DESTINED LOVE : ഭാഗം 68

Destined Love

രചന: അനാർക്കലി

"ആമി?" നവ്യയെ താഴേക്ക് വിളിക്കാൻ വന്നതായിരുന്നു അവൾ..താൻ വന്നതിന്റെ കർത്തവ്യം കഴിഞ്ഞതും അവൾ തിരികെ നടക്കാൻ ഒരുങ്ങവേയാണ് നവ്യയിൽ നിന്നും ഒരു പിൻവിളി.. ആമി അവൾക് നേരേ തിരിഞ്ഞു.. നവ്യായ്ക് എന്തോ ചോദിക്കാൻ ഉണ്ട്.. പക്ഷെ അവൾ മടിക്കുന്നു... "നീ ഇവിടെ വന്നിട്ട് എത്ര നാളായി??" നവ്യായുടെ ചോദ്യം കേട്ടവൾ നെറ്റിചുളിച്ചു.. എല്ലാം വിശദമായി ആമി കഴിഞ്ഞ ദിവസം പറഞ്ഞു കൊടുത്തതാണ്.. എന്നിട്ടും അവൾ വീണ്ടും എന്തിന് അതിനെ കുറിച്ചു ചോദിക്കണം.. "നീ ഇങ്ങനെ അല്ലലോ മോളെ.. ചോദിക്കാൻ ഉള്ളത് ചോദിച്ചാട്ടെ" അവൾ ഇരുകയ്യും മാറോട് പിടഞ്ഞു കേട്ടി.. "അത്.. പിന്നെ യാകേ,,ശ്" നവ്യാ ഒരു വളിച്ച ഇളിയോടെ പാതിക് കൊണ്ട്പോയി നിർത്തിയത് കണ്ടപ്പോ അവൾ അടക്കി പിടിച്ചൊരു ചിരി നൽകി.. "തോന്നി.. എങ്കിലും നിന്റെ ആ ഓഞ്ഞ വായിൽ നിന്നും കേൾക്കണം ആയിരുന്നു.. He's single.. alrdy got a chance" അവൾ ഒരു കള്ളച്ചിരിയോടെ പറയുമ്പോ ഇന്നലെ അവർ ഇരുവരും ബാൽക്കണിയിൽ നിന്നും സംസാരിച്ചതാണ് ഓര്മവന്നത്..

"ഇന്നലെ നീയായിട്ട ചോദിക്കാമായിരുന്നില്ലേ??" "അത്..എങ്ങനാ..ബാക്കി ഉള്ളവരുടെ കാര്യങ്ങൾ ചോദിച്ച അറിഞ്ഞു.. But--" ആമി തങ്ങളെ ഇന്നലെ കണ്ടെന്ന് മനസിലാക്കിയിരുന്നു നവ്യാ.. "ഓഹ്..ബാക്കി ഉള്ളവരുടെ എല്ലാരുടെയും കാര്യം മനസിലാക്കിയോ" "നോ..രണ്ടുപേരുടെ കാര്യങ്ങൾ കൂടെ ഉണ്ടായിരുന്നു" "അതാരാ??" ആമി നെറ്റിചുളിച്ചു "JK യും പിന്നെ ഏതൊരു സണ്ണി" അവൾ സണ്ണിയുടെ പേര് ഓർത്തെടുത്തു.. ജെറിയുടെ പേര് കേട്ടതും ആമി ഉമിനീർ ഇറക്കി.. കഴിഞ്ഞ ദിവസം രാത്രി നടന്നത് പരമാവധി അവൾ ഓർക്കാൻ ശ്രേമിക്കാതെ ഇരിക്കുവാണ്.. നമ്മൾ എന്തു ഓർകരുത് എന്നു തീരുമാനിക്കുന്നുവോ അത് തന്നെ ഓർക്കും..!! മറക്കാൻ ശ്രേമിക്കുന്നവ ഒരിക്കലും മരിക്കില്ല!! എന്നു പറയുന്നത് പോലെ.. ആ കിസ്സിന് ശേഷം ആമിയ്ക് അവന്റെ മുഖത്തേക്ക് നോക്കാൻ മടി ആയിരുന്നു..കാരണം ഈ തവണ അവൾ കിസ്സ് ചെയ്തത് പൂർണബോധത്തോടെയാണ്.. സമ്മദത്തോടെ!! ആമി റീഗ്രെറ് ചെയ്യുന്നില്ല എങ്കിലും അവനെ ഫേസ് ചെയ്യാൻ അവൾക് മടി തോന്നി..

