DESTINED LOVE : ഭാഗം 57

Destined Love

രചന: അനാർക്കലി

ഒരുപാട് നേരം അവൾ കാത്തിരുന്നാണ് നിദ്ര പുല്കിയത്.. എന്നാൽ അതൊന്ന് കണ്ണടച്ചപ്പോഴേക്കും തീരുകയും ചെയ്തു.. ഫോണിലെ അലാറം അവൾ ഗൗനിക്കാതെ വീണ്ടും തിരിഞ്ഞു കിടന്നു... കണ്ണിറുക്കെ അടച്ചു.. അവളുടെ മനസിലേക് ജെറിയും അവന്റെ ചുംബനവും കഴിഞ്ഞ രാത്രിയിലെ പോലെ വീണ്ടും കടന്ന് കൂടി.. ആമി കണ്ണ് വലിച്ചു തുറന്നു മലര്ന്നു കിടന്ന സിലിങ്ങിലേക്ക് നോക്കി.. "I love you" വീണ്ടും വീണ്ടും ജെറി.. 'Is he gone?' തന്റെ ഉൾബോധമനസ് ചോദിച്ചപ്പോഴാണ് അവന്റെ ഇന്നലത്തെ വെല്ലുവിളി ഓർമ വന്നത് തന്നെ.. ആമി എടിപിടിയിൽ ഷോർട്ട്സ് എടുത്തിട്ട് താഴേക്ക് ഇറങ്ങി.. ഹാളിലെ കൗച്ചിൽ കിടക്കുന്ന ജെറിയെ കണ്ടതും അവളുടെ പാതങ്ങളുടെ വേഗത കുറഞ്ഞു..എങ്കിലും അവന്റെ അരികിലേക് തന്നെ നടന്ന അടുത്തു.. അവന്റെ അരികിൽ മുട്ടുകുത്തി ഇരുന്നു കൊണ്ട് ആമി ജെറിയെ കണ്ണിമ വെട്ടാതെ നോക്കി..

മൂക്കിന് അരികിലായുള്ള അവന്റെ കറുത്ത മറുകിൽ അവളുടെ കണ്ണുകൾ ഉടക്കി.. 'Y??y didn't i realize you?' തന്റെ ചോദ്യത്തിന് മുന്നിൽ അവൾക് ഉത്തരമില്ല.. അലസമായി കിടക്കുന്ന അവന്റെ നീളൻ മുടിയികൾ,, പണ്ടും ഇതുപോലെ അവൻ നീട്ടി വളർത്തിയത് അവൾ ഓർക്കുന്നു.. ജെറി അവൾക് അഭിമുഖമായി അവന്റെ ചാരെ മുഖം വെച്ചുകൊണ്ട് ചാഞ്ഞു,, അവൻ എഴുന്നേൽകുമോ എന്നൊരു പേടി അവളിൽ ഉടലെടുത്തു...എന്നാൽ ജെറി ഉറക്കത്തിൽ ആണെന്ന് കണ്ടതും ആമി വീണ്ടും അവനിൽ തന്നെ നോട്ടം തറപ്പിച്ചു.. മുന്നിലേക്ക് വീണു കിടക്കുന്ന അവന്റെ മുടി ഒതുകാനായി അവൾ വിരൽ കൊണ്ടുപോകാവേ അവൻ മിഴികൾ വലിച്ചു തുറന്നു.. ആമി സ്തംപ്പിച്ചു കൊണ്ട് അതേ രീതിയിൽ തന്നെ അവനെ നോക്കി.. ജെറിയുടെ ചൊടികൾ നിമിഷ നെരം കൊണ്ട് വിരിഞ്ഞു..കയ്യ് പിൻവലിക്കാൻ തുനിഞ്ഞ ആമിയുടെ കയ്യിൽ പിടിയിട്ട ശരവേഗത്തിൽ അവളെ തന്നോട് അടുപ്പിച്ചു കൗച്ചിലേക് കിടത്തി, അവളുടെ മീതയായി അവനും.. ആമിയുടെ ഹൃദയമിടിപ്പ് ഉയര്ന്നു..

