DESTINED LOVE : ഭാഗം 54

Destined Love

രചന: അനാർക്കലി

ഞെട്ടൽ ഉളവാക്കിയിരുന്ന അവന്റെ മുഖം പെടുന്നനെ വലിഞ്ഞു മുറുകി.. ദേഷ്യം കൊണ്ടവൻ തന്റെ മുഷ്ട്ടി മുറുക്കി.. "മോം??" സംശയത്തോടെ നോഹ വിളിക്കുന്നത് കേട്ട് ആമി ഞെട്ടൽ വിട്ടുമാറാത്ത ലൗറയെ നോക്കി.. അവർ ജെറിയിൽ തന്നെ മിഴികൾ ഉറപ്പിച്ചു നില്കുവാണ്.. വര്ഷങ്ങൾക് ശേഷം തന്റെ മകനെ കാണുന്നതിന്റെ സന്തോഷവും പരവേഷവും ഒരുപോലെ അലതല്ലിയ മനസിനെ അവർ പിടിച്ചുകെട്ടാൻ പാടുപെടുകയായിരുന്നു.. ആമിയുടെ നോട്ടം തന്നിലാണ് എന്ന മനസിലാക്കി ലൗറ അവളെ നോക്കി നിറകണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.. ആ ഒരുനിമിഷം തന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിയിലേക് കണ്ണുപായികെ അവനരികിൽ ഒരു കുഞ്ഞു പയ്യൻ പ്രതീക്ഷപെട്ടതായി തോന്നി..ആമി ചുണ്ടുപിളർത്തി ശ്വാസം എടുത്തുവിട്ടു കൊണ്ട് ജെറിയെ നിർവികരതയോടെ നോക്കി...

അവൻ പാഞ്ഞു വന്നു ലൗറയുടെ മുന്നിൽ നിന്നു തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ ശ്രേമിച്ചു കൊണ്ടിരുന്നു.. "What the hell you're doin here!!!" അവൻ ആക്രോശിച്ചു. "ജെറി,, മോ,, നെ" അവരുടെ വിളിയിൽ വാത്സല്യം നിറഞ്ഞു തുളുമ്പി.. "മോനോ,,ആരുടെ മോൻ,, പടിയടിച്ചു പിണ്ഡം വെക്കുമ്പോ ഇങ്ങനെയല്ലല്ലോ നിങ്ങൾ വിളിച്ചത്" അവൻ പുച്ഛത്തോടെ അവരേ അടിമുടി നോക്കി.. അവര്ക് മറുപടി പറയാൻ ഒന്നുമില്ല,, തെറ്റ് തങ്ങളുടെ ഭാഗത്താണ് എന്ന അറിയാം.. ക്ഷമ ചോദിക്കാൻ അവർ തയാറാണ് എന്നാൽ അത് ഉൾകൊള്ളാൻ ഒരിക്കലും അവൻ തയാറല്ല.. "ഇവരെ ഇങ്ങോ കയറ്റിയതാരാ,,എന്തിന്റെ പേരിലാണ് ഇങ്ങോ വലിഞ്ഞു കയറി വന്നത്" "എന്നെ കാണാൻ!!" അവന്റെ അലറൽ ശമിക്കും നേരം ആമിയുടെ തുടക്കം.. നീലിൽ ആയിരുന്ന ജെറിയുടെ കണ്ണ്,, നേരുത്തതെ ദേഷ്യം ഒട്ടും വിട്ടുമാറാത്ത തന്നെ അവളിലേക് ആയി..

