DESTINED LOVE : ഭാഗം 38

Destined Love

രചന: അനാർക്കലി

അവിടെ അവശനായി ഇരിക്കുന്ന നീലിനെ കണ്ടു ആമി ടെന്ഷനോടെ അവന്റെ അരികിൽ ചെന്നിരുന്നു.. ചുണ്ടും നെറ്റിയും മുറിഞ്ഞിട്ടുണ്ട്..കയ്യിലും മറ്റും പരിക്കും ഉണ്ടുതാനും.. അവൾ അവനെ ആകമാനം വീക്ഷിച്ചു.. ഒരു തല്ലുണ്ടാക്കിയ പ്രതീതി. "എന്താ ഉണ്ടായേ ??" ചോദിക്കുന്നതിന്റെ ഇടയിൽ അവൾ മുഖം ഉയർത്തി കൃതിയെയും അവരുടെ കൂടെ നിൽക്കുന്ന ഫ്രണ്ട്സിനെയും നോക്കി..ആരും ഒന്നും മിണ്ടാതെ തല കുനിച്ചു.. "നിങ്ങളോടാ ചോദിക്കുന്നത് എന്താ ഉണ്ടായേ എന്ന??" ഈ തവണ അവളുടെ ശബ്ദം കടുത്തു "നീൽ!!"നീലിന്റെ പേരും വിളിച്ചു അവരുടെ അരികിലേക് ഓടി വന്ന ബെന്നി അവന്റെ മുഖത്തെ മുറിവിൽ കയ്യ് വെച്ചു.. "അഹ്" വേദനകൊണ്ട് അവനൊന്ന ഞെരിപിരി കൊണ്ടു.. "ഞാൻ ഇപ്പോഴാ കാര്യം അറിഞ്ഞേ..വാ നമ്മക് ഹോസ്പിറ്റലിൽ പോകാം" ബെന്നി അവന്റെ കയ്യിൽ പിടിയിട്ടു..

എന്നാൽ അത് തടഞ്ഞു ആമി..അപ്പോഴാണ് ആമിയെ അവൻ ശ്രെദ്ധിക്കുന്നത് തന്നെ.. അവളെ അവിടെ കണ്ട ഷോക്കിൽ അവൻ ഒരു ഞെട്ടലോടെ നീലിനെ നോക്കി.. "ബെന്നി എന്താ ഉണ്ടായേ??" ബെന്നിയോടുള്ള അവളുടെ ചോദ്യം.. നീൽ അരുത് എന്ന തലയാട്ടി..അത് ആമി കണ്ടിരുന്നു.. "ഔ..ദീ എനിക്ക് വയ്യ ഹോസ്പിറ്റലിൽ പോയാലോ" അവൻ സിറ്റുവഷനിൽ നിന്നും രക്ഷപെടാൻ എന്ന പോലെ പറഞ്ഞു.. അവൻ ആമിയിൽ നിന്നും എന്തോ മറച്ചു വെക്കുന്നത് പോലെ.. ആമി തലയാട്ടി അവനെ ബെന്നിയുടെ സഹായത്തോടെ അവനെ പിടിച്ചു പൊക്കി.. കൃതിയുടെ കാറിലെക് അവനെ കയറ്റി,,കൂടെ കൃതിയും ബെന്നിയാണ് ഡ്രൈവിംഗ് സീറ്റിൽ.. "Waitt" ആമി കോഡ്രൈവിംഗ് സീറ്റിൽ കയറാൻ തുനിയും മുൻപേ അവൾ ഫോണ് എടുത്തു ചെവിയോട് ചേർത്തു.. "നിങ്ങൾ വിട്ടോ.. ഞാൻ പുറകെ കാണും.. ഒരു അര്ജന്റ് മറ്ററുണ്ട്" ഫോണ് പോക്കറ്റിലേക് ഇട്ട് അവൾ ഡോർ അടച്ചു..ബെന്നി തലയാട്ടി കാര് സ്റ്റാർട്ട് ചെയ്തു. "Take care" നീലിനെ നോക്കി അവൾ മൊഴിഞ്ഞതും അവൻ തലയാട്ടി..