തന്റെ അധരങ്ങൾ ലക്ഷ്യം വെച്ചു വരുന്ന ജെറിയുടെ ചുണ്ടുകൾ കാണ്കെ അവൾ ഇന്നലത്തെ ചുംബനം കണ്ണിന് മുന്നിലൂടെ കടന്ന് പോയി.. "Do you love watching me sleep??" ആർദ്രമായ അവന്റെ വാക്കുകൾക് മുന്നിൽ ഉത്തരം പറയാൻ ആ നാവ് പൊന്തിയില്ല.. പകരം അവന്റെ ചുടുനിശ്വാസം അവളുടെ നാസിക തുമ്പിൽ തട്ടിയതും ആമി മിഴികള് കൂട്ടിയച്ചു.. ഇരുവരുടെയും അധരങ്ങൾ തമ്മിൽ ചേർക്കാൻ തുനിയവേ ആരോ മെയിൻ ഡോർ തുറന്ന് അകത്തേക് കടന്നു.. "Whoaa" ഐവിയുടെ അമ്മയുടെ സൗണ്ട് കേട്ട് ജെറി ഞെട്ടി,, വേഗം അവളിൽ നിന്നും നോട്ടം മാറ്റി,, തങ്ങളിൽ നിന്നും മിഴികള് തെന്നി മാറ്റി,വെപ്രാളത്തോടെ നിൽക്കുന്ന റച്ചേലിനെ കണ്ടതും അവർ ഇരുവരും കൗച്ചിൽ നിന്നും ചാടി എഴുന്നേറ്റു.. "W,, we,, not..What,.." ആമി തപ്പി തടഞ്ഞു.. "ആ,,,രാ??" കോട്ടുവയും ഇട്ട് റെച്ചിലിന്റെ മുറിയിൽ നിന്നും ഇറങ്ങി വന്ന ഐവിയും അവൾക് പുറകിൽ ടി ഷർട്ട് നേരെയാക്കി കൊണ്ട് വന്ന ക്രിസ്റ്റിയേയും കണ്ടു റച്ചേൽ വാ പൊളിച്ചു.. തന്റെ മോമിനെ ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടതിൽ ഞെട്ടി തരിച്ചു നില്കുവാണ് ഐവി,,

"You guys??" അർത്ഥം വെച്ചു കയ്യ് ചൂണ്ടി ജെറി ചോദിച്ചു ഉറ്റുനോക്കുന്നത് കണ്ടു ആമി അവന്റെ കയ്യ് താഴ്ത്തി അടങ്ങി നിൽക്കാൻ കണ്ണകൊണ്ട ആംഗ്യം കാണിച്ചു.. "നമ്മക്കും ആകാമായിരുന്നു" കേറുവോടെ അവന്റെ പറച്ചിൽ കേട്ട് അവൾ അവന്റെ കാലിൽ ആഞ്ഞൊരു ചവുട്ട് കൊടുക്കുന്നതിന്റ് ഒപ്പം റച്ചേലിനെ നോക്കി പല്ലിളിച്ചു.. "മോം.. We.. Just--" "No need" തന്റെ മകളുടെ ലൈംഗിക ജീവിതത്തിന് കുറിച്ച ചോദിച്ചറിയാൻ താൽപ്പര്യം ഇല്ലാ എന്ന മട്ടിൽ മുഖം വെച്ചു കൊണ്ട് അവർ ധീർകശ്വാസം എടുത്തു വിട്ടു.. ഐവി കണ്ണുകൊണ്ട് പോകാൻ ആംഗ്യം നൽകുന്നുണ്ട് എങ്കിലും ജെറി ആമിയെ കൂട്ടാക്കാതെ പോകില്ല എന്ന മട്ടിലാണ് ഉള്ളത്.. "നിങ്ങൾ ബ്രേക്ഫാസ്റ് കഴിച്ചിട്ട്--" "No.. ഞങ്ങൾക് അര്ജന്റ് ഒരു മീറ്റിംഗ് ഉണ്ട്.. come" റച്ചേലിന്റെ ഇടയിൽ കയറി പറഞ്ഞു കൊണ്ട് ജെറിയെ ബലമായി പിടിച്ചു വലിച്ചു ക്രിസ്റ്റി..

