DESTINED LOVE : ഭാഗം 51

Destined Love

രചന: അനാർക്കലി

  "You told them to do that??"സ്റ്റഡി റൂമിൽ ഇരിക്കവേ അനുവാദം പോലും ചോദിക്കാതെ ഇടിച്ചു കയറി വന്നു അലക്സ് ചോദിക്കുന്നത് കേട്ട് കാര്യം മനസിലാകാതെ മൈക്ക് എഴുന്നേറ്റു.. "അങ്കിൾ പറഞ്ഞത് അത് നമ്മക് കിട്ടിയ ഡീൽ ആയിരുന്നു എന്നാണ്.. ബട്ട് അതോരു ലൈ ആയിരുന്നു" അവൻ ദേഷ്യം കടിച്ചമർത്തി.. മൈക്ക് മൗനം പാലിച്ചു,,താൻ എന്തേലും അബദ്ധത്തിൽ പറഞ്ഞാൽ അത് അയാൾക് തന്നെ വിനയാകും എന്നൊരു പേടി ഉള്ളത് കൊണ്ട് എന്തു പറഞ്ഞു അലക്സിനെ ആശ്വസിപ്പിക്കും എന്ന ചിന്തയിൽ കുടുങ്ങി മൈക്ക്.. "മോനെ,,അങ്ങനെ അല്ല കാര്യങ്ങൾ" "വേണ്ടാ കൂടുതൽ ഒന്നും കേൾകണ്ട..ഒന്നും ബോധിപ്പെടുത്തണം എന്നില്ല..എന്തായാലും ഇതിന് അങ്കിളിനോട് ഞാൻ ക്ഷമിക്കില്ല"അവൻ വാശിയോടെ പറഞ്ഞു അവിടുന്നു ഇറങ്ങി പോയതും അയാൾ ദേഷ്യത്തിൽ ഡെസ്കിൽ അടിച്ചു..

"എന്താടോ നടന്നത്"എല്ലാം കേട്ട് നിന്ന തന്റെ കിങ്കരൻമാരിൽ ഒരാളോട് മൈക്ക് കലിപ്പോടെ ചോദിച്ചതും എല്ലാം അവർ വ്യക്തമാക്കി കൊടുത്തു.. "സണ്ണി" അവനിന്നും അലക്സിന്റെ ഹൃദയത്തിൽ സ്ഥാനം ഉണ്ടെന്ന് മനസിലാക്കി കൊടുത്ത നിമിഷം ആയിരുന്നു അത്.. അയാളിൽ ടെന്ഷന് വർദ്ധിച്ചു.. ഇത്രെയും നാൾ കയ്യടക്കി വെച്ചതെല്ലാം നഷ്ടമാകുമോ എന്നൊരു പേടി ഉണര്ന്നു.. 🔘 ആരെയും മൈൻഡ് ആക്കാതെ വന്ന ആമി അവളുടെ ചയറിൽ ഇരുന്നു തന്റെ പ്ലേറ്റിയിലേക് വേണ്ട പനകേക്ക്‌സ് എടുത്തിട്ട് അതിലേക് ഹണി സിറപ് ഒഴികവേ,, എന്നതത്തിലും നിന്നും വിപരീതമായി തന്റെ അരികിൽ നീലിന് പകരം ജെറി വന്നിരുന്നത് അറിഞ്ഞു കൊണ്ട് അവൾ ഇടകണ്ണിട് നോക്കി.. "What!!"തന്റെ സ്ഥലം കയ്യ്വശപ്പെടുത്തിയത്തിൽ അവൻ ജെറിയെ ഉറ്റുനോക്കി.. "അത് എന്റെ ചെയറാണ്"