"ആമി??" നവ്യാ കുലുക്കി വിളിച്ചപ്പോഴാണ് ബോധമണ്ഡലത്തിലേക്ക് അവൾ തിരികെ വന്നത്.. "ഹ്.. നീ വേഗം താഴേക്ക് വാ" വേറൊന്നും പറയാതെ ആമി തന്റെ ചിന്തകളെ കടിഞ്ഞാണ് ഇടാൻ ശ്രേമിച്ചു കൊണ്ട് അവളുടെ റൂം വിട്ടിറങ്ങി.. __ ആമി ഒഴികെ ടേബിളിന് ചുറ്റും ഇരിക്കുന്ന എല്ലാരിൽ ദിനു പതിയെ കണ്ണോടിച്ചു.. ഹെഡ് ഭാഗത്താണ് അവന്റെ ഇരുത്തം.. അവന്റെ തൊട്ട് ഇടത്തെ സൈഡിൽ ഫോണിൽ എന്തോ കാര്യമായി ചികഞ്ഞെടുക്കുന്ന നീൽ..ശേഷം ഒരു ചയറിന് അപ്പുറം യാകേശ്,,നടുകത്തെ ചെയർ ആമിക്കായി രണ്ടുപേരും ഒഴിച്ചിട്ടേക്കുവാണ്.. ഇടക്ക് അവന്റെ കണ്ണുകൾ ദിനുന്റെ വലത്തെ സൈഡിൽ എന്താക്കയാണ് തന്റെ മുന്നിൽ കഴിക്കാൻ വെച്ചിരിക്കുന്നത് എന്ന ഗവേഷണത്തിൽ മുഴുങ്ങിയ നവ്യയിൽ എത്തി തിന്നത് ദിനു ശ്രേദ്ധിച്ചു.. അവൾക് തൊട്ട് അരികിൽ, ക്രിസ്റ്റിയെ എങ്ങനെയൊക്കെ ഇറിറ്റേ ചെയ്യാം എന്നു ചിന്തിച്ചു അവന്റെ സ്വര്യം കളയുന്ന ഐവി.. ദിനു എല്ലാരിലും കണ്ണോടിച്ചു ഇരിക്കെ ആമിയും വന്ന അവളുടെ ചെയറിൽ ഇരുന്നു.. "പ്രാക്ടീസ് ഉണ്ടോ??"

(യാകേശ്) അവൾ പതിയെ തലയാട്ടി.. "സോറി ടി..പ്ലാൻ ക്യാന്സല് ചെയ്യേണ്ടി വരും.. one weekനുള്ളിൽ എന്റെ കോമ്പറ്റീഷൻ തുടങ്ങുവാ...ഐസക്ക് എന്റെ schedule മാറ്റി.." നവ്യായേയുമായി കറങ്ങാൻ ഉള്ള പ്ലാനിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾ അവൾക് വിവരിച്ചു കൊണ്ട് ആമി ക്ഷമയോട് മുഖം ചുളുക്കി.. "It's okay..ഐവി ഉണ്ടല്ലോ.." അവൾ ഐവിയെ നോക്കിയതും,,അതേ എന്ന മട്ടിൽ തലയാട്ടി ഐവി ആമിയെ നോക്കി.. "How's it going??" (ക്രിസ്റ്റി) "Well,,കുറച്ചു ഡേയ്സിന്റെ പ്രാക്ടീസ് കുറവുണ്ട്.. And---" അവൾ തന്റെ ടെന്ഷന് പുറത്തു കാണിക്കാതെ ഇരിക്കാൻ അടുത്തത് എന്തു പറയണം എന്നറിയാതെ ഉലഞ്ഞു.. "You can" ആമിയെ മനസിലാക്കിയത് പോലെ ക്രിസ്റ്റി അവളെ നോക്കി ഒരു ചിരിയേകി.. "Jk!" ആമിക് എതിരായി താൻ ഇരിക്കുന്ന ചയറിൽ ഇന്ന് ഐവി ഇരിക്കുന്നതും ഉറ്റുനോക്കി ഇറങ്ങി വന്നു നിൽക്കുന്ന ജെറിയെ നോക്കി നീൽ വിളിച്ചു.. ഒപ്പം താൻ ഇരിക്കുന്നിടം ഭദ്രമാക്കാൻ എന്നപോലെ ടേബിളിൽ പിടിമുറുക്കി.. ദിനു ചിരിക്കാതിരിക്കാൻ പാട്പെട്ടു.. എന്നാൽ ജെറി യാതൊന്നും ഉരിയാടാതെ ക്രിസ്റ്റിയ്ക് തൊട്ട് അപ്പുറം സ്ഥാനം പിടിച്ചു..

