താക്കിത് നൽകി അവൾ കയ്യ് ചൂണ്ടി.. ആമിയുടെ മനസ് അവിടെ അല്ലായിരുന്നത് കൊണ്ട് തന്നെ സിയ പറഞ്ഞത് ലവ ലേശം പോലും അവൾ ശ്രവിച്ചില്ല.. അവൾ വേഗം ക്രിസ്റ്റിയെ കാണാൻ പുറപ്പെട്ടു.. "ഡി!!" പുറകിൽ നിന്നും അവർ ദേഷ്യത്തോടെ അലറിയതും അവൾ കേട്ടു എങ്കിലും തിരിഞ്ഞു നോക്കാൻ പോലും നിൽക്കാതെ ആമി നടന്നു..ക്രിസ്റ്റിയെ കാണണം എന്ന് ലക്ഷ്യത്താൽ! . . നിര്ത്താതെ ഉള്ള ഫോണ് റിങ് അവൾക് അരോചകമായി തോന്നി..

എങ്കിലും ആരാകും തന്നെ നിർത്താതെ വിളിക്കുന്നത് എന്ന് അറിയണം എന്നത് കൊണ്ട് അവൾ ബൈക്ക് സൈഡ് ആക്കി.. "Unknown number" അവൾ മൊഴിഞ്ഞു കൊണ്ട് കാൾ അറ്റൻഡ് ചെയ്ത കാതോടെ ചേർത്തു.. "ദീ" മറുതലങ്കൽ നിന്നും ഏങ്ങൾ അടിയോടെ കൂടിയുള്ള ശബ്‌ദം അവൾക് സുപരിചിതമാണ്.. 'കൃതി!!' "കൃതി.. what happened??' ആമി ടെന്ഷനോടെ ആരാഞ്ഞു.. "ദീ വേഗം കോളജിലേക് വായോ"അവൾ അത്രെയും പറഞ്ഞതും ആമി വേഗം കാൾ കട്ട് ചെയ്തു വണ്ടി സ്റ്റാർട്ട് ആക്കി.. അതികദൂരം ഇല്ലാത്തത് കൊണ്ട് തന്നെ അവൾക് കൂടുതൽ സമയം എടുകേണ്ടി വന്നില്ല..വണ്ടി വേഗം സ്റ്റാൻഡിൽ വെച്ചു ആമി പായുക ആയിരുന്നു അകത്തേക്.. അവളെ കാത്തു നിൽക്കുന്ന കൃതിയെ കണ്ടതും ആമി ഓടി കിതച്ചു കൊണ്ട് അവൾക് മുന്നിൽ ചെന്ന് നിന്നു.. "എന്താ..നീൽ എവിടെ??" അവൾ നീലിനായി ചുറ്റും കണ്ണോടിച്ചു.. അവനെ കാണാൻ കഴിഞ്ഞില്ല.. കൃതി നന്നായി പേടിച്ചുട്ടുണ്ട്.. കൂടെ കലങ്ങി മറിഞ്ഞ അവളുടെ മിഴികൾ കണ്ടതും ആമിയുടെ ഉള്ളിൽ പല ചിന്തകളും തെന്നി മാറി കൊണ്ടിരുന്നു.. അവൾ ഒരു സൈഡിലേക് ചൂണ്ടിയത് കണ്ട ആമി വേഗം അങ്ങോട്ടെക് ഓടി....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story