"Oh really-- പേര് ഒന്നും കാണുന്നില്ലല്ലോ" "Don't be ridiculous jk" അവനെ കളിയാക്കി ചെയറിൽ കണ്ണോടിക്കുന്ന ജെറിയെ തള്ളി മാറ്റാൻ നോക്കി നീൽ.. എല്ലാരും പരസ്പരം നോക്കി എന്താണ് നടക്കുന്നത് ഒരു പിടിയില്ലാതെ കണ്ണും മിഴിച്ചു ഇരിക്കുവാണ്.. "ഇനി മുതൽ ഞാനാണ് ഇവിടെ" ജെറി ആമിയെ ഇടകണ്ണിട് നോക്കി.. അവൾ ഇതിൽ ഒന്നും ശ്രേദ്ധ ചെലുത്താതെ കഴിക്കുന്നത് കണ്ടതും നീൽ ജെറിയെ വീണ്ടും തള്ളി നീക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു.. "കൊച്ചു പിള്ളാരെ പോലെ അടിയിടാൻ നിനക്ക് ഒക്കെ പ്രാന്തണോടാ" എഡ്ഡി തലക്ക് അടിച്ചു.. "അത് ജെകെയോടെ ചോദിക്ക്.. എല്ലാര്ക്കും അറിയുന്ന കാര്യമില്ലേ ദീയുടെ കൂടെ റൈറ്റ് സൈഡിൽ ഞാനാണ് ഇരിക്കുന്നത് എന്ന്.." ലെഫ്റ്റിൽ ഇരിക്കുന്ന യാകേഷിനെ നോക്കി അവൻ കണ്ണുരുട്ടി.. യാകേശ് തന്റെ പല്ല് കാണിച്ചു ചിരിച്ചു കൊണ്ട് ആമി കട്ട് ചെയ്തു വെച്ചിരുന്ന പീസ് ഫോർക്കിൽ കുത്തി വായിലേക് ഇട്ടു.

"യഹ്ഹ്" അവൾ കണ്ണുരുട്ടി കൊണ്ട് കനിഫെ വെച്ചു ആരോടോവുള്ള പക പോലെ പാൻ കേക്ക് അറക്കുന്നത് പോലെ കാണിച്ചു.. "നീ വേണേൽ അവനെ മാറ്റ്...ഇനി മുതൽ ഞാനാണ് ഇവിടെ.. to her right side"ജെറി "എന്താ പെട്ടെന്ന്??" ദിനു ഒറ്റപ്പൂരികം പൊക്കി.. "Coz she's---" അവൻ പറയാൻ തുടങ്ങവേ വലിയ ഒരു പീസ് എടുത്തു അവന്റെ വായിലേക് വെച്ചു കൊണ്ട് ആമി അവനെ നോക്കി കണ്ണുരുട്ടി.. "Whtt!! എന്തുവ ജെകെ പറയാൻ വന്നത്??" "ഒന്നുമില്ല നീ അവിടെ മറ്റോ പോയി ഇരിക്ക്" നീൽ കള്ളന്മാരെ പോലെ ആമിയെ ഉറ്റുനോക്കി കൊണ്ട് ചോദിക്കുന്നത്‌കെട്ട ആമി അവനോട് തന്റെ മുന്നിലെ ചെയർ ചൂണ്ടി.. അവൻ കേറുവോടെ ചവിട്ടി തുള്ളി ക്രിസ്റ്റിയ്ക് അരികിൽ ചെന്നിരുന്നു.. ജെറി അപ്പോഴും ആമിയെ തന്നെ കണ്ണ് എടുക്കാതെ നോക്കി കൊണ്ട് പതിയെ വായിലേക് വെച്ചു കൊടുത്ത കേക്ക് പീസ് കഴിച്ചു കൊണ്ടിരുന്നു.. "ആമി--"

"എന്നോട് ആരും മിണ്ടണ്ട"എഡ്ഡി കാര്യം തിരക്കാൻ തുടങ്ങവേ ആമി കയ്യ് പൊക്കി പറഞ്ഞു..എല്ലാരും കരുതിയത് സണ്ണിയുടെ കാര്യം അവളെ അറിയിക്കാതത്തിന്റെ പിണകത്തിലാണ് എന്നാണ്..എന്നാൽ കുറച്ച് മുൻപ് ഉണ്ടായ സിറ്റുവേഷനിൽ നിന്ന് രക്ഷപ്പെടാനാണ് അവൾ അങ്ങനെ പ്രതികരിച്ചത്.. ദിനു കാര്യം മനസിൽ ആയത് പോലെ അവരെ ഇരുവരെയും നോക്കി ചുണ്ട് കടിച്ചു.. ക്രിസ്റ്റി ഏകദേശം കാര്യ മനസിലായ രീതിയിൽ ആമിയെ തന്നെ ഉറ്റുനോക്കി ഇരിക്കുന്ന ജെറിയിൽ മിഴികൾ തറപ്പിച്ചു കൊണ്ട് ജ്യൂസ്‌ ചുണ്ടോട് ചേർത്തു.. _🔮 സണ്ണിയുടെ കാര്യം പറയാത്തതിന് കേറുവിൽ എല്ലാരേയും വായിൽ വരുന്നത് എന്തൊക്കയോ വിളിച്ചു കൂവുന്ന ആമിയെ പേടിയോടെ കൃതി നോക്കി ഇരുകുവാണ്.. എന്നാൽ ആമിയുടെ തൊട്ട് അരികിൽ ഐവി വേറെ എന്തോ ചിന്തയിൽ കുടുങ്ങിയാണ് നിൽക്കുന്നത്..

