DESTINED LOVE : ഭാഗം 53

Destined Love

രചന: അനാർക്കലി

 "ഹോസ്പിറ്റലിൽ പോകാം" കാറിലേക് കയറാൻ ഒരുങ്ങവേ ആമി ഐവിയോട് പറഞ്ഞതും അവൾ വേണ്ട എന്ന് തലയാട്ടി.. "I'm alright!!" അവൾ ക്രിസ്റ്റിയെ നോക്കി കുഴപ്പം ഒന്നുമില്ലാ എന്ന മട്ടിൽ കണ്ണുചിമ്മി.. "എങ്കിൽ ഐവി ഇന്ന് മൻഷനിൽ നിൽക്.. ഈ കോലത്തിൽ ആന്റി കണ്ടാൽ--" നോഹ "മോം വീട്ടിലില്ല.. നാട്ടിലേക് പോയെക്കുവാ...2 ഡേയ്സ് കഴിഞ്ഞേ വരു.. so ആരും വേറീഡ് ആകണ്ടാ.. എന്നെ വീട്ടിൽ കൊണ്ടാക്കിയ മതി" അവളുടെ മനസ് അസ്വസ്ഥമാണ്... യാകേശ് എന്തോ പറയാൻ വന്നതും ഐവിയുടെ സാഹചര്യം മനസിലാക്കി അവൻ അവളുടെ ഓരോ വാക്കിനോടും യോജിപ്പ് അറിയിച്ചു.. കാറിലേക് കയറും മുൻപേ ക്രിസ്റ്റി തിരിഞ്ഞു നിന്നു ആമിയേയും,,അവളോട് ചേർന്ന് നിൽക്കുന്ന ജെറിയിലേക് നോക്കി,,ആമി തലകുനിച്ചു.. "എങ്കിൽ ഞാനും പോകുവാ" ആലം ആമിയോട് പറയുമ്പോ നോട്ടം ജെറി മുറുക്കെ പിടിച്ചിരിക്കുന്ന അവളുടെ കയ്യിൽ ആയിരുന്നു..

അവൾ തലയാട്ടി,, അവന്റെ കയ്യിൽ നിന്നും തന്റെ കയ്യ് വിടുവിക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു.. എല്ലാരും മൗനത്തെ കൂട്ടപിടിച്ചു കൊണ്ട് വണ്ടിയിൽ കയറി.. ജെറി സ്റ്റെല്ലയെ നോക്കി പുഞ്ചിരിച്ചു,, അവൾ നിർവികരതയോടെ അവനെ നോക്കി നിന്നെത്തു.. താൻ സ്നേഹിച്ച വ്യക്തി വേറൊരാളെ ഇഷ്ടമാണ് എന്നു പറയുമ്പോൾ മനസ്സറിഞ്ഞു ചിരിക്കാൻ അവൾക് കഴിയില്ല,, എങ്കിലും അവൾ അവന് വേണ്ടി ചൊടികൾ വിടർത്താൻ ശ്രേമം നടത്തി.. കഴിഞ്ഞില്ല എന്ന മാത്രം,,ആമിയോടെ കുശുമ്പും,,ദേഷ്യം തോന്നിയ നിമിഷം.. അവരുടെ കാർ കണ്ണിൽ നിന്നും മായും വരെ അവൾ അതേ നിൽപ് തുടർന്നു.. __🖤 "അഹ്,,,എല്ലാരും വന്നല്ലോ??" ദിനു കണ്ണു തിരുമി കോട്ടുവാ ഇട്ട് പറഞ്ഞു കൊണ്ട് ആമിയെയും നീലിനോട് ചേർന്ന് നിൽക്കുന്ന കൃതിയേയും അടിമുടി നോക്കി.. "നിങ്ങൾ എന്താ ഇങ്ങനെ--"

