DESTINED LOVE : ഭാഗം 40

Destined Love

രചന: അനാർക്കലി

"Arrest ചെയ്തു എന്നോ..ആര്??എന്തിന്??" ചാടി എഴുന്നേറ്റു താൻ ഉന്നയിക്കാൻ പോയ ചോദ്യം നോഹ ചോദിക്കുന്നത് കേട്ട് ഉത്തരത്തിന് വേണ്ടി ആമിയും നീലും ഒരു പോലെ ഡേവിഡിനെ നോക്കി.. "ജെറിയും അലക്സും സ്ട്രീറ്റിൽ വെച്ചു വലിയ തല്ലുണ്ടാക്കി.. പുതിയ ACP ആലം ആണ് അവരെ അറസ്റ്റ് ചെയ്‌തെ" "ആലം?"ആമി എടുത്തു ചോദിക്കുന്നത് കേട്ട് ഡേവിഡ് അവളെ നോക്കി തലയാട്ടി.. എല്ലാര്ക്കും അറിയാവുന്നതാണ് ആമിയും ആലമും തമ്മിൽ നല്ല കൂട്ടാണെന്ന.. അവൾ ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നഖം കടിച്ചു.. നോഹയും നീലിനും വേറെ ഒന്നും ചിന്തിക്കാതെ ഇറങ്ങി ഓടുന്നത് കണ്ടു അവൾ ഡേവിഡിന്റെ അനുവാദത്തിന് വേണ്ടി മിഴികൾ പായിച്ചു അവൻ തലയാട്ടിയതും അപ്രോണ് അഴിച്ചു ഐവിയുടെ കയ്യിലേക് എറിഞ്ഞു അവര്ക് പിറകിൽ അവളും പാഞ്ഞു.. വണ്ടിയിൽ ഉടനീളം മൗനം ആയിരുന്നു.. ജെറിയുടെ കൂടെ വേറെ ആരുണ്ട് എന്ന പോലും അവൾക് അറിയില്ല..അവൾ അസ്വസ്ഥതയോടെ പുറത്തേക് കണ്ണ് പായിച്ചു.. . .

വണ്ടി സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കയറ്റി പാർക്ക് ചെയ്‍തതും അവർ മൂവരും വെപ്രാളപ്പെട്ട ഇറങ്ങി അകത്തേക് ഓടാൻ തുനിയവേ സ്റ്റേഷൻ കോമ്പൗണ്ടിലേക് പാഞ്ഞു വന്നു ബ്രെക്കിട്ട ബ്ലാക്ക്‌ ലാൻഡ് റിവേറിൽ അവരുടെ മിഴികൾ ഉടക്കി.. പാതങ്ങൾ നിലച്ചു.. ചുറ്റും പാറുന്ന പൊടിപടലങ്ങൾ അവഗണിച്ചു പുറകിലേ ഡോർ തുറന്ന് അയാൾ തന്റെ കാൽ കുത്തി.. "മൈക്ക്" പയ്യെ നോഹയുടെ ചുണ്ടുകൾ ഉച്ചരിച്ച നാമം ആമി കേട്ടു.. ഗൗർഡ്‌സുമായി തങ്ങൾക് നേരെ നടന്ന വരുന്ന മൈക്കിൽ അവളുടെ കണ്ണുകൾ ഉടക്കി.. എഡ്ഡിയുടെ പ്രായം..സൈഡിലേക് ചീകി ഒതുക്കിയ നീളൻ മുടി..കോട്ടും സ്യുട്ടുമാണ് വേഷം..ആമിയുടെ അരികിൽ എത്തിയതും അയാൾ സ്പെക്‌സ് ഊരി അവളെ അടിമുടി വീക്ഷിച്ചു.. 'എന്താടാ പട്ടി' ആമി മുഖം ചുളുക്കി മനസിൽ ചോദിച്ചു കൊണ്ട് അയാൾ നോക്കുന്ന രീതിയിൽ മൈക്കിന്റെ അടുമുടി കണ്ണുഴിഞ്ഞു ഛർദികുന്നത് പോലെ നാക്ക് നീട്ടി നെഞ്ചിൽ കയ്യ് വെച്ചു..

