DESTINED LOVE : ഭാഗം 41

Destined Love

രചന: അനാർക്കലി

 "ചക്കര കുടം" കൃതി കയ്യിലുള്ള ക്യാപ്യച്ചിനോയെ നോക്കി പറഞ്ഞു കൊണ്ട് ജോ ഇരിക്കുന്നോടത്തേക് നടന്നു.. അവൾ കൃതി വരുന്നതിന് ഓപ്പോസിറ്റ് ആയിട്ടാണ് ഇരിക്കുന്നത്..അവളുടെ ടെബ്‌ളിന്റെ അടുത്ത എത്തിയതും മനപൂർവ്വം അതിന് മുൻപിലുള്ള ചയിറിന്റെ കാലിൽ കാലുടക്കി മുന്നോട്ട് വീണു.. വീണു എന്ന പറയാൻ കഴിയില്ല,,അഭിനയിച്ചു!! കയ്യിൽ ഇരുന്ന് ക്യാപ്യച്ചിനോ മനപൂർവം അവളുടെ ദേഹത്തേക്ക് ഒഴിച്ചു.. "ഹാആ" അലറി കൊണ്ട് ജോ ചാടി എഴുന്നേറ്റു.. തലയിലൂടെ മുഖത്തേക് ഒലിച്ചിറങ്ങുന്ന ക്യാപ്യച്ചിനോ അവൾ അരിഷത്തോടെ തുടച്ചു.. കൃതി ഇടകണ്ണിട്ട് ഐവിയെ നോക്കി ചിരിച്ചു..ആമി വായും പൊളിച്ചു നില്കുവാണ്..പയ്യെ പാവം പോലെ കൃതി എഴുന്നേറ്റു നിന്നതും തന്നെ ചുട്ടയേരിക്കാൻ പാകത്തിന് നിൽക്കുന്ന ജോയെ കണ്ട് അവൾ നാക്ക് കടിച്ചു..

അപ്പോഴേക്കും ആമി ഐവി അവൾക് അരികിൽ എത്തിയിരുന്നു.. "ഉപസ്.. so sorry" അവൾ ചുണ്ട് ചുളുക്കി.. ജോ നോട്ടത്തിന്റെ തോത് കൂട്ടി ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന ഐവിയെ നോക്കി.. ആമി അവരെ ഇരുവരെയും മാറിമാറി വീക്ഷിക്കുവാണ്.. ഒരു അടിക്കുള്ള സാധ്യതയുണ്ട്. "ഡി..നീ കൂടുതൽ അയോ പാവം കളികണ്ട.. ഇത് മനപൂർവ്വമാണ് എന്ന എനിക്ക് അറിയാം"ജോ കയ്യ് ചൂണ്ടി.. "ഞാൻ പറഞ്ഞല്ലോ സോറി എന്ന്.. അറിയാതെ പറ്റിപോയതാ"അവൾ പറയുമ്പോ ജോ തന്റെ വിലയേറിയ ഡ്രെസ്സ കുടഞ്ഞു.. "അറിയാതെയോ.. നീയും ഇവളും കൂടെ പ്ലാൻ ചെയ്തതാണ് ഇത്.. എനിക്ക് ഉറപ്പാ. അതുകൊണ്ട് എന്റെ പൊന്നുമോൾ എന്റെ ഈ ഡ്രെസ്സ് കഴുകി വൃത്തിയാക്കി തന്നിട് പോയാ മതി" "ജോ.. അതൊരു അക്സിഡന്റ ആണെന്ന് അവൾ പറഞ്ഞല്ലോ" ആമി ഇടക്ക് കയറി "നീ ഇതിൽ ഇടപെടേണ്ട ആവിശ്യമില്ല ആമി..