കീറി പറിഞ്ഞ ഡ്രെസ്സും അലങ്കോലമായാ അവരുടെ മേക്കപ്പും..മൊത്തത്തിൽ, പാടത്ത കിളക്കാൻ പോയ മട്ടിൽ നിൽക്കുന്ന അവരെ കണ്ടു അവൻ തല ചൊറിഞ്ഞു.. "സണ്ണി?" യാകേശ്. അവൻ കൂൾ ആയിട്ട് ഗസ്റ്റ് റൂം ചൂണ്ടി..യാകേശ് അങ്ങോട്ട് പോകുമോ എന്നൊരു പേടി അവനുണ്ടായിരുന്നു. എന്നാൽ എന്തോ ഭാഗ്യം കൊണ്ട് അവൻ അതിന് മുതിർന്നില്ല.. മറിച്ചു ഒന്നു മൂളി കൊണ്ട് അവൻ റൂമിലേക് പോയെത്തു.. എല്ലാരും അതു തന്നെ.. ആമിയുടെ മുഖം വാടിയിട്ടുണ്ട്.. ജെറി കൂളായിട്ടാണ് നിൽക്കുന്നത്.. താൻ ചോദിച്ചതിനും മറുപടി കിട്ടാഞ്ഞിട്ടും,,എന്നതത്തിലും വിപരീതമായി ഉള്ള എല്ലാരുടെയും പ്രതികരണവും ഭാവവും കൊണ്ട് സംശയിച്ചു നിൽക്കാനെ അവന് കഴിഞ്ഞുള്ളു.. "ഫറ" പുറകിൽ നിന്നും ജെറി വിളിക്കുന്നത് കേട്ടവൾ അണപല്ലിൽ ദേഷ്യം കടിച്ചമർത്തി. "എന്താ നിനക്ക് വേണ്ടേ..മതിയായില്ലേ.

കണ്ടല്ലോ ഒരാൾ പോലും എന്നോട് മിണ്ടുന്നില്ല.. നിന്നോട് ആരാ പറഞ്ഞേ നീ എന്റെ ബോയ്‌ഫ്രണ്ട് ആണെന്ന്??എല്ലാം നീയങ്ങു തീരുമാനിച്ചാൽ മതിയോ?"കടിച്ചു കീറി അവൾ പറയുന്നത്‌ ശാന്തതയോടെ ഒരു കേൾവികാരനെ പോലെ അവൻ കേട്ടു നിന്നു.. കൂടെ പോക്കറ്റിൽ ഉണ്ടായിരുന്ന മ്യൂസിക് പ്ലെയേറിൽ അവന്റെ പിടിമുറുകി.. "ലീവ് മീ എലോണ്!!" അവൾ കേണപേക്ഷിക്കും പോലെ പറയുന്നത് കേട്ട് അവൻ തലയാട്ടി പിന്നോട്ട് നടന്നു.. ആമിയുടെ മനസ് അസ്വസ്ഥതമായി തീർന്നു!! . . നിദ്ര അവളെ തിരികെ പോലും നോക്കിയില്ല!! ബാൽക്കണിയിൽ അവൾ പല ചിന്തകളേയും കൂട്ടപിടിച്ചു കൊണ്ട് കുറെ നേരമായി നിൽപ് തുടരുവാണ്.. ക്രിസ്റ്റി,,യാകേശ്,,ജെറി,,അങ്ങനെ എല്ലാരും അവളുടെ മനസിലൂടെ കടന്നു പോകുന്നുണ്ട്,, തന്റെ ലക്ഷ്യം തന്നെ മറക്കുന്നത് പോലെ.. എന്തുകൊണ്ടോ അവൾക് ഉള്ളിൽ എവിടെയോ ഒരു ഭയം ഉടലെടുത്തു,,

സാഹിർ ആയിരുന്നു മനസ് നിറയെ.. തന്നെ അയാൾ അന്വേഷിക്കുണ്ടാകുമോ??ഉണ്ടെങ്കിൽ ഇവിടെ ഉണ്ട് എന്നറിയാമോ?? പല ചോദ്യങ്ങൾ കടന്നു വന്നു.. എന്തുകൊണ്ട് അവൾ ഇപ്പൊ അങ്ങനെ ആലോചിച്ചത് എന്നൊരു പിടിയില്ല,,കണ്ണിറുക്കെ അടച്ചു മനസിൽ നിന്നും എല്ലാ ചിന്തകളും മായിക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു അവൾ.. പതിയെ മനസിനെ ശാന്തമാക്കി മിഴികൾ തുറക്കവേ നിലാവിന്റെ വെളിച്ചത്തിൽ ഗേറ്റ് ലക്ഷ്യം വെച്ചു പോകുന്നത് വ്യക്തിയെ കണ്ടു അവൾ നോട്ടം മുറുക്കി.. "അലക്സ്!?" സംശയത്തോടെ അവൾ മൊഴിഞ്ഞു കൊണ്ട് വേഗം അവന്റെ അരികിലേക് ഓടാൻ നിന്നതും അവൻ പോകുന്നതും നോക്കി പുറത്തു ഇറങ്ങി നിൽക്കുന്ന സണ്ണിയിൽ അവളുടെ മിഴികൾ ഉടക്കി.. എവിടെയോ എന്തോ തകരാർ പോലെ,, സണ്ണിയുടെ പുറകിൽ, അവന്റെ അരികിലേക് വന്ന ദിനു ആശ്വാസം നൽകി കൊണ്ട് തോള്ളിൽ കയ്യിട്ട്... --✷--

