DESTINED LOVE : ഭാഗം 55

Destined Love

രചന: അനാർക്കലി

തന്നെയൊരു അന്താളിപ്പോടെ നോക്കി ഇരിക്കുന്ന ക്രിസ്റ്റിയെ കണ്ട് ജെറി എന്താണ് എന്ന് മട്ടിൽ നോക്കി.. തന്റെ മനസിന്റെ പ്രയരണയിൽ താൻ അറിയാതെ എന്താണ് കുറച്ചു മുൻപ് പറഞ്ഞതെ എന്ന ഓർമ വന്നതും അവൻ നാക്ക് കടിച്ചു.. "Reallyy!" കളിയാക്കിയുള്ള ക്രിസ്റ്റിയുടെ ചോദ്യം കേട്ടവൻ പല്ലിളിച്ചു.. _ "മമ്മ" തനിക്ക് വേണ്ടി കാത്തിരിക്കുന്ന ലൗറയുടെ പേരും വിളിച്ചുകൊണ്ട് ആമി അവര്ക് മുന്നിലേക്ക് നിന്നു.. കോഫി ഒരു സിപ് കുടിച്ചു അവർ അവളെ മുഖം ഉയര്ത്തി നോക്കി.. ഇരിക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് കപ്പ് ടേബിളിലേക് വെച്ചു.. "ഒരുപാട് നേരമായോ വന്നിട്ട്" വന്നിട്ട് കുറെ ആയെങ്കിലും അവർ ഇല്ല എന്നയെന്നു തലയാട്ടി..

അവര്ക് ഇടയിൽ മൗനമാണ്.. കഴിഞ്ഞ ദിവസം നടന്നത് ഒരിക്കലും മനസിൽ കൂടെ സങ്കൽപ്പിക്കാതെ കാര്യങ്ങളാണ്.. അതാണ് ജീവിതം,,നമ്മൾ തീരുമാനിക്കുന്നത് പോലെ ആയിരിക്കില്ല.. എല്ലാം പ്രതീക്ഷയ്ക് അപ്പുറമാകും!! ജെറി,,,അവനാരാ എന്നുള്ള സത്യം ഉൾകൊള്ളാൻ ആമിക് ഇപ്പോഴും കഴിഞ്ഞിട്ടില്ല..അവൾ മടിയിൽ വെച്ചിയിരിക്കുന്ന ബാഗിൽ പിടിമുറുക്കി.. "ജെറി" അവർ ഇരുവരും ഒരുപോലെ അവന്റെ പേര് എടുത്തിട്ടതും വീണ്ടും നിശബ്ദതയിലേക് വഴി തിരിച്ചു.. "അവൻ,,അവൻ എങ്ങനാ,,"അവരുടെ ചോദ്യത്തിനെ എന്തുത്തരം താൻ നൽകും എന്ന ആശങ്കയിലാണ് ആമി.. ജെറിയുടെ സ്വഭാവം അറിഞ്ഞാൽ ഉറപ്പായും അവർക്കത്തൊരു വിഷമം ഉണ്ടാകും.. "He's good--- great" വായിൽ വന്നത് പറഞ്ഞു കൊണ്ട് അവന്റെ ഓരോ പ്രവർത്തിയും മനസിലേക് കൊണ്ട് വന്നു.. "മോളും.. അവനും??"

അവരൊരു സംശയത്തോടെ തന്നോട് ചോദിക്കാൻ വരുന്നത് എന്താണ് എന്ന ആദ്യമേ മനസിലാക്കി അവളല്ലാ എന്ന കയ്യ് വീശി. "We're just friends,,എനിക്ക് ജെറി,, ആ ജേറി ആണെന്ന് എനിക്കറിയില്ലായിരുന്നു" താൻ വെപ്രാളപ്പെട്ട എന്തൊക്കെയാ പറയുന്നത് എന്നു പോലും വ്യക്തിമല്ല.. പിന്നീട് ഒരുപാട് കാര്യങ്ങൾ അവർ അവനെ കുറിച്ച് തിരക്കി.. സത്യം പറയാൻ അവൾക് നാവ് പൊന്തിയില്ല..അവര്ക് വേണ്ടി അവൾ കള്ളങ്ങൾ മെനഞ്ഞെടുത്തു.. അവളുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും ലൗറയിൽ ജെറിയ്ക് മേലെ ഉള്ള ആധി മാറി തുടങ്ങി.. "മമ്മ.. If you don't mind..ഒരു കാര്യം ചോദിക്കട്ടെ?" മുഖവരയിട്ടു അവൾ.. അവർ തലയാട്ടി.. കയ്യിലുള്ള അവളുടെ കോഫി മാറ്റി വെച്ചു കൊണ്ട് ആമി രണ്ടുംകല്പിച്ചു ചോദിക്കാം തന്നെ തീരുമാനിച്ചു. "What happened.. എന്തിനാ അവൻ വീട് വിട്ട് ഇറങ്ങിയത്,, എന്തിനാ മമ്മയെ ഇത്രക് വെറുക്കുന്നത്"