അവരുടെ കാര് കോളേജ് കോമ്പൗണ്ട് താണ്ടി പോയതും അവളുടെ കണ്ണുകൾ ചുരുങ്ങി.. കള്ളം പറഞ്ഞു താൻ നിന്നത് എന്തിനാണോ അതിനായി അവൾ തിരികെ നടന്നു..അവൾ നടന്ന വരുന്നത് കണ്ട് നീലിൻറെ കൂട്ടുകാർ ഒന്ന് പേടിച്ചു.. "ഇനി പറ എന്താ ഉണ്ടായേ??"അവളുടെ സ്വരത്തിൽ ക്രോധം നിറഞ്ഞത് കൊണ്ട് തന്നെ അവർ എല്ലാം പറയാൻ തുടങ്ങി.. . . "നീ പറയുന്നത് ജെകെയ്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് എന്നാണോ??" ഇന്നലെ നടന്നത് എല്ലാം വിശദീകരിച്ചു കൊടുത്തു ജെറിയുടെ മാറ്റാതെ പറ്റി നിറത്താതെ പറയുന്ന നീലിനെ നോക്കി കൃതി ചോദിച്ചു.. "Totes!!" തുടരെ തുടരെ തലയാട്ടി അവൻ.. "ആരേലും തലക്ക് അടിച്ചോ ആവോ??" അവൻ ചിന്തിക്കുന്നത് പോലെ താടിയിൽ ചൂണ്ട് വിരൽ ഇട്ട് തട്ടി.. "തലക്ക് അടിച്ചത് ആകില്ല.. ഇന്നലത്തെ പെർഫോമൻസ് കണ്ട് കിക്ക്‌അടിച്ചതാകും" അവരുടെ സംഭാഷണത്തിൽ ഇടങ്കോലിട്ട കൊണ്ട് കടന്ന് വന്നവരെ കണ്ട് അവൻ നെറ്റിചുളിച്ചു.. സീനിയർസാണ്.. നീലുമായി ഒന്ന് ഉടക്കിയിരുന്നു..അതിൽ ഒരുത്തൻ കൃതിയെ ഇഷ്ട്ടമാണ് എന്ന പറഞ്ഞു

അവനുമായി ഒന്നു ഉടക്കിയതാണ്.. അവന്റെ കണ്ണ് കൃതിയിൽ ആണെന്ന് കണ്ടതും നീൽ അവൾക് മുന്നിലേക് കയറി നിന്നു.. "What you want Aayush"അവൻ ഒറ്റപ്പൂരികം പൊക്കി.. ആയുഷിന്റെ കണ്ണ് കൃതിയിലേക് നീണ്ടു.. നീൽ പല്ലഞ്ഞെരിച്ചമർത്തി.. "ഹേയ് കൂൾ.. ഞങ്ങൾ ഒരു ഉടക്കിന് വന്നത് അല്ലാ..നിന്റെ സംശയം തീർക്കാൻ വന്നതല്ലേ"എന്തോ അർത്ഥം വെച്ചുള്ള സംസാരം കേട്ട് നീൽ നെറ്റിചുളിച്ചു.. ആയുഷ് കൂടെയുള്ളവരെ ഒന്ന് നോക്കി പുറകിലേക് കയ്യ് നീട്ടിയതും അവന്റെ കയ്യിലേക് ഉള്ളവരിൽ ഒരാൾ ഫോണ് വെച്ചു കൊടുത്തു.. "ജെകെടെ ചേഞ്ചിനെ കുറിച്ച അറിയേണ്ടേ??" ഫോണ് കയ്യിലിട്ടകറക്കി ആയുഷ് ചോദിക്കുന്നുത് കേട്ട് നീൽ കൃതിയെ നോക്കി.. അവളും അവന്റെ അതേ അവസ്ഥയിലാണ്.. "Here" തനിക്ക് നേരെ എന്തോ പ്ലേ ചെയ്ത നീട്ടിയത് കണ്ടു അവൻ ശങ്കിച്ചു നിന്നു.. എന്നാൽ കൃതി ഫോണ് വാങ്ങി അതിലേക്ക് ഉറ്റുനോക്കി.. നോക്കാതെ ഇരിക്കാൻ നീലിനും കഴിഞ്ഞില്ലാ...ഇന്നലെ ആമി ജെറി പറഞ്ഞത് അനുസരിച്ച് പെർഫോം ചെയ്ത ഡാൻസ്..