ടാബ്‌ളിന് ചുറ്റും ഇരിക്കവേ എല്ലാരും മൗനം പാലിച്ചു,, ജെറി അവൾക് തൊട്ട് അരികിൽ വന്നിരുന്നു.. ആമി പ്രതികരിച്ചില്ല,,ആരും ഗൗനിച്ചതുമില്ല! അവൾ ഇടകണ്ണിട്ട് എല്ലാരേയും നോക്കുന്നുണ്ട്, ആരെങ്കിലും അവളോട് ജെറി പറഞ്ഞതിന്റെ പൊരുൾ ചോദികും എന്ന പ്രതിക്ഷയിൽ... ഇല്ല,, ആർക്കും ഒന്നും ചോദിക്കാനില്ല,, അവരുടെ മൗനം അവളെ കൊല്ലത്തെ കൊല്ലുന്നത് പോലെ,,ആമിക് അധികനേരം അവിടെ തുടരാൻ കഴിഞ്ഞില്ല,,പാതിയിൽ മതിയാക്കി അവൾ എഴുന്നേറ്റു.. അവൾ വണ്ടി നേരെ വിട്ടത് കഫേയിലേക് അല്ലായിരുന്നു,,അലെക്സിന്റെ വീട്ടിലേക്കാണ്.. തനിക്ക് വീട് അറിയാം എങ്കിലും ആദ്യമായിട്ടാണ്,, സെക്യൂരിറ്റിയോട് ഗുസ്തി പിടിക്കാതെ തന്നെ അകത്തെകെ കയറാൻ കഴിഞ്ഞു.. അത് അവളിൽ ഒരു അത്ഭുതം ഉണ്ടാക്കിയ എങ്കിലും അകത്തു നിന്നും ആരുടെയോ അനുവാദം കിട്ടിയത് കൊണ്ടാകും അങ്ങനെ എന്ന പെട്ടെന്ന് തന്നെ അവൾക് കത്തി..

"ആമി!!" മുന്നിൽ തന്നെ അവളെ കാത്തു നിൽക്കുന്ന സ്റ്റെല്ല "അലക്സ് ഇല്ലേ??" അവൾ ഗൗരവത്തോടെ.. അവൾ അകത്തുണ്ട് എന്നമട്ടിൽ മുഖം ചരിച്ചു.. "നീയോ??what happened??" സ്റ്റെപ്പ് ഇറങ്ങി വന്നു കൊണ്ട് അലക്സ് ചോദിക്കുന്നത് കേട്ട് ഗൗരവത്തോടെ തന്നെ അവനെ നോക്കി നിന്നു.. "എന്താ ഉദ്ദേശം??" അവളുടെ മനസിൽ എന്താണ് എന്ന് വ്യക്തമല്ല.. അവൻ നെറ്റിചുളിച്ചു.. "മനസിലായില്ല" "I saw you yesterday" ഇപ്പൊ വ്യക്തമാണ് അവന്.. ആമി തന്നെ കണ്ടെന്നു മനസിലാക്കി അവൻ എന്തു ഉത്തരം നൽകും ആകുലതയിൽ പെട്ടു.. "ഇത് റിവേഞ്ചു ചെയ്യാൻ ഉള്ള മാർഗമാണോ??" "Nooo!!"അവൻ എടുത്തടിച്ചു അലറി.. "ആമി,,listen, നീയറിയാത്ത പലതുമുണ്ട്"അലക്സ് സ്റ്റെല്ലയെ നോക്കി..അവൾ വേണ്ട എന്ന് തലയാട്ടി.. ശേരിയാണ് താനായിട്ട എല്ലാം പറഞ്ഞാൽ അത് തമ്മിൽ തെറ്റിക്കാൻ ആണെന് കരുത്തും,, അത് വേണ്ട!!