"Come home soon" പോകുന്നതിന്റെ ഇടയിൽ അവൻ വിളിച്ചുകൂവി.. അവർ പോയതും ഐവിയും ആമിയും പരസ്പരം നോക്കി അമ്മിളി പറ്റിയ പോലെ റച്ചേലിനെ ഇടകണ്ണിട്ട് നോക്കി.. അവർ അവരെ ഇരുവരും നോക്കി... താൻ എന്തു പറയാനാ എന്ന മട്ടിൽ കയ്യ് മലർത്തി ഫ്രഷാകാനയി റൂമിലേക് കയറി.. . . "അതിന് ശേഷം നിങ്ങൾ സംസാരിച്ചിട്ടില്ല??" ദിനു ചോദിക്കുന്നത് കേട്ട് സണ്ണി ഇല്ല എന്ന് തലയാട്ടി.. "Y?" അവൻ ദിനുവിൽ നിന്നും മുഖം തിരിച്ചു പതിയെ തുറന്നിട്ട ജനാലയ്ക്ക് അരികിലേക് നടന്നു,,,പൂർണമായും അവന്റെ കാൽ റിക്കവർ ആയിട്ടില്ല എന്ന ഉന്തിയുള്ള നടത്തം കാണുമ്പോ മനസിലാക്കാം.. അവൻ പുറത്തേക് നോട്ടം എറിഞ്ഞു.. വിശാലമായ ഗാർഡനും അവിടെയാകെ പൂത്തു നിൽക്കുന്ന പൂക്കളും കാണ്കെ സണ്ണിയ്ക് അലക്സുമായി ചെലവിട്ട് നിമിഷകൾ ഒന്നൊന്നായി ഓർമകളിൽ നിന്നും പൊന്തി വന്നു കൊണ്ടിരുന്നു.. അവസനാമായി അവനോട് വിടപറഞ്ഞത് വരെ!! "Sunny??Are you serious 'bout him??" ദിനുന്റെ ചോദ്യത്തിൽ ചെറു രീതിയിൽ നീരസവും,,ദേഷ്യവും കലർന്നിരുന്നു.

"Am always!!" എന്നാണ് താൻ അവന്റെ കാര്യത്തിൽ സീരിയസ് അല്ലാതെ ആയിട്ടുള്ളത്.. ശത്രു പക്ഷത് നിൽക്കുമ്പോഴും അവനൊന്നും വരാതെ ഇരിക്കാൻ,,എതിരിടാതെ ഇരിക്കാൻ,, തനിക്കായി കഴിയുന്നത് എല്ലാം പ്രവർത്തിക്കുന്നുണ്ട്.. ഒരിക്കൽ എങ്കിലും സത്യം മനസിലാക്കി അലക്സ് തിരികെ വന്നിരുന്നു എങ്കിൽ ആഗ്രഹിക്കുന്നു.. . . "ഒരിക്കലുമില്ല.. അവൻ ഒരിക്കലും സത്യം മനസിലക്കാൻ പോകുന്നില്ല.." അയാൾ ക്രൂരമായ ചിരിയോടെ തന്റെ കൂടെ ഇരിക്കുന്ന ആളെ നോക്കി ചിരിച്ചു.. "സർ,, but??" "എന്ത്.. താൻ അലക്സിസ് അവളെ കുറിച്ചല്ല പറയാൻ വരുന്നത്.. അവരുടെ മോം അവൾ ആ കിടപ്പിൽ നിന്നും എഴുന്നേറ്റാൽ മാത്രമേ അവർ സത്യം അറിയൂ..അതിനി ഈ ജന്മമുണ്ടാകും എന്നു തനിക്ക് തോന്നുന്നുണ്ടോ,, ഡാനിയേൽ" ഡാനിയേലിന് നേരെ മദ്യം ഒഴിച്ച ഗ്ലാസ് നീട്ടി മൈക്ക്.. അയാൾ ഇല്ലാ എന്ന തലയാട്ടി.

