DESTINED LOVE : ഭാഗം 48

Destined Love

രചന: അനാർക്കലി

ഹാൻഡ് ബാഗിൽ എല്ലാം ഉണ്ടോ എന്ന് ചെക്ക് ചെയ്ത കൊണ്ട് നടക്കവേ ഐവി ആരെയോ ചെന്നിടിച്ചു.. "So--" തലയുർത്തി ക്ഷമ ചോദിക്കാൻ തുടങ്ങവെ ആ വ്യക്തി ക്രിസ്റ്റി ആണെന്ന് കണ്ടതും അവൾ പാതിയിൽ വാക്കുകൾ വിഴുങ്ങി.. പരുങ്ങി കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ബാഗിൽ പിടിമുറുക്കി.. അവളുടെ ഓരോ ഭാവമാറ്റവും വീക്ഷിച്ചു കൊണ്ട് അവൻ അവൾക് അടുക്കലേക്ക് ഒരു സ്റ്റെപ്പ് കൂടെ മുന്നോട്ട് വെച്ചു..ഐവി അന്നത്തെ ഓർമയിൽ ചുണ്ട് അകത്തേക് ആക്കി.. ക്രിസ്റ്റി തലതാഴ്ത്തി ചിരിച്ചു കൊണ്ട് നേരുതെ പോലെ തന്നെ പുറകിലേക് നിന്നു കൊണ്ട് പോക്കറ്റിൽ നിന്നും കയ്യ് എടുത്തു ഒന്നുമില്ല എന്ന കയ്യ് പൊക്കി കാണിച്ചു.. "Can we talk??" അവൻ മുഖവരയിട്ട ചോദിക്കുന്നത് കേട്ട് ഉള്ളിൽ ഉടലെടുത്ത ആകാംക്ഷയെ മറച്ചു കൊണ്ടവൾ തലയാട്ടി സമ്മതം നൽകി.. . .

അന്യരെ പോലെ ഇരുവരും അകലം പാലിച്ചിരുന്നു..ഐവി ടെന്ഷനോടെ,,ആവേശത്തോടെ,, ഒരു സ്വപ്നം എന്നപോലെ കടലിനെ നോക്കി തന്റെ അരികിൽ ഇരിക്കുന്നത് ക്രിസ്റ്റി ആണെന്ന് മനസിൽ ഓതി കൊണ്ടിരുന്നു.. അരമണിക്കൂറായി ഇരുവരും മൗനത്തെ കൂട്ടുപിടിച്ച് മനസിലെ ചിന്തകളെ കെട്ടഴിച്ചു വിട്ടിരിക്കുന്നു.. അവൾക് അവനോട് എന്തൊക്കയോ ചോദിക്കണം എന്നുണ്ട്, തിരിച്ചു ക്രിസ്റ്റിയ്ക്കും.. എന്നാൽ എങ്ങനെ,എവിടുന്നു, ഒന്നും പിടിയില്ല.. "Let's date!!" ക്ഷമനശിച്ചു ക്രിസ്റ്റി അവൾക് നേരെ മുഖം തിരിച്ചു പറയുന്നത് കേട്ട് തലക്ക് അടികിട്ടിയത് പോലെ ഐവി അവനെ മിഴിച്ചു നോക്കി.. എടുത്തടിച്ചുള്ള തന്റെ സംസാരം അവളെ കോണ്ഫ്യൂഷൻ ആക്കി എന്നവൻ അറിയാം,, എന്നാൽ വർഷങ്ങളായി ഉള്ള തന്റെ സ്നേഹം അവളെ അറിയിക്കാൻ ആദ്യത്തെ കടമ്പ ഇതാണ് എന്നുള്ളത്കൊണ്ട് ക്രിസ്റ്റി അതിനെ തെറ്റായി കണ്ടില്ല.. അവൻ എഴുന്നേറ്റു,, അതുകണ്ട് ഐവിയും അവൻ നേരെ എഴുനേറ്റു നിന്നു.. ദീർകനിശ്വാസം എടുത്തു കൊണ്ട് ക്രിസ്റ്റി ഐവിയുടെ മിഴികളിലേക് നോക്കി..