ഇവൾ എന്റെ ഡ്രെസ്സ് ചീത്ത ആക്കിയിട്ടുണ്ട് എങ്കിൽ ഇത് ഇവളെ കൊണ്ട് തന്നെ ഞാൻ കഴുകിക്കും" അവൾക് വാശിയായി "നീ കുറച്ച് പുളുത്തും" കൃതി ഏണിന് കയ്യ് വെച്ചു.. "ഞാൻ കഷ്ടപ്പെട്ട് കാഷ് കൊടുത്ത വാങ്ങിയ എന്റെ ക്യാപ്യച്ചിനോയാണ് നിന്റെ തുണി കുടിച്ചത്.. അതും പോരാഞ്ഞു നിനക്ക് ഞാൻ തുണി കഴുകി തരാം.. ഒന്ന് പോയെടി" തന്നെ പുച്ഛിച്ചു കൊണ്ടുള്ള സംസാരം ജോയ്ക് തീരെ പിടിച്ചില്ല.. "നീ ചെയ്യും" വാശിയോടെ കൃതിയുടെ കയ്യിൽ പിടിയിട്ടു.. "ജോ ലീവ് ഹെർ" "ജോ" ഐവിയും ആമിയും പറയുന്നത് അവൾ കേട്ടു എങ്കിലും അവര്ക് മുഖം കൊടുത്തില്ല.. കൃതി തൊട്ട് അരികിലുള്ള ടേബിളിൽ ഗ്ലാസ്സിൽ പാതിയുള്ള വെള്ളം കണ്ട് വേഗം തന്നെ അടുത്തേത്തു ജോയുടെ തല വഴി കമഴ്ത്തി.. "യേഖ്ഹ്ഹ്" ജോ കയ്യ് വിട്ട് തലക്‌ടഞ്ഞു "നിന്റെ ഡ്രെസ്സ് മാത്രമല്ല നിന്നെയും കുളുപ്പിച്ചു കുട്ടപ്പി ആക്കിയിട്ടുണ്ട്"

"You bldy.." കൃതിക്ക് നേരെ കയ്യ് പൊക്കിയതും ഐവി അവളുടെ കയ്യിൽ പിടിയിട്ട തടഞ്ഞു.. "STop!!" ഡേവിഡിന്റെ ഒച്ചകെട്ട എല്ലാരും മാറി നിന്നു.. അവനായി വഴി കൊടുത്തു കൊണ്ട് കൂടി നിന്നവർ മാറി.. "Seriously guys.. നിങ്ങൾക് ഇതൊന്ന് നിർത്തിക്കൂടെ.. അല്ലേൽ പുറത്തു എവിടേലും വെച്ചായികൂടെ.. എന്റെ കഫെയിൽ വെച്ചു ഇത് സെക്കന്റ് ഇൻസിഡന്റ ആണ്.. ഇനി ഇത് സമ്മദിക്കില്ല" അവന്റെ ദേഷ്യത്തോടെയുള്ള വാക്കുകൾ കേട്ട് അവർ തലതാഴ്ത്തി.. കൂടി നില്കുന്നവരിൽ മലയാളികൾ അരുമില്ലാത്തത് കൊണ്ട് തന്നെ അവർക് എന്താണ് അവൻ പറയുന്നത് എന്നോ നേരുതെ അവർ പറഞ്ഞത് എന്നോ മനസിലായിട്ടില്ല.. എങ്കിലും കണ്ട് നിൽക്കുന്നുണ്ട്.. "ഡേവി,,കൃതി അറിയാതെ"ആമി ഇടക്ക് കയറി പറയാൻ തുടങ്ങിയതും അവൻ രോഷത്തോടെ അവളെ നോക്കി... "ഇനി ഇത് ഇവിടെ ഉണ്ടക്കാൻ സമ്മദിക്കില്ല..