"നീ ഓവർ റിയാകറ്റ ചെയ്യാൻ മാത്രം ഒന്നും ഉണ്ടായില്ല,,എന്നെ കാണാനാ മമ്മ വന്നത്" "മമ്മ" അവൻ പയ്യെ മൊഴിഞ്ഞു കൊണ്ട് പുച്ഛത്തോടെ ചുണ്ട് കോട്ടി.. താൻ ആരാണെന്ന് സത്യം ജെറിയ്ക് മുൻപേ മനസിലായിരുന്നു എന്ന ആമിക് ഊഹിക്കാൻ കഴിയുന്നതെ ഉണ്ടായിരുനുള്ളു "ആരെ കാണാൻ ആയാലും ഇപ്പോ ഇറങ്ങിക്കോണം ഇവിടെ നിന്ന്" അവൻ വാതിൽകലേക്ക് ചൂണ്ടി.. "അങ്ങനെ പോകുന്നില്ല എങ്കിലോ"അവളും ഒട്ടു വിട്ടുകൊടുത്തില്ല..ലൗറ ആമിയെ തടയാൻ ശ്രേമിച്ചു എങ്കിലും ആമി കേൾക്കാൻ കൂട്ടാക്കിയില്ല.. "അത് പറയാൻ നീയരാ,,??നിനക്ക് എന്ത് അവകാശമാ ഇവിടെ ഉള്ളെ.. ?? കുറച്ചു നാൾ നിന്നതിന്റെയോ..?? വഴിയിൽ കിടക്കെണ്ട എന്നു കരുതി അഭയം തന്നതിന്റെയോ??"അവന്റെ ഓരോ ചോദ്യവും അവളെ വല്ലാതെ തളർത്തി.. തന്റെ മനസിൽ ആരോ കത്തി തുളച്ചു കയറ്റിയ വേദന പോലെ അവൾ മിഴിനീരോടെ ജെറിയെ നോക്കി,,

അവന്റെ കണ്ണിൽ ലൗറയോടുള്ള ദേഷ്യമാണ്.. അതിന്റെ മുന്നിൽ ആരും ഒന്നുമല്ല!! ജെറിയിൽ നിന്നും ഊർന്ന വാക്കുകൾ കേട്ട് യാകേശ് തടുക്കാൻ തുനിഞ്ഞു എങ്കിലും ക്രിസ്റ്റി അവനെ തടഞ്ഞു കൊണ്ട് വേണ്ട എന്ന് തലയാട്ടി... "അധികാരം എടുക്കാൻ ആരും നോക്കണ്ട!!" അവൻ ആക്രോശിച്ചു കൊണ്ട് ലൗറയെ നോക്കി.. ആമി നിറമിഴികളാൽ മുഖം താഴ്ത്തി.. "ഞാൻ പോയിക്കൊള്ളാം" അവർ ഹാൻഡ് ബാഗ് കയ്യിലേക് കയറ്റി ഇട്ടു..ആരോടും ഒരു വാക്ക് പോലും മിണ്ടാതെ പോകാൻ ആയിരുന്നു അവരുടെ തീരുമാനം.. എന്നാൽ,,, "We missed you" ജെറിയെ നോക്കി ഉള്ളു നീറും വേദനയിൽ ആ മാതൃഹൃദയം വെമ്പി.. അവൻ മുഖം വെട്ടിച്ചു.. അവർ പോയതും ആമി ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് സ്റ്റെപ്പ് കയറി.. അവളൂടെ പോക്ക് കണ്ടു ആരെയും വകവെക്കാതെ കയ്യിൽ മുറുക്കെ പിടിച്ചിരുന്ന ആമിയുടെ മ്യൂസിക് പ്ലേയർ കൗച്ചിലേക് വലിച്ച എറിഞ്ഞു കൊണ്ട് അവൻ തലയിൽ കയ്യവെച്ചു കൊണ്ടിരുന്നു.. ----------•❃•----------

