DESTINED LOVE : ഭാഗം 58

Destined Love

രചന: അനാർക്കലി

"അവരെ എങ്ങനെ ഒന്നിപ്പിക്കും??" ദിനുന്റെ ഒപ്പം ഇരുന്നു അവൾ കയ്യിൽ ഉണ്ടായിരുന്ന പിസ്സയുടെ ലസ്റ് പീസ് വായിലേക് വെച്ചു.. "I don't know..അവര്ക് പരസ്പരം ഇഷ്ട്ടമുണ്ട്" "അതേനിക്കറിയാം..എന്നാൽ അത് ഉൾകൊള്ളാൻ രണ്ടും തയാർ ആകുന്നില്ല അല്ലെ??" ആമിയുടെ ചോദ്യം കേട്ട് ദിനു തലയാട്ടി.. തന്റെ പെപ്‌സിയിൽ നിന്നും ഒരു സിപ്പ് കുടിച്ചു.. "ഇവർക്ക് ഇടയിലേ പ്രോബ്ലെം അവരല്ല,, മൈക്കാണ്..അയാളുടെ കാര്യത്തിൽ ആദ്യം തീരുമാനം എടുക്കണം" ആമി താടി ഉഴിഞ്ഞു.. "അത് റിസ്‌കാണ്" "നോക്കാം" ആമി വിട്ടുകൊടക്കാൻ തയാർ ആവാതെ ഇരുന്നെത്തു.. "There is something else". ആമി എന്താണ് എന്ന് രീതിയിൽ ദിനുനെ നോക്കി.. അടുത്തതായി അവൻ പറയുന്നത് കേട്ട് ആമിയുടെ ഇരുകണ്ണുകളും വിടർന്നു.. അവളൊരു അത്ഭുതം കേട്ടപോലെ അവനെ മിഴിച്ചു നോക്കി ഇരുന്നു...

പെട്ടെന്ന് തന്നെ അതൊരു പൊട്ടിച്ചിരിയിലേക്കും മാറി.. . . അഖിബ് തനിക്ക് അരികിൽ ഇരിക്കുന്ന തന്റെ ഭാര്യയെ നോക്കി ടെബ്‌ളിന് മുകളിൽ ഇരിക്കുന്ന അവരുടെ കയ്യുടെ മുകളിൽ കയ്യ് ചേർത്തു.. "Hey അങ്കിൾ" അവരുടെ അരികിൽ എത്തിയതും ആമി അഖിബിനെ നോക്കി പുഞ്ചിരി തൂകി.. അയാൾ അവളെ കണ്ണെടുക്കാതെ നോക്കി കാണുമായിരുന്നു.. ഫൈസ,, ആമിയുടെ ഉമ്മയുടെ അതേ പകർപ്പാണ് അവളെന്നു അയാൾ ഉറപ്പിച്ചു..എന്നാൽ കണ്ണുകൾ മാത്രം സാഹിറിന്റേത്.. ചൊടിയിൽ വിരിയുന്ന പുഞ്ചിരി കാണ്കെ തനിക്ക് മുന്നിൽ ഫൈസ ഇരിക്കുന്ന പോലെ അയാൾക് തോന്നി..താൻ ഇരിക്കാൻ പറഞ്ഞില്ല എങ്കിൽ പോലും തന്റെ പത്നി അത് അറിഞ്ഞു പ്രവർത്തിച്ചു എന്നു മനസിലാക്കി അഖിബ് ലൗറയെ നോക്കി.. "മോൾക് എന്താ വേണ്ടത്??" "ഇല്ലാ അങ്കിൾ..I'm okay" അവർ എന്തിനാകും തന്നെ വിളിപ്പിച്ചത് എന്നറിയാതെ ഒരു തുള്ളി വെള്ളം പോലും തൊണ്ടയിൽ നിന്നും താഴേക് ഇറങ്ങില്ലയെന്ന് ബോധ്യത്തോടെ അവൾ തിരസ്‌കരിച്ചു.. "അങ്കിൾ?? " തന്നെ അങ്കിൾ എന്നു വിളിച്ചത് കേട്ട് അയാൾ ആമിയെ കളിയാക്കി കൊണ്ട് ചോദിച്ചു..