അറിയാതെ പോലും ആമി അവനിലേക് ഒരു നോട്ടം അറിഞ്ഞില്ല,,എങ്കിൽ ജെറി ആകട്ടെ അവളിൽ തന്നെ കണ്ണുകൾ തറപ്പിച്ചിരുന്നെത്.. "Hey buddiess" ഹാളിൽ നിന്നും എഡ്ഡിയുടെ വിളികേട്ട് കഴിക്കാൻ തുടങ്ങിയിരുന്ന എല്ലാരുടെയും ശ്രേദ്ധ അങ്ങോട്ടെ തെന്നിമാറി.. എഡ്ഡിയ്ക് തൊട്ട് അരികിൽ ബാഗുമായി നിൽക്കുന്ന റേച്ചലിനെ കണ്ടതും ഐവി സംശയത്തോടെ അവരെയും അവരുടെ ബാഗിനെയും മാറി മാറി കണ്ണുകൾ ഓടിച്ചു.. എല്ലാരുടെയും മുഖത്തും ഐവിയുടേത് പോലെ സംശയം നിഴലിച്ചത് കണ്ടു അയാൾ തുടങ്ങി.. "She's going to stay here, with us" ആരും ഒന്നും മിണ്ടിയില്ല.. എന്നാൽ ഐവിയുടെ അഭിപ്രായം അറിയാൻ എല്ലാര്ക്കും ത്വരാ കൂടി.. "ഐവിയും" എഡ്ഡി പറയുന്നത് കേട്ട് ഐവി കണ്ണ് മിഴിച്ചു.. "നീയും ഇനി ഇവിടെയാണ്" അയാൾ കൂട്ടി ചേർത്തു.. "Perfect!!" ദിനു കഴിഞ്ഞ ദിവസത്തെ കാഴ്ച്ച ഓർത്തുകൊണ്ട ഓളത്തിൽ പറഞ്ഞതും ആമിയും നീലും അവനെ ഇടകണ്ണിട് ഉറ്റുനോക്കി..

റേച്ചൽ ഐവിയിൽ നിന്നും എന്തു ഉത്തരം കിട്ടും എന്ന് കാതോർത്തു.. "I'm okay with that" അവൾ പുഞ്ചിരിച്ചു കൊണ്ട് തന്റെ തൊടയിൽ അമർന്ന ക്രിസ്റ്റിയുടെ കയ്യുടെ മുകളിൽ കയ്യ് വെച്ചു.. അവനൊരു കുസൃതി ചിരി ആ ചുണ്ടുകളിൽ ഒളിപ്പിച്ചു.. "But..നിങ്ങൾ തമ്മിൽ അകലം പാലിച്ചേ മതിയാകു" എഡ്ഡി ക്രിസ്റ്റിയേയും ഐവിയും ചൂണ്ടി.. ദിനുവും നീലും ആമിയും പരമാവധി ചിരി പൊട്ടാതെ ഇരിക്കാൻ അടക്കി പിടിച്ചു.. എന്നാൽ പരസ്പരം ഉള്ള അവരുടെ നോട്ടം അതിന് അനുവദിക്കാതെ വന്നതും ആമി വാ പൊത്തി പിടിച്ചു.. ഐവി അവളെ നോക്കി കണ്ണുരുട്ടി.. "മനസ്സിലായല്ലോ??" എഡ്ഡി ചോദിക്കുന്നത് കേട്ട് താൽപ്പര്യമില്ലാത്ത രീതിയിൽ അവർ തലയാട്ടി.. "കുറച്ച പുളിക്കും" ഐവി പയ്യെ ക്രിസ്റ്റി മാത്രം കേൾക്കെ മൊഴിഞ്ഞു..അവൻ ചുണ്ടു കടിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിമുറുക്കി.. "നിങ്ങൾ കഴിക്കുന്നില്ലേ?" (യാകേശ്)