ഇങ്ങനെ ഒരു കാര്യം അവളിൽ നിന്നും മറച്ചു വെച്ചിട്ട് അവളുടെ പ്രതികരണം ഇതാണ് എങ്കിലും ചോദിച്ചിട്ട് കൂടി ഒന്നും പറയാതെ ഇത്രെയും നാൾ അവളിൽ നിന്നും ക്രിസ്റ്റിയും മറ്റും മറച്ചു വെച്ച കാര്യം അറിഞ്ഞാൽ എന്താകും എന്നായിരുന്നു അവളുടെ ചിന്ത.. അതിനെ കുറിച്ച ഒക്കെ ആലോചിച്ചു വട്ടായാൽ താൻ ക്രിസ്റ്റിക് കൊടുത്ത വാക്ക് തെറ്റിച്ച എല്ലാം അവളോട് തുറന്ന് പറയും എന്ന മനസ് ഓര്മപ്പെടുത്തിയതും അവൾ തലകുടഞ്ഞു കൃതിയെ നോക്കി.. പാവം ഒന്നും മിണ്ടാനോ പ്രതികരിക്കാനോ കഴിയാതെ ഇരിക്കുന്നത് കാണുമ്പോ ചിരിയാണ് വരുന്നത്.. "ആമി!" "എന്താ!!!" അവളുടെ സംസാരത്തിന്റെ ഇടയിൽ ഇടങ്കോൽ ഇട്ട് ഡേവിഡ് വിളിച്ചതും ആരാ എന്ന പോലും നോക്കാതെ ആമി അലറി.. ഡേവിഡ് ഒന്നു ഭയന്നു.. 'ഇത് കടികുമോ' അവൻ കണ്ണും തള്ളി പിന്നേക് ചാഞ്ഞു ഒന്നുമില്ല എന്ന കണ്ണുചിമ്മി കൊണ്ട് കിച്ചേണിലേക് കയറി..

"Hey" ആലം വന്നു കൃതിക് തൊട്ട് അരികിൽ ഇരുന്നു കൊണ്ട് ആമിയെ നോക്കി പുഞ്ചിരി തൂകി..അവളൊന്ന മൂളുക മാത്രം ചെയ്തു.. ആമിയിൽ നിന്നും എന്നും കിട്ടാറുളത്തിൽ നിന്നും വിപരീതമായ പ്രതികരണം കണ്ടിട്ട് സംശയത്തോടെ എന്തു പറ്റി എന്ന ഭാവത്തിയിൽ അവൻ ഐവിയേയും കൃതിയേയും നോക്കി.. ഐവി തമ്പസ് ഡൗണ് കാണിച്ചു.. ഐവി അവന്റെ ചെവിയിൽ കാര്യങ്ങൾ ചുരുക്കി പറഞ്ഞു.. "ഇതിനാണോ??"അവന്റെ ചോദ്യം കേട്ടതും ആമി അവനെ ഉറ്റുനോക്കി.. "എനിക്ക് തോന്നുന്നില്ല അതു മാത്രമാണ് പ്രോബ്ലെം എന്ന്...വേറെ എന്തോ ഉണ്ട്" പോലീസ് ബുദ്ധി എന്നു തന്നെ പറയാം.. അവന്റെ സംശയം ശരിയാണ്..അവളുടെ മനസിൽ നിറയെ ജെറിയും അവൻ പറഞ്ഞ കാര്യങ്ങളുമാണ്.. "അല്ലേ??"ആലം എടുത്തു ചോദിച്ചതും ആമി നിന്ന് വട്ടം തിരിഞ്ഞു.. അത് ശ്രേദ്ധിച്ചത് ഐവി അവളെ പിടിച്ചു നിർത്തി കണ്ണുരുട്ടി..