This is last..ഇനി ഞാൻ പറയില്ല"അവൻ കയ്യ് ചൂണ്ടി,, നാലിനോടുമായി.. "എന്ത് നോക്കി നില്കുവാ.. പോകാൻ നോക്ക്" അവൻ സ്വരം ഉയർന്നതും ജോ അവരെ ക്രോധത്തോടെ നോക്കി തന്റെ ബാഗും എടുത്തു പോയി..ഡേവി ബാക്കി മൂന്നിനെയും നോക്കിയപ്പോഴേക്കും അവരും എങ്ങോട്ടെക്കയോ ഓടിയിരുന്നു.. _🍁 "കുറച്ചു ദിവസത്തേക്ക് എനിക്കും എങ്ങോട്ട് എങ്കിലും ട്രിപ്പ് പോകണം" കൗച്ചിലേക് ചാഞ്ഞു കൊണ്ട് ആമി മുകളിലേക് നോക്കി പറയുന്നത് കേട്ട് സണ്ണിയും ദിനുവും പരസ്പരം ഒന്ന് നോക്കി.. "എങ്ങോട്ടെക്??" സണ്ണി "അത് അറിയില്ല.. ചുമ്മാ എങ്ങോട്ട് എങ്കിലും.. നിങ്ങൾ റെഡിയാണേൽ നമ്മക് പോകാം" അവൾ ആവേശത്തോടെ നേരെ ഇരുന്നു.. അവർ തനിക്ക് പോസറ്റീവ് ആയിട്ടുള്ള ഒരു ഉത്തരം നൽകും എന്ന പ്രത്യക്ഷയിൽ അവൾ മിഴികൾ വിടർത്തി.. എന്നാൽ രണ്ടും തലയാട്ടി നിഷേധിച്ചു.. ആമിയുടെ മുഖം വാടി. "ഇവിടെ ആർക്കും ടൈമില്ല,, ഹും യാകേശ്,ക്രിസ്റ്റി ബ്രോയ്‌ക്ക് എന്തിന്റെയോക്കയോ പേരിൽ എപ്പോഴും ബിസിയാണ്..നീലിനും ബെന്നികും കോളേജുണ്ട്..ബാക്കി ഉള്ളത് ഒക്കെ ഇങ്ങനെയും" അവൾ കേറുവോടെ മുഖം തിരിച്ചു

"ജെകെ ഉണ്ടല്ലോ" ദിനു പറയുന്നത് കേട്ട് അവൾ അവനെ ഉറ്റുനോക്കി..അപ്പോഴാണ് അവൾ അവനെ കുറിച്ചു ചിന്തിക്കുന്നത് തന്നെ.. രണ്ട് ദിവസമായി തന്നെ ശല്ല്യം ചെയ്യാൻ അവൻ വരുന്നില്ല.. മറ്റേത് എന്നും എന്തേലും ഒക്കെ കാരണം കൊണ്ട് തന്നെ ഇറിറ്റേറ്റ്‌ ചെയ്യാൻ എവിടുന്നലും ഒക്കെ പൊട്ടി മുളകാറുണ്ട്..ഇത് എന്ത് പറ്റി?? അവൾ നെറ്റി ചുളിച്ചു. "ജെകെ??" അവനെ കുറിച്ചു ചിന്തിച്ചു ഇരിക്കെ ദിനു വിളിക്കുന്നത് കേട്ട് ആമി സ്റ്റെപ്പിലേക് നോക്കിയതും ധൃതിയിൽ സ്റ്റെപ്പ് ഇറങ്ങി വരുന്ന ജെറിയെ കണ്ടു അവൾ അവനെ ഇമചിമ്മാതെ നോക്കി ഇരുന്നു.. "ജെകെ എവിടേക്കാ ഇത്ര തിരക്കിട്ട..അതും ഈ ബാഗ് ഒക്കെയായി" സണ്ണി "Bangalore" ഒറ്റവാക്കിൽ ഉത്തരം നൽകി "അതിന് ബാഗ് ഒക്കെ എന്തിനാ.. സ്റ്റേ ചെയ്യുന്നോ അവിടെ??" ദിനു ചോദിക്കുന്നത് കേട്ട് അവൻ തലയാട്ടി.. "Wow.. great.. എങ്കിൽ ആമിയെ കൂടെ കൊണ്ട് പോ" സണ്ണി പറയുന്നത് കെട്ടി അത്രെയും നേരം വലിയ ശ്രേദ്ധ കൊടുകാത്തെ ഉത്തരം നൽകിയ ജെറി പെട്ടന്നു ഫോണിൽ നിന്നും തലയുർത്തി സണ്ണിയേയും ആമിയെയും മാറിമാറി നോക്കി..