അവൾ തലകുനിച്ചു കൊണ്ട് ചിരികടിച്ചു പിടിച്ചു.. "അത് പിന്നെ" അവൾ കഴുത് തടവി.. "It's okay,,നീ എന്നെ അങ്കിൾ എന്നും ഇവളെ മമ്മ എന്നും വിളിക്കുന്നത് കേൾക്കുമ്പോ എവിടെയോ കൊള്ളുന്നുണ്ട്.." അയാൾ നീരസം പുറത്തെടുത്തു.. "അത് വിട,, മോൾക് ഞങ്ങൾ എന്തിനാ വിളിപ്പിച്ചത് എന്നു മനസിലായോ??" അവൾ ഇല്ല തലയാട്ടി.. എങ്കിലും ജെറി ആകും സംസാരവിഷയം എന്നെവിടെയോ അവൾകോരു ഉറപ്പുള്ളത് പോലെ.. "ജെറിയെ കുറിച്ച് മോൾക് ഞങ്ങൾ പറയാതെ തന്നെ അറിയുന്നത് അല്ലേ.. അവൻ എങ്ങനെ ആയിരുന്നു എന്നും എല്ലാം.." ലൗറ പഴയെ കാലങ്ങൾ ഓർത്തു കൊണ്ട് പറയുന്നത് കേട്ട് ആമി തലയാട്ടി.. തന്നെ എങ്ങനെയല്ലാം ഉപദ്രവിക്കാമോ അങ്ങനെ എല്ലാം ഉപദ്രവിക്കാൻ ശ്രേമിക്കുന്ന ജെറി,,സ്വന്തം മാതാപിതാക്കൾ അവനെ കാളിലും തന്നെ സ്നേഹിക്കുന്നു എന്നൊരു തോന്നൽ ആയിരുന്നു അതിനു കാരണം..

ആമിയിൽ അവനു കുറ്റങ്ങൾ കണ്ടുപിടിക്കാൻ കഴിയാതെ ഇരുന്നപ്പോഴെല്ലാം അവനായി കുറ്റങ്ങൾ ചമഞ്ഞെടുത്തു.. അന്നെല്ലാം അതൊരു നോവ് ആയിരുന്നു എങ്കിൽ പോലും ഇന്നോർക്കുമ്പോ അതൊരു പുഞ്ചിരിയാണ് വിരിക്കുന്നത്.. "നാട്ടിൽ നിന്നും പൊന്നതിൽ പിന്നെ അവന്റെ കൂട്ടുകെട്ട് വളർന്നു..തെമ്മാടിത്തരം കൂടി എന്നു തന്നെ പറയാം..എങ്കിലും അവനു ഞങ്ങളോട് ഒരുപാട് സ്നേഹം ആയിരുന്നു, ഇഹാനോടും.. പക്ഷെ എവിടെയോ അവന്റെ ഉള്ളിൽ ഇഹാനോട് നിന്നോട് ഉണ്ടായിരുന്ന പോലെയൊരു അസൂയ കടന്നു കൂടി..അത് അടികളിലേക്കാൻ കലഹിച്ചത്.. ഇഹാനെ പറഞ്ഞു മനസിലാകൻ കഴിയും ആയിരുന്നു.. വയസിന് മൂത്തത് ആയിരുന്നിട്ട കൂടി ജെറി അതിന്റെ പക്വത തീരെ കാണികില്ലായിരുന്നു.. അവനൊരുത്തരം വാശി ആയിരുന്നു.. കൂടുതലും നാട്ടിലേക് തിരികെ വരണം എന്നതിന്റെ പേരിൽ..