അവളുടെ ചോദ്യത്തിന് ഉള്ള ഉത്തരം തന്റെ പക്കൽ ഉണ്ടെങ്കിലും അവൾക് നൽകാൻ മറുപടി ഇല്ലാത്ത മട്ടിൽ ലൗറ ഇരുന്നു.. തങ്ങളുടെ തെറ്റുകൊണ്ടോ,, വിശ്വാസാകുറവ് കൊണ്ടോ ആണ് അവൻ അങ്ങനെ ചെയ്തത് എന്ന പറയാൻ അവരുടെ നാവ് പൊന്തിയില്ല.. "I don't know!!!! Believe mee!!" ഇന്നും ജെറിയുടെ അലറച്ച അവരുടെ കാതിൽ മുഴങ്ങി കേൾക്കാം.. . . തന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ ഇരുന്ന് ലൗറയെ ഓർത്തുകൊണ്ട തിരികെ ഐവിയുടെ വീട്ടിലേക്ക് നടക്കുവായിരുന്നു ആമി.. "ദീ!!" പുറകിൽ നിന്നും നീലിന്റെ ശബ്ദം കേട്ട് അവൾ നിന്നു.. ഓടി കിതച്ചു തന്റെ അരികിൽ വന്നു നിന്ന് അണപ്പ് അകറ്റാൻ നോക്കുന്ന നീലിനെ നോക്കി അവൾ പുഞ്ചിരി തൂകി.. "വേണ്ടാ" അവൻ കയ്യ് ഉയർത്തി "ഒരു വാക്ക് പോലും പറയാതെ ഇറങ്ങി പോയിട്ട് ചിരിച്ച മയക്കാൻ നോക്കുന്നോ.. സമ്മദിക്കില്ല" അവൻ കേറുവോടെ മുഖം തിരിച്ചു..

അവൾ കാര്യമാക്കാതെ അവന്റെ അരികിലേക് ചേർന്ന് നിന്നു തോളിലൂടെ കയ്യിട്ട് ചേർത്ത പിടിച്ചു തലമുടി കുടഞ്ഞു.. "Come back" അവൻ അവൾക് മുന്നിലേക് കയറി നിന്നു..അവൾ ഒന്നും മിണ്ടിയില്ല. "ദീ ഇല്ലാതെ ഒരു രസമില്ല,, w' all miss u.." "U sure??" എല്ലാരുമോ എന്നർത്ഥത്തിലാണ് ആ ചോദ്യം എന്ന മനസിലാക്കി അവൻ മടിച്ചു കൊണ്ട് തലയാട്ടി.. "I can't, നീ ഒന്ന് മനസിലാക്ക്" " ആ ജെകെ അങ്ങനെയൊക്കെ പറഞ്ഞു എന്നും കരുതി,,അവന് വട്ടാ" നീൽ പറയുന്നത് കേട്ട് അവൾ ചുണ്ട് കൂട്ടി പിടിച്ചു.. "ജെറി കേൾകണ്ട,,അവൻ ഇല്ലാത്തപ്പോ ഇതൊക്കെ പറയാൻ നിനക്ക് നല്ല ധൈര്യമാ..അവൻ ഉള്ളപ്പോൾ ഇല്ലാ താനും" ആമി അവനെ കളിയാക്കി.. "അഹ് ഇനി എന്നെ കളിയാക്ക്,,.ഇപ്പോ ദീ ജെകെടെ സൈഡിലായി..വിളിക്കാൻ വന്ന ഞാൻ മണ്ടൻ" "നീ അല്ലേലും ഒരു മണ്ടനാ" അവൾ തലയിൽ കോട്ടി..