ആമി ആണേൽ അവന്റെ പറച്ചിൽ കേട്ട് ഷോക്കായി ഇരിക്കുവാണ്. "RIght.. ഇപോ കൂടെ പറഞ്ഞതല്ല ഉള്ളു ട്രിപ്പ് പോകണം എന്ന്.. go and get ready" ദിനു അവളെ പൊക്കി തള്ളി പറഞ്ഞു വിടാൻ നോക്കി.. "ഞാൻ എങ്ങുമില്ല ഇവന്റെ കൂടെ" അവൾ ജെറിയെ നോക്കി പുച്ഛിച്ചു.. "Why?? നിനക്ക് ഇഷ്ട്ടമാകും.. ജെകെടെ കൂടെ പോകുന്നത് ഫണാണ്" സണ്ണി "അവൾക് പേടിയാകും" ആമിയെ കളിയാക്കി ജെറിയ പറയുന്നത് കേട്ട് അവൾ അവനെ ഉറ്റുനോക്കി "എനിക്ക് എങ്ങും നിന്നെ പേടിയില്ല" "പിന്നെ എന്താ പോകാതെ..സണ്ണി പറഞ്ഞത് ശെരിയ.. ഒരുപാട് രസമായിരിക്കും..You gonna enjoy it.." മുഖം തിരിച്ചു നിൽക്കുന്ന ആമിയോടയി അവൻ പറഞ്ഞു.. അവൾക് എവിടെയോ ഒരു അംശം ആഗ്രഹം ഉണ്ട് അവന്റെ കൂടെ പോകാൻ.. എങ്കിലും എന്തുകൊണ്ടോ മടിച്ചു.. "പറഞ്ഞില്ലേ അവൾക് പേടിയാ" വീണ്ടും അവൻ കളിയാക്കി അവളെ "ഞാൻ പോകാം" വാശിയോട് അവൾ പറഞ്ഞു ജെറിയെ ഒന്ന് തുറിച്ചു നോക്കി സ്റ്റെപ്പ് കയറി.. . . "മും.. പോകാം"ചെറിയ ഒരു ട്രാവെളിങ് ബാഗും തൂക്കി അവൾ അവനെ നോക്കാതെ പറഞ്ഞു..

ജെറി അവളെ അടിമുടി നോക്കി മുന്നേ നടന്നു,അവൾ അവന്റെ പുറകിലും.. Blue Buick cascade. മുന്നിലെ കിടക്കുന്ന കാർ കണ്ട് ആമിയുടെ കണ്ണുകൾ വിടർന്നു... "വായിനോക്കി നിന്നാൽ ഒന്നും പോകാൻ കഴിയില്ല..വന്ന കയറാൻ നോക്ക്" ജെറി തന്റെ ബാഗ് പുറകിലേക് ഇട്ട് ആമിയെ ഉറ്റുനോക്കി കൊണ്ട് ഡ്രൈവിങ് സീറ്റിങ്ങിലേക് കയറി.. "ചെല്ലാൻ നോക്ക്" ദിനു അവൾ മിഴിച്ചു നിൽക്കുന്നത് കണ്ടു അവളെ തള്ളി വിട്ടു.. വണ്ടിയിൽ തൊട്ട് നോക്കി അവൾ ബാഗ് പുറകിലേക് സീറ്റിലേക് ഇട്ട് കോ ഡ്രൈവിങ് സീറ്റിൽ ഇരുന്നു.. "ബൈ bye" കയ്യ് വീശി ആമി.. ജെറി സ്പെക്‌സ് നേരെയാക്കി വണ്ടി മുന്നോട്ട് എടുത്തു.. അവർ ഗേറ്റ് കടന്ന് പോയതും ഇരുവരും ഒരു കള്ളച്ചിരിയോട് പരസ്പരം നോക്കി ഹൈ ഫൈവ് കൊടുത്തു.. _💕 "പോയെന്നോ??എങ്ങോട്ട്??" യാകേശ് ഉച്ചത്തിൽ ചോദിക്കുന്നത് കേട്ട് ദിനു ചെവി തപ്പി..