അഖിബ് പറയുന്നത് ഇഹാൻ കേൾക്കും എങ്കിൽ അവൻ നേരെ തിരിച്ചാണ്..സ്വന്തം ഇഷ്ട്ടം അതിന് അപ്പുറം ജെറി ഒന്നും നോക്കില്ല.. എങ്കിലും സ്വയം അവനിലൊരു കണ്ട്രോൾ അവനു ഉണ്ടായിരുന്നു.. എന്നാൽ ഞങ്ങൾക് അവനിലെ പൂര്ണവിശ്വാസം എപ്പോഴോ നഷ്ടമായി.. കാരണം,, കാരണം ഒന്നുമില്ലാ.. എന്തുകൊണ്ടോ അങ്ങനെ ഉണ്ടായി.." ലൗറ പറയുന്നതിന്റെ ഇടയിൽ അവരുടെ കയ്യിലുള്ള അഖിബിന്റെ പിടിമുറുക്കി.. "ഞങ്ങൾ നിർബന്ധിച്ചാണ് അവനെ കൊണ്ട് എംബിഎ എടുപ്പിച്ചത്..അവനതിനോട് താൽപര്യം ഇല്ല എങ്കിൽ പോലും.." "എന്റെ സ്വാർത്ഥ കോണ്ട് മാത്രം" ലൗറയുടെ ഇടയിൽ കയറി അഖിബ് പറയുന്നത് കേട്ട് ആമി നെറ്റിചുളിച്ചു.. "ഇഹാനെകാളിലും കമ്പനി ജെറിയുടെ കയ്യിലാകും സുരക്ഷിതം എന്നു എനിക്കുറപ്പുണ്ടായിരുന്നു.. അവൻ ഇത്രയൊക്കെ തല്ലക്കൊള്ളിത്തരം കാണിച്ചാലും..

He's smart and cared for our company.. അവന്റെ ഇഷ്ടം വേറെയൊന്ന് ആയിരുന്നു എന്ന് പിന്നീടാണ് ഞങ്ങൾ അറിഞ്ഞത്.." "Water sports" ലൗറ "ഞാൻ പൂർണ്ണമായും എതിർത്തു.. അതിൽ നിന്നും എന്തു നേടാൻ എന്നൊരു ചോദ്യം ആയിരുന്നു എന്റേത്.. എന്നാൽ അവൻ അതിനു വേണ്ടി തുനിഞ്ഞു ഇറങ്ങി.. ഒരുപാട് കലഹം ഉണ്ടായി..ഞങ്ങൾ ഉണ്ടാക്കി.." അയാൾ നിശ്വാസിച്ചു "ആയിടക്കാണ് കമ്പനിയിൽ ഒരു തിരുമറി നടന്നത്..കോടിക്കണക്കിന് രൂപയുടെ നഷ്ട്ടങ്ങൾ ഉണ്ടാക്കിയ ഒരു തിരുമാറി..റേപ്യുട്ടേഷനെ തന്നെ ബാധിച്ചു. കേസ് ഫയൽ ചെയ്യാതെ മാർഗം ഇല്ലായിരുന്നു.. തെളിവുകൾ എല്ലാം വിരൽ ചൂണ്ടിയത് ജെറിയുടെ നേർക്കും" അഖിബ് പറയുന്നത് കേട്ട് വിശ്വാസിക്കാൻ കഴിയാതെ ആമി ഇരുവരും മിഴിച്ചു നോക്കി.. ജെറി,,നോ!! "അവൻ ജയിലിൽ കിടക്കേണ്ടി വന്നു.. അധിക നാൾ ഇല്ലാതെ തന്നെ അവനെ ഇറക്കി..