"Seriously!!" കയ്യ് മലർത്തി അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടത്തം നിർത്തി യാകേശ് ചോദിക്കുന്നത് കേട്ട് ക്രിസ്റ്റി ജനാല വഴിയുള്ള തന്റെ നോട്ടം പിൻവലികത്തെ നിന്നു.. "നീ എന്തിനാ ക്രിസ്റ്റി എന്നെ തടഞ്ഞത്,,കാര്യം ശെരിയൊക്കെ തന്നെയാ,, അവൻ അവന്റെ അമ്മയോട് ദേഷ്യം കാണും,, എന്നും കരുതി ആമിയെ അപമാനിക്കണ്ടേ കാര്യം എന്താ??" തന്റെ ക്രോധം നിയന്ത്രിച്ചു കൊണ്ട് യാകേശ് ചോദിക്കുന്നതിൽ അവന്റെ പക്കൽ മറുപടി ഇല്ലായിരുന്നു.. എന്തുകൊണ്ട് താൻ അവനെ തടഞ്ഞു?? ആമിയെ പറയുന്നത് കേട്ടു നിന്നു?? ഒരുപക്ഷേ ജെറിയുടെ കാര്യം തന്നിൽ നിന്നും മറച്ചു വെച്ചതിൽ ഉള്ളിൽ എവിടെയോ അവനൊരു നീരസം ഒളിഞ്ഞിരിപ്പുണ്ട്,, തങ്ങൾ എത്ര ഇടപെട്ടലും അവർ ഒരു കുടുംബമാണ് എന്നൊരു ബോധവും മറ്റൊരു സത്യം. "Are you mad at her??" അവന്റെ ചോദ്യം എന്തു ഉദ്ദേശണെന്ന് അറിഞ്ഞിട്ടും അവൻ അറിയാത്ത ഭാവം നടിച്ചു..

"നീ എന്തെല്ലാം അവളിൽ നിന്നും മറച്ചു വെച്ചിരിക്കുന്നു,,may be,, അവൾ ജെറിയെ സീരിയസ് ആകിയെടുത്തിട്ടുണ്ടാകില്ല" അവൻ സോഫയിലേക് ഇരുന്നു കൊണ്ട് പറയുന്നതിനോട് യോജിക്കും പോലെ ക്രിസ്റ്റിയുടെ മനസ്.. "ദീയെ കണ്ടോ??" നീൽ പെട്ടെന്ന് സ്റ്റഡി റൂമിന്റെ വാതിൽ തള്ളിതുറന്ന വന്നു ചോദിക്കുന്നത് കേട്ട് യാകേഷും ക്രിസ്റ്റിയും പരസ്പരം നോക്കി.. "അവൾ റൂമിലില്ലേ??" യാകേഷിന്റെ ചോദ്യത്തിന് നീൽ ഇല്ല എന്ന് തലയാട്ടി.. അവിടെ എവിടേലും കാണും.. "ഞാൻ എല്ലായിടത്തും നോക്കി..എങ്ങുമില്ല" "എങ്കിൽ എവിടേലും പോയിട്ടുണ്ടാകും,,വിളിച്ച നോക്ക്" യാകേശ് "നോക്കി,,switched off" ക്രിസ്റ്റി അവളുടെ റൂമിലേക് പാഞ്ഞു..ശൂന്യമായ അവളുടെ മുറികാണ്കെ അവന് എവിടെയോ ഒരു സംശയം നിഴലിച്ചു.. അവൻ ഒഴിഞ്ഞു കിടക്കുന്ന അവളുടെ wardrobe കണക്കെ തന്റെ സംശയം ശേരിയാണെന്നു ഉറപ്പിച്ചു കൊണ്ട് യാകേഷിനെ നോക്കി.. ഇതേ സമയം അവന്റെ ഫോണിലെക് ഒരു മെസ്സേജ് വന്നു..