"വർഷം കുറെയായി,,i can't go like this anymore..I tried so hard to forget you.. but I can't..!!"അവന്റെ ഓരോ വാക്കും അവളുടെ ഹൃദയത്തിൽ ആഴത്തിൽ തന്നെ തറഞ്ഞു.. 'വർഷങ്ങൾ!!'എന്ന അവൾ മനസിൽ ആവർത്തിച്ചു ഉരിയാടി.. "I love you!!!❤️" ആ നിമിഷം അവളുടെ ഹൃദയത്തിന്റെ ഇടിപ്പ് ഏറ്റവും ഉയർന്നെത്തു,, വല്ലാത്തൊരു ഇടിപ്പോടെ അത് വീണ്ടും പഴയ സ്ഥിതിയിലേക് കടന്നു.. മൂന്ന് വാക്കുകൾ,,എന്നോ താൻ പറയാൻ ആഗ്രഹിച്ചത് അവൻ പറഞ്ഞതും അവൾക് എന്ത് ചെയ്യണം എന്നറിയാതെ അവസ്ഥ.. 'എടി.. മരയോന്തേ!!' തന്റെ മനസ് വിളിക്കുന്നത് കേട്ട് അനുസരണയുള്ള കുട്ടിപോലെ അവൾ വിളി കേട്ടു.. 'അവൻ നിന്നോട് i love you എന്നല്ലേ പറഞ്ഞത്..അല്ലെ??പിന്നെ നീ എന്ത് തേങ്ങാ നോക്കി നില്കുവാ..നീ എന്ത് ദുരുന്താമാണോ ആവോ??' സ്വയം പുച്ഛിക്കുന്നത് സഹികയ വയ്യാതെ ഐവി ഇളിഭ്യതയോടെ ചുണ്ട് കടിച്ചു..

ക്രിസ്റ്റി അവളുടെ മറുപടിയ്ക് വേണ്ടി കാതോർത്തു. "I... I--" "Tmrw,,10 am.. I'll pick you" i love you കഷ്ടപ്പെട്ട് പറയാൻ ഒരുങ്ങവേ അത് പൂർത്തിയാക്കാൻ സമ്മദികത്തെ ഇടക്ക് കയറി ക്രിസ്റ്റി പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ ചുണ്ടമർത്തി.. ഐവി കണ്ണും തള്ളി നിന്നെത്തു.. "Bye"അവൻ പോകുന്നതും നോക്കി സ്വപ്നം ലോകത് എന്നപോലെ അവളാ നിൽപ് തുടര്ന്നു.. പതിയെ തന്റെ വലത്തെ കയ്യ് അവന്റെ ചുണ്ടമർന്നിടത് തഴുകി. . . ജെറി വാശിയിൽ എന്തെല്ലാമോ വലിച്ചു വാരിയിട്ടു കൊണ്ട് എന്തോ കാര്യത്തിൽ തിരയുവാണ്.. അവന്റെ പഴയെ വസ്തുക്കൾ എല്ലാം വലിച്ചു വാരിയിട്ടിട്ടുണ്ട്.. അന്വേഷിക്കുന്നത് കണ്ടു കിട്ടാത്തതിന്റെ വാശിയിൽ അവൻ കയ്യിൽ കിട്ടുന്നത് എല്ലാം എങ്ങോട്ട് എന്നില്ലാതെ ദേഷ്യത്തിൽ വലിച്ച എറിഞ്ഞു.. തേടിയത് കിട്ടിയതും അത് കയ്യിവെള്ളയിലാക്കി അതിലേക്ക് ഉറ്റുനോക്കി..