എന്നാൽ ഞങ്ങൾ ഒരു തരി പോലും വിശ്വാസം അവനിൽ ഇല്ലായിരുന്നു..തന്റെ സ്വപ്നത്തിന് വേണ്ടി അവൻ എന്നെ ചതിച്ചു എന്ന ഞങ്ങൾ ഉറപ്പിച്ചു.. അവൻ ആണയിട്ടു പറഞ്ഞിട്ടും ഞങ്ങൾ കേട്ടില്ല.." "അവനെ ഇറക്കി വിട്ടു അല്ലേ??" ആമിയുടെ ചോദ്യം കേട്ട് അയാൾ അതേ എന്നു തലയാട്ടി.. "But he wasn't???" അതിനും തലകുനിച്ചിരുന്നു അയാൾ തലയാട്ടി.. "എന്റെ PA അയാൾ ആയിരുന്നു അതിന്റെ പിറകിൽ.. തന്ത്ര പരമായി അവനെ കുടുക്കി രക്ഷപ്പെടാൻ ശ്രേമിച്ചു.. ജെറി പോയി രണ്ടുമാസം കഴിഞ്ഞാണ് ഞങ്ങൾ സത്യം അറിഞ്ഞത്.. അതും ഇഹാന്റെ നിർത്താതെ ഉള്ള അവന്റെ അന്വേഷണത്തിൽ നിന്നും.." അവൾ ഇപ്പോഴും മൗനം ആണെന്ന് കണ്ടതും ലൗറ ആമിയെ നോക്കി പതിയെ അഖിബിലേക് മിഴികൾ പായിച്ചു.. "you guys need my help to bring him back?" ഒരുപാട് നേരതെ മൗനത്തിന് ഒടുവിൽ തന്നെ എന്തിനാകും ഇങ്ങോ വിളിപ്പിച്ചത് എന്നു കണക്ക് കൂട്ടി അവൾ ആരാഞ്ഞു..

എന്നാൽ തന്റെ കണക്ക് കൂട്ടലുകളെ പാടെ തള്ളിക്കളഞ്ഞ കൊണ്ട് അയാൾ അല്ല എന്ന് തലയാട്ടി.. "അവൻ ഞങ്ങൾക് അരികിലേക്ക് വരാൻ അവൻ തന്നെ തീരുമാനിക്കണം..അല്ലാതെ പക്ഷം ആരാലും കഴിയില്ല.." അഖിബ് "ഞങ്ങൾ ഇന്ന് തിരികെ പോകുവാ..അതിന് മുമ്പ് മോളെ കണ്ടു ഇതെല്ലാം പറയണം എന്ന് തോന്നി..അവന്റെ കൂടെ നീ എന്നും ഉണ്ടാകും എന്നൊരു വാക്കും നിന്നിൽ നിന്നും ചോദിക്കാം എന്നു കരുതി" ലൗറയുടെ അവസാനത്തെ വാക്കുകൾക് അവൾ എന്തു ഉത്തരം നല്കും എന്നൊരു പിടിയില്ല.. "കുട്ടിക്കാലത്ത് ഏറ്റവും വെറുത്തവളെ അവൻ ഇപ്പൊ ഏറ്റവും സ്നേഹിക്കുന്നുണ്ട്" ലൗറ ജെറിയ്ക് തന്നോട് ഉള്ള ഇഷ്ട്ടം ഇവർ എങ്ങനെ അറിഞ്ഞു?? "അവന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് വരുന്നത് വരെ,,അന്ന് മോൾ അവനെ സംരക്ഷിച്ചത് പോലെ ഇനിയും ഉണ്ടാകും എന്നു ഞങ്ങൾ പ്രതീക്ഷിച്ചോട്ടെ??"