"We had"എഡ്ഡി മറുപടി പറഞ്ഞു കൊണ്ട് റേച്ചലിനെ അവരുടെ റൂമിലേക് കൊണ്ട്പോയി.. "ദിനു ഒഴികെ ഇവിടെ ഇരിക്കുന്ന എല്ലാരും കമിറ്റഡ് ആണല്ലേ.. JK??" ആമിയെ അവൾ അതിൽ ഉൾപ്പെടുത്തിയില്ലാ.. നവ്യയുടെ ചോദ്യം ജെറിയോട് ആയിരുന്നു എങ്കിലും ഒന്നു വിടാതെ എല്ലാരുടെയും നോട്ടം ആമിയിലേക്ക് ആയിരുന്നു..നവ്യാ അവരുടെ നോട്ടം തറച്ചത് ആരിലാണ് എന്ന മനസിലാക്കി ആമിയെ കണ്ണ് ഊന്നി.. എന്നാൽ ആമിയുടെ നോട്ടം ജെറിയിലായിരുന്നു,,അവന്റെ അധരങ്ങളിലേക്ക്.. പിളർന്നിരിക്കുന്ന ജെറിയുടെ ചുണ്ടുകൾ കാണ്കെ അവൾ ഉമിനീർ ഇറക്കി.. കഴിഞ്ഞ രാത്രിയിൽ തന്റെ അധരങ്ങൾക് മേൽ അവൻ അധ്യാപഥ്യം സ്ഥാപിച്ചത് അടക്കം,, മൽപിടത്തം പോലെ വലിച്ചു മുറങ്ങിയ അവന്റെ നാക്കിന്റെ ഓരോ ചലനവും വീണ്ടും അവളിലേക് കടന്ന് വന്നത് പോലെ.. ആമി തന്റെ ടോപ്പിൽ പിടിമുറുക്കി.. "മ്മ് മ്മ്" ദിനു ചുമക്കുന്നത് കേട്ട് ജെറിയും ആമിയും മിഴികൾ അവനിലേക് തറപ്പിച്ചു.. അവന്റെ ഓഞ്ഞചിരിയിൽ അവര്ക് സംശയം തോന്നിയതും,,ആമിയും ജെറിയും പരസ്‌പരം നോക്കി.. ജെറി ചുണ്ടു കടിച്ചുപിടിച്ചു.. "Jk??"

ഇതെല്ലാം കൂടി ഇരിക്കുന്നവർ വീശിക്കുന്നുണ്ട് എന്ന മനസിലാക്കിയതും ജെറി തന്നെ വിളിച്ച നീലിനെ നിർവകാരതയോടെ നോക്കിയത്തിന് ഒപ്പം,,അവൻ കുറച്ചു മുമ്പ് നവ്യയുടെ ചോദ്യം മനസിലേക് വീണ്ടും കൊണ്ടുവന്നു.. "I'm in love with farah" ആമിയിൽ നിന്നും നോട്ടം ലവലേശം പിൻവലികത്തെ അവന്റെ മറുപടി കേട്ട്,, ആമി മിഴികള് അടച്ചു തുറന്നു.. ഒപ്പം മുന്നോട്ട് നോക്കി.. നവ്യയുടെ നോട്ടത്തിൽ ആണോ എന്നൊരു ചോദ്യം നിലകണ്ടത് അവൾ അറിഞ്ഞു.. എന്നാൽ അതിന് ഉത്തരം നല്കുമ്പോ തന്റെ ഫീലിംഗും അവൾ പ്രകടിപ്പിക്കണം.. 'എന്റെ ഫീലിംഗ്‌സ്??' അവൾ സംശയങ്ങളിൽക് ഉള്ളിലേക് ഉഴറി.. "I'm done" അവൾ കൂടുതൽ ഒന്നും കഴിച്ചിട്ടില്ല..പാതിയും പ്ളേറ്റിൽ അതേ പടിയുണ്ട് താനും. ആമി എഴുന്നേറ്റത്തിന് ഒപ്പം ദിനുനോട് തന്നോട് കൂടെ വരാൻ ആംഗ്യം കാണിച്ചു.. പോകുന്നതിൻ മുൻപ് അവൾ ഒന്നുടെ ജെറിയിലേക് കണ്ണുകൾ ഓടിച്ചു.. .