"I missed you" സുരക്ഷിതമായി കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ടവൻ ബാൽക്കണിയിലേക്ക് നടന്നു.. ഇരുണ്ടു മൂടിയ മാനത്തിലെ നക്ഷത്രങ്ങളിൽ പലതും അവനെ നോക്കി കണ്ണ് ചിമ്മി.. "ഫറ!" പൂളിൽ നീന്തുന്ന ആമിയെ കണ്ടതും അവൻ അവളെ അൽപ്പനേരം നോക്കി നിന്നു.. പിന്നെ ഒരു കള്ളച്ചിരിയോട് കയ്യിൽ ഒതുകിയത് ഭദ്രമായി ട്രൊവറിൽ വെച്ചു കൊണ്ടവൻ ഇറങ്ങി.. അക്കാദമിയിലേക്ക് പോയിട്ടും പ്രാക്ടിസ് ചെയ്തിട്ടും ദിവസങ്ങളൾ ആയത് കൊണ്ടും, തന്റെ മനസിന്റെ ചാഞ്ചാട്ടതെ പിടിച്ച് കെട്ടാനും എന്നപോലെയാണ് അവൾ ഈ നേരത്തു പൂളിലേക് എടുത്ത ചാടിയത്.. ഒന്ന് ഊളിയിട്ട് വരാൻ നോക്കുമ്പോഴെല്ലാം അവളുടെ മനസിലേക്ക് ജെറി പറഞ്ഞതാണ് ഓര്മവരുന്നത്.. "You kissed me" അത് ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കേൾക്കുന്നതിന് അനുസരിച്ച ആമി നിയന്ത്രണമില്ലാതെ വേഗത്തിൽ നീന്താൻ തുടങ്ങി .. പെട്ടെന്ന് എന്തോ പൂളിലേക് വന്ന് വീണത് അറിഞ്ഞു അവൾ ഞെട്ടി ചുറ്റും നോക്കി... ഒന്നുമില്ല!! നെറ്റിചുളിച്ചു കൊണ്ടവൾ തിരിഞ്ഞു കൊണ്ട് നീന്താൻ തയ്യാർ എടുക്കവേ ഒരു ഇഞ്ചു വ്യത്യാസാത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന ജെറിയെ കണ്ടവൾ ഞെട്ടി പുറകിലേക് ചാഞ്ഞു..

"Need a cmpny??"അവൾക് അരികിലേക്ക് വന്നുകൊണ്ട് ജെറി ചോദിക്കുന്നുത് കേട്ട് ആമി ഉമിനീർ ഇറക്കി 'ഞാൻ എന്തിനാ പേടിക്കുന്നെ??'സ്വയം ചോദിച്ചു കൊണ്ടവൾ ധൈര്യപ്പൂർവം നേരെ നിന്നു.. "നിനക്ക് എന്താ വേണ്ടേ?" "നിന്നെ!!" അവന്റെ മറുപടി കേട്ട് സമ്പരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം എങ്ങോ ഒലിച്ചു.. "എൻ.."ആമി വിക്കി.. ജെറി അവൾക് അരികിലേക് വരുന്നത് അനുസരിച്ച് അവൾ പിന്നോട്ട് പോയി കൊണ്ടിരുന്നു.. പൂളിന്റെ സൈഡിൽ എത്തിയതും ആമി സ്തംപ്പിച്ചു... അവന്റെ ചുണ്ടിലെ കുസൃതി ചിരിമായിക്കാതെ ഇരുസൈഡിലും കയ്യ് വെച്ചു കൊണ്ടവൻ ആമിയോട് ചേർന്നു നിന്നു.. നക്നമായാ അവന്റെ ഇടംനെഞ്ചിൽ അവളിൽ അമറന്നതും തണുപ്പിലും അവളുടെ ശരീരത്തിലൂടെ വല്ലാത്തൊരു ചൂട് കടന്നു പോയി.. ഉയര്ന്ന ഹൃദയമിടിപ്പോടെ തന്റെ ചുണ്ടിന് നേരെ വരുന്ന അവന്റെ അധരങ്ങളിൽ മിഴിയുടക്കി.. മരവച്ചിവസ്ഥ,,അവൾക് അനങ്ങാൻ കൂടെ കഴിഞ്ഞില്ല! അവൻ പതിയെ അവളുടെ ചുണ്ടിന് തൊട്ട് താഴെ തന്റെ അധരങ്ങൾ അമർത്തി.. ആമി കയ്യ്മുറുക്കെ പിടിച്ചു കൊണ്ട് കണ്ണിറുക്കെ അടച്ചു..