'ഓഹ്,, അപ്പോ friend എന്ന നിലയിൽ..' വീണ്ടും മനസോരു ആശ്വാസം കണ്ടതി.. എങ്കിലും അവര്ക് അവൾ മറുപടി നൽകിയില്ല.. "ആമി??" ഒരുപാട് നേരത്തെ ആലോചനയ്ക് ഇടക്കോൽ ഇട്ടുകൊണ്ട് അഖിബ് വിളിക്കുന്നത് കേട്ട് ആമിയൊന്ന് ഞെട്ടി.. ആമി ധീർകനിശ്വാസം എടുത്തു കൊണ്ട് ചേർത്തു പിടിച്ചിരുന്ന ഇരുവരുടെയും കയ്യുടെ മുകളിൽ കയ്യ് വെച്ചു.. "I'll always be by his side!!" അവളുടെ വാക്കുകൾ തന്നെ ധാരാളം ആയിരുന്നു അവർക്ക്. തങ്ങൾ സഹായം ചോദിക്കണം എന്നാണ് കരുതിയത് എങ്കിലും പിന്നീട് ഓർത്തപ്പോ അവര്ക് അതിന്റെ അവിശ്യമില്ലാ എന്നൊരു തോന്നൽ,,അവൻ തങ്ങളുടെ മകനാണ്.. ഇന്നല്ലേ നാളെ ഉറപ്പായും അവൻ വരും,, വിശ്വാസം!! അവനിൽ അവർക്കൊരു വിശ്വാസം നിലനില്കുന്നുണ്ട്.. _:) "എന്റെ തിങ്‌സ് എല്ലാ എവിടെ??" വീട്ടിലേക്ക് വന്നതും തന്റെ റൂം ഒഴിഞ്ഞു കിടക്കുന്നത് കണ്ടു ആമി കയ്യ് മലർത്തി സ്വയം ചോദിച്ചു.. റൂം മുഴവൻ അരിച്ചു പറക്കി,,തന്റെ വസ്തുക്കൾ ഒന്നും കാണാനില്ല. "ജെകെ വന്നു എല്ലാം കൊണ്ട്പോയി"

പുറകിൽ നിന്നും റച്ചേലിന്റെ സ്വരം കേട്ട് ആമി പല്ല്ഞ്ഞേരിച്ചു അവര്ക് നേരെ തിരിഞ്ഞു,, ജെറിയെ മനസിലിട്ട പ്രാകി.. "അവൻ പറഞ്ഞു മോൾ പറഞ്ഞിട്ടാണ് ഇതെല്ലാം എടുക്കുന്നത് എന്ന്" "അവൻ അതും പറയും അതിനപ്പുറവും പറയും.. ബാസ്റ്റഡ്!!" റച്ചേൽ കേൾക്കാതെ അവൾ പല്ലുറമി,പോക്കറ്റിൽ നിന്നും ഫോണ് എടുത്തു ജെറിയെ കാൾ ചെയ്തു.. "ടാ...!!!!" "താങ്കൾ വിളിക്കുന്ന കസ്റ്റമെർ ഇപ്പൊ തലകുത്തി നില്കുവാണ്.. കാര്യം എന്തേലും പറയണം എന്നുണ്ടെങ്കിൽ താങ്കൾ പറഞ്ഞോളൂ.. ഞാൻ സ്പീക്കർ ഫോണിൽ ഇട്ടേക്കുന്നു.. ക്ലിങ്" വിളിച്ച ഉടനെ ഉള്ള നോഹയുടെ പറച്ചിൽ കേട്ട് നല്ല നാലു തെറി പറയാനാണ് നാവ് ചൊറിഞ്ഞു വന്നത് എങ്കിലും..എല്ലാം ഒരുമിച്ചു അങ്ങോ പറഞ്ഞാൽ ജെറിയ്ക് കൊടുക്കാൻ ബാക്കി കാണില്ല എന്നത് കൊണ്ട് ആമി നാക്ക് കടിച്ചു.. "Hey luv,," തലകീഴായി നിന്ന് ജെറി കുത്തിമറിഞ്ഞു കൊണ്ട് നേരെ ഇരുന്നു.. "Luv നിന്റെ മറ്റവൾ.. എന്റെ തിങ്‌സ് എല്ലാം എവിടെട??" അവൾ അലറിയേത്.. റച്ചേൽ ചെവിയും തപ്പി അപ്പൊ തന്നെ റൂമിൽ നിന്നും പുറത്തേക് ഇറങ്ങി.. "എല്ലാം ഇവിടെ നിന്റെ റൂമിൽ ഉണ്ടാലോ.. ഇല്ലേ??"