അതുകണ്ട് മൈക്ക് ചിരിച്ചു കൊണ്ട് അകത്തേക് പോയി.. "വാ" അയാൾ പോകുന്നതും നോക്കി നിൽക്കുന്ന ആമിയുടെ കയ്യിൽ കുലുക്കി വിളിച്ചു കൊണ്ട് നീൽ പറയുന്നത് കേട്ട് അവൾ അവരുടെ പുര്കിൽ സ്റ്റേഷൻ അകത്തേക് പ്രവേശിച്ചു.. "Wait" മൈക്കിനോട് കോൻസ്റ്റബിൾ പറയുന്നത് കേട്ട് ആമി സൈഡിലേക് നോക്കിയതും സെല്ലിന് ഉള്ളിൽ കിടക്കുന്ന ജെറിയെയും അലക്സിനെയും കണ്ട അവൾ അങ്ങോട്ടെ ഓടി.. "എഡ്ഡി!!" അവിടെ ഒരു മൂലക് വേറൊരു പ്രതിയോട് എന്തോ കാര്യത്തിൽ ചർച്ചയിൽ ഏര്പ്പെട്ട താടിക് കയ്യ് കൊടുത്തു ഇരിക്കുന്ന എഡ്ഡിയെ കണ്ട് ആമി കണ്ണ് തള്ളി.. "ഹേയ്..നീ എപ്പോ വന്നു" സ്വന്തം വീട്ടിലേക് വന്നത് പോലെയുള്ള എഡ്ഡിയുടെ ചോദ്യം കേട്ട് ആമി വാ പൊളിച്ചു.. "ദേ ഈ കഥ ഇപ്പൊ കഴിയും.. waitt" എഡ്ഡി പറയുന്നത് കേട്ട് അവൾ ഏതോ ഹാലിൽ തലയാട്ടി ജെറിയെ നോക്കി.. അവൻ അവളെ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് ആമിക് പെരുവിരളിൽ നിന്നും ദേഷ്യം പൊന്തി വന്നതും, കമ്പിക്കുള്ളിലൂടെ അവനെ പിച്ചാൻ കയ്യിട്ട്. "രണ്ടിനും എന്തിന്റെ അഹങ്കരമാ" അവൾ കണ്ണുരുട്ടി ഇരുവരെയും നോക്കി..

അലക്സ് അവൾക് മുഖം കൊടുക്കാതെ മുഖം തിരിച്ചു നിലത്തു ഇരുന്നു..ജെറി അവളുടെ കയ്യിൽ പിടിയിട്ട അടുപ്പിച്ചു.. "Hey luv" അവന്റെ സ്ഥിരം വിളി കേട്ട് ആമി പല്ല് കടിച്ചു കയ്യ് വലിച്ചെടുത്തു.. ഇതെല്ലാം ഇമവെട്ടാതെ നോക്കി നിന്ന മൈക്ക് ചുണ്ടു കോട്ടി ചിരിച്ചു കൊണ്ട് സൈഡിലേക് നോക്കിയതും അങ്ങോട്ടെക് കയറി വന്ന യാകേഷിനെയും കൂടെ ഉണ്ടായിരുന്ന വക്കിലിനെയും കാണാൻ ഇടയായി.. ക്രിസ്റ്റി എഡ്ഡി പറഞ്ഞതിന് അനുസരിച്ച് ഡിലിങ്ങുമായി ബന്ധപ്പെട്ട് മലേഷ്യയിലാണ്.. "എന്താ ഉണ്ടായേ??" യാകേഷിന്റെ ചോദ്യം കേട്ട് ജെറി അലക്സിനെ നോക്കി..അപ്പോഴേക്കും എഡ്ഡിയും അവന്റെ അരികിൽ വന്നിരുന്നു.. "കുറച്ചു പാഠം പഠിപ്പിച്ചു കൊടുത്തതാ" "ടാ!!" അലക്സ് ഇരുന്നിടത് നിന്നും ചാടി എഴുന്നേറ്റു ജെറിയുടെ കോളറിൽ പിടിച്ചതും എഡ്ഡി അവനെ പിടിച്ചു മാറ്റാൻ നോക്കി..