സെക്കൻഡിന് ഉള്ളിൽ അവൻ അകന്നു മാറുകയും ചെയ്‌തു.. അവളപ്പൊഴും അതേ നിൽപ് തുടർന്ന്.. ജെറി ഒന്നും ഉരിയാടാതെ അവളിൽ നിന്നും സൈഡിലേക് നീന്തി കയറി.. അവളിൽ ഇതുവരെയും ആ നിമിഷം അവസാനികത്തെ പോലെ.. തിരിഞ്ഞു നോക്കാതെ അവൻ ഊരി എറിഞ്ഞ ടി ഷർട്ട് എടുത്തു കൊണ്ട് ജെറി നടന്നു.. അവന്റെ വരവും കണ്ട് അവിടെ നടന്നതെല്ലാം ലൈവായി കണ്ടുകൊണ്ടു നിന്ന് ദിനു കള്ളചിരിയോടെ താടി തടവി.. ജെറി കണ്ണിറുകെ അടച്ചു ദിനുന്റെ കയ്യിൽ ഉണ്ടായിരുന്ന വൈൻ ഗ്ലാസ് വാങ്ങി കുടിച്ചു കൊണ്ട് മുന്നേ നടന്നു.. ദിനു അവന്റെ പോക്കും നോക്കി തലയാട്ടി ചിരിച്ചു കൊണ്ട് ഫോണിലേക്കു നോക്കി.. ഒന്നും തന്നെ മിസ്സ് അകാത്തെ എല്ലാം അവൻ അതിൽ കൃത്യമായി പകർത്തിയിട്ടുണ്ട് എന്നുറപ്പ് വരുത്തി.. പൂളിൽ ഇപ്പോഴും കിളികൾ തിരികെ വരാതെ അതെ നിൽപ് തുടരുന്ന ആമിയെ നോക്കി അവൻ ചിരി കടിച്ചു പിടിച്ചു.. __🖤 ഉറക്കത്തിൽ നിന്നും ഉണര്ന്നു നിത്യജീവിതത്തിലെ ആദ്യത്തെ പ്രവർത്തി എന്നപോലെ ഫോണ് എടുത്തു നെറ്റ് ഓണാക്കിയതും,

ആദ്യം തന്നെ കിടക്കുന്ന മെസ്സേജ് ഐവിയുടേതാണ് എന്നവൾ കണ്ടു.. കോട്ടുവാ ഇട്ടുകൊണ്ടാവൾ അവളുടെ മെസ്സേജ് സീൻ ചെയ്തു.. °Whtt!! date?° °Yeh 🙈.. Arude koode ennariyamo?° ivy °Parayathe egane arynaa🤦° °Your bro,, christy,, my love ❤️🙈°ഐവി.. ആമി ആദ്യം ഒന്നു ഞെട്ടയെങ്കിലും തന്നെ കളിപ്പിക്കാൻ അവൾ എന്തും ചെയ്യും എന്ന് വിശ്വസിക്കുന്ന ആമി അവൾ പറഞ്ഞത് സത്യം അല്ല എന്ന് തന്നെ മനസിനെ പറഞ്ഞു പഠിപ്പിച്ചു.. °Wow,, nyc joke 😌° °Aami,, believe me!!° °Onn podi🤺 nee enne fool aakan nokanda..° "ഇവളെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കും" ഐവി തലക് അടിച്ചു.. °Ok don't believe me.. Ask him 😏° °No need..Ah inn ente koode shopping n varam enn paranjatha..c u there😚° അത്രേയും അയച്ചു ആമി നെറ്റ് ഓഫാക്കി ഒന്നുടെ പുതച്ചു മൂടി കിടന്നു.. °I can't..° °Aami!!!°ഐവി തുടരെ തുടരെ മെസ്സേജ് അയച്ചു കൊണ്ടിരുന്നു എങ്കിലും ഭലം ഉണ്ടായില്ല. . . "ആമി എന്തേ??" യാകേശ് ചോദിക്കുന്നത് കേട്ട് ദിനു ജെറിയെ ഇടകണ്ണിട് നോക്കി.. അവൻ അങ്ങനെയൊരു ചോദ്യം ഉയർന്നിട്ടില്ല എന്ന മട്ടിൽ ഫോണിൽ മുഖം പൂഴ്ത്തി ഇരിക്കുന്നത് കണ്ട് എഡ്ഡിയെ നോക്കി..