അതുകാണുന്ന ആരായാലും അവളെ മറ്റൊരു അര്ഥത്തിലെ കാണു.. "പറയാതെ ഇരിക്കാൻ കഴിയില്ല.. it's superb.. She's too hot" അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് കൂടെ ഉള്ളവരിൽ ഒരുതന്നുമായി ഹൈ ഫൈവ് കൊടുത്തു.. നീലിന് തന്റെ ഉള്ളിൽ ഉടലെടുത്ത ദേഷ്യം അടക്കി നിർത്താൻ കഴിഞ്ഞില്ല..അവൻ ആയുഷിന്റെ ഞെഞ്ചിൽ ആഞ്ഞു ചവിട്ടി. അവൻ തെറിച്ചു പോയിരുന്നു.. കൃതി ഞെട്ടി വായും പൊതി നീലിനെ നോക്കിയപ്പോഴേക്കും ആയുഷിന്റെ കൂടെ ഉള്ളവര് നീലിനെ വളഞ്ഞു.. നാല് പേരും നീൽ ഒറ്റക്കും..അവനാൽ കഴിയും വിധം കൊടുക്കുകയും തനിക്ക് കിട്ടിന്നത് തടയുകയും ചെയ്തു.. കൃതി പേടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് അവർക്ക് ഇടയിലേക് കയറിയതും ആയുഷ് അവളെ പിടിച്ചു പുറകിലേക് തള്ളി..ആൾ കൂടി.. നീലിന്റെ ഫ്രണ്ട്‌സ് ഇടക്ക് വീണു തല്ല് നിർത്താൻ ശ്രേമിക്കും നേരം തന്നെ അധ്യാപകരിൽ ഒരാൾ അവരെ പിടിച്ചു മാറ്റി.. എന്നാൽ അവര്ക് എതിരെ യാതൊരു ആക്ഷനും എടുത്തില്ല താനും.. . .

ആമിക് എന്ത് എന്നില്ലാതെ ദേഷ്യം വന്നു.. അവൾ കണ്ട്രോൾ ചെയ്യാൻ ശ്രേമിച്ചു എങ്കിലും കഴിഞ്ഞില്ല.. "എന്നിട്ട് അവന്മാർ എന്തേ??" പല്ലഞ്ഞെരിച്ചു അവൾ ചോദിക്കുന്നത് കേട്ട് അവർ അവര്ക് വലത്തെ സൈഡിലേക് ചൂണ്ടി.. "Get that" അവൾ എന്തിലോ നോക്കി പറയുന്നത് കേട്ട് അവരും എന്ത് എന്നുള്ള രീതിയിൽ അവളുടെ നോട്ടം ഉടക്കിയിടത്തേക് കണ്ണുകൾ പായിച്ചു.. _ "This all happened.. എന്നിട്ട് എന്നോട് നിങ്ങൾ ആരും ഒന്നും പറഞ്ഞില്ലല്ലോ" കയ്യ് മലര്ത്തി ജെറി ചോദിക്കുന്നത് കേട്ട് ക്രിസ്റ്റി യാകേഷിനെ നോക്കി.. ലാസ്റ്റ് നൈറ്റ് നിന്നോട് അതിനെ കുറിച്ച പറയാൻ വിളിച്ചിരുന്നു.. ബട്ട് you didn't seem well.." ക്രിസ്റ്റി പറഞ്ഞപ്പോഴാണ് കഴിഞ്ഞ ദിവസം താൻ കയറി വന്നപ്പോ എന്തോ പറയാൻ വന്ന ക്രിസ്റ്റിയുടെ മുഖം അവൻ ഓർമ വന്നത്.. ആ സമയത് അവന്റെ ഉൾ നിറയെ ആമി ആയിരുന്നു.. അതുകൊണ്ട് തന്നെ ഒന്നിനും ശ്രേദ്ധ ചെലുത്താൻ കഴിഞ്ഞില്ല അവന്.. "എന്താ ഉണ്ടായേ??" "ഏഹ്??" യാകേശ് ചോദിച്ചതും ജെറി ചിന്തയിൽ നിന്നും ഉണര്ന്നു കൊണ്ട് അവനെ മിഴിച്ചു നോക്കി ഒന്നുമില്ലാ എന്ന തലയാട്ടി..