""She's here,, dn't wry ❤️"" ഐവിയുടെ മെസ്സേജിൽ അവൻ ആശ്വാസം കണ്ടെത്തി.. . . ഫ്രഷായി ഇറങ്ങവെ ഡോർ ബെൽ കേട്ടാണ് ഐവി വാതിൽ തുറന്നത്,, കയ്യിൽ തന്റെ ട്രോളി ബാഗും തോള്ളിൽ ട്രാവെളിങ് ബാഗും തൂക്കി നിൽക്കുന്ന ആമിയെ കണ്ടു അവളൊന്നു അമ്പരന്നു.. മടിച്ചു നിൽക്കാതെ അവളെ അകത്തേക് ക്ഷണിച്ചു.. കാര്യങ്ങൾ എല്ലാം അവൾക് തിരക്കണം എന്നുണ്ട്. എന്നാൽ വാടിയ ആമിയുടെ മുഖം കാണ്കെ ഒന്നിനും കഴിഞ്ഞില്ല.. എന്തായാലും വീട്ടിൽ പറയാതെയാണ് വന്നത് എന്നുള്ളത് കൊണ്ട് ആമി കാണാതെ തന്നെ അവൾ ക്രിസ്റ്റിയ്ക് മെസ്സേജ് അയച്ചു ഫോണ് ഷോർട്സിന്റെ പോക്കെറ്റലിട്ടു.. "നീ പോയി ഫ്രഷാക്" അവൾ സമ്മദിച്ചു കൊണ്ട് ബാഗിൽ നിന്നും ഒരു ടി ഷർട്ടും പാന്റ്സും എടുത്തു വാഷ്‌റൂമിലേക് കയറി. അവൾക് വേണ്ടി ഒരു റൂം ഒരുക്കിയപ്പോഴേക്കും ആമി ഫ്രഷായി വന്നിരുന്നു.. "നീ വല്ലതും കഴിച്ചോ" അവൾ ഇല്ല എന്ന് തലയാട്ടി. "എങ്കിൽ വാ" ആമിയുടെ കയ്യിൽ പിടിയിട്ട വലിച്ചു ഐവി.. കഴിക്കുന്നത്തിന്റെ ഇടയിൽ മൗനമാണ്,, .

. ആമിയുടെ മനസ് നിറയെ ജെറിയും അവൻ പറഞ്ഞ വാക്കുകളുമാണ്.. താൻ ഒരു അധിക്കപ്പെറ്റാണ് എന്നൊരു തോന്നാലിന്റെ മുകളിലാണ് അവൾ ഇറങ്ങി പോന്നത്.. ജെറിയുടെ വാക്കിലും ഏറെ അവളെ നോവിച്ചത് ക്രിസ്റ്റിയുടെയും യാകേഷിന്റെയും മൗനമാണ്.. അവർക്കും ജെറിയുടെ അതേ അഭിപ്രായം ആണെന്ന് ഒരു തോന്നൽ...അവൾ ക്യൂഷൻ എടുത്തു നെഞ്ചോട ചേർത്തു അതിലേക് മുഖം പൂഴ്ത്തി.. തന്റെ തലയിൽ ആരോ തലോടുന്നുത മനസിലാക്കിയാണ് അവൾ മുഖം ഉയർത്തിയത്.. "It's okay" കലങ്ങി മറിഞ്ഞ ആമിയുടെ കണ്ണിലേക് നോക്കി ഐവി പറഞ്ഞതും അത്രെയും നേരം പിടിച്ചു കെട്ടിയിരുന്ന മിഴിനീർ അണപൊട്ടി ഒഴുകി.. ഐവിയെ ചുറ്റി വലിഞ്ഞു കൊണ്ട് അവൾ കണ്ണീർ വാർത്തു.. "ഞാൻ,,,ജെറി പറഞ്ഞെതെല്ലാം സത്യമാണ് ഐവി,, ഞാൻ ആരുമല്ല അവിടെ.. വെറുമൊരു അഭ്യാർത്തിയാണ് എന്നോർക്കണം ആയിരുന്നു,,, എങ്കിലും,,എനിക്ക് അറിയില്ലായിരുന്നു അവര്ക് ഞാൻ ഒരു ശല്യമാണെന്ന്,"