. "എല്ലാം സർ പ്ലാൻ ചെയ്തത് പോലെ തന്നെ നടക്കുന്നുണ്ട്.. ഇനിയും അങ്ങനെ തന്നെ ആകും" ഡാനിയേൽ ഗ്ലാസ് അയാൾക് നേരെ നീട്ടിയതും മൈക്കും തന്റെ കുബുദ്ധികളെ സ്വയം മനസ്സിലിട്ടു പ്രശംസിച്ചു കൊണ്ട് ഡാനിയേലിന്റെ ഗ്ലാസ്സിലേക്ക് തന്റെ ഗ്ലാസ് മുട്ടിച്ചു.. ""Cheers!!"" _💙 തന്റെ വണ്ടിയിൽ ചാരി നിന്നുകൊണ്ട് സ്റ്റെല്ല ഇരു സൈഡിലേക്കും നോക്കി.. കൂടെ ആരുടെയോ കോൾ പ്രതീക്ഷിച്ചു കൊണ്ട് ഇടക്ക് ഇടെ ഫോണിലേക്കും.. തന്റെ മുന്നിലൂടെ ചീറി പായുന്ന വണ്ടികളെ ഒക്കെ നോക്കി കൊണ്ട് ബ്രെക്ക് ഡൗണ് ആയി കിടക്കുന്ന തന്റെ വണ്ടിയിലേക്ക് നോക്കി കൊണ്ടവൾ ഇർഷ്യയോടെ നിശ്വാസിച്ചു.. തന്റെ അരികിലൂടെ പാഞ്ഞ ഒരു കാര് കുറച്ചു ദൂരം ചെന്നു ബ്രേക്ക് പിടിച്ചത് അവൾ ശ്രേദ്ധിച്ചുവെങ്കിലും കാര്യമാക്കിയില്ല..അതേ കാര് റിവേർസ് എടുത്തു അരികിൽ വന്നതും സ്റ്റെല്ല കാറിലേക് ഉറ്റുനോക്കി.. "Car trouble?" കോ ഡ്രൈവിംഗ് സീറ്റിലെ വിൻഡോ ഗ്ലാസ് താഴ്ന്നു വന്നതിന് ഒപ്പമുള്ള ആലമിന്റെ ചോദ്യം.. അവർ പരസ്പരം കണ്ടിട്ടുണ്ട് എന്നല്ലാതെ പരിചയമില്ല..

അവനു ഉത്തരം എന്നപ്പോലെ അവൾ തലയാട്ടി. "She's a beauty!" ഹാഷ് കളർ പോർഷെയിലേക് ഗമയോട് നോക്കി കൊണ്ട് അവൻ പറയുന്നത് കേട്ട് അവൾ പുഞ്ചിരിച്ചു.. "എവിടേലും അത്യാവശ്യമായി പോകുവാണോ??" "Yeh,, ഒരു മീറ്റിംഗ് ഉണ്ട്,,and it's too important..I can't delay another min" വാച്ചിലേക് നോക്കി അവൾ പറയുന്നതിന്റെ ഇടയിൽ തന്നെ മെക്കാനിക്ക് വന്നിരുന്നു.. "How long it'll takes??" "Half an hour" അയാളുടെ മറുപടി കേട്ട് സ്റ്റെല്ല ടെന്ഷനോടെ നഖം കടിച്ചു.. "I cn help u.. If--you don't mind" തനിക്ക് നേരെ നീട്ടിയ സഹായം അവൾക് കണ്ടില്ല എന്നു വെക്കാൻ പറ്റിയ സമയം അല്ലായിരുന്നു അത്..അതുകൊണ്ട് തന്നെ സ്റ്റെല്ല സമ്മദിച്ചു കൊണ്ട് തലയാട്ടി തന്റെ തിങ്‌സ് എടുത്തു കൊണ്ട് അവന്റെ കാരിലേക് കയറി... അതിന് മുമ്പ് തന്നെ കാറിന്റെ കീ മെക്കാനിക്കിന്റെ കയ്യിലേക് കൊടുത്തു,ശെരിയാക്കി എവിടെ എത്തിക്കണം എന്ന അഡ്രെസും നൽകി.. "So?? എന്തിന്റെ മീറ്റിങ് ആണെന്ന് പറയുന്നതിൽ ബുദ്ധിമുട്ട് വല്ലതും??" മുഖവരായിട്ട് അവൻ ചോദിക്കുന്നത് കേട്ട് അവൾ ഇല്ലാ എന്ന തലയാട്ടി..