"ദീ!"നീൽ വിളിക്കുന്നത് കേട്ടാണ് എല്ലാരും സ്റ്റെപ്പ് ഇറങ്ങി വരുന്ന അവളിലേക് ശ്രേദ്ധ നൽകിയത്.. പിങ്ക് കളർ ഓഫ് ഷോള്ഡർ ലോങ് ടോപ്പാണ് വേഷം.. ജെറി മാത്രം അവളെ നോക്കിയില്ല..എന്നാൽ അവനെ കാണ്കെ അവൾക് ഇന്നലെ രാത്രി നടന്നത് ഓർമ വന്നതും അടുത്ത സ്റ്റെപ്പ് ഇറങ്ങും മുൻപേ അവളുടെ കാൽ ചെറുതായി സ്ലിപ്പായി.. വീഴും മുൻപ് തന്നെ അവൾ ബാലൻസ് ചെയ്തിരുന്നു.. "നീ എങ്ങോട്ടേക്കോ പോകാൻ ഇറങ്ങിയതാണോ??"താൻ എന്നൊരു വ്യക്തി അവിടെ ഇല്ലാ എന്ന മട്ടിൽ ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന ജെറിയെ ഉറ്റുനോക്കി നിൽക്കേ സണ്ണി ചോദിക്കുന്നത് കേട്ട് അവൾ തലയാട്ടി.. "ഹാ.. ഷോപ്പിംഗ്" "With whom??" ഹർഷ് "ഐവി...അവൾ എന്നെ പിക് ചെയ്യാൻ വരും" ആവേശത്തോടെ ആമി പറയുന്നത് കേട്ട് എല്ലാരും ഒരുപോലെ അവൾക് പുറകിലേക് നോക്കി.. അവിടെ എന്താണ് എന്ന മട്ടിൽ നെറ്റിചുളിച്ചു കൊണ്ട് അവളും തിരിഞ്ഞതും ബ്ലാക്ക്‌ പാന്റ്‌സ് ആൻഡ് ടി ഷർട്ടും അതിന്റെ മുകളിൽ അവന്റെ ഫേവ ലെതർ ജാക്കറ്റും ഇട്ടു ഇറങ്ങി വന്നു നിൽക്കുന്ന ക്രിസ്റ്റിയെ കണ്ട് ആമിയുടെ മിഴികൾ വിടർന്നു..

കട്ടിക്ക് ഉണ്ടായിരുന്ന താടി ട്രിം ചെയ്തതും കൊണ്ട് തന്നെ അവൻ പുഞ്ചിരിച്ചപ്പോൾ ക്രിസ്റ്റിയുടെ നുണകുഴി എടുത്തു കാണാമായിരുന്നു.. "Are you sure ivy is coming with you??" നോഹയുടെ ചോദ്യം കേട്ട് ആമി പതിയെ ക്രിസ്റ്റിയെ നോക്കി തലയാട്ടി..ബൾബ് കത്തിയത് പോലെ അവൾ ഞെട്ടി അവനു നേരെ വിരൽ ചൂണ്ടി.. "You.. two.. guys,,, date,, true"പിച്ചും പെയ്യും പറയുന്നത് പോലെ അവൾ കണ്ണും തള്ളി എന്തൊക്കയോ പറയുന്നത് കേട്ട് ക്രിസ്റ്റി അവൾക് അരികിലേക് വന്നു ആമിയെ ചേർത്തു പിടിച്ചു കൊണ്ട് ചെന്ന് ജെറിയുടെ തൊട്ട് അരികിൽ കൊണ്ട് ഇരുത്തി..എന്നാൽ അവൾക് അത് അല്ലായിരുന്നു ഉൾ നിറയെ.. ഐവി പറഞ്ഞതെല്ലാം അപ്പൊ സത്യമാണ് എന്ന ഉറപ്പിക്കുവായിരുന്നു അവൾ.. "അപ്പോ അവൾ പറഞ്ഞത് സത്യമാണോ??" തന്നോട് ആണ് ചോദിച്ചത് എങ്കിലും മറുപടിയായി ക്രിസ്റ്റി തലയാട്ടി.. അവനൊപ്പം എല്ലാരും.. ആമി മടിയിൽ ഇരുന്ന് ജെറിയുടെ കയ്യിൽ മുറുക്കെ പിടിച്ചു മൂക്ക് വലിച്ചു.. "ഞാൻ വിശ്വസിച്ചില്ല" "I know..And sorry..നിന്നോട് മറച്ചു വെച്ചതിൽ" ക്രിസ്റ്റി അവളുടെ കവിളിൽ തലോടി..