സണ്ണി എല്ലാം അവനു വിഷധികരിച്ചു കൊടുത്തു..എഡ്ഡി അവരെ നോക്കി അർത്ഥം വെച്ചു ചിരിക്കുന്നുണ്ട്.. മലേഷ്യയിൽ നിന്നും തിരികെ വന്ന ക്രിസ്റ്റിയെ വിളിക്കാൻ പോയതായിരുന്നു യാകേഷും എഡ്ഡിയും തിരികെ വന്നപ്പോ ആമിയില്ല..ജെറിയുടെ കൂടെ പോയ്‌ എന്ന കേട്ടപ്പോ തുടങ്ങിയതാണ് യാകേശ്.. ക്രിസ്റ്റി ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല.. അവന്റെ വായിൽ നിന്നും എന്തേലും കേൾക്കാനായി യാകേശ് പ്രതീക്ഷയോടെ നോക്കി.. "നീ എന്താ ഒന്നും മിണ്ടാതെ" "അവർ പോയതല്ലേ പോയിട്ട് വരട്ടെ" യാകേഷിനുള്ള മറുപടി നൽകി അവൻ എഴുന്നേറ്റു.. "What..അവർ തമ്മിൽ കീരിയും പാമ്പും ആണ്..രണ്ടും കൂടെയാണ് പോയെകുന്നേ" യാകേഷിന്റെ ടെന്ഷന് ക്രിസ്റ്റിയ്ക് മനസിലാകുന്നതെ ഉണ്ടായിരുന്നുള്ളൂ.. "Don't wry..ഒന്നും സംഭവിക്കില്ല.. She's safe" തന്റെ മനസ്‌പറഞ്ഞത് അതുപോലെ തന്നെ യാകേഷിന്റെ തോള്ളിൽ തട്ടി അവൻ മൊഴിഞ്ഞു.. എങ്കിലും അവന്റെ ടെന്ഷന് കുറഞ്ഞില്ല.. . . "Where is she??"

"Car"ക്രിസ്റ്റിയ്ക് മറുപടി നൽകി ജെറി കാറിൽ ഇരുന്നു സ്നാക്ക്സ് വലിച്ചു വാരി കഴിക്കുന്ന ആമിയെ നോക്കി..അവൻ നോക്കുന്നത് കണ്ടതും സ്നാക്ക് കവർ അവൾ ഒളുപ്പിച്ച കൊണ്ട് അവനെ ചൂഴ്ന്നു നോക്കി.. "അവിടെ ചെന്നിട്ട് വിളിക്കാം" "Yeh okay" ഫോണ് കാട്ടാക്കി അവൻ പോക്കറ്റിലേക് ഇട്ട് സിഗ്‌ ദൂരേക് എറിഞ്ഞു കൊണ്ട് കാറിന്റെ അരികിലേക് നടന്നു.. "എന്തേ??" ജെറി കയ്യ് നീട്ടിയത് എന്തിനാ എന്ന മനസിലായി എങ്കിലും അവൾ അറിയാത്ത പിള്ള ചമഞ്ഞു.. "എനിക്ക് താടി" അവൻ കണ്ണ് കൊണ്ട് സ്നാക്ക് കാണിച്ചു...ആമി വേഗം തന്നെ ബാക്കി ഉണ്ടായിരുന്നത് വായിലേക് കുത്തി കേറ്റി കവർ കുടഞ്ഞു.. "തീർന്നല്ലോ"നിഷ്‌കുനെ പോലെ അവൾ കയ്യ് മലര്ത്തി..ജെറി ഒന്നും മിണ്ടാതെ അവൾക് അരികിലേക് മുഖം അടുപ്പിച്ചു.. ആമി ഞെട്ടി..അവൾ പിന്നേക് ചാഞ്ഞു..ആമി തന്നെ തെറ്റിദ്ധാരിക്കുവാണ് എന്ന അവൻ മനസിലായതും ഒരു ചിരിയോടെ അവൻ തന്റെ പെരുവിരൽ കൊണ്ട് അവളുടെ ചുണ്ടിൽ പറ്റിയിരുന്ന പൊടി തുടച്ചു നീക്കി.. അവന്റെ പൂർണ ശ്രേദ്ധ അവളുടെ അധരങ്ങളിൽ ആയിരുന്നു..