അവൻ മുഖം വീർപ്പിച്ചു കെട്ടി നിൽക്കേ റോഡിന്റെ മറുസൈഡിൽ നിന്നും നീട്ടിയ ഒരു ഹോർണ് അടി കേട്ട് ഇരുവരും അങ്ങോട്ടെക് നോക്കി.. ജെറിയുടെ പോർഷെയാണെന്ന കണ്ടതും നീലിന്റെ കണ്ണ് വിടർന്നു.. അവൻ ആകാംഷയോടെ നോക്കി നിൽക്കെ ജെറി വിൻഡോ ഗ്ലാസ് താഴ്ത്തി,, സ്പെക്‌സ് താഴ്ത്തി. "Come" നീലിനെ നോക്കിയാണ് വിളിച്ചത് എങ്കിലും എവിടെയോ അവളും കൂടെ വരും എന്നൊരു പ്രതീക്ഷ അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.. "പോയിക്കോ" അവൾ അനുവാദം നൽകുന്നത് പോലെ.. ആമി കൂടെ വരില്ല എന്ന അറിയാവുന്നത് കൊണ്ട് തന്നെ ചെറുതായി തെളിഞ്ഞ നീലിന്റെ മുഖം വാടി.. "Hey ആമി" അവൾ നിൽക്കുന്ന സൈഡിലായി ബൈക്ക്‌ നിർത്തി ആലം വിളിക്കുന്നത് കേട്ട് അവൾ ജെറിയിൽ നിന്നും മിഴികള് പിൻവലിച്ചു.. "എവിടേക്കാ??" "ഐവിയുടെ വീട്ടിലേക്" അവൾ ഉത്തരം നൽകിയതും അവൻ കയറാൻ ആംഗ്യം കാണിച്ചു..

ആമി മടിച്ചു കൊണ്ട് വേണ്ടാ എന്ന തലയാട്ടി.. താൻ കയറിയിട്ടും എന്തുകൊണ്ട് അവൻ വണ്ടി എടുക്കുന്നില്ല എന്ന സംശയത്തോടെ നോക്കിയ നീൽ കണ്ടത് ആലമിനെയും ആമിയേയും ഉറ്റുനോക്കി ഇരിക്കുന്ന ജെറിയെയാണ്.. ഒരുപാട് നേരം നിർബന്ധിച്ചതും ആമി ആലമിന്റെ ബൈക്കിന്റെ പുറകിൽ കയറാൻ സമ്മദിച്ചു.. എന്നാൽ കയറി കഴിഞ്ഞു ആദ്യം അവളുടെ മിഴികള് പാഞ്ഞത് അവര്ക്ക് എതിർവശം കാറിൽ ഇരിക്കുന്ന ജെറിയിലേക്കാണ്.. ആലമിന്റെ നോട്ടം അവനൊരു പുച്ഛം ആയിട്ടാണ് തോന്നിയത്.. അവൻ സ്റ്റിയറിങ്ങിൽ പിടിമുറുക്കി തന്റെ ഉള്ളിലെ ദേഷ്യം കടിച്ചമർത്താൻ പാടുപെട്ടു.. "ജെകെ?" "Shut up" മയത്തിൽ വിളിച്ച നീലിന്റെ നേരെ കടിച്ചു കീറി കൊണ്ട് ജെറി അലറി.. നീൽ എന്തോ കണ്ടുപേടിച്ചത് പോലെ സീറ്റിലേക് ചാഞ്ഞു,,നിശബ്ദനായി. __🌚 "അതിന് നീ എന്തിനാ ഇവനോട് ദേശിക്കുന്നെ??"