അവസാനമായി നോഹയുടെ ചോദിച്ചതും അവൻ " ഉണ്ട് ഉണ്ട്" എന്ന് പറഞ്ഞു തലയാട്ടി.. "ആരോട് ചോദിച്ചിട്ടാ---" "YEh yeh,, ലെക്ചർ ഒകെ ദേ ഇവിടെ വന്നിട്ട്,,ഞാൻ അല്പം ബിസിയാണ്.. എന്തേലും പറയണം ഉണ്ടേൽ നേരെ വന്നു മുഖത്ത് നോക്കി പറയി" വേറൊന്നും പറയാതെ അപ്പൊ തന്നെ ജെറി ഫോണ് കാറ്റ് ആക്കുകയും ചെയ്തു "ടാ... ഹലോ.. ഹലോ.. ബാസ്റ്റഡ്!!" ആമി അലറി,,ഫോണ് ബെഡിലേക് എടുത്തെറിഞ്ഞു.. . . ഇരുട്ടേറിയ മുറി,,തങ്ങൾ കാലുവെക്കുന്നത്‌ ഒക്കെ സൂക്ഷിച്ചു ആകണം എന്നു അവർക്ക് ഉറപ്പുണ്ട്.. പതിയെ അതിൽ ഒരാൾ ലൈറ്റ് സ്വിച്ച് ഓണാക്കി..റൂമിന്റെ കോലം കണ്ടവർ അന്തിച്ചു.. പൊട്ടിയ ചില്ല് കഷ്ണങ്ങൾ,, അലങ്കോലം ആയി കിടക്കുന്ന വസ്ത്രങ്ങൾ,,പുസ്തകങ്ങൾ.. അതെല്ലാമാണ് അവിടം ഒട്ടാകെ.. കൗച്ചിൽ തന്റെ ഇന്നെഴ്സിൽ കമന്ന് കിടക്കുന്ന ജോ,,താഴ്ന്നു കിടക്കുന്ന അവളുടെ ഇടത്തെ കയ്യിൽ മദ്യത്തിന്റെ കുപ്പി.. "ജോ??"

കുടിച്ചു ലക്കുകെട്ട കിടക്കുന്ന ജോയെ തട്ടി വിളിച്ചു കൊണ്ട് സൂസൻ കൂടെ ഉണ്ടായിരുന്ന സിയയിലേക്ക് നോക്കി.. അവളുടെ മുഖത്തു ആവലാതി പടർന്നിരുന്നു.. "She's going out of control" സൂസൻ ഒന്നുടെ അവളെ വിളിച്ചു നോക്കി.. വേറൊരു മാർഗ്ഗവും ഇല്ലാ എന്നു കണ്ടതും രണ്ടുപേരും അവളോടൊപ്പം തന്നെ അവിടെ കഴിയാൻ തീരുമാനിച്ചു.. എന്നാൽ,, സിയ തന്റെ ഹാൻഡ് ബാഗിൽ നിന്നും ഫോണ് എടുത്തു കാൾ ലിസ്റ്റിൽ ആർക്കൊക്കെ വേണ്ടി തിരച്ചിൽ നടത്തി.. അധികനേരം തിരായതെ തന്നെ താൻ വിളിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ കോണ്ടാക്റ്റ് കിട്ടിയതും അവൾ ഒന്നു മടിച്ചു.. മനസിന്റെ വാക്കുകളെ ശെരിവെച്ചു കൊണ്ടവൾ കാൾ ഡയൽ ചെയ്തു.. . . "Where the fucking hell is he!!!" ആമി അലറി കൊണ്ട് മൻഷന്റെ അകത്തേക് പാഞ്ഞു വന്നതും സ്റ്റഡി റൂമിൽ നിന്നും ഇറങ്ങി വന്ന യാകേഷും ക്രിസ്റ്റിയും പരസ്പരം മുഖത്തോടെ മുഖം നോക്കി അന്തിച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story