"അത് എന്തുവാ" "Whts it??" ഐവിയും കൃതിയും ഒരുപോലെ ചോദിച്ചു കൊണ്ട് തങ്ങളിൽ നിന്നും എന്താണ് അവൾ മറച്ചു വെക്കുന്നത് എന്ന അറിയാൻ ത്വര കൂട്ടി... അവൾ ആലമിനെ നോക്കു കണ്ണുരുട്ടി.. അവൻ പല്ലിളിച്ചു കൊണ്ട് തന്റെ ഭാഗം ഗംഭീരമാക്കി എന്നർത്ഥത്തിൽ പുരികം പൊക്കി.. "ഒന്നുമില്ല..നിങ്ങൾക് എന്താ,, ആലം പറഞ്ഞത് അങ്ങു വിശ്വസിച്ചോ??" "ഇല്ലായിരുന്നു,, എന്നാൽ നിനെ ഇപ്പൊ കാണുമ്പോ വിശ്വസിക്കാതെ ഇരിക്കാൻ ഒരു വഴിയും കാണുന്നില്ല" ഐവി "Girls!!" ആമി തിരികെ പറയാൻ കള്ളം ആലോജികുന്നതിന്റെ ഇടയിൽ എവിടുന്നോ തങ്ങളെ തേടിയായ വിളി വന്നതും നാല് പേരും ഒരുപോലെ ശബ്ദതത്തിന്റെ ഉടമയെ തിരിഞ്ഞു.. "സൂസൻ" ഐവി മന്ത്രിച്ചു സൂസൻ ആലമിനെ കണ്ണെടുക്കാതെ നോക്കി നിന്നു...പതിയെ നടന്നു അവന്റെ അരികിൽ വന്ന കയ്യ് നീട്ടി.. "Hey I'm susan"ആലം സംശയത്തോടെ അവളെ നോക്കി..

ആമി ഇഷ്ടകേടോ അവളുടെ കയ്യിലേക് നോക്കുന്നത് കണ്ടതും അവൻ അവൾക് കയ്യ് കൊടുകാത്തെ മടിച്ചു നിന്നു.. "കൃതി,, ഇത് ആലം ബ്രോ"കൃതിയാണ് അവന് പകരം കയ്യ് നൽകിയത് സൂസൻ വേഗം തന്നെ കയ്യ് വലിച്ചു.. "എന്താണവോ അമ്മച്ചി ഈ വഴിക്" ആമി അവളെ കളിയാക്കി അതൊട്ടും പിടിച്ചില്ല എന്ന അവളുടെ മുഖം കാണുമോ മനസിലാകും..എന്നാൽ ആമിയിക് അതൊരു പ്രശ്നം അല്ലായിരുന്നു. സൂസൻ എന്തേലും തിരികെ പറയണം എന്നുണ്ട്.. എന്നാൽ ആലം ഇരിക്കുന്നത് കൊണ്ടും നിമിഷ നേരം കൊണ്ട് അവൾക് അവനോട് തോന്നിയ ക്രഷ് കൊണ്ടും അവൾ മൗനം പാലിച്ചു.. "ഞാൻ ഉടക്കാൻ വന്നതല്ല,,here"അവളൊരു കാർഡ് നീട്ടി.. ഐവിയാണ് അത് വാങ്ങിയത്.. Birthday party card ആയിരുന്നു അത്.. "Happy bdy സുസ്‌" ഐവി പുഞ്ചിരി തൂകി..