അവൾ ചുണ്ടു കോട്ടി.. "അപ്പൊ നീ ഷോപ്പിംഗിന് വേറെ ആരേലും കൂട്ടപിടിക്ക്,, വർഷങ്ങളായി കാത്തിരുന്നു കിട്ടിയ ഡേറ്റാണ് അത് കുളമാക്കാൻ ഞാൻ സമ്മദിക്കില്ല" അവൻ അവളുടെ മൂക്ക് പിടിച്ചു വലിച്ചു.. ആമി കേറുവോട് അവനെ നോക്കി.. "ഒരു best f lck താടി.." അവൾ ഇല്ല എന്ന് രീതിയിക് മുഖം തിരിച്ചു.. അവനത് കാര്യമാക്കാതെ ആമിയുടെ തലയിൽ തലോടി എഴുന്നേറ്റു.. ക്രിസ്റ്റി പോയതും എല്ലാരേയും കേറുവോടെ നോക്കി ചുണ്ടു ചുളുക്കി കൊണ്ട് അവൾ ജെറിയുടെ തോളിലേക് ചാഞ്ഞു..ആർക്കോ മെസ്സേജ് ടൈപ്പ് ചെയ്ത് കൊണ്ടിരുന്ന അവന്റെ വിരലുകളുടെ ചലനം നിന്നു..പതിയെ തലച്ചേരിച്ചു! എല്ലാരുടെയും നോട്ടം ഒരുപോലെ അവളിലേക്ക് നീണ്ടു...ആമി അപ്പോഴും ഐവി പറഞ്ഞതും താൻ അവളെ കളിയാക്കിയതും ഓർത്തു കൊണ്ടിരിക്കുവായിരുന്നു.. "Perfect!!" ദിനു ഫോണിലേക്കു നോക്കി പറഞ്ഞത് ഉറക്കെ അയത്കൊണ്ട് തന്നെ ആമി എന്താണ് എന്ന് മട്ടിൽ അവനെ നോക്കി.. എല്ലാരും ഒരു അത്ഭുതതോടെയാണ് തന്നെ നോക്കുന്നത് എന്ന മനസിലാക്കി അവൾ സംശയത്തോടെ ചുണ്ട് കടിച്ചു..

എങ്ങനെയോ മുളപൊട്ടിയ സംശയത്തിന്റെ പേരിൽ അവൾ ജെറിയുടെ തോളിൽ നിന്നും തല എടുക്കാതെ തന്നെ ചരിഞ്ഞു നോക്കി.. "Hey luv" അവൻ നെറുത്ത സ്വരത്തോടെ വിളിക്കുന്നത് കേട്ട് അതിവേഗം തന്നെ ജെറിയിൽ നിന്നും അകന്നു മാറി ആരെയും നോക്കാതെ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി ഓടി.. . . വൈറ്റ് ഷോർട്ട് ടോപ്പും ബ്ലാക്ക് ജീൻസും ആയിരുന്നു ഐവിയുടെ വേഷം..അവൾ ഒന്നുടെ മിററിൽ നോക്കി എല്ലാം ഒകെ അല്ലെ എന്ന് ഉറപ്പ് വരുത്തി.. ഒറ്റനോട്ടത്തിൽ ആർക്കും ഇഷ്ട്ടമാകും.. എന്നിട്ടും എന്തുകൊണ്ടോ അവൾക്കൊരു തൃപ്തി തോന്നിയില്ല..

അവൾ വൈറ്റ് ടോപ്പ് ചെഞ്ച് ചെയ്‌തു ബ്ലാക്ക് ആക്കി..അഴിച്ചിട്ടിരുന്ന മുടി പോണി ടൈൽ കേട്ടി തന്റെ കുഞ്ഞു സ്റ്റാഡിസിൽ നിന്നും ഒരെണ്ണം എടുത്താണിഞ്ഞു.. എന്തുകൊണ്ടോ അവൾക് അതൊരുപാട് ഇഷ്ട്ടമായി.. അവൾ തന്റെ പ്രതിബിംബത്തോടെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ബെഡിൽ ഇട്ടിരുന്ന ഹാൻഡ് ബാഗ് എടുത്തു ഒന്നുടെ മിററിൽ അടിമുടി നോക്കി ഡോറും അടച്ചു പുറത്തേക് ഇറങ്ങി.. "Mom..ഞാൻ പോയിട്ടി വരാം"പറഞ്ഞു കൊണ്ടവൾ ഫോണിൽ ആമിയുടെ മെസ്സേജ് വല്ലതും ഉണ്ടോ എന്ന നോക്കി നടന്നു.. ഒന്നുമില്ല എന്ന് കണ്ടു ചുണ്ടും ചുളുക്കി മുന്നിലേക് നോക്കിയതും ഹാഷ് കളർ പോർഷെ കാറിൽ ചാരി നിന്നു തന്നെ നോക്കുന്ന ക്രിസ്റ്റിയെ കാണ്കെ അവളുടെ പാതങ്ങൾ നിലച്ചു..  ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story