നെറ്റിചുളിച്ചു നിൽക്കുന്ന ആമിയോട് അവൻ സണ്ണിയുടെ കാര്യം പറയാൻ തന്നെ തീരുമാനിച്ചു.. അത് മാത്രമേ ഇപ്പോ പറയാൻ കഴിയൂ.. "Sunny,, he's my boyfriend!!" തന്നിൽ എവിടെയോ ഇതായിരിക്കും അവൻ പറയാൻ പോകുന്നത് എന്നൊരു തോന്നൽ ഉണ്ടായത് കൊണ്ട് തന്നെ അവളിൽ അധികം ഞെട്ടൽ ഉളവാക്കിയില്ല.. എങ്കിലും അവൾക് കൂടുതൽ ചോദിക്കണം എന്നുണ്ട്,, എന്നാൽ വാടിയ മുഖത്തോടെ ഉള്ള അലെക്സിന്റെ നിൽപ് കാണ്കെ അവൾ അതിന് തുനിഞ്ഞില്ല എന്ന തന്നെ പറയാം.. പക്ഷെ,, അലക്സ് ആയിട്ട് തന്നെ അവളോട് എല്ലാം പറയാൻ തുടക്കം ഇട്ടതും അവളൊരു കേളവികാരിയെ പോലെ അവൻ നീട്ടിയ ഇരിപ്പിടത്തിലേക്ക് ഇരുന്നു. അവന്റെ ഓരോ വാക്കിലും സണ്ണിയുടെ ഉള്ള പ്രണയം അവൾക് വ്യക്തിമായി,,ആമിയുടെ മിഴികളിൽ എപ്പോഴോ നീർകണം അലതല്ലി.. "I'm sorry" അവൾ തലകുനിച്ചു "നീ എന്തിന് വിഷമികണം ആമി.. നീ ഒന്നും ചെയ്തിട്ടില്ല" അവൻ അവളെ ആശ്വാസപ്പെടുത്തി.. അവൾക് എങ്കിലും ഒരു തൃപ്തി കിട്ടിയില്ല,, ആമി സ്റ്റെല്ലയുടെ നേരെ തിരിഞ്ഞു..

"ഞാൻ,, ജെറി--" അവൾ ജെറിയുടെ കാര്യമാണ് പറയാൻ വരുന്നത് മനസിലാക്കി സ്റ്റെല്ല വിലക്ക് ഇട്ടു.. "നീ ഒന്നും പറയണ്ട!!" കടുത്ത വാക്കായിരുന്നു അവളുടെത്.. എന്നാൽ,,, "I'm over him" കൂടെ തന്നെ ശാന്തമായി പുഞ്ചിരിയോടെ അവൾ പറയുന്നത് കേട്ട് ആമി ഞെട്ടി.. "സ്റ്റേറ്റിൽ ആയിരുന്നപ്പോ ഞാൻ ഏറ്റവും കൂടുതൽ ചിന്തിച്ചത് അവനെ കുറിച്ചാണ്.. എന്തിന് വേണ്ടി ഞാൻ അവനെ സ്നേഹിക്കണം എന്ന??ഒരിക്കലും ഇഷ്ട്ടം പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല എനിക് മനസിലായി ആമി,, mine,, it's just an unrequited love,,മായിഞ്ഞു പോകാവുന്നതെ ഉള്ളു" കാലിൽ ഇരുന്ന് ആമിയുടെ കയ്യിൽ തന്റെ കയ്യ് ചേർത്ത കൊണ്ട് സ്റ്റെല്ല പുഞ്ചിരിച്ചു.. "ഞാൻ ഇന്നലത്തെ തന്നെ അവനോട് അത് പറഞ്ഞു"കൂട്ടി ചേർത്തു കൊണ്ട് അവൾ പാർട്ടിയിൽ വെച്ചു ജെറിയോടെ താൻ പിന്മാറുന്നതിനെ കുറിച്ച പറഞ്ഞത് ഓർത്തു.. "Friends!!" പെട്ടെന്നുള്ള സ്റ്റെല്ലയുടെ ചോദ്യം അവളെ ആശ്ചര്യപ്പെടുത്തി.. ആമി ഒരു നിമിഷം എന്തു പറയണം എന്നറിയാതെ അവളെ നോക്കി കണ്ണുനട്ടു.. പിന്നെ ഒരു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു..