"ഏയ്...അലക്സ്.. ജെറി.. plzz-- .അലക്സ്" ഇരുവരും കൊമ്പ് കോർക്കാൻ നിൽക്കുന്നത് കണ്ടു അവൾ വിളിച്ച കൂവി.. "What the hell is going on!!" എല്ലാരുടെയും ശ്രേദ്ധ തന്നിലേക് തിരിക്കും പോലെ ആലം..ജെറിയും അലക്സും വിട്ട് മാറി നിന്നു.. ആമിയെ അവൻ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല എന്ന ആലമിന്റെ മുഖത്തു നിന്ന് വ്യക്തമാണ്.അവൻ അവര്ക് അനുവാദം നൽകി കൊണ്ട് അകത്തേക് കയറി.. ആമിയും വാക്കിലും കൂടെയാണ് കയറിയത്.. അവൾ സോളവ് ആകാം എന്നു വാശിപിടിച്ചാണ് അയാൾക്ക് ഒപ്പം കയറിയത്. "നീ എന്താ ഇവിടെ??" "പ്രാർത്ഥിക്കാൻ കയറിയതാ" എടുത്തടിച്ചുള്ള ആലമിന്റെ ചോദ്യം കേട്ട് അവൾ കണ്ണുരുട്ടി കൊണ്ട് ഫ്രണ്ടിൽ ഇരുന്നു.. അവര്ക് പുറകിലായി വന്ന മൈക്ക് വക്കിലിനെ പുച്ഛത്തോടെ നോക്കി ആമിയുടെ അടുക്കലായി ഒഴിഞ്ഞു കിടന്ന ചെയറിൽ ഇരുന്നു അവളെ നോക്കി അർത്ഥം വച്ചൊരു ചിരി നൽകി.. 'ഇങ്ങേര് വന്നപ്പോ തുടങ്ങിയതാണല്ലോ.. വാങ്ങിക്കും' അവൾ ഇരുത്തിനോക്കി ആലമിനു പറയാൻ ഉള്ളത്തിന് വേണ്ടി കാതോർത്തു.. .

. "ഞങ്ങൾ പറഞ്ഞല്ലൊ..രണ്ടു കൂട്ടർക്കും പരാതിയില്ല..പിന്നെ എന്തിന്റെ പേരിലാണ് നിങ്ങൾ കേസേടുക്കാൻ ഉദ്ദേശിക്കുന്നത്??" മൈക്കിന്റെ വക്കിൽ ചോദിക്കുന്നത് കേട്ട് ആലം ചാരി ഇരുന്നു കൊണ്ട് അയാളെ നോക്കി കോട്ടി ചിരിച്ചു..എന്തൊക്കയോ കണ്ണക് കൂട്ടിയത് പോലെ.. "പബ്ലിക് പ്ലസിൽ കിടന്ന തല്ലുണ്ടാക്കിയ അതോരു കുറ്റമാണ് എന്ന വക്കിൽ സാറിന് അറിയില്ല എന്നുണ്ടോ??" മുന്നോട്ട് ആഞ്ഞു ടേബിളിൽ കയ്യ് വെച്ചു അവൻ ഉന്നെയിക്കുന്ന ചോദ്യം കേട്ട് അയാൾ മൈക്കിനെ നോക്കി.. "ഒന്നും രണ്ടും അല്ലല്ലോ സാറേ ഇവരുടെ പേരിലുള്ള കേസ്" "അതൊന്നും ഇപ്പൊ നിലവിലില്ല" വക്കിൽ "കൈക്കൂലി കൊടുത്തു ഒതുക്കി തീർത്തു എന്ന തന്നെ പറയാം..അല്ലേ?? ഇനി അത് നടക്കില്ല..ഞാൻ അതിന് സമ്മദിക്കില്ല.. നിങ്ങളുടെ ഒക്കെ ബിസിനസ്സ് ഉണ്ടല്ലോ അത് ഞാൻ കെട്ടിപൂട്ടും" ദൃഢതയോടെയുള്ള അവന്റെ വാക്ക് കേട്ട് ആമി നെറ്റി ചുളിച്ചു. വക്കിൽ ഇതുവരെയും ഒരു വാക്ക് പോലും മൊഴിഞ്ഞിട്ടില്ല..ഇനി എങ്കിലും എന്തേലും പറയുമോ എന്ന മട്ടിൽ ആമി അയാളെ നോക്കി.