"ഇനി വെറും ത്രീ മന്തസേ ഉള്ളു മേറ്റ് ഗാലക.. സോ എന്റെ ഡിസൈനിങ് എല്ലാം ഇന്ന് തന്നെ അവര്ക് മുന്നിൽ introduce ചെയ്യണം.. അതിന്റെ ഫൈനലിസിങ് മീറ്റിംഗാണ്" തന്റെ ഐ പാടിലേ ഡിസൈന്സ് എല്ലാം ഒന്നൊന്നായി നോക്കി ഉറപ്പാ വരുത്തി ചുരുക്കി പറഞ്ഞു സ്റ്റെല്ല.. "അപ്പൊ ഫാഷൻ ഡിസൈനർ ആണ്" അവൾ അവനെ നോക്കാതെ തന്നെ തലയാട്ടി. അവൾ അവളുടേതായ കാര്യങ്ങളിൽ ബിസി അണെന്ന് മനസിലാക്കി ആലം പിന്നെ ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കാൻ ശ്രേമിച്ചില്ല.. അവൻ വണ്ടിയുടെ സ്പീഡ് കൂട്ടി.. _🖤 "നിങ്ങൾ എന്താ ഒന്നും മിണ്ടാതെ??" "ഞാൻ എന്ത് പറയാനാ ലൗറ,, അവൻ അവന്റെ തീരുമാനം എടുത്തു കഴിഞ്ഞില്ലേ.. അവനോട് ക്ഷമ ചോദികണോ അതിനും ഞാൻ തയാറാണ്..എന്നാൽ നിന്നെ കേൾക്കാൻ കൂട്ടാക്കാത്ത അവൻ എന്നെ കേൾക്കാൻ കൂട്ടാകുമോ.." അഖിബിന്റെ ഓരോ വാക്കുകളും ശ്രേവിക്കുമ്പോഴും അവരുടെ ഉള്ളിൽ ജെറിയ്ക് വേണ്ടി പ്രതീക്ഷ അണയാതെ തന്നെ കത്തി നിന്നു. "എനിക്ക് അറിയാം.. നിനക്ക് അവനെ കാണണം,കഴിഞ്ഞു പോയ തെറ്റുകൾ തിരുത്തി അവന്റെ ഒപ്പം സമയം ചിലവഴിക്കാണം എന്ന്..

നിനക്ക് വേണ്ടി ഞാൻ വേണേൽ അവന്റെ കാലുപിടിക്കാനും തയാറാണ്.. കാരണം തെറ്റ് എന്റെ ഭാഗത്താണ് അവനെ ഞാൻ വിശ്വസിക്കണമായിരുന്നു!" പലതും ഓർത്തുകൊണ്ട അഖിബ് തന്റെ പ്രിയപത്നിയെ സമാധനപ്പെടുത്താൻ ശ്രേമിച്ചു കൊണ്ടിരുന്നു... "എനിക്ക് തോന്നുന്നത്, ഒരാൾക് നമ്മളെ സഹായിക്കാൻ കഴിയും എന്നാ" അഖിബ് സംശയത്തോടെ അവരെ നോക്കി.. --🌚 "മമ്മ??" "ജെറിയുടെ മോം" ഐവി സംശയത്തോടെ ചോദിച്ചതിന് അവൾക് മനസിലാകും വിധം ഉത്തരം നൽകി കൊണ്ടവൾ തനിക്ക് മുന്നിലേക് വെച്ച കോഫീ ഒരു സിപ് കുടിച്ചു.. "ഹേയ് ആമി.. നീ ഇനി വരുന്നില്ലേ??" ഡേവിഡ് ചോദിക്കുന്നത് കേട്ട് അവൾ പുഞ്ചിരിച്ചു "നാളെ മുതൽ.." അവൾ ഉത്തരം പറയവേ അവൾക് അരികിലുള്ള ബാഗിലേക് അവന്റെ നോട്ടം പാഞ്ഞു.. "ഓഹ്..ഞാൻ ട്രെയനിങ് കഴിഞ്ഞു വരുന്ന വഴിയാണ്.." ബാഗിലേക്കുള്ള അവന്റെ നോട്ടം കണ്ട് അവൾ കണ്ണുചിമ്മി "When's the competition??" "Next month" അതികം നാളില്ല എന്ന ആമി സ്വയം ബോധ്യപ്പെടുത്തി..