ഇടറിയ വാക്കുകളോടെ അവൾ പറയുന്നത് ഐവിയുടെ കയ്യിൽ ഇരുന്ന് ഫോണിൻറെ മറുതലങ്കൽ നിന്നും ക്രിസ്റ്റി ശ്രേവിച്ചു കൊണ്ടിരുന്നു... അവന്റെ മനസ്സിൽ പ്രതികരിക്കാൻ കഴിയാതെ കലങ്ങിയ മിഴികളോടെ നിൽക്കുന്ന ആമിയെയാണ് തെളിഞ്ഞു വന്നത്..അവന്റെ ഉള്ളം നീറി.. എല്ലാരേയും പോലെ മറ്റൊരു സ്ഥലത്ത് തന്റെ ഉള്ളം നീറി ജെറിയും.. _🖤 "നീ കഫേയിലേക്ക് വരുന്നില്ലേ??" ബെഡിൽ പുതച്ചു മൂടി കിടക്കുന്ന ആമിയുടെ ടുവേറ്റ എടുത്തു മാറ്റി ഐവി ചോദിക്കുന്നത് കേട്ട് അവൾ ഇല്ലാ എന്നയെന്നു തലയാട്ടി.. "Take your own time,,brkfst ടേബിളിൽ ഉണ്ട്" ഐവി നിർബന്ധിക്കാൻ നിന്നില്ല.. ഐവി പോയി കഴിഞ്ഞത് പലതും ആലോചിച്ചു കൊണ്ട് അവൾ ധീർകനിശ്വാസം എടുത്തു വിട്ടു...വീണ്ടും ടുവേറ്റ എടുത്തു തലവഴി മൂടി.. . . "ഐവി??" കഫേയിൽ കസ്റ്റമേർക്ക് സർവ ചെയ്തു കൊണ്ടിരിക്കെ ആലം വിളിക്കുന്നത് കേട്ട് അവളൊരു ചിരിയോടെ അവനെ നോക്കി..പിന്നെ കൗണ്ടറിലേക് നടന്നു.. അവൻ പുറകിൽ ചെന്ന് അവൾക് മുന്നിലുള്ള സ്റ്റൂളിൽ ഇരുന്നു.

. "ആമിയില്ല!!" ബില്ല് പേ ചെയ്ത റെസിപ്പറ്റ് കൊടുക്കുന്നതിന് ഒപ്പം കസ്റ്റമേർക്ക് ഒരു പുഞ്ചിരിയും അവൾ നൽകാൻ മറന്നില്ല.. "Anything happened?" അവന്റെ ചോദ്യത്തിന് ഉത്തരമായിട്ട എല്ലാം പറയേണ്ടി വരും,,ആമിയുടെ അറിവില്ലാതെ താൻ അത് ചെയ്യുന്നത് ശെരിയല്ല എന്നൊരു ബോധത്തിൽ അവൾ മടിച്ചു നിന്നു.. ഇതേ സമയം ജെറി അങ്ങോട്ടെക് പ്രവേശിച്ചതും അവളുടെ മിഴികള് അവനിലേക് നീണ്ടു.. കൂടെ ആലമിന്റെയും! ആമിയുടെ സ്ഥാനത് മാറ്റാരോവാണ് എന്നു കണ്ടു അവൻ ഐവിയെ നോക്കി എങ്കിലും അവൾ വേഗം മുഖം വെട്ടിച്ചു.. അധികനേരം നിൽക്കാതെ തന്നെ അവൻ തിരിച്ചു പോകുകയും ചെയ്തു.. ആലം നെറ്റിചുളിച്ചു,,എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന അവൻ മനസിലായി.. _💙 പഞ്ചിങ് ബാഗിൽ തുടരെ തുടരെ പഞ്ച ചെയ്തു കൊണ്ടിരിക്കുവാണ് ക്രിസ്റ്റി..നക്നമായ അവന്റെ ഇടനെഞ്ചിലും മുഖത്തും വീർപ്പു കണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.. ശ്വാസം എടുക്കാൻ പ്രയാസം ഉണ്ടെങ്കിൽ പോലും അവൻ നിർത്താൻ കൂട്ടാക്കാതെ വീണ്ടും തുടര്ന്നു കൊണ്ടിരുന്നു..