"സാറിന് കാൾ ഒന്നും വന്നില്ലേ??" "വന്നല്ലോ.. മുകളിൽ നിന്നും കുറെ കേൾസ് തുടരെ തുടരേ വന്നു കൊണ്ടിരിക്കുവാ" പറഞ്ഞു കൊണ്ടിരിക്കെ അവന്റെ ഫോണ് റിങ് ചെയ്തു. "ദേ കണ്ടില്ലേ??" അവൻ അവർക് മുന്നിൽ സ്ക്രീൻ കാണിച്ചു.. IG..എന്ന വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിരിക്കുന്നത് കണ്ട് മൈക്ക് മുഷ്ട്ടി ചുരുട്ടി.. "ആലം plz... ഇത് ഇത്ര വലിയ കേസ് അകണ്ടേ ഒന്നല്ലല്ലോ..just അവർ ഒന്നും രണ്ടും പറഞ്ഞു ചെറിയ ഒരു പ്രശ്നം ഉണ്ടാക്കി.." "ഞാൻ പറഞ്ഞല്ലോ പബ്ലിക് പ്ലെസിൽ കിടന്ന അവന്മാർ തല്ല് കൂടിയേത്.. it's a crime" അവൾ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതികത്തെ അവൻ പറഞ്ഞു.. ആമിയോട് സംസാരിക്കുമ്പോ അവന്റെ സ്വരത്തിൽ അയവ് മൈക്ക് ശ്രേദ്ധിച്ചു.. "It's not a big deal" അവൾ മുന്നേക്ക് കയ്യ് വെച്ചു നിഷ്‌കു ഭാവം ഫിറ്റ് ചെയ്തു "സർ സാറിന് ഇവരെ ഒരുപാട് ദിവസം ജയിലിൽ കിടത്താൻ ഒന്നും കഴിയില്ല..

അപ്പൊ പിന്നെ കേസ് ഫയൽ ചെയ്യുന്നതിൽ എന്താണ് ഗുണം??" തന്റെ അരികിൽ ഇരിക്കുന്ന വക്കിലിന്റെ വാ തുറന്നത് കേട്ട് ആമി അയാളെ ഉറ്റുനോക്കി.. 'ഇങ്ങേർക് നാക്ക് ഒക്കെ ഉണ്ടായിരുന്നോ??' അയാളെ നോക്കി അവൾ സ്വയം ചോദിച്ചു കൊണ്ട് ആലമിനെ നോക്കി വക്കിലിന് കൂട്ട പിടിച്ചു തുടരെ തലയാട്ടി.. അവൾ പയ്യെ ഫോണ് എടുത്തു എന്തോ ടൈപ്പ് ചെയ്ത് മാറ്റി വച്ചതും ആലമിന്റെ ഫോണിൽ എന്തോ ഒരു നോട്ടിഫിക്കേഷൻ വന്നതും ഒരേ സമയത്താണ്.. അവൻ ആമിയുടെ മെസ്സേജ് കണ്ട അവളെ ഇടകണ്ണിട്ട് നോക്കി..കണ്ണ് കൊണ്ട് അവൾ വായിക്കാൻ അവിശ്യപ്പെട്ടു.. I helped you once.. now it's your turn മെസ്സേജ് കണ്ട് അതിലേക് രണ്ട് സെക്കന്റ് നേരം ഉറ്റുനോക്കി.. ആദ്യമായി അവൾ അവിശ്യപ്പെട്ടകാര്യമാണ്..അവൻ സമ്മതികാൻ തന്നെ തീരുമാനിച്ചു.. . . സെല്ലിൽ നിന്നും പുറത്തേക്ക് ഇറങ്ങി ജെറി ആലമിന്റെ കൂടെ നിൽക്കുന്ന ആമിയെ നോക്കി നെറ്റിചുളിച്ചു.. അവൾ അവര്ക് അരികിലേക് വന്നു കൊണ്ട് എഡ്ഡിയെ അടിമുടി വീക്ഷിച്ചു.. "നീ ആരാടി,, മന്ത്രിയുടെ മോളോ??"

കളിയാക്കി എഡ്ഡി ചോദിക്കുന്നത് കേട്ട് അവൾ ഗമയോട് ഷോള്ഡര് പൊക്കി.. "ആമി,,എന്നും നീ ഇത് പ്രതീക്ഷിക്കരുത്!!" ആലം ഓർമപ്പെടുത്തി.. അവൾ തലയാട്ടി സമ്മദിച്ചു കൊണ്ട് പല്ലിളിച്ചു.. "അപ്പൊ പൊക്കോട്ടെ സാആ,,റേ!!" നീട്ടി അവൾ തന്നെ കളിയാക്കിയത് കേട്ട് അവന് ചിരി വന്നെങ്കിലും സ്റ്റേഷനിൽ ആയത് കൊണ്ട് അവൻ ഗൗരവം വിടാതെ തന്നെ അവളെ നോക്കി തലയാട്ടി.. "Hey old friend" പുറത്തേക് ഇറങ്ങി ജീപ്പിലേക് കയറാൻ നിൽക്കേ പുറകിൽ നിന്നും മൈക്കിന്റെ വിളി കേട്ട് എഡ്ഡി അയാൾക്ക് നേരെ തിരിഞ്ഞു.. ആമി അപ്പോഴേക്കും അവര്ക് അരികിലേക് വന്ന അലക്സിന് തൊട്ട് അപ്പുറത് സ്ഥാനം പിടിച്ചിരുന്നു.. "ഒന്നുമിണ്ടാതെ അങ്ങു പോകുവാണോ എഡ്ഡി??" "ഓഹ് ഇനി അക്ഷരമാല പറയണം ആയിരിക്കും" എഡ്‌ഡിയോടെ ഉള്ള ചോദ്യത്തിന് പതുക്കെ ആമി പറയുന്നത് കേട്ട് അലക്സ് അവളെ ഉറ്റുനോക്കി.. അവളും ഒട്ടും വിട്ട് കൊടുക്കാതെ അവനെ നോക്കി കണ്ണ് കൂർപ്പിച്ചു..ഒപ്പം ഒരു വളിച്ച ഇളിയും "ഇതാണല്ലേ നിങ്ങളുടെ കൂടെ കൂടിയ പുതിയ മെമ്പർ" ആമിക് നേരെ തിരിഞ്ഞു