"Then,,try ur best" അവളുടെ തോളിൽ തട്ടി ഡേവിഡ് പറഞ്ഞു കൊണ്ട് അകത്തേക് കയറി... "So..നിന്നെ എന്തിനാ വിളിപ്പിച്ചേ??" "അത് എനിക്ക് അറിയില്ല.. ഇന്നു ഡിന്നറിന് വിളിച്ചെത്തു...എന്തോ സീരിയസ് മറ്റെറാണ് എന്നു എനിക്ക് തോന്നു" ആമി തടി ഉഴിഞ്ഞു കൊണ്ട് കാര്യത്തിൽ ചിന്തയിൽ ഏർപ്പെട്ടു.. കൂടെ ഐവിയും.. . . "ആമി??" ദിനു "നീ എങ്ങോട്ടേകാ??" "വീട്ടിലേക്.." അവൾ ഉത്തരം നൽകി തോളിലേക് ബാഗ് ഒന്നുടെ കയറ്റി ഇട്ടു "വാ ഞാനും അങ്ങോട്ടേകാ" "ഞാൻ ഐവിയുടെ വീട്ടിലേക്കാ" അവൻ തെറ്റിദ്ധാരിച്ചതാണ് എന്നു ആമിക് മനസിലായി.. ദിനു അമർഷത്തോടെ അവളെ നോക്കി.. "നീ എന്നതിരികെ വരുന്നേ"അവൾ ഉത്തരം നൽകും മുൻപേ ദിനു കയ്യ് പൊക്കി അവളെ തടഞ്ഞു.. "നീ തിരികെ വന്നേ പറ്റൂ..I need your help!!" ഹെൽപോ?? ആമി ഉറ്റുനോക്കി ദിനുനെ.. __❄️

"നിനക്ക് ഉറപ്പാണോ നീ കണ്ടത് അവളയാണ് എന്നു??" ഖദിജയുടെ ചോദ്യം കേട്ട് നേഹ ബെഡിൽ നിന്നും എഴുന്നേറ്റു അവര്ക് മുന്നിൽ ഏണിന് കയ്യികൊടുത്തു നിന്നു.. "അമ്മി.. ഞാൻ ഇത് എത്രാമത്തെ വട്ടമാ പറയുന്നത്.. അതവൾ തന്നെയാ!!" നേഹ ഉറപ്പിച്ചു പറഞ്ഞു കൊണ്ട് നെറ്റി ഉഴിഞ്ഞു.. ആമിയെ കണ്ടത് വ്യകതമായി ഒരു വിവരം പോലും വിടാതെ നേഹ അവരോട് നാലാമത്തെ തവണയാണ് പറയുന്നത്.. ഖദിജയക്ക് ആധികൂടി.. അവർ അസ്വസ്ഥതയോടെ നേഹയെ നോക്കി.. "എനിക്ക് ഉറപ്പില്ല,,അങ്കിളിന് ഇതറിയുമോ എന്ന്.. ഞാൻ ആരോടും പറഞ്ഞിട്ടില്ല.. എന്നാൽ അവൾ എവിടെയാണ് എന്നൊരു സൂചന കിട്ടിയിട്ടുണ്ട്" പയ്യെയുള്ള അവളുടെ ഏറ്റുപറച്ചിൽ കേട്ട് ഖദിജയുടെ ഹൃദയമിടിപ്പ് ഉയർന്നു..എവിടെയാണ് എന്ന അവർ ആരാഞ്ഞു "Goa" നേഹയുടെ ഉത്തരം കേട്ട് ഖദിജയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story