യാകേശ് "ആര്??എന്ത്??" വീണ്ടുമൊരു യാത്ര കഴിഞ്ഞു വന്നു അകത്തെക് കയറി എഡ്ഡി ചോദിക്കുന്നത് കേട്ട് എഡ്ഡിയെ മൈൻഡ് ചെയ്യാതെ ജെറി കൗച്ചിലേക് വീണു.. "ബാഗിൽ ഉള്ളതൊക്കെ ഇങ്ങു തന്നെക്ക്" "അത് എന്തിനാ നിനക്ക്.." ദിനുനെ പുച്ഛിച്ചു കൊണ്ട് അയാൾ ആമിക് വേണ്ടി കണ്ണപായിച്ചു.. "നോക്കണ്ട ദീ ഇവിടെ ഇല്ലാ" "കഫേയിലേക് പോയിക്കാണും എനിക്കറിയാം" നീലിനെ നോക്കി ചുണ്ട് കോട്ടി ജെറിക് അരികിലെക് ഇരുന്നു കൊണ്ട് നീണ്ടൊരു ധീർകനിശ്വാസം എടുത്തു എഡ്ഡി.. അവൻ മുഖം കൊടുകാതെ ഇടകണ്ണിട്ട് നീലിനെ നോക്കിയേത്.. അവനാണേൽ ആമിയുടെ കാര്യം വന്നപ്പോഴേക്കും ജെറിയെ നോക്കി മുഖം വീർപ്പിച്ചിട്ടുണ്ട്.. "ആമി,,ഇപ്പൊ ഐവിടെ കൂടെയാ" ഹർഷ് പറയുന്നത് കേട്ട് എഡ്ഡി ഒന്നും കത്താതപോലെ യാകേഷിനെ നോക്കി.. അവന് ജെറിയിലേക്കും "നീ എന്താ ചെയ്‌തെ??" എഡ്ഡി കണ്ണുകൂർപ്പിച്ചു കൊണ്ട് ചോദിക്കുന്നത് കേട്ട് ജെറി ഉത്തരം നൽകാതെ ദിനുനെ നോക്കി.. അവന്റെ നോട്ടം മനസിലാക്കിയത് പോലെ ദിനു എല്ലാം വിഷധികരിച്ചു.. "So??"എഡ്ഡി

"ഞാൻ പറഞ്ഞില്ല അവളോട് പോകാൻ ഒന്നും.. It's not my fault that she left" "Yes,, it is!!" ജെറിയെ തിരുത്തും പോലെ നീൽ.. ഇപ്പോ പറഞ്ഞാൽ എഡ്ഡി കൂടെ നിൽക്കും,, തനിക്ക് തല്ല് ഏൽകില്ല എന്നും അവനറിയാം,, അവസരം കിട്ടിയപ്പോ അവൻ മുതലാക്കി. "അവനെ നോക്കി പേടിപ്പികണ്ട.. He's right..അവളെ തിരികെ കൊണ്ടു വരണം" 'I'll' അവൻ ആരും കേൾക്കാതെ പയ്യേ മൊഴിഞ്ഞു.. എന്നാൽ ഉള്ളിലെ വാക്കുകൾ പുറത്തു കേൾപ്പിക്കാതെ,താൽപര്യം ഇല്ലാത്ത രീതിയിൽ മുഖം വെച്ചത്.. __ "ഐവി?" ഡിന്നർ ഉണ്ടാകുന്ന ഇടയിൽ ആമിയുടെ വിളി കേട്ടെങ്കിലും അവൾ ചെവി കൊടുത്തില്ല.. എന്തോ കാര്യമായാ,തന്റെ അനുവാദം വേണ്ട കാര്യമാണ് അവൾ ചോദിക്കാൻ വരുന്നത് എന്ന ഐവിയ്ക് മനസിലായി. "ഐവി,, ഡി!!" "എന്താടി!!" ചപ്പാത്തി പരത്തുന്നത് നിർത്തി അവൾ കയ്യിൽ ഇരുന്ന് റോളിങ്ങ് പിൻ അവൾക് നേരെ നീട്ടി.. ആമി പുറകിലേക് ചാഞ്ഞു കൊണ്ട് പല്ലിളിച്ചു.. " അത് പിന്നെ,,I'm thinking 'bout moving out" മടിച്ചു കൊണ്ട് അവൾ ഫ്രിഡ്ജിന്റെ അരികിലേക് നടന്നു കൊണ്ട് പറഞ്ഞു..