. പാട്ടും പാടി തുള്ളിച്ചാടി വരുവായിരുന്ന ദിനുന്റെ മുന്നിലേക് വന്നു നിന്ന് രൂപം കണ്ടവനൊന്ന് പകച്ചു.. തന്റെ മുന്നിലുള്ള ആ നിൽപ് എന്തിന്റെ പേരിലാണെന്ന അവൻ പൂർണബോധ്യം ഉണ്ടായത്കൊണ്ട് തന്നെ, ദിനു പതർച്ച മാറ്റി വളിച്ച ഒരു ഇളി നൽകി. "Jk--" അവൻ എന്തോ ചോദിക്കാൻ വരും മുൻപേ,,ആമിയും അവന്റെ അരികിലേക് വന്ന നിന്നു കണ്ണ് കൂർപ്പിച്ചു.. ഇരുവരുടെയും നോട്ടത്തിന്റെ തോതു മനസിലാക്കി അവൻ ചുറ്റും കണ്ണോടിച്ചു.. ആരുമില്ല!! "ഞാൻ അറിയാതെ,, ഇന്നലെ,, ഇതിലെ കയറി വന്നപ്പോ കണ്ടതാ.. അറിഞ്ഞു കൊണ്ടല്ല!!സത്യം!!" അവൻ മുഖം ചുളുക്കി നിഷ്‌കു ഭാവം അണിഞ്ഞു.. "ഞാൻ എന്താ കണ്ടത് എന്നുപോലും ഓർമയില്ല.." "എന്താ നീ കണ്ടേ??".(ജെറി) "നിങ്ങൾ കിസ്സ് ചെയ്യുന്ന--" അവൻ ചോദിച്ചതിന് ഫ്ലോയിൽ അറിയാതെ വായിൽ നിന്നും വീണ് പോയ വാക്കുകൾ പൂർത്തിയാകും മുൻപേ ദിനു തന്റെ വാ സ്വയം പൊത്തി..

"Let it be..നീ ഇനി ഇതാരോടും പറയാൻ നിൽക്കണ്ടാ" ജെറി എന്തെലും പറയും മുൻപേ ആമി ഇടയിൽ കയറി പറഞ്ഞത് കേട്ട് ഇരുവരും അവളിലേക് ഒരു സംശയത്തോടെ നോട്ടം എറിഞ്ഞു.. അവൻ പയ്യെ തലയാട്ടി.. "You love him?" ദിനു ചോദിക്കുന്നത് കേട്ട് അവൾ ഇടകണ്ണിട് ജെറിയെ നോക്കി.. തന്റെ ഉത്തരം എന്താകും എന്നറിയാൻ അവന്റെ ചൊടിയിൽ ഒരു കള്ള ചിരി വിടര്ന്നു.. "എനിക് പോകാൻ സമയമായി" അവൾ വേഗം തന്റെ നോട്ടം വെട്ടിച്ചു കൊണ്ട് ദിനുനോടായി പറഞ്ഞു തിരികെ നോക്കാതെ നടന്ന അകന്നു.. "You know right??" ദിനു എന്താണ് ഉദ്ദേശിക്കുന്നത് എന്ന മനസിലാക്കി ജെറിയൊരു ചിരിയോടെ നടന്ന അകലുന്ന ആമിയെ നോക്കി തലയാട്ടി.. __ "നീ എപ്പോ വന്ന്" വീട്ടിലേക് കയറി വന്നു സണ്ണി കൗച്ചിൽ നീണ്ടു നിവർന്ന് കിടക്കുന്ന ബെന്നിയെ നോക്കി ചോദിച്ചു കൊണ്ട് ടേബിളിൽ ഇരുന്ന് ജഗിൽ നിന്നും വെള്ളം കുടിച്ചു.. "മോർണിംഗ്" "മ്മ്"(സണ്ണി) ബെന്നി ഫുട്‌ബോൾ ടൂർണമെന്റിന് പോയിരുന്നേത്..ഫൈനലിൽ വിജയം കാണാതെയാണ് അവർ മടങ്ങിയത്..