"ജോയുടെ കാര്യം ഞാൻ നോക്കാം" "No.. അത് എന്റെ റെസ്പോണ്ടസിബിലിറ്റിയാണ്" ജെറി പറഞ്ഞതിനെ എതിർത്തു കൊണ്ട് ക്രിസ്റ്റി ഇരുന്നിടത് നിന്നും എഴുന്നേറ്റു.. "ഹേയ് buddies" "എഡ്ഡി!!" പുര്കിൽ നിന്നും ശബ്ദം കേട്ടാണ് മൂവരും തിരിഞ്ഞത്..അവിടെ ഇരു കയ്യും വിടർത്തി നിൽക്കുന്ന എഡ്ഡിയെ കണ്ടതും മൂന്നും ഇരുന്നിടത് നിന്നും എഴുന്നേറ്റു.. "എവിടെ??"എഡ്ഡി ചുറ്റും കണ്ണ് പായിച്ചു "ആര്??" ജെറി "ആമി മോൾ"ക്രിസ്റ്റി തലയാട്ടി പുഞ്ചിരിച്ചു കൊണ്ട് എഡ്‌ഡിയുടെ അരികിലേക്ക് ചേർന്ന് നിന്നു.. "അവൾ അക്കാദമിയിൽ പോയിട്ട് ഉണ്ടാകും" "ഒക്കെ.. അവൾ വരട്ടെ.. ടാ നീ ഇതൊക്കെ അവളുടെ റൂമിൽ കൊണ്ട് വെച്ചേ" ജെറിയ്ക് നേരെ വലിയ ഒരു ബാഗ് നീട്ടിയതും അവൻ അതും വാങ്ങി അതിന്റെ വെയിറ്റ് കയ്യ് കൊണ്ട് അളക്കാൻ നോക്കി.. "ഇതിൽ എന്തോന്നാ.. നല്ല വെയിറ്റ് ഉണ്ടാല്ലോ" "അതൊന്നും നിങ്ങൾക്കുള്ളതല്ല..കൊണ്ട് വെക്കാൻ നോക്കു"