ഫ്രിഡ്‌ജ്‌ തുറന്ന് അതിൽ ഏറ്റവും അടിത്തട്ടിൽ ഇരിക്കുന്ന പാൽ എടുത്തു കയ്യിൽ പിടികവേ ഐവിയിൽ നിന്നും മറുപടി ഒന്നും വന്നില്ലല്ലോ എന്നൊരു ചിന്തയോടെ അവൾ ഫ്രിഡ്‌ജ്‌ഡോർ അടച്ചു കൊണ്ട് തിരിയവേ,, കയ്യിൽ പിനും പിടിച്ചു ഭദ്രകാളി ലുക്കിൽ ഒരിഞ്ചു വ്യത്യാസത്തിൽ നിൽക്കുന്ന ഐവിയെ കണ്ടവൾ ഞെട്ടി.. "എങ്ങോട്ടടി നിനക്ക് പോകേണ്ടത്"റോളിങ്ങ് പിൻ മൂക്കിന് നേരെ ചൂണ്ടി.. ആമി പല്ലിളിച്ചു കൊണ്ട് അത് താഴ്ത്തി.. "അത്,, ആലം,, അവനൊരു വീട് കണ്ടുപിടിക്കാൻ ഹെല്പ് ചെയ്തു,, it's nice" പൂർണമായും അവൾക് ഇഷ്ട്ടമായിട്ടില്ല എങ്കിലും തനിക്ക് അതൊക്കെ ധാരാളം ആണെന്ന് അവൾ മനസിനെ പറഞ്ഞു പഠിപ്പിക്കും പോലെ.. ഐവി തന്റെ മുന്നിൽ ഉണ്ടായിരുന്ന ഗോതമ്പ് പൊടി ഒന്നാക്കേ വാരി അവളുടെ മുഖത്തെ പൂശി.. "നീ ഒരു കോപ്പിലേക്കും പോകുന്നില്ല!!" അവൾ ഉറപ്പിച്ചു പറഞ്ഞു..

വായിലേക് കയറിയ പൊടി തുപ്പി കളഞ്ഞു കൊണ്ടവൾ മുഖത്തെ പൊടി തട്ടി,, "അത് വാ തുറന്ന് പറഞ്ഞാൽ പോരെ,, നിന്നെ ഞാൻ---" ബാക്കി ഇരുന്നതിൽ കുറച്ചെടുത്തു അവൾ ഐവിയുടെ മുഖത്തേക് പൂശി.. പെട്ടെന്ന് പറഞ്ഞു കൊണ്ടുള്ള അറ്റാക്ക് ആയതുകൊണ്ട് തന്നെ ആമി എങ്ങനെ നിന്നോ അതുപോലെ ഷോക്കിൽ അല്പനേരം നിന്നു കൊണ്ട് ഐവി ചുറ്റിനും അവൾക് എതിരെ അടുത്ത അറ്റാക്കിന് വേണ്ടിയുള്ള സാധനം തിരഞ്ഞു.. "ഡി!!" കയ്യിൽ കിട്ടിയ പാൽ അവൾക് നേരെ എറിയും മുൻപേ ആമിയുടെ വക മുട്ടയേർ ഐവിക്ക് നേരെ പാഞ്ഞിരുന്നു.. ശരീരത്തിലൂടെ ഒലിച്ചിറങ്ങുന്ന മുട്ടയും അതിന്റെ നാറ്റത്തിലും അവൾ കണ്ണിറുക്കെ അടച്ചു കൊണ്ട് പാൽ മാറ്റി വെച്ചു അവൾക് തൊട്ട് അരികിലേക് കൗണ്ടറിൽ ഇരുന്ന് മുളക് പൊടി എടുത്തു വീശി.. ഇരുവരും അങ്കകളത്തിലേക്ക് ഇറങ്ങിയത് പോലെ..