"Always" അവൾ മൊഴിഞ്ഞു.. --🖇️-- 'പുല്ല്!!' ജെറി ദേഷ്യത്തോടെ വണ്ടി നിർത്തി സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു,, ആമിയുടെ ഇന്നലത്തെ പ്രതികരണമാണ് മനസ് നിറയെ,, "ഞാൻ എന്താ പറയാൻ വന്നത് എന്നെങ്കിലും അവൾക് കേട്ടുകൂടെ" അവൻ ഇർഷ്യയോടെ ഡാഷ്ബോർഡിൽ ഇരിക്കുന്ന മ്യൂസിക് പ്ലെയേറിലേക് നോട്ടം എറിഞ്ഞു.. കണ്ണുകൾ കൂട്ടിയടച്ചു ധീർകനിശ്വാസം എടുത്തു വിട്ട് അവൻ വണ്ടി സ്റ്റാർട്ട് ആക്കി,, ആക്സിലേറ്ററിൽ കാൽ അമര്ത്തി മുന്നോട്ട് കുതിച്ചു.. ✦•-- "ആരാ??" ദിനു ഇന്നലെ നടന്നത് എല്ലാം നീലിന്റെ വായിൽ നിന്നും ഊറ്റി എടുത്തു കൊണ്ടിരിക്കെ കാളിങ് ബെൽ കേട്ട് വാതിൽ തുറന്നു, മുൻപ് കണ്ടു പരിചയം പോലുമില്ലാത്ത തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയോട് ആരാഞ്ഞു.. "ആമി!" അവർ അകത്തേക് കണ്ണ് പായിച്ചു.. അവൻ സൂക്ഷ്മമായി അവരെ വീക്ഷിച്ചു,,ആമിയെ തേടി വരാൻ മാത്രം ആരാണ് ഇവർ അവളുടെ, എന്നൊരു ചോദ്യം ഉണര്ന്നു..

"ആരാടാ??" നീൽ മുന്നിൽ നിൽക്കുന്ന ലൗറയെ കണ്ടതും അവൻ എവിടെയോ പരിചയം ഉള്ളത് പോലെ.. അവന് കൂടുതൽ ഉറ്റുനോക്കി.. എന്നാൽ അങ്ങോ മനസിൽ ആകുന്നില്ല.. "ആമിയെ തിരക്കി വന്നതാ" 'ഇനി ദീയുടെ ഉമ്മയാണോ??ഏയെ,, മരിച്ചു പോയി എന്നല്ലേ ദീ പറഞ്ഞത്,, ഇനി വീട്ടിൽ നിന്നും ആരേലും!!' അവനൊന്ന ഞെട്ടി.. ആമിയെ അന്വേഷിച്ചു നാട്ടിൽ നിന്നും വന്നതാണ് എങ്കിൽ അവളെ തീർച്ചയായും കൂട്ടികൊണ്ട് പോകും എന്നൊരു പേടിയോടെ അവൻ ദിനുനെ നോക്കി.. "ആമിയുടെ ആരാ??" "ഞാൻ--" അവർ ഏതേലും പറയും മുനപ്പേ അത് ഗൗനിക്കാതെ നീൽ ദിനുന്റെ ചെവിയിൽ തന്റെ സംശയം മോഴിഞ്ഞു.. അവനും എവിടെയോ അങ്ങനെയൊരു തോന്നൽ കടന്ന് പിടിച്ചു.. എന്നാലും എന്തു അവരോട് പറയും എന്നറിയാതെ ഇരുവരും ആശങ്കയിലായി.. "നീയൊക്കെ ആരോടാടാ,,"

യാകേശ് കോഫി ഇട്ട് കുടിച്ചു കൊണ്ട് ഹാളിലേക് വന്നു ഡോറിന്റെ മുന്നിൽ നിൽക്കുന്ന രണ്ടിനെയും സംശയത്തോടെ നോക്കവേ അവർ ഇരുവരും അവനു കാണാത്തക വണ്ണം വഴി മാറി നിന്നു.. തന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിയെ കാണ്കെ അവൻ ഒരു പ്രതിമകണ്കെ അവരെ നോക്കി ഞെട്ടി നിന്നെത്തു.. വിശ്വസിക്കാൻ പാടുണ്ട്!! യാകേഷിന്റെ ഭാവത്തിൽ കാര്യം അറിയാതെ അവർ മൂവരും അതേ നിൽപ് തുടര്ന്നു.. . . അകത്തേക് കയറി വന്ന ആമി കാണുന്നത് കൗച്ചിൽ ഇരിക്കുന്ന ലൗറയെയും അവരെ ഉറ്റുനോക്കി ഇരിക്കുന്ന യാകേശ്-നീൽ-ദിനുനേയുമാണ്.. "മമ്മ!!" അവൾ ഉറക്കെ വിളിച്ചു..ലൗറ അവളുടെ വിളി കേട്ട് എഴുന്നേറ്റു.. യാകേശിൽ വീണ്ടുമൊരു ഞെട്ടൽ,,അവൻ എവിടെയോ എന്തൊക്കയോ കൂട്ടിച്ചേർക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു,, ഒന്നും വ്യക്തിമല്ലാത്ത പോലെ.. നീലും,, ദിനുവും അവൾ ഉരുവിട്ടത് കേട്ട് കണ്ണും മിഴിച്ചു ലൗറയെ നോക്കി..