അവൾ ആയിക്കോട്ടെ എന്ന മട്ടിൽ ആലമിൽ നിന്നും തനിക്ക് എന്തേലും വിഷ്‌ കേൾക്കാം എന്ന പ്രതിക്ഷയിൽ നോക്കി.. "ആമി,, I'm leaving"അവൻ എഴുന്നേറ്റു.. സുസ്‌ മുഖത്തെ വിളർച്ച മറച്ചു വെച്ചു കൊണ്ട് അവന് നേരെ കാർഡ് നീട്ടി.. പരിജയം ഇല്ലാഞ്ഞിട്ട കൂടി തനിക്ക് നീട്ടിയ കാർഡ് അവൻ വാങ്ങി.. അവൻ തലയാട്ടി..വരാം എന്നൊരു സമ്മതം ആയിരുന്നു അത്..അവൾക് വല്ലാതെ സന്തോഷം തോന്നി.. "നിങ്ങളും വരണം" ആലം പോകുന്നതും നോക്കി തുള്ളി ചാടി സൂസൻ പോകുന്നത് കണ്ട് മൂവരും പരസ്പരം നോക്കി കയ്യ് മലർത്തി.. 🔗 "അലക്സ്"താൻ കേൾക്കാൻ കൊതിച്ച സ്വരം കേട്ടതും അവൻ എടിപിടിയിൽ നിന്നും ചാടി എഴുന്നേറ്റു തന്റെ സൈഡിലായി വന്നു നിന്നവളെ വാരി പുണർന്നു.. "I missed you"ആരോട് എങ്കിലും തന്റെ മനസിൽ ഉള്ള ഭാരം ഇറക്കി വെക്കാൻ അവൻ ഏറെ കൊതിക്കുന്നുണ്ട് എന്ന മനസിലാക്കി, അവനെ കൊണ്ട് അവൾ കൗച്ചിലേക് ഇരുന്നു.. "Stel" അവന്റെ വിളിയിൽ അവളൊന്ന മൂളി.. "I heard,, is he okay" അവൻ തലയാട്ടി.. "അൽ" "I love him stel,, love him a lot" അവന്റെ കണ്ണിൽ ഈറനണിഞ്ഞു..

അവളെ അത്ഭുതപ്പെടുത്തിയില്ല..സണ്ണിയുടെ കാര്യം വരുമ്പോ അവൻ ഇങ്ങനെയാണ്.. "അവൻ ഒന്നുമില്ലല്ലോ.. He's alright" അവനെ ആശ്വാസിപ്പിക്കാൻ നോക്കി കൊണ്ടിരുന്നു.. അവൻ അതിന് വഴങ്ങിയില്ല.. "Why don't you go and see him" അവൾ പറഞ്ഞത് ശേരിയാണ് എന്തുകൊണ്ട് പോയികൂടെ..എന്നാൽ അത് അവൻ ഒരുപാട് തവണ മനസ്സിലിട്ടു ആലോജിച്ചതാണ്.. അങ്ങോ കയറി ചെന്നാൽ ഉറപ്പായും ജെറിയുമായി താൻ ഉടക്കും.. അതോരു അടിയിലെ അവസാനിക്കും.. തന്നെ കൊണ്ട് അതിന് ആകില്ല..അതുകൊണ്ട് മാത്രമാണ് അവനത്തിന് മുതിരാത്തത്.. "എനിക്കറിയാം അങ്ങോ ചെല്ലുന്നതിന്റെ പ്രോബ്ലെം ആണെന്ന്.. dont wry..ഇന്ന് നൈറ്റ് അവിടെ ആരും കാണില്ല" അവൾ പറയുന്നത് കേട്ട് അലക്സ് നെറ്റി ചുളിച്ചു.. "സൂസന്റെ bdy.. അവൾ എല്ലാരേയും invite ചെയ്തിട്ടുണ്ട്..ഈവൻ എന്നെ വരെ..സോ എല്ലാരും പോകും" "എല്ലാരും പോകും എന്ന് നിനക്ക് എന്താ ഉറപ്പ്" അലക്സ് "ഐവി,, ആമി പോകുന്നുണ്ട്..ജോ കാണും,, എന്തായാലും ഒരു ഡ്രാമ പ്രതിക്ഷിക്കാം.." അവൾ ജോയുടെ കാര്യം ഓര്മവന്നതും അവൻ തലയാട്ടി...