അയാൾ ചോദിക്കുന്നത് കേട്ട് ആണെങ്കിൽ എന്ന രീതിയിൽ അവൾ പുരികം പൊക്കി.. "നീ കൊള്ളാമല്ലോ കോച്ചേ എന്ത് പറഞ്ഞിട്ടാ ആ acp ഇവരെ വെറുതെ വിട്ടെ" മറ്റൊരു അര്ത്ഥം കലര്ത്തി അങ്ങേര് ചോദിക്കുന്നത് കേട്ട് യാകേശ് അങ്ങേരുടെ നേരെ പായാൻ നിന്നതും ജെറി തടഞ്ഞു.. അവൻ ഒരു പുഞ്ചിരിയോടെ ആമിയെ നോക്കി..അവൾ എന്തു പറയും എന്ന അറിയാൻ.. "പറഞ്ഞതൊക്കെ അവിടെ നിൽക്കട്ടെ മാ,,മാ.. ഇവർ പുറത്തു ഇറങ്ങണം എന്ന തന്നെ അല്ലായിരുന്നോ മാ,,മന്റെയും ആവശ്യം... ഇപ്പൊ തോന്നുമല്ലോ മാ,,മൻ അത് ആരുടെയോ കണ്ണ് മൂടാൻ വേണ്ടി ആക്ട് ചെയ്തതാണ് എന്ന്.. എന്തേ ആണോ??" അവനെ കളിയാക്കി മാമ എന്നു വിളിച്ചു കൊണ്ടാമി പറയുന്നത് കേട്ട് എഡ്ഡി ചിരികടിച്ചു പിടിച്ചു.. ഇടക്ക് അവൾ അലക്സിനെ നോക്കി.. മൈക്ക് പല്ലുഞെരിച്ചു.. "ഓഹ് വല്ലാത്ത ചൊറി.. ചൊറിയാൻ പുഴുവിന്റെ ശല്യം കൊണ്ട് ആണെന്ന് തോന്നുന്നു" അവൾ കയ്യും കഴുത്തും ചോറിഞ്ഞു കൊണ്ട് പറയുന്നത് കേട്ട് നീൽ പൊട്ടിചിരിച്ചു ..

തന്നെ പറഞ്ഞതാണ് എന്ന മൈക്കിന് മനസിലായി.. അയാൾ അവളുടെ നേരെ പായാൻ നിന്നതും ജെറി അയാളുടെ മുന്നിലേക് കയറി നിന്നു.. മൈക്ക് ഉള്ളിൽ ഉടലെടുത്തു ഭയം പുറത്തു കാണിക്കാതെ അവന്റെ പുര്കിൽ നില്ക്കുന്ന ആമിയെ ചൂഴ്ന്നു നോക്കി.. "അടങ്ങി ഇരിക്ക് ചൊറിയാൻ പുഴു" അവൾ ചൊറിയുന്നത് പോലെ കാണിച്ചു കയ്യിൽ തല്ലി.. അലക്സിനെ ശെരിക്കും ചിരി വരുന്നുണ്ടായിരുന്നു എങ്കിലും ഇപ്പൊ ചിരിച്ചാൽ മൈക്ക് എങ്ങനെ പ്രതികരിക്കും എന്ന പറയാൻ കഴിയില്ല.. അതുകൊണ്ട് തന്നെ അവൻ ചിരി കടിച്ചു പിടിച്ചു മൈക്കിനെ കൂട്ടി വണ്ടിയുടെ അടുത്തേക് നടന്നു... 🔸-- "Yeh..bye" യാകേശ് ഫോണ് കാട്ടാക്കി എല്ലാരുടെയും ഇടയിലേക് കടന്നു വന്നു.. ഇന്ന് നടന്നത് എല്ലാം വിശദമായി പറഞ്ഞു കൊടുതേതു യാകേശ് ക്രിസ്റ്റിയ്ക്. "എന്തു പറഞ്ഞു ബ്രോ??" ആമി ചോദിക്കുന്നത് കേട്ട് അവൻ അവൾക് എതിരായി കൗച്ചിലേക് ചാഞ്ഞിരുന്നു.. "നിനക്ക് കാര്യമായി വാങ്ങും എന്നു പറഞ്ഞു" "എന്തിന്??" അവൾ ഞെട്ടി "കുരുത്തക്കേട് കൂടുന്നുണ്ടല്ലോ..