അവർ അവളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു,, ആമി അവരുടെ കയ്യ് വലയത്തിൽ ചേർന്ന് നിന്നു.. "മമ??മമ്മ എന്താ ഇവിടെ??" "നിന്നെ കാണാൻ" അവർ പുഞ്ചിരി തൂകി.. അപ്പോഴേക്കും എഡ്ഡി,, ക്രിസ്റ്റി,, നോഹ എന്നിവർ അവിടെ എത്തിയിരുന്നു..ലൗറയെ കണ്ടതും എഡ്ഡിയും ക്രിസ്റ്റിയും ഒരു ഞെട്ടലോടെ യാകേഷിനെ നോക്കി,,അവൻ അതേ എന്ന തലയാട്ടി.. "ദീ--മമ്മ?" നീൽ പയ്യെയാണ് ചോദിച്ചത് എങ്കിലും അവളത് കേട്ടിരുന്നു.. "ഇത് എന്റെ മമ്മയാ,, എന്റെ ഉമ്മടെ ബെസ്റ്റ് ഫ്രണ്ട്,," അവളുടെ കണ്ണിൽ തിളക്കം കണ്ട് ലൗറ അഹങ്കാരത്തോടെ അവളെ ചേർത്ത് പിടിച്ചു.. "മമ്മ-- നീൽ,, ദിനു,,നോഹ,, എഡ്ഡി,, യാകേശ് ബ്രോ,, ക്രിസ്റ്റി ബ്രോ" അവൾ എല്ലാരേയും പരിചയപ്പെടുത്തി.. മൂന്നു പേർ ഒഴികെ അവർക്കൊരു പുഞ്ചിരി നൽകി.. അവരിൽ ഒരു തരം തരിപ്പാണ്. അടുത്ത നിമിഷം എന്തുവേണമെങ്കിലും നടക്കാം...എഡ്ഡിയുടെ കണ്ണുകൾ ഫോണിൽ നോക്കി അകത്തേക് കയറി വരുന്ന ജെറിയിൽ തടഞ്ഞു നിന്നു..

എഡ്ഡി മുഖം വെട്ടിച്ചു ക്രിസ്റ്റിയെ നോക്കി,, അവനും തന്നെ പോലെ നില്കുവാണ്.. "ജെകെ!" ദിനു ഉറക്കെ വിളിച്ചതും അവൻ ഫോണിൽ നിന്നും തലയുയർത്തി മുന്നേക്ക് നോക്കി.. ഇതേ സമയം അവനു പുറം തിരിഞ്ഞു നിന്ന ആമിയും ലൗറയും അവന് നേരെയും തിരിഞ്ഞു.. തന്റെ മുന്നിൽ ആമിയുടെ ചേർന്ന് നിൽക്കുന്ന വ്യക്തിയെ കണ്ടതും അവന്റെ ഹൃദയം നിലച്ചു അവസ്ഥയിൽ കടന്നു.. ചെവിയിലൂടെ ഒരു മൂളൽ മാത്രം,, ജെറി തികച്ചു ചലനശേഷി നഷ്ടപ്പെട്ടതു പോലെ നിന്നു കൊണ്ട് തന്റെ മിഴികൾ ഒപ്പിയെടുത്തത് ശെരിയല്ലായെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു.. "ജെറി??" "മോം!!" അവർ ഇരുവരുടെയും നാവിൽ തുമ്പിൽ നിന്നും താൻ കേട്ട് വാക്കിൽ ആമി വാ പൊളിച്ചു.. "Fatty" അവൾ ആരെയോ ഓർക്കും പോലെ മൊഴിഞ്ഞു........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story