എഡ്ഡി ജെറിയെ പുച്ഛിച്ഛ് കൊണ്ട് ചെയറിൽ നിവർന്ന് ഇരുന്നു.. "എഡ്ഡി,,വിളിച്ചിരുന്നേൽ പിക്ക് ചെയ്യാൻ വരില്ലായിരുന്നോ" യാകേശ് തൊട്ട് അരികിലെ ചെയിറിൽ ഇരുന്നു ചോദിക്കുന്നത് കണ്ട എഡ്ഡി സ്പെക്‌സ് കുറച്ചു താഴ്ത്തി അവനെ ഉറ്റുനോക്കി.. "എനിക്ക് ഇങ്ങോ വരാൻ നിന്റെ ഒന്നും സഹായം വേണ്ടാ" അവൻ തലയാട്ടി സമ്മതിച്ചു.. "അതൊന്ന് എടുക്കട" നിർത്താതെ ഫോണ് റിങ് ചെയ്യുന്നത് കേട്ട് എഡ്ഡി ആരോചകത്തോടെ ക്രിസ്റ്റിയോട് പറയുന്നത് കേട്ട് അവൻ പോക്കറ്റിൽ നിന്നും ഫോണ് എടുത്തു ചെവിയോട് അടുപ്പിച്ചു.. മറുതലങ്കൽ നിന്നും പറയുന്നത് കേട്ട് അവൾ മൂളി.. "ഒക്കെ.. I'll be there" ഫോണ് കട്ട് ചെയ്ത ക്രിസ്റ്റി ധൃതിയിൽ എഴുന്നേറ്റത് കണ്ടു അവരും കൂടെ എഴുന്നേറ്റു.. "നീൽ കോളേജിൽ എന്തോ അടി ഉണ്ടാക്കി പോലും.." "ഞങ്ങളും വരാം" യാകേശ് പറയുന്നത് കേട്ട് അവൻ എതിർക്കാൻ നിന്നില്ല.. കൂടെ തന്നെ എഡ്ഡിയും കൂടി.. "ആമി അറിഞ്ഞാൽ അവന്റെ കാര്യം പൊക്കാ" പോകുന്ന വഴിക് ആരോട് എന്നില്ലാതെ യാകേശ് പറഞ്ഞു കൊണ്ട് നിശ്വാസിച്ചു.. . .

ഓഫീസ റൂമിന്റെ മുന്നിൽ തന്നെ നിൽക്കുന്ന കൃതിയെ കണ്ടു ജെറി കണ്ണ് കൊണ്ട് എന്താ എന്ന ആരാഞ്ഞു..അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു.. കൃതിയുടെ ഉൾനിറയെ ജെറി ആമിയോട് ചെയ്ത പ്രവർത്തിയായിരുന്നു..അവൾക് അവനോട് ദേഷ്യം തോന്നി..കൃതിയെ ഒന്നു നോക്കി ക്രിസ്റ്റി ഡോറിൽ മുട്ടി.. "Come in" അകത്തു നിന്നും പെർമിഷൻ കിട്ടിയതും നാലുപേരും ഡോർ തുറന്ന് പ്രിൻസിപ്പളിന്റെ റൂമിലേക് പ്രവേശിച്ചു.. Wilhem Stan അയാളുടെ മുന്നിൽ ഇരിക്കുന്ന നെയിം പ്ലേറ്റിൽ കണ്ണുടക്കി ജെറിയുടെ.. എന്നാൽ ക്രിസ്റ്റി ആദ്യം തന്നെ കണ്ടത് ഒരു സൈഡിൽ തലയും താഴ്ത്തി നിൽക്കുന്ന നീലിനെയും അവന്റെ കൂട്ടുകാരേയുമായാണ്..നീലിന്റെ മുഖത്തെ പാടിൽ അവൻ കണ്ണോടിച്ചു.. "ആമിയിൽ നിന്നും ഇത് മറച്ചു വെക്കാൻ കഴിയില്ല" എഡ്ഡി പയ്യെ യാകേഷിന്റെ ചെവിയിൽ മൊഴിഞ്ഞു.. അവനും അതിനോട് യോജിച്ചു..