തന്റെ തൊട്ട് പുറകിൽ ജെറിയുടെ സാന്നിധ്യം മനസിലാക്കി തിരിഞ്ഞ് ശരവേഗത്തിൽ അവന് നേരെ പഞ്ച ചെയ്തു എങ്കിലും ക്രിസ്റ്റിയുടെ നീക്കം മനസിലാക്കി ജെറി തടുത്തു.. കിതച്ചു കൊണ്ട് അവൻ കയ്യ് പിൻവലിച്ചു,,ജെറിയിൽ നിന്നും മുഖം വെട്ടിച്ചു വീണ്ടും പഞ്ചിങ് ബാഗിലേക് നോട്ടം തെറ്റിച്ചു കയ്യ് കൊണ്ട് പോയതും അതും ജെറി തടഞ്ഞു.. "Talk" ജെറി ക്രിസ്റ്റി ഒന്നും മിണ്ടിയില്ല.. കയ്യിൽ കെട്ടിയിരുന്ന ബാൻഡ് അഴിച്ചു കൊണ്ടവൻ ഒരു മൂലയിൽ വെച്ചിരിക്കുന്ന അവന്റെ കുഞ്ഞു ബാഗ് ലക്ഷ്യം വെച്ചു നടന്നു.. "നിന്നോട് പറയാൻ തന്നെ ഇരുന്നതാണ്" "Then what happened--" ക്രിസ്റ്റിയുടെ ചോദ്യത്തിന് മുൻപിൽ അവന്റെ ഉത്തരം ഒന്നേ ഉണ്ടായിരുന്നുള്ളു 'ആമി'... "അവളോട് പറഞ്ഞിട്ടാകാം എന്നു കരുതി,, everything,,എന്റെ ഇഷ്ട്ടവും,,അവളും ഞാനും തമ്മിലുള്ള ബന്ധവും എല്ലാം!!" ക്രിസ്റ്റി മറുപടി നൽകാതെ നിലത്തിരുന്നു ബാഗിൽ നിന്നും ബോട്ടിൽ എടുത്തു ക്യാപ്പ് തുറന്ന് ചുണ്ടോട് ചേർത്തു.. "She's my friend,,, enemy" അവൻ തീരുത്തികൊണ്ട കണ്ഫ്യൂഷനോടെ പറയുന്നത് കേട്ട് ഈ തവണ ക്രിസ്റ്റി അവനെ നോക്കി..

"മോം-- ലൗറ,, and her mother was best friends,, so did our dads" അവൻ വലിയ താൽപര്യം ഇല്ലാതെയാണ് തന്റെ മാതാപിതാക്കളെ ഓർത്തത് "അതുകൊണ്ട് തന്നെ ചൈൽഡ്ഹുഡ് ഞങ്ങൾ ഒരുമിച്ചാണ് സ്പെൻഡ് ചെയ്തിരുന്നത്,, truly speaking,, most beautiful days in my life" അവൻ പലതും ഓർത്തു പുഞ്ചിരിച്ചു.. അവന്റെ മനസിലേക് കുഞ്ഞാമി കടന്നു വന്നു,, പ്രിൻസ്സ് ഫോർക് ഇട്ടു നേഹയോട് ഒപ്പം ഓടികളിക്കുന്ന ആമി,, അവർക്ക് പുറകിൽ തന്റെ അനുജൻ.. ജെറി മാത്രം അവരിൽ നിന്നും മാറി ഇരുന്ന് തന്റേതായ എന്തേലും കുരുത്തക്കേടിൽ മുഴുകും.. തന്റെ മാതാപിതാക്കൾക് അവളെയും,, അവളുടെ മാതാപിതാക്കൾക് തന്നെയുമാണ് ഏറെ ഇഷ്ട്ടം.. അവൻ ചെയ്യുന്ന കുരുത്തക്കേടെല്ലാം കണ്ടുപിടിച്ചു അഖിബ് അവനെ ശാസിക്കുമ്പോ അവൾ നോക്കി നിൽക്കും..അവന്റെ വിചാരം അവളാണ് തന്നെ ഒറ്റുന്നത് എന്നാണ്.. തന്റെ അരികിലേക് വരുന്ന ആമിയെ അവൻ എപ്പോഴും അടിച്ചു പായികാറാണ് പതിവ്,,