"ട്രൈ..!" അവൾ അവന്റെ തോളിൽ തട്ടി.. അവൻ ശ്രേമികൻ തന്നെ തീരുമാനിച്ചു.. ••🎲 കർട്ടൻ ഇട്ടു മറച്ച ജനാല വഴിയേ നെറുത്ത വെളിച്ചം അവന്റെ മിഴികളിൽ തിളങ്ങി... സിൽവർ കളർ എംപി3 പ്ലെയേറിൽ തഴുകി അവൻ എന്തിന് എന്നില്ലാതെ പുഞ്ചിരിച്ചു.. അതിൽ ഒട്ടിച്ചിരിക്കുണ് കുഞ്ഞു സ്മൈലിയിൽ നോക്കവേ അവന്റെ ഉള്ളം തണുത്ത വിറച്ചു.. ഹൃദയമിടിപ്പ് പ്രയാസകരമായി.. ടേബിൾ ട്രൊവറിൽ നിന്നും ഹെഡ്സെറ്റ് എടുത്തു കുത്തി..അതിലെ ഓരോ ഗാനവും കേൾക്ക് അവന്റെ ഉള്ളിൽ പഴയകാല ഓർമകൾ കടന്നു വന്ന കൊണ്ടിരുന്നു.. ഒയാസിസ്‌ മിക്സഡ് ആൽബം.. തന്റെ പ്രിയഗാനങ്ങൾ എല്ലാം അതിൽ ഉണ്ട്.. Espcly wonderwall _🐼 "അവൾ ഗോവയിൽ ഉണ്ടെന്ന് അറിഞ്ഞത്" "ആര് പറഞ്ഞു!!" യാഷിർ തന്റെ പങ്കാളിയുടെ ചോദ്യം കേള്കാവേ അയാൾ ചുണ്ടു കോട്ടി.. "അവളായി തന്നെ പലരുടെയും മുന്നിൽ ചെന്ന് പെട്ടു എന്ന കൂട്ടിക്കോ-- നമ്മളെ കബളിപ്പിച്ച് കൊണ്ട് ഇവിടുന്നു നാട് വിട്ടാൽ കണ്ട പിടിക്കില്ല എന്ന അവൾ കരുതി കാണും" അയാൾ തുറന്നു.. "സാഹിർ സർ അറിഞ്ഞോ??" ഇല്ലാ എന്ന തലയാട്ടി യാഷിർ "അളിയാനോട് പറഞ്ഞിട്ട് എന്താ..നമ്മുടെ വാക്കിന് വില നൽകില്ലാ..

അവളെ നമ്മൾ തന്നെ കയ്യോടെ കൂട്ടികൊണ്ട് വരും.. മുടങ്ങിയ ഫങ്കഷൻ നടത്തും!!" വാശിയോടെ അയാൾ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് പോകവെ അവരുടെ സംഭാഷണം കേട്ട് മറഞ്ഞു നിന്ന് ഖദീജ നിര മിഴികളാൽ നെഞ്ചിൽ കയ്യ് വെച്ചു.. "ആമി" അവർ മൊഴിഞ്ഞു.. അവൾക്കൊരു അപതും വരല്ലേ എന്ന മനസ് ഉരുകി പ്രാർത്ഥിക്കാനെ തനിക്ക് കഴിയൂ എന്ന് സത്യത്തിൽ ഒലിച്ചിറങ്ങുന്ന ബാഷ്പാകങ്ങലെ തുടച്ചു നീക്കി അവർ.. . . "Wow!!"റെഡ് കളർ ഒണ് സൈഡ് ലോങ് എ സ്ലിറ്റ് ഗൗണ് ഇട്ട് വന്നു നിൽക്കുന്ന കൃതിയെ നോക്കി ആമിയുടെ വാ പൊളിഞ്ഞു.. "ശോ പോ എവിടുന്നു"അവൾ നാണം അഭിനയിച്ച കൊണ്ട് മുഖം പൊത്തി.. അവൾക് പുറകിൽ തന്നെ ഇറങ്ങി വന്ന വൈറ്റ് ഷോർട്ട് ഹൽറ്റർ ഗൗണിൽ ഒരു ചുളുക്കും ഇല്ലാ എന്ന നോക്കുന്ന ഐവിയെ കണ്ട് കൃതി അവളെ അടിമുടി നോക്കി.. "You look gorgeous!!" ഐവി ചിരി തൂകി..ആമി അവളെ നോക്കി കണ്ണുചിമ്മി.. "നീ റെഡി ആകുന്നില്ലേ??" ഐവി ആമിയെ അടിമുടി വീക്ഷിച്ചു.. അവൾക് പോകാൻ ഒരു താൽപര്യമില്ലായിരുന്നു..മടിച്ചു കൊണ്ടാണ് ഡ്രെസ്സിങ് റൂമിലേക്ക് ആമി കയറിയത്.. ഷോപ്പെറിൽ നിന്നും ഐവി സെലെക്റ്റ് ചെയ്ത ഗൗണിൽ തഴുകി........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story