കൂടെയുള്ളവർക്ക് വലിയ പരിക്ക് ഇല്ല എന്ന് കണ്ടതും ജെറി ഒരു സംശയത്തോടെ പിറകിലേക്ക് തിരിഞ്ഞു..അവിടെ നേരെ നിൽക്കാൻ പോലും കഴിയാത്ത രീതിയിൽ താഴെ ഇരിക്കുന്നവരെ കണ്ട് അവന് കണ്ണ് മിഴിച്ചു.. ക്രിസ്റ്റി പതിയെ അവന്റെ മുറിവിൽ തൊട്ടു.. നീൽ എരിവ് വലിച്ചു കൊണ്ട് കണ്ണിറുക്കെ അടച്ചു.. "Sit" അവരുടെ ഓരോ പ്രവർത്തിയും വീക്ഷിച്ചു ഇനി തനിക്ക് സംസാരികണ്ട സമയം അടുത്തു എന്ന അർത്ഥത്തിൽ വിലഹേം അവരോട് ഇരിക്കാൻ അനുവാദം നൽകി.. ജെറി ഒഴികെ മൂന്നും അയാൾക് മുന്നിൽ ഇരുന്നു..അവന്റെ കണ്ണ് ഇപ്പോഴും ഒരു സംശയത്തോടെ ആയുഷിന്റെയും കൂട്ടരുടെയും അടുക്കലാണ്..

"എന്താണ് ക്രിസ്റ്റിക് ഇത് കണ്ടിട്ട് പറയാനുള്ളത്??" അയാൾ ഇടകണ്ണിട് നീലിനെ നോക്കി.. അവന്റെ പുറകിലെ ജനാല വഴി കൃതി ഒളിഞ്ഞു നിന്നു എല്ലാം ചെവി ഓർത്തു.. "എന്താണ് ഇത് എന്നാണ് എന്റെയും ചോദ്യം.. ഇവൻ കാര്യമില്ലതെ തല്ലിന് പോകില്ല എന്ന എനിക്ക് ഉറപ്പാണ് സർ" ക്രിസ്റ്റിയ്ക് നീലിനോടുള്ള വിശ്വാസം അത്രക് വലുതായിരുന്നു.. "ഫറ അറിഞ്ഞാൽ നീ തീർന്നു" ജെറി നീലിന്റെ ചെവിയിൽ പയ്യെ പറഞ്ഞു.. പുര്കിൽ നിന്ന് കൃതിയെ അവൻ തിരിഞ്ഞു നോക്കിയതും അവൾ പൊട്ടിവന്ന ചിരി കടിച്ചു പിടിച്ചു.. "ഇവരെ ഇങ്ങനെ ഒരു അവസ്ഥയിൽ അവൻ എത്തിച്ചിട്ടുണ്ട് എങ്കിൽ അതിന് തക്കതായ കാരണം കാണും" "അതിന് നീലാണ് ഇവരെ ഈ അവസ്ഥയിൽ ആക്കിയത് എന്നാരു പറഞ്ഞു?" വിലഹേം പറയുന്നത് കേട്ട് അവർ മൂന്ന് പേരും പരസ്പരം ഒന്നും മനസിലാകാതെ രീതിയിൽ നോക്കി..

"I knew it" തന്റെ ഊഹം ശേരിയാണ് എന്ന അറിഞ്ഞു ജെറി മുഷ്ട്ടി ചുരുട്ടി വിജയത്തോടെ പറഞ്ഞത് കുറച്ച ഉച്ചതിൽ ആയിരുന്നു.. "പിന്നെയാര്??" യാകേശിന്റെ ചോദ്യം കേട്ടതും അയാൾ പിയൂണിനോട് കണ്ണ് കൊണ്ട് എന്തോ ആംഗ്യം കാണിച്ചു.. അയാൾ തലയാട്ടി അവിടുന്നു പുറത്തേക് പോയി.. അൽപനേരം കഴിഞ്ഞതും അയാൾ അകത്തേക് കയറി വന്നു.. "ദേ വരുന്നു.. ഇതിന് ഉത്തരവാദി" പുച്ഛത്തോടെ വിലഹേം പറയുന്നത് കേട്ട് എല്ലാരുടെയും നോട്ടം വാതിൽകലേക് നീണ്ടു.. "ആമി!!" ഞെട്ടി പണ്ടാരം അടങ്ങിയുള്ള യാകേഷിന്റെ വിളി കേട്ട് അവൾ ചിരിക്കണോ കരയണോ എന്ന അറിയാത്ത മട്ടിൽ എല്ലാരിലും കണ്ണ് പായിച്ചു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story