ഒരു വില്ലത്തിയുടെ മുഖം ആയിരുന്നു അന്ന് ജെറിയുടെ മനസിൽ ആമിക്.. ഇന്നതോർക്കും അവൻ ചിരിയാണ് വരാർ!! വീണ്ടും അവൻ കഴിഞ്ഞതിലേക് പോയി,, ആമിക് സ്വിമ്മിങ് ഇഷ്ട്ടമാണ് എന്നറിഞ്ഞു വെച്ചുകൊണ്ട് തന്നെ അവനും അത് പഠിച്ചു,, അവളെ തോൽപ്പിക്കാൻ!! പലപ്പോഴും അവൻ അവൾക് എതിരെ എല്ലാം ഒരു മത്സരമായിട്ട് ആണ് എടുക്കാർ,, അവൾ ഒരിക്കൽ പോലും അവനെ ശത്രു പക്ഷത് കണ്ടിട്ടില്ല എന്നത് മറ്റൊരു സത്യം. തന്നോടെ കൂട്ടുകൂടാൻ തന്റെ ഇഷ്ടഗാനങ്ങൾ മനസിലാക്കി അതൊരു മ്യൂസിക് പ്ലെയേറിലാക്കി അവൾ തന്റെ ബർത്തടെയ്ക് സമ്മാനിച്ചത് ഇന്നും അവൻ ഓർക്കുന്നു.. ജെറി തന്റെ പോക്കറ്റിൽ നിന്നും അതെടുത്തു ചിരിയേകി.. അവനിൽ ഇന്ന് വരെ കാണാത്തൊരു മാറ്റം,, പുഞ്ചിരി,,കാണ്കെ ക്രിസ്റ്റിയ്ക് അത്ഭുതമാണ് ഉണ്ടായത്..

"ഞാൻ ഇതാന്നു തിരിഞ്ഞ് പോലും നോക്കിയില്ല,, കളയാൻ തുനിഞ്ഞതാ,, പക്ഷെ മോം-- ലൗറ മാറ്റിവെച്ചു" അവൻ അറിയാതെ ലൗറയെ തന്റെ മോം ആയി ചിത്രീകരിച്ച പറയുമ്പോൾ തന്നെ തെറ്റുപറ്റിയത് പോലെ വേഗം തിരുത്തി കൊണ്ട് കയ്യിലെ ഇരിക്കുന്നതിന് ഒന്നും പറ്റാത്തതിൽ ആശ്വാസം കണ്ടു.. " ഞാൻ ഇന്നലെ അങ്ങനെ പറയാൻ പാടില്ലായിയിരുന്നു" അവന്റെ മുഖം വാടി.. ക്രിസ്റ്റിയുടെ മനസിൽ കുറച്ചു മുൻപ് ഉണ്ടായിരുന്ന വികാരം മാറി അവിടെയിപ്പം സന്തോഷമാണ്... ഒരിക്കലും ജെറിയിൽ ഒരു മാറ്റം പ്രതിക്ഷിച്ചിരുന്നവനല്ല താൻ എന്നുള്ളത്കൊണ്ട് ഉള്ള വികാരം.. * "I think I'm in love" * അവൻ മ്യൂസിക് പ്ലെയേറിലേക് നോക്കി ഉയർന്ന ഹൃദയമിടിപ്പോടെ പറയുന്നത് കേട്ട് ക്രിസ്റ്റി ചുണ്ട് പിളർത്തി, ഒപ്പം മിഴികളും വിടർന്നു......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story