അവളുടേത് അവന്റെ മിഴികളിലും.. ജെറി പയ്യെ മിഴികൾ പിൻവലിച്ചു..തങ്ങളുടെ ഹൃദ്യമിടിപ്പ് ഉയർന്നത് അവർ ഇരുവരും അറിയുന്നുണ്ട്.. എങ്കിലും മിഴികൾ പിൻവലിച്ചില്ല! "പീ...!!" പുറകിൽ നിന്നും വണ്ടിയുടെ ഹോർന് അടികേട്ടാണ് അവർ സ്വബോധത്തിലേക് വന്നത്..തങ്ങളുടെ അരികിലൂടെ പാസ്സ് ചെയ്ത പോയ കാറിനെ ഒന്ന് നോക്കി അവർ ഇരുവരും ചടപ്പോടെ പുറത്തേക് നോട്ടം പായിച്ചു.. _🍁 കയ്യിലുള്ള പേപ്പർ കാര്യമാക്കാതെ സ്റ്റെപ്പ് കയറാൻ പോയതും അവളുടെ കയ്യിൽ നിന്നും അത് പറന്നു.. "ഹേ" ഐവി പേപ്പറിന്റെ പിന്നാലെ ഓടി.. ഒരു റൂമിന്റെ വാതിലിന്റെ ഇടയിലൂടെ അകത്തേക് കയറി.. അത് ആരുടെ മുറിയാണ് എന്ന മനസിലായതും അവൾ നാക്ക് കടിച്ചു..അകത്തേക് കയറി എടുക്കാൻ മടിച്ചു.. ക്രിസ്റ്റി ഇന്ന് തിരികെ വരും എന്ന് ആമി പറഞ്ഞത് അവൾ ഓർത്തതും കണ്ടിട്ട് ആഴ്ചയോളം ആയത് കൊണ്ട് തന്നെ പോയാൽ ഒരു നോക്ക് എങ്കിലും കാണാമല്ലോ എന്ന് മനസിനെ പഠിപ്പിച്ചു കൊണ്ട് ഡോർ ഹാൻഡിൽ പിടിയിട്ടു..

അകത്തേക് തലയിട്ട് നോക്കി..ആരുമില്ല!! ക്രിസ്റ്റി ഇല്ലാ എന്ന കണ്ടതും ഐവി നിരാശയോടെ മറുത് ഒന്നും ചിന്തിക്കാതെ അകത്തേക് കയറി താഴേ കിടക്കുന്ന പേപ്പറിലേക്ക് നോക്കി.. അവൾ കുനിഞ്ഞത് അത് എടുത്തതും തന്റെ തൊട്ട് അരികിൽ രണ്ട് പാതകൾ..ഐവി പതിയെ മുഖം ഉയർത്തി.. തന്റെ മുന്നിൽ നിൽക്കുന്ന ക്രിസ്റ്റിയെ കണ്ടതും അവൾ വെപ്രാളപ്പെട്ട പേപ്പർ കയ്യിൽ എടുത്തു കൊണ്ട് എഴുന്നേറ്റു.. ഒരു ബ്ലാക്ക്‌ പാന്റ്‌സ് മാത്രം ഇട്ടാണ് അവൻ നിൽക്കുന്നത്.. ഫ്രഷാവൻ കയറവേയാണ് ക്രിസ്റ്റി ഐവിയെ കാണുന്നതും അവളുടെ അരികിലേക് വരുന്നതും.. ഐവി അവന്റെ നക്നമായ ശരീരത്തിലെക്ക് നോക്കി..കണ്ണുകൾ പിൻവലിക്കാൻ കഴിഞ്ഞില്ല.. "താൻ എന്താ ഇവിടെ" "ഹേ.. അഹ്.. ഞ..ഞാൻ" അവൾ പരവേഷത്തോടെ നിന്നു തിരിയുന്നത് കണ്ട് ക്രിസ്റ്റി നെറ്റി ചുളിച്ചു.. അവൾ എന്തോ ഓർത്ത എടുക്കുവായിരുന്നു.. താൻ എന്തിന് വേണ്ടിയാണ് വന്നത് എന്നപോലെ അവൾ മറന്നു പോയിരുന്നു.. ക്രിസ്റ്റി അവളെ പിടിച്ചു തനിക്ക് നേരെ നിർത്തി..ഐവിയ്ക് അനങ്ങാൻ കൂടി കഴിഞ്ഞില്ല..