ഇന്ന് നീ എന്തിനാ മൈക്കിനെ ചൊറിയാൻ പോയേ??" അവൻ ഒറ്റപ്പൂരികം പൊക്കി "അങ്ങേര് അല്ലേ ചൊറിയാൻ" അവൾ പയ്യെയാണ് പറഞ്ഞത് "എന്തുവാ??" "ഒന്നൂല്ലേ" അവൾ കയ്യികൂപ്പി,, തന്റെ അരികിൽ വന്നിരുന്ന ജെറിയിൽ നിന്നും അകലം പാലിച്ചു.. അവൻ ഒന്നുടെ ചേർന്ന് ഇരുന്നു..അതിന് അനുസരിച്ച് അവൾ അകന്നു പോയി കൊണ്ടിരുന്നു.. ഇനി നീങ്ങാൻ സ്ഥലമില്ല എന്ന കണ്ടതും ആമി അവനെ തള്ളി നീക്കി ഇരുന്നിടത് നിന്നും ചാടി എഴുന്നേറ്റ് ക്യൂഷൻ അവന്റെ തലയിൽ എടുത്ത എറിഞ്ഞു ഓടി.. അവൾ പോകുന്നതും നോക്കി ചിരിയോടെ തിരിഞ്ഞതും തന്നെ ഉറ്റുനോക്കി ചോര ഊറ്റുന്നത് ആള്കാരെ കണ്ട് അവൻ സൈറ്റ് അടിച്ചു.. . . "ഇവൾ ഇവിടെ തന്നെ ഉണ്ടായിരുന്നോ??" കഫേയിലേക് കയറി വന്ന ജോയെ കണ്ട ഐവി പിറുപിറുത്തു..

"ദീ,, one cappuccino" കൃതി പറയുന്നത് കേട്ട് അവൾ കൃതിക്കുള്ള ക്യാപ്പച്ചിനോ എടുക്കാൻ പോയതും ഐവി കൃതിക് മുന്നിൽ വന്നു നിന്നു കൊണ്ട് ദേഷ്യത്തോടെ ജോയേയും അവളുടെ കൂട്ടരെയും ഉറ്റുനോക്കി.. "അതാണോ??" കൃതി ചോദിക്കുന്നത് കേട്ട് ഐവി തലയാട്ടി.. ഇപ്പൊ കൃതിയും ആമിയുടെയും ഐവിയുടെയും കൂടെയാണ് കൂടുതലും..അതുകൊണ്ട് തന്നെ ഐവിയ്ക് ക്രിസ്റ്റിയോടെയുള്ള ഇഷ്ട്ടം ഒക്കെ പുള്ളികാരിത്തിയും അറിഞ്ഞു.. "Here" അവൾക്കുള്ളത് നീട്ടിയതും അതിലേക് ഒന്ന് നോക്കി കൃതി ഗൂഡമായി ചിരിച്ചു കൊണ്ട് ഐവിയെ നോക്കി അർത്ഥം വച്ചൊരു ചിരിയോടെ ഇരു പുരികവും പൊക്കി.. കാര്യം മനസിലായത് പോലെ ഐവി അവൾക് അനുവാദം എന്നപോലെ തിരിച്ചു അതെ ചിരി സമ്മാനിച്ചു..പാവ കളി കാണുന്നത് പോലെ അവരുടെ ഭാവങ്ങൾ നോക്കി നിന്ന് ആമി എന്താണ് ഇവർ ചെയ്യാൻ പോകുന്നത് എന്നുള്ള രീതിയിൽ നെറ്റി ചുളിച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story