അതിന്റെ വിഷമത്തിൽ അവൻ പലതും ചിന്തിച്ചു കൂട്ടി കിടക്കയാണ് സണ്ണിയുടെ വരവ്.. അവനോട് എങ്കിലും എന്തേലും പറഞ്ഞു മനസ് മാറ്റം എന്നു കരുതി എന്തോ ചോദിക്കാൻ ഒരുങ്ങവേ,,ഒരു മൂളലിൽ എല്ലാം ഒതുക്കി തന്നെ ഗൗനിക്കാതെ റൂമിലേക് കയറി പോകുന്നത് കണ്ട ബെന്നി പുരികം ചുളിച്ചു.. "നീ എവിടെയായിരുന്നു??" വലത്തെ കയ്യ് കണ്ണുകൾക് മീഥേ വെച്ചുകൊണ്ട് മലര്ന്നു കിടക്കുന്ന സണ്ണിയെ കാണ്കെ അവൻ ഒരു വല്ലായിമാ തോന്നി.. "ജോണ്,, he's in town" വലിയ ഉന്മേഷമില്ലത് അവന്റെ സ്വരം "So you guys are ??" ബെന്നി ചോദിക്കുന്നത് ഡേറ്റിങ്ങിനെ കുറിച്ചാണ്..സണ്ണി മറുപടി ഒന്നും പറയാതെ ബെഡിൽ നിന്നും എഴുന്നേറ്റു.. "ടാ.. നിന്നോടാ ചോദിക്കുന്നെ,, what's wrong with you" തന്റെ ചോദ്യത്തെ അവഗണിച്ചു പോകാൻ ഒരുങ്ങിയ സണ്ണിയെ അവൻ അമർഷത്തോടെ പിടിച്ചു നിർത്തി..

"എന്നെ ഒന്ന് വെറുതെ വിടുമോ.. Leave,, me alo,,ne" ആദ്യം കടുത്ത സ്വരത്തിൽ ആയിരുന്നു എങ്കിലും പിന്നീട് അവന്റെ വിങ്ങി കൊണ്ട് അപേക്ഷ രൂപേണ പറയുന്നത് കേട്ട് ബെന്നി ഒന്ന് പതറി.. അവനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു മനസിലാക്കി കൂടെ നിൽക്കണം എന്നുണ്ട് എങ്കിലും,,ഈ ഒരു അവസ്ഥയിൽ സണ്ണി ആരെയും അടുപ്പിക്കില്ല എന്ന മറ്റാരെകാളിലും നന്നായി അറിയുന്ന വ്യക്തി താൻ ആയത് കൊണ്ട് അവൻ പിൻമാറി.. "Okay" ബെന്നി പോയതും,സണ്ണി മനസിനെ അസ്വസ്ഥത പെടുത്തുന്ന പലതും ചിന്തിച്ചു കൊണ്ട് മുഖം തടവി.. 4pm,, u r ready? : ) ജോണിൽ നിന്നും വന്ന മെസ്സേജ് കണ്ടവൻ പാടപെട്ടൊരു പുഞ്ചിരി ചുണ്ടിൽ അണിഞ്ഞു.. ജോണ് അത് കാണാൻ ഇല്ലേലും തന്റെ മനസിനെ എന്തോ പറഞ്ഞു പഠിപ്പിക്കാൻ ശ്രേമികുമ്പോ പോലെ ഒന്നായിരുന്നു അത്.. "Will be there :-)" തിരികെ മറുപടി കൊടുത്തവൻ ഫോണ് കൗച്ചിലേക് ഇട്ടു കൊണ്ട്, തലയിൽ കയ്യ് വെച്ചു കൗച്ചിലേക്ക് ഇരുന്നു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story