നേരുതെ ഉണ്ടായിരുന്ന ഹൃദ്യമിടിപ്പിന്റെ ഇരട്ടി ആയിട്ടുണ്ട് ഇപ്പോൾ. ഇരുവരുടെയും മിഴികൾ ഉടക്കി,,തന്നോട് എന്ത് പറയും എന്നറിയാതെ ഉള്ള ഐവിയുടെ നിർത്തം കണ്ടു എന്തുകൊണ്ടോ അവന്റെ ചൊടികൾ വിടർന്നു.. "ഞാൻ ചോദിച്ചതിന് ഉത്തരം നൽകിയില്ല" അവൻ ആരാഞ്ഞു.. 'പറയാൻ നാവ് പോങ്ങേണ്ടേ..ഇങ്ങനെ പിടിച്ചു നിർത്തിയ എങ്ങനെ പറയാനാ..' തൊട്ട് കുഴിയിൽ വന്നു നിന്ന് ചോദ്യങ്ങൾ മനസിൽ തന്നെ മൊഴിഞ്ഞു കൊണ്ട് അവൾ ഉമിനീർ ഇറക്കി. "താൻ എന്തിനാ ഇത്ര നേർവസ് ആകുന്നത്?"അവൾ ചുണ്ടു കടിച്ചു പിടിച്ചു..അവന്റെ മിഴികൾ പയ്യെ അവളുടെ കണ്ണുകളിൽ നിന്നും അധരങ്ങലേക്ക് മാറി.. തന്റെ ഹൃദയമിടിപ്പ് തലക്ഷേണം ഉയർന്നത് അവനറിഞ്ഞു.. "ക്രി.. സ്.. റ്റി" യാകേശ് അവന്റെ പേരും വിളിച്ചു ഇടിച്ചു കയറി വന്നതും ഒരു ഇഞ്ചു വ്യത്യാസത്തിൽ നിൽക്കുന്ന ക്രിസ്റ്റിയേയും ഐവിയേയും കണ്ട് ചലനം നിന്നു പോയി..

അവൻ കണ്ണും തള്ളി രണ്ടുപേരെയും മാറിമാറി നോക്കി..അപ്പോഴേക്കും അവർ തമ്മിൽ അകന്നു നിന്നിരുന്നു.. "ഞ.. ഞാൻ.. ആമി"ഐവി പരവേഷത്തോടെ ബ ബാ ബാ.. അടികുന്നത് കണ്ട് ക്രിസ്റ്റി ചിരികടിച്ചു പിടിച്ചു. "അവൾ ഇവിടെ ഇല്ലാ.." "എങ്കിൽ ഞാൻ പോകുവാ" യാകേശ് ഒരു വളിച്ച ഇളിയോടെയുള്ള പറച്ചിൽ കേട്ട് അവൾ വേഗം ഓടി.. തിരിഞ്ഞ് നോക്കാതെ ഉള്ള അവളുടെ ഓട്ടം കണ്ട് യാകേശ് ഒരു സംശയത്തോടെ ക്രിസ്റ്റിയെ നോക്കി അവന്റെ തൊട്ട് മുന്നിൽ വന്നു നിന്നു.. ക്രിസ്റ്റി എന്തോ ആലോചിച്ചു പുഞ്ചിരി തൂകി നിൽക്കുന്നത് കാണുമ്പോ തന്നെ മനസിലാകുന്നുണ്ട് ഇവിടെ എന്താണ് നടന്നത് എന്ന്.. "Did you confess your love??" അവൻ നിഷാദർത്ഥത്തിൽ തലയാട്ടി.. "നീ കറക്ടായി വന്നില്ലയിരുന്നേൽ അവൾക് എല്ലാം മനസിലയേനെ" തനിക്ക് പറ്റേണ്ടിയിരുന്ന അമ്മിളി ഓർത്ത അവൻ കഴുത്തു തടവി.. അവൻ നടന്നത് ഓർത്തുകൊണ്ട് ഒരു പുഞ്ചിരി തൂകി പോകുന്നത് കണ്ട് യാകേശ് തലയാട്ടി ചിരിച്ചു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story