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അടിയിട്ടു കൊണ്ട് ഇരിക്കെ നിര്ത്താതെ ഉള്ള കാളിംഗ് ബെൽ കേട്ട് അവർ ഇരുവരും സ്തംപ്പിച്ചു.. ഡോറിലേക്കും പരസ്പരം മാറിമാറിയും നോക്കി കയ്യിൽ ഉണ്ടായിരുന്ന തവിയും അടപ്പും ഒന്നും മാറ്റാതെ തന്നെ അവർ വാതിലിന്റെ അടുക്കലേക്ക് നടന്നു.. "മ്മ്.." കണ്ണുകൊണ്ട് ആമി തുറക്കാൻ പറഞ്ഞതും അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് ഐവി കതക് തുറന്നു.. അതുവരെ മറ്റെങ്ങോ നോട്ടം തെറ്റിച്ചു നിന്ന ക്രിസ്റ്റി ഡോർ തുറന്നതും ഒരു പുഞ്ചിരിയോടെ മുന്നേക് നോക്കി.. നിമിഷനേരം കൊണ്ട് അവന്റെ ചൊടിയിലേ ചിരി മാഞ്ഞു.. അന്താളിപ്പോടെ ഇരുവരേയും നോക്കി.. പൊരിച്ചെടുക്കാൻ പാകത്തിന് തന്റെ മുന്നിൽ നിൽക്കുന്ന രണ്ട്പേർ,, അവൻ നോക്കി നിൽക്കെ ഐവി കണ്ണും തള്ളി ആമിയെ നോക്കി.. അവളും മറിച്ചല്ല.. എന്നാൽ ആമി വേഗം തന്നെ തന്റെ മുഖം വെട്ടിച്ചു അവൻ മുഖം കൊടുകത്തെ അകത്തേക് കയറി..

"Can,,I?" ഐവിയുടെ കോലം കണ്ടു മടിച്ചു കൊണ്ടും ചിരികടിച്ചു പിടിച്ചും അവൻ ചോദിക്കുന്നത് കേട്ട് അവൾ വാതിൽ മുഴുവൻ തുറന്ന് അവൻ വേണ്ടി സൈഡിലേക് മാറി നിന്നു.. അവൻ ഒരിക്കൽ വന്നിട്ടുണ്ട്,,അവൻ ആമി എവിടെ എന്ന രീതിയിൽ ചുറ്റും കണ്ണോടിച്ചു.. "അവൾ റൂമിലേക് പോയി കാണും..ഞാൻ ഫ്രഷായി വരാം" അവൾ നാണക്കേട് മറച്ചു വെച്ചുകൊണ്ട് തന്നെ അകത്തേക് ഓടി.. അവൻ പയ്യെ കിച്ചണിലേക് കടന്നു.. യുദ്ധകളം!! അവൻ അന്തിച്ചു പോയി അടുക്കളയുടെ കോലം കണ്ട്.. ആമി ഡോർ ചാരി ക്രിസ്റ്റി വന്നത് എന്തിനാ എന്നാലോചിച്ചു നിന്നു.. 'എന്തിനായാലും നിനക്ക് എന്താ?' 'അങ്ങനെയല്ല,, അവൻ നിന്നെ കൂട്ടികൊണ്ട് പോകാനാണ് വന്നത് എങ്കിലോ??' 'എങ്കിൽ പോകണം എന്നാണോ??' 'അതേ പോകണം!' മനസിനും തലച്ചോറിനും ഇടയിൽ അവൾ കുടുങ്ങി..

അവർ ഒരു വാക്ക് തകർത്തി ഏര്പ്പെട്ടതുകൊണ്ട് തന്നെ അവൾക് എന്തു വേണം എന്നൊരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല.. അവൾ ബെഡിന് ഓപ്പോസിറ്റ് ആയിട്ട് വെച്ചിരിക്കുന്ന ലോങ് പിങ്ക് സൈഡഡ് മിററിന് മുന്നിൽ ചെന്നു നിന്നു.. "യാഖ്ഹ്" അവൾ കോലം കണ്ടു സ്വയം ഇഷ്ട്ടകേടോടെ നോക്കി കൊണ്ട് ഫ്രഷാകനായി വാഡ്രോബിൽ നിന്നും ടൗവൽ എടുത്തു തിരിയവേ തനിക്ക് തൊട്ട് മുന്നിൽ നിൽക്കുന്ന ജെറിയെ കണ്ടു ആമി ഞെട്ടി പണ്ടാരം അടങ്ങി പുറകിലേക് വെച്ചു ചാരി നിന്നു "ഹേയ്" അവൻ "നീ.. നീ എ ന്താ" പെട്ടെന്ന് അവനെ കണ്ട ഭയത്തിൽ തൊണ്ടയിൽ നിന്നും വാക്കുകൾ വരാൻ ബുദ്ധിമുട്ട് ഉള്ളപ്പോലെ.. അവൾ ഉമിനീർ ഇറക്കി അവനെ നോക്കി അടുത്ത ചോദ്യം ചോദിക്കാൻ തുനിയും മുൻപേ ഡോറിൽ മുട്ട് കേട്ടു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story